ഡോർ അടച്ചു റൂമിനുള്ളിൽ പോകുമ്പോൾ എന്റെ മനസ്സിനകത്തു ടെൻഷൻ ഇല്ലാതില്ല….

രചന : ആയിഷ ഫാത്തിമ

ഡോർ അടച്ചു റൂമിനുള്ളിൽ പോകുമ്പോൾ എന്റെ മനസ്സിനകത്തു ടെൻഷൻ ഇല്ലാതില്ല….

“പടച്ചോനെ ഞാൻ ഇതെവിടെയാ…. ഇന്ന് ഞാൻ ഇവിടാണോ കിടക്കുക… അതും ഒരു പുരുഷനോടൊപ്പം…”

പടച്ചോനെ എന്നെ കാത്തോളണേ…

അന്നേരം പുള്ളിക്കാരൻ പത്രം വായിച്ചോണ്ട് ഇരിക്കയായിരുന്നു…

എന്നെ കണ്ടതും പത്രം മടക്കി റ്റീപോയിൽ ഇട്ടു…

” ഹെലോ ” എന്താ മുഖത്തൊരു വാട്ടം ”

എന്നോട് ചോദിച്ചു…

“Nothing… ചെറിയ ഒരു തലവേദന ”

ഞാൻ പറഞ്ഞു….

Oh… വിക്സ് ഇരിപ്പുണ്ട് എടുത്തു പുരട്ടി തരട്ടെ…

ഏയ്‌… വേണ്ട എനിക്ക് വിക്സിന്റെ മണം പിടിക്കൂല….

പതിവില്ലാതെ രാത്രി കുളിച്ച കാരണം എനിക്ക് ജലദോഷം പിടിച്ചിരുന്നു… ഞാൻ തുമ്മാൻ തുടങ്ങി

“ഹാങ്ച്ചീ ” ഹാങ് ഹാങ് ഹാങ്ച്ചീ ”

ഹൊ.. തുമ്മി തുമ്മി മൂക്ക് തെറിച്ചു….

“നല്ല തമാശക്കാരി ആണല്ലേ….”

“ങേ… അയിന് ഞാൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ….”

“ഇയാൾടെ പെരുമാറ്റത്തിന്ന് മനസിലായി ”

“ഉം ”

നമുക്ക് കിടക്കണ്ടേ… ഇപ്പൊ തന്നെ സമയം ഒരുപാട് വൈകി… ഉറക്കം വരുന്നുണ്ടോ….

ഇക്ക എന്നോട് ചോദിച്ചു….

എന്റെ മുടി ഒന്ന് ഉണങ്ങിക്കോട്ടെ…

ഇല്ലേൽ നീരിറങ്ങും….

എന്നാ അത് വരെ നമുക്ക് എന്തേലും സംസാരിക്കാം.

ഉം..

” ബാ ഇവിടെ അടുത്ത് വന്നിരിക്ക് ”

എന്റെ ഹാർട്ട് ബീറ്റ് കൂടി കൂടി വന്നു…

ഉള്ളിലുള്ള പേടി പുറമെ കാണിച്ചില്ല… കൂൾ ആയിരിക്കുമ്പോലെ അഭിനയിച്ചു….

അന്നേരം എന്റെ കഴുത്തിന്റെ ഭാഗത്തെ മറുക് അവരുടെ കണ്ണിൽ പെട്ടു….

എന്റെ പിൻ കഴുത്തിൽ കൈ കൊണ്ട് അമർത്തി

ഇതെന്താ.. തുളസിയില പോലെ ഉണ്ടല്ലോ..

ഇത് തുടച്ചു കളഞ്ഞാൽ പോകുമോ…

എന്ന് പറഞ്ഞു കൊണ്ട് എന്റെ കഴുത്തിൽ ഇക്കിളി ആക്കി….

ഞാനങ്ങ് വല്ലാണ്ടായി…

ആദ്യായിട്ട് ഒരു പുരുഷന്റെ

സ്പർശനം ഏറ്റപ്പോ… എന്തോ ഒരു ഇത്…

ഇക്കിളി പിന്നെ ചുംബനം ആയി മാറി….

പതിയെ പതിയെ മുഖത്തോട് അടുപ്പിച്ചു…

എനിക്ക് എന്തോ ശ്വാസം മുട്ടുന്ന മാരി ഫീൽ ആയി

ഞാൻ പിടിച്ചു ഒരൊറ്റ തള്ള്….

ആള് ഷെയിം ആയി…

” എന്താ… എന്നെ ഇഷ്ടം ആയില്ലേ…”

ഇഷ്ടം ഒക്കെ തന്നെയാ….

” പിന്നെന്താ ”

എനിക്ക് സംസാരിക്കാനാ ഇഷ്ടം….

അതിന് ഞാൻ തന്നെ ഒന്നും ചെയ്തില്ലല്ലോ…

” ഇല്ല… ന്നാലും… ”

Ok.. അപ്പൊ നീ പറ നിന്റെ കഥകൾ… ഞാൻ കേൾക്കാം…

” ഉം ”

അതേ… എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ….

” എന്തിന്… നിനക്ക് ഇഷ്ടം ഇല്ലാത്ത ഒന്നും ഞാൻ ചെയ്യൂല.. പോരെ…

“Mm”

നമുക്ക് ഒരു ഗെയിം കളിച്ചാലോ…

” ഈ നട്ട പാതിരയ്ക്കോ “എന്ത് ഗെയിമ…

” പൂജ്യം വെട്ടി കളിക്കാം… ”

ന്റെ പൊന്നോ നിന്നെ സമ്മതിച്ചു… ഉം.. ബാ കളിക്കാം…

ഇത് കേട്ടതും ഞാൻ വേഗം ഒരു പേപ്പറും പേനയും എടുത്തു പൂജ്യം വരയ്ക്കാൻ തുടങ്ങി….

ഞങ്ങൾ കളി തുടങ്ങി….

മനഃപൂർവം ആണോ എന്നറിയില്ല പുള്ളിക്കാരൻ എല്ലാ കളിയും എനിക്ക് വിട്ടു തന്നു..

ഞാൻ തന്നെ ജയിക്കേം ചെയ്തു….

എന്നിട്ട് എന്നോട് ചോദിക്കുവാ..

ഇനി നമുക്ക് കബഡി കളിച്ചാലോന്ന്….

ഞാൻ പറഞ്ഞു എനിക്ക് കബഡി ഒന്നും വശം ഇല്ല

എനിക്ക് നല്ല ഉറക്കം വരുവാണ്.. ഞാൻ ഉറങ്ങാൻ പോവ്വാ….

എന്നാ ബാ.. നമുക്ക് ഒരുമിച്ച് ഉറങ്ങാം…

അങ്ങനെ ഞങ്ങൾ രണ്ടാളും ഉറക്കത്തിലേക്ക് വഴുതി വീണു…

അതിനിടയിൽ ഉറക്കത്തിലാണോ എന്നറിയില്ല

എന്തൊക്കെയോ സംഭവിച്ചു…

അതിന്റെ ഫലം പത്താം മാസം മടിയിലുമായി…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം…

രചന : ആയിഷ ഫാത്തിമ