നിന്നെ കെ,-ട്ടാൻ ആരും വന്നില്ലേൽ ഞാൻ കെ,-ട്ടിക്കോളാടി എന്റെ നല്ല പാ,-തിയായി നീ ജീ,-വിച്ചോടി…

രചന : ശ്രുതി അനൂപ്

“ഈ അമ്മയേ അപ്പ എങ്ങനെ മെരുക്കി എടുത്തു..”

“അതെന്താ അപ്പൂസേ നീ അങ്ങനെ ചോദിച്ചേ..”

“അല്ല നിങ്ങളെ പ്രണയവിവാഹം അല്ലായിരുന്നോ… ഒരാളുടെ മുന്നിലും തോൽവി സമ്മതിച്ചു തരാത്ത അമ്മയേ അപ്പ എങ്ങനെ വളച്ചെടുത്തു..”

“അതൊക്കെ ഒരു ട്രിക്ക് അല്ലേ അപ്പൂസേ എന്താ ഇപ്പോ ചോദിക്കാൻ..”

“അതോ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ അതുകൊണ്ടാ..”

“ഹ ഹ ഹ ബെസ്റ്റ് അങ്ങനെ ഇപ്പോ എന്റെ മോൻ അറിയേണ്ട..”

“അപ്പേ ആഗ്രഹം കൊണ്ടല്ലേ”

“നമ്മുടെ അമ്മേ ഒരു കാന്താരി ആയിരുന്നു എന്ന് വെറും തോന്നൽ ആണ് അപ്പൂസേ അവളൊരു പാവമാ… പുറമെ കാണുന്ന പോലെ അല്ല അകം”

“നിനക്ക് അറിയോ അപ്പൂസേ പണ്ട് കോളേജിൽ ഞങ്ങൾ ഒരു ബാച്ച് ആയിരുന്നു പക്ഷേ ക്ലാസ്സ്‌ വേറെയും…

ശ്രീറാം എന്നാ ഞാൻ എല്ലാവരുടേയും റാം ആയിരുന്നു. പക്ഷേ അവൾക് ഞാൻ ശ്രീ ആയിരുന്നു അന്നും ഇന്നും”

“ഞാനും നമ്മുടെ ഹരിയും കൂടെ അവളുടെ ക്ലാസിനു മുന്നിലൂടെ നടക്കും കാരണം വേറൊന്നുമല്ല നിന്റെ അച്ചുവാന്റിയേ കാണാൻ..”

“ങേ അപ്പോ ഹരി അങ്കിൾ പ്രണയിച്ചാണോ കല്യാണം കഴിച്ചേ…”

“ഹ ഹ ഹ… ആണല്ലോ അപ്പൂസേ അവരുടെ ഒന്നാംതരം പ്രണയം ആയിരുന്നു..”

“അപ്പേ ടോപ്പിക്ക് മാറുന്നു അമ്മയെ എങ്ങനെ മെരുക്കി അത് പറ..”

“അങ്ങനെ ഞാനും ഹരിയും നടക്കുമ്പോൾ ഒരു വായാടി പെണ്ണിനെ എന്റെ കണ്ണിൽ ഉടക്കി..

എല്ലാരോടും ചിരിച്ച് കളിച്ചു മിണ്ടുന്നവൾ ആര് എന്ത് പറഞ്ഞാലും തട്ടിന് മുട്ട് പറയുന്ന കാന്താരി..”

“ആദ്യം കണ്ടപ്പോൾ ജാഡ എന്നാ കരുതിയെ…

പിന്നീട് ഒരു കൗതുകം അവളോട്‌ മിണ്ടാൻ..

സംസാരിച്ചു കഴിഞ്ഞപ്പോൾ പിന്നെ ആ കൂട്ട് വിടാൻ തോന്നിയില്ല എന്നും കൂടെ വേണം എന്നൊരു തോന്നൽ.. പക്ഷേ അപ്പഴാ അറിയുന്നേ അവളുടെ കല്യാണം ഫിക്സ് ആക്കിയതും എൻഗേജ്മെന്റ് കഴിഞ്ഞതൊക്കെ… വല്ലാത്ത നിരാശ തോന്നി.

പിന്നീട് എപ്പഴോക്കയോ അവളാണ് എന്റെ പെണ്ണ് എന്നാ ചിന്ത മനസ്സിൽ കേറി… എൻഗേജ്മെന്റ് കഴിഞ്ഞ പെണ്ണിനോട് അങ്ങനെ എന്റെ ഇഷ്ടം പറയും… പിന്നെ അവളോട് പറഞ്ഞാൽ കൂട്ട് വിട്ടു പോയാലോ അല്ലേൽ കാന്താരി എങ്ങാനും ഭദ്രകാളി ആയാലോ അങ്ങനെ ഒരു പേടി…”

“ദേ അപ്പൂസേ ചിരിച്ചാൽ ഞാൻ നിർത്തുവേ”

“സോറി… സോറി.. ഇനി ചിരിക്കില്ല പ്രോമിസ് പറ ബാക്കി..”

“പിന്നെ 3, 4 ദിവസം ആളെ കാണാനില്ല..

അച്ചുനോട് ചോദിച്ചപ്പോൾ ലീവ് ആണെന്ന് പറഞ്ഞു.

അപ്പോ കാരണം എന്താണെന്നു അറിയാത്ത ടെൻഷൻ.. അങ്ങനെ അഞ്ചാം ദിവസം അവളുടെ ക്ലാസിനു വെളിയിൽ നടക്കുമ്പോൾ ആണ് ഒരാൾ തൂണിനോട്‌ ചേർന്ന് നിന്ന് ഭയങ്കര ആലോചന ആരോടും മിണ്ടാതെ ഒറ്റയ്ക്കു.. സത്യം പറഞ്ഞാൽ ആ കാഴ്ച മനസിനെ വല്ലാതെ വേദനിപ്പിച്ചു..”

“അത് അമ്മയായിരുന്നോ”

“അതേല്ലോ അപ്പൂസേ..”

“എന്നിട്ട്…”

“അവളുടെ അടുത്ത് പോയി സംസാരിക്കാൻ നോക്കി അപ്പോൾ അവൾ ഒഴിഞ്ഞു മാറി.. പലതവണ ചോദിക്കാൻ ശ്രമിക്കുമ്പോഴും ഇതേ അവസ്ഥ..

എനിക്ക് ആകെ പ്രാന്ത് പിടിക്കും പോലെ ആയിരുന്നു..”

“ഒടുവിൽ രണ്ടും കല്പ്പിച്ചു അവളെ കാണാൻ പോയി.. അന്ന് അവൾ സ്റ്റാഫ്‌ റൂമിൽ പോയി വരുന്ന വഴിയ്ക്ക് ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ ആരും കാണാതെ ഞാൻ അവളെ കയറ്റി ഡോർ അടച്ചു.. ആദ്യം അവൾ ഒന്ന് പേടിച്ചു.. ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ ദേഷ്യപെട്ടു. മിണ്ടാത്തത്തിനു കാരണം അറിയാതെ വിടില്ല എന്ന് പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു.. ആകെ വല്ലാത്ത അവസ്ഥ ആയിരുന്നു അത്..”

അവളുടെ കരച്ചിൽ ഒന്ന് അടങ്ങും വരെ ക്ഷമയോടെ കാത്തു നിന്നു… പിന്നെ പതിയെ ഞാൻ ചോദിച്ചു

‘എന്തിനാ മോളേ ഇങ്ങനെ കരയുന്നെ ഒന്ന് പറ

“ശ്രീ ബസ് യാത്ര ചെയ്യുമ്പോൾ ഒരു ആണിന്റെ കൂടെ ഇരിക്കുന്നെ തെറ്റാണോ…? !”

അവളുടെ ആ ചോദ്യം ആദ്യം എനിക്ക് മനസിലായില്ല… ഞാൻ തിരക്കി

‘നീ ആരുടെ കൂടെ യാത്ര ചെയ്യ്തു എന്നാ പറയുന്നേ ആരാ ഇപ്പോ തെറ്റാണ് എന്ന് പറഞ്ഞെ കാര്യം പറ പെണ്ണേ..’

“ശ്രീയ്ക്ക് അറിയോ ഞാൻ ഈ 2 ആഴ്ചയായി മരിച്ചു ജീവിക്കുവാ..”

“എന്തൊക്കെയാ പെണ്ണേ നീ പറയുന്നേ… ഏഹ് കാര്യം പറ..”

പിന്നീട് അവൾ പറഞ്ഞ കാര്യം കേട്ട് ഒരു തരം മരവിപ്പായിരുന്നു.

“രണ്ടാഴ്ച മുമ്പ് എന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു സംഭവം നടന്നു.”

“കഴിഞ്ഞ ആഴ്ച ഞാൻ വരാത്ത കാരണം അറിയോ ശ്രീയ്ക്… ഞാൻ എവിടെ ആയിരുന്നു എന്നറിയോ ശ്രീയ്ക്ക്… ഹോസ്പിറ്റലിൽ ജീവനോടു പൊരുതുകയായിരുന്നു…”

“എന്തൊക്കയാ മോളെ നീ പറയുന്നേ..”

“അതെ ശ്രീ അന്ന് ഉച്ചയ്ക്ക് ഞാൻ കോളേജിൽ നിന്നും പോയില്ലേ അന്നായിരുന്നു എന്റെ ജീവിതം മാറ്റി മറിച്ചത്..

ഇവിടന്ന് 2 ബസ് മാറി കേറണം, ഒന്നര മണിക്കൂർ യാത്ര വീട്ടിൽ എത്താൻ. അന്ന് വീട്ടിലേയ്ക്കുള്ള ബസ് കേറി സീറ്റ് ഒഴിവായിരുന്നു. പെട്ടന്നാണ് ബസിൽ ബികോം പഠിക്കുന്ന അഖിലിനെ കാണുന്നെ.. അവൻ എന്റെ കസിൻ ആണ്…

അമ്മേടെ വീടിനു അടുത്താണ് അവന്റെ വീട്.

അവനോട് സംസാരിച്ചപ്പോഴാണ് അറിയുന്നേ ഫുട്‌ബോൾ കളിക്കണ സമയത്ത് കാലിനു ആണി കൊണ്ടെന്ന്.. പിന്നെ അതേപറ്റി ചോദിച്ചു അവന്റെ കൂടെ തന്നെ ഇരുന്നു. അപ്പഴാ ബസിൽ എന്നെ കെട്ടാൻ പോകുന്ന ആളുടെ മാമനും മാമിയും കേറണ കണ്ടേ..

അവരുടെ അടുത്ത് പോയി സംസാരിച്ചു, ഞാൻ അഖിലിന്റെ അടുത്ത് തന്നെ ഇരുന്ന് യാത്ര ചെയ്തു.

നിനക്ക് അറിയോ ശ്രീ എന്റെ അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.. ദിവസം എല്ലാ കാര്യവും പറയും..

അങ്ങനെ കോളേജ് കാര്യവും അഖിയേ കണ്ടതും കാലിന്റെ മുറിവും എല്ലാം പറഞ്ഞിരിക്കുന്ന സമയത്ത് ഒരു ഫോൺ കാൾ വന്നു. ശരിക്കും തകർന്നു പോയി ഞാൻ. പക്ഷേ ഞാൻ അവർ പറഞ്ഞതിനോട് എതിർത്തു

“ഒരു ആണിന്റെ കൂടെ ഒരുമിച്ചു യാത്ര ചെയ്തു എന്ന് വച്ചു അതിൽ എന്താ ഇപ്പോ വരാൻ”

‘നീ ഒരു കല്യാണം ഉറപ്പിച്ച പെണ്ണാ’

“കല്യാണം ഉറപ്പിച്ചു എന്ന് വച്ച് ഒരു ആണിന്റെ കൂടെ ബസിൽ ഇരിക്കാൻ പാടില്ലേ…”

‘ഞങ്ങളുടെ കുടുംബത്തിൽ ആണ് നീ കേറി വരാൻ പോകുന്നെ അപ്പോ അതൊക്കെ ശ്രദ്ധിക്കാൻ ആളുകൾ ഉണ്ട് നിന്നെ ഒന്ന് ഓർമപെടുത്തി എന്ന് മാത്രം’

മറുപടി നൽകും മുമ്പേ ഫോൺ കട്ട്‌ ആയി.

‘ആരാ മോളെ വിളിച്ചേ…’

അമ്മയുടെ ചോദ്യം കേട്ടാണ് എനിക്ക് ബോധം വന്നത് പോലും.

“അമ്മേ അതോ രാധമ്മായി വിളിച്ചതാ”

‘എന്താ മോളെ എന്തിനാ വിളിച്ചേ’

“ഏയ്‌ ഒന്നുല്ലമ്മേ…”

‘രാധയോട് നീ ന്തിനാ അങ്ങനെ പറഞ്ഞത്..’

“അത് അമ്മേ ഞാൻ അഖിടെ കൂടെ ഇരുന്നത് ശരിയായില്ല പോലും കുടുംബത്തിനു ചീത്ത പേര് ഉണ്ടാകരുത് എന്ന്.. ”

‘നിനക്ക് പറഞ്ഞൂടായിരുന്നോ തൻവി അത് നിന്റെ സഹോദരനാ എന്ന്..’

“അതെന്താ അമ്മ അങ്ങനെ പറഞ്ഞെ സഹോദരന്റെ കൂടെ ബസിൽ ഇരിക്കാം, അറിയാത്ത ആളുടെ കൂടെ ബസിൽ ഇരുന്ന് യാത്ര ചെയ്ത പ്രശ്നം ഉണ്ടോ..”

‘അങ്ങനെ അല്ല മോളെ പറഞ്ഞത്… അവർ നിന്നെ തെറ്റുധരിച്ചപ്പോൾ അമ്മയ്ക്ക്…. ‘

“അമ്മയൊന്നു മിണ്ടാതിരി ഞാനൊന്ന് ഏട്ടനെ(കല്യാണം ഉറപ്പിച്ചയാൾ) വിളിച്ചു നോക്കട്ടെ..

അവരോട് ഏട്ടൻ തന്നെ സംസാരിക്കട്ടെ.. ”

പക്ഷേ ഞാൻ എത്ര വിളിച്ചിട്ടും എന്റെ ഫോൺ എടുത്തില്ല ഒടുവിൽ രാത്രി എന്നെ ഏട്ടൻ ഇങ്ങോട്ട് വിളിച്ചു.. ഞാൻ സംഭവിച്ചതൊക്കെ പറഞ്ഞിട്ടും എന്നെ ഒന്ന് ആശ്വസിപ്പിക്കപോലും ചെയ്തില്ല..

എനിക്ക് അതിനേക്കാൾ സങ്കടം ആയത് എന്താണെന്നോ എന്റെ പപ്പാ എന്നെ മനസിലാക്കിയില്ല ശ്രീ… വീട്ടിൽ വന്നു പപ്പ പറഞ്ഞു എനിക്ക് പ്രണയം ഉണ്ടോ, എന്റെ കാമുകൻ ആണോ അഖി എന്നൊക്കെ അവരുടെ ഫാമിലി ചോദിച്ചെന്ന്.. പപ്പയ്ക് അറിയാമല്ലോ ഞാൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു… ആ സമയം എനിക്ക് എന്നെ മനസിലാക്കാൻ ആരുമില്ല എന്നുവരെ തോന്നി.. ഒരു മരവിച്ച അവസ്ഥ. ഒടുവിൽ ഞാൻ കുറെ ഗുളിക എടുത്തു കഴിച്ചു..

“വാട്ട്‌…?? ! നീ എന്തൊക്കെയാ ഈ പറയുന്നേ..”

“അതേ ശ്രീ പിന്നെ എന്റെ പപ്പാ തന്നെയാ എന്റെ മോൾക്ക്‌ എന്തോ സംഭവിച്ചു എന്ന് പറഞ്ഞു റൂമിൽ വന്നതും എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയതുമെല്ലാം.. ആ സമയങ്ങളൊക്കെ ഞാൻ ജീവന് വേണ്ടി പൊരുതുകയായിരുന്നു.. ”

“ശ്രീയ്ക് അറിയോ ഞാൻ അങ്ങനെ ചെയ്തിട്ടും അവരുടെ ഫാമിലി പറഞ്ഞത് എന്താണെന്നോ ഞാൻ അബോർഷൻ ആ=കാൻ പോയതാണെന്ന്.. ഒരു പെണ്ണിനു കേൾക്കാവുന്നതിനും അപ്പുറം ആയിരുന്നു അത്. പക്ഷേ പപ്പാ എന്നെ ചേർത്തു പിടിച്ചു പറഞ്ഞു ഇനി ഈ കല്യാണം വേണ്ട എന്ന്….. എന്റെ മോള് വീട്ടിൽ തന്നെ ഇരുന്നാലും ശരി ഈ ബദ്ധം ഇനി വേണ്ട..”

“എനിക്ക് വയ്യ…. ശ്രീ മടുത്തു എനിക്ക്..”

അവളെ അപ്പോൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അപ്പയ്ക് അറിയില്ലായിരുന്നു അപ്പൂസേ…

പിന്നെ തോന്നി അവൾക് ഇപ്പോൾ ധൈര്യം ആണ് വേണ്ടതെന്നു.. അന്ന് ഈ അപ്പ നിന്റെ അമ്മയെ ചേർത്ത് പിടിച്ചു പറഞ്ഞ്

” ടി പെണ്ണേ നീ ഇത്രേ ഉള്ളോ കാന്താരി..

ഇങ്ങനെ സംശയം ഉള്ള ഫാമിലിയിൽ പോകാത്തത് തന്നെയാ നല്ലത്… പിന്നെ നീ ആത്മഹത്യാ ചെയ്യുന്നതിന് പകരം ആ മോതിരം വലിച്ചൂരി അവരുടെ മുഖത്തു എറിയാമായിരുന്നില്ലേ.. അഹ് അതൊക്കെ പോട്ടെ ഇനി പഠിച്ചു നല്ല ജോലി ആയി അവരുടെ മുന്നിൽ വന്നു നിൽക്കണം.. അപ്പോ നിന്നെ കെട്ടാൻ ആരും വന്നില്ലേൽ ഞാൻ കെട്ടികൊളാടി എന്റെ നല്ല പതിയായി നീ ജീവിച്ചോടി..

“അപ്പോ അപ്പ നൈസ് ആയി ഗോൾ അടിച്ചല്ലേ..

“അയ്യോ അപ്പൂസേ അത് പറഞ്ഞപ്പോൾ അവൾ എനിക്ക് നേരെ കത്തുന്ന നോട്ടം ആയിരുന്നു..

പിന്നെ ഞാൻ ഒരു ചിരി കൊടുത്തു അങ്ങനെ മാറി..

“പിന്നീട് ദിവസവും അവൾക് മോട്ടിവേഷൻ കൊടുക്കലായിരുന്നു എന്റെ ജോലി.. അതു പക്ഷേ എനിക്ക് ഒരു സുഖമുള്ള അനുഭൂതി ആയിരുന്നു..

“എന്റെ പെണ്ണിനെ ഇല്ലാത്തത് പറഞ്ഞവരുടെ മുന്നിൽ അവൾ തലയുയർത്തി നടക്കണം എന്നാ വാശി… ”

“പിന്നെ ഞെട്ടിച്ചത് എന്താണെന്നു വച്ചാൽ അവൾ പഠിച്ചു ജോലിയൊക്കെ ആയി എന്റെ അടുത്ത് വന്നു ഒരു ചോദ്യം.. ശ്രീ നീ പറഞ്ഞത് പോലെ നിന്റെ പാതിയാകാൻ ഞാൻ റെഡി എന്ന്.. ”

“ആര് അമ്മയോ അപ്പയോടൊ”

“അതേടാ അപ്പൂസേ അമ്മ തന്നെ..

പിന്നെ ഒന്നും നോക്കിയില്ല അങ്ങ് കെട്ടി..”

“അല്ല അപ്പൂസേ ഇതൊക്കെ ഇപ്പോ അറിയാൻ ന്താ കാരണം..”

“അതോ… അപ്പേ എന്റെ ജൂനിയർ ആയി പഠിക്കുന്ന നിഹയില്ലേ നമ്മുടെ അമ്മയെ പോലെ കൊച്ചു കാന്താരി ആണ്.. അപ്പോ അപ്പ അമ്മയെ എങ്ങനെ മെരുക്കി എന്നറിഞ്ഞാൽ…

എനിക്കും അതുപോലെ ചെയ്തല്ലോ അതാ…”

“നിൽക്കട അവിടെ നിന്നെ ഇന്ന് ഞാൻ….”

ചെറിയൊരു കഥ എത്രത്തോളം നന്നായി എന്നറിയില്ല.. അഭിപ്രായം പറയണേ….

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം……

രചന : ശ്രുതി അനൂപ്