ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 10 വായിക്കുക…

രചന : പ്രണയിനി

അമ്മുവിന് കോളേജിലെ ഇന്റർവ്യൂ നന്നായിതന്നെ അറ്റൻഡ് ചെയ്യാൻ സാധിച്ചു… അതുമല്ല ഇവിടെ കിട്ടുകയാണെങ്കിൽ തന്നെ ഗുണമാണ്… വീടിനു അടുത്താണ്… അധികം ഡ്രൈവ് ചെയ്യേണ്ട…

സാലറിയുമുണ്ട്…

പക്ഷെ അലട്ടുന്ന സങ്കടം ഒന്നേയൊന്നാണ്….

ജെറിൽ…

അവനെ കാണാതെ അവനോട് മിണ്ടാൻ ആകാതെ ഒരു നിമിഷം പറ്റില്ല… അപ്പോ ഇങ്ങോട്ട് മാറിയാൽ എങ്ങനെ കാണും എന്നും…

പെണ്ണിന് പിന്നെ അതായി സങ്കടം…

വൈകിട് ജെറിൽ വിളിക്കുമ്പോൾ പെണ്ണാകെ സങ്കടത്തിലാണ്… ഒന്നും പറഞ്ഞിട്ട് അങ്ങ് കേക്കുന്നില്ല… അവളുടെ സങ്കടം കണ്ടാൽ തോന്നും നാളെത്തന്നെ ജോയിൻ ചെയ്യണമെന്ന്… സമയമുണ്ട്… അതിനു പെണ്ണ് ഇപ്പോഴേ കിടന്നു കരച്ചിലാ..

എടി പെണ്ണെ…

എന്തോ….

മാറിയോ നിന്റെ സങ്കടം…

ഇല്ല…

എന്റെ കുഞ്ഞേ ഇതെന്താപ്പോ… ഞാൻ പറഞ്ഞു തന്നില്ലേ എല്ലാം… ഇന്റർവ്യൂ കഴിഞ്ഞതല്ലേയുള്ളൂ.

അവർ വിളിക്കട്ടെ.. അഥവാ സെലക്റ്റഡ് ആകുവാണേൽ നമുക്ക് പോകാമെന്നെ…

അപ്പോൾ നമ്മളെങ്ങെനെ എന്നും കാണും…

എന്റെ കൊച്ചേ… കാണാനാണോ പാട്…

ഞാൻ അങ്ങോട്ട് വന്നോളാം നിന്നെ കാണാൻ..

എന്നുമോ…

എന്നും വരണേൽ എന്നും വരും… അഥവാ പറ്റിയില്ലേൽ നിന്നെ വീഡിയോ കാൾ എങ്കിലും ചെയ്യും ഞാൻ.. എനിക്കും പറ്റില്ലല്ലോ എന്റെ പെണ്ണില്ലാതെ.. അവളെ കാണാൻ ആകാതെ..

ദിവസങ്ങൾക്കു ശേഷം കോളേജിൽ നിന്നും വിളിച്ചു… അവർക്ക് നെക്സ്റ്റ് ഇയറിലേക്ക് മതി…

ഇനീപ്പോ ഈ വർഷം തീരാൻ 4 മാസം കൂടിയേ ഉള്ളു.. അതെന്തായാലും നന്നായി എന്ന് തോന്നി…

ഇവിടുത്തെ എല്ലാ കാര്യങ്ങളും തീർത്തു ഫ്രഷ് ആയി അങ്ങോട്ട് ജോയിൻ ചെയ്യാമല്ലോ…

ദിവസങ്ങൾ മാറ്റങ്ങൾ ഏതുമില്ലാതെ കടന്നു പൊയ്കൊണ്ടിരുന്നു…ശാന്തമായ പുഴപോലെ അവരുടെ പ്രണയവും…

പ്രണയിക്കുന്നവരെന്നും അവരുടേതായ ലോകത്ത് ആരിക്കുമല്ലോ… ചുറ്റും അവർ മാത്രം..

എങ്ങോട് തിരിഞ്ഞാലും അവനെന്നോ അവളെന്നോ മാത്രം തോന്നുന്ന ഒരു മായാലോകം…

സിരകളിൽ പടരുന്ന ലഹരിപോലെയാണ് പലപ്പോഴും പ്രണയം… എന്നാൽ നമ്മളറിയാതെ നമ്മളെ ശ്രദ്ധിക്കുന്നവർ…. അവർ നമ്മുടെ കുഞ്ഞു കുഞ്ഞു മാറ്റങ്ങൾ മനസിലാക്കും…

നമ്മളെ നിരീക്ഷിക്കും… അവസാനം കൈയ്യോടെ പിടികൂടും

അമ്മു ഇന്നൊരു കോളേജ് അദ്ധ്യാപികയാണ്..

ഇവിടെ ജോലിക്ക് കയറിയിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു… അവരുടെ പ്രണയം തുടങ്ങി ഒരു വർഷം കഴിഞ്ഞിരിക്കുന്നു… ജെറിൽ ഇന്ന് സ്കൂളിൽ അല്ല.. അവൻ തന്റെ പുതിയ ജോലിയിലേക്ക് പ്രവേശിച്ചു 6 മാസം പിന്നിട്ടു… രണ്ടാളും ഒരുപോലെ സന്തോഷമായി ഇരിക്കുന്നു…

ഇന്നും അവർക്കിടയിൽ ശക്തമായി അവരുടെ പ്രണയവും…രണ്ടാൾക്കും അവരവരുടെ തിരക്കുകൾ,

ഓട്ട പാച്ചിലുകൾ ഒകെ അറിയാo.. അത്കൊണ്ട് തമ്മിൽ കാണുന്നത് കുറഞ്ഞു… വിളിക്കുന്നത് കൂടി.. അതിന്റെ പേരിൽ മുഖം വീർപ്പീരോ പിണക്കങ്ങളോ രണ്ടാളും തമ്മിലില്ല… അത്രയും മനസിലാക്കുന്നു പരസ്പരം…

ഒന്ന് കണ്ടില്ലേൽ ഒന്ന് വിളിച്ചില്ലേൽ കുറയുന്നതല്ല തങ്ങളുടെ പ്രണയമെന്ന് അവർക്കറിയാം… ഒരോ നിമിഷവും ഉള്ളിൽ പതഞ്ഞു പൊങ്ങുന്ന വികാരമാണ് അവരുടെ പ്രണയം.  ഇന്നും ഒരു നിമിഷം ഫ്രീ കിട്ടിയാൽ രണ്ടാളും അവരുടെ ലോകത്ത് ചേക്കേറും.. വീക്കണ്ട്സിൽ തമ്മിൽ എപ്പോഴേലും കാണും..

സംസാരിക്കും… ഒരു ചിരിയിലൂടെ നോട്ടത്തിലൂടെ അല്ലെങ്കിൽ  പരസ്പരമുള്ള കൈകോർക്കലിലൂടെ തങ്ങളുടെ പ്രണയം കൈമാറും..

ഇപ്പോൾ വീട്ടിൽ അമ്മുവിന്റെ കല്യാണത്തെക്കുറിച്ചു ചർച്ചകൾ തുടങ്ങിയിരിക്കുന്നു… എന്തെ ഇത്രപെട്ടെന്ന് എന്ന് അമ്മു സംശയിക്കാതിരുന്നില്ല…

എന്നാൽ അതിനുള്ള ഉത്തരം കഴിഞ്ഞ ദിവസം ചേട്ടനില്ലാതെ തനിയെ വീട്ടിലെത്തിയ ഏട്ടത്തിയിൽനിന്നുമവൾ അറിഞ്ഞു….

അമ്മു

ആഹ് . ഏട്ടത്തി…

മോൾ തിരക്കിലാണോ

അല്ലല്ലോ… എന്താന്നെ

എങ്കിൽ ഒന്ന് വാ…

നമുക്കൊന്ന് പുറത്തുപോകാം…

Ok… ഞാനൊന്നു റെഡിയായിട്ട് വരാം…

രണ്ടാളും അമ്മുവിന്റെ വണ്ടിയിൽ കവലക്ക് പോയി… അവിടുള്ള ബെസ്റ്റ് ബേക്കറിയിൽ കയറി ജ്യൂസും കട്ലെറ്റും ഓർഡർ ചെയ്ത് വെയിറ്റ് ചെയ്തു

എന്താ ചേച്ചി പെട്ടെന്ന് ഒരു ബേക്കറി വരവ്…

എനിക്ക് അമ്മുവിനോട് ഒരു കാര്യം പറയാനുണ്ട്….

എന്താ…. പറ… അതിനു ഇങ്ങെനെയൊരു മുഖവരയുടെ ആവശ്യമുണ്ടോ…

ഉണ്ട്…

കാരണം ഇത് നിന്നെ പറ്റി മാത്രമുള്ളതാണ്…

ചേച്ചി ഇങ്ങെനെ പേടിപ്പിക്കാതെ കാര്യം പറ…

ദേ ഇതാരാ… ശ്രീലയ തന്റെ ഫോണിൽ നിന്നൊരു ഫോട്ടോ എടുത്തു അമ്മുവിന്റെ മുന്നിലേക്ക് വെച്ചു…

അതിലേക്ക് നോക്കിയ അമ്മുവിന്റെ മിഴികൾ ഞെട്ടുന്നതും മുഖത്ത് പരിഭ്രമം നിറയുന്നതും ശ്രീ തിരിച്ചറിഞ്ഞു…

ചേച്ചി…. ഇത്….

ഇത് ?

ഈ ഫോട്ടോ ചേച്ചിക്ക് എങ്ങെനെ…..?

അതൊക്കെ പറയാം….

ആദ്യം ഇത് പറ… ആരാണിത്….

അമ്മു ഒന്നുകൂടി ഫോണിലേക്ക് നോക്കി… ഒരു കുഞ്ഞു ടേബിളിന് ഇരുവശത്തുമായി ഇരിക്കുന്ന ജെറിലും അമ്മുവും..

രണ്ടാളുടെയും മുഖത്ത് പുഞ്ചിരിയാണ്… കണ്ണിൽ നിറയെ പ്രണയമാണ്.. അവരെ നോക്കുന്ന ആർക്കും പിടികിട്ടും അവർ പ്രണയതാക്കൾ ആണെന്ന്…

അമ്മുവിന് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… ശരീരമാകെ പുകയുന്നപോലെ…

വിയർക്കുന്നപോലെ…

അമ്മു…. ഞാൻ ചോദിച്ചത് കേട്ടില്ലേ നീ… ഇതാരാണ്… ഇയാളുമായി നിനക്കെന്താണ് ബന്ധം?

ചേച്ചി…. അമ്മു കരച്ചിലിന്റെ വക്കോളമെത്തി..

പറ മോളെ…. നീ പേടിക്കാതെ….

അതിനിടയിൽ ജ്യൂസും കട്ലറ്റും എത്തി… എന്നാൽ അതൊന്നു തൊട്ട് നോക്കാൻപോലും രണ്ടാൾക്കും ആയില്ല….ഒരാൾ ഉള്ളിലുള്ളത് എങ്ങെനെ പറയുമെന്ന് ഓർത്തും മറ്റൊരാൾ അവൾ പറയുന്നതൊക്കെ കേട്ടു ഇനി എന്തൊക്കെ സംഭവിക്കുമെന്നോർത്തും ഭയപ്പെട്ടുകൊണ്ടിരുന്നു….

ചേച്ചി ഇത് എന്റെ സ്കൂളിൽ ഓഫീസിൽ ഉണ്ടായിരുന്ന സർ ആണ്… എന്നാൽ ഇപ്പോൾ അവിടില്ല…മറ്റൊരു കമ്പനിയിൽ മാനേജരാണ്..

ഹ്മ്മ്… ഞാൻ ചോദിച്ചത് നിങ്ങൾ തമ്മിലുള്ള ബന്ധമാണ്….

ഞങ്ങൾ…. ഞങ്ങൾ…. ഇഷ്ടത്തിലാണ് ചേച്ചി…

പ്രതീക്ഷിച്ചിരുന്നു എങ്കിലും അമ്മുവിന്റെ വായിൽനിന്നത് കേട്ടപ്പോൾ എന്തോ ശ്രീ ഞെട്ടി… ഇതാകല്ലേ എന്ന് വെറുതെപോലും ആശിച്ചിരുന്നു മനസ്…

മോളെ നീ കാര്യമായിട്ടാണോ…

ഹ്മ്മ്… അതെ ചേച്ചി

ആളോ….

അതെ….

ഉറപ്പാണോ…

എന്നേക്കാൾ ഉറപ്പുണ്ട് എനിക്ക് ആ മനുഷ്യനെ.

ദൈവമെ ….

ശ്രീ തലയിൽ കൈതാങ്ങി…

ചേച്ചി……

എന്റെ കുഞ്ഞേ…. നിനക്കിതിന്റെ സീരിയസ്സ്നെസ്സ് വല്ലതുമറിയുമോ…. തമാശ കളിയാണിതെന്ന് തോന്നുന്നോ നിനക്ക്…

ഇല്ല ചേച്ചി… എനിക്കറിയാം… പേടിയുമുണ്ട്…

പക്ഷെ ആ ആളില്ലാതെ ഞാൻ എങ്ങെനെ….

എനിക്ക് പറ്റില്ല…

ശോ…

ചേച്ചി ഇതെങ്ങെനെ അറിഞ്ഞു….

അതുടി കേട്ടാൽ നീയിപ്പോൾ അറ്റാക്ക് വന്നു ചാകും…

ഏഹ്….?

പെണ്ണെ നിന്റെ ചേട്ടായിയ ഇത് ആദ്യം അറിഞ്ഞത്… അങ്ങേരു എന്നോട് പോലും പറഞ്ഞില്ല…

ഒരിക്കൽ ആരുമായോ രഹസ്യമായി ഫോൺ വഴി മിണ്ടുന്നതു കെട്ട ഞാനറിഞ്ഞത്… പിന്നെ ഫോട്ടോ ആളുടെ ഫോണിൽ നിന്നും സെന്റ് ചെയ്തെടുത്തു.. എന്നിട്ട് എല്ലാം ക്ലിയറും ആക്കി…

ചേട്ടായി അറിഞ്ഞോ….. അങ്ങെനെയൊരു കാര്യം അവൾ പ്രതീക്ഷിച്ചില്ല എന്ന് അവളുടെ ഞെട്ടലിൽ നിന്നും ശ്രീക്കു മനസിലായി..

ഹ്മ്മ്.. അറിഞ്ഞു… ഒന്ന് ഉറപ്പിക്കാനായാണ് നിന്നോട് ഇതുവരെ അതെക്കുറിച്ചൊന്നും ചോദിക്കാത്തത്…

അമ്മുവിന് ദേഹം തളരുന്നതുപോലെ തോന്നി..

നീ വിഷമിക്കാതെ… ആദ്യം ഇത് കഴിക്കാൻ നോക്ക്. എന്നിട്ട് ആ ജ്യൂസും കുടിക്ക്….

എനിക്കിത് കേട്ടപ്പോൾ വിശപ് കൂടിയെന്ന തോന്നുന്നേ… ഞാൻ കഴിക്കട്ടെ…

അമ്മു ദയനീയമായി ശ്രീയെ നോക്കി…

സമാദാനപെടു പെണ്ണേ… ഇപോൾ ഒന്നും ചോദിച്ചിട്ടില്ലല്ലോ നിന്നോട്.. ആദ്യം ചോദിക്കുമോ എന്ന് നോക്കട്ടെ…എനിക്ക് തോന്നുന്നത് ചോദിക്കാൻ ചാൻസ് കുറവാണു എന്നാണ്… കാരണം ഇതറിഞ്ഞത് മുതൽ തുടങ്ങിയതാണ് നിന്റെ ചേട്ടൻ നിനക്ക് കല്യാണം ആലോചിക്കാൻ…

അമ്മുവിന് ഓരോ നിമിഷവും താൻ തളർന്നു പോകുകയാണെന്ന് തോന്നി… ചേട്ടൻ അറിഞ്ഞെങ്കിൽ ഇനി എല്ലാരുമറിയും… എന്ത് ചെയ്യും ഞാൻ…

അമ്മു….. അമ്മു?

അമ്മു ഞെട്ടിപ്പോയി…. ഏഹ്…. എന്താ….

നീയിത് ഏത് ലോകത്താണ്….

ഒന്നുല… ഞാൻ ചേട്ടായി…. ഇത് ആലോചിച്ചു…

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല… വരുന്നിടത്തു വെച്ച് കാണാം… നീ വാ…

അവർ പൈസ കൊടുത്ത് കടയിൽ നിന്നിറങ്ങി…

ഇനി അവൾ വണ്ടി ഓടിച്ചാൽ ശരിയാകില്ലെന്ന് മനസിലാക്കിയ ശ്രീ തന്നെ വണ്ടിയോടിച്ചു വീട്ടിലെത്തി

അമ്മയും അച്ഛനും ഇതുവരെ ഒന്നും അറിഞ്ഞില്ല എന്നുള്ളത് ഒരു താത്കാലിക ആശ്വാസം മാത്രമായിരുന്നു അമ്മുവിന്… കാരണം അവരറിയാൻ ഇനി അധികം നാളുകളില്ല എന്നവൾക്കും ഉറപ്പായിരുന്നു..

ഇനി ഇതിലും ഒകെ കഷ്ടമാണ് ജെറിൽ ഇതറിഞ്ഞാലുള്ള അവസ്ഥ…ആളുടെ വാശിക്കും ദേഷ്യത്തിനും മുന്നിൽ ഇതുടി അറിഞ്ഞാൽ പിന്നെ ഒന്നും പറയേണ്ടിവരില്ല…

ഒരുപാട് ആലോചിച്ച ശേഷം അമ്മു ഒരു തീരുമാനത്തിലെത്തി….

ആദ്യം എന്നോടല്ലേ വീട്ടുകാർ ചോദിക്കുക… ഞാൻ വേണ്ടേ പറയാൻ.. ആദ്യം അത് കഴിയട്ടെ.. എന്നിട്ട് ജെറിലിനെ അറിയിക്കാം.. ഇല്ലെകിൽ ഇതൊരു വല്യ പ്രശ്നമായി മാറും…

ഇത് സിനിമ അല്ലല്ലോ എല്ലാം പെട്ടെന്ന് ശരിയാകാൻ… ജീവിതമല്ലേ… പച്ചയായ മനുഷ്യരുടെ ജീവിതം.. അവിടെ ചിലപ്പോ നോവും കയ്പ്പുമൊക്കെ നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും…

അതൊക്കെ നേരിടേണ്ടി വരും…

ഒരാൾപോലും കൂടെ നില്കാൻ കാണില്ല… പെണ്ണിനാകും കുറ്റമെല്ലാം…

അവളെയെ ആളുകൾ പഴിക്കൂ…

പ്രത്യേകിച്ച് പ്രണയം അതും അന്യമതസ്ഥൻ ആയിട്ട് .  അതൊന്നു മാത്രം മതി തന്റെ ജീവിതം തുലാസിലാക്കാൻ… പ്രണയിച്ചു കല്യാണം കഴിച്ച സ്വന്തം ചേട്ടൻ പോലും കൂടെ നിൽക്കില്ല…

എല്ലാർക്കും കുറ്റപ്പെടുത്താനായി മുന്നിൽ നിന്നും കൊടുക്കേണ്ടി വരും….

ആദ്യമാദ്യം ഉപദേശങ്ങളായും അത് പിന്നെ വഴക്കും അടിയും പിണക്കവും ഭീഷണിയും ഒക്കെയാകാൻ അധികം കാലതാമസം വേണ്ടിവരില്ല… എന്തും സഹിക്കാം…. ക്ഷമിക്കാം… അനുഭവിക്കാം…

പക്ഷെ….. പക്ഷെ…. അവനെ പിരിയാൻ മാത്രം പറയരുത്…. ഉപേക്ഷിക്കാൻ മാത്രം ആവശ്യപ്പെടരുത്…. കഴിയില്ല തനിക്കത്…

ഇന്നോളം ആരെയും പ്രണയിച്ചിട്ടില്ല…. സത്യമായ പ്രണയം എന്തെന്ന് അറിഞ്ഞിട്ടുമില്ല…

അങ്ങെനെയുള്ള എന്നെ മനസ് നിറച്ചു സ്നേഹിക്കുന്നവനാണ് അവൻ  .. ഒരു തരത്തിലും എന്നെ വേദനിപ്പിച്ചിട്ടില്ല… എന്നെ മനസിലാക്കാതെ ഇരുന്നിട്ടില്ല.. കൂടെ കൂട്ടിയിട്ടേയുള്ളു… ചേർത്ത് പിടിച്ചിട്ടേയുള്ളു…

ഒന്നിച്ചു ചേർന്ന ശേഷം തനിക്കുണ്ടായ ഓരോ വിജയങ്ങളിലും അവന്റെ കയ്യൊപ് ഉണ്ട്…

ഒന്നിനും എന്നെ പിന്നോട്ട് വലിച്ചിട്ടില്ല… നല്ലത് നല്ലതെന്ന് മാത്രം പറയുകയും എനിക്ക് ദോഷം ഉണ്ടാകുന്നത് ആണെങ്കിൽ അത് നിനക്ക് വേണ്ട എന്ന് കാര്യ കാരണ സഹിതം പറഞ്ഞു തരികയും ചെയ്യും…

ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിച്ചു നാണംകെടുത്തി സ്വന്തമാക്കില്ല എന്ന് പറയുന്ന ആ മനുഷ്യനെ അല്ലാതെ മറ്റാരെ ഞാൻ പ്രണയിക്കണം…

നമുക്ക് കാത്തിരിക്കാമെടി പെണ്ണെ… എല്ലാരും സമ്മതിക്കുമെന്ന് എന്റെ മുഖത്ത് നോക്കി കണ്ണുചിമ്മി പറയുന്നവനെ ഞാൻ എങ്ങെനെ പ്രണയിക്കാതിരിക്കും….

ആകില്ല… ഒരിക്കലും അവനില്ലാതെ ഞാൻ പൂർണയാകില്ല… എല്ലാ പ്രണയങ്ങളും സ്വന്തമാകില്ല എന്നറിയാം… എന്നാൽ സ്വന്തമാകുന്നത് വരെ ഞാൻ കാത്തിരിക്കും… എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു അവൻ എനിക്കായി വരും.. ഞങ്ങൾക്കായി മംഗല്യ പന്തൽ ഒരുങ്ങും… കൊട്ടും കുരവയും ആട്ടവും പാട്ടവും ഒന്നുമില്ലെങ്കിലും എല്ലാരുടെയും അനുഗ്രഹത്തോടെ പ്രാർത്ഥനയോടെ ഞങ്ങൾ ഒരുമിച്ചൊരു ജീവിതം തുടങ്ങും

ഓരോന്നും മനസ്സിൽ ആലോചിച്ചും ഊട്ടി ഉറപ്പിച്ചും അമ്മു മറ്റേതോ ലോകത്തെന്നപോലെ ഇരുന്നു…

***********

അപ്പോൾ ഇനി കഥ കാര്യത്തിലേക്ക്….അല്പം സീരിയസ് ആക്കാം അല്ലെ… പ്രണയമല്ലേ…

പെട്ടെന്ന് ഒന്നാക്കാൻ ആരും സമ്മതിക്കില്ലല്ലോ..

ഇഷ്ടാകുന്നുണ്ടോ… എനിക്കായി ആത്മാർത്ഥമായി രണ്ടുവരി അഭിപ്രായം കുറിക്കാമോ ❤️

തുടരും……

രചന : പ്രണയിനി

Scroll to Top