എൽസ, തുടർക്കഥ, ഭാഗം 10 വായിച്ചു നോക്കൂ…

രചന : പ്രണയിനി

ഡാ എബി…

ഏഹ്… ഹ്….

നീയെന്നതാടാ ഇങ്ങെനെ സ്വപ്നം കണ്ടിരിക്കുന്നെ..ഞാൻ എത്രനേരമായി നിന്നെ വിളിക്കുന്നു….

രാമേട്ടാ… ഞാനിങ്ങെനെ ഓരോന്ന്…

ഏതാടാ ആ കൊച്ച്….

ഏത്….

നിന്നെയിപ്പോൾ ബുള്ളറ്റിൽ കൊണ്ടുവന്നു ഇറക്കിയേച്ചു പോയ കൊച്ച്…

അതു ചേട്ടനെങ്ങെനെ കണ്ടു….

ഞാൻ നമ്മുടെ പലചരക്കു കടയിൽ നിൽപുണ്ടായിരുന്നു നിങ്ങളിങ്ങോട്ട്‌ കടക്കുമ്പോൾ…

അതാണ് ചേട്ടാ ഞങ്ങളുടെ കമ്പനിയുടെ എംഡി…

എൽസ maam…ഞാൻ പറഞ്ഞിട്ടില്ലേ

അതോ… എന്നിട്ട് അതെന്തിനാ നിന്നെ കൊണ്ടുവന്നു വിടുന്നെ. രാമേട്ടന് സംശയം തീരുന്നില്ല….

ചേട്ടൻ വാ . ഞാനെല്ലാം പറയാം…

രണ്ടാളും വീട്ടിലേക്ക് നടന്നു

****************

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാമേട്ടനു ഒരുപോലെ സങ്കടവും സന്തോഷവും തോന്നി..

ജീവിതമാണ്… ഇനിയും പല പരീക്ഷണങ്ങൾ നേരിടേണ്ടി വരും…അതൊക്കെ നേരിടാൻ, എല്ലാർക്കുമൊപ്പം പിടിച്ചുനിൽക്കാൻ ചിലപ്പോൾ ആ കുട്ടിയാകും ഇവനൊരു സഹായമാകുക..

*****************

അന്നു രാത്രി എബി കിടക്കുമ്പോൾ അവന്റെയുള്ളിൽ നിറയെ ഇന്നത്തെ ദിവസമായിരുന്നു…

അല്പം മുൻപ് സാം വിളിച്ചു വെച്ചതേയുള്ളു… എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോളാണ് അവനു സമാദാനമായത്… എല്ലാം കിള്ളി കിള്ളി ചോദിച്ചു…

ഓഫീസിലുള്ളവർക്ക് ഇപ്പോൾ എന്നോട് അസൂയ ആണെന്ന്… എന്തിനാണെന്നു ചോദിച്ചപ്പോൾ പറയുവാ,ഞാൻ മാഡത്തിന്റെ പി എ ആയില്ലേ…

അതിനാണത്രെ.. ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പുകിലുണ്ടാകുമോ…എന്നേക്കാൾ കഴിവും മികവുമുള്ള പലരും കൊതിയോടെ നോക്കിയിരുന്ന പോസ്റ്റാണ്…

എന്നാലും കണ്ണിലും മനസിലും എൽസ മാഡവും മാഡത്തിന്റെ വീടുമാണ്… എല്ലാരും സ്നേഹമുള്ളവർ…

എന്ത് കാര്യമായിട്ടാണ് തന്നോട് പെരുമാറിയത്.. സാധാരണ ഇത്രയും വലിയ ആളുകൾ ജോലിക്കാരോട് ഇങ്ങെനെ പെരുമാറുമോ… ശരിക്കും അത്ഭുതം തോന്നിപോയി… അമ്മച്ചിയെ ഒത്തിരി ഇഷ്ടായി…

സ്നേഹമുള്ള അമ്മച്ചി.. ഇന്നുവരെയാരും ഇങ്ങെനെ ചേർത്ത് പിടിച്ചിട്ടില്ല.. കണ്ണും മനസും നിറച്ചു ഭക്ഷണം തന്നിട്ടില്ല….

എല്ലാമൊരു സ്വപ്നം പോലെ തോന്നുന്നു…

എന്നാൽ അതിനുമൊക്കെ മുകളിലാണ് എൽസ മാമിന്റെ സ്ഥാനം എന്റെയുള്ളിൽ… ഇന്ന് എനിക്കു വേണ്ടി മെർലിനോട് ചൂടായതും ക്ഷമ പറയിപ്പിച്ചതും എന്നെ പി എ യായി എടുത്തതും സ്വന്തം വണ്ടിയിൽ എന്നെയിരുത്തി ഒരു ചമ്മലുമില്ലാതെ വീട്ടിലേക്ക് കൊണ്ടുപോയതുമൊക്കെ ഒരു പുകമറ പോലെ ഇപ്പോഴും മുന്നിലുണ്ട്…

ആ മറനീക്കി തെളിഞ്ഞു നില്കുന്നത് രണ്ട് തിളങ്ങുന്ന പൂച്ചക്കണ്ണുകളാണ്… ദേഷ്യവും സന്തോഷവുമൊക്കെ ആ കണ്ണുകളിൽ കാണാൻ സാധിക്കും… അതെപ്പോഴും ഓരോ ഭാവങ്ങളിൽ തിളങ്ങി നില്കും….

നല്ല നിറമാണ് മാഡത്തിനു…. ദേഷ്യപെടുമ്പോൾ ഒച്ചയെടുക്കുമ്പോളൊക്കെ ആ കണ്ണും മുഖവും ചുവക്കും…ആ സമയം ഇതുവരെ കണ്ടതുപോലെയാകില്ല.. എന്നാൽ ഈ ഭൂകമ്പമൊക്കെ കഴിയുമ്പോൾ ആളു പഴയതുപോലെ ആകുകയും ചെയ്യും…എല്ലാരോടും നല്ല സ്നേഹവും ബഹുമാനവുമുണ്ട്… അതു ഒന്നുരണ്ട് കാര്യങ്ങൾ കൊണ്ടുതന്നെ മനസിലായതാണ്…

ഞാനെന്ന ഭാവം ഒട്ടുമേ കാണിച്ചിട്ടില്ല….

എല്ലാരേയും പോലൊരാൾ… അത്രേയുള്ളൂ… ആർക്കു വിധിച്ചതാണെങ്കിലും ഭാഗ്യവാനാണ്…

എന്നാലും ആരാകും…. എനിക്കൊക്കെ അങ്ങെനെ ഓർക്കാൻ കൂടി യോഗ്യതയില്ല….

ശേ… ഞാനിത് എന്തൊക്കെയാണ് ആലോചിച്ചു കൂട്ടുന്നത്… അതും മാഡത്തെക്കുറിച്ചു….എന്റെ കർത്താവെ കാത്തോണേ… നാളെതൊട്ട് പുതിയ ഉത്തരവാദിത്തങ്ങളാണ്… എല്ലാം ഭംഗിയോടെ കൈകാര്യം ചെയ്യാനുള്ള അനുഗ്രഹം തരണേ…

*************

പിറ്റേന്ന് എബി പതിവിലും നേരത്തേയെണിറ്റു ജോലികൾ തീർത്തു…. സമയത്തിന് അല്പം മുൻപ് തന്നെ ജോലിക്കെത്തണം.. അതാണ് ഇത്ര വെപ്രാളം… ജോയിൻ ചെയ്യാൻ പോയ ദിവസത്തേക്കാൾ പേടിതോന്നുന്നുണ്ട് ഇന്ന്.

രാമേട്ടനോടും പറഞ്ഞു അവൻ വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു… ആദ്യം വന്ന ആശ ബസിൽ കയറി..

സ്റ്റോപ്പിലിറങ്ങി ഓടിപ്പാഞ്ഞു ലിഫ്റ്റിലേക്ക്… മാഡം വരുന്നതിനു മുൻപ് റൂമിലെത്തണം… അതാണ് ഈ പാച്ചിൽ… മറ്റുള്ളവരൊക്കെ വന്നു തുടങ്ങുന്നതേയുള്ളു… എബിയുടെ വെപ്രാളവും ഓട്ടവും പലരും കാണുന്നുണ്ടായിരുന്നു…

കൃത്യം എൽസയുടെ റൂമിന്റെ വാതിൽ തള്ളിതുറന്നു അവനകത്തേക്ക് ഓടുകയും കാലുകൾ പിടിച്ചുകെട്ടിയ പോലെ നിന്നു…

എൽസ maam 🔥🔥

മുന്നിലെ ചെയറിൽ ആരെയോ പ്രതീക്ഷിച്ചെന്ന വണ്ണം ഇരിപ്പുണ്ട്… എന്നെയാണെന്ന് ഉറപ്പ്… കാരണം ആ പൂച്ചക്കണ്ണുകൾ എന്നിൽത്തന്നെയാണ്…ഞാൻ താമസിച്ചോ… അല്ലല്ലോ.. സാദാരണയിലും നേരത്തെയാണല്ലോ… ഇനി മാഡം നേരത്തെയാണോ… അവൻ ഓരോ ചോദ്യങ്ങൾ സ്വയം ചോദിച്ചു….

എബി???

എൽസ സംശയത്തോടെ വലത് പിരികം മാത്രം വളച്ചു…

ഗുഡ്… ഗുഡ് മോർണിംഗ് maam….

മോർണിംഗ്… Get inside…

എബി എൽസയുടെ മുന്നിലെത്തി… ഓടി പാഞ്ഞതിന്റെയാണ് നല്ലോണം അണക്കുന്നുണ്ട്…

താനെന്താ ഇങ്ങെനെ കിതക്കുന്നെ… പട്ടി വെല്ലോം ഓടിച്ചോ…

ഇല്ല maam… ഞാൻ നേരത്തെ വരാനായി മാഡത്തിന് മുൻപ്….

ഓഹോ… എന്നിട്ട് ആരാ ആദ്യം വന്നേ….

മാഡം ഫസ്റ്റ്…(ഉണ്ണിയേട്ടൻ ഫസ്റ്റ് 😄)

Wot….

Sorry maam..

ഹ്മ്മ്…ഇരിക്ക്.. എന്നിട്ടാ വെള്ളം കുടിക്ക്… ജസ്റ്റ്‌ റീലാക്സ്…

വെള്ളം കുടിച്ചു ഒന്ന് ഓക്കേ യായ ശേഷം അവനവളെ നോക്കി…

അവളുടെ കണ്ണുകൾ സിസ്റ്റത്തിലാണ്…

Wher s ur phone?

Eh….

Show me ur phone…

എബി തന്റെ പഴയ ഫോൺ എൽസയുടെ മുന്നിലേക്ക് നീട്ടി….

എൽസ ആ ഫോണിനെയും അവനെയും മാറി മാറി നോക്കി.

ഇതാരുടെയാ….

രാമേട്ടൻ തന്നതാണ്….

ഹ്മ്മ്മ്

അവൾ കസേരയിൽ പിന്നിലേക്ക് ചാഞ്ഞു….

എബി… ഇന്ന് ഇലവൻ ഓ ക്ലോക്കിന്‌ നമുക്ക് TR ഗ്രൂപ്സ്മായി ഒരു മീറ്റിംഗുണ്ട്… ഇവിടല്ല… ഹോട്ടൽ സ്കൈ blue യിൽ വെച്ചു… അതിന്റെ പേപ്പേഴ്സ് എല്ലാം റെഡിയാക്കണം… ലാപ്പിൽ എൻട്രി ചെയ്യേണ്ടത് ദാ ഇതാണ്… പിന്നെ കുറച്ചു സ്കെച്സ് ഉണ്ട്.. കോപിസ് എടുക്കണം… ഒന്നും മറക്കരുത്… കെട്ടല്ലോ…

Yes maam…

Ok

Den start ur work

ഓക്കേ mam…

**************

10.30ആയപ്പോൾ തന്നെ എൽസയും എബിയും സ്കൈ ബ്ലൂ ഹോട്ടലിലെത്തി…

അവർക്ക് അലോട് ചെയ്ത റൂമിലേക്ക് പോകും മുൻപ് ഒരു ചായ കുടിക്കാനായി എൽസ എബിയുമായി ഫുഡ്‌ കോൺറിലേക്ക് പോയി..

ഗുഡ് മോർണിംഗ്…

യെസ്… മോർണിംഗ്… ടു കോഫീ plz… Nd one മസാല ദോശ too…

ഓക്കേ maam… താങ്ക്യൂ…

******************

ഓഹ്.. രാവിലെ മാമൊന്നും കഴിച്ചു കാണില്ലായിരിക്കും… മീറ്റിംഗ് ഓർത്തു വേഗം വന്നു കാണും…ഞാനുമൊന്നും കഴിച്ചില്ല…

വിശക്കുന്നുണ്ട്… ഇവിടൊക്കെ ഫുഡിന് ഭയങ്കര വിലയാകും…

ഇനി ആ ചായയാണ് ആകെയുള്ള ആശ്വാസം…

എബിയിങ്ങെനെ ഓരോന്നാലോചിച്ചു അവിടമാകെ കണ്ണുകൾ ഓടിച്ചു….

എന്ത് ഭംഗിയാണ്… ആദ്യമായാണ് ഇങ്ങെനെയൊരിടത്തു… ടീവി യിലും ഫോട്ടോസിലുമൊക്കെ ഇങ്ങെനെയുള്ള വല്യ വല്യ ഹോട്ടലിന്റെ പടങ്ങൾ മാത്രം കണ്ടിട്ടുണ്ട്…

എല്ലാരും എന്ത് സൈലന്റാണ്… ഡ്രെസ്സിങ്ങും സ്റ്റൈലുമൊക്കെ കണ്ടാൽ ആരായാലും നോക്കി നില്കും…

ഭിത്തിയിലൊക്കെ നിറയെ പെയിന്റിംഗ്സ് ചെയ്തിട്ടുണ്ട്   …. വലിയൊരു അക്വേറിയം സെറ്റ് ചെയ്തിട്ടുണ്ട്… അതിനകത്തു പല വർണത്തിലുള്ള മീനുകളുണ്ട്….

ഓരോന്ന് ഓരോന്നിലേക്ക് കണ്ണുകൾ നടന്നു നടന്നു വീണ്ടുമത് എൽസയിലെത്തി….

ബ്ലാക്ക് ഷർട്ടും സ്‌കിർട്ടുമാണ് അവളുടെ വേഷം…

മുടി പോണി ടെയിൽ കെട്ടിയിരിക്കുന്നു… കാതിലും കഴുത്തിലുമായി കുഞ്ഞൊരു കമ്മലും ചെയിനും… കയ്യിലൊരു ബ്രസെലെട്ടുണ്ട്… ഇടത് കയ്യിൽ വാച്ചും… ഒരു പൊട്ടുപോലുമില്ല.. എങ്കിലും ചോര തൊട്ടെടുക്കാം…. അത്രയും നിറമുണ്ട്….

കാര്യമായി ലാപ്പിൽ എന്തോ ചെയ്യുകയാണ്…

അൽപ സമയം കഴിഞ്ഞപ്പോൾ ഫുഡ്‌ വന്നു…

എബി പതിയെ ചായ എടുത്ത് കുടിച്ചു….

ദേ ഇതൂടി കഴിക്ക്….

മസാല ദോശ അവനടുത്തേക്ക് നീക്കികൊണ്ട് എൽസ പറഞ്ഞു

എനിക്ക്…. എനിക്കാ mണോ…

പിന്നല്ലാതെ… രാവിലത്തെ ഓട്ടം കണ്ടപ്പോഴേ തോന്നി ഒന്നും കഴിച്ചുണ്ടാകില്ല എന്ന്… ഈ മീറ്റിംഗ് കഴിയുമ്പോൾ സമയമെടുക്കും… അതുവരെ പിടിച്ചു നില്കണ്ടേ… കഴിക്ക്…

എബിയുടെ കണ്ണു നിറഞ്ഞു…. കഴിച്ചോ എന്ന് തിരക്കാനും ഇല്ലേൽ കഴിപ്പിക്കാനും എനിക്കൊരാൾ ആദ്യായി….

ആഹാ…. ഡാം പൊട്ടിച്ചോ…. അമ്മച്ചി പറഞ്ഞത് മറന്നോ… ഭക്ഷണത്തിന്റെ മുന്നിലിരുന്നു കരയരുത്…

എബി വേഗം കണ്ണുകൾ തുടച്ചു ദോശയിൽ കൈവെച്ചു….

എൽസ അവനെനോക്കി കണ്ണുചിമ്മി ചിരിച്ചു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….

തുടരും….

രചന : പ്രണയിനി

Scroll to Top