നിനക്ക് ഒട്ടും ഭംഗിയില്ല, എന്റെ അമ്മ പറയാറുണ്ടല്ലോ സീതു കാക്കയെപ്പോലെയെന്ന്…

രചന : Bhadra Venugopal

നീത തിരക്കിട്ട് ഹോം വർക്ക് ബുക്കുകൾ ചെക്ക് ചെയ്യുകയായിരുന്നു. ലഞ്ച് ബ്രേക്ക് കഴിഞ്ഞുള്ള ഒരു മണിക്കൂർ കെ.ജി സ്റ്റുഡന്റ് സിന് റെസ്‌റ്റ്‌ ടൈം ആണ്. ചില കുട്ടികളൊക്കെ ആ സമയത്ത് ഉറങ്ങും ,

മറ്റു ചിലർ ഉറങ്ങും പോലെ കിടന്ന് കൂട്ടുകാരുമായി കളിക്കും, ചില വികൃതികൾ ഇതിനൊന്നിനും വഴങ്ങാതെ ബഹളമുണ്ടാക്കും.

എല്ലാവരേയും ഒരു വിധം ഒതുക്കിയിട്ടാണ് ബുക്കുകൾ പരിശോധിക്കാൻ തുടങ്ങിയത്.

പെട്ടെന്നാണ് സെക്കന്റ് റോയിൽ നിന്നും ഒരു കുട്ടി താഴേക്ക് വീണത് , നീത പിടഞ്ഞെണീക്കും മുൻപേ തന്നെ ആയ ചന്ദ്രിക ചേച്ചി കുട്ടിയെ പിടിച്ച് എഴുനേൽപ്പിച്ചിരുന്നു.

എന്തു പറ്റി സീതു മോളെങ്ങനെയാ വീണത് ?

നീത സ്നേഹത്തോടെ കുട്ടിയെ ചേർത്തു നിറുത്തി. സീതു ഏങ്ങലടിച്ചു കൊണ്ടിരുന്നു. “മറ്റേക്കൊച്ച് തള്ളിയിട്ടതാ ടീച്ചറേ … അത് ഇന്നലെ ഉച്ചയ്ക്കു ലഞ്ച് ബ്രേക്കിനും ഇതിനെ തള്ളി വീഴ്ത്തി . ചന്ദ്രിക ചേച്ചി പറഞ്ഞു. ” അത് ശ്രേയ അല്ലേ? ഇവർ കസിൻസ് ആണല്ലോ ? എന്താ നിങ്ങൾ തമ്മിൽ പിണങ്ങിയോ?” ഉറക്കം നടിച്ചു കിടന്ന ശ്രേയയെ നീത വിളിച്ചു ”

ഇവിടെ വരു ശ്രേയാ … ടീച്ചർ ചോദിക്കട്ടെ ”

ശ്രേയ അൽപ്പം കൂർപ്പിച്ച് പിടിച്ച ചുണ്ടുമായി പതുക്കെ വന്നു

എന്തിനാ ശ്രേയാ സീതുവിനെ തള്ളിയത് ? അവൾ വീണ് വല്ല മുറിവും പറ്റിയിരുന്നെങ്കിലോ ? “എനിക്കിഷ്ടമല്ല അവൾ അടുത്തിരിക്കുന്നത് , എപ്പോഴും അവൾ എന്റെ അടുത്ത് വരും , ”

നിങ്ങൾ കസിൻസ് അല്ലേ ? പിന്നെ കൂട്ടുകാരും സീതു കുട്ടിയുടെ അടുത്തിരുന്നാൽ എന്താ പ്രശ്നം?

” എനിക്കിഷ്ടല്ല, അവൾ കാക്കയെപ്പോലെയാ …

കാക്കയെ പോലെയോ ?

നീത നെറ്റിചുളിച്ചു .അതെ മാം അവൾ ബ്ലാക്കാ, അഗ്ലി ലുക്കാ അവൾക്ക് … നാലു വയസ്സുകാരിയുടെ വാക്കുകൾ നീതയെ ഞെട്ടിച്ചു.

“ഇതിനൊക്കെ നല്ല രണ്ട് പെട കൊടുക്കാഞ്ഞിട്ടാ മാഡം, അതെങ്ങനാ ഇപ്പോഴത്തെ പിള്ളാരെ ശാസിക്കാൻ പാടില്ലല്ലോ , നല്ലതൊന്നു കിട്ടിയാൽ ഒറ്റ പ്രാവശ്യമേ ഇത്തരം വർത്താനം പറയു ” ചന്ദ്രിക ചേച്ചി മുറുമുറുത്തു .

സീതുവിന്റെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകി ,

തലതാഴ്ത്തി നിൽക്കുന്ന ആ കുഞ്ഞിനെ നീത തന്നോട് ചേർത്തുപിടിച്ചു. എനിക്ക് ഭംഗില്ലാത്ത കൊണ്ടാണോ ശ്രേയ കൂടാത്തത്? സീതുവിന്റെ സ്വരം വല്ലാതെ നേർത്തിരുന്നു. മോൾക്ക് ഭംഗീല്ലെന്ന് ആരു പറഞ്ഞു. ടീച്ചർക്ക് തോന്നീട്ടില്ലല്ലോ അങ്ങനെ ?

സീതുവിന്റെ കുഞ്ഞിക്കണ്ണുകൾ എന്നെ പ്രതീക്ഷയോടെ നോക്കി ?

“നിനക്ക് ഭംഗീല്ല എന്റെ അമ്മ പറയാറുണ്ടല്ലോ

സീതു കാക്കയെപ്പോലെയെന്ന് ”

ശ്രേയ വീറോടെ പറഞ്ഞു.

കളർ ഡിസ്ക്രിമിനേഷനേക്കുറിച്ചും ബോഡി ഷെയിമിംഗിനെക്കുറിച്ചും ഈ കൊച്ചു കുട്ടികളോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ് എന്ന് നീത നിസ്സഹായതയോടെ ഓർത്തു.

“ശ്രേയ ഇനി ഇതുപോലെ സീതുവിനെ കരയിച്ചാൽ

നീ ഹെഡ് റൂമിൽ പോകും ഓർത്തോളൂ , അത് മാത്രമല്ല ക്ലാസ്സിൽ മറ്റാരും നിന്നോട് കൂട്ട് കൂടുകയും ഇല്ല. ഇന്ന് രാത്രി നിന്റെ അമ്മയെ ഞാൻ വിളിക്കുന്നുണ്ട്. ഇത്ര കുഞ്ഞിലേ നിന്റെ മനസ്സിൽ ഇത്ര മോശം ചിന്തകൾ നിറയ്ക്കാൻ അവർക്കായല്ലോ? ശ്രേയ സീറ്റിൽ പോകൂ ” ,

അൽപ്പം പരുഷമായ സ്വരത്തിൽ നീത പറഞ്ഞു.

സീതുവിന്റെ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല.

ഇനി എന്തിനാ കരയുന്നത് ? ദേ! നോക്ക് ടീച്ചറും മോളും ഒരേ നിറമല്ലേ ?

അതെയോ ? അതേന്നെ …

ടീച്ചർ സുന്ദരിയാണോ?

ഉം : സീതു ചിരിയോടെ തലയാട്ടി …

അപ്പോൾ മോളും സുന്ദരിയാ .

എനിക്കിഷ്ടാ മാമിനെ …

ഫ്രണ്ട് ബഞ്ചിൽ നിന്ന് രോഹൻ ഉറക്കച്ചടവോടെ വിളിച്ചു കൂവി, എനിക്കും … എനിക്കും …

കോറസായി കുട്ടികളുടെ ശബ്ദം .

സീതുവിനെയോ? … എനിക്കിഷ്ടാ …ഈ പ്രാവശ്യം ഹാരിഷ് ആണ് തുടക്കമിട്ടത് . മറ്റെല്ലാവരും ഒപ്പം കൂടി . സീതുവിന്റെ കണ്ണുകൾ തിളങ്ങി. മാമിനെ പോലെ അമ്മയും പറയും …

ഞാൻ സുന്ദരിയാണെന്ന് .

” അമ്മമാർ നുണ പറയില്ല ”

നീത അവളുടെ കവിളിൽ മെല്ലെ തലോടി…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Bhadra Venugopal