അനന്തഭദ്രം തുടർക്കഥ, ഭാഗം 11 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

” ജാനുമ്മ എന്താ പറയണേ.. ഞാൻ അവളെ എങ്ങനെയാ കണ്ടിരിക്കണേന്ന് അറിയോ.. “?

അനന്തൻ

” എനിക്കറിയാം മോനെ പക്ഷെ.. എന്റെ കുഞ്ഞ്..

എന്റെ കുട്ടിക്ക് വേണ്ടി … ഞാൻ വേണേൽ മോന്റെ കാല് പിടിക്കാം.. ”

ജാനുവമ്മ കാല് തൊടാൻ കുനിഞ്ഞു

” ഏയ്‌.. ” അനന്തൻ അവരെ പിടിച്ച് എഴുനേൽപ്പിച്ചു.

“എന്താ ജാനുവേടത്തി നിങ്ങളീ കാണിക്കുന്നേ..

ശങ്കരൻ

ജാനുവമ്മ നിന്ന് കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല. അനന്തന് ആ കരച്ചിൽ അസഹനീയമായി തോന്നി. അവൻ അവിടെയുള്ള ചെയറിൽ ഇരുന്നു. കണ്മുന്നിൽ തെളിഞ്ഞത് ഭദ്രയുടെ കണ്ണുകളാണ് പക്ഷെ ജാനുമ്മ ഇത്രനാളും വെച്ചു വിളമ്പിയത് പറയാതെ പറയുന്നു.

” നിങ്ങളെന്താ പറയുന്നെന്ന് അറിയോ നിങ്ങൾക്ക് ”

ശങ്കരന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.

അവൻ സ്വന്തം പെങ്ങളെപ്പോലെയാ അവളെ കണ്ടിരിക്കണേ.. അവൾ അങ്ങനെ ചെയ്തെങ്കിൽ അവളെ പറഞ്ഞ് മനസിലാക്കുന്നതിന് പകരം നിങ്ങളെന്താ ചെയ്യുന്നേ..? അതിന്റെ ആകെ ഉണ്ടായിരുന്ന അമ്മ കൊച്ചിലെ മരിച്ചു അപ്പോൾ പാതിച്ചത്ത ചെക്കനാ അത്.. ഇനിയെങ്കിലും അവൻ സ്വന്തം ഇഷ്ടത്തിനും സന്തോഷത്തിനും ജീവിക്കട്ടെ.. നിങ്ങൾക്കൊക്കെ ഒരു കുറവും ഇല്ലാതെ നോക്കിയതിനും മേലേടത്ത് ഏത് നേരത്തും കയറി വരാനുള്ള സ്വാതന്ത്ര്യം തന്നതാ തെറ്റായത്… ”

ശങ്കരൻ ദേഷ്യത്തോടെ പറഞ്ഞ് നിർത്തി.

അനന്തൻ ഒന്നും മിണ്ടാതെ പ്രതികരിക്കാതെ ഇരുന്നു.

ജാനുവമ്മ കരഞ്ഞുകൊണ്ട് അനന്തനെ നോക്കി.

” ഒക്കെ എനിക്കറിയാം ശങ്കരാ.. പക്ഷെ എന്റെ കുഞ്ഞ്.. അവളെ ജീവനെക്കാളേറെ അനന്തനെ സ്നേഹിക്കുന്നുണ്ട് അതല്ലേ എന്റെ കുഞ്ഞ്….”

” എനിക്ക് സമ്മതാ അവളെ ഞാൻ കെട്ടിക്കോളാം.. ”

അനന്തൻ ഇരുന്നിടത്ത് നിന്ന് എഴുനേറ്റു.

ശങ്കരൻ ഞെട്ടികൊണ്ട് അനന്തനെ നോക്കി.

ജാനുവമ്മ കണ്ണീരോടെ കൈക്കൂപ്പി.

” മോനെ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം.. എന്തിനാ സ്വന്തം ഇഷ്ട്ടങ്ങൾ മറ്റുള്ളവർക്ക് വേണ്ടി “ബാക്കി പറയുന്നതിന് മുൻപ് അനന്തൻ കൈ ഉയർത്തി തടഞ്ഞു ..

” വെച്ചു വിളമ്പിയവർ സ്വന്തം താല്പര്യം മാത്രമേ നോക്കിയുള്ളൂ അതിൽ സ്നേഹം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. ” അനന്തൻ

” മോനെ. ” ജാനുവമ്മ അവനെ തൊടനാഞ്ഞതും അവൻ അകന്ന് മാറി.

” വേണ്ട… എനിക്ക് പാർവതിയെ ഒന്ന് കാണണം.

അതും പറഞ്ഞവൻ ഐസിയുവിനുള്ളിലേക്ക് കയറി. കണ്ണ് തുറന്ന് കിടക്കായിരുന്നു പാറു. മുറിവ് ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്. ബ്ലഡ്‌ കയറ്റുന്നുണ്ട്.

അവളുടെ ചെന്നിയിലൂടെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. അടുത്ത് മിഥിലയും നിൽപ്പുണ്ട്.

അനന്തനെ കണ്ടതും പാറുവിന്റെ കണ്ണുകൾ താഴ്ന്നു. അനന്തൻ പാറുവിന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുച്ഛിച്ചു.

” എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.. ”

അനന്തൻ പറഞ്ഞത് കേട്ട് മിഥില പുറത്തേക്കിറങ്ങാൻ നിന്നു.

” മിഥി പോവണ്ട.. ” അനന്തൻ

മിഥില അനന്തനെ സംശയത്തോടെ നോക്കി.

” ഞാൻ നിന്നോട് പറയുന്ന കാര്യങ്ങൾ കേൾക്കാൻ ഒരാൾ കൂടെ വേണം.. അതിനാ മിഥി.”

അനന്തൻ ഒന്ന് നെടുവീർപ്പ് ഇട്ട് തുടർന്നു.

” ഞാൻ നിന്നെ വിവാഹം കഴിക്കാം.” അനന്തൻ പറയുന്ന കേട്ട് രണ്ടാളും ഞെട്ടി. പാറുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

മിഥില പകപ്പോടെ അവനെ നോക്കി.

” പക്ഷെ ആ താലി കെട്ടുന്നതൊഴിച്ച് മാനസികമായോ ശാരീരികമായോ ഒരടുപ്പവും അവകാശവും നിന്നോട് എനിക്ക് ഉണ്ടാകില്ല.. ഇനി ഉണ്ടാകാനും പോവുന്നില്ല.. ” അനന്തൻ

പാറു ഒന്നും മനസിലാകാതെ അവനെ നോക്കി.

” അനന്തേട്ടാ.. ”

പാറു വിളിച്ചതും അനന്തൻ തല വിലങ്ങനെയാട്ടി.

” വേണ്ട പാർവതി.. നിന്റെ ഈ കരച്ചിലൊന്നും പോരാ എന്റെ നെഞ്ചിലെ തീ അണയ്ക്കാൻ..

ഈ നിമിഷം മുതൽ വെറുപ്പാണ് നിന്നോട്. ഒരനുജത്തിയുടെ സ്നേഹം കാണിച്ചപ്പോൾ നീയത് തെറ്റിദ്ധരിച്ചു. പറഞ്ഞ് മനസിലാക്കിയിട്ടും നീ കൂട്ടാക്കിയില്ല. നിന്റെ അറിവില്ലായ്മ കൊണ്ട് വിലക്ക് വാങ്ങിയത് എന്റെ ജീവിതാ.. നീയൊന്ന് ഓർത്തോ എന്റെ നെഞ്ചിലെ തീ കൊണ്ടാ നീ ആ താലി അണിയുന്നേ.. അത് നിന്നെ ചുട്ട് പൊള്ളിക്കും.. ”

അനന്തൻ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു. ഡോർ ഊക്കോടെ വലിച്ചടച്ചു അവൻ പുറത്തേക്കിറങ്ങി.

പാർവതി കരഞ്ഞുകൊണ്ട് മിഥിയെ നോക്കി. മിഥി അവളെ നോക്കി വെറുപ്പോടെ മുഖം തിരിച്ചു പുറത്തേക്ക് നടന്നു.

❤❤❤❤❤❤❤❤❤❤

രാജശേഖരനെ ആശുപത്രിയിലാക്കിയ ശേഷം ഏറെ വൈകിയാണ് വേണുവും ശാകേഷും മംഗലത്ത് എത്തിയത്. പിറ്റേന്ന് പ്രാതൽ കഴിക്കാൻ എല്ലാവരും ഇരിക്കുമ്പോൾ വേണു സംസാരത്തിന് തുടക്കമിട്ടു.

” കല്യാണം എത്രയും വേഗം നടത്തണമെന്നാ രാജശേഖരൻ പറയുന്നേ.. ” വേണു പറയുന്ന കേട്ട് എല്ലാവരും കഴിപ്പ് നിർത്തി അയാളെ നോക്കി.

ഭദ്ര വായിൽ വെച്ച ദോശ ഇറക്കാൻ കഴിയാതെ ഇരുന്നു.

” എന്താ ഇത്ര പെട്ടെന്ന്.. “? രാഘവൻ

” അത് അയാൾക്ക് അപകടം നടന്നില്ലേ.. നോക്കാൻ ആരും ഇല്ലെന്ന് ഡിസ്ചാർജ് ആയാൽ ഉടനെ കല്യാണം വേണമെന്നാ അയാൾ പറയുന്നേ ”

ശാകേഷ്

” മ്മ് ” രാഘവൻ മൂളികൊണ്ട് ഭക്ഷണം മതിയാക്കി എഴുനേറ്റു. പുറകെ ഭദ്രയും. അവൾക്ക് എന്ത്ചെയണമെന്ന് അറിയില്ലായിരുന്നു. കൂടി വന്നാൽ ഒരാഴ്ച അതിനുള്ളിൽ അയാൾ ഡിസ്ചാർജ് ആവും. ഭദ്രക്ക് തല പെരുക്കുന്ന പോലെ തോന്നി.

അവൾ ബെഡിൽ മുഖമമർത്തി കിടന്നു.

അപ്പോഴാണ് നളിനി അവളെ വിളിച്ചത്. ഭദ്ര പിറുപിറുത്തുകൊണ്ട് എഴുനേറ്റു. താഴേക്ക് ചെന്നു.

” എന്താ… “? ഭദ്ര

” ഒന്നൂല്ല മോളെ.. അമ്മായിടെ ഈ തുണി ഒന്ന് പിഴിഞ്ഞ് വിരിക്കോ… തൊടി വരെ നടക്കാൻ വയ്യ ” നളിനി കാലുഴിഞ്ഞു. ഭദ്ര അവരെ നോക്കികൊണ്ട് ദാവനി തുമ്പ് ഇടുപ്പിൽ തിരുകി ബക്കറ്റ് എടുത്ത് തൊടിയിലേക്ക് നടന്നു.

ഓരോ തുണിയും എടുത്ത് പിഴിഞ്ഞ് അവൾ അയയിൽ വിരിച്ചു.

വേലിക്കരികിൽ നിർത്താതെയുള്ള സൈക്കിൾ ബെൽ കേട്ടവൾ തല ചെരിച്ചു നോക്കി.

വേലായുധനാണ്.

” അറിഞ്ഞ.?? ” ഒരു കാല് വേലിയുടെ തിട്ടിൽ വെച്ചു സൈക്കിളിൽ ഇരുന്നുകൊണ്ട് അവൻ ചോദിച്ചു…

” എന്ത്?? ” പറയുന്നതിനൊപ്പം അവളുടെ നെറ്റി ചുളിഞ്ഞു.

“അനന്തന്റെ കല്യാണം ഉറപ്പിച്ചു. തെക്കേലെ ജാനുവമ്മേടെ പേരകുട്ടി പാർവതി ആയിട്ട്

“വേലായുധൻ പറയുന്ന കേട്ട് ഭദ്ര തരിച്ചു നിന്നു.

അവളുടെ കൈയിലിരുന്ന നനഞ്ഞ തുണി ബക്കറ്റിലേക്ക് വീണു.

” അതിനിപ്പോ എന്താ..? അവന്റെ കൈയിലിരിപ്പ് അത്ര ശരിയല്ല ” മുറ്റത്ത് നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ച വേണു പറഞ്ഞു.

” അനന്തന്റെ കൈയിലിരിപ്പ് കൊണ്ടല്ല..

അനന്തൻ പറ്റില്ലെന്ന് കുറെ പറഞ്ഞതാ.. ഇന്നലെ രാത്രി ആ പെണ്ണ് കൈ മുറിച്ചു പിന്നെ ജാനുവമ്മ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റോ കുറെ നോക്കിയതല്ലേ..” വേലായുധൻ വേണുവിനോട് പറഞ്ഞിട്ട് ഭദ്രയെ ഒന്ന് നോക്കി. പിന്നെ സാവധാനം സൈക്കിൾ ചവിട്ടി.

ഭദ്ര ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.

ഇന്നലെ അനന്തൻ നോക്കിയ നോട്ടമാണ് അവൾക്ക് ഓർമ വന്നത്. ചങ്കിനകത്തു വല്ലാത്ത ഭാരം.

കഴുത്തിൽ ആരോ അമർത്തിപ്പിടിച്ച പോലെ വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല.

” അനന്തന്റെ വിവാഹം തന്നെ ബാധിക്കാൻ താൻ ആരാ അനന്തന്റെ ഭദ്ര സ്വയം ചോദിച്ചു. ആരുമല്ലാ വെറും പരിചയക്കാർ ” അവൾ വേഗം തുണി പിഴിഞ്ഞ് വിരിച്ചു ഉള്ളിലേക്ക് നടന്നു. അവളുടെ പോക്ക് കണ്ട വേണു ഗൂഢമായി ചിരിച്ചു.

❤❤❤❤❤❤❤❤❤❤❤

വൈകീട്ട് മില്ലിൽ നിന്ന് വരുമ്പോൾ മംഗലത്തേക്ക് നോക്കണ്ടെന്ന് കരുതിയിട്ടും അത് അനുസരിക്കാതെ മംഗലത്തെ ഓരോ മൂലയിലും അനന്തന്റെ കണ്ണുകൾ ഓടി നടന്നു. അടച്ചിട്ട ജനൽ കണ്ട് അവന്റെ കണ്ണുകൾ നിരാശയോടെ താഴ്ന്നു. ശങ്കരൻ ഇതൊക്കെ കണ്ടെങ്കിലും ഒന്നും പറയാൻ പോയില്ല. കാറ് മേലേടത്ത് എത്തി ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി. അനന്തൻ വേഗം ഇറങ്ങി.

മനസ്സ് ഒരിക്കലും സ്വസ്ഥമല്ല അവൻ ഡൈനിങ് ടേബിളിൽ ഇരുന്ന വെള്ളം ജഗ് എടുത്ത് വായിലേക്ക് കമിഴ്ത്തി. കല്യാണത്തിന് സമ്മതിച്ചതിൽ പിന്നെ ശങ്കരമാമ മിണ്ടുന്നില്ല മാമ്മക്ക് അറിയാം തന്റെ മനസ്സിൽ എന്താണെന്ന് ആളൊന്നും ചോദിക്കുന്നില്ലെന്നേ ഉള്ളൂ എല്ലാം കാണുന്നുണ്ട്.

അനന്തൻ ശങ്കരനെ കാണാതെ പുറത്തേക്കിറങ്ങി.

അപ്പോഴാണ് ഗേറ്റിനു പുറത്ത് ശങ്കരനോട് സംസാരിച്ചു നിൽക്കുന്ന രാഗവനെ കണ്ടത് രണ്ട് പേരും കാര്യമായ ചർച്ചയിലാണെന്ന് മുഖത്തെ ഗൗരവത്തിൽ നിന്നും വ്യക്തം. അനന്തന്റെ നെറ്റി ചുളിഞ്ഞു അവൻ അവരെ തന്നെ നോക്കി നിന്നു. കുറച്ച് സമയത്തിന് ശേഷം എന്തോ പറഞ്ഞ് ശങ്കരൻ രാഘവന്റെ തോളിൽ തട്ടി അയാൾ തലയാട്ടി നടന്നു. ശങ്കരൻ എന്തോ ചിന്തിച്ചു ഉള്ളിലേക്ക് വരുമ്പോഴായിരുന്നു സംശയത്തോടെ നിൽക്കുന്ന അനന്തനെ കണ്ടത്.

” എന്താ അനന്താ “? ശങ്കരൻ അവന്റെ മുഖം കണ്ട് ചോദിച്ചു.

” അല്ലാ.. അങ്ങേരെന്താ ഇവിടെ “? അനന്തൻ നടന്ന് പോവുന്ന രാഘവനെ കണ്ണ് കൊണ്ട് കാണിച്ചു ചോദിച്ചു.

” ഓഹ് രാഘവനോ.. അവൻ ഭദ്രേടെ കല്യാണം ക്ഷണിക്കാൻ വന്നതാ രണ്ട് ദിവസത്തിനുള്ളിൽ കല്യാണം ഉണ്ടാവും അത്രേ… പാവം കുട്ടി അതിന്റെ ഒരു ഗതികേട്.. ”

ശങ്കരൻ നെടുവീർപ്പ് ഇട്ട് ഉള്ളിലേക്ക് നടന്നു.

അനന്തൻ ആകെ ഞെട്ടി നിൽപ്പാണ്. കല്യാണം ഉടനെ ഉണ്ടാവാതിരിക്കാനാ അയാൾക്ക് ആ പണി കൊടുത്തത് എന്നിട്ടിപ്പോ എന്താ ഉടനെ.. എല്ലാം കൂടെ ആരോ കാര്യമായി പണിയുന്ന പോലെ ”

തൂണിൽ ചാരി നിന്നുകൊണ്ട് അവൻ ചിന്തയോടെ താടിയിൽ തഴുകി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും..

രചന : കാർത്തുമ്പി തുമ്പി