അമ്മേ… അമ്മ ഇനി എന്തു പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് അവളെ മാത്രമായിരിക്കും….

രചന : സ്മിത

“അമ്മേ,,. അമ്മ ഇനി എന്തു പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് അവളെ മാത്രമായിരിക്കും,,,, അമ്മയുടെ നോട്ടത്തിൽ അവൾ പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരിക്കും,.

പക്ഷേ അവളെ പോലെ ഒരു മരുമകളെ അമ്മ ഇനി എത്ര തിരഞ്ഞാലും കിട്ടില്ല….

” നീ പറയുന്നത് എല്ലാം ശരിയാണ്,, നിന്റെ പഠിപ്പിന് ചേർന്ന പെണ്ണാണോ, അവള് നീ പറ,,,

എന്റെ അമ്മേ അവൾക്ക് വേണ്ടുന്ന വിദ്യഭ്യാസം ഉണ്ട് ഇന്നല്ലങ്കിൽ നാളെ അവൾക്ക് ഒരു ജോലി കിട്ടും” ”ഓ.. പിന്നെ ജോലി ” അത് ഇപ്പഴും അവൾ ചെയ്യൂന്നുണ്ടല്ലോ…,,,

“. ഓട്ടോ ഓടിക്കുന്നത് ആയിരിക്കും ”

” അത് അത്ര മോശം ജോലിയല്ല.. ഓ.. പിന്നെ

“അമ്മ പഴയത് ഒന്നു മറക്കരൂത്

ഏട്ടന്റെ കാര്യം അമ്മ മറന്നോ ഇത്ര പെട്ടെന്ന്,,,

സുഭദ്രമ്മയുടെ മുഖം മങ്ങി’ ഒരു ദീർഘനിശ്വാസത്തോടെ അവർ അവന്റെ മുഖത്തേക്ക് നോക്കി,

“ഒരുപാട് സാമ്പത്തിക ശേഷിയുള്ള ഒരു വലിയ കുടുംബത്തിൽ നിന്നാണ് മൂത്ത മകന്റ വിവാഹ നടത്തിയത്… പക്ഷേ വിവാഹ കഴിഞ്ഞതോട് കൂടി മകൻ ഭാര്യവീട്ടിൽ ആയി: ”

”വല്ലാപ്പൊഴും വന്നെങ്കിൽ ആയി ”സങ്കടത്തോടെ ഇരിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്ന് അഭി അമ്മയുടെ കൈകൾ രണ്ടും കൂട്ടി പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി….

“അമ്മേ ”

“എനിക്കവളെ അത്രയ്ക്കിഷ്ടമായി അമ്മേ…

അവളെ പോലെ ഒരു പെണ്ണിനെ ഇന്ന് ഈ കാലത്ത് എവിടെ കാണാൻ കഴിയും അമ്മേ ”

” അച്ഛന്റെ മരണശേഷം കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ വയ്യാത്ത അമ്മയേയും, പഠിക്കുന്ന അനിയനെയും നോക്കാൻ അവൾ അവളുടെ അച്ഛന്റെ ഓട്ടോ ഉപജീവനത്തിനായ് ഓടിക്കുന്നു:

അതിൽ എന്താണ് തെറ്റ്:… അമ്മ പറ” ..

”മോനെ”

ഞാൻ

“അമ്മ നമ്മുടെ നില മറക്കരുത് ” നമുക്കും എന്തുണ്ടായിരുന്നു അച്ഛനെ കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് .അമ്മ,, തുണി തുന്നിയും ഉം അല്ലേ ഞങ്ങളെ വളർത്തിയത് പഠിക്കാൻ മിടുക്കരതായാതിനാലും, ഈശ്വരാനുഗ്രഹത്താലും എനിക്കും, ഏട്ടനും ,സർക്കാർ ജോലി കിട്ടിയതിൽ പിന്നെ അല്ലേ നമ്മുടെ ജീവിതം ഇത്രയും മാറിയത്,,,,…

” ശരി,മോനെ ഇനി അമ്മ ഒരു എതിരും പറയുന്നില്ല … നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അച്ഛനും ഞാനും പോകാം ആ കുട്ടിയെ പെണ്ണ് ചോദിക്കാൻ …’

“ഒരു പുഞ്ചിരിയോടെ പുറത്തേക്ക് ഇറങ്ങുമ്പൊൾ അഭിയുടെ മനസ്സിലേക്ക് ഉണ്ണിമായയെ ആദ്യം കണ്ടതോർമ്മ വന്നു… ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പൊൾ ബൈക്ക് പണി തന്നതും,

വഴിയിലേക്ക് ഇറങ്ങുമ്പൊൾ ആദ്യം കണ്ട ഓട്ടോയിക്ക് കൈ കാണിച്ചപ്പോൾ നിർത്തിയതും ”

”ഓഫീസിന്റെ മുൻപിൽ നിർത്തി ഇറങ്ങുമ്പൊൾ എത്രയായ് എന്ന് ചോദിക്കുമ്പൊൾ 40 രൂപ എന്ന് പറഞ്ഞ് മുഖമുയർത്തിയതും ആദ്യം കണ്ണ് ഉടക്കിയത് ആ “നീലക്കല്ല് മൂക്കുത്തിയാലാണ്”.

” അന്ന് നെഞ്ചിൽ തറഞ്ഞ ആ മുഖം ദിവസം ചെല്ലൂതോറും ആഴത്തിൽ പതിയാൻ തുടങ്ങി മനസ്സ് അവളിലേക്ക് ചായാൻ തുടങ്ങി : പീന്നീട് അവളുടെ ജീവിത പാശ്ചത്തലം മനസ്സിലായപ്പൊൾ ബഹുമാനം തോന്നി: ‘അവളൊട് എന്റെ ഇഷ്ടം പറഞ്ഞപ്പൊൾ ഒരു ചെറിയ പുഞ്ചിരി മാത്രം നൽകി:

ഇഷ്ടമാണന്നോ അല്ലൊന്നോ അവൾ പറഞ്ഞില്ല :..എന്റെ പ്രണയം അത് എനിക്ക് തിരികെ കിട്ടുമെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു…….,,,,

ഇന്നായിരുന്നു .. ഞങ്ങളുടെ വിവാഹം മനം നിറഞ്ഞ് എന്റെ അമ്മയുടെ അനുഗ്രഹത്തോടെ വലംകാൽ വെച്ച് അവൾ നടന്ന് കയറിയത് ഞങ്ങളുടെ വീടെന്ന സ്വർഗ്ഗത്തിലേക്കാണ്… ഇന്ന് എന്നെക്കാൾ എന്റെ അമ്മയ്ക്കിഷ്ടം അവളെയാണ് ..,,,,,,

ഇഷ്ടമായൽ അഭിപ്രായം പറയണേ പ്രിയ കൂട്ടുകാരെ

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സ്മിത