ആരും അവളോട് സ്നേഹത്തോടെ പെരുമാറിയില്ല.. ഒരു വേലക്കാരിയുടെ പരിഗണന പോലും കിട്ടിയില്ലായിരുന്നു അവൾക്ക് അവിടെ….

രചന : ഫാരിഷ…

ചിരിക്കാൻ കൊതിച്ചവൾ….

❤❤❤❤❤❤❤❤❤❤

വാതിലിൻ മേലുള്ള തുടർച്ചയായ കൊട്ട് കേട്ടിട്ടാണ് അനിത ഉണർന്നത്…. ഞായറാഴ്ച ആയത് കൊണ്ടാണ് എഴുന്നേൽക്കാൻ വൈകിയത്. എന്നാലും ആറുമണി ആയതേയുള്ളു, ആരാണാവോ രാവിലെ?

ഒന്ന് ആലോചിച്ചു നിന്നതിനു ശേഷം വേഗം പോയി മുഖം കഴുകി വാതിൽ തുറന്നു…

മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും ഒരു പേടി തോന്നി..

എങ്കിലും പതറാതെ ചോദിച്ചു…

“”” എന്താ ചേട്ടാ, ഞാൻ പൈസ കടയിൽ ഏൽപ്പിച്ചിരുന്നു, കിട്ടിയില്ലേ?? “”

പലിശക്കാരൻ കുര്യച്ഛൻ അനിതയെ ആകെയൊന്ന് നോക്കി, എന്നിട്ട് പറഞ്ഞു.

“” അതൊക്കെ കിട്ടി… വർഷം മൂന്നായില്ലേ ഇനി വാങ്ങിയ ക്യാഷ് തരണം എത്രയും പെട്ടെന്ന്…

അയാളുടെ നോട്ടം കണ്ട് അനിത വെറുപ്പോടെ മുഖം തിരിച്ചു.. എന്നിട്ട് പറഞ്ഞു..

“” കുറച്ചു സാവകാശം കൂടി തരണം… “””

അത് കേട്ടതോടെ അയാളുടെ മുഖം ദേഷ്യത്താൽ ചുവന്നു..

“”” ഇനി സാവകാശം ഇല്ല.. അരവിന്ദ് പറഞ്ഞത് കൊണ്ട് മാത്രം ആണ് ക്യാഷ് തന്നത്. ഇത്രയും ക്ഷമിച്ചു.. അടുത്തമാസം പലിശതരുമ്പോൾ മുതലും കൂടി തരണം… ഇനി എന്നെ ഇങ്ങോട്ട് വരുത്തരുത്…”””

ഒന്നുകൂടെ അവളെ ആകെയൊന്ന് നോക്കികൊണ്ട് അയാൾ പറഞ്ഞു…

“”വരിനെടാ “”.. കൂടെ വന്ന കൂട്ടാളികളെയും വിളിച്ചുകൊണ്ടു അയാൾ കാറിൽ കയറിപ്പോയി….

അനിത വേഗം വാതിൽ അടച്ചുകുറ്റിയിട്ടുകൊണ്ട് അകത്തേക്ക് നടന്നു… അവളുടെ ഉള്ളു നിറയെ അയാളുടെ നോട്ടവും വഷളൻ ചിരിയുമായിരുന്നു.

അയാളുടെ സ്വഭാവം നല്ലതല്ലെങ്കിലും തന്നോട് ഇതുവരെ മാന്യമായിട്ടായിരുന്നു ഇടപെട്ടിരുന്നത്..

അവൾക്ക് ശരീരത്തിന് ഒരു തളർച്ച പോലെ തോന്നി… വേഗം മുറിയിലേക്ക് പോയി, ഉറങ്ങുന്ന കുട്ടികളെ നോക്കി.. അവരുടെ അടുത്തായി കിടന്നു… പതിയെ അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി……

❤❤❤❤❤❤❤❤❤❤❤

അനിത, ഒരു പാവപ്പെട്ട വീട്ടിലെ അംഗം..

അമ്മയും അച്ഛനും രണ്ടാങ്ങളമാരും അടങ്ങുന്നതായിരുന്നു അവളുടെ വീട്.. അച്ഛൻ ഗോപാലൻ ഒരു ഹൃദ്രോഗി ആയിരുന്നു. വീടിനോട് അടുത്ത് തന്നെ ചെറിയ ഒരു കട നടത്തുന്നു.. അമ്മ വിലാസിനി യും ഉണ്ട് കൂട്ടിന്…

ചേട്ടൻ അനിൽ, പത്താം ക്ലാസ്സ്‌ വരെ പഠിച്ചുള്ളൂ..

ഒരു വർക് ഷോപ്പിൽ ജോലി ചെയ്യുന്നു.. അനിയൻ അനൂപ് ഡിഗ്രി പഠിക്കുന്നു.. രണ്ടാമത്തെ ആണ് അനിത, ഡിഗ്രി കഴിഞ്ഞു ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജോലിചെയ്യുന്നു… ആകെയുള്ള പത്തു സെന്റ് സ്ഥലവും വീടും പണയത്തിലാണ്..

അച്ഛന്റെ ഓപ്പറേഷന് വേണ്ടി വായ്പയെടുത്തതാണ്

തിരിച്ചടക്കാതെ ജപ്തി ഭീഷണിയിൽ ആണ്…

അനിതക്ക് തുടർന്ന് പഠിക്കണമെന്നായിരുന്നു ആഗ്രഹം.. പക്ഷെ നടന്നില്ല..

അവൾ സുന്ദരിയായിരുന്നു… ആലോചനകൾ ഒരുപാട് വരുന്നുണ്ടായിരുന്നു അവൾക്ക്. പക്ഷെ വീട്ടിലെ സാമ്പത്തിക സ്ഥിതി അങ്ങനെയായിരുന്നത് കൊണ്ട് ഒന്നും നടന്നില്ല…

അരവിന്ദ് എന്നയാളുടെ സ്ഥാപനത്തിലായിരുന്നു അനിത ജോലി ചെയ്തിരുന്നത്.. ഒരിക്കൽ അരവിന്ദിന്റെ സുഹൃത്തായ വിവേക് അവിടെ വന്നു… വിവേക് അവിടെ വച്ചു അനിതയെ കണ്ടു.

അയാൾക്ക് അനിതയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നു തോന്നി…

ഈ വിവരം അരവിന്ദിനോട് പറഞ്ഞു.. അരവിന്ദ്, അവരുടെ വീട്ടിലെ സ്ഥിതി വിവേകിനോട് പറഞ്ഞു..

“” വിവേക്, നീ ആ ആഗ്രഹം ഉപേക്ഷിച്ചേക്ക്..

നിന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല ഈ ബന്ധം…. “”

പക്ഷെ, വിവേക് ആലോചനയുമായി മുന്നോട്ട് പോയി

വിവേകിന്റെ വീട്ടിൽ അമ്മയും ഒരു ചേച്ചിയുമാണുള്ളത്…

അച്ഛൻ നേരത്തെ മരിച്ചു…

അമ്മാവനും വിവേകും കൂടിയാണ് അച്ഛന്റെ ബിസിനസ് നോക്കിനടത്തുന്നത്..

ചേച്ചി കല്യാണം കഴിഞ്ഞു അമേരിക്കയിൽ ആണ്…

അമ്മയ്ക്കും അമ്മാവനും അമ്മാവന്റെ മകൾ വീണയെ വിവേകിനെക്കൊണ്ട് കല്യാണം കഴിപ്പിക്കുവാൻ ആയിരുന്നു ആഗ്രഹം…

അതുകൊണ്ടു ഈ കാര്യം പറഞ്ഞപ്പോൾ തന്നെ വീട്ടിൽ എതിർപ്പ് ആയിരുന്നു. സാമ്പത്തികവും മോശം… വിവേക് അവന്റെ വാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ എല്ലാവരുടെയും എതിർപ്പിനെ അവഗണിച്ചു വിവേക് അനിതയെ താലികെട്ടി.. ഇരുപതു പവന്റെ സ്വർണ്ണം മാത്രമേ അവൾക്ക് കൊടുക്കുവാൻ വീട്ടുകാർക്ക് കഴിഞ്ഞുള്ളു.. അതും കടത്തിൽ ആയിരുന്നു…. അന്നുമുതൽ അനിതയുടെ ദുരിതകാലം ആരംഭിക്കുകയായിരുന്നു….

ആരും അവളോട് സ്നേഹത്തോടെ പെരുമാറിയില്ല.. ഒരു വേലക്കാരിയുടെ പരിഗണന പോലും കിട്ടിയില്ലായിരുന്നു അവൾക്ക് അവിടെ….

ആദ്യം വിവേകിന് നല്ല സ്നേഹം ആയിരുന്നു..

പോകപ്പൊകെ വിവേകും അവളോട് ദേഷ്യം കാണിച്ചുതുടങ്ങി.. പിന്നീട് ഉപദ്രവം ആയി…

ബിസിനെസ്സിൽ നിന്നും അമ്മാവൻ വിവേകിനെ അകറ്റാൻ തുടങ്ങി… കുടിയും തുടങ്ങി…

ഇതിനിടയിൽ അനിത ഗർഭിണി ആയി.. അപ്പോഴും അവൾക്ക് ഒരു ദയയും അവിടെ നിന്ന് ലഭിച്ചിരുന്നില്ല… വളരെ ദുരിതപൂർണ്ണമായ ജീവിതമായിരുന്നു അവൾക്ക് നേരിടേണ്ടി വന്നത്..

വീട്ടുകാർ ആരും വരാറില്ലായിരുന്നു.. അവിടത്തെ സ്ഥിതി അറിയാവുന്നത് കൊണ്ട് അവൾ ഒന്നും അറിയിച്ചുമില്ല.. ഇതിനിടയിൽ ചേട്ടന്റെ കല്യാണം കഴിഞ്ഞു… അപ്പോൾ അനിത രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചുകിടക്കുകയായിരുന്നു… ഇതിനിടയിൽ അനിതയുമായുണ്ടായ വഴക്കിനെ തുടർന്ന് വിവേക് വേണിയുമായ് അടുത്തു…

അമ്മ അതിനുള്ള വഴിയൊരുക്കി കൊടുത്തു…

വേണിയുടെ കല്യാണം കഴിഞ്ഞില്ലായിരുന്നു…

പിന്നീട് വിവേക് അനിതയെ തീരെ ശ്രദ്ധിക്കാതെയായി… അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു….

അവസാനം, വിവേക് തന്നെ അനിതയോട് പറഞ്ഞു വിവാഹ മോചനം വേണമെന്ന്…

അവൾ അവരുടെ കാലുപിടിച്ചു പറഞ്ഞു നോക്കി.

അവസാനം വിവാഹ മോചനം നടന്നു….

പിന്നീടാണ് അറിഞ്ഞത് വിവാഹമോചനം നടന്നത് ചേട്ടനും കൂടി അറിഞ്ഞിട്ടാണെന്ന്… അതിന് പകരമായി അഞ്ച് ലക്ഷം രൂപയും അവർക്ക് കൊടുത്തിരുന്നു വിവേകിന്റെ വീട്ടുകാർ…

അവസാനം, വേറെ ഒരു നിവൃത്തിയും ഇല്ലാതായപ്പോൾ അവൾ വീട്ടിലേക്ക് ചെന്നു….

അവിടത്തെ അവസ്ഥ വളരെ മോശമായിരുന്നു..

അച്ഛന് അസുഖം കൂടിയത് കൊണ്ട് കട നിർത്തിയിരുന്നു. ചേട്ടന്റെ കല്യാണശേഷം ഒരു ആക്‌സിഡന്റ് പറ്റി, കാലിന് വയ്യാതിരിക്കുകയായിരുന്നു…

ചേട്ടന്റെ ഭാര്യ ഒരു തുണിക്കടയിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു..

അനിയൻ ഡിഗ്രി കഴിഞ്ഞ് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ താത്കാലികമായി ജോലിക്ക് കേറി..

ഒരു വർഷം കൂടി എങ്ങനെയെങ്കിലും അവൾ അവിടെ പിടിച്ചുനിന്നു… വിവേകിന്റെ വീട്ടിലെ പ്പോലെ തന്നെ മോശമായിരുന്നു ഇവിടെയും അനിതയുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ…

ഓരോ ആവശ്യങ്ങൾ പറഞ്ഞു കയ്യിലുള്ള സ്വർണവും അവർ വാങ്ങിയിരുന്നു…

മോളെ സ്കൂളിൽ ചേർക്കണം, ജോലിക്ക് പോകാതെ പറ്റില്ലെന്ന് മനസ്സിലായപ്പോ ആദ്യം വർക്ക്‌ ചെയ്തിരുന്ന സ്ഥാപനത്തിൽ പോയി.. അരവിന്ദിന് വിവരങ്ങൾ എല്ലാം അറിയാമായിരുന്നത് കൊണ്ട് ജോലി ശരിയായി…

ജോലിസ്ഥലത്തിന് അടുത്തായി ചെറിയ ഒരു വീട് വാടകക്കെടുത്തു. മോളെ സ്കൂളിൽ ആക്കി.. മോനേ ഡേ കെയെറിലും.. വീടിന് അഡ്വാൻസ് കൊടുക്കാനും വീട്ടിലേക്ക് മറ്റാവശ്യങ്ങൾക്കായും ആയിട്ടാണ് കുര്യച്ചനോട് കടം വാങ്ങിയത്…

മോളുടെ വിളി കേട്ടാണ് അനിത ഓർമകളിൽ നിന്നും ഉണർന്നത്…

അവൾ മക്കളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

ജീവിക്കണം എനിക്ക്…. എനിക്കും മക്കൾക്കും വേണ്ടി….. ചിരിക്കാൻ മറന്നവളുടെ മുഖത്തു പ്രത്യാശയുടെ ഒരു ചിരി മിന്നി മറഞ്ഞു…….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം…..

രചന : ഫാരിഷ…