അഞ്ജലി തുടർക്കഥയുടെ ഏഴാം ഭാഗം വായിക്കാം…

രചന: അഞ്ജു

മുഖത്തു നോക്കാൻ രണ്ടാൾക്കും പ്രയാസം തോന്നി.

സാരി നേരയാക്കി ദൃതിപ്പെട്ട് അടുക്കളയിലേക്ക് ഓടുന്ന അഞ്ജലിയേ കണ്ണെടുക്കാതെ നോക്കിനിന്നുപോയി അർജുൻ.

അടുക്കളപ്പണിക്കിടയിലും അഞ്ജലിയുടെ മനസ്സ് അർജുൻെറ അടുത്തായിരുന്നു. കൈപ്പേറിയ ആദ്യ ചുംബനം ഇന്നവളുടെ നാവിൻ തുമ്പിൽ മധുരിക്കുകയാണ്. പരസ്പരം ഒന്നുചേരാൻ മനസ്സും ശരീരവും ഒരുപോലെ ആഗ്രഹിക്കുമ്പോഴും എന്തോ ഒന്നവരെ അതിൽ നിന്നും പിൻതിപ്പിക്കുന്നു. ഒന്നു മനസ്സു തുറന്നാൽ തീരാവുന്ന അപരിചിതത്വമേ അവർക്കിടയിൽ ഉണ്ടായിരുന്നൊള്ളു…

ഹലോ അച്ഛാ…

‘സുഖല്ലേ മോളേ.. ‘

അതേ അച്ഛാ.. അമ്മ എവിടെയാ..

‘അവൾ രാവിലെ തന്നെ അമ്പലത്തിലേക്കാണെന്നും പറഞ്ഞ് ഇറങ്ങിയതാ ഇതു വരെ വന്നിട്ടില്ല..

അത് പിന്നെ വഴിയിൽ കാണുന്നവരുടെ എല്ലാം വിശേഷം അറിഞ്ഞില്ലെങ്കിൽ അമ്മക്ക് സമാധാനാവില്ലാലോ..

‘അത് ശരിയാ.. പരദൂഷണം ഇല്ലാതെ നിൻെറ അമ്മക്ക് ജീവിക്കാൻ പറ്റോ.. എത്ര നാളായി മോളെ നീ ഇങ്ങോട്ടൊന്ന് വന്നിട്ട്.. ‘

ഞാൻ നാളെ വരാം അച്ഛാ..

വല്ലപ്പോഴും വന്ന് പോവാതെ നിനക്ക് മോനേം കൂട്ടി രണ്ടൂസം നിന്നിട്ട് പോയ്ക്കൂടെ..

ആഗ്രഹം ഇല്ലാത്തോണ്ടല്ലാ അച്ഛാ ഞങ്ങൾ അവിടെ വന്ന് നിന്നാൽ അമ്മ ഇവിടെ ഒറ്റക്കാവില്ലേ അതാ ഞാൻ വരാത്തത്..

‘ഹമ്മ്… പിന്നെ നമ്മുടെ സ്കൂളിൽ ടീച്ചേഴ്സിനെ എടുക്കുന്നുണ്ട് നീ അറിഞ്ഞായിരുന്നോ.. ‘

ഞാൻ അറിഞ്ഞു അച്ഛാ.. അതും ഞാൻ വേണ്ടാന്ന് വച്ചത് ഇതേ കാരണം കൊണ്ടാ..

‘മ്മ്… ശരി മോളെ ഞാൻ പിന്നെ വിളിക്കാം.. ‘

കുറുമ്പു കാട്ടി നടന്ന കാന്താരി പെണ്ണിൽ നിന്നും ഒരു കുടുംബിനിയിലേക്കുള്ള അവളുടെ മാറ്റം എത്ര പെട്ടന്നായിരുന്നു എന്നയാൾ അമ്പരന്നു. ഫോൺ കട്ട് ചെയ്ത തിരിഞ്ഞപ്പോൾ അർജുൻ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. ഷോപ്പിലേക്ക് ഇറങ്ങിപ്പോഴാണ് പേഴ്സ് എടുക്കാൻ മറന്നത്.

അതെടുക്കാൻ വന്നതായിരുന്നു അവൻ.

അജു പോയില്ലേർന്നോ…

ഞാൻ പേഴ്സ് എടുക്കാൻ മറന്നു.. ടേബിളിൻെറ മുകളിലിരുന്ന പേഴ്സ് എടുത്ത് അവൾ അവനു കൊടുത്തു. പേഴ്സുമായി തഴേക്കു പോകുമ്പോൾ അർജുൻെറ മനസ്സിൽ ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു…..

ഉച്ച തിരിഞ്ഞ് അമ്മയുമൊത്ത് തോട്ടപ്പണിയിലാണ് അഞ്ചു. പട്ടാളം ഉണ്ടാക്കിയ പൂന്തോട്ടമാണ്. ആ ചെടികളോടും പൂക്കളോടുമെല്ലാം ഗീതക്ക് വലിയ വാത്സല്യമാണ്. റോസച്ചെടികൾ നടുകയാണ് രണ്ടുപേരും.

അപ്പോഴാണ് അഞ്ചുവിൻെറ അച്ഛനും അമ്മയും കൂടി വരുന്നത്.

അമ്മേ….. അമ്മയെ കണ്ട സന്തോഷത്തിൽ അവളോടി പോയി സുമയെ കെട്ടിപ്പിടിച്ചു. എൻെറ മോളങ്ങ് ക്ഷീണിച്ചു പോയല്ലോ.. അത് അമ്മക്ക് തോന്നുന്നതാ..

അതെ അവള് തടിച്ചപ്പോ നീ മെലിഞ്ഞുവെന്ന് തോന്നുന്നതാ.. പിന്നാലെ വന്ന അശോകൻ സുമയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

ഒന്ന് പോ അശോകേട്ടാ.. വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ സുമേ.. ഗീത അവരെ സ്നേഹപ്പൂർവ്വം അകത്തേക്ക് ക്ഷണിച്ചു….

കല്യാണം കഴിഞ്ഞിട്ട് എട്ടൊൽപത് മാസായില്ലേ ഇതുവരെ വിശേഷം ഒന്നും ആയില്ലേ മോളേ…

മടിയിൽ കിടക്കുന്ന അഞ്ചുവിൻെറ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് സുമ ചോദിച്ചു. അതിന് വിശേഷിച്ച് എന്തെങ്കിലും നടന്നാലല്ലേ വിശേഷം ഉണ്ടാവുകയൊള്ളു..

എന്താ മോളെ.. അജുവിന് അതൊക്കെ പതുക്കെ മതിയെന്നാ അമ്മേ..

ഹമ്മ്… നിങ്ങൾ തമ്മിൽ വല്ല പ്രശ്നവുമുണ്ടോ മോളേ..

എന്ത് പ്രശ്നം. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല.

പിന്നെ കുട്ടികളൊന്നും ഇപ്പോ വേണ്ടാന്ന് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്.. അമ്മയോട് അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.

നിങ്ങളിങ്ങനെ നടന്നോ ഒരു പേരക്കുട്ടിയേ താലോലിക്കാനുള്ള എൻെറ ആഗ്രഹം ഞാൻ ആരോട് പറയാനാ… അയ്യടാ ഈ അടവ് അമ്മ കുറേ പരീക്ഷിച്ചതല്ലേ ഇനി ഒന്ന് മാറ്റി പിടിക്ക്… പോടി നിന്നോട് പറയാൻ വന്ന എന്നെ ആദ്യം അടിക്കണം..

വേണെങ്കിൽ ഞാൻ അടിക്കാട്ടോ.. സുമ അവളെ നോക്കി കണ്ണുരുട്ടി. ഉരുട്ടി കയറ്റണ്ട ഞാൻ വെറുതെ പറഞ്ഞതാ…

മ്മ്… അല്ല മുടി ഒക്കെ കറുപ്പിച്ചിട്ടുണ്ടല്ലോ എന്താണ് അശോകൻ മാഷിനെ തേക്കാൻ വല്ല പ്ലാനുമുണ്ടോ…

പോടി അസത്തേ.. മുടി കറുപ്പിച്ചത് തന്നെ മാഷാ..

ആഹാ.. അപ്പോ എന്നെ പറഞ്ഞു വിട്ടിട്ട് രണ്ടും കൂടി റൊമാൻസാണല്ലേ… പോടി അവടന്ന്.. ഗീതയുടെ മുഖത്ത് നാണം വിരിയുന്നത് അഞ്ചു കൗതുകത്തോടെ നോക്കി….

അച്ഛനേയും അമ്മയേയും അന്ന് തിരിച്ചയക്കാതെ അവിടെ തന്നെ പിടിച്ചു നിർത്തി. രാത്രിയിലെ ഭക്ഷണം സുമയുടെ വകയായിരുന്നു. എന്നാ ടേസ്റ്റാ അമ്മേടെ പുളിശ്ശേരിക്ക്.. സുമ ഉണ്ടാക്കിയ പുളിശ്ശേരി ആസ്വദിച്ചു കഴിക്കുകയാണ് അജു.

മോനിഷ്ടായോണ്ട് വച്ചതാ… അല്ലേലും എൻെറ സുമക്കുട്ടി മുത്താ.. അജുൻ കുറുമ്പോടെ സുമയുടെ കവിളിൽ നുള്ളി. പോടാ ചെക്കാ… തൻെറ അച്ഛനോടും അമ്മയോടും അവൻ കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ അവൾക്കവനോട് അതിയായ ആരാധന തോന്നി….

അഞ്ചു നാളെ നിനക്കൊരു ഇൻറ്റർവ്യു ഉണ്ട് സർടിഫിക്കെറ്റുകളൊക്കെ റെഡി ആക്കി വച്ചോ..

ഇൻറ്റർവ്യുവോ..

അതെ നീ പഠിച്ച സ്കൂളിൽ തന്നെ നിൻെറ സ്വപനമായിരുന്നില്ലേ അത്. ആപ്ലിക്കേഷൻ അയച്ചത് ഞാനാ അങ്ങനെ ഞങ്ങൾക്ക് വേണ്ടി എല്ലാം സ്വപ്നങ്ങളും മാറ്റി വക്കണ്ട കേട്ടോ..

അജു ഞാൻ… ഒന്നും പറയണ്ട നീ കഷ്ടപ്പെട്ട് പഠിച്ചത് അടുക്കളയിൽ കിടക്കാനല്ലാലോ. പിന്നെ അമ്മയെ കുറിച്ച് ഓർത്ത് പേടിക്കണ്ട ഒറ്റക്ക് ഇരിക്കുന്നതിൽ അമ്മക്ക് ഒരു ബുദ്ധിമുട്ടുമില്ല നീ ജോലിക്ക് പോകുന്നതിൽ സന്തോഷമേ ഒള്ളു..

അവളുടെ കവിളിൽ തലോടിക്കൊണ്ടവൻ കിടക്കിലേക്ക് കിടന്നു. തൻെറ അടുത്ത് നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന അജുവിനെ എത്ര നേരം നോക്കി കിടന്നിട്ടും അഞ്ചുവിന് മതിവന്നില്ല.

അവൻ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം അവൾ അവൻെറ കരവലയത്തിലേക്ക് കിടന്നു.

അവളെ ചേർത്തുപിടിച്ച് കിടക്കുമ്പോൾ ഉറക്കത്തിലും അജുവിൻെറ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു…

അജു തന്നെയാണ് അവളെ ഇൻറ്റർവ്യുവിന് കൊണ്ടുപോയത്. അവൻ തന്നെ ധൈര്യത്തിൽ തന്നെ അവൾ ഇൻറ്റർവ്യു അറ്റൻഡ് ചെയ്തു.

You are selected..

സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു.

ബൈക്കിൽ ചാരി നിന്ന അർജുനെ പരിസരം പോലും മറന്നവൾ വാരിപ്പുണർന്നു. അവളുടെ മുഖത്തു നിന്നവനു വായിച്ചെടുക്കാമായിരുന്നു ആ സ്വപ്നസാക്ഷാത്കാരം. വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അവൻെറ തോളിൽ തലചായ്ച് കിടന്നു അവൾ. വീട്ടിലേക്ക് കാലെടുത്ത് വച്ചതും അഞ്ചുവിൻെറ ഫോണടിച്ചു.

അതു കോളിങ്..

എടാ പൊട്ടാ നീ വിളിച്ചത് നല്ല ബെസ്റ്റ് ടൈമിലാ എനിക്ക് ജോലി കിട്ടിയെടാ അതും ഞാൻ ആഗ്രഹിച്ച സ്ഥലത്തു തന്നെ..

ഓഹ് കൺഗ്രാജുലേഷൻസ് ടീ…

എന്താടാ നിനക്കൊരു സന്തോഷം ഇല്ലാത്തതു പോലെ… അനുവിന് പെയിൻ വന്നു അഡ്മിറ്റാക്കിയേക്കാ…

നിവിച്ചൻ വന്നോ…

ഇല്ല ഡേറ്റ് അടുത്ത ആഴ്ച ആയിരുന്നില്ലേ പുള്ളി വിമാനം കേറീട്ടേ ഒള്ളു രാത്രി എത്തുമെന്നാ പറഞ്ഞത്…

ഞങ്ങൾ ഇപ്പോ തന്നെ വരാം അങ്ങോട്ട്..

നേരെ ഹോസ്പിറ്റലിലേക്ക് പോയി അനുവിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയിരുന്നു. എന്തോ കോംപ്ലിക്കേഷൻ ഉണ്ടായതുകൊണ്ട് സുഖ പ്രസവത്തിനു വഴിയില്ലായിരുന്നു.

ടെൻഷനടിച്ചിരിക്കുന്ന ത്രേസ്യാമച്ചിയുടെ അടുത്ത് പോയിരുന്നു ഞാൻ. അതു ആണെങ്കിൽ ഇരിക്കപ്പൊറുതി ഇല്ലാതെ തലങ്ങും വിലങ്ങും നടക്കുകയാണ്. അനുവിൻെറ കാര്യത്തിൽ എല്ലാവരേക്കാളും ശ്രദ്ധ അവനാണ്. അവനവൾ സ്വന്തം കൂടെപ്പിറപ്പാണ് അനുവിന് തിരിച്ചും.

മണിക്കുറുകളുടെ കാത്തിരിപ്പിനു ശേഷം വെള്ള തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ ഏറ്റുവാങ്ങിയതും അതു ആയിരുന്നു. അല്പനേരം അവിടെ ചിലവഴിച്ച് അവർ വീട്ടിലേക്ക് മടങ്ങി.

സമയം 12 കഴിഞ്ഞിരുന്നു ക്ഷീണം കാരണം രണ്ടുപേരും വന്നപാടെ കിടന്നുറങ്ങി…

ഫോണിൽ പകർത്തിയ അനുവിൻെറ കുഞ്ഞിൻെറ ഫോട്ടോ ഗീതയെ കാണിച്ചു കൊടുക്കുകയാണ് അഞ്ചു. അർജുൻ ഷോപ്പിലേക്ക് പോകാനുള്ള തിരക്കിലാണ്. കുഞ്ഞിന് അവളുടെ അതേ ഛായ അല്ലേ അജു..

അഞ്ചു ഫൊണുമായി മുറിയിലേക്ക് വന്നു. കണ്ണും മൂക്കുമെല്ലാം അവൻെറ അച്ഛൻെറ ആണെങ്കിലും ഛായ അനുവിൻെറയാണ്.. മ്…

ഫോണിൽ നോക്കിക്കൊണ്ടിരുന്ന അഞ്ചുവിനെ അജു പുറകിലൂടെ പുണർന്നു. അഞ്ചു അവൻെറ ആ പ്രവർത്തിയിൽ കോരിത്തരിച്ചു നിന്നുപോയി.

മറ്റുള്ളവരുടെ കുഞ്ഞിൻെറ ഭംഗി നോക്കി നിന്നാൽ മതിയോ നമുക്കും വേണ്ടേ ഒരെണ്ണം..

മ്….

കാതോരം ചുണ്ടുകൾ അടുപ്പിച്ചുകൊണ്ടവൻ ചോദിച്ചപ്പോൾ നാണം കൊണ്ടവളുടെ കവിളുകൾ ചുവന്നു.

മുടങ്ങിപ്പോയ ഫസ്റ്റ് നൈറ്റ് നമുക്കൊന്ന് റീ ക്രീയേറ്റ് ചെയ്യണ്ടേ. ഇന്ന് രാത്രി ഒരുങ്ങി ഇരുന്നോ..

അവളുടെ പിൻകഴുത്തിൽ നനുത്ത ചുംബനമേകിയവൻ മുറിവിട്ട് പോകുമ്പോൾ ആയിരം പൂർണ്ണചന്ദ്രൻെറ ശോഭയായിരുന്നു അഞ്ജലിയുടെ മുഖത്ത്. പിന്നെ അങ്ങോട്ട് രാത്രി ആവാനുള്ള കാത്തിരിപ്പിലായിരുന്നു അവൾ.

ഓരോ വീട്ടുജോലികൾ ചെയ്യുമ്പോളും അമ്മയുമായി സംസാരിച്ചിരിക്കുമ്പോഴും അവളുടെ മനസ്സ് അർജുൻെറ അടുത്തായിരുന്നു. മരുമകളുടെ സന്തോഷക്കൂടുതൽ ഗീതയും ശ്രദ്ധിക്കാതിരുന്നില്ല.

അഞ്ചു……

വൈകുന്നേരം കുളിക്കാൻ ഒരുങ്ങുമ്പോഴാണ് അമ്മ വിളിക്കുന്നത്. എന്താ അമ്മേ… പുറകുവശത്തേ പടിക്കെട്ടിൽ എണ്ണയും പിടിച്ചാണ് ഗീത ഇരിക്കുന്നത്.

അഞ്ചുവിനെ പിടച്ചവർ അവരുടെ മുന്നിൽ ഇരുത്തി.

നിൻെറ മുടിയാകെ പോയി വന്ന് വന്ന് ഒരു ശ്രദ്ധയുമില്ലാ നിനക്ക്.. അവളുടെ തലയിൽ എണ്ണ തേച്ചുകൊണ്ട് ഗീത വാത്സല്യപ്പൂർവ്വം ശാസിച്ചു. ഇനി മുതൽ ഞാൻ എണ്ണ തേച്ച് തരാട്ടോ… സ്കൂളിലേക്ക് പോയി തുടങ്ങുമ്പോൾ എല്ലാവരും എൻെറ മോളെ അസൂയയോടെ നോക്കണം… ഗീതയുടെ കാൽമുട്ടിൽ തലവച്ച് അവൾ ആ മാതൃവാത്സല്യം ആസ്വദിച്ചു…

ഇടക്കിടക്കുള്ള ഫോൺ കോളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും അവരുടേതായ പ്രണയലോകം തീർക്കുകയായിരുന്നും അജുവും അഞ്ചുവും.

ഭാവിയിലെ സ്പനങ്ങൾകും ജീവത്തിനുമൊപ്പം രാത്രിയിലെ കുസൃതികളും അവരുടെ സംസാരവിഷയമായി.

രാത്രി 9 മണിയായപ്പോൾ അവളുടെ ഹൃദയം വല്ലാതെ മടിക്കാൻ തുടങ്ങി. 9:30 ആകുമ്പോൾ അജു വരും അത് കഴിഞ്ഞാൽ അവരുടേതു മാത്രമായ സ്വകാര്യ നിമിഷങ്ങൾ…. ഓർക്കും തോറും അവളുടെ കവിളുകൾ ചുവന്നു തുടുക്കും….

9:45 ആയിട്ടും അജുവിനെ കാണാതായപ്പോൾ ആവലാതിപ്പെട്ട് അവനെ വിളിക്കാനൊരുങ്ങവേ അജുവിൻെറ കോൾ അവളെ തേടിയെത്തി.

ഹലോ അജു….

ഹാാ അഞ്ചു ഞാൻ വരാൻ കുറച്ചു വൈകും ഇന്ന് എൻെറ ഫ്രണ്ടിൻെറ വെഡ്ഡിങ് ആനുവേഴ്സറി ആണ്. ഞാൻ വരുമ്പോഴേക്കും നീ റെഡി ആയി നിന്നോ..

നിനക്ക് ഉടുക്കാനുള്ള സാരി എൻെറ ഡ്രോയിലുണ്ട് ഇന്നലെ വാങ്ങിയതാ തരാൻ മറന്നു..

അല്ല അജു.. ഹലോ… ഹലോ… അവൾക്ക് പറയാനുള്ളത് കേൾക്കാതെ അർജുൻ ഫോൺ വച്ചു.

ഓ… ഇവടെ നമുടെ വെഡ്ഡിങ് ആനുവേഴ്സറി ആവാറായി എന്നിട്ടും ഇതുവരെ ഒന്നു മരൃാദക്ക് മനസ്സു തുറന്ന് സംസാരിച്ചിട്ട് പോലുമില്ല. ഉച്ചക്ക് വിളിച്ചപ്പോ എന്തൊക്കെ ആയിരുന്നു എന്നിട്ടിപ്പൊ കൂട്ടുകാരൻെറ കാര്യം വന്നപ്പോ ഞാൻ പുറത്ത്..

അലമാരി തുറന്ന് സാരിയെടുത്തു. ഡീപ് റെഡ്ഡ് കളർ ടിസൈനർ സാരിയാണ്. പകുതി ഭാഗവും നെറ്റാണ്.

ഇതെന്താ മീൻവലയോ… സാരി ആണു പോലും സാരി.. പുറമേ അങ്ങനെ പറയുമ്പോഴും അവളുടെ ഉള്ളിൽ അജുവിൻെറ ആദ്യ സമ്മാനം കൈപ്പറ്റിയ സന്തോഷമായിരുന്നു.

സാരിയുടുത്ത് അത്യാവശ്യം നന്നായി തന്നെ ഒരുങ്ങി അജുവിനെ കാത്തിരുന്നു അവൾ. പുറത്തു നിലാവിൽ കുളിച്ചു നില്ക്കുന്ന രാത്രിക്ക് വല്ലാത്ത വശ്യതയുള്ളപോലെ. ബാൽകണിയിൽ പോയി ചന്ദ്രനേ മതിമറന്ന് നോക്കി നിൽക്കുമ്പോൾ മനസ്സിൽ അജുവിൻെറ ചിത്രമായിരുന്നു.

ഐ ലവ് യു അജു…. നിലാവിൽ നോക്കിയവൾ വിളിച്ചു പറഞ്ഞതും രണ്ടു കരങ്ങൾ അവളെ വലയം ചെയ്തു.

ഐ ലവ് യു ടൂ.. അഞ്ചു….

അവളുടെ കാതോരം ചുണ്ടുകൾ അടുപ്പിച്ചുകൊണ്ട് ആ മുടിയിൽ നിന്നും വമിക്കുന്ന മാസ്മരിക ഗന്ധത്തിൽ ലയിച്ചുകൊണ്ടവൻ പറഞ്ഞു. അവൻെറ ചുണ്ടുകൾ അവളുടെ പിൻകഴുത്തിൽ ആകെ പരതി നടന്നു അതിനോടൊപ്പം കൈകൾ അവളുടെ ശരീരത്തിലും.

ശരീരവും മനസ്സും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത വികാരവിചാരങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു.

അ..അ.. ജു…

വികാരപരവശയായി അവളുടെ വാക്കുകൾ മുറിഞ്ഞു പോയി.

മ്…. അജു എപ്പോഴാ…..വന്നത്…

മ്….. അവളുടെ ശരീര സൗരഭ്യത്തിൽ ലയിച്ചുകൊണ്ട് അവൻെറ മറുപടി മൂളലുകളിലേക്ക് ചുരുങ്ങി.

പോവണ്ടേ…. മ്…. എന്നാ വാ… എങ്ങോട്ട്…

അവളുടെ കഴുത്തിൽ നിന്ന് ചുണ്ടുകൾ വേർപിരിക്കാതെയവൻ ചോദിച്ചു.

ഫ്രണ്ടിൻെറ വെഡ്ഡിങ് ആനുവേഴ്സറിക്ക്..

ഏത് ഫ്രണ്ടാ അഞ്ചു…

അവളുടെ കഴുത്തിൽ നിന്നും മുഖമുയർത്തി കള്ളച്ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവൾ അവനെ തള്ളി മാറ്റി കണ്ണ് കൂർപ്പിച്ച് നോക്കി.

ഇങ്ങനെ നോക്കല്ലേ പെണ്ണേ ഞാൻ ചാടി കയറി വല്ലതും ചെയ്ത്പോവും…

ഒന്ന് പോ അജു.

ഫ്രണ്ടിൻെറ ആനുവേഴ്സറി ആണെന്ന് പറഞ്ഞ് എന്നെ ഒരുക്കി കെട്ടി നിർത്തിയിട്ട് ഇപ്പോ ഏത് ഫ്രണ്ടാന്നോ…

ഈ….. അത് ഞാൻ ചുമ്മാ പറഞ്ഞതാ നിന്നെ ഈ സാരിയുടുത്ത് കാണാൻ.

അജു അവളെ അടിമുടിയൊന്ന് ഉഴിഞ്ഞു നോക്കി.

കൊള്ളാം ചേലായിട്ടുണ്ട്… അജുവിൻെറ പറച്ചിൽ കേട്ട് ചിരി വന്നെങ്കിലും അത് മറച്ച് പിടിച്ച് കള്ളദേഷ്യത്തോടെ അവൾ മുഖം തിരിച്ചു. അവളുടെ ദേഷ്യം കണ്ട് അവന് ചിരിയാണ് വന്നത്. അജു അവളുടെ മുന്നിൽ മുട്ടു കുത്തി നിന്ന് വയറിൽ നിന്ന് സാരി മാറ്റി അണിവയറിൽ പൊക്കിൾ ചുഴിയുടെ താഴെയുളള കുഞ്ഞു മറുകിൽ ചുണ്ടുകൾ അമർത്തി.

അഞ്ചു പൊള്ളി പുളഞ്ഞു പോയി. അവൻെറ ചുണ്ടുകൾ അവളുടെ പൊക്കിൾ ചുഴിയുടെ ആഴമളക്കാൻ തുടങ്ങിയപ്പോൾ കൈ രണ്ടും അജുവിൻെറ തോളിൽ അമർത്തിക്കൊണ്ട് നിർവൃതിയോടെ അവളാ ചുംബനം ഏറ്റുവാങ്ങി.

കണ്ട നാൾ മുതൽ സ്വന്തമാക്കാൻ കൊതിച്ചതാ ഈ മറുക്…

അജു എപ്പോഴാ ഇത് കണ്ടത്…

ചോദിക്കുമ്പോൾ നാണം കൊണ്ടവളുടെ ശിരസ്സ് കുനിഞ്ഞിരുന്നു. എൻെറ മുന്നിൽക്കൂടി സദാ സമയവും വയറും കാണിച്ചോണ്ട് നടന്നിട്ട്….

എപ്പോഴാ കാണാത്തതെന്ന് ചോദിക്ക്..

ഐയ്യേ… പോ അജു..

എനിക്കത്ര കൺട്രോൾ ഉണ്ടായിട്ടൊന്നും അല്ല.

ആദ്യരാത്രിയിലെ നിൻെറ ആ ചവിട്ടില്ലേ… ഹോ…. അതോർക്കുമ്പോ വേണ്ടാന്ന് വച്ചതാ.. അഞ്ജലി ഒന്ന് പുഞ്ചിരിച്ചു. പിന്നെ ആദ്യായിട്ട് കണ്ടത് അന്ന് നീ കള്ള്കുടിച്ച് ബോധമില്ലാതെ നടന്ന ദിവസാ…

അന്ന് ശരിക്കും എന്താ സംഭവിച്ചത് അജു…. അന്നതെ സംഭവങ്ങൾ അണുവിട വിടാതെ അവൻ പറഞ്ഞു കഴിഞ്ഞപ്പോ അഞ്ജലിക്ക് ചിരി അടക്കാൻ പറ്റിയില്ല.

പോട്ടി ചിരിക്കുന്ന അഞ്ചുവിൻെറ ചുണ്ടുകൾ തന്നെ മാടി വിളിക്കുന്നപോലെ തോന്നി അവന്.

നിലവെളിച്ചത്തിൽ അവളുടെ വട്ടമുഖത്തിന് ഒരു പ്രത്യേക ഭംഗി ആയിരുന്നു. അജു അവളുടെ മുഖം കൈയ്യിലെടുത്ത് ആ പനിനീർ അധരങ്ങൾ നുകർന്നു.

ചുംബനത്തിൻെറ തീവ്രത കൂടുന്നതനുസരിച്ച് അവൻെറ കൈകൾ അവളെ വരിഞ്ഞു മുറികി.

ഗാഢചുംബനത്തിലൂടെ പ്രണയം പങ്കിടുകയായിരുന്നു അവർ. എന്ത് പിടിയാ പിടിച്ചത് എൻെറ എല്ല് ഒടിഞ്ഞൂന്നാ തോന്നുന്നത്…

ഇപ്പോഴേ ഇങ്ങനെ പറഞ്ഞാലോ ഇനിയും എന്തൊക്കെ കിടക്കുന്നു…

അയ്യടാ…. അജു അവളെ അവനോട് ചേർത്തു നിർത്തി.

അജു…. മ്…. എന്ത് നാറ്റാ ചെക്കാ പോയി കുളിച്ചിട്ട് വാ ഒന്നും കഴിച്ചില്ലാലോ… അഞ്ചു അവൻെറ മൂക്കിൽ പിടിച്ചു വലിച്ചു.

ഞാൻ കഴിക്കാൻ പോകുന്നല്ലേ ഒള്ളു… ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അവൻെറ നെഞ്ചിൽ അടിച്ചു. പിന്നെ കുളി അതിൻെറ ഒക്കെ ആവശ്യമുണ്ടോ.. സത്യം പറഞ്ഞാൽ ഞാൻ ഇന്ന് പല്ല് പോലും തേച്ചിട്ടില്ല…

ഐയ്യേ…. അഞ്ചു ഓക്കാനിക്കുന്നതുപോലെ കാണിച്ചു. എന്ത് ഐയ്യേന്ന് കുറച്ച് മുന്നേ എൻെറ ചുണ്ട് കിടച്ചുപൊട്ടിക്കുമ്പോ ഒരു ഐയ്യേയും കണ്ടില്ലാലോ…

പോടാ വൃത്തിക്കെട്ടവനേ…. ആഹാാ അത്രക്കായോ എന്നാ വൃത്തികേട് കാണിച്ചിട്ട് തന്നെ കാര്യം…

അജു അവളെ വരിഞ്ഞു മുറുക്കി. അവനെ പിടിച്ചു തള്ളി ചിരിച്ചുകൊണ്ടവൾ മുറിയിലേക്ക് ഓടിയപ്പോൾ ഒരലർച്ചയോടെ അജു ബാൽക്കണിയിൽ നിന്നും താഴേക്ക് വീണു. പ്രണയാർദ്ര നിമിഷത്തിൽ ഒരു നിമിഷം ബാൽക്കണിയിലാണ് നിൽക്കുന്നതെന്ന് ഓർക്കാതെയാണ് അഞ്ചു അവനെ തള്ളിയത്.

അഞ്ചുവിൻെറ അപ്രതീക്ഷിത നീക്കത്തിൽ ബാലൻസ് തെറ്റി അവൻ നിലത്തേക്ക് വീഴുകയായിരുന്നു.

ശബ്ദം കേട്ട് വാതിൽ തുറന്ന ഗീത കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന മകനെയാണ്.

അജു…… മോനേ….. അജു…….. ഗീതക്കു പുറകെ അഞ്ചുവും ഓടിയെത്തി. അജുവിൻെറ തല മടയിൽ വച്ചുകൊണ്ടവൾ പൊട്ടിക്കരഞ്ഞു.

അജു….. എന്നെവിട്ട് പോവല്ലേ അജു…

എണീക്ക്…. കണ്ണ് തുറക്ക് അജു… എത്ര വിളിച്ചിട്ടും അവനിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

അജു…… എണീക്ക് അജു……. അജുവിൻെറ അനക്കമില്ലാത്ത ശരീരം കാണുംതോറും ഹൃദയം പിളരുന്ന പോലെ തോന്നി അഞ്ചുവിന്. അധികം നേരം പിടിച്ചു നിൽക്കാൻ കഴിയാതെ ബോധം മറഞ്ഞവൾ പുറകോട്ടു വീണു….

ബോധം തെളിഞ്ഞപ്പോൾ അവൾ ഏതോ ഹോസ്പിറ്റലിൽ ആയിരുന്നു. അടുത്ത് തന്നെ രക്തം പുരണ്ട വസ്ത്രവുമായി കരഞ്ഞു തളർന്ന് ഗീതയുമുണ്ടായിരുന്നു.

അമ്മേ…. അജു…

ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു ഗീതയുടെ മറുപടി.

അമ്മേ…. എൻെറ അജു….. ഞാനാ…..

ഞാനാ എൻെറ അജുവിനെ…. ഒരു ഭ്രാന്തിയെ പോലെയവൾ അലറിക്കരഞ്ഞു. എനിക്കിപ്പോ എൻെറ അജുവിനെ കാണണം…. അഞ്ചു ബെഡിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു.

ഗീത അവരെക്കൊണ്ട് ആവുന്ന വിധത്തിൽ അവളെ പിടിച്ചു കിടത്താൻ നോക്കിയെങ്കിലും അഞ്ചു കൂടുതൽ ശക്തിയോടെ കുതറി മാറി. കൈയ്യിൽ പിടിപ്പിച്ചിരുന്ന ഡ്രിപ്പിലൂടെ രക്തം മുകളിലേക്ക് കയറുന്ന വേദനയൊന്നും അവൾ അറിഞ്ഞതേ ഇല്ലേ..

അഞ്ചു…… ആരുടേയോ വിളികേട്ട് ആ ഭാഗത്തേക്ക് അവളുടെ ശ്രദ്ധ മാറി.

സ്തെതസ്കോപ്പും കഴുത്തലിട്ട് സുമുഖനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്.

കിച്ചൻ…… അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

ലൈക്ക് ചെയ്‌തു അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

തുടരും…..

രചന: അഞ്ജു

Scroll to Top