ഒരാളെ കുറിച്ച് അറിയാൻ അവരുടെ വാക്കുകൾ വേണമെന്നില്ല അവരുടെ പ്രവർത്തികൾ തന്നെ ധാരാളമാണ്….

രചന: Vidhu Chowalloor

അവളുടെ കയ്യും പിടിച്ചു വലതുകാൽ വച്ച് തറവാട്ടിലെ പൂമുഖ പടി……..

ഡിം ദാ കിടക്കുന്നു താഴെ……

വീണത് കുഴിയിലേക്ക് ആണോ ഈശ്വരാ…

അമ്മേ……

അമ്മയുടെ പൊന്നാര മോൻ എണീച്ചു….

കണ്ണു തുറന്നു നോക്കിയത്

ആ മാക്കാച്ചി മോറി എന്നെ നോക്കി പല്ലിളിക്കുന്നുണ്ട്……

ആ നല്ല ബെസ്റ്റ് കണി……

ഞാൻ നിലത്തുനിന്ന് എഴുന്നേറ്റു കട്ടിലിൽ ഇരുന്നു..

മുഖം കണ്ടോ ഇന്ന്…….

ആ നിന്റെ മുഖം കണ്ടാണ് എണീറ്റത്

ഇന്ന് പട്ടി നക്കും ഉറപ്പാ………

അതല്ല ആ ചേച്ചിയുടെ…….

ഞാൻ അനുജത്തിയുടെ ചെവിക്കു പിടിച്ചു

അപ്പൊ നീ ആണല്ലേ ഇന്നലെ എന്റെ ഡയറി എടുത്ത് വായിച്ചത്…..

ഡാ ചെവിയിൽ നിന്ന് വിട്

വേദനിക്കുന്നു എനിക്ക്………

എന്റെ അനുവാദമില്ലാതെ ഇനി എന്റെ സാധനങ്ങളിൽ എങ്ങാനും കൈ വെച്ചാൽ

ആ കൈ ഞാൻ ഒടിക്കും……

നോക്കിയേ അമ്മേ……

ഈ ചേട്ടൻ എന്റെ കൈ പിടിച്ച് തിരിക്കുന്നു

നുണ പറയുന്നോ കുരിപ്പേ……

കാലത്ത് തന്നെ തുടങ്ങി രണ്ടും….

അമ്മ പാൽ മേശപ്പുറത്തുവച്ചു…….

നല്ല അമ്മയും മോനും…….

പല്ല് പോലും തേക്കാത്ത ഇവന് ഹോർലിക്സ്

കുളിച്ചു കുറിയും തൊട്ടു വന്ന എനിക്ക് കട്ടൻചായ നല്ല ബെസ്റ്റ് അമ്മ…….

കുളിച്ചു കുറിയും തൊട്ട് ഉദ്യോഗത്തിനൊന്നും

പോകുന്നില്ലല്ലോ അവിടെയിരുന്നു ടിക്ടോക് കളിക്കാൻ അല്ലേ…….

നിന്റെ ഒടുക്കത്തെ പ്രാക്ക് ആണ്…..

അതും പോയി…..

നന്നായി………

ഇവനോട് കൊഞ്ചാതെ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കൂ അമ്മു…..

അല്ല നീയെന്തിനാ കാലത്തുതന്നെ ഇവിടെ കയറിയത്…..

കട്ടിലിൽനിന്ന് വീണു

അലറിയപ്പോൾ അറിയാതെ വന്നുപോയതാണ്

ഇനി ആവർത്തിക്കില്ല…….

എന്നിട്ട് വല്ലതും പറ്റിയോ ഡാ…..

അമ്മ പുതപ്പ്കുടഞ്ഞു വിരിച്ചു…….

കണ്ട പെണ്ണുങ്ങളെ സ്വപ്നം കണ്ടു താഴെ വീഴുന്നതാണ് ഇപ്പോൾ ഏട്ടന്റെ പ്രധാന കലാപരിപാടി.

മേശവലിപ്പിൽ നിന്ന് ഡയറി എടുത്ത് അവൾ അമ്മയുടെ കയ്യിൽ കൊടുത്തു

അമ്മ അത് വാങ്ങി എന്റെ കയ്യിൽ തന്നു

അമ്മു കുറച്ചു പാത്രങ്ങൾ ഉണ്ട് അതു പോയി കഴുകി വെയ്ക്ക്……..

എനിക്ക് പഠിക്കാനുണ്ട് ഞാൻ പോണു

എന്തെങ്കിലും ജോലി പറയുമ്പോൾ

പഠിപ്പ് ആണ് അവളുടെ മെയിൻ…..

മുഖം വീർപ്പിച്ച് അവിടെ നിന്ന് എസ്‌കേപ്പ് അടിച്ചു അവൾ…… ഒരു സ്ഥിരം നമ്പർ

നീ എണീറ്റ് റെഡി ആവാൻ നോക്ക്

ഇന്ന് ഒരിടം വരെ പോവാൻ ഉണ്ട്

10 മണിക്ക് മുൻപ് റെഡി ആവണം

എവിടേക്ക് അമ്മേ……

അതൊക്കെ ഞാൻ പറയാം

നീ ആദ്യം റെഡി ആവാൻ നോക്ക്

തേച്ച മുണ്ടും ഷർട്ടും അലമാരയിൽ ഇരിപ്പുണ്ട്

അമ്മ അടുക്കളയിലേക്ക് തന്നെ പോയി…..

കല്യാണത്തിന് പോകുമ്പോൾ അല്ലാതെ തേച്ച മുണ്ടും ഷർട്ടും ഒരു പതിവില്ല…….

അമ്മയാണെങ്കിൽ വിട്ടു പറയുന്നുമില്ല ഒന്നും

വീട്ടിലെ സിഐഡി തന്നെ പിടിച്ചാൽ വിവരങ്ങൾ എല്ലാം അറിയാം……..അമ്മു എവിടെ…

പുസ്തകം നിവർത്തി വെച്ച്

എന്തോ ഒപ്പിക്കുകയാണ് മൂപ്പര്

അല്ല അമ്മു……

നിന്റെ ടിക് ടോക് വീഡിയോസിനെല്ലാം നല്ല അഭിപ്രായമായിരുന്നു കൊള്ളാം എനിക്കിഷ്ടമായിരുന്നു എല്ലാം

വല്ലാതെ സുഖിപ്പിക്കാതെ കാര്യം എന്താണെന്ന് പറയൂ മോനെ……..

നീ വരുന്നില്ലേ…..

അമ്മ പറയുന്നു എവിടേക്ക് പോകണമെന്ന്

അപ്പോ നീ വരുന്നില്ലേ…….

കിടന്നു ഉരുളാതെ മോനേ…..

എവിടേക്കാ പോണത് എന്ന് അറിയണം

സ്വപ്നത്തിലെ സുന്ദരിയെ അവിടെത്തന്നെ അടച്ചു വെച്ചോ പണി വരുന്നുണ്ട് നിനക്ക്

ഒരു പെണ്ണ് കാണൽ ഉണ്ട് നിനക്ക്

അതാണ് കാര്യം……

പെണ്ണുകാണൽ………എനിക്കോ

നിന്റെ സ്വപ്നം കാണൽ നിർത്താൻ തന്നെയാണ് അമ്മയുടെ തീരുമാനം

ജാതകം ചേർന്നിട്ടുണ്ട്

പിന്നെ അമ്മയ്ക്ക് ഇഷ്ടമായി

കുട്ടിക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ പിന്നെ നീ തീർന്നു അടി കൂടാൻ ഒരു ഏട്ടത്തിയമ്മ എനിക്ക് കിട്ടും…

ഇതൊക്കെ എപ്പോ…….

പിന്നെ ലീവിന് വിളിച്ചുവരുത്തിയത് വെറുതെയാണെന്ന് കരുതിയോ ഫ്ലൈറ്റ് സ്റ്റാർട്ട് ആവാൻ ഇനിയും കുറച്ചു സമയം എടുക്കും

പഴയതുപോലെ സമയമില്ല എന്ന പല്ലവി ഒന്നും ഇനി അമ്മയുടെ അടുത്ത് നടക്കില്ല…..

ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു

പിന്നാലെ പാരയും കൂട്ടിനുണ്ട്

എന്താ അമ്മേ ഇതൊക്കെ…..

എന്ത്…….

ഗൾഫുകാരെ കണ്ടാൽ കണ്ടം വഴി ഓടുന്ന നാട്ടുകാർ ആണ് ഇന്ന് ഈ ലോകത്തുള്ളത്

എനിക്ക് വയ്യ മറ്റുള്ളവരുടെ മുന്നിൽ നാണം കെടാൻ ഞാൻ വരില്ല……

ഇത്രയ്ക്ക് പേടിയാണെങ്കിൽ നീ ലോകത്ത് എങ്ങനെ ജീവിക്കും പിന്നെ നീ കണ്ട ഒന്നു രണ്ടു വാർത്തകളാണ് നിന്നെ ഭയപ്പെടുത്തുന്നത് എങ്കിൽ നീ കാണാത്ത പലതും ഈ ചുറ്റുമുണ്ട്

പ്രവാസികളെ സ്നേഹത്തോടെ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരുപാട് കൊച്ചു ഗ്രാമങ്ങളും നഗരങ്ങളും ഉണ്ട്

അതൊന്നും വലിയ വാർത്തകൾ ആവില്ല

നീയവിടെ വന്നപ്പോൾ തന്നെ നിന്റെ എല്ലാ വിവരങ്ങളും തിരക്കിയ

ഒരുപാട് പേരുണ്ട് പറഞ്ഞു മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അറിവുള്ളവർ പറഞ്ഞു മനസ്സിലാക്കണം അത്രയേ ഉള്ളൂ

പിന്നെ നിന്നെ കുറിച്ച് എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്…

ആ വളവ് തിരിഞ്ഞാൽ രണ്ടാമത്തെ വീട് ആണ്

എന്തൊരു ഉത്സാഹം ആണ് ഇവൾക്ക്

ഒന്ന് അടങ്ങിയിരിക്കു അമ്മു……

എന്തിനാ ഇവിടെ കാർ പാർക്ക് ചെയ്യുന്നത്

ഉള്ളിൽ സ്ഥലമുണ്ടല്ലോ

നീ കുറച്ച് ഇറങ്ങി നടക്ക്

കാലിനു കുഴപ്പമൊന്നുമില്ലല്ലോ…..

അടങ്ങി ഇരുന്നോണം രണ്ടും

അവിടെ പോയി എന്റെ മാനം കളയരുത്

ഞാനൊന്നു അമ്മയെ നോക്കി ചിരിച്ചു

ഇത് തന്നെയാണ് വീട്

കയറി പോര്

കാർ ഉള്ളിലേക്ക് കയറ്റി ഇടാമായിരുന്നു

ഞാൻ പ്രിയയുടെ വല്യച്ഛൻ ആണ്

വരു……

നേരെ കൂട്ടിക്കൊണ്ടുപോയത്

മുറ്റത്തുള്ള പൈപ്പിന് ചുവട്ടിൽ ആണ്

ഹാൻ വാഷ് വെള്ളവും…..

കണ്ടപ്പോളെ എനിക്ക് കാര്യം പിടി കിട്ടി

പ്രിയ…….

മെഡിസിനു പഠിക്കുകയാണ് ഫൈനൽ ഇയർ ആണ്

അവളുടെ ഓരോ കണ്ടുപിടുത്തങ്ങൾ ആണ് ഇതൊക്കെ……

താൻ നിരപരാധിയാണെന്ന മട്ടിൽ വല്യച്ഛൻ കാര്യം പറഞ്ഞു……..

കൈകഴുകി തീർന്നതും കയ്യിൽ ഒരു കവർ വന്നു

തുറന്നു നോക്കിയപ്പോൾ ഒരു മാസ്ക്ക്….

ഉറക്കെ ചിരിക്കാനാണ് തോന്നിയത്

കാരണം ഒരുങ്ങി കെട്ടി വന്ന അനുജത്തിയെ കണ്ടപ്പോൾ ആണ് പുട്ടിയുടെയും പൗഡറിന്റെയും ക്രെഡിറ്റ് മാസ്ക്ക് കൊണ്ടുപോയി

ഹാളിലേക്ക് കയറിയപ്പോൾ നിശ്ചിത അകലത്തിൽ നിരത്തിയിട്ട കസേരകൾ ആണ് ഞങ്ങളെ സ്വീകരിച്ചത്………

കുശലാന്വേഷണങ്ങൾക്കിടയിലും എനിക്ക് കൗതുകം ആയി തോന്നിയത്

ഇതൊക്കെ ഒപ്പിച്ച ആളെ ഒന്ന് നേരിട്ട് കാണാൻ ആയിരുന്നു ഇടയ്ക്കിടയ്ക്ക് ചുറ്റും നോട്ടംകൊണ്ട് ഒന്ന് പരതിയെങ്കിലും ആളെ കണ്ടുകിട്ടിയില്ല…….

കുട്ടീനെ വിളിച്ചോ…….

ചന്ദനക്കുറിയും കരിമഷി കണ്ണും….

പിന്നെ മാസ്ക്കും……

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പെണ്ണ് കാണൽ

ചായ മേശപ്പുറത്ത് വെച്ച് ഒരു നോട്ടം സമ്മാനിച്ചു തിരിഞ്ഞു നടന്നു……..

അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം

പ്രതീക്ഷയുടെ ഒരു പുഞ്ചിരി എന്നിൽ വിരിഞ്ഞു

മുകളിലെ മുറിയിൽ എത്തുന്ന വരെ അത് എന്നിൽ നിറഞ്ഞു തന്നെ നിന്നു. ..

മാസ്ക്ക് ഊരി ഞാൻ പോക്കറ്റിൽ വച്ചു

എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ….

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം

അതെന്താ…..

ചെയ്ത കാര്യങ്ങളെല്ലാം അങ്ങനെയല്ലേ

വല്യച്ഛനും താൽപര്യമൊന്നുമില്ല ഞാൻ ചെയ്ത ഈ കാര്യങ്ങളിലൊന്നും പക്ഷേ എനിക്ക് നിർബന്ധമായിരുന്നു എന്നാൽ മാത്രമേ ഞാൻ ഇതിന് സമ്മതിക്കൂ എന്ന്

തറപ്പിച്ചുപറഞ്ഞു അതുകൊണ്ടാണ് അവർ സമ്മതിച്ചത്………..

ഞാൻ ഒന്ന് പുഞ്ചിരിച്ചു………

ചിരി തോന്നും അങ്ങനെയുള്ളതാണ് ചെയ്തത്

ഇതെന്റെ തറവാടാണ്

മുത്തശ്ശനും മുത്തശ്ശിയും അങ്ങനെ എല്ലാവരും അടങ്ങുന്ന ഒരു വലിയ കുടുംബം

അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ വേണം ഞാൻ മെഡിസിന് ആണ് പഠിക്കുന്നത്

പഠിച്ചത് പുസ്തകങ്ങളിൽ തന്നെ അടച്ചു വെക്കാൻ തോന്നിയില്ല അതാണ്….

കളിയാക്കാൻ വേണ്ടി ഒന്നും ചെയ്തതല്ല

എനിക്ക് തോന്നിയ ആ കൗതുകം പെട്ടെന്നൊരു ഇഷ്ടം കൂടി സമ്മാനിച്ചു ഇപ്പോൾ

ഊരി പോക്കറ്റിലിട്ട മാസ്ക് എടുത്ത് ഞാൻ മുഖത്തിട്ടു…….

എനിക്ക് മനസ്സിലാകും…..

ഇയാൾ ഒരു നല്ല ഡോക്ടർ ആവും ചുറ്റുമുള്ളവരെ കുറിച്ച് ചിന്തിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ

ഇയാളുടെ നല്ല പ്രവർത്തിക്ക് എന്റെ ആശംസകൾ

ന്ന ശരി……

എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ല…

ഒരാളെ കുറിച്ച് അറിയാൻ അവരുടെ വാക്കുകൾ വേണമെന്നില്ല അവരുടെ പ്രവർത്തികൾ തന്നെ ധാരാളമാണ്

എനിക്കിഷ്ടപ്പെട്ടു…..

പടികളിറങ്ങി താഴോട്ട് എത്തി….

അമ്മുവിനെ കാണുന്നില്ല അല്ലെങ്കിലും ഒരിടത്ത് അടങ്ങിയിരിക്കുന്ന സ്വഭാവം അവൾക്കില്ല

കൊച്ചുവർത്തമാനങ്ങൾക്കിടയിൽ അമ്മു തിരിച്ചെത്തി

യാത്ര പറച്ചിലും നടത്തി ഞങ്ങൾ ഇറങ്ങി…….

ചേട്ടാ കുട്ടി എങ്ങനെയുണ്ട്……,

നല്ല പച്ച മാസ്ക്….

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

ഏട്ടാ വേണെങ്കിൽ ഒന്ന് തിരിഞ്ഞു നോക്കിക്കോ

ചേച്ചി അവിടെ നോക്കുന്നുണ്ട്

ആ മാസ്ക് കാണാനല്ലേ….

മാസ്ക്ക് ഇല്ലടാ പൊട്ടാ……..

അങ്ങനെ അവസാനം ആ കൗതുകം എന്റെ കണ്ണിൽ തന്നെ വിരിഞ്ഞു

കാറിൽ കയറിയപ്പോൾ അമ്മ പറഞ്ഞു

നല്ല കുട്ടി ഇത് നടന്നാൽ മതിയായിരുന്നു

എന്താ അമ്മു മുന്നിലിരിക്കുന്നില്ലേ

ഇല്ല….

ഇതാണ് ഇപ്പോൾ സേഫ്…

ഒരു കൈ അകലം ഉള്ളതാണ് നല്ലത്

അല്ലെങ്കിൽ മുന്നിൽ ഇരിക്കാൻ വാശിപിടിക്കുന്നതാണ് എന്തുപറ്റി ഇന്ന്

വണ്ടി സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോൾ ഒരു മെസ്സേജ് വന്നു……..

പുതിയ നമ്പർ ആണ്

സ്വപ്നം കാണുന്നതിനോടൊന്നും എനിക്ക് എതിർപ്പില്ല പക്ഷേ കണ്ട പെൺപിള്ളേരെ കണ്ടാൽ എന്റെ വിധം മാറും ആ പറഞ്ഞേക്കാം

Dp ഞാൻ നോക്കി

സ്വപ്നങ്ങളിൽ ഞാൻ കാണാൻ ബാക്കി വെച്ച ആ മുഖം……….

നല്ല കുട്ടിയാണ് അല്ലേ ചേട്ടാ……

അമ്മു എന്നെ നോക്കി ചിരിച്ചു…….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന: Vidhu Chowalloor