ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 5 വായിക്കൂ…

രചന : പ്രണയിനി

പിറ്റേന്ന് തന്നെ അമ്മു ലെറ്റർ റെഡിയാക്കി അച്ഛനെ ഏല്പിച്ചു.. എന്നാൽ ഒരിക്കൽപോലും ഓഫീസിലേക്ക് അവളുടെ കണ്ണുകൾ പോയില്ല..

അത് ഒരാൾക്കു നൽകിയത് ദേഷ്യമായിരുന്നില്ല പകരം നിരാശയായിരുന്നു, സങ്കടമായിരുന്നു, ഉള്ളിനുള്ളിലെ വേദനയായിരുന്നു…

ദിവസങ്ങൾ ഓടിമറഞ്ഞു…. സ്കൂൾ ആ അധ്യയന വർഷത്തിന്റെ അവസാനത്തിലേക്കെത്തി

എല്ലാ വർഷവും കുട്ടികൾക്കു ടൂർ പ്ലാൻ ചെയ്യുന്നതുപോലെ അവിടെയുള്ള അദ്ധ്യാപകർക്കും വിനോദയാത്ര ഉണ്ടാകാറുണ്ട്.. കുട്ടികളുടെ പരീക്ഷയും ടീച്ചേഴ്സ്സിന്റെ തിരക്കുകളുമൊക്കെ കഴിഞ്ഞ് ഫ്രീ ആകുമ്പോളാണ് അവരുടെ യാത്ര…

ഇത്തവണയും അതങ്ങനെതന്നെ…

ജെറിലും കൂട്ടരുമാണ് അതിന്റെ ഫുൾ കാര്യങ്ങൾ നോക്കുന്നത്.. ഈ പ്രാവശ്യം ചെക്കൻ ഒരുപാട് ഇഷ്ടത്തോടെയും താല്പര്യത്തോടെയുമാണ് പ്ലാൻ ചെയ്യുന്നത്…

കാരണം മറ്റൊന്നുമല്ല… അവന്റെ അമലു ടൂറിനു വരുമല്ലോ..

രണ്ട് ദിവസത്തെ ടൂറാണ്..പോകുന്ന സ്ഥലങ്ങൾ ഒരു പേപ്പററിന്റെ മുകൾഭാഗത്തായി എഴുതി അതിനു താഴെ വരാൻ താല്പര്യമുള്ള അധ്യാപകരുടെ പേര് എഴുതി കൊണ്ടുവരനായി ഷോണിയെ ഏല്പിച്ചു..

ഷോണി സ്റ്റാഫ്റൂമിൽ വന്നു കാര്യം പറഞ്ഞു പേപ്പർ അവിടെയെല്പിച്ചു..

വൈകുന്നേരം വന്നു വാങ്ങുമെന്നും അറിയിച്ചു…

താല്പര്യമുള്ള എല്ലാരും പേരെഴുതി ഒപ്പിട്ടു..

ആ സമയമാണ് ജിൻസി അമ്മുവിന്റെ അടുക്കൽ വന്നത്..

മിസ്സേ… ഇതെന്താ ടൂർ വരുന്നില്ലേ?

ഇല്ല മിസ്സേ.. രണ്ട് ദിവസം… ഇത്രയും ദൂരം… വേണ്ട

ചുമ്മാ വാന്നെ… ഒരു രസമല്ലേ ഇതൊക്കെ..

ഇപ്പോളണേൽ നമ്മളൊക്കെ ഫ്രീയാണ്.. നാളെ കല്യാണമായി കുഞ്ഞുങ്ങളായി ഈ ഫ്രീഡം ഒക്കെ മനസ് നിറഞ്ഞു ആസ്വദിക്കാൻ പറ്റുമോ…?

അത് നേരാണ്… എന്നാലും…

ഒരെന്നാലുമില്ല… Miss വരുന്നു നമ്മൾ പോകുന്നു..

ജിൻസി miss ഇങ്ങെനെയാണ്… ഇവിടെ വന്നിട്ടു കിട്ടിയ ഏറ്റം അടുപ്പമുള്ളയാൾ.. എന്നേക്കാൾ മൂന്ന് വയസ് കൂടുതൽ.. കല്യാണം കഴിഞ്ഞിട്ടില്ല..

ആൾക്ക് ഇങ്ങെനെ ഫ്രീയായി പാറിപറന്നു നടക്കുന്നതാനിഷ്ടം… നല്ലൊരു സുഹൃത്താണ്…

അങ്ങെനെ ജിൻസിയുടെ നിർബന്ധംകൊണ്ട് അമ്മു പേപ്പറിൽ ഒപ്പുവെച്ചു…

വൈകുന്നേരം ഷോണിവന്നു പേപ്പർ വാങ്ങികൊണ്ടുപോയി..

ആ പേപ്പർ കിട്ടാൻ ഒരാളവിടെ കാത്തുകെട്ടി കിടക്കുകയാണെന്നുമാത്രം ആരുമറിഞ്ഞില്ല. ജെറിൽ ഷോണിയുടെ കൈയിൽ നിന്നും പേപ്പർ തട്ടിയെടുക്കുകയായിരുന്നു എന്നുതന്നെ പറയാം..

പേരുകളിലൂടെ വേഗം വേഗം കണ്ണോടിച്ചു അവൻ.അമ്മു അവൾ ടൂറിനു വരില്ലേ എന്നുപോലും കരുതിയ അവന്റെ കണ്ണിനു മുന്നിൽ തിളങ്ങിയ പേര്..ഏറ്റവും ഒടുവിലായി

അമല വിശ്വനാഥ്..

പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നി ജെറിലിനു.. ഈ യാത്രയിലൂടെ അവളുടെ ദേഷ്യം മാറ്റണം എന്നവൻ ഉറപ്പിച്ചു

അമ്മുവിന്റെ വീട്ടിലും അങ്ങെനെ സമ്മതക്കുറവ് ഒന്നുമില്ലാരുന്നു… അങ്ങെനെ ടൂർ പോകുന്ന ദിവസം വൈകുന്നേരം അമ്മുവിനെ അവളുടെ ഏട്ടൻ സ്കൂളിൽ കൊണ്ടുവന്നു വിട്ടു..തിരികെ വരുമ്പോൾ രാത്രിയാകുന്നത്കൊണ്ട് അവൻതന്നെ വന്നു കൂട്ടിക്കോളും…

ഇതിനിടയിൽ താഴെ വരാന്തയിൽ നിൽക്കുന്ന ജെറിൽ  അമ്മുവിനെ കണ്ടു.. കൂടെയുള്ളത് ചേട്ടൻ ആണെന്ന് അവനു പെട്ടെന്ന് പിടികിട്ടി..

കല്യാണത്തിന് പോയിരുന്നല്ലോ…

അതുലും ഒരുനോക്ക് ജെറിലിനെ കണ്ടു.

അതാരാ അമ്മു..?

അതാ ചേട്ടായി ഞാൻ അന്ന് പറഞ്ഞ ഓഫീസിലെ ജെറിൽ സർ..

ഓഹ്… അന്നത്തെ വഴക്ക് കക്ഷി….

കല്യാണത്തിന് കണ്ടതായി ഓർക്കുന്നുണ്ട്..

ചുമ്മാ പോയി രണ്ടെണ്ണം ചാമ്പിയാലോ?

എന്തിനു.. അങ്ങേരുടെ ഒരിടിക്കില്ല എന്റെ ചേട്ടായി.. ചുമ്മാ ഷോ പറയാതെ ഒന്ന് പോയെ

വേണ്ട ല്ലേ… വേണ്ടേൽ വേണ്ട..

അതുൽ അവളോട് യാത്ര പറഞ്ഞു തിരികെ പോയി…..

ജിൻസി അവൾക്കായി കാത്തുനില്കുന്നുണ്ടായിരിന്നു.

അവൾക്കൊരു പുഞ്ചിരി നൽകികൊണ്ട് അമ്മു അവൾക്കടുത്തേക്ക് നടന്നു..

അപ്പോഴൊക്കെയും ജെറിലിന്റെ കണ്ണുകൾ അവളെ പിന്തുടർന്നു.. ഇന്ന് ആ കണ്ണുകളിൽ ഇന്നലത്തെ നിരാശയോ സങ്കടമോ ഇല്ല… പ്രതീക്ഷയാണ് ഉള്ളത്.. രണ്ട് ദിവസം അവൾ കൂടെയുണ്ടല്ലോന്നുള്ള പ്രതീക്ഷ…

ജിൻസിയും അമ്മുവും ഒന്നിച്ചാണ് ഇരുന്നത്… സ്ത്രീകൾ എല്ലാം മുന്നിലായിട്ടും പുരുഷന്മാർ പിറകിലായും ഇരുന്നു… മാനേജർ അച്ഛൻ ഇത്രയും എനെർജിറ്റിക് ആണെന്ന് അമ്മുവിന് മനസിലായത് അന്നാണ്… അച്ഛൻ മാത്രല്ല മറ്റു പലരും…

ബസിൽ ഇട്ട പാട്ടിനു അനുസരിച്ചു ആട്ടവും മേളവുമൊക്കെ നടന്നു  ..

അമ്മുവും ജിൻസിയും കയ്യടിയിൽ ഒതുങ്ങി നിന്നു.

Dear teachers

ബസിലെ മൈക്കിനുള്ളിൽകൂടി അച്ഛന്റെ ശബ്ദമാണ് കേൾക്കുന്നത്..

നമ്മുടെയൊക്കെ ജീവിതത്തിൽ ഓർത്തുവെക്കാൻ കിട്ടുന്ന ചില അപൂർവമായ സുന്ദരനിമിഷങ്ങളാണ് ഈ വിനോദയാത്രകൾ.. ശരിക്കും ഓരോ നിമിഷവും ആസ്വദിക്കണം.. ഇന്ന് നമ്മോടൊപ്പം വരാൻ ആകാത്ത കുറച്ചുപേരുണ്ട്. അതവരുടെ സാഹചര്യങ്ങൾ കൊണ്ടാകാം.. എങ്കിലും അവർകൂടി ഉണ്ടായിരുന്നേൽ എന്നി നിമിഷവും ഞാൻ ആഗ്രഹിക്കുകയാണ്.. നമ്മളെല്ലാം ഒരു കുടുംബമാണ്… അപ്പോ സന്തോഷത്തിൽ ഒരാൾ കൂടെയില്ലേൽ സങ്കടമാണ്..

അടുത്ത വർഷമെങ്കിലും നമുക്ക് എല്ലാർക്കും ഒത്തുപോകാൻ സാധിക്കട്ടെ

ഇനി കാര്യത്തിലേക്ക്…ഇത്രയും നേരം നമ്മൾ പാട്ടിട്ടു ഡാൻസൊക്കെ കളിച്ചു.. ഇനി നിങ്ങളുടെ കഴിവൊക്കെ ഒന്ന് പുറത്തെടുക്കാം നമുക്ക്… ഇന്ന് ഞാൻ പരിചയപെടുത്താൻ പോകുന്നതൊരു  കലാകാരിയെയാണ്…ആ കലാകാരി ഇന്നുവരെ ആരോടും പറയാത്ത കുറച്ചു കഴിവുകൾ ആളുടെ ബയോഡേറ്റയിലൂടെയാണ് ഞാൻ അറിഞ്ഞത്.. ഇന്ന് നമുക്ക് ആളെ കൂടുതലറിയാം…

ആള് നന്നായി പാട്ടുപാടും…

നൃത്തം ചെയ്യും.. കവിത ചൊല്ലും… B. Ed കോളേജിലെ കലാതിലകമായിരുന്നു… Best സ്റ്റുഡന്റ് ആയിരുന്നു.. ഇതുവരെയുള്ള അക്കാഡമിക്സിൽ ഏറ്റവും നന്നായി പഠിക്കുന്നയാളും…ഇതിനൊക്കെ മേലെയാണ് ആള് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുമാണ്..

ആർക്കേലും ഊഹം കിട്ടിയോ ആരാണെന്ന്…

എല്ലാരും പരസ്പരം നോക്കി… ജിൻസി മാത്രം അമ്മുവിനെ സൂക്ഷിച്ചു നോക്കി…

അവളാണേൽ കുനിഞ്ഞിരിക്കുകയാണ്…

എനിക്കറിയാം നിങ്ങൾക് സംശയം ഉണ്ടാകും ആളെ… ഉറപ്പ് കാണില്ല… ഞാൻ തന്നെ പറയാം…

അത് മാറ്റാരുമല്ല നമ്മുടെ അമല ടീച്ചറാണ്..

ടീച്ചർ ഇങ്ങോട്ട് വരൂ…

അമല മടിച്ചു മടിച്ചു എഴുനേറ്റു ചെന്നു…

എല്ലാരുമവളെ അത്ഭുതത്തോടെ നോക്കി.. കാരണം ഇന്നേവരെ അവൾ ഇങ്ങെനെയുള്ള കാര്യങ്ങൾ ആരോടും പറഞ്ഞിരുന്നില്ല…

ടീച്ചറെ എങ്ങനാ അപ്പോൾ… നമുക്കൊരു പാട്ടായാലോ…

അമ്മു സമ്മതമെന്നോണം തലകുലുക്കി…

അച്ഛൻ മൈക്ക് അവൾക് കൈമാറി സീറ്റിലിരുന്നു…

എല്ലാരുടെയും കണ്ണുകൾ അവൾക് മേലെയായിരുന്നു…

പ്രത്യേകിച്ച് രണ്ട് കുഞ്ഞുകണ്ണുകൾ…

അവളുടെ പാട്ട് കേൾക്കാൻ കണ്ണും കാതും കൂർപ്പിച്ചു കൂടുതൽ കാത്തിരുന്നതും അവൻതന്നെ..

എന്റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായി വീണ്ടുമെന്ന് നീ പോയ്‌വരും

ഇനിവരും വസന്തരാവിൽ നിന്റെ സ്നേഹജന്മമാകെ സ്വന്തമാക്കുവാൻ ഞാൻ വരും

ചിറകുണരാ പെൺപിറവായി ഞാനിവിടെ കാത്തുനിൽകാം

മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായി ഓടിയെത്താം

ഇനിവരുവോളം നിനക്കായി ഞാൻ തരുന്നിതെൻ സ്വരം

അലീന….. അലീന.. അലീന…. അലീന..

കരളേ നിൻ കൈപിടിച്ചാൽ കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ നീ കുറുകുന്നൊരു വെൺപിറാവ്

മന്ത്രാകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി

കാരുണ്യ തിരികളൊരുങ്ങി മംഗല്യ പന്തലൊരുങ്ങി

എന്നുവരും നീ തിരികെ എന്ന് വരും നീ…

കണ്ണ് അടച്ചു അമ്മു പാടി തീരുവോളം എല്ലാരും മറ്റൊരു ലോകത്തായിരുന്നു..വല്ലാത്തൊരു ഫീൽ…

പ്രണയത്തിന്റെ കുളിരും വിരഹത്തിന്റെ വേദനയും ഒരുപോലെടങ്ങിയ പാട്ടിന്റെ വരികൾ..

ചുറ്റുമുള്ള കയ്യടികൾ കേട്ടു അമ്മു കണ്ണുകൾ പയ്യെ തുറന്നു… കണ്ണുകൾ തുറന്നു നോക്കുന്നതെ ജെറിലിന്റെ മുഖത്തേക്കാണ്.. ആ കണ്ണുകൾ അവളിൽ മാത്രമാണ്..അവ തിളങ്ങുന്നുണ്ട്…

ചുണ്ടിൽ പുഞ്ചിരിയും. അവളും അൽപനേരം ആ പുഞ്ചിരിയിൽ നോക്കി നിന്നു.. പക്ഷെ പെട്ടെന്ന് തന്നെ മുഖം തിരിക്കുകയും ചെയ്തു എന്തോ ഓർത്തെന്നപോലെ…

എല്ലാരും അമ്മുവിനെ അഭിനന്ദിച്ചു…ഒരു ചിരിയോടെ അവൾ തന്റെ സീറ്റിലിരുന്നു…

നീ ഇത്ര നന്നായി പാടുമായിരുന്നോ പെണ്ണെ?

ജിൻസിയാണ്. അവളിപ്പോഴും ഞെട്ടലിലാണ്…

അതിനും അമ്മു ചിരിച്ചു.

എന്നായാലും അടിപൊളിയായിരുന്നു . ഇനിയും ഇടക്കൊക്കെ പാടണം കെട്ടോ..

രാത്രിയിൽ ബസിലെ യാത്ര… ഇളം തണുപ്പും പുറത്ത് നിന്നുള്ള കാറ്റും… അമ്മു ആ ബസിന്റെ വിൻഡോയിലേക്ക് മുഖം ചേർത്തിരുന്നു…

അവളുടെയുള്ളിൽ ആ സമയം ജെറിലിന്റെ മുഖമാരുന്നു…

എന്താണ് ജെറിൽ സർ ഇങ്ങെനെ… ആകെയൊരു വല്ലാത്ത ഭാവം… എപ്പോഴും നോട്ടം തന്നിൽ തന്നെ… പലപ്പോഴും ഒളികണ്ണാലെ തന്നെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്… കണ്ടിട്ടും കാണാത്തപോൽ നടിച്ചു. ഓരോരോ ചോദ്യങ്ങളും ഭാവങ്ങളും കണ്ടാലേ എന്തൊപോലെയാണ്..

ആളുടെ അടുത് ഇപ്പോൾ അധികം നില്കാൻപോലും സാധിക്കുന്നില്ല.. ആകെ ഒരു വെപ്രാളവും പരവേശവുമാണ്. അന്നത്തെ ആ വഴക്കിനു ശേഷം മുന്നിൽ പോയിട്കൂടിയില്ല..

എന്നിട്ടും നെഞ്ചിങ്ങെനെ കിടന്നു പിടക്കുവാണ്..

എന്റെ ദേവി പരീക്ഷിക്കരുതേ ഈയുള്ളവളെ. ഒത്തിരിയൊന്നും സ്വപ്നങ്ങൾ ഇല്ലാത്തവളാണ് ഞാൻ…

എന്റെ സ്വപ്നം എന്റെയി കുഞ്ഞു ജീവിതമാണ് അതിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളാണ്..

അതിലേക്ക് മറ്റൊന്നും കടന്നുവന്നു എനിക്ക് വേദന തരല്ലേ ദേവി.. പേടിയാണ്..

മനസ് ഒന്ന് പാളിപോയാൽ…

വേണ്ട… ഒന്നും വേണ്ട.. തെറ്റായി ഒരു വിചാരംപോലും വേണ്ട…

ഇതേസമയം ജെറിൽ  നോക്കി കാണുകയായിരുന്നു അവളുടെ ചിന്തയോടെയുള്ള ഇരിപ്… മറ്റേതോ ലോകത്തെന്നപോലെ… എന്താകും അവൾ ചിന്തിക്കുന്നനെ…

അവളുടെ ചിന്തകളിൽ ഞാൻ ഉണ്ടാകുമോ… എങ്ങെനെ ഉണ്ടാകും..

അതിനു അവൾക് എന്തറിയാം എന്നെപ്പറ്റി… എന്റെ ഉള്ളിലുള്ള അവളോടുള്ള പ്രണയത്തെപ്പറ്റി…

ഒന്നുമറിയില്ല.. പറഞ്ഞിട്ടുമില്ല.. കുറച്ചു നാളുകൾ മാത്രമുള്ള പരിചയം.. അവിടെ എനിക്ക് അവളോടുള്ള അടങ്ങാത്ത പ്രണയം ആണെന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കുമോ… കണ്ട അന്നേ മനസ്സിൽ അവളൊരു സ്പാർക് ആയി മാറിയെന്നു പറഞ്ഞാൽ അവൾ എന്ത് കരുതും എന്നെപ്പറ്റി.. എന്റേതെന്നു എനിക്ക് ഓരോ നിമിഷവും തോന്നുകയാണെന്നു പറഞ്ഞാൽ മനസ്സിലാകുമോ അവൾക്..

ചിന്തകൾ കുന്നുകൂടിയപ്പോൾ ജെറിൽ കണ്ണുകൾ ഇറുക്കേപൂട്ടി സീറ്റിലേക്ക് ചാരികിടന്നു..

എന്തും വന്നോട്ടെ… എങ്കിലും എന്റെയിഷ്ടം അവളെ അറിയിക്കും ഞാൻ..

എന്റെയാണ്.. എന്റെ മാത്രം

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

തുടരും….

രചന : പ്രണയിനി