രാത്രി ആരുമറിയാതെ പിൻ വാതിൽ തുറന്നു അവനെ അവൾ അകത്തു കയറ്റി…

രചന : Nishida Shajahan

പിഴച്ചവൾ

*************

ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ കണ്ടതും അവന്റെ മുഖത്തു ദേഷ്യവും സങ്കടവും ദൈന്യതയും ഒക്കെ മാറിമറിയുന്നതു കണ്ട ആവണിയും ആരാവും അവനെ ഓടിവന്നു കെട്ടിപിടിച്ചു.

ഒന്നുമില്ല മക്കളെ നിങ്ങൾ അപ്പുറത് പോയി പഠിച്ചോളൂ

അവർ പോയതും അവൻ ഫോൺ എടുത്തു, ഒരു പൊട്ടിക്കരചിലയിരുന്നു മറുവശത്തു.

ദിവ്യ ഹോസ്പിറ്റലിലാണ് മോനെ. മരിച്ചെന്നു ആളുകൾ പറയുന്നു.മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതാണ് എന്നും അബദ്ധത്തിൽ തീ പടർന്നു പിടിച്ചതണെന്നും ആളുകൾ പറയുന്നുണ്ട്.

ഞങ്ങളേം നിന്നേം മക്കളേം ചതിച്ചു മറ്റൊരുത്തനൊപ്പം പോയ അവളെ ദൈവം ചതിച്ചു മോനെ.

പക്ഷെ പെറ്റവയർ അല്ലേ സഹിക്കുന്നില്ല.

ഫോണും പിടിച്ചു കേട്ടത് വിശ്വസിക്കാൻ ആകാതെ നിന്നുപോയി. അപ്പുറത്തിരുന്നു പഠിക്കുന്ന മക്കളെ നോക്കിയപ്പോൾ മനസു തകർന്നുപോകുന്നപോലെ. കഴിഞ്ഞ രണ്ടു ദിവസങ്ങൾ അവരെ അമ്മ ഇല്ലാത്ത കുറവ് അറിയിക്കാതെയാണ് താൻ നോക്കിയത്. അമ്മയുടെ വരവും കാത്ത് കഴിയുന്ന മക്കൾക് ഇനി അമ്മയുടെ മൃതദേഹം കാട്ടികൊടുക്കാനാകും വിധി.

ഒരുകണക്കിന് അതാണ് വിധിയുടെ വിളയാട്ടം.

തന്റെ മനസിൽ അവൾ മരിച്ചിട്ട് രണ്ടു ദിവസങ്ങൾ ആയി . അമ്മ മറ്റൊരുത്തനൊപ്പം ഒളിച്ചോടിപോയതാണെന്ന് പറയുന്നതിലും നല്ലത് മരിച്ചുപോയന്ന് പറയുന്നതാണ് .

എല്ലാ സുഖങ്ങളും സന്തോഷങ്ങളും വേണ്ടന്ന് വെചാണ് അവൾ പോയത്.താൻ ഗൾഫിൽ നിന്നു മടങ്ങുന്നു എന്നു പറഞ്ഞ ദിവസം, വീട്ടിൽ പെയിന്റ് അടിക്കാൻ വന്നു പരിചയപെടുകയും രഹസ്യമായിപ്രേമിക്കുകയും ചെയ്ത അവനൊപ്പം പോകുക ആയിരുന്നു.

15 വർഷത്തെ ദാമ്പത്യത്തിൽ അവൾ ഒരിക്കലും മറ്റൊരു ആണിന്റെ അടുത്ത് അതിരുവിട്ടു സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല.

തന്നെയും മക്കളെയും പ്രാണൻ ആയിരുന്നു.

എവിടാണ് പിഴച്ചതു എന്നറിയില്ല. കുറച്ചു ദിവസങ്ങൾ ആയി അവൾ ഫോൺ വിളികൾക് വല്യ താല്പര്യം കാണിച്ചിരുന്നില്ല.എടുത്താലും ചുരുങ്ങിയ വാക്കുകളിൽ ഒതുക്കി. എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ ഒന്നുമില്ല ഏട്ടാ സുഖമില്ല എന്നൊരു മറുപടി അല്ലേൽ മോൾക് എക്സാം അല്ലേ പഠിപ്പിക്കുകയാണ് എന്നാകും.

ആവണി മോൾക് അമ്മ പോയത് അറിയാമെന്നു പലപ്പോഴും തോന്നും. അവൾ ഇടക് ഇരുന്നു കരയും, തന്നെ കാണുമ്പോൾ കണ്ണുതുടയ്ക്കും.

എപ്പോഴും ആ മുഖത്ത് ഒരു വിഷാദ ഭാവം. അമ്മ വേഗം വരും എന്ന് അനുജനെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടേ ഇരിക്കും.

എന്തായാലും ഹോസ്പിറ്റലിൽ പോവുക തന്നെ, മരിച്ചെന്നു ഉറപ്പായാൽ മക്കളെ കൊണ്ടുകാണിച് ആ ഓർമ്മകൾ പോലും ഇല്ലാതാക്കണം.

ഹോസ്പിറ്റൽ ഐ സി യു വിനു മുന്നിൽ ചെല്ലുമ്പോൾ അവളുടെ അമ്മ ഉണ്ട്. എന്നെ കണ്ടതും അവർ ഓടിവന്നുപറഞ്ഞു. മോനെ കാണണമെന്ന് പറയുന്നു. എന്നെ അകത്തേക്കു ചെല്ലണ്ട എന്ന് പറഞ്ഞു.

അവള്ടെ അവസാന ആഗ്രഹം മോൻ സാധിച്ചുകൊടുക്കണം. അവർ എന്റെ മുന്നിൽ കരഞ്ഞുകൊണ്ട് യാജിച്ചു. ആ അമ്മയുടെ കണ്ണീരിനേക്കാൾ എനിക്ക് അവള്ടെ ബാക്കി ഉള്ള ജീവനെ നോക്കി പുച്ഛിക്കണം എന്ന വാശി ആയിരുന്നു.

അകത്തു കടക്കുമ്പോൾ കണ്ടു ആകെ ഒരു വെള്ള കൂടാരം. അവള്ടെ തല മാത്രം പുറത്തുണ്ട്,

തീപൊള്ളൽ ഏറ്റതിനാൽ ദേഹത്തു തുണി തട്ടാതെ കമ്പി കൊണ്ടു പൊക്കി മുകളിൽ തുണി ഇട്ടിരിക്കുന്നതാണ്. മുഖത്തു നോക്കിയപ്പോൾ എവിടെയോ ഒരു വിങ്ങൽ. എന്നെ കണ്ടമാത്രയിൽ വേദന കൊണ്ടു കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഒരു തിളക്കം. ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

എന്നെ ചതിച്ച നിനക്ക് ഇതിലും വലുത് കിട്ടാനില്ല.

ജീവൻ ബാക്കിയായത് ദൈവഹിതം ആണ്.

ഓരോ നിമിഷവും നീ ഓർത്തു കണ്ണീരൊഴുക്കാൻ ഉള്ള വിധിയാണ്. പറഞ്ഞു തീരുമ്പോൾ ചതിച്ചവളോടുള്ള വെറുപ് ആയിരുന്നു.

ഓരോ നിമിഷവും ഞാൻ ഇപ്പോ ദൈവത്തിന് നന്ദി പറയുകയാണ് അരുണേട്ടാ, എന്റെ മോൾടെ മാനത്തിന്റെ വിലയാണ് ഈ വേദന. അവളുടെ ആ വാക്കുകൾ എന്റെ നെഞ്ചിൽ തീ കോരിയിട്ടു .

കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ നോക്കി നിന്നു, വേദന കടിച്ചമർത്തി അവൾ പറഞ്ഞു തുടങ്ങി, പെയിന്റ് അടിയൊക്കെ ഏട്ടൻ വന്നിട്ട് മതീന്ന് ഞാൻ പറഞ്ഞിട്ടും ഏട്ടൻ നിർബന്ധിച്ചു ആളെ ഏർപ്പാടാക്കാൻ അനുജനെ വിളിച്ചു പറഞ്ഞതനുസരിചാണ് വളരെ ബുദ്ധിമുട്ടി രണ്ടാളെ ഏർപ്പാടാക്കിയത്. ഒരാഴ്ച നീണ്ട പെയിന്റിംഗിനിടയിൽ ഒരാൾ മോളുടെ ബാത്‌റൂമിൽ ക്യാമറ വെച്ച് വീഡിയോ എടുക്കുകയും അവളെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. അവൾ പേടിച്ചു അവന്റെ ആവശ്യങ്ങൾക്ക് സമ്മതം നൽകി രാത്രി ആരുമറിയാതെ പിൻ വാതിൽ തുറന്നു അവനെ അകത്തു കയറ്റി. രാത്രിയിൽ എന്തോ ശബ്ദം കേട്ടാണ് താൻ അവളുടെ മുറിയിലേക്കു പോയത്, ഡോർ തുറക്കുമ്പോൾ കണ്ടകാഴ്ച ഒരമ്മയ്ക്കും താങ്ങാവുന്നത് ആയിരുന്നില്ല. ഭയം കൊണ്ട് വിറച്ച മോൾ കരയാൻ പോലുമാകാതെ… തന്നെ കണ്ട അവൻ അടുത്ത ഭീക്ഷണി മുഴക്കി, ഒച്ച ഉണ്ടാക്കിയാലോ പുറത്ത് പറഞ്ഞാലോ ഇപ്പോ എടുത്ത വീഡിയോ അടക്കം നാട്ടിൽ പാട്ടാകും.

തലയിൽ ശക്തമായ ഒരടി ഏറ്റപോലെ താൻ നിന്നുപോയി.

മോളെ ആ അവസ്ഥയിൽ നിന്നു മോചിപ്പിച്ചെടുക്കാൻ ഏറെ ദിവസം വേണ്ടിവന്നു.

അപ്പോയെക്കും അവൻ അടുത്ത ഭീക്ഷണിയായി വന്നു. പണം വേണം അല്ലേൽ വീഡിയോ പുറത്ത് വിടും. എന്ത് ചെയ്യണം എന്നറിയാതെ ദിവസങ്ങൾ തള്ളിനീക്കി. ഏട്ടനോട് പണം വാങ്ങി കൊടുകാം എന്ന് ഉറപ്പിച്ചപ്പോളാണ് ഗൾഫ് മതിയാക്കി നാട്ടിലേക് മടങ്ങുന്നു എന്ന് പറഞ്ഞത്.

അതറിഞ്ഞതോടെ മോൾ കരഞ്ഞു ബഹളം തുടങ്ങി. അച്ഛൻ അറിഞ്ഞാൽ അവൾ മരിക്കുമെന്ന് പറഞ്ഞു ബഹളമായി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല അവനു പണത്തിനു പകരം തന്നെ നൽകാമെന്ന് പറഞ്ഞു കൂടെ ഇറങ്ങി. അവൻ അതിനു സമ്മതം പറഞ്ഞു കൂടെക്കൂട്ടി. മോളോട് ഒന്നേ പറഞ്ഞുള്ളു, അമ്മ വരും ആ വീഡിയോ നശിപ്പിച്ച ശേഷം. ആരും ഒന്നും അറിയരുത്.

കയ്യിൽ കരുതിയ വിഷക്കുപ്പിയും കത്തിയും മതിയാകും അവനെ ജയിക്കാൻ എന്ന് കരുതി.

പക്ഷെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു അവൻ തന്നെ കൊണ്ടുപോയ ലോഡ്ജിൽ തങ്ങളുടെ അയൽക്കാരൻ ആയിരുന്നു മാനേജർ.

അവിടുന്നാണ് കഥകൾ പലതായി എല്ലാവരും പാടി നടന്നു തുടങ്ങിയത് . അയാൾ കണ്ടതിനാലാകണം വേഗം അവിടുന്ന് ഒരുചേരി പ്രദേശത്തെ വീട്ടിലേക് തന്നെ കൊണ്ടുപോയത് . ആ യാത്രയിൽ കൈയിൽ കരുതിയ വിഷക്കുപ്പി നഷ്ടപ്പെട്ടു. തന്നെ മുറിയിൽ പൂട്ടിയിട്ടു പുറത്തുപോയ അവൻ പാതിരാ ആയി വന്നപ്പോൾ.

ആ വീടിന്റെ അടുക്കളയിൽ ഇരുന്ന മണ്ണെണ്ണയും തീപ്പെട്ടിയും പിന്നെ താൻ കരുതിയ കത്തിയുമായി ഒരുങ്ങി ഇരുന്നു. മുറിക്കുള്ളിലേക് വന്ന അവനെ ആഞ്ഞുകുത്തുംബോൾ കൈയിൽ നിന്നു ഫോൺ തെറിച്ചു നിലതേക്ക് വീണു. വേഗം അതെടുത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുമ്പോൾ അവൻ തന്നെ പിന്നിലൂടെ കഴുത്തിനു പിടിച്ചു. പിടിവലിക്കിടയിൽ മണ്ണെണ്ണ ജാർ മറിഞ്ഞു കൂടുതൽ തീ ആളി. ദേഹം തീപടരുമ്പോഴും അവനെ ശക്തിയിൽ അതിലേക് തള്ളിയിടുകയായിരുന്നു.

ഓടി കൂടിയ ആളുകൾ തന്നെ രക്ഷിച്ചു ഇവിടെ കൊണ്ടുവന്നു. ആ വേദനയ്ക്കിടയിലും ഫോൺ നശിച്ചുപോയ ആശ്വാസം ആയിരുന്നു.അവൾ അത് പറഞ്ഞു തീർന്നതും അവൾക്കു മുന്നിൽ കൈകൾ കൂപ്പി അവൻ കരഞ്ഞുപോയി. അറിയാതെ പറഞ്ഞുപോയ എല്ലാ വാക്കുകൾക്കും അവൻ അവളോട്‌ എണ്ണിപ്പെറുക്കി മാപ്പു പറഞ്ഞുകൊണ്ടിരുന്നു. ആ മുഖത്തു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു.

ഞാൻ മരിച്ചാൽ മതിയായിരുന്നു, അല്ലെങ്കിൽ നാളെ മക്കൾക്കു ഒരു നാണക്കേടാകും എന്നവൾ പറഞ്ഞപ്പോൾ, ഭൂമി പിളർന്നു താൻ താണുപോയിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു.

ഒരു ഭ്രാന്തനെ പോലെ അയാൾ ഓടി വീട്ടിലെത്തി,

തേങ്ങിക്കരയുന്ന മകളെ നെഞ്ചോടു ചേർത്ത് മോനെയും കൂട്ടി അയാൾ തിരികെ ഐ സി യു വിനു ഉള്ളിൽ എത്തുമ്പോൾ അവൾ എന്നേക്കുമായി പോയിക്കഴിഞ്ഞിരുന്നു.

അപ്പോഴും ആ മുഖത്തു പുഞ്ചിരിയുണ്ടായിരുന്നു.

ഒരു വിജയിയുടെ പുഞ്ചിരി…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Nishida Shajahan