എൽസ, തുടർക്കഥ, ഭാഗം 16 ഒന്ന് വായിക്കൂ…

രചന : പ്രണയിനി

എനിക്കറിയാം ഒരിക്കലും എനിക്ക് നേടാൻ കഴിയാത്തതാണ് എന്റെ പ്രണയമെന്ന് … അതും എന്റെ പൂച്ചക്കണ്ണിയോട്… നേടാനായില്ലെങ്കിലും എനിക്ക് പ്രണയിക്കാമല്ലോ…

ഇഷ്ടപ്പെടാമല്ലോ..ആരും അറിയാതെ ആരോടും പറയാതെ… എന്റേത് മാത്രമായി… എനിക്ക് മാത്രമായി….

എബിയുടെ ഉള്ളം മൗനമായി അവളോട് തന്റെ പ്രണയം ചൊല്ലി….

ഇതൊന്നുമറിയാതെ ഇപ്പോഴും ഗാഢമായ ഉറക്കത്തിലാണ് എൽസ….

**************

പിറ്റേന്ന് വൈകുന്നേരം മീറ്റിംഗ് ഭംഗിയായിത്തന്നെ കഴിഞ്ഞു… അന്നൊക്കെ ബഹുമാനത്തോടെ മാത്രം എൽസയെ നോക്കികൊണ്ടിരുന്ന എബിയുടെ കണ്ണുകളിൽ ഇന്ന് പ്രണയമാണ്.. എൽസയോടുള്ള അടങ്ങാത്ത പ്രണയം… അനുനിമിഷം അതിന്റെ അളവ് കൂടികൊണ്ടിരിക്കുകയാണ്…ഒരിറ്റു പോലും പുറത്തേക്ക് ചോർന്നു പോകാതെ അവന്റെ ഉള്ളാകെ അവൾ നിറഞ്ഞിരിക്കുകയാണ്….

*************

രണ്ടാളും തിരികെയുള്ള യാത്രയിലാണ്…

എബിക്ക് എന്തൊക്കെയോ അവളോട് സംസാരിക്കാൻ തോന്നുന്നു… ഇത്രനാളും പേടിയോടെ കൂടെയിരുന്നവന് ഇന്നവളോട് ചേർന്നിരിക്കാനും ഒരുപാട് കഥകൾ പറയാനുമാണ് തോന്നുന്നത്…

ഈ യാത്ര തീരേണ്ടായിരുന്നുന്ന് തോന്നുന്നു… എല്ലാ ദിവസവും അവൾക്കൊപ്പം മുഴുവൻ സമയവും ചിലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഉള്ളം കൊതിക്കുന്നു..നടക്കില്ലന്നറിയാം… വെറുതെയൊരു കൊതി….

തിരികെ നാട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു…

അതെ സമയമാണ് എൽസക്ക് അമ്മച്ചിയുടെ ഫോൺ വരുന്നത്….

അമ്മച്ചിയെ…

എൽസമ്മോ… എത്താറായോ…

ആയമ്മച്ചി… ഞാൻ അമ്മച്ചിയുടെ എബിമോനെ വീട്ടിലേക്ക് ആക്കിയേച്ചും വരാം…

ആഹാ.  അപ്പോൾ കറക്റ്റ് സമയത്താണ് ഞാൻ വിളിച്ചതല്ലേ….

എന്താ അമ്മച്ചി….

എബിയുടെ ഉള്ളം എന്തിനോ തുടിച്ചു… ആഗ്രഹിക്കുന്നതെന്തോ കേൾക്കാൻ പോകുന്നപോലെ…

അവനെ അങ്ങോട്ട് വിടണ്ട…ഇങ്ങു കൊണ്ടുപോര്….

എബിയുടെ മനസ് സന്തോഷംകൊണ്ട് തുള്ളിചാടി…

എന്നിട്ടും അതു പുറമെകാണിക്കാതെ അവനിരുന്നു….

എബിമോനെ അമ്മച്ചി പറഞ്ഞത് കെട്ടോ…

കേട്ടു മാഡം…

അപ്പോൾ എങ്ങനാ പോയേക്കാം…

പെട്ടെന്ന് സമ്മതിച്ചാൽ മാഡത്തിന് വല്ല സംശയവും തോന്നുവോ… ആദ്യമൊന്നു തടസ്സം നിന്നു നോക്കാം… എന്നിട്ട് സമ്മതിക്കാം…

അയ്യോ മാഡം അതൊക്കെ ബുദ്ധിമുട്ടല്ലേ…

ആർക്ക്…

നിങ്ങൾക്കൊക്കെ… എന്നെ… ഇങ്ങെനെ….

ആണോ… എന്നാൽ ശരി… വരണ്ട… വീട്ടിൽ വിട്ടേക്കാം… അമ്മച്ചിയോടു ഞാൻ പറഞ്ഞോളാം..

എന്താ…

പണി പാളിയോ കർത്താവെ..

അയ്യോ മാഡം… അമ്മച്ചിക്ക് വിഷമം ആകില്ലേ… ഞാൻ വരാം…

ഇത്രപെട്ടെന്ന് മനസ് മാറിയോ…

അതിനവൻ അവളെനോക്കി നല്ലോണം ചിരിച്ചു…

ഹ്മ്മ് ഹ്മ്മ്…

എൽസയും ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു…

***************

ഇത്രയൊക്കെ ഉണ്ടായിട്ടും ഞങ്ങളോട് പറഞ്ഞില്ലല്ലോ നിങ്ങളാരും…

ഗ്രേസിയമ്മയും അമ്മച്ചിയും ദേഷ്യത്തിലും സങ്കടത്തിലുമാണ്…

കറിയാച്ഛൻ ഇന്നാണ് അവരോട് അന്നുണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞത്… അതിന്റെ ദേഷ്യവും വിഷമവുമാണ്….

ഒരുവിധമാണ് എൽസയും എബിയും അപ്പയും കൂടി അവരെ ഓക്കെയാക്കിയത്..

എൽസമ്മോ എബിമോന് റൂം കാണിച്ചു കൊടുക്ക്…

ക്ഷീണം കാണും.. രണ്ടാളും പോയി കിടന്നോ…

എബിമോൻ വാ….

എൽസ എബിയുമായി മുകളിലേക്ക് നടന്നു..

എൽസയുടെ മുറിയുടെ അടുത്തായിത്തന്നെയായിരുന്നു എബിയുടെ മുറിയും….

എന്നാൽ എബിമോൻ ഉറങ്ങിക്കോ… ഗുഡ് നൈറ്റ്‌..

നാളെ കാണാം..

ഗുഡ്‌നെറ്റ് മാഡം….

എൽസ മുറിയിൽ കയറി കതകടക്കുന്നത് വരെ എബിയവളെ നോക്കിനിന്നു….

മുറിയിലേക്ക് കയറിയെങ്കിലും എബിക് ആകെ വീർപ്പുമുട്ടൽ തോന്നി.. വീണ്ടുമവളെ കാണാൻ തോന്നുന്നു…

എന്റെ കർത്താവെ… എന്താണിങ്ങെനെ….

കുറെയേറെ നേരം അവനാ മുറിയിലൂടെ നടന്നു…

അവളെക്കാണാതെയൊട്ടും പറ്റില്ല എന്ന് തോന്നിയൊരു നിമിഷം എബി മുറി തുറന്നു പുറത്തേക്കിറങ്ങി….

നേരെ എൽസയുടെ മുറിയുടെ മുന്നിൽ ചെന്നു…

വെറുതെ വാതിലൊന്നു തള്ളിനോക്കി…

ഭാഗ്യം കുറ്റിയിട്ടിട്ടില്ല…. അവൻ ഇടം വലം ഒന്നുകൂടി നോക്കി അകത്തേക്ക് നടന്നു…

ആദ്യമായാണ് എബി എൽസയുടെ മുറിയിൽ….അവൻ ചുറ്റും നോക്കി… വലിയൊരു മുറിയാണ്..

ഒരുപാട് ഇൻറ്റീരിയർസ് വർക്ക്‌ ഒക്കെ ചെയ്തിട്ടുണ്ട്… കട്ടിൽ കിടക്കുന്ന പുറകിലെ ഭിത്തിയിൽ എൽസയുടെ വലിയൊരു പിക് വച്ചിട്ടുണ്ട്…ഒരു വശത്തേക്ക് മുഖം ചെരിച്ചു ചിരിയോടെ നിൽക്കുന്ന എൽസ… പൂച്ചക്കണ്ണുകളിൽ തിളക്കം… ചുണ്ടിൽ നനുത്ത പുഞ്ചിരി… ഒരു ഒരുക്കവും മുഖത്തില്ല…

പേരിനൊരു പൊട്ടുപോലും.. എന്നിട്ടും വല്ലാത്തൊരു ഭംഗി…. അതുകൂടാതെ വേറെ പല ഫോട്ടോസും ആ മുറിയിലുണ്ട്…

അവനെല്ലാമോന്നു നോക്കി എൽസയുടെ കട്ടിലിനു താഴെയായി മുട്ടിലിരുന്നു….

ശാന്തമായി ഉറങ്ങുന്നവൾ…

എന്റെ ഉറക്കം കട്ടെടുത്തോ പെണ്ണെ നീ…എന്നിട്ടാ ഉറക്കം കൂടിയാണോ നിയീ കിടന്നുറങ്ങുന്നത്…

എന്റെ അവസ്ഥ വെല്ലോം നീയറിയുന്നുണ്ടോ….

എങ്ങെനെ നടന്ന ഞാനാ… ഇപ്പോൾ കണ്ടോ നിന്നെ കണ്ടുകൊണ്ട് മാത്രമിരുന്നാൽ മതിയെനിക്ക്..

അല്പമേലും ദൂരെ പോയിരുന്നാൽ എന്തോ പെടച്ചിലാണ്… വേദനയാണ് നെഞ്ചിൽ….

എന്ത് മായാജാലമാണ് പെണ്ണെ എന്നിൽ നീ തീർത്തത്… നിന്നിൽ അടിമപെട്ടു പോയിരിക്കുന്നു ഞാൻ….

അവളെ നോക്കി ആ കട്ടിലിൽ ചാരിയവനിരുന്നു

പുലർച്ചയോടെ എബി അവന്റെ മുറിയിലേക്ക് വരികയും ചെയ്തു……

പിറ്റേന്ന് രാവിലേ രണ്ടാളും ഒന്നിച്ചാണ് ഓഫീസിലേക്കിറങ്ങിയത്.. അമ്മച്ചി രണ്ടാൾക്കും സ്നേഹചുംബനം നൽകി…

പുതിയ ഉന്മേഷത്തോടെ എബിയും…

**************

ദിവസങ്ങൾ മുന്നോട്ട് പോയ്കൊണ്ടിരുന്നു…

എബിയുടെ പ്രണയവും…

എൽസയുടെ പിഎ ആയത്കൊണ്ടുതന്നെ എന്നും അവൾക്കൊപ്പം അവൻകാണും… പണ്ടൊക്കെ പേടിയോടെ നടന്നവൻ ഇന്നവളൊന്നു കൂടെ വിളിച്ചെങ്കിൽ എന്ന് കൊതിയോടെ നോക്കിയിരിക്കും…

കഴിക്കുമ്പോഴും മീറ്റിംഗിൽ പങ്കെടുക്കുമ്പോഴും ഓഫീസ് കാര്യങ്ങൾ ചെയ്യുമ്പോഴും അവന്റെ കണ്ണുകൾ എപ്പോഴും എൽസക്ക് ചുറ്റുമുണ്ട്, അവളുടെ ഓരോ ഭാവവും ഒപ്പിക്കൊണ്ട്…എബിയിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.. ഓഫീസ് കാര്യങ്ങൾ ചെയ്യാനും നന്നായി സംസാരിക്കാനും ഭയം എന്ന വികാരം ഒരു പരിധിവരെ കുറക്കാൻ അവനു സാധിച്ചിട്ടുണ്ട്…

അവന്റെ ഈ കള്ളകളി ഒരിക്കൽ സാം കയ്യോടെ പൊക്കി…

സത്യം പറയെടാ… നിനക്കെന്താ മാഡത്തോട്…

പ്രണയമാണ്… സ്നേഹമാണ് ഇഷ്ടമാണ്…

അവൻ തന്റെ മുന്നിൽ കിടന്നു പതറുമെന്ന് കരുതിയ സാം ഞെട്ടി…. ചെക്കന് ഇത്രയും ധൈര്യമൊക്കെയായോ….

എന്റീശോയേ… നീയെന്നതാടാ ഈ പറയുന്നേ..

എനിക്കറിയില്ലടാ… പക്ഷെ ഒന്നറിയാം… അവളെ ഞാൻ ഈ ലോകത്ത് മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു… ചിലപ്പോൾ നിനക്ക് തോന്നാം ഇതൊക്കെ എന്റെ വെറും തോന്നലാണ് എന്നൊക്കെ…

പക്ഷെ അങ്ങെനെയല്ലടാ…എനിക്ക് അവളെന്റെയാണെന്നു മാത്രം തോന്നുവാ… എന്റെ സന്തോഷങ്ങൾക് കാരണമായവൾ കൊണ്ട് മാത്രമല്ല എനിക്കവളെ ഇഷ്ടം… എന്തോ എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നു…..അറിയാം ഇതൊക്കെ സ്വപ്നമാണെന്ന്… എനിക്കൊന്നും അവരുടെ കുടുംബത്തിന്റെ മുന്നിൽ പോലും നില്കാൻ യോഗ്യതയില്ലെന്ന്…

പക്ഷെ പക്ഷെ… അവളില്ലാതെ എനിക്ക്….

എനിക്ക്…

എബി…. എന്താടാ ഇത്…

പോട്ടെ… സാരമില്ല…. നീ വാ….ഞാൻ ചോദിച്ചെന്നേയുള്ളു… പ്രണയം ആർക്കു ആരോട് വേണേലും എപ്പോൾ വേണേലും തോന്നാം…

അതിനു ആർക്കും ആരുടെയും സമ്മതം വേണ്ട…

നിന്റെ പ്രണയം ഇപ്പോൾ നിന്റെ സ്വകാര്യതയാണ്.

അതിനെ ഞാൻ മാനിക്കുന്നു… നമുക്ക് നോക്കടാ… ഈ ലോകത്ത് എന്തൊക്കെ അത്ഭുതങ്ങൾ നടക്കുന്നു… പിന്നെയാണോ ഇത്….

നമുക്ക് ശരിയാക്കാം നീ വാ..

*************

എബി മോനെ…

Yes മാഡം..

ഇപ്പോൾ എന്നെ എന്റെ പൂച്ചക്കണ്ണി എപ്പോഴും ഇങ്ങനാണ് വിളിക്കാറ്.. എന്നാൽ അന്ന് ചമ്മലാരുന്നെങ്കിൽ ഇന്ന് പറഞ്ഞറിയിക്കാനാത്ത ഒരു കുളിരാണ് ആ വിളിയിൽ നിന്നും കിട്ടുന്നത്…

ആ വിളി കെട്ടില്ലേൽ വേദനയും….

ഞാൻ മൂന്നു ദിവസമിവിടെ കാണില്ല കെട്ടോ..

എബി ഞെട്ടി…. മൂന്നു ദിവസം അവളെ കാണാതെ…. എങ്ങെനെ കഴിയും തനിക്ക്….

എബി….. എബി…..

Yes മാഡം…

ഇതെവിടെ പോയി… സ്വപ്നം കാണുവാണോ…

So…. സോറി മാഡം…

Leave it… ഞാൻ പറഞ്ഞത് കേട്ടോ… മൂന്ന് ദിവസത്തേക്കുള്ള വർക്ക്‌ ഞാൻ തരാം ..

അതൊക്കെ തീർത്തു വെച്ചേക്കണം..

ഓക്കേ മാഡം…

ഓക്കേ…

മാഡം…

ഹ്മ്മ്…

എവിടെ പോകുവാണ് മൂന്നു ദിവസം…

എൽസ എബിയേയൊന്നു നോക്കി… ആ കണ്ണുകളിൽ ആകാംക്ഷയാണ്…

അപ്പോൾ എബിമോൻ ഒന്നുമറിഞ്ഞില്ലേ…

ഞാനോർത്തു അമ്മച്ചി പറഞ്ഞുകാണുമെന്ന്.

ഏഹ്…..ഇല്ല… എന്താ മാഡം..

അതോ….. അതു… എൽസ കസേരയിലേക്ക് ചാഞ്ഞിരുന്നൊന്നു ആടി…

എന്നെ കെട്ടിച്ചുവിടാൻ വീട്ടുകാരങ്ങു തീരുമാനിച്ചു എബിമോനെ… അതും പറഞ്ഞു എൽസ അവനെനോക്കി ചിരിച്ചു…

അതുവരെ ആകാംഷ നിറഞ്ഞിരുന്ന എബിയുടെ കണ്ണുകളിൽ പൊടുന്നനെ ഞെട്ടൽ ഉളവായി..

നിന്ന നില്പിൽ അവനാകെ വിയർത്തു….താഴേക്ക് വീണു പോകുമോ എന്നു പോലുമവൻ ഭയന്നു…

നഷ്ടപെടുവാണോ ദൈവമെ എനിക്കവളെ എന്നെന്നേക്കുമായി… ഇതിനാണോ നീയെനിക്ക് വേണ്ടാത്ത ചിന്തകൾ മനസ്സിൽ തന്നത്…. ആശിപ്പിച്ചത്…. മോഹിപ്പിച്ചത്…ഇനിയിവിടെ നിന്നാൽ ഒരു പക്ഷെ എന്റെ മനസിലുള്ളത് മാഡം അറിയും… അതു പാടില്ല…

മാഡം… ഞാൻ….. ഞാനിപ്പോൾ വരാം…

ഹ്മ്മ്…

അവൻ വേഗം പുറത്തേക്കിറങ്ങി.. കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങുന്നു.. എവിടേലും പോയിരുന്നു ഒന്നുറക്കെ കരയാൻ അവനു തോന്നി… നെഞ്ചിലാരോ കത്തികൊണ്ട്  പച്ചക്ക് വരഞ്ഞത് പോലെ… ചോര ചീറ്റുന്നു അവിടെ നിന്നും….

എന്റെ പൂച്ചക്കണ്ണി…. പോകല്ലേ എന്നെ വിട്ട്…

അവന്റെ മനസ് അലറികരഞ്ഞു….

കിട്ടില്ലെന്ന്‌ അറിഞ്ഞുകൊണ്ട് തന്നെയാണ് സ്നേഹിച്ചത്… മറ്റാരുടെയേലും സ്വന്തമാകുമെന്നും അറിയാമായിരുന്നു.. പക്ഷെ… ഇത്രപെട്ടന്ന് ഇങ്ങെനെയൊന്നു കേൾക്കേണ്ടി വരുമെന്ന്….. സഹിക്കാനാകുന്നില്ല…. എബി ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു… പൈപ്പ് തുറന്നു വെച്ചു…. അവൻ മുഖം അമർത്തി പൊത്തിപിടിച്ചു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും 😄😄 ടിങ്  ടിങ്ടിഡിങ്

രചന : പ്രണയിനി


Comments

Leave a Reply

Your email address will not be published. Required fields are marked *