അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 18 വായിക്കൂ….

രചന : കാർത്തുമ്പി തുമ്പി

കിടക്കാൻ വൈകിയത് കൊണ്ട് അനന്തൻ നേരം വൈകിയാണ് എഴുന്നേറ്റത്. അടുക്കളയിൽ നിന്നും നല്ല മണം വരുന്നുണ്ടായിരുന്നു. അനന്തൻ മുഖം കഴുകി വേഗം അങ്ങോട്ട് ചെന്നു. ഒരു കപ്പ് കാപ്പിയുമായി മിഥില തിരിഞ്ഞതും അനന്തന്റെ മുഖം മങ്ങി..

” നീയെന്താ ഇവിടെ.. “? അനന്തൻ

” ഹാ അനന്തേട്ടൻ വന്നോ.. ഇന്നാ കാപ്പി.. ”

മിഥില

” നീയെന്താ ഇവിടെ അതും രാവിലെ തന്നെ.. ”

അനന്തൻ

” ഇവിടെ വെക്കാൻ ആരുമില്ലെന്ന് അച്ഛൻ പറഞ്ഞു അപ്പോ ഹോസ്പിറ്റലിൽ പോവുന്ന വഴി എന്തായാലും ഇവിടെ കേറാമെന്ന് കരുതി.. ഇത്തിരി നേരത്തെ ഇറങ്ങല്ലേ വേണ്ടൂ.. ” മിഥില

അനന്തൻ ഒന്നും മിണ്ടാതെ അവളെ നോക്കി. മിഥില വാതിലിന്റെ ഭാഗത്തേക്ക് നോക്കുന്ന കണ്ട് അനന്തനും തിരിഞ്ഞു നോക്കി.. ഭദ്ര.. അനന്തന്റെ മിഴികൾ തിളങ്ങി.

ഭദ്ര സംശയത്തോടെ മിഥിലയെ നോക്കി.

” ശങ്കര മാമേടെ മോളാ.. ”

അവളുടെ നോട്ടം കണ്ട് അനന്തൻ പറഞ്ഞു.. ”

ഇത് ഭദ്ര.. ” അനന്തൻ മിഥിലയോട് പറഞ്ഞു.

മിഥില തലയാട്ടി.

” ഭദ്ര വാ കാപ്പി കുടിക്കാം. ” മിഥി

ഭദ്ര വേണ്ടെന്ന് തലയാട്ടി.

” അനന്തേട്ടൻ കുടിക്ക്.. ” മിഥി അവന് നേരെ കപ്പ് നീട്ടി

” ഞാൻ കാപ്പി കുടിക്കില്ല മിഥി.. ” അനന്തൻ അത് പറഞ്ഞു തിരിഞ്ഞതും ഭദ്ര അവിടെന്ന് ഇറങ്ങി.

അനന്തൻ ഹാളിലേക്ക് ചെല്ലുമ്പോഴേക്കും അവൾ ഉമ്മറത്തു എത്തിയിരുന്നു. മിഥില ഹാളിലേക്ക് ചെന്നു

” ടീ ഭദ്രേ.. ” അനന്തൻ വിളിക്കുന്ന കേട്ട് ഗേറ്റ് വരെ എത്തിയ ഭദ്ര തിരിഞ്ഞു നോക്കി. അനന്തൻ അടുത്തേക്ക് വരുന്ന കണ്ടതും അവൾ അവിടെ തന്നെ നിന്നു.

” അത് എനിക്കറിയില്ല അവൾ വന്നത്.. ”

അനന്തൻ

” ഇതൊക്കെ എന്തിനാ നിങ്ങൾ എന്നോട് പറയുന്നേ.. ” അവൾ അവനെ ദേഷ്യത്തോടെ നോക്കി തിരിഞ്ഞു നടന്നു.

” എന്റെ അമ്മേ.. ഇങ്ങനെ ഒരു കുശുമ്പി.. ”

അനന്തൻ ഇടുപ്പിൽ കൈകുത്തി അവൾ നടന്നു പോവുന്നതും നോക്കി നിന്നു.

മിഥല ആകെ ഞെട്ടി നിൽക്കാണ്.. അനന്തൻ ഇത് വരെ ആരെയും ടി എന്ന് വിളിച്ചു കേട്ടട്ടില്ല..

എല്ലാ പെൺകുട്ടികളെയും അനന്തൻ പേരെ വിളിക്കൂ.. ഒരിക്കലും എടി എന്നോ ഡീ എന്നോ അനന്തൻ വിളിക്കില്ല. പക്ഷെ ഇന്ന് ഭദ്രയെ വളരെ അധികാരത്തോട് കൂടിയാണ് ടിയെന്ന് വിളിക്കുന്നത്. തന്നെ വരെ ഇത് വരെ പേരെ വിളിച്ചിട്ടുളൂ.. മിഥി കൈവിരലുകൾ ചുരുട്ടി പിടിച്ചു.

അനന്തൻ ഉള്ളിലേക്ക് കയറി വന്നതും ശങ്കരൻ പുറത്തുനിന്നും അടുക്കളയിലൂടെ ഉള്ളിലേക്ക് കയറി വന്നു.

” ഹാ മാമ ഇവിടെ ഉണ്ടായ.. “? അനന്തൻ

” ആ ഞാൻ പറമ്പിലെ തേങ്ങ നോക്കാൻ പോയതാ.. ഇവൾ എന്താ ഇങ്ങനെ ഇരിക്കുന്നെ..

സോഫയിൽ എന്തോ ആലോചിച്ചിരിക്കുന്ന മിഥിലയെ നോക്കി ശങ്കരൻ പറഞ്ഞു.

” ആ.. ” അനന്തൻ

” നീ കഴിച്ചോ.. ഇല്ലെങ്കിൽ വാ ഇന്ന് നിനക്ക് വെച്ചു തരുമെന്ന് വാശി പിടിച്ചു വന്നതാ.. ”

ശങ്കരൻ

” ഇല്ല മാമേ ദേ ഒരു 5 മിനിറ്റ് ഇപ്പോ വരാം.. ”

അനന്തൻ മുകളിലേക്ക് പോയി കുളിച്ചിട്ടാണ് വന്നത്..

മിഥില ഇറങ്ങി വരുന്ന അനന്തനെ നോക്കി..

മെറൂൺ കളർ ഫുൾ കൈ ഷർട്ട്‌ അതേ കരയുടെ വെള്ള മുണ്ടും.. അവൻ കൈയിലെ ചെയിൻ കയറ്റിവെച്ചു കഴിക്കാൻ ഇരുന്നു. മിഥി വളരെ താല്പര്യത്തോട് കൂടി അനന്തനും ശങ്കരനും വിളമ്പി നൽകുന്നുണ്ട്. അനന്തൻ കഴിച്ച് കഴിഞ്ഞു എഴുനേറ്റു. കാറ്‌ പുറത്തേക്ക് ഇറക്കിയിരുന്നു അനന്തൻ വേഗം പുറത്തേക്ക് ഇറങ്ങി ശങ്കരൻ വന്നട്ടില്ല. അവൻ സത്യയുടെ അവിടേക്ക് നോക്കി.

ഭദ്ര മുറ്റത്തുള്ള ചെടികൾ നനക്കുന്നുണ്ടായിരുന്നു.

” അനന്തേട്ടാ ഫുഡ്‌ എങ്ങനെ ഉണ്ട്.. ” അനന്തന്റെ പുറകിൽ നിന്ന് മിഥിയാണ്. അവളുടെ ശബ്ദം കേട്ട് ഭദ്ര തല ഉയർത്തി നോക്കി.

” ഹാ കുഴപ്പമില്ല.. എന്നാലും ഉപ്പിടാത്ത ഉപ്പുമാവാ എനിക്കിഷ്ട്ടം.. ” അനന്തൻ മീശ പിരിച്ചുകൊണ്ട് ഭദ്രയെ നോക്കി പറഞ്ഞു. ഭദ്രക്ക് ചിരി വന്നു. മിഥി ദേഷ്യത്തോടെ ഇതൊക്കെ നോക്കി നിന്നു. അനന്തൻ മിഥിലക്ക് നേരെ തിരിഞ്ഞുകൊണ്ട് കണ്ണുകൾ രണ്ടും അടച്ചു കാണിച്ചു.. അവൾ ചിരിക്കാൻ ശ്രമിച്ചു. ഈ സമയത്താണ് ശരണ്യ ഭദ്രയെ കാണാൻ വന്നത്..

അനന്തനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.

എന്നാൽ അനന്തന്റെ ശ്രദ്ധ മുഴുവൻ ചെടി നനക്കുന്ന ഭദ്രയിലാണ്. ശരണ്യ വരുന്നത് കണ്ട ഭദ്രയുടെ നെറ്റി ചുളിഞ്ഞു. ശരണ്യ അവളെ കണ്ടതും ചിരിച്ചു. ഭദ്ര ചിരിക്കാതെ അവളെ തന്നെ നോക്കി നിന്നു.

ശങ്കരൻ പുറത്തേക്ക് വന്നു.

” ഇവിടെ മാത്രം നനച്ചാൽ എങ്ങനാ..

അപ്പുറത്തെ ലാങ്കി ലാങ്കി നനക്കണം.. വല്ലാത്തൊരു മണമാ അതിന്.. ” അനന്തൻ ഉറക്കെ പറയുന്ന കേട്ട് ഭദ്ര അവനെ കൂർപ്പിച്ചു നോക്കി.

അവരുടെ രണ്ടാളുടെയും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.

” അനന്തോ.. മതി ലാങ്കി ലാങ്കി നോക്കിയത്.. വന്ന് കയറ്.. ” ശങ്കരൻ ആണ്.. മിഥില വേഗം ബാഗെടുക്കാൻ ഉള്ളിലേക്ക് കയറി.

” ആ മാമ എന്തിനാ അവളെ ഇങ്ങോട്ട് കൂട്ടിയത്..

ഇനി അത് മതി നാട്ടുകാർക്ക്.. പാറുനെ എന്നെ ചേർത്ത് പറഞ്ഞത് പോലെ മിഥിലയെ എന്നെ ചേർത്ത് പറഞ്ഞാൽ ഞാൻ വെറുതെ ഇരിക്കില്ല.. എനിക്ക് വയ്യ മാമേ.. അവളും എന്റെ പെങ്ങളാ.. അവൾക്കൊന്നും അറിയില്ല.. മാമ അതിന്റെ കുട്ടിക്കളിക്ക് കൂട്ട് നിൽക്കല്ലേ..

അതിനെ നല്ലൊരുത്തന്റെ കൈയിൽ പിടിച്ചു ഏൽപ്പിക്കുന്ന വരെ ഇങ്ങോട്ട് അധികം കൊണ്ടു വരണ്ട.. അത്രക്ക് നല്ല നാട്ടുകാരാ നമുക്ക്.. ”

അനന്തൻ ഗൗരവത്തോടെ പറഞ്ഞു നിർത്തി ശങ്കരനെ നോക്കി.

” ഞാൻ അത്രക്ക് ആലോചിച്ചില്ല അനന്താ.. ”

ശങ്കരൻ

” മ്മ് ” അനന്തൻ മൂളികൊണ്ട് ഭദ്രയെ നോക്കി.

അവൾ ശരണ്യയോട് എന്തോ സംസാരിക്കാണ്..

ഗൗരവത്തോടെയാണ് മുഖം. അനന്തൻ ഒന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് കാറിൽ കയറി. മിഥി അനന്തൻ പറഞ്ഞതൊക്കെ കേട്ട് നടുങ്ങി നിൽക്കാണ്. അനന്തേട്ടൻ തന്നെ പെങ്ങളെ പോലെ ആണെന്ന് അറിയായിരുന്നു. പക്ഷെ അത് അനന്തേട്ടന്റെ വായിൽ നിന്ന് തന്നെ കേൾക്കുമ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. അവൾ പുറകിൽ അനന്തന്റെ ഒപ്പം ഇരുന്നു. അവൻ പേപ്പറും കണക്കുമെല്ലാം നോക്കുന്ന തിരക്കിലാണ്. മിഥി അവനെ നോക്കി പിന്നെ പുറത്തേക്ക് നോക്കി. കാർ അകലുമ്പോൾ ഭദ്രയും ശരണ്യയും അങ്ങോട്ട് നോക്കി. ഭദ്ര കാറിലേക്ക് തന്നെ കണ്ണ് മറക്കാതെ നോക്കി..

” അപ്പോ നീ അങ്ങോട്ടില്ലെന്ന് ഉറപ്പാണോ.. ” ശരണ്യ

” അപ്പോ ഞാൻ ഇത്ര നേരം പറഞ്ഞത് നിനക്ക് മനസിലായില്ലേ.. ” ഭദ്ര

” ഇപ്പോ തന്നെ നിന്നെയും അനന്തനെയും എന്തിന് ആ കിളവനെ ചേർത്ത് വരെ പറയുന്നുണ്ട്..

കവലയിൽ മൊത്തം പാട്ടാണ്..

എന്തിനാ വെറുതെ ഇങ്ങനെ മാനം കളഞ്ഞു ഇവിടെ നിൽക്കുന്നെ. ” ശരണ്യ

” അയ്യോ മംഗലത്ത് വെച്ചു മാനം പോയ അത്ര ഒന്നും ഇനി ഭദ്രക്ക് പോവാനില്ല..അതുകൊണ്ട് ശരണ്യ മോള് ചെല്ല്.. നീ എന്തിനാ വന്നെന്നും ആരാ പറഞ്ഞു വിട്ടെന്നും എനിക്ക് നന്നായി അറിയാം.. ”

ഭദ്ര ദേഷ്യത്തോടെ പറഞ്ഞു തിരിഞ്ഞു

ശരണ്യ അവളെ നോക്കികൊണ്ട് മംഗലത്തേക്ക് തിരിച്ചു.

❤❤❤❤❤❤❤❤❤❤❤

ശരണ്യ മംഗലത്തേക്ക് ചെല്ലുമ്പോൾ വേണുവും ശാകേഷും മുറ്റത്ത് തന്നെ ഉണ്ടായിരുന്നു..

” എന്തായി.. “? അവളെ കണ്ടതും വേണുവും ശാകേഷും അവളോട് ചോദിച്ചു.

ശരണ്യ നിരാശയോടെ തല വി=ലങ്ങനെയാട്ടി.

” ച്ചേ. ” വേണു മുഷ്ടി ചുരുട്ടി.

ശരണ്യ അകത്തേക്ക് കയറിയതും ശാകേഷ് വേണുവിന്റെ അടുത്തേക്ക് ചെന്നു.

” ഇനി എന്താ അമ്മാവാ ചെയാ.. “?

” ആ അനന്തന്റെ ബലത്തിൽ അല്ലേ അവൾ നെഗളിക്കുന്നെ.. അവനെ ആദ്യം തീർക്കണം പറ്റിയാൽ ഇന്ന് തന്നെ.. നീ ശേഖരനെ വിളിച്ചു പറയ്.. ” വേണു പറഞ്ഞതിന് ശാകേഷ് തലയാട്ടി.

❤❤❤❤❤❤❤❤❤❤❤

അനന്തൻ ഉച്ചക്ക് മേലേടത്ത് എത്തി. കാറിന്റെ ശബ്ദം കേട്ട് ഭദ്ര മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.

അവൾ അവനെ നോക്കാതെ ചെടികളെ തൊട്ടും തലോടിയും നിന്നു. അനന്തൻ അകത്തു നിന്നും കാശ് എടുത്ത് തിരിച്ചു വന്ന് പുറത്തേക്കിറങ്ങിയതും ചെടിയെ തലോടി നിൽക്കുന്ന ഭദ്രയെ കണ്ടു..

അനന്തൻ പുഞ്ചിരിയോടെ അവളെ നോക്കി. അവൻ ചുറ്റും നോക്കി. സത്യയുടെ വീട്ടിലേക്ക് നടന്നു.

പടിക്കലേക്ക് ഒരു കാൽ കയറ്റി ചുറ്റും നോക്കി..

ഭദ്ര അവനെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു…

” ലാങ്കി ലാങ്കി നനച്ചാ? ” അനന്തൻ

” മ്മ്.. ” ഭദ്ര അലസമായി മൂളി.

” ഇന്ന് അമ്പലത്തിൽ പോവുന്നുണ്ടോ.. “?

അനന്തൻ മീശ പിരിച്ചു.

” ഉണ്ടെങ്കിൽ..? ” ഭദ്ര

” ചുമ്മാ.. ഉപ്പുമാവ് ഉണ്ടോ കുറച്ചു ഉപ്പിടാത്തത് മതി.. ” അനന്തൻ

ഭദ്ര അവനെ ദേഷ്യത്തോടെ നോക്കി. ചാടി തുള്ളി ഉള്ളിലേക്ക് കയറി. അനന്തൻ ചിരിച്ചുകൊണ്ട് കാറിനടുത്തേക്കും.. കാറിൽ കയറുന്നതിന് മുൻപ് അവൻ തിരിഞ്ഞു നോക്കി. ഭദ്ര മുറ്റത്ത് നിന്ന് നോക്കുന്നുണ്ട്.അനന്തൻ ചിരിയോടെ കാറിൽ കയറി.

ഭദ്ര പുഞ്ചിരിയോടെ അവനെ നോക്കി.

❤❤❤❤❤❤❤❤❤❤❤❤

അമ്പലത്തിൽ തൊഴുമ്പോൾ ഭദ്രക്ക് എന്തോ വല്ലായ്ക തോന്നിയിരുന്നു. അരുതാത്തത് എന്തോ സംഭവിക്കാൻ പോവുന്ന പോലെ.. അതിന് സൂചന പോലെ ആകാശത്ത് കറുത്ത കാർമേഘങ്ങൾ കട്ട കൂടി നിന്നു. അനന്തൻ വീട്ടിൽ പോയി കുളിച്ചു ബുള്ളറ്റ് എടുത്ത് അമ്പലത്തിലേക്ക് തിരിച്ചു.

എല്ലാവരും പോയിരുന്നു. പൂജാരി അമ്പലം പൂട്ടി. ഇറങ്ങി.

” ഇന്നും ഒറ്റയ്ക്കാണോ കുട്ട്യേ.. “? പൂജാരി

” മ്മ് ” ഭദ്ര നിരാശയോടെ മൂളി.

” മഴ വരുന്നുണ്ട് കുട്ട്യേ എന്റെ കൂടെ വന്നോള്ളൂ.. വണ്ടി വരുമ്പോ പോവാല്ലോ.. ” പൂജാരി പറഞ്ഞു കഴിയുമ്പോഴേക്കും മഴ പെയ്തിരുന്നു. ഭദ്ര വേഗം കുടയിലേക്ക് കയറി നിന്നു..

അനന്തൻ കവല കഴിഞ്ഞു പാടത്തേക്ക് വണ്ടി ഇറക്കിയതും മഴ വന്നിരുന്നു ശക്തമായ മഴയിൽ അനന്തന്റെ നെറ്റി ചുളിഞ്ഞു. സ്കൂളിന്റെ അവിടെ എത്തിയതും ആരോ വഴിയിൽ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. അനന്തൻ ബുള്ളറ്റ് നിർത്തി അയാളുടെ അടുക്കലേക്ക് നടന്നു. അയാളുടെ ചുമലിൽ പിടിച്ചു തിരിച്ചു കിടത്തിയതും തലക്ക് പിന്നിൽ ശക്തമായ പ്രഹരമേറ്റവൻ തല പൊത്തി പിടിച്ചുകൊണ്ടു തിരിഞ്ഞു. മുഖം മൂടി ധരിച്ച മൂന്നാളുകൾ പാടത്തുനിന്നും കയറി വന്നു. വേദന കൊണ്ട് അനന്തൻ കണ്ണുകൾ ഇറുക്കെ അടച്ചു.

അതിലൊരുത്തൻ അവന്റെ നെഞ്ചിലേക്ക് വാൾ വീശി.. അനന്തന്റെ നെഞ്ച് മുറിഞ്ഞു ചോര വന്നു. വേറൊരുത്തൻ ഇരുമ്പുവടികൊണ്ട് അനന്തന്റെ നെറ്റിയിൽ പ്രഹരിച്ചു. അപ്പോൾ തന്നെ അവൻ മറിഞ്ഞു വീണിരുന്നു.പിന്നെയും വെട്ടാൻ ഓങ്ങിയിരുന്നവനെ മറ്റവൻ തടഞ്ഞു.

” വേണ്ടെടാ തീർന്നോളും.. മഴ അല്ലേ.. ” നാലാളും അനന്തനെ ഒന്ന് നോക്കിയിട്ട് മരത്തിന്റെ പുറകിൽ ചാരി വെച്ച ബൈക്കുമെടുത്തു പോയി.

തലയിൽ നിന്നും ഒഴുകുന്ന ചോര മഴയിൽ കലർന്നുകൊണ്ട് വഴിയിലൂടെ ഒഴുകി.

അനന്തന്റെ കണ്ണുകൾ മെല്ലെ അടഞ്ഞിരുന്നു..

മഴ ശക്തമായപ്പോൾ ഭദ്ര ഒന്നൂടെ കുടക്ക് ഉള്ളിലേക്ക് നീങ്ങി നിന്നു. സ്ട്രീറ്റ് ലൈറ്റ് ഉണ്ടെങ്കിലും ചെറിയൊരു ഇരുട്ട് മഴ കാരണം വ്യാപിച്ചിരുന്നു. പൂജാരി ടോർച് നേരെ അടിച്ചു.

” ആരാ അവിടെ കിടക്കുന്നെ.. വണ്ടിയും ഉണ്ടല്ലോ.. ” പൂജാരി ടോർച് നേരെ അടിച്ചുകൊണ്ട് ചോദിച്ചു. ഭദ്രയും സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. മഴ കാരണം ഒന്നും വ്യക്തമല്ല. അരികെ കിടക്കുന്ന ബുള്ളറ്റ് കണ്ടതും ഭദ്ര ഒന്ന് വിറങ്ങലിച്ചു. അവൾ പൂജാരിയുടെ തോളിൽ ഇറുക്കെ പിടിച്ചു.

” അനന്തേട്ടൻ.. ” ഭദ്ര വിറയലോടെ പറഞ്ഞു.

” അനന്തൻ കുഞ്ഞോ.. ” പൂജാരി കുട നിലത്തിട്ട് വേഗം ഓടി. ഭദ്രക്ക് കാലനങ്ങുന്നില്ല..

അവന്റെ അരികിലൂടെ ഒഴുകുന്ന രക്തത്തെ വിറയലോടെയാണ് അവൾ നോക്കിയത്.. അനന്തന്റെ അരികിലേക്ക് അവൾ അലർച്ചയോടെ ഓടി.

” അനന്തേട്ടാ.. ” ഭദ്ര അവനെ കുലുക്കി വിളിച്ചു.

ബോധം മറഞ്ഞു പോയിരുന്നു അവൻ. ഭദ്രയുടെ വിളിക്കേട്ട് അനന്തൻ പ്രയാസത്തോടെ കണ്ണുകൾ തുറന്നു. അനന്തനെ തന്റെ മാറോട് അടക്കി കൊണ്ട് ഭദ്ര അലറി കരഞ്ഞു. അനന്തൻ അവളുടെ മാറിലേക്ക് ചാഞ്ഞു വീണു. ഇപ്പോൾ ചുറ്റും രക്തമല്ല. നല്ല ലാങ്കി ലാങ്കിയുടെ മണമാണ്. ഒപ്പം ഒരു പെണ്ണിന്റെ കരച്ചിലും.. ഇല്ല ഒരിക്കലും വീഴരുത്. അനന്തൻ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ആരോരുമില്ലാത്ത ഒരു പെൺകുട്ടിയുടെ കരച്ചിൽ കണ്ണുകൾ അടയുമ്പോൾ അവന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി