അനന്തഭദ്രം തുടർക്കഥയുടെ മൂന്നാം ഭാഗം വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

ഫാമിലി

മംഗലത്ത് തറവാട്…

രാഘവനും പെങ്ങൾ രാഗിണിയും..

രാഘവന്റെ ഭാര്യ നളിനി..

മക്കൾ ശാഗേഷ്, ശരണ്യ.

രാഗിണിയുടെ ആദ്യ ഭർത്താവ് വിജയൻ ജീവിച്ചിരിപ്പില്ല.. മകൾ ഭദ്ര.

രാഗിണിയുടെ രണ്ടാമത്തെ ഭർത്താവ് വേണു

മകൾ ഭവ്യ..

മേലേടത്ത് തറവാട്

അനന്തൻ.. അമ്മ അംബിക…

അച്ഛൻ ആരെന്ന് അറിയില്ല…

അനന്തന്റെ കാര്യസ്ഥൻ ശങ്കരൻ.. ഭാര്യ വിലാസിനി.. മക്കൾ വിഷ്ണു, മിഥില..

അനന്തന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ജാനുവേടത്തി… ജാനുവേടത്തിയുടെ മകളുടെ മകൾ പാർവതി..

പാർവതിയുടെ അച്ഛനും അമ്മയും മരിച്ചുട്ടോ…

ഇനി കഥ വായിച്ചോട്ടോ…

❤❤❤❤❤❤❤❤❤❤❤

അനന്തൻ പകച്ചുകൊണ്ട് എഴുനേറ്റു. ഭദ്ര എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്ന് പരുങ്ങി.

അനന്തൻ അവളുടെ അടുത്തേക്ക് നടന്നു.

” ആരാ..? ” അനന്തൻ

ഭദ്ര ഒന്നും മിണ്ടിയില്ല.

” നീ ആരാന്നാ ചോദിച്ചേ.. ”

അനന്തന്റെ ശബ്ദം ഉയർന്നു.

ഭദ്ര ഒന്ന് ഞെട്ടി.

” ഞാൻ പിന്നെ.. മംഗലത്തെ …. ”

” മംഗലത്തെ…? അനന്തൻ

” മംഗലത്തെ ഭദ്ര.. ”

” ഏഹ്.. ” അനന്തൻ ഫോണിലെ ടോർച് ഓൺ ചെയ്തു അവളുടെ മുഖത്തേക്ക് അടിച്ചു.

അനന്തൻ അന്ധാളിച്ചുകൊണ്ട് പുറകോട്ട് മാറി..

ഭദ്ര തല താഴ്ത്തി നിന്നു.

” നീ എന്താ ഈ നേരത്ത് ഇവിടെ… “?

അനന്തൻ

“അത് ഞാൻ പിന്നെ..” എന്ത് പറയണമെന്നറിയാതെ അവൾ കുഴങ്ങി.

” നിന്നോട് ചോദിച്ചത് കേട്ടില്ലേ..

അനന്തന്റെ ശബ്ദം വീണ്ടും ഉയർന്നു.

” അതൊക്കെ ചോദിക്കാൻ നിങ്ങളാരാ..? എന്റെ അച്ഛനൊന്നും അല്ലല്ലോ…? ഭദ്ര

അനന്തൻ രണ്ട് കണ്ണും ഇറുക്കെ മൂടി ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു.

” നീ ഒരു പെൺകുട്ടി അല്ലേ.. ഈ പാതിരാത്രി ഇവിടെ എന്താ അതാ ചോദിച്ചേ … “? അനന്തൻ

” അതെന്താ പെൺകുട്ടികൾ പാതിരാത്രി പുറത്തിറങ്ങാൻ പാടില്ലേ.. ”

അനന്തന്റെ അവസാന തുള്ളി ക്ഷമയും നശിച്ചു..

അവൻ കൈവീശി ഒന്ന് കവിളിൽ കൊടുത്തു. ” ട്ടെ ”

ദേ പോണു ഭദ്ര കുളത്തിലേക്ക്… “ബ്ലും..””

” ആ അവിടെ കിടക്ക് കുറച്ച് വെള്ളം കുടിക്കുമ്പോൾ ശരിയായിക്കൊള്ളും… ”

അനന്തൻ തിരിഞ്ഞ് നടന്നു.. രണ്ടടി വെച്ച ശേഷം അവൻ തിരിഞ്ഞ് നോക്കി.. ഭദ്ര അപ്പോഴും മുങ്ങി താഴ്ന്നുണ്ടായിരുന്നു.. അവന്റെ നെറ്റി ചുളിഞ്ഞു..

ഫോൺ നിലത്തിട്ട് അവൻ കുളത്തിലേക്ക് എടുത്ത് ചാടി.. മുങ്ങി താഴുന്ന ഭദ്രയുടെ മുടിയിൽ വലിച് അനന്തൻ കരയിലേക്ക് കയറ്റി കിടത്തി.

അവൻ വേഗം ഫോണെടുത്ത് ടോർച് ഓൺ ചെയ്തു അവളുടെ മുഖത്തേക്ക് അടിച്ചു.

” ഡീ ഭദ്രേ ഡീ എണീക്കെടി… ” അനന്തൻ അവളുടെ കവിളിൽ തട്ടി വിളിച്ചു. അനന്തന് ടെൻഷൻ കൂടി.. അവൻ വീണ്ടും അവളുടെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു… ഫോണരികെ വെച്ച് അവൻ അവളുടെ വയറിൽ കൈവെച്ചു അമർത്തികൊണ്ടിരുന്നു… ഭദ്ര ചുമച്ചുകൊണ്ട് വെള്ളം തുപ്പികൊണ്ടിരുന്നു.. അവൾ ചുമച്ചു ചുമച്ചു കണ്ണ് തുറന്നു.. അനന്തൻ വേഗം അവളെ വാരി എടുത്ത് മടിയിൽ കിടത്തി..

” ഡീ.. ” വീണ്ടും അനന്തൻ അവളുടെ കവിളിൽ തട്ടി.. മകരത്തിലെ മഞ്ഞ് അവരെ പൊതിയുന്നുണ്ടായിരുന്നു.. ഭദ്ര ഒന്നൂടെ അവനോട് ചേർന്നു കിടന്നു.. അനന്തൻ അവളെ പൊതിഞ്ഞു പിടിച്ചു രണ്ട് മിനിറ്റ് നേരം ഇരുന്നു… അകലെനിന്ന് ആരുടെയൊക്കെയോ ശബ്ദം കേട്ട് അനന്തൻ ഭദ്രയെ നോക്കി…

” ഡീ.. ” അനന്തൻ

ഭദ്ര ആയാസപ്പെട്ട് കണ്ണുകൾ തുറന്നു. അനന്തൻ അവളെ എഴുനേൽപ്പിച്ചിരുത്തി. ഭദ്രക്ക് വല്ലാത്ത ക്ഷീണം തോന്നി..

” നമ്മളെന്താ ഇവിടെ.. ” ഭദ്ര

” ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്.. ദേ ആരോണ്ടൊക്കെയോ വരുന്നുണ്ട്.. നീ വന്നേ… ”

” എങ്ങോട്ട്.. ”

അനന്തൻ അതിന് മറുപടി പറയാതെ.. അവളുടെ കൈയിൽ പിടിച്ച് നടന്നു.. അനന്തൻ മതില് ചാടി പുറകെ ഭദ്രയും.. അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി….

” നീ കയറ് ഞാൻ വീട്ടിലാക്കാം.. ” പുറകെ വരുന്ന ആൾക്കൂട്ടത്തിലേക്ക് നോക്കിയവൻ പറഞ്ഞു..

” ഞാൻ വീട്ടിൽ പോവൂല.. ” ഭദ്ര

” പിന്നെ..? ” അനന്തൻ നെറ്റി വീണ്ടും ചുളിഞ്ഞു.

” എന്നെ റെയിൽവേ സ്റ്റേഷനിൽ ആക്കിയാൽ മതി…”

അനന്തൻ പല്ലിറുമ്മി..

” കയറ് നീ.. ” അനന്തൻ. ഭദ്ര പുറകെ വരുന്ന ആൾക്കൂട്ടത്തിലേക്ക് നോക്കി വേഗം അനന്തന്റെ പുറകിൽ കയറി. ബുള്ളറ്റ് വലിയ ശബ്ദത്തോടെ മേലെടത്തേക്ക് പാഞ്ഞു.

❤❤❤❤❤❤❤❤❤❤

ഈ സമയം ആൾക്കൂട്ടത്തിൽ..

” നീ കണ്ടതാണോ വേലായുധാ ” നാട്ടുകാരിൽ ഒരാൾ..

” സത്യം ഞാൻ എന്തിനാ നുണ പറയുന്നേ.. അനന്തേട്ടൻ ജീവനോടെ ഉണ്ടോന്നാ എന്റെ പേടി.. ”

വേലായുധൻ

” എന്തായാലും പോയി നോക്കാം.. ” നാട്ടുകാരിൽ ഒരാൾ.

❤❤❤❤❤❤❤❤❤❤❤

ബുള്ളറ്റ് മേലെടത്തെ പോർച്ചറിലേക്ക് കയറ്റി നിർത്തി. ഭദ്ര ഇറങ്ങി ചുറ്റും നോക്കി. പിന്നെ വീടുനുള്ളിലേക്കും..

” ഇവിടെ ആരും ഇല്ല.. ” അനന്തൻ അവളുടെ നോട്ടം കണ്ട് പറഞ്ഞു.

” ബാ.. ” അനന്തൻ വാതിൽ തുറന്ന് ഉള്ളില്ലേക്ക് കയറി.. ഒന്ന് സംശയിച്ചുകൊണ്ട് ഭദ്ര പുറകെയും.. ഭദ്ര കയറിയതും അനന്തൻ വാതിലടച്ചു. ഭദ്ര ഞെട്ടികൊണ്ട് അനന്തനെ നോക്കി..

” അവന്മാരൊന്ന് വീട്ടിൽ പോവട്ടെ.. എന്നിട്ട് കൊണ്ട് വിടാം.. ” അനന്തൻ.

” മ്മ് ” ഭദ്ര നിരാശയോടെ മൂളി.. അനന്തൻ അവളെ ഒന്ന് നോക്കി.. വെള്ള ദാവണി നന്നഞ്ഞൊട്ടി അവളുടെ ആകാരവടിവ് പകുതിയും കാണാമായിരുന്നു.. അനന്തൻ തിരിഞ്ഞ് നിന്ന് തല ഒന്നു കുടഞ്ഞു. താടിയിൽ തടവി.

” അല്ല നീ ഈ രാത്രിയിൽ എങ്ങോട്ട് പോവാ.. “?

(അനന്തൻ)

” എറണാകുളത്തേക്ക്.. “.. ഭദ്ര

” അവിടെ എന്താ.. “… അനന്തൻ

” അവിടെ നാളെ ഇന്റർവ്യൂ ഉണ്ട്… ഉച്ചക്ക് മുൻപ് എത്തണം.. ജോബ് ശരിയായാൽ അവിടെ തന്നെ നിൽക്കാം… “… ഭദ്ര

” മ്മ് എങ്ങനെയാ പോവുന്നെ… “?.. അനന്തൻ

” ട്രെയിൻ ഉണ്ട് പതിനൊന്നു മണിക്ക് “.. ഭദ്ര

” മ്മ് ” അനന്തൻ മൂളികൊണ്ട് സ്റ്റെപ് കയറി. ഭദ്രക്ക് വല്ലാത്ത തണുപ്പ് തോന്നി. അവൾ കൈ കെട്ടി വിറച്ചുകൊണ്ട് നിന്നു. അനന്തൻ അപ്പോഴേക്കും ഡ്രസ്സ്‌ മാറി ഒരു ടർക്കി കൊണ്ടുവന്നു കൊടുത്തു.

അവൾ അത് വാങ്ങി തല തുടച്ചു.

” നീ എന്തെങ്കിലും കഴിച്ചോ.. “? അനന്തൻ

” മ്മ് ” അവൾ തലയാട്ടി. അനന്തൻ നേരെ അടുക്കളയിലേക്ക് നടന്നു.

” അതേ.. ” ഭദ്ര

അനന്തൻ തിരിഞ്ഞു.

” എന്തേ.. “?

” എന്റെ ഈ ഡ്രസ്സ് നനഞ്ഞു. വേറെ എന്റേൽ ഒന്നും ഇല്ല. ”

” അതിന്…? ”

” ഇവിടെ എന്തേലും..?

” എന്റെ ഷർട്ടും മുണ്ടും മതിയോ..? ”

” ഏയ്‌ അതല്ല അംബികാമ്മയുടെ..?

” അതൊന്നും തരാൻ പറ്റില്ല.. ” അനന്തൻ

” ഓഹ് ” അവൾ ചുണ്ട് കോട്ടി. ഭദ്ര നിന്നിടം മൊത്തം ദാവണിയിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികളാൽ നിറഞ്ഞിരുന്നു. അഞ്ചു മിനിറ്റിന് ശേഷം അനന്തൻ മുണ്ടിന്റെ തുബുക്കൊണ്ട് കൈയും വായും തുടച് അടുക്കളയിൽ നിന്നും വന്നു.

” പോവാം.. ” അനന്തൻ

” മ്മ് ” ഭദ്രക്ക് നല്ല രീതിയിൽ മൂളണമെന്നുണ്ട് പക്ഷെ തണുപ്പും നനഞ്ഞ വസ്ത്രങ്ങളും അതിന് പാരയായി.. മൂളൽ തണുപ്പിൽ മുങ്ങി പോയി.

വയ്യാത്ത അമ്മൂമ്മമാര് മൂളുന്ന പോലെയുള്ള ശബ്ദം കേട്ട് അനന്തൻ അവളെ തിരിഞ്ഞ് നോക്കി.

വിറക്കാണ് പെണ്ണ്..

” ഹ് മ്മ് ” അവൻ ഒന്നു നെടുവീർപ്പ് ഇട്ട് അമ്മയുടെ മുറിയിലേക്ക് നടന്നു.

” ഭദ്രേ.. ” അനന്തൻ അമ്മയുടെ മുറിയിൽ നിന്നാണ്..

” ഓഹ്.. ” ഭദ്ര

” ഇങ്ങ് വാ ” അനന്തൻ… ഭദ്രക്ക് ചെറിയ പേടി തോന്നി എന്നാലും അവൾ ധൈര്യം സംഭരിച്ചു അവൻ വിളിച്ചിടത്തേക്ക് നടന്നു. ഭദ്ര ചെല്ലുമ്പോൾ അനന്തൻ ഒരു തടിയലമാരയിൽ നിന്ന് ഒരു സെറ്റ് മുണ്ടും ബ്ലൗസും എടുത്ത് വെച്ചു.

ഭദ്ര ഒന്ന് മുരടനക്കി. അനന്തൻ അലമാര അടച്ചു തിരിഞ്ഞു..

” ദാ ഇതെടുത്തു ഉടുത്തോ.. ” അതും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി.. രണ്ട് മിനിറ്റിന് ശേഷം ഭദ്ര പുറത്തേക്കിറങ്ങി. അവളെ നോക്കിയ അവന്റെ ശ്വാസം നിലച്ചു.. അഴിച്ചിട്ട മുടിയും ഭംഗിയായി ഉടുത്ത സെറ്റ് മുണ്ടും..അവളുടെ തലയിൽ നിന്ന് ഒരു പ്രത്യേക സുഗന്ധം അവനിലേക്ക് വ്യാപിച്ചു..

” പോവാം.. ” അവൾ അടുത്ത് നിന്ന് പറഞ്ഞപ്പോഴാണ് അവന് ബോധം വന്നത്..

“ഏഹ്ഹ്… ആ…” അവൻ തല ഒന്ന് കുടഞ്ഞു.. രണ്ടാളും പുറത്തേക്കിറങ്ങി. അനന്തൻ വീട് പൂട്ടി ഇറങ്ങി..പോർച്ചറിൽ നിന്നും ബുള്ളറ്റ് എടുത്തു..

ഭദ്രയെയും കൊണ്ട് ബുള്ളറ്റ് പാടത്തെ റോഡിലൂടെ പാഞ്ഞു.. ഇരുവശവും പാടമാണ് നടുക്ക് റോഡും.. കുറച്ചൂടെ പോയാൽ പാടം ഒരു ഭാഗത്ത്‌ മാത്രമാവും… മറുഭാഗത്തു തോടും അതിനപ്പുറം കടകളും…

” നീ എന്തിനാ ഒറ്റക് പോവുന്നെ.. “? അനന്തൻ

” ആരും സമ്മതിക്കില്ല.. അതോണ്ട് ഒറ്റക് പോവുന്നു… ”

പിന്നെ അവൻ ഒന്നും ചോദിച്ചില്ല.

ഷാപ്പും പൂട്ടി വർക്കി തോട് കടക്കാൻ പാലത്തിൽ സൈക്കിൾ കയറ്റി ചവിട്ടുമ്പോൾ തോടിനപ്പുറം റോഡിൽ ബുള്ളറ്റ് പോവുന്ന കണ്ട് അയാൾ മുഖത്തിരിക്കുന്ന കണ്ണട ഒന്നൂടെ നേരെയാക്കി നോക്കി..

” അതേ.. അനന്തൻ തന്നെ.. കൂടെ മംഗലത്തെ കുട്ടി അല്ലേ… ” അയാളുടെ പഴയ നോക്കിയ കീപാഡ് ഫോണിൽ നിന്നും.. മംഗലത്തെ വേണുവിന്റെ ഫോണിലേക്ക് അപ്പോഴേക്കും കാൾ പോയിരുന്നു…

❤❤❤❤❤❤❤❤❤❤

റെയിൽവേ സ്റ്റേഷൻ

” ടിക്കറ്റെടുത്തോ.. ” അനന്തൻ

” ഇല്ല.. ”

” മ്മ് ഇവിടെ നിൽക്ക്.. ” 5 മിനിറ്റ് കഴിഞ്ഞാണ് അനന്തൻ വന്നത്.. അവന്റെ കൈയിൽ ടിക്കറ്റും ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു.. അത് അവൻ അവൾക്ക് നേരെ നീട്ടി.. അവൾ നന്ദിയോടെ അവനെ നോക്കി..

” പൊക്കോ… നന്ദിയുണ്ട് എല്ലാത്തിനും… ”

ഭദ്ര അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി..

” മ്മ് ” അനന്തൻ ചുറ്റും നോക്കി.. കുറച്ച് സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉണ്ട്… അവൻ പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി നേരെ മേലെടത്തേക്ക്… (( എന്താണെന്നറിയില്ല നെഞ്ചിൽ എന്തോ ഭാരം പോലെ…)) മേലേടത്ത് എത്തിയതും അനന്തൻ ഇറങ്ങി..

കുടിച്ച കെട്ടെല്ലാം പോയി.. അവൻ വാതിൽ തുറന്ന് ചുറ്റും നോക്കി.. പിന്നെ താഴേക്ക് നോക്കി..

വെള്ളമാണ് അവൾ നിന്നിടമാണ്.. ഉറക്കം വന്ന് കണ്ണിൽ തട്ടുന്നുണ്ട്… മനസ്സ് അസ്വസ്ഥതമാണ്..

അവൻ നേരെ ബെഡിലേക്ക് വീണു… ഒരു മണിക്കൂറിനു ശേഷം കൃത്യം 12 മണിയോടെ മേലെടത്തേക്ക് ഒരു പോലീസ് ജീപ്പ് പാഞ്ഞു..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

തുടരും…

രചന : കാർത്തുമ്പി തുമ്പി