എൽസ തുടർക്കഥയുടെ ഭാഗം 17 വായിക്കുക…

രചന : പ്രണയിനി

എബി ബാത്‌റൂമിലേക്ക് വേഗം പോകുന്നത്കണ്ടു പുറകെ വന്നതാണ് സാം.. കുറച്ചുനേരം നോക്കി നിന്നിട്ടും ബാത്‌റൂമിന്റെ ഡോർ തുറക്കാഞ്ഞത് കണ്ടു അവൻ വാതിലിൽ മുട്ടി…

എബി… എബി….

ഓഹ്…. ഒരു ഇടറിയ ശബ്ദം അകത്തുനിന്നു കേട്ടു….

വാതിൽ തുറന്നേടാ….

ഹ്മ്മ്….

എബി വാതിൽ തുറന്നു സാമിനെ ഇറുക്കി കെട്ടിപിടിച്ചു….

സാം ഞെട്ടിപ്പോയി….

എടാ…. എന്ത് പറ്റി… എന്താടാ… ഏഹ്….

എന്റെ….. എന്റെ….. പെണ്ണിന്റെ… കല്യാണം… ആ…. ആയെടാ….

ഏഹ്… എന്നതാ….

എൽസ…. എന്റെ പൂച്ചക്കണ്ണി….

അവ… അവൾ… മറ്റൊരാൾക്ക്‌ സ്വന്തമാകാൻ പോകുവാണെന്ന്…

നിന്നോടാരായിത് പറഞ്ഞെ….

അവൾ തന്നെ….

എപ്പോൾ…

അല്പം മുമ്പ്….

നീയെന്നെയൊന്നു നോക്കിക്കേ….

സാം അല്പം ബലമായിത്തന്നെ എബിയെ അടർത്തിമാറ്റി…

എബിയുടെ മുഖം കണ്ട സാമിന് വല്ലാത്ത സങ്കടം തോന്നി…

കരഞ്ഞു വീങ്ങിയത് പോലെയുണ്ട് മുഖം… ആൺകുട്ടികളും സഹിക്കാനാകാത്ത വേദനയുണ്ടാകുമ്പോൾ കരയുമല്ലേ… ആണായാലും പെണ്ണായാലും വേദന വേദന തന്നെ…

ഇങ്ങെനെ സങ്കടപ്പെടാതെടാ… അന്നേ നിന്നോട് ഞാൻ പറഞ്ഞതല്ലേ…. ഇനീപ്പോ വിഷമിച്ചിട്ടു എന്താ കാര്യം….

എടാ… എനിക്ക് വീട്ടിൽ പോകണം….

ഇപ്പോഴോ… ഉച്ച പോലും ആയിട്ടില്ലടാ…

ഡാ എങ്ങേനെലും എനിക്ക് പോകണം.. ഇല്ലെങ്കിൽ……

നീയൊരു കാര്യം ചെയ്യൂ… നേരെ മാഡത്തിനോട് തന്നെ പറ… കാരണം നീയല്ലേ മാഡത്തിന്റെ പി എ…

എനിക്കിനി ആ മുൻപിൽ പോയി നില്കാൻ വയ്യെടാ… വീണു പോകും….

അതൊക്കെ നിന്റെ തോന്നലാ…. നീ വാ….

സാം ഒരുവിധം എബിയെ കൂട്ടി എൽസയുടെ റൂമിനു മുന്നിലെത്തി…

നീ ചെല്ല്…. ഞാൻ അവിടെ കാണും…

*****************

എബി എൽസയുടെ മുന്നിലെത്തി… അവൾ ലാപ്പിൽ എന്തോ ചെയ്യുകയാണ്…

മാഡം….

Yes….

എനിക്ക് വല്ലാത്ത തലവേദനയും ക്ഷീണവും…

പനി വരാനാണെന്ന് തോന്നുന്നു…

ഞാൻ… ഞാൻ പൊക്കോട്ടെ മാഡം… എനിക്കിന്നു ലീവ് തരുമോ….

എൽസ എബിയെ സൂക്ഷിച്ചു നോക്കി….

അവനവൾക് മുഖം കൊടുക്കാതെ നിൽക്കുകയാണ്…

രാവിലെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ..

ഇപ്പോളെന്ത് പറ്റി…

തലവേദനയുണ്ടായിരുന്നു രാവിലെ തന്നെ…

ഇപ്പോൾ വല്ലാതെ കൂടി…

ഇങ്ങു വാ….

എബി  മടിച്ചു മടിച്ചു അവൾക്കടുത്തേക്ക് ചെന്നു..

എൽസ അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി…

ചൂട് ഒന്നുമില്ലല്ലോ….

മാഡം പൊക്കോട്ടെ ഞാൻ.. വയ്യാഞ്ഞിട്ട….

അവനു എങ്ങെനെയും അവിടുന്നു പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു…അവളുടെ സ്പർശനം പൊളിക്കുന്നു തന്നെ…

എബി R u ok…. ഹോസ്പിറ്റലിൽ കൊണ്ടുപോകണോ…

No മാഡം.. എനിക്കൊന്നു കിടന്നാൽ മതി…

ഓക്കേ.. അവൾ ഫോണെടുത്തു ഓഫീസിലെ ഡ്രൈവറെ വിളിച്ചു എബിയെ വീട്ടിലാക്കാൻ പറഞ്ഞു….

എബി സാമിനോട് മാത്രം പറഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി…

പോകുന്ന വഴിയിലെല്ലാം അവന്റെ കണ്ണുകൾ നിറഞ്ഞു… തുടയ്ക്കുംതോറും അവ നിറഞ്ഞുകൊണ്ടേയിരുന്നു…

സർ ഒട്ടും വയ്യേ… കണ്ണൊക്കെ നിറയുന്നല്ലോ…

സാരമില്ലെടോ…ഒന്നു കിടന്നാൽ മാറും…

എബിയെ വീട്ടിൽ വിട്ടിട്ട് ഡ്രൈവർ തിരികെപോയി…

എബി വാതിൽ തുറന്നു അകത്തേക്ക് കയറി നേരെ കട്ടിലിലേക്ക് വീണു….

കുറെയേറെനേരം അവനവിടെ കിടന്നു… മതിയാവോളം അവൻ കരഞ്ഞു… ഉള്ളിലെ നീറ്റൽ കടിച്ചമർത്തി. ആരുമില്ലാത്തവന്റെ വേദന ആരറിയാൻ…

രാമേട്ടൻ ഇവിടില്ല… ആളുടെ ഏതോ  സുഹൃത്തിനെ കാണാൻ പോയിരിക്കയാണ്‌… രണ്ട് ദിവസം കഴിഞ്ഞേ വരൂ.. അതൊരു കണക്കിന് നന്നായി… ചേട്ടനിതൊക്കെ അറിഞ്ഞാൽ നല്ലത് തരും…

ഇടക്കെപ്പോഴോ മയങ്ങിപ്പോയ എബി കണ്ണു തുറക്കുമ്പോൾ നേരം ഉച്ച കഴിഞ്ഞിരിക്കുന്നു…

ഇത്രനേരം കിടന്നോ… ആകെയൊരു മരവിപ്പാണ്… അവൻ കമന്നു കിടന്നതിൽ നിന്നു ഒന്നു മറിഞ്ഞു…

കൈകൾ രണ്ടും തലക്ക് പിന്നിൽ പിണച്ചു വെച്ചു മുകളിലേക്ക് നോക്കി കിടന്നു…

എഴുന്നേൽക്കാനോ ഡ്രസ്സ്‌ മാറാനോ കഴിക്കാനോ ഒന്നും തോന്നുന്നില്ല…വല്ലാത്ത ശൂന്യത… തനിക് ആകെയുണ്ടായിരുന്ന ഒരേയൊരു വിലപ്പെട്ട നിധി അതും നഷ്ടമായിരിക്കുന്നു… ഇനി ഒന്നുമില്ല..എബി വീണ്ടും അനാഥൻ ആയിരിക്കുന്നു.. ഒറ്റക്ക് ആയിരിക്കുന്നു…

വീണ്ടും കണ്ണുകൾ ചതിച്ചു…അവ നിറഞ്ഞൊഴുകി….

********************

കുറച്ചുനേരം കൂടി കിടന്ന ശേഷം എബി പതിയെ എണിറ്റു… കരഞ്ഞത് കൊണ്ടാകും എണീറ്റപ്പോൾ പെട്ടെന്നൊന്നു വേച്ചുപോയി… ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടൻസ് ഊരികൊണ്ട് അവനാ കുഞ്ഞു ഹാളിലേക്ക് നടന്നു….

ഹാളിലെക്ക് ഇറങ്ങുമ്പോൾ മുന്നിലെ കസേരയിൽ അവനെ പ്രതീക്ഷിച്ചെന്നവണ്ണമിരിക്കുന്ന ആളെ കണ്ട് എബി ഉമിനീരിറക്കി…

എൽസ 🔥🔥

അവളുടെ പൂച്ചക്കണ്ണുകൾ അവന്റെ മേലെ തന്നെയായിരുന്നു…

മാഡം…

എൽസ കസേരയിൽനിന്നു എണിറ്റു….

എബിക്ക് എന്താണ് പറയേണ്ടതെന്നോ ചോദിക്കേണ്ടതെന്നോ ആദ്യം പിടികിട്ടിയില്ല…

എൽസ അവനടുത്തു വന്നുനിന്നു… കണ്ണുകൾ അവന്റെ മുഖത്ത് തന്നെയാണ്…

എബി മുഖം കുനിച്ചു.. ആകുന്നില്ല ആ കണ്ണുകളെ നേരിടാൻ….

അവൾ കയ്യുയർത്തി അവന്റെ നെറ്റിയിൽ തൊട്ട് നോക്കി… അവളുടെ കയ്യിലെ തണുപ് അവന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ വല്ലാത്തൊരാശ്വാസമവന് തോന്നി…ഇത്രനേരം പുകഞ്ഞ ശരീരത്തിനും മനസിനും മേലെ ഒരു പുതു മഴ പെയ്തപോലെ… ആ വിരലുകൾ അങ്ങനെതന്നെ ചേർന്നിരിക്കാൻ അവൻ കൊതിച്ചു…

പനി കുറഞ്ഞോ.. എൽസയുടെ  ഗാംഭീര്യമുള്ള ശബ്ദം കേട്ട് എബി ഞെട്ടി കണ്ണുകൾ തുറന്നു…

കുറഞ്ഞെന്നോ ഇല്ലെന്നോയെന്ന പോലെ അവൻ തലയാട്ടി…

എൽസ അവനെത്തന്നെ നോക്കി നിൽക്കുകയാണ്.

എബിമോന് എന്നോട് പ്രേമമാണോ… പൊടുന്നനെ എൽസയങ്ങെനെ ചോദിക്കുന്നത് കേട്ട എബി ഞെട്ടിവിറച്ചു…

ഹ്മ്മ്…. പറ… എന്നെ ഇഷ്ടമാണോ എന്ന്…

എബിക്ക് തൊണ്ടയാകെ വരളുന്നപോലെ തോന്നി.

അവനൊന്നും മിണ്ടിയില്ല….

ഒന്നും പറയാനില്ലേ….

അവനെന്നിട്ടും മിണ്ടിയില്ല…

സ്നേഹം തോന്നിയ പെണ്ണ് വന്നു നേരിട്ട് ഇഷ്ടമാണോ എന്നെ എന്ന് ചോദിച്ചിട്ട് പോലും മിണ്ടാതെ നിൽക്കുന്ന എബിമോനെ എന്ത് ധൈര്യത്തിൽ ഞാൻ തിരികെ സ്നേഹിക്കും..

എബിക്ക് അവൾ പറഞ്ഞത് മനസിലായില്ല…

പൊട്ടൻ… എൽസ മനസ്സിൽ പറഞ്ഞു…

കഴിഞ്ഞ ദിവസം സാമിനെ കെട്ടിപിടിച്ചു പൊട്ടികരയുന്നുണ്ടായിരുന്നല്ലോ..എല്ലാം പോയെ…

എന്നും പറഞ്ഞു…. അതിന്റെ പാതി എനർജി പോരെ സ്നേഹിക്കുന്ന പെണ്ണിന്റെ മുഖത്ത് നോക്കി കാര്യം പറയാൻ… തിരികെ ഇഷ്ടം ഉണ്ടാകുന്നതുo ഇല്ലാത്തതും രണ്ടാമത്തെ കാര്യമാണ്.. അതറിയണമെങ്കിൽ വാ തുറക്കണ്ടേ… എന്ത് പറഞ്ഞാലും കേട്ടാലും ഇങ്ങെനെയിരുന്നു മോങ്ങിക്കോണം.

എബിക് എൽസയുടെ മുഖത്തേക്ക് നോക്കാനേ കഴിഞ്ഞില്ല.. അവൾക്കെല്ലാം മനസിലായെന്നും കഴിഞ്ഞ ദിവസത്തെ കരച്ചിൽ അവൾ കണ്ടെന്നും അവനു മനസിലായി.. ഇനിയെങ്ങെനെ നേരെ നോക്കും… അല്പം ബാക്കിയുണ്ടായിരുന്ന ഇമേജ് കൂടി പോയി…

വല്ലതും പറയാനുണ്ടോ… എൽസയാണ്…

എബി തല വിലങ്ങനെയാട്ടി…

ശരി…. എന്നാണോ ധൈര്യത്തോടെ എന്റെ മുന്നിൽ വന്നു നിന്നു നിന്നെയെനിക് ഇഷ്ടമാണെന്ന് പറയുന്നോ അന്ന് നമുക്ക് കല്യാണത്തെക്കുറിച്ചു ആലോചിക്കാം കേട്ടോ…

എൽസ തിരികെ പോകാനൊരുങ്ങി…

ആഹ് പിന്നെ… നാളെ രാവിലെ ഓഫിസിൽ കണ്ടോണം.. എന്റെ കല്യാണവും കളവാണവുമൊന്നുമല്ല…

ഇനി അതുമോർത്തു മോങ്ങികൊണ്ടിരിക്കണ്ട….

എബി അനങ്ങിയില്ല…..

കേട്ടോന്ന്… എൽസ ഒന്നുകൂടി അമർത്തി ചോദിച്ചു

Ahm…..

ഗുഡ്…. എൽസ ഒരു ചിരിയോടെ വണ്ടിയിൽ കയറി….

എബി പിറകെയും….

എൽസ കാറിൽ കയറിയിരുന്നു സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് എബിയെ വിളിച്ചു…

ഇങ്ങു വാ….

എബി അവൾകടുത്തേക്ക് മുഖം കുനിച്ചു….

ഒരു പെണ്ണിനെ സ്‌നേഹിക്കുമ്പോൾ അല്ലെങ്കിൽ ഒരു പെണ്ണിനോട് ഇഷ്ടം തോന്നുമ്പോൾ അവളുടെ മുഖത്ത് നോക്കി ആദ്യം പറയാനുള്ള ധൈര്യമെങ്കിലും കാണിക്കണം… കരയാനാർക്കും സാധിക്കും…

നേടാനാണ് ബുദ്ധിമുട്ട്… പക്ഷെ ശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല….

എൽസ അതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു….

എൽസ പോയി കഴിഞ്ഞും എബി അവൾ പറഞ്ഞത് ചന്നം പിന്നം ആലോചിച്ചു… അവൻ വേഗം ഫോണെടുത്തു സാമിനെ വിളിച്ചു….

എടാ….. എബിയുടെ ഉറക്കെയുള്ള വിളികേട്ട് ഭക്ഷണം കഴിക്കുവായിരുന്ന സാമിന്റെ കൈയിൽ നിന്നു ഫുഡ്‌ താഴെ പോയി…

എന്നാടാ കാലാ അലറുന്നെ

എബി ഒറ്റ ശ്വാസത്തിൽ കാര്യങ്ങളെല്ലാം സാമിനോട് പറഞ്ഞു

സാം വായിലേക്ക് വെച്ച ഭക്ഷണം അങ്ങെനെയെ വിഴുങ്ങി….

എടാ എബി… നീ പറഞ്ഞതൊക്കെ സത്യാണോ….

അതേടാ… സത്യം… എനിക്കൊന്നും മനസിലാകുന്നില്ല…

മോനെ എബി…. അടിച്ചു മോനെ…..

ഹഹ… സാം ഇന്നസെന്റിനെ പോലെ ചിരിച്ചു…

കാര്യം പറയെടാ പുല്ലേ….

ഡാ പൊട്ടാ മാഡം നിന്നോട് പറഞ്ഞത് ആളുടെ മുഖത്ത് നോക്കി ഇഷ്ടം പറയാനാണ്…. അല്ലാതെ നിന്നെപ്പോലെ ഇങ്ങെനെ മൂങ്ങയെപോലിരുന്നിട്ടോ മോങ്ങിയിട്ടോ കാര്യമില്ലെന്ന്….

പോയി പറയെടാ…

ഇപ്പോഴോ…

ഓഹ്.. ഇങ്ങെനെയൊരു കിഴങ്ങൻ….

ഡാ അതൊക്കെ നമുക്ക് നാളെ പ്ലാൻ ചെയ്യാം….

ഇപ്പോൾ നീ സമദാനിക്ക്…

എനിക്ക് ഏതാണ്ടൊക്കെ തോന്നുന്നെടാ….

എന്നാടാ… വയർ വേദനയാണോ….

പോടാ…. എനിക്ക് ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല…

ആഹ്… അതിനൊരു കാര്യമുണ്ട്….

എന്ത്…

നീ പോയി ഗ്യാസ് കത്തിച്ചു അതിലേക്ക് ആ ചട്ടുകം വെക്കുക… അതു നന്നായി പഴുത്തു ചൂടാകുമ്പോൾ നിന്റെ കയ്യിലോട്ട് വെക്കുക…

അപ്പോൾ പൊള്ളും… എന്നിട്ട് നീ വിശ്വസിച്ചാൽ മതി… വെച്ചിട് പോടാ പൊട്ടാ…

എബി വേഗം ഫോൺ കട്ട്‌ ചെയ്തു….

അവൻ വീണ്ടും എൽസയെ ഓർത്തു…. അവളുടെ തിളങ്ങുന്ന കണ്ണുകളെ…. തീക്ഷ്ണമായ നോട്ടത്തെ…. പതറാത്ത സംസാരത്തെ… അവസാനം അവൾ അവനോട് പറഞ്ഞതും….

എബിക് ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… ഒരു പാൽ പുഞ്ചിരി… കുഞ്ഞിനെപോലെ നിഷ്കളങ്കമായ ഒന്ന്….

അവൻ ശ്വാസമോന്നു നീട്ടിയെടുത്തു…..

എന്റെ ഈശോയെ….. എനിക്ക് തന്നേക്കണേ അവളെ……

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….

തുടരും….

രചന : പ്രണയിനി


Comments

Leave a Reply

Your email address will not be published. Required fields are marked *