അനന്തഭദ്രം, തുടർക്കഥ, ഭാഗം 15 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

വേണു പെട്ടെന്ന് തിരിഞ്ഞ് നോക്കി. കാറിനുള്ളിൽ ജ്വലിക്കുന്ന കണ്ണുകളുമായി അനന്തൻ വീണ്ടും ഹോൺ അമർത്തി. വേണു അവനെ കണ്ടതും വേഗം ഭദ്രയിൽ നിന്നും കൈകൾ വിട്ടു. ഭദ്ര കണ്ണീരോടെ അങ്ങോട്ട് നോക്കി. കാറിൽ അനന്തനെ കണ്ടതും അവൾക്ക് വീണ്ടും കരച്ചിൽ വന്നു.

അനന്തൻ കാറിൽ നിന്നും ഇറങ്ങി.

ഭദ്ര വേഗം വേണുവിനെ മറികടന്നു പോവാൻ ആഞ്ഞതും വേണു അവൾക്ക് മുന്നിൽ തടസ്സം നിന്നു.

അനന്തൻ കാറിന്റെ ഡോറിൽ ചാരി ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.

” ഇവന്റെ ഒക്കെ ധൈര്യത്തിലാണോ നീ നെഗളിക്കുന്നെ.. “? വേണു ഭദ്രയെ തടഞ്ഞു കൊണ്ട് ചോദിച്ചു. ഭദ്ര തല താഴ്ത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല …

” നിനക്ക് നാണം ഉണ്ടോടി കണ്ടവളുമാരുടെ ഭർത്താവ് ആവാൻ പോവുന്നവരെ.. ” വേണു

” ദേ.. ” ബാക്കി പറയുന്നതിനു മുൻപ് ഭദ്ര അയാൾക്ക് നേരെ ചൂണ്ടു വിരൽ ഉയർത്തി.. ”

എല്ലാവരും തന്നെ പോലെ കാമഭ്രാന്ത് എടുത്ത് നടക്കല്ല.. തന്നെ പോലെ തന്നെയാണ് എല്ലാവരും എന്ന് കരുതരുത്.. ഭദ്രക്ക് കണ്ടവളുമാരെ കെട്ടാൻ പോവുന്ന ഒരുത്തനെയും വേണ്ട.. ഭദ്ര ഇത്രനാളും ആരെയും പ്രതീക്ഷിച്ചല്ല ജീവിച്ചത് ഇനിയും അങ്ങനെ ജീവിക്കാൻ ഭദ്രക്ക് അറിയാം.. ”

കിതപ്പോടെ പറഞ്ഞു അവൾ അയാളെ മറികടന്നു നടന്നു. അനന്തൻ അത് കേട്ട് ഒന്ന് ചിരിച്ചു. ഭദ്ര പോയതും അവൻ മെല്ലെ വേണുവിനടുത്തേക്ക് നടന്നു. വേണു വേഗം പടിപ്പുര കടക്കാൻ നോക്കി

” ഏയ്‌ അവിടെ ഒന്ന് നിന്നേ… ”

അനന്തൻ സിഗരറ്റ് താഴെ ഇട്ട് മുണ്ട് മടക്കി ഉടുത്തു.

” എന്താടാ..” വേണു ധൈര്യം സംഭരിച്ചു പുച്ഛത്തോടെ ചോദിച്ചു.

” അവളെ എന്തിനാ കയറി പിടിച്ചതെന്ന് ഞാൻ ചോദിക്കുന്നില്ല.. പക്ഷേ ഇനി അങ്ങനെ ഉണ്ടാവരുത്…

അനന്തൻ രണ്ട് ഇടുപ്പിലും കൈ വെച്ചു നിന്നു.

രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു.

” ഇതൊക്കെ പറയാൻ നീ ആരാടാ.. നീ നിന്റെ പെണ്ണിന്റെ കാര്യം നോക്കിയാൽ മതി..

പാർവതിയുടെ… ” വേണു

അതിന് അനന്തൻ ഒന്ന് ചിരിച്ചു.

” അയ്യോ അപ്പോ അറിഞ്ഞിലെ.. പാർവതി കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു… പിന്നെ ഞാൻ എന്റെ പെണ്ണിന്റെ കാര്യം തന്നെയാ നോക്കുന്നത്..

അതുകൊണ്ടാ പറഞ്ഞത് ഇനി അവളെ തൊടാൻ പോയിട്ട് അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല…

കേട്ടല്ലോ… ” അനന്തൻ പറഞ്ഞതിന് വേണു ഒന്ന് ഞെട്ടി. എന്നാലും അയാൾ വിട്ട് കൊടുത്തില്ല..

“ഞാൻ അവളെ തൊടും ഇനിയും തൊടും എനിക്ക് എന്ത് ചെയ്യാൻ തോന്നുന്നോ അതൊക്കെ ചെയ്യും.. അതൊക്കെ വേണ്ടെന്ന് പറയാൻ നീയാരാ..” വേണു..

അനന്തൻ ചുറ്റും നോക്കി.. ആരുമില്ല.. അവൻ ചിരിച്ചുകൊണ്ട് വേണുവിനടുത്തേക്ക് നീങ്ങി നിന്ന് അയാളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ച് വിരലുകൾ മടക്കി ഒടിച്ചു. വേണു വേദന കൊണ്ട് അലറി അനന്തൻ അയാൾ തടയാൻ ശ്രമിക്കുന്ന മറ്റേ കൈക്കൂടെ തിരിച്ച് നിർത്തി കഴുത്തിലൂടെ ചുറ്റിപിടിച്ചു.അവനോട് ചേർത്ത് നിർത്തി.

” എന്നെ അനുസരിക്കാതിരുന്നാൽ എന്താവുമെന്ന് അറിയില്ലേ.. മൂത്രം പോവാതെ ഈ ഭാഗത്ത്‌ ഒരെണ്ണം കിടന്നത് ഓർമ ഇല്ലേ… ചോര ഒലിച്ചു..

ഇപ്പോഴും ശരിയാവാതെ വീട്ടിൽ ബെഡ് റസ്റ്റ്‌ എടുക്കുന്ന ഒരെണ്ണം അത് പോലെ കിടക്കേണ്ട വരും.. അതിനേക്കാളും അക്രമായി കിടത്തും ഈ അനന്തൻ പറഞ്ഞില്ലെന്നു വേണ്ട ”

അനന്തൻ അയാളുടെ ചെവിയിൽ പറഞ്ഞു കഴിഞ്ഞതും അയാളെ വേലിയിലേക്ക് തള്ളി.

വേണു വിശ്വാസം വരാതെ അനന്തനെ നോക്കി..

” നീയാണോടാ രാജശേഖരനെ.. ” വേണു

അനന്തൻ ചിരിച്ചുകൊണ്ട് മീശ പിരിച്ച് തലയാട്ടി..

” എടാ നിനക്ക് ഇനി അധിക കാലം ആയുസ്സ് ഇല്ലെടാ.. നീ നോക്കിക്കോ.. ”

വേണു ഒടിഞ്ഞ കൈ മറ്റേ കൈയോട് ചേർത്ത് പിടിച്ചു അനന്തനെ വെല്ലുവിളിച്ചു പടിപ്പുരക്ക് ഉള്ളിലേക്ക് കയറി..

അനന്തൻ ചുറ്റും നോക്കികൊണ്ട് കാറിൽ കയറി. മില്ലിലേക്ക് തിരിച്ചു പോവുമ്പോഴും അവന്റെ ചിന്ത ഭദ്രയുടെ ആ നിൽപ്പ് ആയിരുന്നു. പണിക്കാർക്ക് ഇന്ന് കൂലി കൊടുക്കണം അതുകൊണ്ട് കാശ് എടുക്കാൻ വന്നതാണ്‌ ഉച്ചക്കാണ് ഓർമ വന്നത്.

ഡ്രൈവർ ഊണ് കഴിക്കുന്നത് കൊണ്ട് കാറുമെടുത്തു ഇങ്ങ് പോന്നു.

പക്ഷെ തിരിച്ചു വരുമ്പോൾ കണ്ട കാഴ്ച …

ഒരുപക്ഷെ താൻ ഇന്ന് കാശ് എടുക്കാൻ വന്നില്ലെങ്കിലോ ഭദ്രയുടെ അവസ്ഥ… അനന്തൻ സ്റ്റിയറിങ്ങിൽ അമർത്തി പിടിച്ചു. വേണുവിന്റെ കൈ ഒടിച്ചത് കുറഞ്ഞു പോയി.. പക്ഷെ ആരെങ്കിലും അറിഞ്ഞാൽ ഭദ്രയെ മോശക്കാരി ആക്കിയേ അയാൾ സംസാരിക്കുള്ളൂ..

ഭദ്രയെ ഓർത്തതും അവന്റെ മനസ്സിൽ ഒരു തണുപ്പ് വന്നു.

“നിനക്ക് കണ്ടവളുമാരെ കെട്ടാൻ പോവുന്ന ചെക്കനെ വേണ്ട.. അപ്പോ നിനക്ക് ആരേം വേണ്ട..

എന്നെയും വേണ്ട.. കുള്ളത്തി.. അവള് ഒറ്റക്ക് ജീവിക്കാൻ പോവാത്രേ.. കൊല്ലും ഞാൻ..

ഉണ്ടക്കണ്ണി.. ” അനന്തൻ വണ്ടിയിലിരുന്നു ചിരിച്ചുകൊണ്ട് പിറുപിറുത്തു

❤❤❤❤❤❤❤❤❤❤

ഭദ്ര കണ്ണീരോടെ ആയിരുന്നു നടന്നത്. അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..അയാളുടെ കൈയിൽ നിന്ന് രക്ഷപെട്ടെന്നാ വിചാരിച്ചത് പക്ഷെ ഇല്ല. തനിക്ക് ആരൂല്ല.. അവിടെവെച്ചു അനന്തനെ കണ്ടെങ്കിലും സന്തോഷത്തേക്കാളുപരി സങ്കടമാണ് തോന്നിയത്. മറ്റൊരാളുടെ ആണെന്ന് മനസ്സ് പറഞ്ഞു പഠിപ്പിക്കുമ്പോഴും വീണ്ടും മുന്നിൽ വന്ന് നിൽക്കുന്നത് തന്റെ മനസ്സിനെ വീണ്ടും മോഹിക്കാൻ ഇടവരുത്തുന്നുണ്ട്. ഇനി പാർവതി കൂടി മുഖം കറുപ്പിച്ചു സംസാരിക്കുമോ എന്ന് അവൾ ഭയന്നു.

അനന്തൻ അവളുടേതാണെന്ന് മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.. വീട്ടിലേക്ക് അടുക്കും തോറും സത്യയുടെ സംസാരം കേൾക്കാം.. ഭദ്ര ഉള്ളിലേക്ക് കയറിയതും സത്യ പുഞ്ചിരിയോടെ നോക്കി. ഭദ്ര ഓടി വന്ന് സത്യയെ കെട്ടിപിടിച് കരഞ്ഞു. സത്യ ഒരുനിമിഷം ഞെട്ടി പോയിരുന്നു.

അവർ അവളുടെ പുറത്ത് തലോടികൊണ്ടിരുന്നു.

ഭദ്രയോട് മെല്ലെ സത്യ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.

ഭദ്ര കണ്ണുകൾ തുടച് തിരിഞ്ഞതും പുഞ്ചിരിയോടെ നിൽക്കുന്ന വിഷ്ണു.

ഭദ്ര ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

” നീ എപ്പോ വന്നു? ” ഭദ്ര

” കുറച്ച് നേരായി.. ” വിഷ്ണു

” മോള് ഡ്രസ്സ്‌ ഒക്കെ മാറി വന്ന് കഴിക്കാൻ നോക്ക്.. ”

സത്യ പറഞ്ഞപ്പോൾ അവൾ തലയാട്ടി മുറിയിലേക്ക് നടന്നു.

” ഞാൻ പറഞ്ഞില്ലേ അമ്മായി.. ഇതൊക്കെ തന്നെയാ പ്രശ്നങ്ങൾ…” വിഷ്ണു

” എന്തായാലും അനന്തൻ ആ നേരത്ത് വന്നത് നന്നായി.. ” സത്യ

” മ്മ് ”

❤❤❤❤❤❤❤❤❤❤❤❤

പിറ്റേന്ന് ഭദ്ര ഒരു മെറൂൺ കളർ കോട്ടൺ സാരി ഉടുത്തായിരുന്നു സ്കൂളിൽ പോയത്. നടന്ന് നടന്ന് അവൾ വലഞ്ഞു. മേലെടത്തേക്ക് നോക്കാൻ പോയില്ല.. ഇന്നലെ രാത്രി ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചതാണ്.. ഭദ്ര സ്കൂളിൽ എത്തിയപ്പോൾ എല്ലാവരും അവളോട് നല്ല രീതിയിൽ തന്നെ സംസാരിച്ചു.

ദേവും മാന്യമായി സംസാരിച്ചുവെങ്കിലും അവന്റെ കണ്ണുകളിൽ വല്ലാത്ത തിളക്കം ഉണ്ടായിരുന്നു.

കൂട്ടത്തിൽ നിഷ ടീച്ചറുടെ മാത്രം വിവാഹം കഴിഞ്ഞട്ടില്ല ആൾക്കാണെങ്കിൽ ദേവ് മാഷിനെ ഒരു നോട്ടം ഉണ്ട്… മനോജ്‌ മാഷ് ആണ് കൂട്ടത്തിൽ പഞ്ചാര.. . കുട്ടികളെല്ലാം മഹാ വികൃതിയാണെന്ന് ഭദ്രക്ക് ചെന്നപ്പോൾ തന്നെ മനസിലായി.

അവർക്കെല്ലാം അറിയണം നാടെവിടെ വീടെവിടെ കല്യാണം കഴിച്ചോ കുട്ടികളുണ്ടോ..

എല്ലാവരോടും മറുപടി പറഞ്ഞു ഭദ്ര മടുത്തു. 1 മുതൽ 10 വരെ ഉണ്ട്.. ഭദ്രക്ക് 5 മുതൽ 8 വരെയുള്ള കുട്ടികളെ പഠിപ്പിച്ചാൽ മതി. തത്കാലം പേര് മാത്രം പറഞ്ഞു പരിചയപെട്ടു നാളെ മുതൽ ക്ലാസ്സ്‌ എടുക്കാം എന്ന ധാരണയോടെ ടീച്ചറും മക്കളും പിരിഞ്ഞു.

വീട്ടിൽ എത്തിയപ്പോൾ ഭദ്ര നല്ല സന്തോഷവതിയായിരുന്നു

അവൾ സത്യയോട്‌ കുട്ടികളെ കുറിച്ചും സ്കൂളിനെ കുറിച്ചും വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു.

അനന്തൻ രാവിലെയും വൈകീട്ടും ഭദ്രയെ കണിക്കാണുന്നത് പതിവായി..

❤❤❤❤❤❤❤❤❤❤

ഭദ്ര അടുത്ത ദിവസം സത്യയുടെ ഒരു കറുപ്പ് കോട്ടൺ സാരിയായിരുന്നു ഉടുത്തത്.

ഗോൾഡൻ കരയുള്ള സാരി ഭദ്രയുടെ കളറിനു നന്നായി ചേരുന്നുണ്ടായിരുന്നു.

ഭദ്ര ക്ലാസ്സെടുക്കുമ്പോൾ കുട്ടികളോട് ഇണങ്ങിയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയും ക്ലാസ്സെടുത്തു.

കുട്ടികൾക്കൊക്കെ ഭദ്ര ടീച്ചറെ ആദ്യ ദിനം തന്നെ ഇഷ്ട്ടമായി.

ടീച്ചർമാർ ഇത്തിരി പരദൂക്ഷണ കമ്മിറ്റി ആണെന്ന് ഭദ്രക്ക് അന്നാണ് മനസിലായത്.

എല്ലാവരും കൂടി നിന്ന് പ്രധാന അധ്യാപികയെ കുറ്റം പറയുമ്പോഴായിരുന്നു ഭദ്ര കടന്നു ചെന്നത്.

ഭദ്ര വന്നപ്പോൾ ഭദ്രയോടും കുറേ പറഞ്ഞു.

ഭദ്ര എല്ലാത്തിനും തലയാട്ടി അവിടെന്ന് നിന്ന് വേഗം നടന്നു.

അവരുടെ കൂട്ടത്തിൽ പെടാതെ മാറിയിരുന്നു ബുക്ക്‌ വായിക്കുന്ന ദേവ് മാഷിനെ ഭദ്ര അതിശയത്തോടെ നോക്കി.

” മാഷ് എപ്പോഴും ഇങ്ങനെ ആണോ..”?

ഭദ്ര അവനടുത്തേക്ക് ചെന്നു.

” എങ്ങനെ. “? ദേവ് ബുക്കിൽ നിന്നും മുഖമുയർത്തി പുഞ്ചിരിയോടെ ചോദിച്ചു.

” അല്ല ഈ ഒറ്റയാൻ.. ” ഭദ്ര അതും പറഞ്ഞ് ചിരിച്ചു. ദേവ് അവളെത്തന്നെ നോക്കി ഇരുന്നു.

കട്ടികൂടിയ പുരികങ്ങൾക്ക് നടുവിൽ ചെറിയൊരു കറുത്ത പൊട്ടല്ലാതെ മറ്റ് ചമയങ്ങൾ ഒന്നുമില്ല.

ചുവന്ന ചുണ്ടുകളും നിരയൊത്ത പല്ലുകളും ചിരിക്കുമ്പോൾ അവളുടെ അഴക് കൂട്ടി.

ഭദ്ര ചിരിച്ചുകൊണ്ട് തന്റെ സീറ്റിൽ പോയിരുന്നു.

ദേവിന് വല്ലാത്ത വീർപ്പമുട്ടൽ തോന്നി. അവൻ ഒന്നും മിണ്ടാതെ വേഗം പുറത്തേക്ക് നടന്നു

നിഷ ഇത് കണ്ട് ഭദ്രയുടെ അടുത്തേക്ക് ചെന്നു.

” ദേവ് മാഷായിട്ട് കൂട്ടായോ..”? നിഷ

” മ്മ് കൂട്ടൊക്കെ എല്ലാവരും ആയിട്ട് ഒരുപോലെയാ.. ” ഭദ്ര പുഞ്ചിരിയോടെ പറഞ്ഞ് ടെക്സ്റ്റ്‌ ബുക്ക്‌ തുറന്നു.. നിഷ ഭദ്രയെ നോക്കികൊണ്ട് തന്റെ സീറ്റിലിരുന്നു.

❤❤❤❤❤❤❤❤❤❤❤❤❤

വൈകുനേരം രാജശേഖരന്റെ വീട്ടിൽ വേണുവും ശാകേഷും എത്തിയിരുന്നു..

” അപ്പോ ആ വട്ടൻ തന്നെയാ അല്ലേ.. “?

രാജശേഖരൻ

” ആ അവൻ തന്നെ എന്നോട് പറഞ്ഞതാ എന്റെ കൈ നോക്ക്.. ” വേണു

” ഭദ്രയോട് സംസാരിച്ചതിന്റെ പേരിൽ വെറുതെ തല്ലാൻ അവനാരാ..”?

ശാകേഷ് രോക്ഷം കൊണ്ടു.

” അല്ല ശേഖരാ തനിക് ഇത് കേസ് ആക്കാൻ പറ്റോ.. “? വേണു

” കേസ് ആക്കാൻ പറ്റത്തില്ല അവന് വട്ടുള്ളതല്ലേ.. പക്ഷെ അവൻ ഇനി ജീവനോടെ ഉണ്ടാവില്ല..

അത് ഞാനാ പറയുന്നേ..എന്നെ നോവിച്ചിട്ട് അവൻ സുഖിച്ചു ജീവിക്കാമെന്ന് കരുതണ്ട..”

രാജശേഖരൻ അമർഷത്തോടെ മദ്യഗ്ലാസിൽ പിടി മുറുക്കി.

❤❤❤❤❤❤❤❤❤❤

അടുത്ത ദിവസവും ഭദ്ര കുട്ടികൾക്ക് പ്രിയങ്കരിയായി.

ടീച്ചർമാർക്ക് അസൂയക്കും ഒരു കാരണമായി.

വൈകുന്നേരം പോവുന്നതിനിടക്ക് ഭദ്ര എല്ലാം എടുത്ത് വെച്ചു ഇറങ്ങി അപ്പോഴാണ് ദേവ് മാഷ് അങ്ങോട്ട് വന്നത്.. കുറച്ച് കുട്ടികളൊക്കെ മുറ്റത്തും വരമ്പിലും കളിക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ള ടീച്ചേഴ്സ് ഒക്കെ ഇറങ്ങി.

“ഭദ്ര ടീച്ചർ പോവാൻ നിക്കാണോ ” ദേവ് കുറച്ച് താക്കോലുമായി ഭദ്രയുടെ അടുത്തേക്ക് ചെന്നു.

” ആ “ഭദ്ര

” ഭദ്ര ടീച്ചർ എനിക്കൊരു ഹെല്പ് ചെയോ..പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ പോയി അതൊന്ന് പൂട്ടിയിട്ട് വരോ..അവിടെ കുട്ടികൾ ഉണ്ടോന്ന് അറിയില്ല അതാ.. ” ദേവ്

” അതിനെന്താ മാഷ് ആ താക്കോൽ ഇങ് താ ” ഭദ്ര ദേവിന്റെ കൈയിൽ നിന്നും താക്കോൽ വാങ്ങി സ്കൂളിന്റെ പുറകിലെക്ക് നടന്നു. ഭദ്ര കീ വാങ്ങിയപ്പോൾ അവളുടെ കൈകളിൽ തൊട്ട തണുപ്പിൽ ദേവ് കണ്ണുകൾ അടച്ചു. അവനാ വിരലുകൾ ഉള്ളം കൈയിലേക്ക് പിടിച്ചു മറ്റ് ക്ലാസ്സ്‌ മുറികൾ അടക്കാൻ പോയി.

പാടത്തെ മാവിനരികെ ബുള്ളറ്റ് നിർത്തി ഫുട്ബോൾ കാണുകയായിരുന്നു അനന്തൻ.

ഇടയ്ക്കിടെ ആരും കാണാതെ കണ്ണുകൾ സ്കൂളിന്റെ മുറ്റത്തേക്ക് പോവും. പ്രതീക്ഷിച്ച ആളെ കാണാതെ കണ്ണുകൾ നിരാശയോടെ തിരിച്ച് ഫുട്ബോൾ കളിയിലേക്ക് തിരിയും.

അതിനിടക്കാണ് ടീച്ചേഴ്സ് എല്ലാവരും വരുന്ന കണ്ടത് അനന്തൻ ആ കൂട്ടത്തിലേക്ക് നോക്കി. പിന്നെ നിരാശയോടെ മാവിനരികിലേക്ക് നീങ്ങി നിന്നു.

” എന്നാലും അവൾ വന്നപ്പോ തന്നെ ദേവ് മാഷിനെ കൈയിലെടുത്തു. ഒരു സുന്ദരികോത ” നിഷ

” അവളെക്കുറിച്ചു ഈ നാട്ടിൽ അത്ര നല്ല സംസാരം അല്ല.. ” ബീന

” മ്മ് ഈ നേരായിട്ടും മാഷും ടീച്ചറും ഇറങ്ങിയിട്ടുണ്ടോ.. വൃത്തികെട്ടവൾ..” നിഷ കലിയോടെ പറഞ്ഞു. മാവിന്റെ മറവിൽ അനന്തനെ കണ്ടതും എല്ലാവരും നിശബ്ദമായി. ഇതെല്ലാം കേട്ടതും അനന്തൻ ദേഷ്യം കൊണ്ട് കൈ കൂട്ടി പിടിച്ചു..ടീച്ചർമാർ കുറച്ചു നീങ്ങിയതും അനന്തൻ ബുള്ളറ്റ് എടുത്ത് സ്കൂളിന്റെ വഴിയിൽ നിർത്തി..

അവൻ കണ്ടു മുറ്റത്ത് നിന്ന് സംസാരിക്കുന്ന ഭദ്രയെയും ദേവിനെയും.. അനന്തൻ ദേഷ്യം മൊത്തം ഹാൻഡിലിൽ തീർത്തു. ദേവ് ബുള്ളറ്റിന്റെ ഒച്ച കേട്ട് പലതവണ തിരിഞ്ഞെങ്കിലും ഭദ്ര ഒരിക്കൽ പോലും തിരിഞ്ഞ് നോക്കാത്തത് അനന്തന്റെ ദേഷ്യം കൂട്ടി.. അതിനിടക്ക് ഭദ്രയുടെ അടുത്ത് നിന്ന് രണ്ട് കൊച്ചുകുട്ടികൾ തല്ലുകൂടുന്നുണ്ടായിരുന്നു. എന്നിട്ടും ഭദ്ര തിരിഞ്ഞ് നോക്കിയില്ല. അനന്തൻ ബുള്ളറ്റ് ഓഫ്‌ ആക്കി ഇറങ്ങി ഭദ്രയുടെ അടുത്തേക്ക് ചെന്നു അവളെ തോളിൽ പിടിച്ചു തിരിച്ച് നിർത്തി കവിളിൽ ഇടതു കൈ വീശി ഒന്ന് കൊടുത്തു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി