എൽസ, തുടർക്കഥ, ഭാഗം 18 ഒന്ന് വായിക്കൂ…

രചന : പ്രണയിനി

എബിക്ക് അന്നുറങ്ങാനെ സാധിച്ചില്ല..

കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു…

രാവിലേ വന്നപ്പോളുള്ള അവസ്ഥയെയല്ല ഇപ്പോൾ…

ആ സമയം ആരെയും കാണാനോ മിണ്ടാനോ തോന്നിയിരുന്നില്ല … എന്നാലിപ്പോൾ ആരെങ്കിലും കൂടെ ഉണ്ടായിരുന്നേൽ എന്തേലുമൊക്കെ സംസാരിക്കാമെന്നു തോന്നുന്നു… ഇനി സാമിനെ വിളിച്ചാൽ അവനെന്നെ കൊല്ലും…

രാമേട്ടനുമില്ല…. ശോ…..

എന്നാലും…. എന്നോട് ഇഷ്ടം പറയാനാണോ പറഞ്ഞെ… അതോ ഇനി തോന്നിയതാകുമോ….

കർത്താവെ… എനിക്ക് പേടിയാകുന്നു…..

എബി ഇരിക്കുന്നു…. കിടക്കുന്നു….

എണീക്കുന്നു…. നടക്കുന്നു… വീണ്ടും ഇരിക്കുന്നു… കിടക്കുന്നു…. എണീക്കുന്നു..

നടക്കുന്നു…. അവസ്ഥ…. ചെക്കന്റെ എഞ്ചിൻ ഔട്ട്‌ കംപ്ലീറ്റെലി….

**************

ഇതേസമയം വീട്ടിലെല്ലാവരോടും ഇതെപ്പറ്റി സംസാരിക്കുകയായിരുന്നു എൽസ…. എല്ലാവർക്കും ഒരേസമയം ചിരിയും അത്ഭുതവും സന്തോഷവുമൊക്കെ തോന്നി…

ഒന്നാമതെ എൽസ ആദ്യമായാണ് ഒരാളെ പറ്റി ഇത്ര സന്തോഷത്തോടെ ചിരിയോടെ പറയുന്നത്…

മറ്റൊന്ന് എബിയാണ്… അവരുടെ മകളോടുള്ള സ്നേഹം കൊണ്ട് ഹൃദയം പൊട്ടി കരഞ്ഞവൻ….

ഇത്രയും അവളെ സ്നേഹിക്കുന്ന ഒരുവനെയല്ലേ അവൾക് വേണ്ടതും…. ആരുമില്ലാത്ത അങ്ങെനെയൊരു കുഞ്ഞിനെയല്ലേ നമുക്ക് വേണ്ടതും.. അവനു നഷ്ടമായ സ്നേഹവും വാത്സല്യവും പകരാൻ ഇവിടെ ഞങ്ങളില്ലേ… അവർ ഓരോരുത്തരുടെയും ഉള്ളം മന്ത്രിച്ചു… പിന്നെ ആകെയുള്ള ഒരു കുഴപ്പം ഒരാൾ വായിൽ കോലിട്ടാൽ പോലും മിണ്ടാത്തവനും ഒരെണ്ണം വഴിയിൽകൂടി പോകുന്ന എല്ലാ പ്രശ്നങ്ങളുമെടുത്തു തലയിൽ വെക്കുന്നവളും…. എങ്ങനാകുമോ…

മുറിയിൽ എത്തിയിട്ടും എൽസക്ക് ഓരോന്നാലോചിച്ചു ചിരി വന്നു….

കരഞ്ഞു പിഴിഞ്ഞ് ഇരിക്കുന്ന എബിമോൻ… ആ ഓർമ തന്നെ അവളുടെ കണ്ണുകളെ കൂടുതൽ തിളക്കമുള്ളതാക്കി….

എബിമോൻ… അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…

വരട്ടെ നോക്കാം… എബിമോൻ വാ തുറന്നു പറയുമോന്നു അറിയാമല്ലോ….

***************

എബിയറിയാതെതന്നെ പലകാര്യങ്ങളും എൽസയുടെ ഫാമിലി മുന്നിട്ടിറങ്ങി ചെയ്തു.. അതിലൊന്ന് അവന്റെ തണലിലെ ഫാദറിനെ പോയിക്കാണുക എന്നതായിരുന്നു…

അച്ഛൻപോലും എബിയുടെ ഈ കാര്യംകേട്ട് ഞെട്ടിപ്പോയി… ചെക്കന്റെ ഉള്ളിരിപ്പ് ഇത്രയും ഉണ്ടായിരുന്നോ എന്നവർ അത്ഭുതപെട്ടു….

എൽസയുടെ കുടുംബം അവനെ സ്വന്തംപോലെ കാണുകയെന്നതും അവരുടെ മകളെ അവനു നൽകാൻ പൂർണസമ്മതമറിയിക്കുകയും ചെയ്തത് അച്ഛന് അളവറ്റ സന്തോഷം നൽകി… ഇനിയവന്റെ ജീവിതത്തിൽ ഒരിക്കലുംഒറ്റപ്പെടലൊ സങ്കടമോ ഉണ്ടാകില്ല എന്നൊരുറപ്പ് കൂടിയാരുന്നത് …

മോളെ….

എന്താ ഫാദർ….

മോളോട് ഒരു കാര്യം…

എനിക്കറിയാം ഫാദർ… ഞാൻ എബിയെ തിരികെ ഇഷ്ടപെടുന്നുണ്ട്… സ്നേഹിക്കുന്നുണ്ട്…

അതൊരിക്കലും അവനോടുള്ള സിമ്പതിയൊ സഹതാപമോ കൊണ്ടല്ല.. അവനെന്നോടുള്ള സ്നേഹം അറിഞ്ഞുകൊണ്ടാണ്… ആ സ്നേഹം എനിക്ക് മാത്രം ഉള്ളതാണ് അച്ചൊ….അതിൽ ഒരു തരിപൊലും കളങ്കമില്ല… കാപട്യമില്ല.. ഒന്നും പ്രതീക്ഷിക്കാതെയാണ് അവനെന്നെ പ്രണയിക്കുന്നത് പോലും… അതെനിക് വേണം…

അച്ഛന്റെ കണ്ണും മനസും നിറഞ്ഞു…

************

അന്ന് എബി പതുങ്ങി പതുങ്ങിയാണ് ഓഫിസിലെത്തിയത്… വന്നയുടനെ അവനെ സാം പൊക്കുകയും ചെയ്തു…

എന്നാലും ഡാ വീരാ…നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു….

ഒന്നു പോടാ… എനിക്കാണേൽ കൈയും കാലും വിറച്ചിട്ട് പാടില്ല…

എന്തിനു….

അതു…. മാഡത്തോട് പറയാൻ…. ഇഷ്ടം…

പഷ്ട്…. ഇന്നലെ കാറികൂവുകയായിരുന്നല്ലോ..

അയ്യോ പൊത്തോയെന്നു പറഞ്ഞു… എന്നിട്ടിപ്പോ പേടിയോ… നിനക്ക് വട്ടാണോ…

ഡാ അതു…. അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാനങ്ങു കരഞ്ഞു പോയതാ.  എന്നാലിപ്പോ എനിക്ക് പേടിയാടാ…

എന്നാൽ പേടിയും വെച്ചിവിടെയിരുന്നോ…

മാഡത്തെ നല്ല വല്ല ആണ്പിള്ളേരും കൊണ്ടുപോയ്കൊള്ളും..

അയ്യടാ… ഇപ്പോൾ സമ്മതിക്കാം ഞാൻ…

എന്തോ…. എങ്ങെനെ…. ആരുടെ സമ്മതമാ..

എന്റെ….എബിക് നാണം വന്നു….

അയ്യടാ… കുഞ്ഞാവക്ക് നാണം വന്നോ…

പോടാ കളിയാക്കാതെ…

മോനെ എബി… മാഡം വരാൻ സമയമായിട്ടുണ്ട്…. നീ ഇന്ന് തന്നെ പറയണം കേട്ടോ….

ഡാ പക്ഷെ എങ്ങെനെ….. എങ്ങനാ പറയുക…

അതോ… സിമ്പിൾ… നീ നേരെ മാഡത്തിനടുത്തു ചെല്ലുന്നു…

ഹ്മ്മ്..

മാഡത്തിന്റെ കണ്ണുകളിലേക്ക് നോക്കുന്നു…

എന്നിട്ട്…. എബി ആകാംക്ഷഭരിതനായി…

I LUV U MADAM  എന്ന് പറയുന്നു… കഴിഞ്ഞു….

സിമ്പിൾ…

ഇങ്ങെനെയോ…

എന്താ ഇഷ്ടായില്ല…

ഇല്ല…

എങ്കിൽ ഇന്നാ വേറെ പിടിച്ചോ….

മാഡം റൂമിലിരിക്കുന്നു…..

Hmm..

നീ ഒരു ബോക്കെയൊക്കെയായി അങ്ങോട്ട് ചെല്ലുന്നു…

Hmm…

എന്നിട്ട് മാഡത്തിന്റെ മുന്നിൽ മുട്ടിൽ നില്കുന്നു….എന്നിട്ട് പിന്നെo പറയുന്നു  I LUV U…. ഇതോ….ഇഷ്ടായോ…

ഹ്മ്മ്… ഹ്മ്മ്…ഇഷ്ടായില്ല…

രണ്ടാളും ഒരുപോലെ ഞെട്ടി… ഈ ശബ്ദം… ഇത് അതുതന്നെ….തിരിഞ്ഞു നോക്കിയില്ല…

നോക്കാനുള്ള ധൈര്യമില്ല.

Both of u ome to my room…

*******************

എന്താരുന്നു അവിടെ….

Nothing മാഡം… സാം ചാടിക്കേറി പറഞ്ഞു…

എബി മുഖം കുനിച്ചു നിൽപ്പാണ്…

അല്ലല്ലോ… വേറെന്തോ പരിപാടിയരുന്നല്ലോ..

തന്റെ ഓഫീസ് ചെയറിലിരുന്നു ആടികൊണ്ടാണ് എൽസയുടെ ചോദ്യം

അതു ഞാനല്ല മാഡം… ഇവനാണ്… എബി…

എബിയോ….

Yes മാഡം… അവനു ഞാനൊരു കഥ പറഞ്ഞു കൊടുക്കുവായിരുന്നു….

എന്നിട്ട് കൊടുത്തോ….

തീർന്നില്ല മാഡം…

എന്ന് തീരും….

ഇന്നുതന്നെ തീരുമോ….

Sure…

എന്നാലേ ഈ കഥ ഉടനെയെങ്ങും തീരില്ല….

തുടങ്ങിയിട്ടേയുള്ളൂ…

സാം അങ്ങോട്ട് നോക്കിക്കേ….

എൽസ പറയുന്നത് കേട്ട് നോക്കുന്ന സാം കാണുന്നത് തുള്ളൽ പനി പിടിച്ചപോലെ വിറക്കുന്ന എബിയേയാണ്

തെണ്ടി…. സാം പല്ലുകടിച്ചു….

സാം പൊക്കോളു…. സാം എൽസയെ നോക്കി…

അവളവനെ കണ്ണു ചിമ്മി കാണിച്ചു… സാം ആശ്വാസത്തിൽ വിരിഞ്ഞ ചിരിയോടെ പുറത്തേക്ക് പോയി…

***************

എബി മോനെ….

എബി പതിയെ അവളെ കണ്ണുയർത്തി നോക്കി…

കഴിഞ്ഞോ തുള്ളൽ… ഏതാരുന്നു തുള്ളൽ കഥ.

എബിക്കു ശബ്ദം പുറത്തേക്ക് വന്നില്ല…

ഇങ്ങനാണോ പ്രേമം പറയാൻ പോകുന്നെ എന്നോട്….

എബി അല്ലായെന്ന് തലയാട്ടി…

ഒന്നുകിൽ കരച്ചിൽ അല്ലെങ്കിൽ ഈ തലയാട്ടൽ…

എന്തേലുമുണ്ടോ പറയാൻ…

No മാഡം….

എന്നാൽപ്പോയി ജോലി നോക്ക്…പോ….

എൽസയുടെ ഒരലർച്ചയിൽ എബി സീറ്റിൽ പോയിരുന്നു…

എൽസ ചിരിയോടെ തന്റെ ജോലിയിലേക്ക് തിരിഞ്ഞു…എബിയും…

**************

ഡാ നീ പിണങ്ങാതെ…

നീയൊന്നും പറയണ്ട… നിനക്ക് പ്രേമിക്കണം.. പക്ഷെ പറയില്ല. എന്നിട്ട് മനുഷ്യനെ നാണം കെടുത്താനായിട്ട് നിന്നു വിറക്കുന്നു….

ഉച്ചക്കത്തെ ബ്രേക്ക്‌ ടൈമിൽ സാമിന്റെ പിണക്കം മാറ്റാൻ ഇറങ്ങിയതാണ് എബി.

ഡാ അത്….എനിക്ക് പറ്റുന്നില്ലടാ….

പിന്നെ… ഈ ലോകത്ത് മനുഷ്യന് സാധിക്കാത്തതായി വെല്ലോമുണ്ടോ…. വിചാരിച്ചാൽ സാധിക്കും… പക്ഷെ വിചാരിക്കണം…

ഞാൻ… ഞാൻ…. പറയാടാ…

എപ്പോ….

പിന്നെ….

പറഞ്ഞാൽ മതി….

പറയും….

****************

എന്നെ നാണം കെടുത്തി അത്രയും ആളുകളുടെ മുന്നിൽ വെച്ചു എന്നെയടിച്ച അവളെ ഞാൻ വെറുതെ വിടില്ല…

എലിസബേത് സ്കറിയ…. എൽസ…. കൊല്ലണം അവളെ…

സുശീല ദേവി മുരണ്ടു….

അവരുടെ ഭർത്താവ് ദിനേശ്…. മദ്യം രുചിച്ചുകൊണ്ട് സോഫയിൽ കിടക്കുകയാണ്… അയാളുടെ കണ്ണിലും മനസിലും എൽസയാണ്..

അവളുടെ സൗന്ദര്യമാണ്… അവളുടെ ദേഷ്യവും ധൈര്യവുമാണ്….ഒരിക്കലെങ്കിലുമൊന്നു അവളെ രുചിക്കണം….

ആ ഓർമയിൽ അയാളുടെ വഷളൻ കണ്ണുകൾ തിളങ്ങി…

**************

അച്ഛൻ വിളിച്ചിട്ട് തണലിലേക്ക് വന്നതാണ് എബി…

ഡാ ഞാൻ കേട്ടതൊക്കെ നേരാണോ…

എന്താണ് അച്ചൊ

നിനക്കൊന്നുമറിയില്ലേ…

ഹ്മ്മ്… ഹ്മ്മ്…

നിനക്ക് എൽസയോട് പ്രണയമാണോ…

ഏഹ് … എബിയുടെ കണ്ണ് തള്ളി…

അച്ഛനിതെങ്ങെനെ അറിഞ്ഞു…

അതൊക്കെ പറയാം… നി ആദ്യം സത്യം പറ..

അതെ അച്ചൊ… എനിക്ക് എൽസ മാഡത്തിനെ ഇഷ്ടാണ്….

എത്രനാളായി തുടങ്ങിയിട്ട്…

കുറച്ചു… നാളായി..

എന്നിട്ട് നിയിത് ആ കൊച്ചിനോട് പറഞ്ഞോ…

ഹ്മ്മ്… ഹ്മ്മ്…

അതിന്റെ വീട്ടുകാരോടോ…

ഹ്മ്മ്… ഹ്മ്മ്…

എന്നോടോ….

ഹ്മ്മ്… ഹ്മ്മ്…

എന്നാലേ നീ കേട്ടോ… നിനക്കിങ്ങെനെയൊരു അസുഖം തുടങ്ങിയെന്നു കേട്ടപ്പോൾ…

അതറിഞ്ഞപ്പോ തന്നെ എൽസ കുഞ്ഞു അതവളുടെ വീട്ടിലെ എല്ലാരേയും അറിയിച്ചു…

അതുമാത്രമല്ല ഇവിടെ എന്നെ അറിയിക്കുകയും അവരെല്ലാവരും എന്നെ കാണാൻ വരികയും ചെയ്തു….

എബി ഞെട്ടലോടെ അതിലേറെ അത്ഭുതത്തോടെ ആന്റണിയച്ചനെ നോക്കി… കേട്ടത് വിശ്വസിക്കാനാകുന്നില്ല… മാഡം വീട്ടിൽ പറഞ്ഞെന്ന്…

കൂടാത്തെ അച്ഛനെ അവർ വന്നു കണ്ടെന്നും…

അപ്പോൾ അവർക്ക് എന്നെ ഇഷ്ടാണോ.. ദേഷ്യമില്ലേ…

നീ എന്താണ് ആലോചിക്കുന്നതെന്നു എനിക്ക് പിടികിട്ടി…അവർക്ക് സമ്മതമാണോ എന്നല്ലേ….അതൊക്കെ വഴിയേ അറിയാം… നീ ആദ്യം ആ കൊച്ചിന്റെ മുഖത്തുനോക്കി കാര്യം പറയാൻ നോക്ക്… ഒരു കാമുകൻ വന്നേക്കുന്നു… സ്നേഹിക്കുന്ന പെണ്ണിനോട് ഇഷ്ടം പറയാൻ കഴിവില്ല… കരയനാണേൽ അവനെക്കഴിഞ്ഞേ ആളുള്ളൂ… നീയെന്റെ പേരുടി കളയുമല്ലോ എബിയെ…

അച്ചൊ….. ഞാൻ…. എനിക്ക്….

നീയെന്തിനാ ഈ പേടിക്കുന്നെ… നീയാരെയും കൊല്ലാനോ മോഷ്ടിക്കാനോ അല്ലല്ലോ പോകുന്നെ…

നിന്റെ മനസിലുള്ള ഇഷ്ടം നീ സ്നേഹിക്കുന്ന ആളെ അറിയിക്കാനല്ലേ…

എന്നാലുമച്ചോ

ഒരു കാര്യം പറഞ്ഞേക്കാം… അവൾ എൽസയാണ്.. നല്ല ചുറുചുറുക്കുള്ള ആത്മവിശ്വാസമുള്ള എന്തിനും ധൈര്യമുള്ള പെണ്ണ്… ആ അവൾക് നിന്നോടൊരു ഇഷ്ടമെങ്കിലും തോന്നണമെങ്കിൽ ആദ്യം നീയവളോട് മുഖത്ത് നോക്കി നിന്റെ ഇഷ്ടം അറിയിക്കണം…അതിനു പോലും ധൈര്യം കാണിക്കാത്തവനെ അവളെങ്ങെനെ സ്നേഹിക്കാനാടാ….

നിനക്കറിയുമോ അന്ന് നിന്നോടൊപ്പം ഇവിടെ വന്നില്ലേ…അന്നാ കൊച്ച് വലിയൊരു തുകയും തന്നു പോരാഞ്ഞു അടുത്ത ദിവസം തന്നെ ഇവിടേക്ക് വേണ്ടുന്ന ഒരുപാട് സാധങ്ങൾ വാങ്ങി തരികയും ചെയ്തു…

പുണ്യമാണവൾ… ഭാഗ്യവും…

എബിയുടെ മനസ് നിറഞ്ഞു… എന്റെ പൂച്ചക്കണ്ണി…എന്റെ സ്നേഹം സത്യമുള്ളതാണച്ചോ… ഞാനത് പറയും… എന്റെ കർത്താവ് എനിക്കൊരു വഴി കാണിച്ചു തരും…..

തുടരും 💙❤️

കഥ വായിക്കുന്നവരോടും അഭിപ്രായം പറയുന്നവരോടും നിറയെ സ്നേഹം… ഞാൻ തുടക്കത്തിലേ പറഞ്ഞിരുന്നു ഈ കഥയിൽ പ്രണയവും ആക്ഷനും ഒക്കെയുണ്ട്…അത്കൊണ്ട് അങ്ങെനെ ഉൾക്കൊണ്ട്‌ വായിക്കുക… ലൈക്‌ ചെയ്യാനും കമന്റ് ഇടാനും മറക്കല്ലേ ❤️💙

രചന : പ്രണയിനി

Scroll to Top