സാരി എങ്ങാനും അഴിഞ്ഞു പോകുമോന്ന് പേടിയുണ്ടായിരുന്നു… ജീവിതത്തിൽ ആദ്യായിട്ട ഞാൻ സാരി ഉടുക്കുന്നെ..

രചന : ആയിഷ ഫാത്തിമ

“” അങ്ങനെ കാത്തു കാത്തിരുന്ന ആ സുദിനം വന്നെത്തി.. “”

ഏതാണെന്നല്ലേ….

“”അൽ നിക്കാഹ് ഹഹ ”

മ്മടെ നിക്കാഹ് ന്നെ… എല്ലാം എടുപ്പിടിന്ന് ആയിരുന്നു…

പ്രതീക്ഷിക്കാതെ ഒരു ആലോചന വന്നു.. പയ്യന്റെ ലീവ് തീരും മുമ്പ് വേഗം കല്യാണം നടത്താനാണ് എല്ലാരുടെയും തീരുമാനം…

ഫാമിലി ഒക്കെ അറിയുന്ന ആൾക്കാർ ആയോണ്ട്

അധികം അന്വേഷിക്കേണ്ടി വന്നില്ല…

പത്ത് ദിവസത്തെ ഗ്യാപ്പേ ഉണ്ടായിരുന്നുള്ളൂ…

ഒന്ന് നേരാം വണ്ണം സ്വപ്നം കാണാൻ പോലും പറ്റിയില്ലന്നെ….

പരസ്പരം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല…

എന്റെ ഫോട്ടോ പയ്യന്റെ വീട്ടിൽ കൊടുത്തു…

അവിടത്തെ ഫോട്ടോ ഇവടെയും വന്നെങ്കിലും ഞാൻ കണ്ടില്ലായിരുന്നു….

ഒരു ഉറപ്പിക്കൽ ചടങ്ങ് ണ്ടല്ലോ…

അതിന് ചെക്കന്റെ വീട്ടിലേക്ക് ഒരു നാലഞ്ച് കാർന്നോന്മാര് പോയിരുന്നു…

കൂട്ടത്തിൽ ഡ്രൈവർ ആയി പോയത് എനിക്ക് ഒരു കുരിപ്പ് കസിൻ ണ്ട്

അവനായിരുന്നു…

എനിക്കിട്ട് എന്തേലും പാര വക്കലാണ് ഓന്റെ പ്രധാന പണി….

കാർന്നോന്മാര് എല്ലാം സംസാരിച്ച് കല്യാണ ഡേറ്റ് വരെ ഫിക്സ് ആക്കിയ തിരിച്ചു പോന്നത്…

വീട്ടിൽ വന്ന കസിനോട് ഞാൻ ചോദിച്ചു…

“ഡാ പയ്യൻ എങ്ങനുണ്ട് ”

ഞാൻ ചോദിച്ചതും എന്നെ നോക്കി ഒരു പുളിച്ച ചിരി അവൻ പാസാക്കി…

” എന്താടാ ഹമുക്കേ… വാ തുറന്നു വല്ലോം പറ..

അല്ലടീ… നിന്നെ കെട്ടാൻ പോണ ആ പാവത്തിനെ ഓർത്ത് എനിക്ക് സഹതാപം തോന്നുവാ…

നീയെന്ന കുരിശിനെ ഇനി മുതൽ ചുമക്കെണ്ടേ…

ഇനി ഓനോട്‌ ചോയ്ച്ചിട്ട് കാര്യം ഇല്ലന്ന് മനസിലാക്കി ഞാൻ മിണ്ടാണ്ട് ഇരുന്നു…

വീട്ടിൽ കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾ തുടങ്ങി..

എല്ലാ ഒരുക്കങ്ങളും ഏതാണ്ട് പൂർത്തിയായി…

കല്യാണ തലേന്ന് ചുവപ്പ് ലാച്ച ഒക്കെ ഇട്ട് സുന്ദരി

ആയി ഞാൻ അണിഞ്ഞൊരുങ്ങി…

കൈയിൽ മൈലാഞ്ചിയൊക്കെ ഇട്ടു…

കൂട്ട് കാരികളൊക്കെ നേരത്തെ തന്നെ ഹാജരായി

അവളുമാരുടെ ഓരോ കുനിഷ്ട് ചോദ്യങ്ങൾക്ക് ഞാൻ മണി മണിയായി മറുപടി കൊടുത്തു….

അന്നത്തെ രാത്രി ഉറങ്ങാൻ ഒരുപാട് ലേറ്റ് ആയി

പിന്നീട് എപ്പോളോ ക്ഷീണം കൊണ്ട് ഉറങ്ങി പോയി

രാവിലെ ആയി…

എല്ലാരും മണ്ഡപത്തിലേക്ക് പോകാനൊരുങ്ങുന്നു…

പയ്യന്റെ വീട്ടുകാർക്ക് ഒറ്റ ഡിമാൻഡ് ണ്ടായിരുന്നു

മണ്ഡപം അവർ പറയുന്ന തന്നെ എടുക്കണം..

അതിന് ഒരു തർക്കം ഇല്ലാതെ ഞങ്ങളും സമ്മതിച്ചു….

ഞങ്ങടെ വീട്ടീന്ന് ഒരു രണ്ട് മണിക്കൂർ യാത്ര ണ്ട് മണ്ഡപത്തിൽ എത്താൻ….

ഞങ്ങൾ ഏഴു മണി ആയപ്പോ തന്നെ വീട്ടീന്ന് ഇറങ്ങി…

വീട്ടിൽ പണിക്ക് നിക്കുന്ന ഒരു ചേച്ചി ണ്ടായിരുന്നു

ചേച്ചിയുടെ പത്തു വയസായ ഒരു മോളും

ഞങ്ങൾ പോയ വണ്ടിയിലാണ് വന്നത്….

ഇവരാണെൽ ആ കൊച്ചിന് നേരം വെളുക്കും മുമ്പ് തലേ ദിവസത്തെ പൊറോട്ടയും ഇറച്ചിയും ചായയും ഒക്കെ കൊടുത്തു പള്ള നിറച്ച വന്നത്..

ആ കൊച്ച് വേണ്ടാ വേണ്ടന്ന് പറഞ്ഞിട്ടും അത് വക വയ്ക്കാതെ കുത്തി കേറ്റുകയിരുന്നു….

കുറച്ചു ദൂരം എത്തിയപ്പോഴേക്കും ഈ കുട്ടി ഇന്നാ പിടിച്ചൊന്ന് എടുത്തു കക്കി….

എന്റെ ഇത്താടെ മക്കളൊക്കെ ആണ് അടുത്ത് ഇരുന്നേ..

പിള്ളേരുടെ ഡ്രസ്സ്‌ ഒക്കെ ചീത്ത ആയി..

ഈ വാൾ വച്ച കൊച്ചിന്റെ ഡ്രെസ്സ് ഫുള്ളും വൃത്തി കേടായി….

പോകുന്ന വഴിന്ന് ഒരു ടെക്സ്ട്ടയിൽസിൽ കേറി അതിനു പുതിയ ഉടുപ്പ് മേടിച്ചു കൊടുത്തു….

പിന്നെ മണ്ഡപത്തിലോട്ട്….

സമയം പോകുന്തോറും എനിക്ക് ടെൻഷൻ കൂടി കൂടി വന്നു…

ഫ്രണ്ട്സും കസിൻസും ഒക്കെ അടുത്ത് തന്നെ ണ്ടായിരുന്നു..

ഇവളുമാര് ചുമ്മാ എന്നെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചോണ്ട് ഇരുന്നു….

അങ്ങനെയാണ് ഇങ്ങനെയാണ് ആനയാണ് ചേനയാണെന്നൊക്കെ തട്ടി വിടുവാ…..

ഉം… ഇതൊക്കെ കേട്ട് ഞാൻ പേടിക്കാൻ…

ഞാൻ ആരാ മോൾ….

അവർ പറയുന്ന അനുസരിച്ച് ഉരുളക്ക് ഉപ്പേരി പോലെ അങ്ങോട്ട്‌ മറുപടി കൊടുത്തു…..

അവസാനം സഹി കെട്ട് അവർ തന്നെ ഇങ്ങോട്ട് പറഞ്ഞു… ദയവു ചെയ്ത് ഇന്നെങ്കിലും വാ അടച്ചു മിണ്ടാണ്ട് ഇരുന്നോ….

പള്ളിയിൽ വച്ച് നിക്കാഹ് കഴിഞ്ഞ് ചെറുക്കനും കൂട്ടരും എത്തി…

സമയം ഏതാണ്ട് പന്ത്രണ്ടു മണിയോട് അടുക്കുന്നു.

സ്റ്റേജിൽ എന്റെ ആങ്ങളമാരും പയ്യനും വേറെയും ആരൊക്കെയോ ഇരിക്കുന്നു…

പിന്നെ മന്ദം മന്ദം ഞാനും സ്റ്റേജിലോട്ടു….

നല്ല വൈലറ്റ് കളർ കാഞ്ച്ചീപുരം സാരി ആയിരുന്നു എന്റെ വേഷം..

“ഇക്ക എന്നെ ഇടക്കണ്ണിട്ടു നോക്കി….”

” ഞാനും ഒളിക്കണ്ണിട്ടു അങ്ങോട്ടും നോക്കി ”

” ന്റെ പടച്ചോനെ… ആദം നബിയെ പോലുണ്ടല്ലോ ”

കാണാനും രണ്ടാളും അണ്ടിപരിപ്പും ഒണക്ക മുന്തിരിയും പോലുണ്ട്…..

ഇത് രണ്ടും എല്ലാത്തിനും ചേരുമ്പോലെ ഞങ്ങളും ചേർന്നോളാം… എന്ന് പറഞ്ഞു മനസിനെ പാകപ്പെടുത്തി…

താലി കെട്ടൊക്കെ കഴിഞ്ഞ് ചെക്കനും പെണ്ണിനും പാലും പഴവും കൊടുക്കുന്ന ഒരു സമ്പ്രദായം ണ്ട്.

ഞാനാണേൽ പാലും ചായയും ഒന്നും കുടിക്കില്ല

ആരോ എന്റെ വായിൽ പാൽ ഗ്ലാസ്‌ കൊണ്ട് വച്ച് തന്നു… മടിച്ചു മടിച്ചാണെലും ഇച്ചിരി കുടിച്ചു..

പയ്യനാണേൽ ഒരു കൂസലും ഇല്ലാതെ

“ഗ്ലും “ഗ്ലും ” ന്ന് ബാക്കി പാലൊക്കെ കുടിച്ചു….

അതിനിടയിൽ എന്നെ ഒരു നോട്ടവും

“ശോ ”

ഞാനങ്ങ് വല്ലാണ്ടായി…

പിന്നെ കുറെ കഴിഞ്ഞ് ഫോട്ടോ ഷൂട്ട്‌….

എന്നോട് ആ ഫോട്ടോഗ്രാഫർ പറഞ്ഞു..

എന്റെ രണ്ട് കൈയും ഇക്കാന്റെ തോളിൽ വച്ച് നിക്കാൻ പറഞ്ഞു…

ഞാൻ തോളിൽ തൊട്ടതും ഇക്കാന്റെ ഹാർട്ട്

” ഠക് ഠ ക് ന്ന് മിടിക്കുന്ന ശബ്ദം ഞാൻ കേട്ടു…

പിന്നീട് എന്നോട് നിലത്ത് ഇരിക്കാൻ പറഞ്ഞു..

ങേ.. ഇവനെന്ത് കോപ്പ ഈ പറേണെ…

നിലത്തിരിക്ക് സിസ്റ്റർ.. നമുക്ക് വള്ളത്തിൽ ഇരിക്കുന്ന പോലെ എഡിറ്റ്‌ ചെയ്യാം…

മടിച്ചു മടിച്ച് ഞാൻ ഇരുന്നു….

സാരി എങ്ങാനും അഴിഞ്ഞു പോകുമോന്നും പേടി ണ്ടായിരുന്നു…

ജീവിതത്തിൽ ആദ്യായിട്ട സാരി ഉടുക്കുന്നെ..

ഭാഗ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായില്ല…

പിന്നെ ഞങ്ങൾ ഫുടൊക്കെ കഴിച്ചു വന്നു…

അടുത്ത രംഗത്തിലോട്ട്….

“യാത്ര അയപ്പ്..”

എല്ലാരോടും ഞാൻ യാത്ര പറഞ്ഞു….

പലരുടെയും കണ്ണുകൾ ഈറനണിയാൻ തുടങ്ങി…

എന്റെ ആജന്മ ശത്രു ആയ ഇളയ ആങ്ങള എന്നെ കെട്ടി പിടിച്ചു കരയുന്നു…

പണ്ടേ ഞാനും ഓനും കീരിയും പാമ്പുവാ…

എനിക്ക് തന്നെ അതിശയം തോന്നി..

കരയുന്ന ഇടക്ക് ഞാൻ ഓന്റെ ചെവിയിൽ ഊതി

“ഡാ.. ആൾക്കാരൊക്കെ നോക്കുന്നു…

കൂടുതൽ ഓവർ ആക്കി ചളം ആക്കാതെ….”

അടുത്ത ഊഴം വലിയ ആങ്ങള…

സങ്കടം ഇങ്ങനെ കടിച്ചു പിടിച്ചു നിക്കുന്ന മാരി തോന്നുവാ…വെളിയിൽ കാണിക്കുന്നില്ല..

ഞാൻ നേരത്തെ ഫ്രണ്ട്സിനോടൊക്കെ എന്ത് തന്നെ വന്നാലും ഞാൻ കരയില്ല ന്ന് ബെറ്റ് വച്ചിരുന്നു….

അത് കൊണ്ട് ആരൊക്കെ കരഞ്ഞത് കണ്ടിട്ടും ഞാൻ കുലുങ്ങിയില്ല….

അവസാനം ഉമ്മാന്റടുത്ത് യാത്ര ചോദിച്ചു…

അപ്പൊ എന്റെ മനസൊന്നു ഇളകി…

ഉമ്മാടെ മുഖം കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു…. ആകെ കൊളമായി…

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഭർതൃ ഗ്രഹത്തിലേക്ക്….

അവിടെ ചെന്നപ്പോൾ നല്ല സ്വീകരണം…

ഞാൻ ഒരു പാവം പോലെ ഇരുന്നു…

ഇപ്പൊ തന്നെ സമയം ഏതാണ്ട് അഞ്ചു മണിയോട് അടുക്കുന്നു….

എന്റെ വീട്ടീന്ന് ഞങ്ങളെ കൂട്ടാൻ ആൾക്കാർ എത്തി….

സൽക്കാരം ഒക്കെ കഴിഞ്ഞ് അവിടന്ന് ഇറങ്ങിയപ്പോ തന്നെ ഏകദേശം എട്ടു മണി കഴിഞ്ഞു….

പിന്നെ രണ്ടു മണിക്കൂർ യാത്ര….

വീടെത്തിയപ്പോ പത്ത് പത്തര ആയിക്കാണും..

ഞാനാണേൽ മുഷിഞ്ഞ് ആകെ ക്ഷീണിച്ചു…

രണ്ടു ദിവസത്തെ ഉറക്ക ക്ഷീണവും ണ്ട്….

ഇക്ക അവരുടെ വീട്ടിൽ പോയപ്പോ അവിടന്ന് ഫ്രഷ്‌ ആയോണ്ട് അധികം മുഷിപ്പ് തോന്നിയില്ല…

വീട്ടിൽ എത്തിയപാടെ റൂമിൽ ചെന്ന് ഡ്രെസ്സ് ഒക്കെ ചേഞ്ച്‌ ചെയ്തു…

എന്റെ സഹായത്തിനു നാത്തൂൻ കൂടെ ണ്ടായിരുന്നു.

ഞാൻ പോയി കുളിച്ചു ഫ്രഷ്‌ ആയി വന്നു…..

അപ്പോഴേക്കും ഹാളിൽ ഇരുന്ന ഇക്ക റൂമിലേക്ക്..

നാത്തൂൻ പാൽ കൊണ്ട് തന്നു… ഞാൻ വാങ്ങി ടീപ്പൊയിൽ വച്ചു… ഡോർ ക്ലോസ് ചെയ്തു…

ശുഭ രാത്രി…..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ആയിഷ ഫാത്തിമ