അനന്തഭദ്രം, തുടർക്കഥ, രണ്ടാം ഭാഗം വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

താഴെ ജാനുവമ്മയുടെ ബഹളം കേട്ടാണ് അനന്തൻ കണ്ണുകൾ തുറന്നത്.

സമയം പത്തര കഴിഞ്ഞിരിക്കുന്നു.

അവൻ തല രണ്ട് കൈകൊണ്ടും പൊത്തി പിടിച്ചു.

” ഒഹ്ഹ്ഹ് തലവേദനിച്ചിട്ട്… ഇന്ന് മുതൽ ഒരു തുള്ളി കുടിക്കരുത്.. ” അനന്തൻ ഉറപ്പിച്ചു.

അവൻ മെല്ലെ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു.

ജാനുവമ്മ മാത്രമല്ല നാണി അമ്മായി ഉണ്ട്.. പുറം പണിക് വരുന്ന അമ്മായി. രണ്ടിന്റേം വഴക്ക് അങ്ങ് കവല വരെ കേൾക്കാം.. എന്താണെന്ന് അറിയാൻ അനന്തൻ അടുക്കളയിൽ തന്നെ നിന്നു.

” പ് ഭാ എന്റെ കുഞ്ഞിനെ അനാവശ്യം പറഞ്ഞാലുണ്ടല്ലോ..

ഇറങ്ങടി മൂദേവി.. ” ജാനുവമ്മ

” പിന്നെഹ്… നാട്ടില് മൊത്തം പാട്ടാ… അനാവശ്യം പോലും…ഇത് സ്ഥിരം ആണെന്നാ നാട്ടുക്കാർ പറയുന്നേ..” നാണി അമ്മായി ചിറി കോട്ടി…

ചുമരിൽ ചാരി നിന്ന അനന്തൻ അത് കേട്ട് പുഞ്ചിരിച്ചു.

” ഇറങ്ങടി ചൂലേ.. ” ജാനുവമ്മ വിട്ട് കൊടുക്കില്ല..

” പിന്നെഹ് ഇറങ്ങി പോവാൻ പറയാൻ ഇത് നിന്റെ പെര ഒന്നും അല്ലല്ലോ… ” നാണി അമ്മായി തകർക്കാണ്..

” അതേ… ഇത് ജാനുവമ്മേടെ കൂടെ വീടാ… എന്താ അമ്മായിക്ക് പ്രശ്നം.. “?

അനന്തൻ അവരുടെ അടുത്തേക്ക് വന്നു..

നാണി അമ്മായി അനന്തനെ കണ്ടപ്പോൾ വേഗം തിരിഞ്ഞ് നടന്നു. വഴക്ക് കണ്ട് നിന്ന പണിക്കാരെല്ലാം അനന്തനെ കണ്ടപ്പോൾ വേഗം പിരിഞ്ഞു. ചെത്തുക്കാരൻ വേലായുധൻ സൈക്കിൾ പിടിച്ച് ചിരിച്ച് നിൽപ്പുണ്ട്.. അനന്തൻ അവനോട് ചിരിച്ചു. അടുക്കള പടിയിൽ ഇരുന്നു. ജാനുവമ്മ സ്ലാബിൽ കട്ടൻ വെച്ചിട്ട് പണിയിലേക്ക് തിരിഞ്ഞു. അനന്തൻ ഗ്ലാസ്‌ എടുത്ത് ചുണ്ടോടു അടുപ്പിച്ചു.

” കുഞ്ഞേ.. ” ജാനുവമ്മ

” മ്മ്.. ” അനന്തൻ

” കുഞ്ഞിനേം ആ മംഗലത്തെ കൊച്ചിനേം ഇന്ന് രാവിലെ.. ” ജാനുവമ്മ

” ബാക്കി പറയണ്ട കേട്ടത് സത്യാ.. ”

ജാനുവമ്മ അത് കേട്ട പാതി മുഖം തിരിച്ചു.

“ശെടാ.. എന്നാലും രഹസ്യമായി സ്ഥിരം പോയിരുന്ന ഞാൻ

ഇനി എന്ത് ചെയ്യും.. ” അനന്തൻ.

ജാനുവമ്മ ദേഷ്യം മൊത്തം പാത്രങ്ങളോട് തീർത്തു.

അനന്തൻ ചിരിച്ചുകൊണ്ട് ഗ്ലാസ്‌ സ്ലാബിൽ വെച്ച് പറമ്പിലേക്ക് ഇറങ്ങി…

ചൂടോടെ ഒരു വാർത്ത കൂടി കിട്ടിയ സന്തോഷത്തിൽ വേലായുധൻ സൈക്കിൾ ആവേശത്തോടെ ചവിട്ടി.

❤❤❤❤❤❤❤❤❤❤

ഭദ്രക്ക് വല്ലാത്ത വിശപ്പും തളർച്ചയും തോന്നി.

അവൾ മെല്ലെ എഴുന്നേറ്റിരുന്നു. ഭക്ഷണം കൊണ്ട് മൂടി വെച്ചിട്ടുണ്ട് അമ്മയാവും പാവം..

കഥ അറിയാതെ ആട്ടം കാണുന്ന സാധു..

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ അങ്ങോട്ട് നോക്കി അമ്മാവനാണ്.

അയാൾ വന്ന് ഭദ്രയുടെ അടുത്തിരുന്നു.

ഭദ്ര അയാളെ നോക്കാതെ മുഖം തിരിച്ചു.

അയാൾ അവളുടെ ചുമലിൽ കൈ വെച്ചു.

” കുട്ടി നിങ്ങള് തമ്മിൽ അങ്ങനെ ഉണ്ടേൽ അമ്മാവൻ അനന്തനോട് സംസാരിക്കാം.. ”

അമ്മാവൻ

” അങ്ങനെ ഒന്നും ഇല്ല അമ്മാവാ… ”

” മോൾക്ക് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ വിഷമായോ… ”

” ഏയ്‌ എനിക്കറിയാം അമ്മാവന്റെ അവസ്ഥ..

പക്ഷെ എന്റെ അവസ്ഥ അമ്മാവന് അറിയോ…

” നിന്നെ കെട്ടണമെന്നു അവൻ ഒറ്റ വാശിയിലാ അമ്മാവന് എന്ത് ചെയ്യാൻ പറ്റും.. ”

അയാൾ നിസ്സഹായനായി തല താഴ്ത്തി.

“അമ്മാവന്റെ എറണാകുളത്ത് പോയി പഠിക്കണ മോൾക്ക് ആണ് ഈ ഗതിയെങ്കിൽ അമ്മാവൻ എന്ത് ചെയും..”? ഭദ്രക്ക് ദേഷ്യം വന്നിരുന്നു.

“മോളെ… ഞാൻ നിനേം അവളേം വേർതിരിച്ചു കണ്ടിട്ടുണ്ടോ… നളിനി എന്തെങ്കിലും പറയുന്നു കരുതി… ” അയാൾ പൂർത്തിയാക്കുന്നതിന് മുൻപേ പുറത്ത് നളിനിയുടെ ഒച്ച കേട്ടു. രാഘവൻ ഇരുന്നിടത്ത് നിന്നും എഴുനേറ്റു. പെട്ടെന്ന് എഴുന്നേറ്റ കാരണം അയാൾ ചുമച്ചു. ഭദ്ര വേഗം നെഞ്ചിൽ ഉഴിഞ്ഞു കൊടുത്തു.

” ഓഹ് എന്റെ മകനും ആ വട്ടനും പോരാണ്ട് ഇപ്പോ എന്റെ കെട്ട്യോനെ കൂടെ ആയോടി..” നളിനി

ഭദ്ര നളിനിയെ ദേഷ്യത്തോടെ നോക്കി.

” നളിനി… ” രാഘവൻ..

അയാൾ എന്നാലും നിർത്താതെ ചുമക്കുന്നുണ്ട്..

” നിങ്ങൾ മിണ്ടരുത്.. നിങ്ങളിനി വക്കാലത്തും കൊണ്ട് വരണ്ട… ”

” ഞാൻ വക്കാലത്തു പറഞ്ഞതല്ല.. ഇങ്ങനെ ആണേൽ ഇവിടെ പറ്റില്ലെന്ന് പറഞ്ഞതാ.. ” രാഘവൻ

ഭദ്ര അയാളെ കൂർപ്പിച്ചു നോക്കി.

” ഹാ അങ്ങനെ ആണേൽ നിങ്ങക്ക് കൊള്ളാം..

ആ ചെത്തുക്കാരൻ വന്നിരുന്നു. ആ വട്ടൻ ഇവള്ടെ അടുത്ത് സ്ഥിരം വരുന്നുണ്ടെന്നാ അവൻ പറഞ്ഞത്..” നളിനി

” അനാവശ്യം പറയല്ലേ നളിനി.. അവൻ കുടിച്ചു ഓവർ ആയിപ്പോ കേറി കിടന്നതാവും..”

” അനാവശ്യം പറഞ്ഞത് ഞാനല്ല. അനന്തൻ തന്നെയാ.. മേലേടത്ത് പണിക്ക് നിക്കണ ജാനുവമ്മ ചോദിച്ചപ്പോൾ അവൻ പറഞ്ഞത്രേ…വേലായുധൻ അത് കേൾക്കേം ചെയ്തു. ”

ഭദ്ര പകപ്പോടെ അമ്മാവനെ നോക്കി. അയാൾ അവളെയും.

” നാളെ ഇവളെ കൊണ്ട് വല്ല ആശുപത്രില് കാണിച്ചേക്ക്.. അനന്തന്റെ വിത്ത് വല്ലതും മുളച്ചോന്നു അറിയാം.. ” നളിനി

അമ്മാവൻ തല താഴ്ത്തി മുറിയിൽ നിന്നും ഇറങ്ങി

” അങ്ങനെ ഹോസ്പിറ്റലിൽ പോവാണേൽ ഭവ്യയെ കൂടെ വിളിക്കാം.. ” ഭദ്ര

” അവളെ എന്തിനാടി. ”

” നിങ്ങടെ മകന്റെ വിത്ത് വലതും ഉണ്ടോന്ന് അറിയാല്ലോ… ”

“ഡീ ” നളിനി തല്ലാൻ കൈ ഉയർത്തിയതും ഭദ്ര കൈയിൽ പിടിച്ചു.

“ദേ തള്ളേ ഭദ്രക്ക് ഇനി മേലും കീഴും നോക്കാനില്ല.. പറഞ്ഞില്ലെന്നു വേണ്ട ” ഭദ്ര കൈവിട്ടു.

അവളെ ഒന്ന് നോക്കിയിട്ട് അവർ മുറിക്ക് പുറത്തേക്ക് ഇറങ്ങി. ഭദ്ര ജനലിന്റെ അടുത്തേക്ക് ചെന്നു.

((മുത്തപ്പാ ഈ അനന്തൻ ഇത് എന്ത് ഭാവിച്ചാ..

ഇനി കുഞ്ഞിലേ അങ്ങനെ പറഞ്ഞതിന് പകരം വീട്ടുവാണോ..)) ഭദ്ര ഓരോന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് തൊടിയിൽ ബഹളം കേട്ടത്.

കുട്ടികളാണ്. മാങ്ങ പറിക്കാൻ വേണ്ടി ഉള്ള ബഹളമാണ്. നളിനി തള്ള കേട്ടാൽ തീർന്നു.

” വിഷ്ണുവേട്ടാ എനിക്ക് എനിക്ക്.. ”

കുട്ടികൾ പറയുന്ന കേട്ട് ഭദ്ര മരത്തിലേക്ക് നോക്കി.

തന്റെ നേരെയുള്ള മരക്കൊമ്പിൽ വിഷ്ണു.

അവൻ കൊമ്പിൽ ബാലൻസ് ചെയ്ത് ഇരുന്നുകൊണ്ട് ഭദ്രയെ നോക്കി.

” എന്തായി വിഷ്ണു.. “? ഭദ്ര ശബ്ദം താഴ്ത്തി ചോദിച്ചു.

” ടിക്കറ്റ് റെഡി ആയി. നാളെ ഉച്ചക്ക് പോയി രജിസ്റ്റർ ചെയ്യണം. ” അവൻ പോക്കറ്റിൽ നിന്നും ട്രെയിൻ ടിക്കറ്റ് എടുത്ത് കാണിച്ചു.

” പക്ഷെ ഇവിടുന്ന് എങ്ങനെ ഇറങ്ങും.. ” ഭദ്ര

” എങ്ങനെ എങ്കിലും ഇറങ്ങു ഇന്ന് രാത്രിയാ ട്രെയിൻ. മേലേടത്ത് കുളത്തിന്റെ അവിടെ വന്നാൽ മതി. അവിടെ നിന്ന് പാടം കഴിഞ്ഞാൽ മെയിൻ റോഡല്ലേ.. എളുപ്പം എത്താം… ”

“മ്മ് ”

” അപ്പോൾ മറക്കണ്ട.. രാത്രി പതിനൊന്നിനാ ട്രെയിൻ… ” അതും പറഞ്ഞ് അവൻ കുട്ടികൾക്ക് മാങ്ങ എറിഞ്ഞു കൊടുത്തു. ഭദ്ര രാത്രി എങ്ങനെ ഇറങ്ങും എന്ന ചിന്തയോടെ തിരിഞ്ഞു. പിന്നെ കൊണ്ടുവെച്ച ഭക്ഷണത്തിലേക്ക് നോക്കി

❤❤❤❤❤❤❤❤❤

പറമ്പിലെ പണിക്കാർ അനന്തനെ കാണാതെ മുറുമുറുത്തെങ്കിലും അവന്റെ രൂക്ഷമായ നോട്ടത്തിൽ എല്ലാം നിശബ്ദമായി. കവുങ്ങിനും തെങ്ങിനും തടമെടുത്തതിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ അവൻ കുറച്ചുനേരം നടന്നു. കാലിൽ നിന്ന് അരിച്ചു കയറുന്ന തണുപ്പ്. സമയം പതിനൊന്നു ആയിട്ടും വെയിൽ വന്നിട്ടും വെള്ളത്തിനു തണുപ്പ് ഒട്ടും കുറയുന്നില്ല. കുറച്ചുനേരം അവിടെ നിന്നിട്ടവൻ ഉള്ളിലേക്ക് കയറി. അടുക്കളയിൽ പാറു മുഖം വീർപ്പിച്ചു നിൽപ്പുണ്ട്. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

“ഇന്ന് കോളേജിൽ പോവുന്നില്ലെടി പാറമ്മേ “?

” അവൾക്ക് മടി അവൾക്ക് വലതും അറിയണോ കഷ്ടപ്പെടാൻ ഞാൻ ഒരുത്തി ഉണ്ടല്ലോ… ”

ജാനുവമ്മ മൂക്ക് ചീറ്റി സങ്കടം പറയുന്നുണ്ട്. അത് കണ്ട് അനന്തൻ മുഖം ചുളിച്ചു പാറുവിനെ നോക്കി. അവൾക്ക് ചിരി വന്നെങ്കിലും ചിരിച്ചില്ല.

അനന്തൻ ഹാളിലേക്ക് നടന്നു. പുറകെ പാറുവും.

” അനന്തേട്ടാ… ” പാറു…

റൂമിലേക്കു സ്റ്റെപ് കയറാൻ നിന്ന അനന്തൻ വിളികേട്ട് തിരിഞ്ഞു നിന്നു.

” എന്താടി പാറമ്മേ.. ”

ആരെയും മയക്കുന്ന നിറഞ്ഞ ചിരിയോടെ അവൻ ചോദിച്ചു. പാറു അവന്റെ അടുത്തേക്ക് ചെന്നു.

“ഞാൻ കേട്ടതൊക്കെ നേരാണോ…”?

” എന്ത്? അനന്തന്റെ പുരികം ഉയർന്നു. രണ്ടും കൈയും ഇടുപ്പിൽ വെച്ചവൻ നിന്നു.

” അത് മംഗലത്തെ ഭദ്രയും ഏട്ടനും…”?

” മ്മ് നേരാ..”

” ഇല്ല അനന്തേട്ടൻ നുണ പറയാ ”

” ഞാൻ എന്തിനാ നുണ പറയുന്നേ..?

” എന്നെ ഒഴിവാക്കാൻ.. ”

” അത് സത്യമാണെങ്കിലും അല്ലെങ്കിലും നിന്നെ ഞാൻ സ്വീകരിക്കില്ല… ”

” അതെന്താ ഞാൻ വാല്യകാരിയുടെ മോളായതുകൊണ്ടാണോ… ”

” അല്ല ഞാൻ നിന്നെ സ്വന്തം കൂടപ്പിറപ്പിന്റെ സ്ഥാനത്തു കാണുന്നത് കൊണ്ട്. ”

അനന്തൻ അതും പറഞ്ഞ് തിരിഞ്ഞു.

” ഇല്ല ഞാൻ വിശ്വസിക്കില്ല ഒക്കെ നുണയാ..

എന്നെ പറ്റിക്കാൻ… ”

അനന്തൻ കണ്ണ് രണ്ടും ഇറുക്കെ അടച്ച് തുറന്നു.അവൾക്ക് നേരെ തിരിഞ്ഞു.

” എന്നാൽ നിന്നെ വിശ്വസിപ്പിക്കാൻ ഇന്ന് രാത്രി കൂടെ അവളുടെ അടുത്ത് പോവാം.. എന്നിട്ട് നാട്ടുകാരെ കൂട്ടാം എന്തേ…? അപ്പോ വിശ്വസിക്കോ… ” അനന്തൻ വീണ്ടും തിരിഞ്ഞ് റൂമിലേക്ക് നടന്നു.

നിറഞ്ഞുവന്ന മിഴികൾ തുടച് പാറു പുറത്തേക്ക് ഓടി.

❤❤❤❤❤❤❤❤❤❤❤

രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ ഭദ്രയും അവർക്കൊപ്പം ഇരുന്നു.

” നീ എന്താ ഇവിടെ.. “? നളിനി

” അത്താഴം കഴിക്കാൻ…കണ്ടൂടെ… ” ഭദ്ര

” അവൾ അവിടെ ഇരുന്നോട്ടെ പെങ്ങളെ.. ”

വേണു വഷളൻ ചിരിയോടെ ഭദ്രയെ നോക്കി.

എന്തോ പറയാൻ വന്ന നളിനി പിന്നെ ഒന്നും മിണ്ടിയില്ല.

ഭദ്ര ഇതൊന്നും ഗൗനിക്കാതെ ആഹാരം കഴിക്കാൻ തുടങ്ങി. കഴിക്കുന്നതിനിടയിലൂടെ ഭദ്രയുടെ പാവാടക്കിടയിലൂടെ ഒരു കാൽ അവളുടെ കാലിനെ ഉഴിയാൻ തുടങ്ങി. അവൾ നേരെ നോക്കി.

വേണുവച്ഛനും ശാഗേഷുമാണ് നേരെ.. രണ്ടാളിൽ ആരെങ്കിലും ആവും. ഭദ്ര ഇടതു കൈകൊണ്ട് പാവാടയിൽ കുത്തിയ പിൻ എടുത്ത് കൈയിൽ പിടിച്ചു. ഉയർന്നു ഉഴിയുന്ന കാലിൽ ആഞ്ഞു കുത്തി..

” അയ്യോ.. ” വേണു അലറി

” എന്താ എന്ത് പറ്റി.? ” രാഗിണി പേടിച്ചുകൊണ്ട് അയാൾക്കരികിൽ ചെന്നു.

” ഒന്നൂല്ല രാഗി രുചി കൂടിയപ്പോൾ നാക്ക് കടിച്ചതാ..”

” മെല്ലെ കഴിച്ചാൽ പോരെ? രാഗിണി

” ഇത് ഇങ്ങനെ മുന്നിൽ വെച്ചാൽ എന്റെ നിയന്ത്രണം പോവും.. അത്രക്ക് രുചിയാ ” വേണു ഭദ്രയെ നോക്കി മാമ്പഴ പുളിശ്ശേരി പ്ലേറ്റിലേക്ക് വിളമ്പി.

” ഭദ്ര പാത്രങ്ങളെല്ലാം കഴുകിയിട്ടു കിടന്നാൽ മതി. ” നളിനി .

ഭദ്ര അമ്മാവനെ നോക്കി. അയാൾ നിസ്സഹായനാണ്. ഭദ്ര എല്ലാവരും കഴിച്ച പാത്രങ്ങളെടുത്തു പുറത്തേക്ക് ഇറങ്ങി. പണ്ട് അമ്മികല്ല് വെച്ചിരുന്ന തിട്ട് പൊളിച്ചു അവിടെ പാത്രം കഴുകാൻ സ്ലാബ് പണിതു.പൈപ്പ് തുറന്ന് ഭദ്ര പാത്രങ്ങൾ ഓരോന്നും മെല്ലെ കഴുകാൻ തുടങ്ങി.

” ഇങ്ങനെ ആണോടി കഴുകുന്നെ നല്ലോണം വേഗത്തിൽ ഉരച്ചു കഴുകെടി ” നളിനി

” എനിക്ക് വയ്യ.. അമ്മായി കഴുകിക്കോ…

അല്ലേൽ ഞാൻ നാളെ കഴുകാം എനിക്ക് ഉറക്കം വരുന്നു. ”

” ആ അങ്ങനെ ഇപ്പോ നീ ഉറങ്ങണ്ട എല്ലാം കഴുകി കഴിഞ്ഞിട്ട് നീ കിടന്നാൽ മതി.” നളിനി അതും പറഞ്ഞ് കിടക്കാൻ പോയി.

ഭദ്ര പാത്രങ്ങൾ എല്ലാം കഴുകി. എല്ലാവരും ഉറങ്ങിയിരുന്നു. ഭദ്ര റൂമിലേക്ക് ചെന്ന് വസ്ത്രം മാറി.

വെള്ള ദാവണി ഒന്ന് ഉടുത്തു. പിന്നെ സർട്ടിഫിക്കറ്റ് എല്ലാം എടുത്തു. മെല്ലെ വാതിൽ ചാരി ഇറങ്ങി.

അടുക്കളയിലെ ലൈറ്റ് ഓഫ്‌ ആക്കി അവൾ പുറത്തേക്കിറങ്ങി. നല്ല നിലാവ് ഉണ്ട്. അവൾ മുകളിലേക്ക് നോക്കി. ആകാശത്ത് നെഞ്ചും വിരിച്ചു നിൽക്കുന്ന പൂർണ ചന്ദ്രൻ.

മരങ്ങൾക്കിടയിലൂടെ ചെറിയ വെളിച്ചം അരിച്ചിറങ്ങുന്നു. അവൾ തൊടിയിലേക്ക് ഇറങ്ങി.

മരങ്ങൾ കൂട്ടമായി നിൽക്കുന്നിടത് പൂർണമായും ഇരുട്ടാണ്. കണ്ണടച്ച് നടന്നാലും വഴി തെറ്റില്ല അത്രക്ക് ഉറപ്പാണ്.. കുഞ്ഞിലേ അച്ഛൻ നടത്തിയ വഴി. ആ ഓർമയിൽ അവൾ വേഗം നടന്നു. ശരീരത്തിന് വേണ്ടി മുറവിളി കൂട്ടുന്നവർക്കിടയിൽ നിന്ന് ഓടുകയാണ്..പാമ്പും പ്രേതവും ഒന്നുമല്ല ഭയം… ശരീരം കൊത്തി വലിക്കാൻ ശ്രമിക്കുന്ന ചില കഴുകന്മാരാണ് അവരെയാണ് പേടിക്കേണ്ടത്.

തൊടി വേഗം കടന്നു അവൾ.

വേലി മാറ്റി വെച്ച് വഴിയിലേക്കിറങ്ങി.

ഒരു ഭാഗത്ത്‌ വീടുകളാണ് മംഗലം മന ഉൾപ്പെടെ.

മറുവശത്തു വെട്ടുകലിനാൽ നിർമിച്ച മതിലും.

വെട്ടുകല്ലിന്റെ ഭംഗി നഷ്പ്പെട്ടിരിക്കുന്നു. അത് ഇപ്പോൾ കറുത്തിരിക്കുന്നു. അതിന്മേൽ ഒരുപാടു ചെറിയ പുല്ലുകളും. ഭദ്ര ഒക്കെ തൊട്ടും തലോടിയും നടന്നു. ഇനിയും പത്തു വീടുകൾ കഴിയണം മേലെടത്തെ കുളം എത്താൻ. പണ്ട് അനന്തന്റെ അമ്മ മുങ്ങി മരിച്ചതിൽ പിന്നെ ആരും കുളത്തിലേക്ക് പോകാറില്ല. അതിന് ചുറ്റും ഒരു ചെറിയ കാട് തന്നെ രൂപപ്പെട്ടിരിക്കുന്നു. മേലേടത് എത്തിയാൽ വേഗം അറിയാം.. അവിടെ വേലി ഇല്ല അരക്കൊപ്പം ഉയരത്തിൽ ചെറിയ സ്നേഹമതിലാണ്. ഭദ്ര മതിൽ ചാടി കുളത്തിനരികെ നടന്നു. കുളത്തിന്റെ മറുവശം ഒരു വലിയ മുളക്കൂട്ടമാണ്. ഭദ്ര കുളത്തിലേക്ക് കാലിട്ടിരുന്നു.

ആകാശ ചന്ദ്രന്റെ പ്രതിബിബം കുളത്തിൽ തിളങ്ങി നിൽപ്പുണ്ടായിരുന്നു.

❤❤❤❤❤❤❤❤❤❤❤

ഷാപ്പിൽ നിന്നും ആറാമത്തെ കുപ്പിയും വായിലേക്ക് കമിഴ്ത്തി അനന്തൻ എഴുനേറ്റു. കാലിയായ കുപ്പി ബെഞ്ചിൽ വെച്ച് കാശ് കൊടുക്കാൻ അവൻ പേഴ്‌സ് തപ്പി.

” ഇത് കഴിഞ്ഞ് എങ്ങോട്ടാ അനന്താ..

മേലേടത്തേക്കോ.. അതോ മംഗലത്തേക്കോ…”

ഷാപ്പിലെ വർക്കി ചേട്ടൻ ആണ്.. അയാൾ പറയുന്നത് കേട്ട് ഷാപ്പിലെ എല്ലാവരും ചിരിച്ചു.

അനന്തൻ പേഴ്സിൽ നിന്ന് കാശ് എടുത്ത് മേശക്ക് മുകളിൽ വെച്ചു.

” എന്റെ വർക്കിച്ചാ നിങ്ങൾക്കു ഒരു കാര്യം അറിയോ.. “? അനന്തൻ

” എന്താ അനന്താ.. “? വർക്കി

” ഈ പ്രാന്തമാര് ആരേലും കൊന്നാൽ അവരുടെ പേരിൽ കേസ് ഉണ്ടാവില്ല..

മനസ്സിലായാ.”? അനന്തൻ

വർക്കി ഉമ്മിനീര് ഇറക്കി തലയാട്ടി.

” എല്ലാവരോടും കൂടിയാ..”

അതും പറഞ്ഞ് അനന്തൻ ഇറങ്ങി.

“കൂട്ടടയ്ക്ക കുള്ളത്തി കൂട്ടുകൂടാൻ വരുമോ..”

അനന്തൻ സ്വയം രചിച്ച വരികളും ഈണവും പാടികൊണ്ട് വണ്ടി എടുത്തു. നല്ല നിലാവാണ്..

അനന്തന് അമ്മയെ ഓർമ വന്നു. നിലാവ് ഉള്ളപ്പോൾ അമ്മ തന്നെയും കൊണ്ട് ടെറസിൽ കിടക്കും..

മാനം നോക്കി താനും അമ്മയുടെ മാറിൽ പറ്റി ചേർന്ന്… ആ ഓർമയിൽ അനന്തന്റെ കണ്ണൊന്നു നിറഞ്ഞു. അനന്തൻ കുളമെത്തിയപ്പോൾ വണ്ടി സ്ലോവാക്കി നിര്ത്തി. ” അമ്മയോട് പറയണം എല്ലാം പറയണം..” അവൻ ഓരോന്ന് പറഞ്ഞ് വേച്ചു വേച്ചു വണ്ടിയിൽ നിന്നിറങ്ങി മതില് ചാടി കുളത്തിനടുത്തേക്ക് നടന്നു. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ഭദ്ര മുളകൂട്ടത്തിലേക്ക് നീങ്ങി നിന്നു. അവൻ കുളത്തിനരികെ ചെന്ന് നിന്നു.

” അമ്മാ എന്തിനാ എന്നെ വിട്ട് പോയേ…

ഞാനാണോ അമ്മയെ കൊന്നേ… “? അനന്തന്റെ നാക്ക് കുഴയുന്നുണ്ട്. അവനവിടെ ഇരുന്നു. ഭദ്ര അവന്റെ സംസാരം കാതോർത്തു.

” എന്നെ എല്ലാവരും പ്രാന്തനെന്നാ വിളിക്കണേ..

നേരെ നിന്ന് അനന്താന്ന് വിളിച്ചാലും തിരിഞ്ഞ് നിന്ന് വട്ടനെന്നാ പറയണേ… പതിനഞ്ചു വര്ഷമായി അമ്മക്ക് വല്ലതും അറിയോ..” അനന്തന്റെ സ്വരമിടറി. അനന്തൻ കാലുകൾ മടക്കി വെച്ച് കൈകൊണ്ട് ചുറ്റി പിടിച്ച് മുഖം മുട്ടിനിടയിലേക്ക് വെച്ചു.

” കാണാൻ പോയ പെണ്ണ് പറഞ്ഞത്രേ വട്ടനെ പേടിയാണെന്ന് ശങ്കര മാമ എന്നോട് പറഞ്ഞില്ല പാവം…” അനന്തൻ അങ്ങനെ തന്നെ മലർന്നു കിടന്നു. കൈ തലക്ക് പിന്നിൽ വെച്ചു.

” എന്താ അനന്തേട്ടാ വണ്ടി ഇവിടെ നിർത്തിയിട്ട് കുളത്തിന്റെ അവിടെ.. ”

ചെത്തുകാരൻ വേലായുധൻ ആണ്

പറയുന്നതിനൊപ്പം അവൻ മതില് ചാടിയിരുന്നു.

” എന്റെ തൊടി എന്റെ കുളം അയിന് നിനക്കെന്താ.. ” അവനെ ഒന്ന് നോക്കിയിട്ട് അനന്തൻ പഴയ പടി കിടന്നു.

” അല്ല കൂട്ടിന് ആരെങ്കിലും ഉണ്ടോന്ന് അറിയാൻ.. ” വേലായുധൻ

” ആ ഉണ്ടാർന്നു. ആ മഗലത്തെ ഭദ്ര ഇപ്പോ പോയേ ഉള്ളൂ.. ” അനന്തൻ

ഒളിച്ചു നിന്ന ഭദ്ര ഞെട്ടി.

” ഓഹ് അപ്പൊ കേട്ടതൊക്കെ ശരിയാണല്ലേ..”

വേലായുധൻ

” ആ ഞാൻ കല്യാണത്തിന് എന്റെ അമ്മയുടെ സമ്മതം വാങ്ങാൻ വന്നതാ..

അമ്മ ഇപ്പോ വരും “അനന്തൻ

ആര് മരിച്ചു പോയ അംബികാമ്മയോ “? വേലൻ

“ആ അല്ലാതെ വേറെ ആരാ എന്റെ അമ്മ”.. അനന്തൻ

“ഏയ്യ് ” വേലൻ ചുറ്റും ഭയത്തോടെ നോക്കികൊണ്ട് അനന്തനടുത്തേക്ക് ചെന്നു. വേലായുധൻ വരുന്ന കണ്ട ഭദ്ര കുറച്ചുകൂടി ഉള്ളിലേക്ക് നീങ്ങിയതും കൈയിൽ മുള്ള് കോറി.

“ആ ”

ഭദ്ര അലറിക്കൊണ്ട് മുളകൂട്ടത്തിൽ നിന്നും പുറത്തേക്ക് വന്നു.

അവളുടെ ശബ്ദം കേട്ട അനന്തനും വേലായുധനും ഞെട്ടി. നിലാവെളിച്ചത്തിൽ വെള്ള ദാവണി മാത്രം കണ്ട് വേലായുധൻ അലറി..

” അയ്യോ അംബികാമ്മ… അനന്തേട്ടാ ഓടിക്കോ.. ”

മതില് ചാടുന്നതിനിടയിൽ വേലായുധൻ അലറി.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും…..

രചന : കാർത്തുമ്പി തുമ്പി