വി, റയലോടെ അവൾ മു, റിയിലേക്ക് ചെന്നു…ആ വാതിൽ അങ്ങ് കു, റ്റിയിട്ടേക്ക് എന്ന് അയാൾ പറഞ്ഞതും അവൾ….

രചന : രാജി അനിൽ

നിള പിന്നെയും ഒഴുകി കൊണ്ടിരുന്നു….

******

“അലൈപായുതേ കണ്ണാ നി അലൈപായുതേ”

നാവാമുകുന്ദ ക്ഷേത്രത്തിൽ നിന്നും ഒഴുകിയെത്തിയ ആ ഗാനം നിളയിലെ കാറ്റേറ്റ് വന്ന്‌ തഴുകിയപ്പോൾ ആണ് ദേവൻ മാഷ് കണ്ണ് തുറന്നത്….

അടുക്കളയിൽ പത്രം തട്ടുന്ന ശബ്ദം കേൾക്കാം.

അവൾ എഴുന്നേറ്റു ജോലി തുടങ്ങിയിരിക്കുന്നു.. പാവം…

കല്ലു “എന്റെ നീട്ടിയുള്ള വിളി കേട്ടിട്ടാവണം അവൾ ഓടി വരുന്ന ഒച്ച കേൾക്കാം… മാഷ് ന്നേ വിളിച്ചോ തൊട്ടരികിൽ കുപ്പിവള കിലുക്കം പോലുള്ള ആ ശബ്ദം. ഞാൻ തിരിഞ്ഞു അവളെ നോക്കി.

അറ്റം വളഞ്ഞ വെള്ളക്കല്ലു പതിപ്പിച്ച ആ മുക്കുത്തിക്ക് പതിവിലേറെ തിളക്കം..

എന്റെ നോട്ടം കണ്ടിട്ടാവണം അവൾ കർട്ടന്റെ മറവിലേക്കൊതുങ്ങി നിന്നു…

ഒരു ചായ വേണം..

ഇപ്പോൾ കൊണ്ട് വരാം അവൾ ധൃതിയിൽ മറഞ്ഞു..

ഞാൻ എഴുന്നേറ്റ് ജനലിനരികിലെത്തി. പതിവ് പോലെ ആ നക്ഷത്രം എന്നെയും നോക്കി പുഞ്ചിരി പൊഴിച്ച് നിൽക്കുന്നുണ്ട്.. അവൾക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ കണ്ണ് ചിമ്മുന്നുണ്ടോ ഇടക്കിടക്ക്…

ഞാൻ കസേരയിലേക്കിരുന്നു..

എന്റെ എഴുത്ത് ഇവിടിരുന്നാണ്…

ഇവിടിരുന്നാൽ നിള ഒഴുകുന്നത് കാണാം. പിന്നെ നാവാമുകുന്ദ ക്ഷേത്രവും.. കൃഷ്ണനെ തഴുകി വരുന്ന കാറ്റേറ്റൽ തന്നെ മനസ്സിനൊരു കുളിർമ്മയാണ്.. മേശ പുറത്തിരുന്ന ക്ളോക്കിലേക്ക് ഞാൻ നോക്കി സമയം 5. 30 ഇനിയും വെളിച്ചം വീണു തുടങ്ങിയിട്ടില്ല

ഒരു ചെറുകഥ വാരികയിൽ വേണം ന്ന് പറഞ്ഞിരുന്നു. അതിന് വേണ്ടി രണ്ട് ദിവസമായി മനസ്സിനെ കിറി മുറിക്കാൻ തുടങ്ങിട്ട്…

മാഷേ ദേ ചായ അവൾ വാതിൽക്കൽ നിന്നും വിളിച്ചു പറഞ്ഞു.. ഇങ്ങട് കൊണ്ട് വരു കല്ലു..

അവൾ ചായ കൊണ്ട് വന്നു മേശ പുറത്ത് വെച്ചു..

ധൃതിയിൽ പുറത്തേക്കു പോവാൻ ഭാവിച്ച അവളുടെ കൈയ്യിൽ ഞാൻ പിടിച്ചു നിർത്തി..

കല്ലു “ഇന്ന് ഒരു കഥ എനിക്ക് എഴുതണം..

എന്തിനെ കുറിച്ചാവണം എഴുതേണ്ടത് ഒരു ഐഡിയ കിട്ടുന്നില്ല.. നീ പറയു…

അവൾ ഒരു നിമിഷം എന്നെ നോക്കി പിന്നെ ജനലിനരികിലായി പോയി നിന്നു. എന്നിട്ട് പുഴയിലെക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു…

മാഷ് ഈ പുഴയെ ശ്രദ്ധിച്ചിട്ടുണ്ടോ അവളും ഒരു പെണ്ണാണ്.. ആരുടെയൊക്കെയോ നെഞ്ച് പൊടിയുന്നവേദനകൾ ഏറ്റുവാങ്ങേണ്ടി വന്നവൾ,,,

അഭയം പ്രാപിച്ചവരിൽ ചിലരെ ജീവിക്കാൻ വേണ്ടി വീണ്ടും പ്രേരിപ്പിച്ചും, , ചിലരെ തന്റെ മടിത്തട്ടിൽ കിടത്തിയും അഭയം കൊടുത്തവൾ… അങ്ങനെ ഒരുപാട് കഥകൾ ഉണ്ടാവും.. അവൾ ഒരു നിമിഷം എന്നെ നോക്കി.

അറ്റം വളഞ്ഞ വെള്ളകല്ലു പതിപ്പിച്ച മൂക്കുത്തി കൂടുതൽ ശോഭയോടെ തിളങ്ങുന്നു… അവൾ ചിരിയോടെ മുറി വിട്ടു പോയി.. ഞാൻ വീണ്ടും പുഴയിലെക്ക് നോക്കി. പുഴ കഥ പറയാൻ തുടങ്ങിയത് പോലെ എനിക്ക് തോന്നി.. ഞാൻ കാതുകൾ കൂർപ്പിച്ചു പുഴയിലെക്ക് ദൃഷ്ട്ടി പതിപ്പിച്ചു.. അരണ്ട വെളിച്ചത്തിൽ പുഴയുടെ ഓളങ്ങളിൽ ചന്ദ്രകല തിളങ്ങുന്നു.. പെട്ടന്ന് അത് കണ്ടപ്പോൾ എന്തുകൊണ്ടോ കല്ലുവിന്റെ മൂക്കുത്തിയെ കുറിച്ചാണ് ഓർമ്മ വന്നത്…

എന്റെ കഥ ക്ക് ആശയം കിട്ടിയ സന്തോഷത്തിൽ ഞാൻ എഴുതാൻ തുടങ്ങി….

“കല്ലുവിന്റെ മൂക്കുത്തി ”

**********************

പോക്കുവെയിൽ പരന്നു തുടങ്ങിയ ഒരു വൈകുന്നേരം ബാലു മാഷ് പറഞ്ഞു. ദേവൻ മാഷേ നമുക്ക് ഇന്ന് കുറച്ചു നേരം നിളയുടെ തിരത്ത് ഇരുന്നാലോ ഞാനും അത് ആഗ്രഹിച്ചത് കൊണ്ടാവാം രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.. ബാലു മാഷോടൊപ്പം നടക്കാൻ തുടങ്ങി. കുട്ടികൾ കൂട്ടത്തോടെ നടന്നു നീങ്ങുന്നത് കാണാം… ഞങ്ങൾ തണൽ നോക്കി ഇരിക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു ആരുടെയോ കരച്ചിൽ കേൾക്കുന്നത്…

കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ നോക്കിയ ഞങ്ങൾ നടുങ്ങി പോയി വെള്ളത്തിൽ ആരോ മുങ്ങി താഴുന്നു… രക്ഷപെടുത്താൻ ചാടിയ ആളാണ് സഹായം അഭ്യർത്ഥിച്ചു വിളിക്കുന്നത്…

കൂട്ടത്തിൽ നിന്തൽ അറിയാവുന്നത് എനിക്കായിരുന്നു.. ആലോചിക്കാൻ ഒട്ടും സമയം ഇല്ല ഞാൻ വെള്ളത്തിലെക്ക് എടുത്തു ചാടി മുടിയിൽ ആണ് പിടുത്തം കിട്ടിയത്. ചാടിയത് പെണ്ണാണ് ന്ന് മനസ്സിലായി

ഞാനും അയാളും കൂടി ഒരു വിധം കരക്ക്‌ എത്തിച്ചു…

മുടി മുഴുവനും പടർന്നു മുഖം ആകെ മറഞ്ഞിരിക്കുകയാണ്.. ഞാൻ മുടി ഒരു വശത്തേക്ക് ഒതുക്കി ആദ്യം കണ്ണിലുടക്കിയത് ആ മൂക്കുത്തി ആയിരുന്നു… അറ്റം വളഞ്ഞ വെള്ളകല്ലു പതിപ്പിച്ച ആ മുക്കുത്തി..

നെഞ്ചിൽ ഒരു വേദന വന്നു മിന്നിയത് പോലെ ഇത് എന്റെ രാജി ആണോ കണ്ണുകൾ ഒന്നുകൂടി തുറന്ന് അയാൾ അവളെ തന്നെ നോക്കി നിന്നു…

മാഷേ ജീവനുണ്ട് നമുക്ക് ഇതിനെ ആശുപത്രിയിൽ എത്തിക്കാം സമയം കളയല്ലേ…

ശരി ആണ്…

പെട്ടന്ന് അതിലെ പോയ ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി… ഞങ്ങൾ മൂന്നുപേരും കൂടി അവളെ താങ്ങി ഓട്ടോയിലേക്ക് കയറ്… അടുത്തുള്ള ഏതേലും ഹോസ്പിറ്റലിലേക്ക് ഞാൻ ഓട്ടോക്കാരനോട് പറഞ്ഞു.

അയാൾ പുറകിലേക്ക് തിരിഞ്ഞു അവളെ ഒന്ന് നോക്കി. ജീവനുണ്ടോ സാറെ തലയിൽ ആവോ..

ഞാൻ അയാളെ തറപ്പിച്ചൊന്ന് നോക്കി. പിന്നെ അയാൾ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കാൻ തുടങ്ങി

ഞാൻ മുഖം തിരിച്ചു മയക്കത്തിൽ കിടക്കുന്ന അവളെ ഒന്ന് നോക്കി.. തലയിൽ ആവോ ഉള്ളിലിരുന്ന് ആരോ ചോദിക്കുന്നപോലെ…

പാതി മയക്കത്തിൽ എന്തോ ശബ്ദം കേട്ടെന്ന പോലെ കണ്ണ് തുറന്ന അവൾ പകച്ചു ചുറ്റുപാടും നോക്കി.. ചാടി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ നേഴ്സ് വന്നു പിടിച്ചു കിടത്തി.. എന്താ ഈ കാണിക്കുന്നത് അവർ ഈർഷ്യയോടെ അവളെ നോക്കി

ഞാൻ… ഞാൻ എങ്ങനെ ഇവിടെത്തി.. ദേ അവരാണ് നിങ്ങളെ കൊണ്ട് വന്നത്.. അവൾ നേഴ്സ് വിരൽ ചൂണ്ടിയിടത്തേക്ക് നോക്കി

അപരിചിതരായ മൂന്നുപേരെ കണ്ട അവളുടെ മുഖത്ത് രക്ഷപ്പെടുത്തിയതിലുള്ള നന്ദി ആണോ ദേക്ഷ്യം ആണോ എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന്.. തളർന്ന മിഴികളോടെ അവൾ എന്തോ പറയാൻ ആഞ്ഞു. പിന്നെ വേണ്ടെന്നു വെച്ചു കണ്ണുകൾ പൂട്ടി…

കൂടെ വന്ന ചേട്ടൻ ഞങ്ങളെ ഏൽപ്പിച്ചിട്ട് പോയി..

ഇനി എന്ത് ചെയ്യും എന്നറിയാതെ ഞാനും ബാലൻമാഷും മുഖത്തോട് മുഖം നോക്കിയിരുന്നു….

ആ കുട്ടി വിളിക്കുന്നു. നേഴ്സ് പറഞ്ഞത് കേട്ട് ഞങ്ങൾ അകത്തേക്ക് ചെന്നു… ട്രിപ്പ്‌ ഇടാൻ കയറ്റിയ സൂചി നേഴ്സ് വലിച്ചുരുകയാണ്. അവൾ അത് ശ്രദ്ധിക്കാതെ മറ്റേതോ ലോകത്തിലെന്നവണ്ണം ഇരിക്കുകയാണ്.. ഞങ്ങളെ കണ്ടപ്പോൾ അവളുടെ മുഖത്ത് നേർത്ത ഒരു ചിരിയുണ്ടായി..

അവൾ രണ്ട് കൈകളും കൂപ്പി ഞങ്ങളെ തൊഴുതു..

ബാലുമാഷായിരുന്നു ആദ്യം സംസാരിച്ചു തുടങ്ങിയത്.

എന്താ കുട്ടി നിന്റെ പേര്, വിട് എവിടെയാ നിന്റെ ,

എങ്ങനെയാ നി പുഴയിൽ വീണത്…

അവൾ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി. എന്തുകൊണ്ടോ അവൾ എന്റെ കണ്ണുകളിൽ നോക്കി സംസാരിക്കാൻ തുടങ്ങി…

ഞാൻ വീണതല്ല മരിക്കാൻ വേണ്ടി ആയിരുന്നു പുഴയിൽ ചാടിയത്… പുഴയിൽ ചാടിയതൊ ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി..

എന്തിന് എന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.

പിന്നെ മുഖത്ത് നോക്കാതെ പറയാൻ തുടങ്ങി…

ആരും ഇല്ലന്ന് തോന്നിയപ്പോ….

ബാക്കി തുടരാൻ വയ്യാതെ അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി…

എനിക്കാണെങ്കിൽ ഈ പെണ്ണുങ്ങൾ ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് കരയാൻ തുടങ്ങുന്നതേ ഇഷ്ട്ടമല്ല… ഒട്ടും അലിവ് തോന്നാത്ത മുഖത്തോട് ഞാൻ അവളെ തന്നെ നോക്കിയിരുന്നു…

ബാലു മാഷാണെങ്കിൽ ഇപ്പോൾ കരയും എന്ന മട്ടിലിരിക്കുന്നു…

അപ്പോഴേക്കും ഡോക്ടർ കടന്നു വന്നു..

കുഴപ്പമില്ല ഡിസ്ചാർജ് ചെയ്യുവാണ്..

നിങ്ങളുടെ ആരാണ് ഈ കുട്ടി.

ഡോക്ടർ ടെ നോട്ടം എന്റെ നേർക്കായിരുന്നു..

എന്റെ കസിൻ ആണ് ഡോക്ടർ ഞാൻ പെട്ടന്ന് പറഞ്ഞു…

ബാലു മാഷ് അതിശയത്തോടെ എന്നെ നോക്കി ഒപ്പം അവളും.. ഞാൻ അത് ശ്രദ്ധിക്കാതെ ഡോക്റ്ററോട് സംസാരിച്ചു കൊണ്ടിരുന്നു. കഴിക്കേണ്ട ഗുളികകളുടെ സമയവും കൂടി പറഞ്ഞു തന്നിട്ട് ഡോക്റ്റർ പുറത്തേക്കു പോയി…

ഇനി എന്താ പരിപാടി.. നിന്നെ എവിടെ ആക്കണം. ഞാൻ ദേക്ഷ്യഭാവത്തിൽ തന്നെ അവളോട്‌ ചോദിച്ചു..എനിക്ക് ആരും ഇല്ല സർ എന്നെ എന്തിനാ രക്ഷപെടുത്തിയത് ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവൾ ചോദിച്ചു.. ഞാൻ ബാലു മാഷിന്റെ മുഖത്തേക്ക് നോക്കി ഇനി എന്ത് ചെയ്യും എന്ന മട്ടിൽ മാഷ് എന്നെയും നോക്കി…

ഞാൻ മാഷേയും കൂട്ടി പുറത്തേക്കിറങ്ങി..പെണ്ണാണ് എന്തെങ്കിലും ചെയ്താൽ കേസാകും നമ്മൾ കുടുങ്ങുകയും ചെയ്യും മാഷ് ഭീതിയോടെ പറഞ്ഞു.

ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ മാഷിന്റെ മുഖത്തേക്ക് നോക്കി നിന്നു..

പിന്നെ അകത്തേക്ക് നടന്നു..

അവൾ അപ്പോഴും ഫാനിലേക്ക് മിഴികൾ നട്ടു കിടപ്പുണ്ടായിരുന്നു. എന്റെ കാലൊച്ച കേട്ടതിനാലാവണം അവൾ തിരിഞ്ഞു നോക്കി. പിന്നെ ചാടി എഴുന്നേറ്റിരുന്നു… ഞാൻ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി വെള്ളകല്ല് പതിപ്പിച്ച അറ്റം വളഞ്ഞ ആ മൂക്കുത്തി അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.. ഞാൻ ഒന്നുകൂടി അവളോട്‌ തിരക്കി സ്വന്തക്കാർ ആരെങ്കിലും ഉണ്ടോ അവൾ ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി പിന്നെ ഒന്നും പറയാതെ പുറത്തേക്കു മിഴികൾ നട്ടു.. പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഡോക്റ്ററെ കണ്ടു ഡിസ്ചാർജ് സമ്മറി മേടിച്ചു അവളെയും കൊണ്ട് പുറത്തേക്കു വരുമ്പോൾ ബാലു മാഷ് കണ്ണുകൾ മിഴിച്ചു നിൽപ്പുണ്ടായിരുന്നു….

ഞാൻ അവളെ വണ്ടിയിൽ കയറ്റി ഇരുത്തിയ ശേഷം മാഷോട് പറഞ്ഞു വഴിയിൽ ഉപേക്ഷിക്കാൻ മനസ്സ് അനുവദിക്കുന്നില്ല..

ജീവൻ രക്ഷിച്ചതല്ലേ വഴിയിൽ ഇറക്കിവിടാനും തോന്നുന്നില്ല എന്ത് വേണം ന്ന് ഈശ്വരൻ തീരുമാനിക്കട്ടെ. മാഷ് ഒന്നും മിണ്ടാതെ എന്റെ പുറത്തു തട്ടി…

വണ്ടി വീടിനു മുന്നിൽ വന്നു നിന്നപ്പോഴും അവൾ മറ്റേതോ ലോകത്തിലെന്നവണ്ണം ഇരിക്കുകയായിരുന്നു.

പൈസ കൊടുത്തശേഷം അവളോട്‌ ഞാൻ ഇറങ്ങാൻ പറഞ്ഞു… അവൾ ചുറ്റുപാടും പതറി പതറി നോക്കി കൊണ്ട് നിന്നു..

ഞാൻ അവളോടായി പറഞ്ഞു ഇതാണ് എന്റെ കൊട്ടാരം. വിവാഹിതനായിരുന്നു..

ദേ ആ പുഴ കണ്ടോ എന്റെ ഭാര്യയെ അവൾ അങ്ങ് കൊണ്ട് പോയി… ഇപ്പോൾ എനിക്കും ആരുമില്ല ഞാനും തനിച്ചാണ്.. ഒരു നിമിഷം ആ ഓർമ്മകളുടെ പൊള്ളിക്കുന്ന വേദനയിൽ അയാൾ മുഖം ഒന്ന് കുടഞ്ഞു..

പിന്നെ പറഞ്ഞു… നിനക്ക് പോണം ന്ന് തോന്നുന്നത് വരെ ഇവിടെ കഴിയാം. ശരി അകത്തേക്ക് വരു

അവൾ അയാളുടെ പുറകെ മുറ്റത്തേക്ക് കയറി..

പുതുമ മാറാത്ത ഒരു ഇരുനില വിട് , മുറ്റം നിറയെ കരിയില വീണു കിടക്കുന്നു , ചെടികൾ പലതും കരിഞ്ഞു തുടങ്ങിയിരിക്കുന്നു. വീടിന്റെ ഇടതു വശത്തു കൂടി നിള നദി ഒഴുകുന്നു. അക്കരെ ആയി നാവാമുകുന്ദക്ഷേത്രം.. വരൂ…

അയാളുടെ ശബ്ദം അവളെ ഞെട്ടിച്ചു.

അകത്തേക്ക് കയറിയ അവൾ ഇനി എന്ത് വേണം ന്ന് അറിയാതെ മുന്നിലെ ചുവരിലേക്ക് മിഴികൾ ഉയർത്തി.. ചുവരിൽ ഫ്രയിo ചെയ്തു വെച്ച ഫോട്ടോ അപ്പോഴാണ് കണ്ടത്.. ഇതായിരിക്കുമോ അയാളുടെ ഭാര്യ…

വെള്ളക്കല്ലു പതിപ്പിച്ച മൂക്കുത്തി അണിഞ്ഞ വിടർന്ന കണ്ണുകൾ ഉള്ള ഒരു യുവതി…

നോക്കി നിൽക്കേ എന്തോ ഒരു വേദന ഉള്ളിൽ വന്നലച്ച പോലൊരു തോന്നൽ

അതേയ് ദേ ഇതാണ് തന്റെ മുറി. തനിക്ക് മാറി ധരിക്കാനുള്ള ഡ്രസ്സ് ഒക്കെ ഞാൻ കൊണ്ട് വരാം.. ശരി ഇയാൾ വിശ്രമിച്ചോളൂ…

അയാൾ ഒരു നിമിഷം അവളെ ശ്രദ്ധിച്ചു… നിറഞ്ഞു വന്ന മിഴികൾ തുടക്കാതെ അവൾ അയാളുടെ മുന്നിലേക്ക് മുട്ടുകുത്തി ഇരുന്നു പൊട്ടി കരഞ്ഞു…

ആദ്യത്തെ അമ്പരപ്പ് മാറിയ അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു.. വിഷമിക്കണ്ട ഒരുപാട് വിഷമങ്ങൾക്ക് ശേഷം ഈശ്വരൻ ഒരുപാട് സന്തോഷം തരും ആ സന്തോഷത്തെ നമുക്ക് ആസ്വദിക്കാൻ പറ്റണമെങ്കിൽ ആ ദു:ഖങ്ങളെയും നമ്മൾ ഉൾക്കൊള്ളണം എങ്കിലേ കിട്ടുന്ന ആ സന്തോഷത്തിനു പൂർണ്ണതയുണ്ടാവു…

അവൾ ഒന്നും മിണ്ടാതെ ഇടക്ക് മൂക്ക് തുടക്കുകയും ഏങ്ങലടിക്കുകയും ചെയ്തു കൊണ്ടിരുന്നു…

ഞാൻ കഴിക്കാൻ എന്തെങ്കിലും മേടിക്കാം. തനിച്ചായത് കൊണ്ട് വെപ്പും കുടിയും ഒന്നുമില്ല..

അയാൾ മറുപടിക്ക് കാക്കാതെ പുറത്തേക്ക് നടന്നു…

രാമേട്ടന്റെ കടയിൽ നിന്നും ചൂട് കഞ്ഞിയും പുഴുക്കും ചമ്മന്തിയും കഴിച്ച ശേഷം അയാൾ പാഴ്‌സൽ മേടിച്ചു. ഇത് എന്താ പാഴ്‌സൽ ഇന്ന് മാഷിന് വിരുന്നുകാരുണ്ടെന്ന് തോന്നുന്നു.. രാമേട്ടന്റെ ചോദ്യത്തിന് മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ നടന്നു…

ഗേറ്റ്‌ കടന്ന് ചെന്നപ്പോഴേ കണ്ടത് കത്തിയിരിക്കുന്ന നിലവിളക്കാണ്.. രാജി ഉള്ളത് പോലൊരു തോന്നൽ.

കാലുകൾ നിലത്തുറച്ചത് പോലെ അയാൾ വിളക്കിലെക്ക് മിഴികൾ നട്ടു നിന്നു..

മാഷേ അവളുടെ വിളി കേട്ട് ഞാൻ ഞെട്ടലോടെ നോക്കി.. രാജി വിളിക്കുന്നത് പോലെ തന്നെ ഞാൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് കഞ്ഞി അവളുടെ നേർക്ക് നീട്ടി.. എവിടെയെക്കൊയോ രാജിയുടെ ഛായയില്ലേ ഇവൾക്ക് മനസ്സ് അറിയാതെ പിടക്കാൻ തുടങ്ങി ഞാൻ ഉമ്മറത്തു കത്തിയിരുന്ന വിളക്കിലേക്ക് നോക്കി അത് പാതി എരിഞ്ഞു തീർന്നിരിക്കുന്നു….

ഇതിനിടെ സ്കൂളിലൊക്കെ എല്ലാവരും അറിഞ്ഞിരുന്നു ചിലർ കുറ്റപ്പെടുത്തി , ചിലർ അഭിനന്ദിച്ചു ,

ഹെഡ്മാഷ് വിളിച്ചു ചോദിച്ചു. അപ്പോൾ ഒന്ന് മാത്രേ പറഞ്ഞുള്ളു.

മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ട് തെരുവിലേക്ക് ഇറക്കി വിടാൻ തോന്നിയില്ല മാഷേ..

മാഷ് എഴുന്നേറ്റു വന്നു പുറത്ത് തട്ടിയിട്ട് പറഞ്ഞു

നല്ല മനസ്സാണ് തന്റെ ഈശ്വരൻ കൂടെ ഉണ്ടാവട്ടെ…

ദിവസങ്ങൾ ഞങ്ങൾ തമ്മിലുള്ള അകൽച്ച കുറച്ചു കൊണ്ട് വന്നു.

ഒരു ദിനം കത്തിയിരുന്ന നിലവിളക്കിന് മുന്നിലിരുന്നാണ് അവൾ അവളെ കുറിച്ച് എന്നോട് പറഞ്ഞു തുടങ്ങിയത്…

അമ്മ മരിച്ചതിനു ശേഷം ആരും ഇല്ലാതിരുന്ന അവളെ അമ്മാവൻ തന്റെ വീട്ടിലേക്ക് കൊണ്ട് പോയതും അവിടെ അമ്മായി ഒരു കഴുതയെ പോലെ പണിയെടുപ്പിച്ചപ്പോഴും., ഒന്നും എതിർത്തു പറയാൻ കഴിയാത്ത അമ്മാവന്റെ സങ്കടങ്ങളെ കണ്ടില്ലെന്നു നടിച്ചപ്പോഴൊന്നും തനിക്ക് ആരോടും ഒരു പരാതിയും ഇല്ലായിരുന്നു.. കാരണം വിശക്കുമ്പോൾ കഴിക്കുന്ന ആഹാരത്തോളം വരില്ലല്ലോ മറ്റൊന്നും…

അവിടെ കൊണ്ട് ഒന്നും തീർന്നില്ല തന്റെ വിധി.

അമ്മായിക്ക് പലിശക്ക് പൈസ കൊടുത്തു കൊണ്ടിരുന്ന ഒരു തമിഴന് തന്നിൽ ഒരു കണ്ണുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ അധികം ദിവസങ്ങൾ വേണ്ടി വന്നില്ല..

ഒരു നാൾ അമ്മാവന്റെ എതിർപ്പിനെ വക വെക്കാതെ അവർ ആ തമിഴന് എന്നെ വിവാഹം ചെയ്തു കൊടുത്തു… അങ്ങനെ അയാളുടെ ഒരുപാട് ഭാര്യമാരിൽ ഒരാളായി ഞാനും…

രാത്രിയിൽ ആരോടോ പക തീർക്കും പോലെ തന്റെ ശരീരത്തോട് പൊരുതുമ്പോഴും, ഒന്ന് പിടയാൻ പോലും ശ്രമിക്കാതെ ചത്ത ശവം പോലെ കിടക്കുമ്പോഴും മിഴികൾ മാത്രം നിറഞ്ഞൊഴുകും ആയിരുന്നു…

എല്ലാം സഹിച്ചു കിടക്കുമ്പോഴും അയാളുടെ ഭാര്യ കൊണ്ട് തരുന്ന പൊങ്കൽ എന്ന് പറയുന്ന എന്തോ ഒന്ന് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടും കഴിച്ചതും പിന്നീട് ഒരു നാൾ അയാളുടെ ഭാര്യ ആണ് അത് എന്നോട് പറഞ്ഞത്.. അവർക്ക് ഞാൻ ഒരു അനിയത്തിയെ പോലെ ആയിരുന്നു. അതുകൊണ്ടാവാം അവർ പലപ്പോഴും എന്നോട് അയാൾ കാണാതെ സ്നേഹം പ്രകടിപ്പിക്കാൻ വരാറുണ്ട്…

അങ്ങനെ ഒരു ദിവസം അവർ വന്നത് എന്റെ ജീവിതത്തേ മാറ്റി മറിക്കുന്ന ഒരു വാർത്തയും കൊണ്ടായിരുന്നു…

അയാൾക്ക്‌ പൈസ കൊടുക്കുന്നത് ഒരു മാർവാടി ആണത്രേ.. ചിലപ്പോഴോക്കെ ഈ മാർവാടിക്ക് അയാളെ സന്തോഷിപ്പിക്കാൻ ആയി തന്റെ ഭാര്യ മാരെയും കാഴ്ച വെക്കാറുണ്ട് പോലും ഈ തവണ അയാൾ കൊടുക്കുന്നത് എന്നെ ആണെന്നറിഞ്ഞതും ഞാൻ മരവിച്ചു ഇരുന്നു പോയി…

അയാളുടെ കയ്യിൽ എത്തുന്നതിലും ഭേദം നീ മരിക്കുന്നതാ അവർ എന്നെ നോക്കി വിഷമത്തോടെ പറഞ്ഞു… പിന്നെ എന്റെ കൈ വെള്ളയിലേക്ക് ചുരുട്ടി കൂട്ടിയ ഏതാനും നോട്ടുകൾ തിരുകി വെച്ചു കൊണ്ട് പറഞ്ഞു..

രക്ഷപെട് ഇതിനേക്കാൾ നല്ല ഒരു അവസരം നിനക്ക് മുന്നിൽ കിട്ടില്ല. ഞാൻ രക്ഷപ്പെട്ടിട്ടു എന്തിനാ വിങ്ങി കരഞ്ഞു കൊണ്ടിരുന്ന എന്നെ അവർ വീടിന്റെ പുറകു വശത്തേക്ക് കൊണ്ട് പോയി. വേഗം പോ അവർ ഇപ്പോൾ എത്തും. ദയനീയമായി ഞാൻ അവരെ നോക്കി എന്നിട്ട് വേഗത്തിൽ നടന്നു..

ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ ഒച്ചയും അവരുടെ കരച്ചിലും കേൾക്കാമായിരുന്നു…

ആദ്യം കണ്ട ട്രെയിനിലേക്ക് ഓടി കയറിയപ്പോഴും രക്ഷപ്പെട്ടിട്ട് എന്തിനാ ന്ന് ഉള്ള തോന്നലിന് ശക്തി കൂടി കൂടി വന്നു…

ആരും ഇല്ലാന്നൊരു തോന്നൽ നമ്മുടെ ഉള്ളിൽ വന്നാൽ പിന്നെ നമ്മുടെ പ്രതീക്ഷകളപ്പാടെ തെറ്റും.

പിന്നെ എന്തിനാണ് ജീവിക്കുന്നത് എന്നൊരു തോന്നലാണ്.

അങ്ങനെ ഒരുതോന്നൽ ഉള്ളിൽ വന്നപ്പോഴായിരുന്നു. ഞാൻ ഈ പുഴ കണ്ടതും എടുത്തു ചാടിയതും. പറഞ്ഞു തീർന്നതും അവൾ മുഖം പൊത്തി കുറച്ചു നേരം ഇരുന്നു…

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി വിളക്കിലെ തിരി കെടാറായിരിക്കുന്നു.

മങ്ങിയ വെളിച്ചത്തിലൂടെ മുഖം മറച്ചു പിടിച്ച അവളുടെ വിരലുകൾക്കിടയിലൂടെ വെള്ളക്കല്ലു പതിപ്പിച്ച മൂക്കുത്തിയുടെ തിളക്കം എന്നെ വീണ്ടും രാജിയുടെ ഓർമ്മകളിലേക്ക് കൊണ്ട് പോയി…

ദിനങ്ങൾ ഒരുപാട് കടന്ന് പോയി അവൾ ഈ വീടിന്റെ ഭാഗം ആയി തീർന്നു. അമ്പലത്തിൽ പാട്ട് കേൾക്കുമ്പോഴേ എഴുന്നേറ്റു ജോലിയെല്ലാം തുടങ്ങും.

രാജി പോയതോടു കൂടി എന്റെ ശീലങ്ങൾ എല്ലാം മാറിയിരുന്നു… എന്തോ ഇവൾ അതെല്ലാം വീണ്ടും പഴയ പടി ആയി കൊണ്ട് വന്നിരിക്കുന്നു..

ഇപ്പോൾ ഞാൻ പഴയത് പോലെ പുലർച്ചെ എഴുന്നേൽക്കും. കുറച്ചു നേരം എഴുതും. ആ സമയത്ത് അവൾ കാപ്പി ഒക്കെ ഇട്ടു തരും ഇപ്പോൾ അത് ശീലം ആയി മാറി…

ചിലപ്പോഴൊക്കെ ജിവിതം അങ്ങനെ ആണ് ആഗ്രഹിച്ചു സ്വപ്നം കണ്ടു കൊതിയോടെ ജീവിക്കുമ്പോഴായിരിക്കും പൊടുന്നനെ ഒരു കാറ്റ് വീശി അണഞ്ഞത് പോലെ എല്ലാം കൈ വിട്ടു പോവുന്നത്.. മറ്റു ചിലപ്പോൾ അതെല്ലാം അതിനേക്കാൾ ഇരട്ടിയായി തിരികെ തരും. നഷ്ട്ടപ്പെട്ടതിന്റെ അതേ സാന്നിദ്ധ്യവും അതേ രൂപത്തിലുള്ള ആരെങ്കിലും വഴി… അവസാനം എന്താവണം എന്ന് ആലോചിച്ചു എങ്കിലും ഒരു ഉത്തരം കിട്ടാതെ അയാൾ എഴുത്തു നിർത്തി…

ഒരു നിമിഷം കണ്ണുകൾ അടച്ചു മനസ്സിൽ രാജിയുടെ രൂപം തെളിഞ്ഞു വന്നു. പതിയെ പതിയെ അത് കല്ലുവായി മാറുന്നത് അയാൾ വിസ്മയത്തോടെ കണ്ടു. ഒടുവിൽ ഒരു ഉത്തരം കിട്ടിയ പോലെ അയാൾ കണ്ണുകൾ തുറന്നു പുറത്തേക്കു നോക്കി ഒപ്പം ആകാശത്തേക്കും

പതിവില്ലാതെ ആ ഒറ്റ നക്ഷത്രം ചിരിക്കുന്നുണ്ടോ

അയാൾ ഒന്നുടെ സൂക്ഷിച്ചു നോക്കി.

പിന്നെ എന്നത്തേയും പോലെ അതിനോട് സംസാരിക്കാൻ തുടങ്ങി…

അപ്പോഴും പുറത്ത് വെട്ടം വീണു തുടങ്ങിട്ടില്ലായിരുന്നു.. അയാൾ അലമാരിക്ക് മുന്നിൽ ചെന്ന് അത് തുറന്നു അതിൽ നിന്നും ഓറഞ്ചു കരയുള്ള സെറ്റ് സാരി എടുത്തു..

കല്ലു കല്ലു… എന്തോ വിളി കേട്ട് അവൾ ഓടിവന്നു.. അയാൾ അവളുടെ കൈകളിലേക്ക് ആ സാരി വെച്ചു കൊടുത്തു പറഞ്ഞു. നീ വേഗം ഒരുങ്ങു നമുക്ക് ഒന്ന് അമ്പലത്തിൽ പോണം…

കൈയ്യിലിരുന്ന സാരിയിലേക്കും അയാളെയും മാറി മാറി നോക്കിയിട്ട് അവൾ ഒന്നും പറയാതെ തിരിച്ചു നടന്നു…

അമ്പലത്തിൽ അധികം തിരക്കുണ്ടായിരുന്നില്ല.. പൂ വിറ്റിരുന്ന തമിഴത്തിയോട് മാഷ് മുല്ല മാല മേടിച്ചു കല്ലുവിന് കൊടുത്തു.. അവൾ അത്ഭുതത്തോടെ അയാളെ നോക്കിയിട്ട് തന്റെ മുടിയിലേക്ക് തിരുകി വെച്ചു…

നട കയറി ചെല്ലുമ്പോൾ ബാലു മാഷ് രണ്ട് തുളസി മാലയും കൈയ്യിൽ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.

അകത്തു ശ്രീ കോവിലിന് മുന്നിൽ ഭഗവാന് മുന്നിൽ നിൽക്കുമ്പോൾ അന്ന് ആദ്യം ആയി അയാൾക്ക്‌ ഭഗവാനോട് വാത്സല്ല്യം തോന്നി…

പിന്നെ പതിയെ ഭഗവാനോട് മന്ത്രിച്ചു..

എന്റെ ജീവിതത്തിൽ ഇരുട്ടു നിറച്ചാണ് നീ എന്റെ രാജിയെ കൊണ്ട് പോയത്.. അന്ന് നിന്നോട് എനിക്ക് ദേക്ഷ്യം തോന്നിയിട്ടുണ്ട്.

ആരും ഇല്ലാതെ ഈ ഭൂമിയിൽ ഇങ്ങനെ ജീവിക്കാൻ വല്ല്യ പാടാണ്

ഇപ്പോൾ എന്റെ ജീവിതത്തിലേക്ക് വന്ന ഇവൾ വെളിച്ചം ഏകുമോ എന്നെനിക്കറിയില്ല.

പക്ഷേ ഇവളെ കൈ വിട്ടു കളയാൻ മനസ്സ് വരുന്നില്ല..

കാരണം എന്റെ രാജിയെ ഞാൻ ഇവളിൽ കാണുന്നു അതുകൊണ്ട് ഇവളെ ഞാൻ കൂടെ കൂട്ടുവാണ്..

എന്നെ സ്നേഹിക്കാൻ,, വിഷമം വരുന്ന സന്ദർഭങ്ങളിലൊക്കെയും ഒരു അമ്മയെ പോലെ എനിക്ക് അഭയം കണ്ടെത്താനും ഇവൾ ഉണ്ടാവണം..

എന്റെ രാജി എനിക്ക് അതൊക്കെ ആയിരുന്നു…

കഥകൾ പറയുമ്പോൾ അവൾ എനിക്ക് മുന്നിൽ കുട്ടി ആയിരുന്നു. സങ്കടം വരുമ്പോൾ അവൾ എനിക്ക് അമ്മയും ആയിരുന്നു… ഒരു ഭാര്യ എന്നാൽ എന്താവണം എന്ന് അവൾ എനിക്ക് മനസ്സിലാക്കി തന്നിട്ടാണ് പോയത്…

ഒരു നിമിഷം ആ ഓർമ്മകൾ മനസ്സിലൂടെ മിന്നി മറഞ്ഞപ്പോൾ അയാൾ കണ്ണുകൾ ചേർത്തടച്ചു.. കൺപീലികൾക്കിടയിൽ കൂടി ഉരുണ്ടിറങ്ങിയ നിർ മുത്തുകൾ നടയിൽ വീണു ചിതറി കൊണ്ടിരുന്നു.

മിഴികൾ തുറക്കുമ്പോൾ കളഭചാർത്തണിഞ്ഞ ഭഗവാൻ പുഞ്ചിരി തൂകിയ പോലെ തോന്നി..

അടുത്ത നിമിഷം അയാളെ അത്ഭുതപ്പെടുത്തികൊണ്ട് കാറ്റേറ്റിട്ടെന്നവണ്ണം ഒട്ടുമണികൾ കിലുങ്ങാൻ തുടങ്ങി…

അയാൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എടുത്ത പൊതി തുറന്നു തന്റെ ഭാര്യയുടെ താലി പുറത്തെടുത്തു പൂജാരിയുടെ കൈകളിലേക്ക് കൊടുത്തു..

പൂജിച്ചു കിട്ടിയ താലി അയാൾ തിരുമേനിയുടെ കൈയ്യിൽ നിന്നും മേടിച്ചു. ഒരു നിമിഷം തന്റെ മരിച്ചു പോയ ഭാര്യയെ മനസ്സിൽ ഓർത്തിട്ടു അയാൾ കല്ലുവിനെ നോക്കി.

അപ്പോഴും ഇതൊന്നും അറിയാതെ മിഴികൾ പൂട്ടി

മറ്റൊരു ശില പോലെ അവൾ നിൽക്കുന്നുണ്ടായിരുന്നു…

തന്റെ ഭാര്യയോട് മനസ്സ് കൊണ്ട് അനുവാദം ചോദിച്ചിട്ട് അയാൾ കല്ലുവിന്റെ കഴുത്തിലേക്ക് താലി കെട്ടി. ഞെട്ടലോടെ കണ്ണുകൾ തുറന്ന അവൾ മുന്നിൽ കണ്ട സത്യം വിശ്വസിക്കാൻ പറ്റാതെ മിഴിച്ചു നിന്നു…

ബാലുമാഷ് നീട്ടിയ തുളസിഹാരം പരസ്പരം അണിയുമ്പോഴും അവളിൽ നിന്നും ഒരു ശബ്ദം പോലും ഉണ്ടായില്ല…

രണ്ട് പേർക്കും ഇന്ന് എന്റെ വിട്ടിൽ നിന്നാണ് സദ്യ..

കല്ലുവിനെ കാണാൻ അവരും കാത്തിരിക്കുവാണ്..

അവൾ ഒന്നും മിണ്ടിയില്ല…പെയ്യാൻ വിതുമ്പി നിൽക്കുന്ന മേഘം പോലെ ആയിരുന്നു അവളുടെ മുഖം അപ്പോൾ… അവൾ നിറമിഴികളോടെ ദേവൻ മാഷിന്റെ കാലിലേക്ക് വീണു.. അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു..

ഞാനല്ല നിന്നെ രക്ഷിച്ചത് ആ ആളാണ്.

ഞാൻ ഒരു നിമിത്തം മാത്രം…

അവൾ തിരിഞ്ഞു ശ്രീ കോവിലിലേക്ക് നോക്കി കൈ കൂപ്പി.. കളഭച്ചാർത്തണിഞ്ഞ ഭഗവാൻ പുഞ്ചിരിയോടെ നിന്നു.. കാറ്റടിച്ചിട്ടെന്നവണ്ണം ഒട്ടുമണികൾ അപ്പോഴും തുള്ളുന്നുണ്ടായിരുന്നു….

ബാലുമാഷിന്റ വിട്ടിൽ നിന്നും സദ്യയും കഴിച്ചിറങ്ങുമ്പോൾ സന്ധ്യ ആയിരുന്നു.

വിളക്ക് വെച്ചു പതിവ് പോലെ ജോലികളെല്ലാം തീർത്തു മുറിയിലേക്ക് പോവാൻ തിരിയുമ്പോഴായിരുന്നു മാഷിന്റെ വിളി..

പതിവില്ലാതെ ആ വിളി കേട്ടപ്പോൾ എന്തോ ഒരു വിറയൽ തന്റെ ശരീരത്തെ വന്നു പൊതിഞ്ഞതുപോലെ അവൾക്ക് തോന്നി..

വിറയലോടെ അവൾ മുറിയിലേക്ക് ചെന്നു…

മാഷ് ജനലഴികളിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരിക്കുവാണ്..

വാതിൽ അങ്ങ് കുറ്റിയിട്ടേക്ക്..

അവൾ വാതിൽ കുറ്റിയിട്ടിട്ട് കട്ടിലിനരികിലായി ചെന്ന് നിന്നു…അറച്ചറച്ചു നിൽക്കുന്ന അവളെ അയാൾ കൈയ്യിൽ പിടിച്ചു തനിക്കരികിലായി ഇരുത്തി… എന്നിട്ട് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു ഒരു ആയുഷ്ക്കാലം ഓർക്കുവാനുള്ള സ്നേഹം തന്നിട്ടാണ് അവൾ എന്നെ ഇരുളിൽ ആക്കി പോയത്. ആ ഇരുളിലേക്ക് ആണ് നീ ഒരു പ്രകാശം ആയി വന്നത്… പിന്നെ പുറത്ത് ആകാശത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

അത് അവളാണ് ഞാൻ തനിച്ചവരുത് ന്ന് ഓർത്തു ഒരു കാവൽ വിളക്ക് പോലെ അവൾ എനിക്കരികിൽ ഉണ്ടായിരുന്നു..

ഇപ്പോൾ മറ്റാരേക്കാളും അവൾ ആയിരിക്കും സന്തോഷിക്കുക അവളുടെ ദേവേട്ടൻ തനിച്ചല്ലല്ലോ ഇനി മുതൽ. നനഞ്ഞ കണ്ണുകളോടെ അയാൾ ആ ഒറ്റ നക്ഷത്രത്തെ നോക്കി…

മനസ്സറിഞ്ഞത് പോലെ ആ ഒറ്റ നക്ഷത്രം ഒന്ന് കണ്ണ് ചിമ്മി പിന്നെ അത് മേഘപടലങ്ങൾക്കിടയിൽ എവിടെയോ അപ്രത്യക്ഷ്യമായി…

അയാൾ തിരിഞ്ഞു അവളുടെ കണ്ണുകളിലേക്ക് നോക്കി..

നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു…

അവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടി അയാൾ ശ്രദ്ധയോടെ ഒതുക്കി വെച്ചു.. നേരിയ വിറയലോട് നിന്ന അവളുടെ നെറ്റിയിലേക്ക് അയാൾ ചുണ്ടമർത്തി. പിന്നീട് നനഞ്ഞ കൺപോളകൾക്കു മിതെയും , ചുണ്ടുകളിലൂടെയും അയാളുടെ സ്നേഹം അരിച്ചിറങ്ങിയപ്പോൾ ഭൂമിയിൽ ഏറ്റവും സന്തോഷവതിയായ സ്ത്രീ താനാണെന്ന് അവൾക്ക് അന്ന് ആദ്യം ആയി തോന്നി.. ഒടുവിൽ ആ സ്നേഹത്തിനു കിഴടങ്ങിയപ്പോൾ താനൊരു പെണ്ണായി മാറിയതും അവളറിഞ്ഞു…

അയാളുടെ നെഞ്ചിലെ വിയർപ്പിൽ മുഖം ചേർത്ത് വെച്ചു കിടക്കുമ്പോൾ അവൾ ഓർത്തു…

ഇത് തന്റെ രണ്ടാം ജന്മം ആണ്. ഇത് തനിക്ക് തന്നത് ഈ പുഴയാണ്..

അവൾ മുഖം ഉയർത്തി ജാലകപ്പഴുതിലൂടെ പുറത്തേക്ക് നോക്കി…

ഒരാൾക്ക് കൂടി ജിവിതം തിരിച്ചു കൊടുത്ത ചാരിതാർഥ്യത്തോടെ നിള പിന്നെയും ഒഴുകി കൊണ്ടിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം……

രചന : രാജി അനിൽ