എനിക്കാണ് നീ, തുടർക്കഥയുടെ രണ്ടാം ഭാഗം വായിക്കുക…

രചന : പ്രണയിനി

പിറ്റേന്ന് മനു കണ്ണു തുറക്കുമ്പോൾ നേരം നന്നായി വെളുത്തിരുന്നു…. ഒന്ന് മൂരി നിവർന്നു എണിറ്റതിന് ശേഷം അവൻ ചുറ്റും നോക്കി… പെട്ടെന്ന് ആണ് ദക്ഷയുടെ കാര്യം അവൻ ഓർത്തത്… അവൻ റൂമിലാകെ കണ്ണോടിച്ചു..

“ഈ പെണ്ണ് രാവിലെ എണീറ്റോ..എന്നായാലും കാര്യങ്ങൾ എല്ലാം പറഞ്ഞു ക്ലിയർ ചെയ്തത് നന്നായി… തലയിൽ ആകില്ലല്ലോ… മായയെ വിളിക്കണം.. എന്നെ ഒരുപാട് മിസ്സ്‌ ചെയ്യുണ്ടെന്നു…

അവൾക് ഞാൻ ഇല്ലാതെ പറ്റുന്നില്ലന്ന്..”

മനുവിന്റെ മനസിലൂടെ അവർ ഒന്നിച്ചുള്ള പല രാത്രികളും കടന്നു പോയി… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവൻ ബാത്‌റൂമിലേക്ക് കയറി.

ഫ്രഷ് ആയി പുറത്ത് ഇറങ്ങിയ മനു നേരെ താഴേക്ക് ഇറങ്ങി. ഹാളിലും അകത്തും ആരെയും കാണുന്നില്ല… അപ്പോഴാണ് അടുക്കളയിൽ നിന്നു സംസാരവും ചിരിയും കേൾക്കുന്നത്… അവൻ പയ്യെ അങ്ങോട്ടേക്ക് പോയി.. അടുക്കള വാതിൽക്കൽ നിന്നു അവൻ അകത്തേക്ക് നോക്കി…

അടുക്കളയിൽ നല്ല പാചകത്തിൽ ആണ് ദക്ഷ.. മനു അവളെ ഒന്ന് നോക്കി… കുളികഴിഞ്ഞു മുടി അഴിച്ചിട്ടിരിക്കുവാണ്… മുട്ടിനു താഴെ നിൽക്കുന്ന റെഡിൽ ബ്ലാക് ഫ്ലൈവെർസ് പ്രിന്റ് ചെയ്ത ഒരു ഫ്രോക്ക് ആണ് വേഷം.ഇപ്പോൾ കണ്ടാൽ സ്കൂൾ കുട്ടി ആണെന്നെ തോന്നു… മുഖത്ത് കുഞ്ഞു ഒരു കുറിയും നെറുകയിൽ സിന്ദൂരവും ഉണ്ട്.. മനു അറിയാതെ അവളുടെ കഴുത്തിലേക്ക് നോക്കി… താൻ കെട്ടിയ താലി. എന്തോ ഒരു പിരിമുറുക്കം അവനു അനുഭവപ്പെട്ടു.

“മനുകുട്ടാ.” അച്ഛന്റെ വിളിയാണ് അവനെ ബോധത്തിലേക്ക് കൊണ്ടുവന്നത്…

“വാ മോനെ… നീ എന്താ അവിടെ നിക്കുന്നെ..”

“ഒന്നുമില്ല… അമ്മേ എനിക്ക് ഒരു ചായ വേണം…”

അവൻ ദക്ഷയെ ഒന്ന് നോക്കി… അവൾ അവനെ നോക്കി ചിരിച്ചു.. എന്നാൽ മനു അത് ശ്രദ്ധിക്കാത്ത മട്ടിൽ തിരിഞ്ഞു നടന്നു…ദക്ഷക്ക് എന്തകൊണ്ടോ ഒരു സങ്കടം തോന്നി..ഹേമക്ക് അത് മനസ്സിലായി

“മോളെ നിനക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോടാ…

ഇത് ഇങ്ങെനെയൊക്കെ ആകുമെന്ന് നമ്മൾ നേരത്തെ പറഞ്ഞതരുന്നല്ലോ എന്നാലും എന്റെ മോളുടെ മുഖം മാറിയാൽ അമ്മക്ക് സഹിക്കില്ല..

മോളുടെ ജീവിതം വെച്ചു ഞങ്ങൾ കളിച്ചു എന്ന് തോന്നുവാ ഇപ്പോൾ ”

“അയ്യേ… ന്റെ അമ്മേ നിക്ക് ഒന്നുല പിന്നെ പെട്ടെന്ന് ഏട്ടൻ അങ്ങെനെ പോയപ്പോൾ ഒരു കുഞ്ഞു സങ്കടം… നമുക്ക് ശരിയാക്കാമെന്നെ…

അമ്മക്കുട്ടി സങ്കടപെടണ്ടട്ടോ.ആ ഡോക്ടർ ചെക്കനെ നമുക്ക് ശരിയാക്കി എടുക്കാമെ..

ഞാൻ ദേ ഈ ചായ കൊടുത്തിട് വരാം…”

“അമ്പലത്തിൽ പോകുന്നത് കൂടി പറഞ്ഞേക്ക് മോളെ

“ഓക്കേ അച്ഛാ ”

ദക്ഷ ചായയുമായി വന്നപ്പോൾ മനു പത്രം വായിക്കുകയാണ്..

“ഓയ് മാഷേ….ദ ചായ ”

അവളെ മുന്നിൽ കണ്ടപ്പോൾ മനുവിന് ആകെയൊരു ദേഷ്യം വന്നു..

“അമ്മ എവിടെ.. ഞാൻ അമ്മയോടാണ് ചോദിച്ചത് ചായ.. നീ ഭാര്യ കളിക്കാൻ വരണ്ട .. നമ്മൾ എല്ലാം ഇന്നലെ സംസാരിച്ചതാണ്.. നിനക്ക് നിന്റെ വഴി എനിക്ക് എൻറെയും..”

“എന്റെ മാഷേ ഇതിപോ എന്തിനാ ഈ ദേഷ്യം..

ഞാൻ ദേ ഈ ചായ തരാൻ വന്നുന്നേ ഉള്ളു… വേണമെങ്കിൽ കുടിക്കാം.. പിന്നെ നമുക്കിടയിൽ ഉള്ളത് എന്തിനാ പുറത്ത് ഉള്ളവരെ അറിയിക്കുന്നത്. അത് നമുക്കിടയിൽ മാത്രം നിൽക്കട്ടെ…

മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ഭാര്യാഭർത്താക്കന്മാർ ആണ്.. അതുമല്ല മാഷിന് എന്തിനാ എന്നോട് ദേഷ്യം.. ഞാൻ ആയിട്ട് വരുത്തി വെച്ചതല്ല എല്ലാം.. ഇന്നലെ മാഷ് അമ്മയോടും അച്ഛനോടും കയർത്തു സംസാരിക്കുന്നത് കേട്ടത് കൊണ്ടാണ് ഇത്രയും മനസ്സിലായത് എനിക്ക്..

ഇവിടുന്ന് ആലോചന വന്നു പരസ്പരം അറിയുന്ന കുടുംബങ്ങൾ ആയത് കൊണ്ടും നല്ല ബന്ധം ആയത് കൊണ്ടും എല്ലാരും സമ്മതിച്ചു.. ഇതിനിടയിൽ നമ്മൾ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല.

അത് നമ്മുടെ മാത്രം തെറ്റാണു. ഇത് ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ കല്യാണം നടക്കില്ലാരുന്നു… ഇനിയിപ്പോൾ ഒരു വർഷം വെയിറ്റ് ചെയ്യുക… ഡിവോഴ്സ് ആകാൻ. പിന്നെ മാഷ് ഈ ഗൗരവം ഓകെ ഒന്ന് മാറ്റു.. എന്നിട്ട് കൂൾ ആയിട്ട് ഇരിക്.. നമുക്ക് ഫ്രണ്ട്‌സ് ആയിട്ട് ഇരിക്കലോ.. അപ്പോൾ ഈ വീർപ്പുമുട്ടലും ഉണ്ടാകില്ല.. ആലോചിക്ക് ”

മനു അവൾ പറഞ്ഞത് മുഴുവൻ കേട്ടു… കാച്ചി കുറുക്കിയത് പോലെയാണ് സംസാരം… അനാവശ്യമായ ഒച്ചയോ ബഹളങ്ങളോ ഇല്ല അവൾക്.. എപ്പോഴും ചിരി ഉണ്ട് മുഖത്ത്.. എന്തോ ഒരടുപ്പം അവളോട് തോന്നുന്നുണ്ട്.. എന്നാലും തോറ്റു കൊടുക്കാൻ വയ്യ..

“ഓയ് മാഷേ വൈകിട് നമുക്കൊന്നു അമ്പലത്തിൽ പോകണം.. മു*ടക്ക് പറയല്ലേ…”

മനു അവളെ നോക്കി തലയാട്ടി സമ്മതം എന്നപോലെ.. ദക്ഷ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.. മനു അവൾ കൊടുത്ത ചായ ഒന്ന് മൊത്തി കുടിച്ചു.. പാകത്തിന് കടുപ്പവും മധുരവും കൂടെ എലക്കയുടെ രുചിയും. ഒരു നിമിഷം മനു ആ ചായ ആസ്വദിച്ചു. പെണ്ണിന് പാചകം അറിയാം എന്ന് തോന്നുന്നു.  എങ്കിലും സമ്മതിക്കില്ല അവള് ആളെങ്ങനാ തരം ഏതാ ഒന്നും അറിഞ്ഞൂടാ..

നോക്കാം എവിടെ വരെ പോകുമെന്ന്… അമ്മയുടെയും അച്ഛന്റെയും pet ആണ് അവളെന്നു രണ്ട് ദിവസം കൊണ്ട് തന്നെ മനസ്സിലായി… അച്ഛന്റെ ബിസിനസ്‌ രംഗത്തെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് മഹാദേവൻ അങ്കിൾ.

ആ ബന്ധം കുടുംബങ്ങളും ഏറ്റെടുത്തു..

അങ്കിളിന്റെ ഭാര്യ ശ്രീദേവിയാന്റി.. ഒരു മകനും ഉണ്ട് ദക്ഷക്ക് മൂത്തത്… ആള് കല്യാണം കഴിഞ്ഞു ബിസിനസ്‌ നോക്കി നടത്തുന്നു അങ്കിളിന് ഒപ്പം..

ഇളയത് ആണ് ദക്ഷ..താൻ പഠിച്ചതൊക്കെ പുറത്തു ആയത് കൊണ്ട്  ഇവരെയൊന്നും വലിയ പരിചയം ഇല്ല… ദക്ഷയെ ഒട്ടുമില്ല .. അവൾ എന്ത് ചെയ്യുന്നു എന്ന് പോലും തനിക് അറിഞ്ഞൂടാ. മനു ഓരോന്ന് ചിന്തിച്ചിരുന്നു

“ഉണ്ണി ” അച്ഛൻ ആണ്

“എന്താ അച്ഛാ ”

“മോനെ നിന്നെ ഉപദേശിക്കുവാണെന്ന് കരുതരുത്… കുഞ്ഞിയെ മോൻ വിഷമിപ്പിക്കരുത്..

നിനക്ക് ദോഷം വരുന്നതൊന്നും ഞങ്ങൾ ചെയ്യില്ല.. മായയെ ഞങ്ങൾ സ്വീകരിക്കാത്തതിന്റെ കാരണം നിന്നോട് ഞങ്ങൾ പലവട്ടം പറഞ്ഞിട്ടുണ്ട്..

എന്നിട്ടും നീ മനസിലാക്കുന്നില്ല. ഇനി എന്ത് പറഞ്ഞു നിന്നെ മനസ്സിലാക്കിക്കണം എന്ന് എനിക്കറിഞ്ഞൂടാ.. ഒരു കാര്യം പറയാം.. കുഞ്ഞിയാണ് ഇന്ന് നിന്റെ ഭാര്യ.. ഇനി എന്നും ”

“ഓഹോ.. അപ്പോൾ അതാണ്‌ പ്ലാൻ.. മായക്ക് ഇല്ലാത്ത കുറ്റമില്ല അവൾ മോശം അവളുടെ സ്വഭാവവും മോശം… ഞാൻ ഇതൊന്നും വിശ്വസിക്കില്ല.. അവൾ മോശം ആണേൽ ഞാനും മോശം ആണ്…അവൾ എന്നും എന്റെയാണ്..

പിന്നെ ഇപ്പോൾ ഉള്ള ഭാര്യ… അത് എത്രനാൾ എന്ന് കണ്ടറിയാം “അത് മനു പതിയെ ആണ് പറഞ്ഞത്

“നീ ഈ പറഞ്ഞതൊക്കെ ഓർത്തു സങ്കടപെടുന്ന ദിവസം വിദൂരമില്ല മനു.. ഓർമയിൽ വെച്ചോ അത്.

പിന്നെ വൈകുന്നേരം മോളെയും കൂട്ടി അമ്പലത്തിൽ പോകണം.. നാലാം നാൾ മോളുടെ വീട്ടിൽ വിരുന്നിനും പോകണം… ഇന്ന് വല്യമ്മാവന്റെയും ഭാസ്കരൻ ചിറ്റപ്പന്റെയും ഓകെ വീട്ടിൽ പോകണം.

നിനക്ക് ഇഷ്ടമാണേലും അല്ലേലും.. ഇനി ഒരു പറച്ചിൽ ഉണ്ടാകില്ല ” അതും പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി

മനുവിന് ദേഷ്യം കൊണ്ട് കണ്ണുകാണാൻ വയ്യാതായി..ഇതെല്ലാം ദക്ഷയുടെ മാത്രം തെറ്റായി അവൻ കണ്ടു. മായയെ ഓർത്തു അവന്റെ കണ്ണു നിറഞ്ഞു.

അൽപ സമയത്തിന് ശേഷം ഹേമ വന്നു അവനെ കഴിക്കാൻ വിളിച്ചു.. ഡൈനിങ് റൂമിൽ അച്ഛനും അമ്മയും ഇരിപ്പുണ്ട്… അവളെ കാണാനുമില്ല..

നോക്കിയപ്പോൾ കഴിക്കാനുള്ളതൊക്കെ എടുത്തുകൊണ്ടു വരുന്നുണ്ട്.. പുറകെ ചായയുമായി ജാനുവേച്ചിയും.. ജാനുവേച്ചി അടുക്കളയിൽ സഹായത്തിനു നില്കുന്നതാണ്..

ഓഹോ ഇവളാണോ ഇന്ന് പാചകം… മനു ഒന്ന് പുച്ഛിച്ചു… എല്ലാരേം കൈയിൽ എടുക്കാനുള്ള അടവ്… അല്ലാതെന്താ..ഇവക്കൊക്കെ ഇതേ പറഞ്ഞിട്ടുള്ളു… പഠിത്തം ഓകെ പേരിനെ കാണൂ..

ക്യാഷ് ഉണ്ടല്ലോ… പേരിനു പഠിച്ചു എവിടേലും സീറ്റ്‌ ഒപ്പിക്കാം.. ഡിഗ്രിയേലും കാണുമാരിക്കും…

മലയാളം ആകും… മനു സ്ഥായിയായ പുച്ഛത്തോടെ കഴിക്കാൻ ഇരുന്നു… ചൂടോടെ പത്രത്തിൽ വിളമ്പിയ മസാല ദോശയുടെ മണം ആണ് അവനെ ചിന്തകളിൽ നിന്നു ഉണർത്തിയത്..

നോക്കിയപ്പോൾ പ്ലേറ്റിൽ ദോശയും ചട്ണിയും സാമ്പാറും ഒക്കെയുണ്ട്… പെണ്ണ് എല്ലാർക്കും എടുത്തു കൊടുക്കുവാണ്..

“മോളെ കുഞ്ഞി മസാല ദോശ അടിപൊളി…

സൂപ്പർ ടേസ്റ്റ്… അച്ഛന് ഒരെണ്ണം കൂടി വേണം ”

അവൾ നിറഞ്ഞ ചിരിയോടെ അച്ഛന് വീണ്ടും കൊടുത്തു.. അമ്മയും വാ തോരാതെ അവളുടെ കൈപ്പുണ്യം വർണിക്കുന്നുണ്ട്… ജാനുവേച്ചി പോലും

“ഈ കുഞ്ഞു എന്നെ ഇന്ന് ഒന്നും ചെയ്യിപ്പിച്ചില്ല അടുക്കളയിൽ.. എല്ലാം ഒറ്റക്കാരുന്നു.. ഞാൻ ഇന്ന് വെറുതെ ഇരുന്നു ”

“ഞാൻ പോകുന്നത് വരെ ചേച്ചിക് റസ്റ്റ്‌ തരാട്ടോ…പിന്നെ നമുക്ക് ഒന്നിച്ചു ചെയ്യാമെ”

“മോൾ ഒന്നും ചെയ്യണ്ട… ഞാനും ജാനുവും ഉണ്ടല്ലോ…മോളിപ്പോ മോളുടെ കാര്യത്തിൽ ശ്രദ്ധയ്ക്കുക.. ”

അവർ പറയുന്നതൊന്നും മനുവിന് മനസിലായില്ല..

അവൻ എല്ലാം കേട്ടിരുന്നേ ഉള്ളു.. ദോശ ഒരു പീസ് മുറിച്ചു ചട്ണിയിൽ മുക്കി അവൻ വായിലേക്ക് വെച്ചു…

Wah.. അറിയാതെ ഒരു ശബ്ദം അവന്റെ നാവിൽ നിന്നു പുറത്ത് വന്നു.. എല്ലാരും അത് കേട്ടെങ്കിലും ശ്രദ്ധിക്കാത്തപോലെ ഇരുന്നു. ദക്ഷയുടെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി തെളിഞ്ഞു…

പറയുന്നതിൽ തെറ്റില്ല. പെണ്ണ് അസാധ്യ പാചകം ആണ്.. വയററിയാതെ കഴിച്ചു പോകും…അവൻ പെട്ടെന്ന് മായയെ ഓർത്തു… പാചകം ഒന്നും അറിഞ്ഞൂടാ.. എല്ലാം ഓർഡർ ചെയ്യാറ് ആണ് പതിവ്… നാട്ടിൽ എറണാകുളം ആണ് അവളുടെ വീട്.. ഒറ്റ മകൾ ആയ കൊണ്ട് ലാളിച്ചു ആണ് വളർത്തിയത്  അത് കൊണ്ട് കിച്ചൻ പരിപാടി ഒന്നും അറിഞ്ഞൂടാ… എപ്പോഴും പുള്ളിക്കാരിക്ക് ഞാൻ കൂടെ ഇരുന്നാൽ മതി.

ചില ദിവസങ്ങളിൽ ഡ്യൂട്ടിക്ക് അവൾ പോകില്ല എന്നെയും വിടില്ല… അവൻ പെട്ടെന്ന് ഫോൺ എടുത്ത് അവൾക് ഒരു msg അയച്ചു..

മിസ്സ്‌ u ബേബി ❤😘

ഇതേ സമയം അമേരിക്കയിൽ…തന്റെ ഫോണിൽ ഇപ്പോൾ വന്ന msg വായിച്ചു ചുണ്ടിൽ വിരിഞ്ഞ പുച്ഛത്തോടെ  മറ്റൊരുവനുമായി ശരീരം പങ്കിടുവാൻ തയ്യാറാവുകയായിരുന്നു മായ..

ഒരുപാട് താങ്ക്സ് കേട്ടോ റിവ്യൂ തന്നവർക്കൊക്കെ💞

റിവ്യൂ കിട്ടുമ്പോൾ ഒരുപാട് സന്തോഷം ആണ് മുന്നോട്ട് എഴുതാൻ പ്രചോദനവും.. ഇനിയും ഈ സപ്പോർട്ട് നൽകണേ… വായിക്കുന്നവർ ഇനിയും ഉണ്ട്… അവരൂടി ഒരു വാക്ക് എനിക്കായി കുറിക്കണേ ❤

അപ്പോൾ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ❤

തുടരും….

രചന : പ്രണയിനി