അനന്തഭദ്രം, തുടർക്കഥ, ഭാഗം 32 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

അനന്തന് ആകെ തല പെരുക്കുന്ന പോലെ തോന്നി.. എല്ലാ ടീച്ചേഴ്സിനെയും വിളിച്ചു. ആരും ഭദ്രയെ കണ്ടിട്ടില്ല.. സമയം സന്ധ്യ മയങ്ങി..

അനന്തൻ നേരെ വീട്ടിലേക്ക് ചെന്നു.. ഉള്ളിലേക്ക് കയറാതെ ഉമ്മറത്തു നിലത്ത് അവൻ ഇരുന്നു..

ശങ്കരനും വിഷ്ണുവും പുറകെ തന്നെ എത്തിയിരുന്നു.. കൂടാതെ സത്യയും വിലാസിനിയും മിഥിലയും കാര്യമറിഞ്ഞു എത്തിയിട്ടുണ്ട്.. അനന്തൻ പടിയിൽ തന്നെ ഇരിപ്പാണ്.. എല്ലാം തകർന്ന മട്ടിലുള്ള അവന്റെ ഇരിപ്പ് കണ്ടപ്പോഴേ മിഥി വല്ലാതായി… എന്തിനാ അവളെ ഇത്ര പ്രണയിക്കുന്നെ…?

മനസ്സിൽ ഒരുപാട് വട്ടം ചോദിച്ചതാണ്.. അവൾക്ക് വേണ്ടി ഈ മനുഷ്യൻ ഉരുകുന്നത് സഹിക്കുന്നില്ല..

അവളെ ഇല്ലാതാക്കാനാ തോന്നിയത്.. ദേവ് മാഷ് പറഞ്ഞതുകൊണ്ട് മാത്രം ജീവനോടെ വിട്ടു…

ജാനുമ്മ ഉമ്മറത്തെ ലൈറ്റ് ഇട്ടു. വിയർത്തു കുളിച്ചു ഇരിക്കുന്ന അനന്തനെ അവർ സങ്കടത്തോടെ നോക്കി…അവൻ താഴേക്ക് മാത്രം നോക്കി ഇരിക്കുന്നുണ്ട്.. മിഥി അവനെ സംശയത്തോടെ നോക്കി…

ആ ഇരിപ്പിലും ഒരു അഴക് തന്നെയാണ് നിരാശനായ മുഖത്തും തെളിയും ഒരു പൗരുഷം…

” മാമേ.. ” ആർക്കൊക്കെയോ ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന ശങ്കരൻ അവന്റെ വിളികേട്ടു തിരിഞ്ഞു..

” എന്താ മോനെ.. ”

” ഇന്ന് ദേവ് വന്നിരുന്നോ സ്കൂളിൽ..? ഒന്ന് വിളിച്ചു ചോദിക്ക്.. ” അനന്തൻ

മിഥി ഞെട്ടി.. അവൾ ഉമ്മിനീരിറക്കി അനന്തനെ നോക്കി.. ശങ്കരൻ തലയാട്ടി ഫോണെടുത്തു ആരെയോ വിളിച്ചു.. പിന്നെ ഓടി വന്ന് അനന്തന് ഫോൺ കൊടുത്തു. അവന്റെ നെറ്റി ചുളിഞ്ഞു..

” ലളിത ടീച്ചറാ.. ” ശങ്കരൻ

അനന്തൻ ഫോൺ വാങ്ങി..

” ഹലോ…. ”

” ആ അനന്താ ദേവ് ഇന്ന് ലീവ് ആയിരുന്നു..

പക്ഷെ അവൻ ഉച്ചക്ക് വെപ്രാളപ്പെട്ടു വന്നിരുന്നു..

ടീച്ചേഴ്സിന്റെ സർട്ടിഫിക്കറ്റ് ഒക്കെ വയ്ക്കുന്ന റൂമിൽ ചുറ്റി തിരിയുന്ന കണ്ടു.. ഒരു അരമണിക്കൂർ അത് കഴിഞ്ഞ് ആള് വേഗം പോവേം ചെയ്തു..

കൈയിൽ എന്തോ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ” ലളിത ടീച്ചർ പറഞ്ഞതും അനന്തൻ ഫോൺ കട്ടാക്കി എഴുനേറ്റു.

നേരെ ബുള്ളറ്റ് എടുത്തു പുറത്തേക്ക് പായിച്ചു..

അവനാണ് ഇത് ചെയ്തതെങ്കിൽ അവന്റെ വീട്ടിൽ എന്തായാലും ഉണ്ടാകില്ല.. ദേവിന്റെ വീട്ടിൽ എത്തിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയിരുന്നു..

അനന്തൻ ദേവിന്റെ ഫോണിൽ വിളിച്ചു.. സ്വിച്ച് ഓഫ്‌ ആണ്.. അവൻ വേഗം വിഷ്ണുവിനെ വിളിച്ചു ദേവിന്റെ ഫോൺ അവസാനം ഓൺ ആയ ടവർ നോക്കാൻ പറഞ്ഞു….

അനന്തൻ മംഗലാപുരത്തുള്ള അഭിയെയും ഹരിയെയും വിളിച്ചു.. അവർ വേഗം എത്താമെന്ന് പറഞ്ഞു.

ദേവ് പോവാൻ സാധ്യതയുള്ള സ്ഥലത്തൊക്കെ അനന്തൻ പോയെങ്കിലും നിരാശയായിരുന്നു ഫലം..

കുറച്ചു കഴിഞ്ഞപ്പോൾ വിഷ്ണു വിളിച്ചിരുന്നു..

ദേവിന്റെ ഫോൺ അവസാനം ഓൺ ആയത് എവിടെയാണെന്ന് പറഞ്ഞു കൊടുത്തു.. അനന്തൻ വേഗം ബുള്ളറ്റ് എടുത്തു… മംഗലത്തുകാരുടെ പഴയ മില്ലിനടുത്താണ് ടവർ കാണിച്ചത്.. അവിടെ തന്നെയായിരിക്കും അവൻ… ആർക്കും സംശയം തോന്നാത്ത സ്ഥലത്ത്… ഇവിടെനിന്ന് വെറും 17 കിലോമീറ്റർ 20 മിനിറ്റ് കൊണ്ട് എത്താം.. പക്ഷെ അത് വരെ ഭദ്ര സേഫ് ആയിരിക്കോ..? ഭദ്ര അവന്റെ കൂടെ തന്നെ ഉണ്ടാകുമോ.. “? മിനിമം സ്പീഡിൽ പോയിട്ടും ബുള്ളറ്റിന് വേഗത ഇല്ലാത്ത പോലെ തോന്നി അനന്തന്… മില്ലിലേക്ക് പോവും വഴി ഇരുട്ട് കൂടി വന്നിരുന്നു.

പഴയ മില്ല് ആയതുകൊണ്ട് ചെറുതായി കാട് കയറിയിരുന്നു.. അനന്തൻ ബുള്ളറ്റ് ഓഫ്‌ ചെയ്തു ഫോണിന്റെ ടോർച് ഓൺ ആക്കി ഉള്ളിലേക്ക് നടന്നു..മുന്പിലെ ഷട്ടർ പുറത്ത് നിന്ന് പൂട്ടിയുണ്ട്..

അനന്തൻ മില്ലിന്റെ പുറകുവശത്തേക്ക് നടന്നു..പുറകുവശത്തെ ചെറിയ ഷട്ടർ തുറന്നിട്ടുണ്ട് പോരാത്തതിന് ചെറിയ വെളിച്ചവും..

അനന്തൻ മില്ലിന് ഉള്ളിലേക്ക് കയറി.. ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ചുറ്റും നോക്കി..

ഒരു ബെഞ്ച് കിടക്കുന്നുണ്ട് അതിൽ ഭക്ഷണവും ക്ലോറോഫോമും കുറച്ച് പഞ്ഞിയും ഒരു ബാഗും..

ബൾബിന് താഴെ കസേരയുടെ അടുത്ത് രണ്ട് കാലുകൾ കണ്ട് അവൻ ടോർച് ഓൺ ആക്കി അങ്ങോട്ട് ചെന്നു. ആരോ കമിഴ്ന്നു കിടക്കുന്നു. അനന്തൻ വേഗം അയാളെ മലർത്തി കിടത്തി..

” ദേവ്.. ” അനന്തൻ ഞെട്ടലോടെ അവനെ വിളിച്ചു.. ദേവ് കണ്ണുകൾ തുറക്കാത്തതുകണ്ട് അനന്തൻ അവനെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു..

ദേവ് മെല്ലെ കണ്ണുകൾ തുറന്നു.. അനന്തനെ കണ്ടതും അവൻ ചിരിക്കാൻ തുടങ്ങി.. ഭ്രാന്തമായി ചിരിക്കാൻ തുടങ്ങിയതും അനന്തൻ അവനെ വിട്ട് എഴുനേറ്റു.. അനന്തൻ നെറ്റി ചുളിച്ചുകൊണ്ട് അവനെ നോക്കി..

” അവള് പറഞ്ഞിരുന്നു നീ വരുമെന്ന്.. ”

ദേവ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞതും അനന്തൻ അവന്റെ കഴുത്തിൽ കുത്തി പിടിച്ചു..

” അവളെവിടെടാ… ” അനന്തൻ അലറിക്കൊണ്ട് ചോദിച്ചതും ദേവ് പൊട്ടിച്ചിരിച്ചു.. അനന്തൻ കൈവിട്ട് അവനെ സംശയത്തോടെ നോക്കി..

ദേവ് പഴയ ദേവ് ആയി മാറിയിരിക്കുന്നു..

അന്നത്തെ അതേ പതിനഞ്ചുക്കാരൻ..

” എനിക്ക് വേദനിച്ചാൽ ഞാൻ പറയുമെന്ന് നീ കരുതുന്നുണ്ടോ… “? നിനക്കറിയില്ലേ നന്ദു നിന്റെ ദേവ് എങ്ങനെ ആണെന്ന് എത്ര വേദനയും സഹിക്കും…”

അനന്തൻ നിരാശയോടെ തിരിഞ്ഞു..ശരിയാണ് ദേവ് എത്ര വേദനയും സഹിക്കും.. തനിക്ക് അനുഭവമുണ്ട്… അവൻ മുഷ്ടി ചുരുട്ടി ബെഞ്ചിൽ ഇടിച്ചു..പെട്ടെന്നാണ് ബാഗിൽ നിന്ന് ഫോൺ ബെല്ലടിക്കുന്ന കേട്ടത് അനന്തൻ തിരിഞ്ഞ് നോക്കിയതും ദേവ് കസേരയിൽ പിടിച്ചു എഴുനേൽക്കാൻ ശ്രമിക്കുന്നുണ്ട്.. അനന്തൻ വേഗം ബാഗിനുള്ളിൽ നിന്ന് ഫോൺ എടുത്തു… അവൻ ഞെട്ടി…

❤❤❤❤❤❤❤❤❤❤❤

Present

ഫോൺ ബെല്ലടിക്കുന്നകേട്ട് അവൾ സിസ്റ്റത്തിൽ നിന്ന് മുഖമുയർത്തി.. ഫോൺ എടുത്തു നോക്കി..

ഭവ്യയാണ്.. അവൾ പുഞ്ചിരിയോടെ ഫോൺ എടുത്ത് അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു..

” എന്താ മോളെ.. ” ഭദ്ര

” ചേച്ചി അനന്തേട്ടൻ ഇവിടെ വന്നിരുന്നു.. ” ഭവ്യ

ഭദ്ര ഇരുന്നിടത്ത് നിന്നും എഴുനേറ്റു..

” എന്നിട്ട്.. “? ഭദ്ര

ഭവ്യ ഉണ്ടായതെല്ലാം പറഞ്ഞു..

” മ്മ്.. ” ഭദ്ര ഫോൺ കട്ടാക്കി..

അവൾ അരികിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി.. അവൾ എന്താണെന്ന് പുരികം ഉയർത്തി..

ഭദ്ര ഒന്നുമില്ലെന്ന് തലവിലങ്ങനെയാട്ടി..

അനന്തേട്ടൻ എന്നെങ്കിലും തന്നെ തേടി വരുമെന്ന് ഉറപ്പായിരുന്നു… ഭദ്രക്ക് ചെറിയ ഭയം തോന്നി..

അന്ന് ഇരുട്ടിൽ ദേവിനെ പേടിച് എല്ലാവരിൽ നിന്നും ഒളിച്ചോടിയല്ല ഭദ്രയല്ല ഇന്ന്.. രൂപത്തിലും ഭാവത്തിലും മാറ്റം വന്നിരിക്കുന്നു.. സ്ട്രൈറ്റ് ചെയ്ത മുടി പുറകിലേക്കാക്കി ഫോണിൽ നിന്നും സിം ഊരിമാറ്റി ഇട്ടിരിക്കുന്ന ജീൻസിന്റെ പോക്കറ്റിലേക്ക് ഫോൺ തിരുകി.. മുംബൈയിലെ പ്രശസ്തമായ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ റിസപ്ഷനിസ്റ്റ് ആണ് ഭദ്ര ഇപ്പോൾ… അന്ന് ദേവ് മാഷിന്റെ കൂടെ പോരുമ്പോൾ കരുതിയില്ല തനിക്ക് വരാനിരിക്കുന്ന വിധി.. ഭദ്രയുടെ കണ്ണുകൾ കോപത്താൽ നിറഞ്ഞു..

❤❤❤❤❤❤❤❤❤❤

അനന്തൻ ഹരിയുടെ വീട്ടിൽ ആയിരുന്നു..ബാംഗ്ലൂർ ആണ് അവന്റെ വീട് ഭവ്യയുടെ കൂടെ കഴിഞ്ഞ ദിവസം ഭദ്രയെ കണ്ടുവെന്ന് വിളിച്ചു പറഞ്ഞു..

അവൻ ഫോട്ടോയും കണ്ടിട്ടുണ്ട് അത്കൊണ്ട് മറ്റൊന്നും ആലോചിക്കാതെ ഇറങ്ങി തിരിച്ചത്..

ടെറസ്സിന് മുകളിൽ നിന്ന് ഓരോന്ന് ആലോചിച്ച് നിൽക്കായിരുന്നു.. ആലോചിക്കാൻ ഒന്നും മറന്നട്ടില്ല..

ഇന്നും കൺമുന്നിൽ തന്നെ ഉണ്ട്..

ഹരി പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ട്..

ഭദ്രയെ തന്നെയാണ് കണ്ടത്…

” അനന്തേട്ടാ.. ”

അനന്തൻ പെട്ടെന്ന് തിരിഞ്ഞു വിഷ്ണുവാണ്…

” എന്താടാ.. ” അനന്തൻ സിഗരറ്റ് ചുണ്ടോട് ചേർത്തു…

” നമ്മൾ വന്ന് പോയ ശേഷം ഭവ്യ രണ്ട് കോളേ ചെയ്തിട്ടുള്ളൂ..

അത് രണ്ടും മുംബൈയിലേക്കാണ്… ”

വിഷ്ണു

” മ്മ് വിളിച്ച നമ്പർ ആരുടേയാണെന്ന് അന്വേഷിച്ചോ.. ” അനന്തൻ

” മ്മ് ഏതോ പൂജ.. രണ്ട് നമ്പറും ആ പേരിൽ തന്നെയാണ്.. ”

” അപ്പോ അടുത്ത അന്വേഷണം മുംബൈയിലേക്ക്… വിഷ്ണു ഞാനും നീയും മാത്രം മതി വേഗം..

റെഡി ആയിക്കോ.. ഇപ്പോ തന്നെ ഇറങ്ങണം.. ”

” ശരി ഏട്ടാ.. ”

വിഷ്ണു വേഗം തിരിഞ്ഞു നടന്നു…

“I’m coming, my dear wife” അനന്തൻ പുകയൂതികൊണ്ട് ചിരിച്ചു… നിമിഷനേരം കൊണ്ട് അവന്റെ ചിരിച്ച മുഖം മാറി ഗൗരവമായി.. അവൻ മീശ പിരിച്ചു. കൈവരിയിൽ പിടിച്ച അവന്റെ കൈകൾ ഒന്നൂടെ മുറുകി..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി