മൂന്ന് വർഷത്തെ വിവാഹ ജീവിതത്തോടെ തന്നെ ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലന്ന് മനസിലാക്കി…

രചന : സിറിൾ കുണ്ടൂർ

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞു. മൂന്ന് വർഷത്തെ വിവാഹ ജീവിതത്തോടെ തന്നെ ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലന്ന് മനസിലാക്കി ഞാൻ തന്നെയാണ് നമുക്ക്പിരിയാം അതാ നല്ലതെന്ന് ആദ്യം പറഞ്ഞത്.

ആദ്യം ആദ്യം അവളത് കേൾക്കാത്ത ഭാവം നടിച്ചു പിന്നെ ഒരു ദിവസം നിസാര കാരണത്തിന് വഴക്കിട്ട് ഇരുന്നപ്പോൾ

“ഇനി മുന്നോട്ട് പോകില്ല. നിർത്താം

ക്ഷമിക്കുന്നതിനും ഒരു പരിതിയില്ലേ.

ഞാൻ അന്നേരത്തെ ദേഷ്യത്തിന് പതിവുപോലെ പറഞ്ഞു തീർന്നതും

അവൾ’

“ആ എനിക്കും മടുത്തു നിങ്ങളുടെ കൂടെ ഉള്ള ജീവിതം.

ഏത് നേരം ഫോണും കുത്തി ഇരിക്കും അതുണ്ടങ്കിൽ പിന്നെ ഭാര്യയും വേണ്ട മോളും വേണ്ട.

നിൻ്റെ പറച്ചിലു കേട്ടാൽ തോന്നും,ഞാൻ സർവ്വത്ര നേരം ചാറ്റിംങ്ങ് ചെയ്തോണ്ടിരിക്കാണെന്നു തോന്നുല്ലോ?

“തോന്നലല്ല, അങ്ങനെ തന്നെയാണ്. ലോക് ഡൗൺ ആയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചു ഭർത്താവിനെ കുറച്ചു ദിവസം തിരക്കില്ലാതെ അടുത്ത് കിട്ടൂലോ എന്ന്. എന്നിട്ടും എന്താ കാര്യം ഇപ്പോ അതിലും തിരക്കിലാണ് ഏതു നേരവും

“മതി നിർത്തിക്കോ എന്തെങ്കിലും എടുക്കാനുണ്ടങ്കിൽ എടുത്തോ

വീട്ടിൽ കൊണ്ട് വിടാം, കുറച്ച് സമാധാനം കിട്ടൂലോ

ഞാനാണ് നിങ്ങളുടെ സമാധാന കേടേങ്കിൽ ഞാനും കൊച്ചും പോയിത്തരാം

കാര്യങ്ങൾ ആ ദേഷ്യത്തിൻ്റെ പുറത്ത് കൈവിട്ട് പോയതറിഞ്ഞില്ല

അവളേയും കുട്ടിയെയും കൊണ്ട് അവളുടെ വീട്ടിലാക്കി

തിരിഞ്ഞു നോക്കാതെ വണ്ടി വളച്ചു പോകാനൊരുങ്ങിയതും

അച്ഛാ… അച്ഛാ ….

കൊച്ചിന് തിരിച്ചറിവായിട്ടില്ലായിരിക്കാം പക്ഷേ,

അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ ഒന്നു തിരിഞ്ഞു നോക്കി. കൊച്ചിനേയും കൊണ്ട് അവൾ അകത്തേക്ക് കടന്നു പോകുമ്പോഴും അവളുടെ കരച്ചിൽ എൻ്റെ കാതുകളിൽ അസ്വസ്ഥത ഉണ്ടാക്കികൊണ്ടിരുന്നു.

ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു പോന്നു.

മോളെ കാണാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ തരണം ചെയ്യുക അത്ര എളുപ്പമല്ലാത്തതിനാൽ,

അവളുടെ വീടിൻ്റെ അടുത്തുള്ള കൂട്ടുകാരൻ മനുൻ്റെ വീട്ടിലേക്ക് എന്നും പോകുന്നത് പതിവാക്കി.

ദൂരെ നിന്നും കൊച്ചിനെ നോക്കി കാണും. ഇടക്ക് അവൾ മുറ്റത്ത് നിക്കാറുണ്ടെങ്കിലും ആ വശത്തേക്ക് നോക്കില്ല.

ഇടക്കിടെ മനുവിനോട് പറഞ്ഞു കൊച്ചിനെ എടുത്തു കൊണ്ടുവരും പക്ഷേ, പിന്നെ അതവർ സമ്മതിക്കാതെ ആയി.

ദിവസങ്ങൾ കടന്നു പോയി.അവളുടെ വീട്ടിൽ അതേ കുറിച്ച് ഗൗരവമായ സംസാരം നടന്നെങ്കിലും ,

എൻ്റെ വീട്ടിൽ അമ്മ

“മോനെ നീ അവളെ വിളിച്ചോണ്ട് വാ

ഇതൊക്കെ ഇങ്ങനെ ഊതിവീർപ്പിച്ചു വലുതാക്കണോ?

രാവിലെ തന്നെ ചായയും കൊണ്ട് തന്ന് അമ്മ എൻ്റെ അടുത്ത് ഇരുന്നപ്പോൾ തന്നെ തോന്നി

ഇതായിരിക്കും പറയാൻ വരുന്നതെന്ന്.

ഞാൻ ചായ ചൂടാറ്റി കുടിച്ചു കൊണ്ടിരുന്നു.

അതെ, എനിക്ക് എൻ്റെ കൊച്ചിനെ കാണാതെ ഇരിക്കാൻ പറ്റാഞ്ഞിട്ടല്ലേ മോനെ.

എന്നും പറഞ്ഞു അമ്മ എഴുന്നേറ്റ് പോകുമ്പോൾ എൻ്റെ മനസിലെ വാശിയിൽ പകുതിയും അലിഞ്ഞു തീർന്നിരുന്നു.

ഫോൺ എടുത്ത് ഒന്നു രണ്ട് വട്ടം വിളിക്കാൻ ശ്രമിച്ചെങ്കിലും അപഹർഷതാബോധം എന്നെ വിട്ടൊഴിഞ്ഞു പോകാത്തതു കൊണ്ട് തീരുമാനം എടുക്കാൻ പിന്നേയും ദിവസങ്ങൾ നീണ്ടു പോയി.

“ഏട്ടാ. കൊച്ചിനെ ഒന്ന് നോക്കിയെ

നീ ഒന്നുപോയെ ഞാൻ ഒരു കാര്യം ചെയ്യാലേ,

എന്തുട്ടാ ഇത്ര അത്യാവശ്യം

” അടുക്കളയിലല്ലേ ഏട്ടാ അമ്മ കുളിക്കാണ് അതല്ലേ

ഓ…..നാശം പിടിക്കാൻ…..

എട്ടാ…. ഈ ഷർട്ട് ഇടണ്ട. ഞാൻ അലമാരയിൽ തേച്ചുമടക്കി വച്ചിട്ടുണ്ട് അത് ഇട്ടു പോയാൽ മതി. പുറത്തിറങ്ങുമ്പോൾ നല്ല ലുക്കിലൊക്കെ പോകണം.

ഏട്ടാ…. പോകല്ലേ…. ഇതൂടെ കഴിച്ചിട്ട് പോ ഒരു വാ കൂടി കഴിക്ക്.

നീ ഒന്നുപോയെ കൊച്ചു കുട്ടിയല്ലേ ഞാൻ ,അവളുടെ ഒരു വാരി തരല്

ഏട്ടാ…. ഇന്ന് ഏട്ടൻ്റെ പിറന്നാളാ

അയ്യോ ഞാനത് മറന്നു. അപ്പോ എൻ്റെ പിറന്നാളിന് മുന്നല്ലേ നിൻ്റെ പിറന്നാള്

ആ അതൊക്കെ എന്നേ കഴിഞ്ഞു.

അതവൾ നിസാരമായി പറഞ്ഞു തീർത്തത് ഓർത്തപ്പോൾ

പല കാര്യങ്ങളിലും അവൾ അങ്ങനെയാണ്. എൻ്റെ എല്ലാ കാര്യങ്ങളും തന്നെയാണ് അവൾ വില കൽപ്പിച്ചിട്ടുള്ളത്.

ആ ശരിയാ അമ്മ പറഞ്ഞത്, അവൾ ഒരു കാര്യത്തിനും വാശി പിടിക്കാറില്ല എല്ലാ കാര്യങ്ങളും ഉത്തരവാദിത്വതോടെ ചെയ്യുന്നുണ്ടായിരുന്നു.പരാതികൾ പരിഭവമായി അധികമൊന്നും ശല്യപ്പെടുത്തിയിട്ടുമില്ല പിന്നെ എന്തിനാ ഞങ്ങൾ പിരിയാൻ ശ്രമിച്ചത്.

തിരക്ക് എൻ്റെ തിരക്കുകൾ അല്ലങ്കിൽ അവളെ മനസിലാക്കാൻ സമയം കണ്ടെത്താത്തതാകാം.

നമ്മൾ എപ്പോഴും അങ്ങനെയാണ്. തെറ്റുകൾ മാത്രമേ കാണാൻ ശ്രമിക്കു’ അതിന് മുമ്പ് ഒരായിരം ശരികളായിരുന്നു അവരെന്നു മനസിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ നമ്മളിൽ ഒള്ളു.

എന്തോ അവളെ കാണാൻ വല്ലാത്ത തിടുക്കമായി വിളിച്ചു തെറ്റുപറഞ്ഞു കൂട്ടികൊണ്ടുവരണം.

അമ്മക്കും അവൾ മരുമകൾ അല്ല മോളെ പോലെയാ

എല്ലാനും ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു. ഉടനെ ഫോൺ എടുത്തു വിളിച്ചു.

പല തവണ വിളിച്ചട്ടും ഫോൺ എടുക്കാതെ ആയപ്പോൾ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നു

പുറത്ത് കളിച്ചു കൊണ്ടിരുന്ന മോള് എന്നെ കണ്ടപ്പോൾ ഓടി വന്നു കെട്ടി പിടിച്ചു.

അവളാദ്യം ചോദിച്ചത് ചോക്കോബാറായിരുന്നു. തിരക്കിട്ട് വന്നത് കൊണ്ട് ഒന്നും വണ്ടിയിലില്ലന്നും പറഞ്ഞു മോളുടെ കവിളിൽ ഒരുമ്മ കൊടുത്തു.

അവളുടെ അമ്മ കയറി ഇരിക്കാൻ പറഞ്ഞു.

പക്ഷേ, എന്തൊ ഒരു അകൽച്ച എനിക്ക് തോന്നി ആദ്യമായി കല്യാണം കഴിഞ്ഞു കയറിച്ചെന്നപ്പോൾ ഉണ്ടായ ഒരു പരിചയ കുറവ് എന്നിൽ അനുഭവപ്പെട്ടത് എൻ്റെ മനസിൻ്റെ കുഴപ്പം ആകാം.

ഞാൻ സെറ്റിയിൽ ഇരുന്ന് ചുറ്റും നോക്കി. അവളുടെ മുറി അടഞ്ഞുകിടക്കുകയാണ്.

ശരിക്കും അന്ന് പെണ്ണു ചോദിക്കാൻ ചെന്നപ്പോൾ ഉണ്ടായ മനസിലെ പേടിയോ ആകാംക്ഷയോ അത് പോലെ തന്നെ എനിക്ക് തോന്നി.

തീർത്തും ഒരു അപരിചിതനെ പോലെ

അമ്മ ചായ കൊണ്ട് തന്നു.

അച്ഛൻ പറമ്പിലാണ്,

മോൻ ചായ കുടിക്കുമ്പോഴേക്കും വരും.

ചായ അവിടെ വെച്ചു ഞാൻ പറമ്പിലേക്കിറങ്ങി

അച്ഛൻ ജാതിക്ക പറക്കുകയാണ്

അച്ഛാ..

വിളി കേട്ട് തിരിഞ്ഞു നോക്കിയെങ്കിലും മുഖത്ത് കാര്യമായ പ്രതികരണം ഉണ്ടാകാഞ്ഞത് എൻ്റെ ചങ്കിടിപ്പ് കൂട്ടി.

ജാതിക്ക പറക്കി കൂട്ടി അച്ഛൻ എൻ്റെ അടുത്തുവന്നു നിന്നു.

മോനെ, നിങ്ങൾ ജീവിതം തുടങ്ങിയതേ ഒള്ളു.

അതിന് മുമ്പ് ഇങ്ങനെ പിരിയണം എന്നു പറയുമ്പോൾ.

അച്ഛാ അത് ‘

നീ അവളെ ഇവിടെ കൊണ്ടാക്കി ഒരു പോക്ക് പോയി ഞങ്ങളിവിടെ ഇല്ലേ. ഒരു വാക്ക് നിനക്ക് പറയാമായിരുന്നല്ലോ.

എത്ര തവണ നിന്നെ വിളിച്ചു

കാണാൻ ശ്രമിച്ചു.

ഇനിപ്പോ പറഞ്ഞിട്ടു കാര്യം ഇല്ല നിസാര കാര്യങ്ങളേ ഒള്ളു.

അതങ്ങ് പെരുപ്പിച്ചു വലിയ പുകിലാക്കി മാറ്റും

നീ പറഞ്ഞതനുസരിച്ചു പിരിയാനുള്ള എല്ലാ കാര്യങ്ങളും ശരിയാക്കിട്ടുണ്ട്.

ഇനി ഒരു ഒപ്പിൻ്റെ ബന്ധമേ ഒള്ളു നിങ്ങൾ തമ്മിൽ

എനിക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല.

അവളെ ഒന്നു കണ്ടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയില്ല.

ആ പിന്നെ ഒരു കാര്യം കേസ് അധികം നീട്ടികൊണ്ട് പോകണ്ട. അവൾക്കൊരു നല്ല ആലോചന വന്നിട്ടുണ്ട്. പറ്റിയാൽ അടുത്തമാസം തന്നെ നടത്തണം.

അവളുടെ അച്ഛൻ എൻ്റെ മുഖത്ത് നോക്കിയതു പറയുമ്പോൾ മനസൊന്നു പിടഞ്ഞു.

തിരിഞ്ഞു നോക്കാതെ ഞാൻ ബൈക്ക് എടുത്ത് ലക്ഷ്യമില്ലാതെ പാഞ്ഞു.

അവളെ നഷ്ടപ്പെടാൻ പോകാണെന്നു അറിഞ്ഞ നിമിഷം മുതൽ അവളുടെ ഓർമ്മകൾ എന്നെ വല്ലാതെ ഭ്രാന്തു പിടിപ്പിച്ചു.

ശരിയാണ് പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം ഭ്രാന്തൻ്റെ കീശയിലെ പണം പോലെയാണ്.

ഒരു പേപ്പർ തുണ്ട് മാത്രമായി അതങ്ങനെ കിടക്കും …

കണ്ണുകൾ നിറഞ്ഞൊഴുകി മനസിൻ്റെ നിയന്ത്രണം വിട്ടു. ജീവിതം അവസാനിക്കുന്നു എന്നൊരു തോന്നലിന് ഒടുവിൽ എൻ്റെ ഫോൺ ബെല്ലടിച്ചു.

അരുണേട്ടാ…..

നിൽക്ക്… ഞങ്ങളും ഉണ്ട്.

പെട്ടന്ന് ഒരു ബ്രേക്കിടൽ ,

തിരിച്ചു കിട്ടിയ പാതി ജീവനും കൊണ്ട് അവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ ആദ്യം ചിരിച്ചത് അച്ഛനായിരുന്നു.

പിന്നെ അമ്മ ചിരിച്ചൊണ്ട്

എല്ലാം അവളുടെ പണിയാ മോനെ

ആഹാ എല്ലാരും എന്നെ പറയണ്ട.

ആ മഹാന് അത് കുറച്ച് ആവശ്യമാണ്.

ഞാൻ ഡ്രെസ് മാറാൻ പോയപ്പോഴേക്കും വണ്ടിയുംകൊണ്ട് പറക്കാൻ ആരാ പറഞ്ഞെ.

ഓ… കെട്ടി പിടിച്ചുണ്ടല്ലോ ഒരു ഉമ്മ കൊടുക്കാനാ തോന്നിയത്.

എന്തായലും ഉള്ളിൽ തോന്നിയത് വൈകീട്ടത്തേക്ക് മാറ്റിവെച്ചു കൊണ്ട് ഞാനെൻ്റെ പാതിയുമായി പറന്നുയർന്നു.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സിറിൾ കുണ്ടൂർ