എൽസ തുടർക്കഥയുടെ ഭാഗം 15 വായിക്കൂ…

രചന : പ്രണയിനി

കണ്ണു തുറക്കുമ്പോൾ കാണുന്നത് മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനാണ്….

ഞാനിതെവിടെയാ….. അവൻ ചുറ്റും നോക്കി…

പെട്ടെന്നാണ് അവന്റെ മനസിലേക്ക് ഇന്നലെ നടന്നതൊക്കെ ഓർമവന്നത്….

കർത്താവെ…. മാഡം… മാഡം എവിടെ….

ആഹ്… എണീറ്റോ എന്റെ ധൈര്യശാലി എബിമോൻ…

എബി നോക്കുമ്പോൾ ഡോർ തുറന്നു കയറിവരികയാണ് എൽസ… ഇന്നലത്തെ അതെ വേഷം… അവിടിവിടെ മുഷിഞ്ഞിട്ടുണ്ട്… കയ്യിൽ ഒരു ഫ്ലാസ്കും കവറുമൊക്കെയുണ്ട്..അവനവളുടെ നെറ്റിയിലേക്ക് നോക്കി….

മരുന്നു വെച്ചു ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്….

സമാധാനമായി….

എന്നാടോ ഇങ്ങെനെ നോക്കുന്നെ…

അല്ല…. മാഡം…. മാഡം ഓക്കേയല്ലേ…. കുഴപ്പമൊന്നുമില്ലല്ലോ….

എന്ത്‌ കുഴപ്പം…. ദേ നോക്ക്… ഞാൻ അങ്ങനെതന്നെയുണ്ട്…. കുഴപ്പം എബിമോനാണ്..

എനിക്കോ….അവളുടെ എബിമോൻ വിളിയിൽ എബിക്ക് നാണം തോന്നി…. കുഞ്ഞുപിള്ളേരെ വിളിക്കുന്നപോലെ….

പിന്നല്ലാതെ… ഇന്നലെ ഇത്തിരി പോന്ന ചോര കണ്ടു ബോധം പോയതാ… പൊക്കിയെടുത്ത ഇവിടെ കൊണ്ടുവന്നെ… പിന്നെ ഡ്രിപ്പിട്ട് കിടത്തി… ഞാൻ പോയി ഡ്യൂട്ടി നഴ്സിനെ വിളിച്ചുകൊണ്ടു വരാം… എബിമോൻ കിടന്നോ…

ഒരു കുസൃതിയോടെ പറഞ്ഞു എൽസ പുറത്തേക്കിറങ്ങി…

ശേ… ഈ മാഡമെന്താ എന്നെയിങ്ങെനെ വിളിക്കുന്നെ… കളിയാക്കുവാണോ ഇനിയെന്നെ.  എന്നാലും ഇച്ചിരി ചോര കണ്ടു ബോധം പോകയേ…. ശോ.. ഇതിൽ കൂടുതൽ നാണക്കേട് വരാനുണ്ടോ.. എബിക്ക് ആകെ ചമ്മൽ തോന്നി…

അല്പം കഴിഞ്ഞു എൽസയോടൊപ്പം കയറിവന്ന നേഴ്സ്  അവന്റെ കയ്യിലെ ക്യാനുല ഊരിമാറ്റി…

ഇനി കഴിക്കാൻ കൊടുത്തോളു…

താങ്ക്യു സിസ്റ്റർ…

എബിമോൻ പയ്യെ എണീറ്റൊന്ന് മുഖം കഴുകി വാ…

നമുക്ക് ചായ കുടിക്കാം…

എബി….എൽസയെ നോക്കി ഒന്നു ചമ്മി…

ഹ്മ്മ്… ചെല്ല് ചെല്ല്….

അവൻ ബാത്രൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ എൽസ ആർക്കോ ഫോൺ ചെയ്യുകയാണ്…

ഇംഗ്ലീഷിലാണ് സംസാരം… അപ്പോഴേ അറിയാം ഓഫീസ് മാറ്ററാണ്…

ഫോണിൽ സംസാരിച്ചുകൊണ്ടുതന്നെ അവൾ അവനെ മേശയിലേക്ക് കണ്ണുകാണിച്ചു….

അവൻ നോക്കുമ്പോൾ ടേബിളിൽ ചായയും ഒരു ഡിസ്പോസബിൾ പ്ലേറ്റിൽ ദോശയും ചട്ണിയും വെച്ചിട്ടുണ്ട്…

അവനു കഴിക്കാനാണ്…

അവനവളെ നന്ദിയോടെ നോക്കി… എൽസ അവനെ കണ്ണുരുട്ടി കാണിച്ചു കഴിക്കാൻ കണ്ണുകൾക്കൊണ്ട് പറഞ്ഞു…

എബി വേഗം കഴിക്കാൻ തുടങ്ങി.. സത്യത്തിൽ നല്ല വിശപ്പുണ്ടായിരുന്നു…. അത്കൊണ്ട് തന്നെ ഭക്ഷണത്തിനൊക്കെ നല്ല രുചി….

അവൻ കഴിച്ചു കഴിഞ്ഞു ചായയും കുടിച്ചു….

അപ്പോഴേക്കും എൽസ ഫോൺ വെച്ചു അവനടുത്തേക്ക് വന്നു…

കഴിച്ചോ… മതിയായോ…

ഹ്മ്മ്… മതി മാഡം…

എന്നാൽ നമുക്കുറങ്ങിയാലോ…

ശരി…. അല്ല മാഡം കഴിക്കുന്നില്ലേ…

വേണ്ടടോ… എനിക്കൊന്നു കുളിച്ചു ഫ്രഷാകണം…

എന്നാലേ കഴിക്കാൻ തന്നെ തോന്നു…

അവർ രണ്ടാളും ബില്ലും പേ ചെയ്തിറങ്ങി….

വണ്ടിയിൽ ഇരിക്കുമ്പോൾ എബി എൽസയെ നോക്കി

ഇന്നലെ യാതൊന്നും നടന്നില്ല എന്നുള്ള രീതിയിലാണ് ഇരിപ്പ്… എന്നാലും എന്തൊരു ഇടിയായിരുന്നു… മാഡം ഇതൊക്കെ പഠിച്ചിട്ടുണ്ടാകുമോ… എങ്ങനാ ചോദിക്കുക…

എബിമോന് എന്നോടെന്താ ചോദിക്കാനുള്ളത്…

എബി ശരിക്കും ഞെട്ടി.. ഇതെങ്ങെനെ പിടികിട്ടി….

അവൻ അത്ഭുതത്തോടെ അവളെ നോക്കി….

കുറച്ചുനേരമായി എബിമോൻ എന്നെത്തന്നെ നോക്കിയിരിക്കുന്നു… അതുകണ്ടപ്പോഴേ തോന്നി എന്തോ ചോദിക്കാനുണ്ടെന്ന്… എന്താ…

അല്ല മാഡം… ഇന്നലെ അവന്മാർ…

ഓഹ്… അതാണോ… ആർക്കറിയാം… ഞാൻ താനുമായി ഇങ്ങോട്ട് വരുമ്പോൾ എല്ലാം വഴിയിൽ തന്നെ കിടപ്പുണ്ടായിരുന്നു… ഏതേലും ആശുപത്രിയിൽ കാണും.. എന്നായാലും ഉടനെയൊന്നും അവന്മാർ പൊങ്ങില്ല…

എന്നാലും മാഡം എങ്ങെനെ അവരെയൊക്കെ ഇടിച്ചു…. എനിക്കിപ്പോഴും സ്വപ്നംപോലെ തോന്നുവാ… സിനിമയിലെ പോലെ…

എൽസ അവന്റെ സംസാരം കേട്ട് ഉറക്കെ ചിരിച്ചു…

എബി അവളുടെ ചിരിയിലേക്ക്തന്നെ നോക്കിയിരുന്നു…

എന്ത്‌ രസമാണ്…എന്ത്‌ ഭംഗിയാണ്….

എബിമോനെ… നമ്മുടെ ജീവിതം ചിലപ്പോഴൊക്കെ സിനിമയെ പോലുo കടത്തി വെട്ടും…

എന്റെയപ്പനാണ് എന്നെ ഇങ്ങെനെ വളർത്തിയത്…. അതിലെനിക് എന്നും അദ്ദേഹത്തോട് നന്ദിയെയുള്ളൂ… അപ്പക്കറിയാം ഒരു പെൺകുട്ടി നമ്മുടെ സമൂഹത്തിലിപ്പോൾ നേരിടുന്ന ക്രൂരതകളൊക്കെ… അതാകും സ്വയം രക്ഷക്കായി എന്നെ മാർഷ്യൽ ആർട്ട്സൊക്കെ പഠിപ്പിക്കാൻ വിട്ടത്… അതുകൊണ്ട് എന്താ നമ്മൾ ജയിച്ചില്ലേ… എല്ലാ പെൺകുട്ടികളും അത്യാവശ്യം ഇതൊക്കെ പഠിക്കണം എന്നാണെന്റെ അഭിപ്രയം…

എന്നും അത്കൊണ്ട് ഉപകാരമേ ഉണ്ടാകൂ….

എബിക്കും അതിനു എതിരഭിപ്രായമില്ലായിരുന്നു..

ആണായാലും പെണ്ണായാലും എല്ലാ കാര്യത്തിനുമവർ സ്വയം പര്യാപ്തരായിരിക്കണം..

അതിനവനെന്നും എൽസ ഒരു മാതൃകയാണ്…

എബി…. ഞാൻ വിളിച്ചു പറഞ്ഞതനുസരിച് നമ്മുടെ മീറ്റിംഗ് നാളെ വൈകിട്ടത്തേക്ക് മാറ്റിയിട്ടുണ്ട്…

അപ്പോൾ രണ്ട് ദിവസം കൂടി നമ്മളിവിടെ കാണും… കെട്ടോ….

Yes മാഡം….

എൽസയുടെ ഫോൺ റിങ് ചെയ്തു….

അവളത് കാറിലെ ബ്ലൂട്ടൂത്തുമായി കണക്ട് ചെയ്തു….

ഹലോ അപ്പാ….

എൽസമ്മോ….

എന്റെയപ്പ ഇതിപ്പോ എത്രാമത്തെ വിളിയാ…

പേടിയാടാ കൊച്ചേ… എബി എവിടെ…

എന്റടുത്തിരിപ്പുണ്ട്… സംസാരിച്ചോ…

മോനെ എബി…. ഓക്കേ ആണോ…

അതെ സർ….

മോനെ…. എൽസ അവളോ….

അപ്പാ….

കുഞ്ഞേ ഞാനവനോടല്ലേ ചോദിക്കുന്നെ…

എബി പറ…

ഓക്കെയാണ് സർ…

അവളെക്കുറിച്ചോർത്തു എനിക്ക് പേടിയൊന്നുമില്ല…

എന്നാലും….

എനിക്ക് മനസിലാകും സർ….എന്നേക്കാൾ ആയിരമിരട്ടി സ്ട്രോങ്ങാണ് മാഡം… സർ ഒന്നുകൊണ്ടും പേടിക്കേണ്ട….

വീട്ടിൽ അമ്മച്ചിക്കും ഗ്രേസി കൊച്ചിനും ഒന്നുമറിയില്ല… ഞാൻ പറഞ്ഞിട്ടില്ല…അവൾ പറഞ്ഞു വേണ്ടായെന്നു…

പറയേണ്ട സർ.. വെറുതെ പേടിക്കും…

ഹ്മ്മ്… രണ്ടാളും ശ്രദ്ധിക്കണം കെട്ടോ…

എൽസു…

അപ്പാ…

വേഗം വന്നേക്കാണെടാ…

വരും അപ്പായെ….

*****************

എബി… ഞാനൊന്നു കുളിച്ചു ഫ്രഷായിട് വരാം…

താൻ വേണേൽ അല്പം കിടന്നോ…

ക്ഷീണം കാണും…

വേണ്ട മാഡം… മാഡം ഫ്രഷായിക്കോ…

എൽസയും എബിയും അവരുടെതന്നെ ബിസിനസ്‌ പാർട്ണറിന്റെ ഹോട്ടലിൽ stay ചെയ്യാൻ വന്നതാണ്…

സ്യുട് റൂമാണ്…

കുറെയേറെ നേരത്തിനു ശേഷം എൽസ ഫ്രഷായി ഇറങ്ങി…

എബി നോക്കുമ്പോൾ കാണുന്നത് ഒരു മിടിയും ടോപ്പുമൊക്കെയിട്ട് എൽസ വരുന്നതാണ്… കുളിച്ചു ഇറങ്ങിയതേയുള്ളത്കൊണ്ട് അവളിൽ ഈർപ്പം തങ്ങി നിന്നിരുന്നു… മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ താഴേക്ക് ഇറ്റ് വിഴുന്നുണ്ട്..

എബി അവളെത്തന്നെ നോക്കി നിന്നു…

എഡോ താനൂടി ഫ്രഷായിട് വാ… എന്നിട്ട് നമുക്ക് താഴെ പോയി കഴിക്കാം…

എബി വേഗം അവളിൽനിന്നും നോട്ടം മാറ്റി ബാത്റൂമിലേക്ക് കയറി…

ബാത്‌റൂമിൽ കയറിയപ്പോൾ എബി ഒന്നാഞ്ഞു ശ്വാസം നീട്ടിയെടുത്തു…

ഇപ്പോൾ ഇവിടുന്നല്ലേ എൽസ മാഡം കുളിച്ചിറങ്ങിയത്… ഇപ്പോൾ അവിടെ താനും…

മാഡത്തിന്റെ അരികിൽ പോലും നില്കാൻ യോഗ്യതയില്ലാത്തവനാണ്…കൂടുതൽ ആലോചിച്ചു നില്കാതെ അവൻ വേഗം കുളിച്ചിറങ്ങി…

രണ്ടാളും താഴെ ഹോട്ടൽ ഏരിയയിലേക് നടന്നു…

ഉച്ചയോട് അടുത്തിരുന്നത്കൊണ്ട് രണ്ടാളും ബിരിയാണി കഴിച്ചു….

ഇന്ന് എന്നായാലും മീറ്റിംഗ് നടക്കില്ല… നമുക്ക് കഴിച്ചു കഴിഞ്ഞൊന്നു കറങ്ങാൻ പോകാം..

എബിമോൻ റെഡിയാണോ….

മാഡം… എന്നെയങ്ങെനെ വിളിക്കല്ലേ….

അങ്ങെനെ മാത്രേ വിളിക്കൂ….

എബി പിന്നൊന്നും പറഞ്ഞില്ല…

എൽസയും പുഞ്ചിരിയോടെ ബാക്കി ഭക്ഷണം കഴിച്ചു….

കഴിപ്പൊക്കെ കഴിഞ്ഞു എൽസ എബിയുമായി പുറത്തേക്കിറങ്ങി… ഒരുപാട് സ്ഥലങ്ങൾ എൽസ അവനെ കാണിച്ചുകൊടുത്തു… എബിക്ക് അതൊക്കെ പുതിയ കാഴ്ചകളായിരുന്നു…

ഓരോന്നും ഒരു കൊച്ച് കുഞ്ഞിന്റെ കൗതുകത്തോടെ അവൻ നോക്കികണ്ടു…

ബോട്ടാനിക്കൽ ഗാർഡനും പാലസുമൊക്കെ അവളവനെ കാണിച്ചുകൊടുത്തു…

പുറത്ത് നിന്നു പലതരത്തിലുള്ള ഫുഡ്‌ കഴിച്ചും പലവിധ കാഴ്ചകൾ കണ്ടും ഒന്നിച്ചു ഫോട്ടോകൾ എടുത്തും കളിയും തമാശയും പറഞ്ഞും അവരാ ദിവസം ആസ്വദിച്ചു…എൽസ വീണ്ടും വീണ്ടും അവനെ അത്ഭുതപെടുത്തി.. ഓരോ നിമിഷവും അവനായി സന്തോഷം നൽകിയവൾ

രാത്രിയോടെ അവർ ഹോട്ടലിൽ തിരിച്ചെത്തി…

എന്തൊക്കെയോ പുറത്തുനിന്നു കഴിച്ചതുകൊണ്ട് വേറൊന്നുമവർക്കു വേണ്ടായിരുന്നു… നേരെ വന്നു രണ്ടാളും കുളിച്ചു കട്ടിലിലേക്ക് വീണു… എൽസ ബെഡിലും എബി സൈഡിലായുള്ള കൗചിലും കിടന്നു…

എൽസ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി…

എന്നാൽ എബിക്കത് ഉറക്കമില്ലാത്ത രാത്രിയും..

ഒരുപാട് ചിന്തകളവനെ മഥിച്ചു…അവൻ കൗച്ചിൽനിന്നും എഴുന്നേറ്റ് എൽസയുടെ നേർക്ക് നടന്നു….

സുഖമായ ഉറക്കത്തിലാണവൾ… ഇന്നലെത്തൊട്ട് അവളുടെ ഉറക്കം ശരിയല്ലായിരുന്നു.. അതാകും പെട്ടെന്നുറങ്ങിയത്… അവൻ അവളെത്തന്നെ നോക്കിയിരുന്നു…കണ്ണെടുക്കാതെ…

എന്റെ ജീവിതത്തിലെ ഇന്നിന്റെ സന്തോഷം…

എനിക്കായി സന്തോഷം നിറഞ്ഞ നിമിഷങ്ങൾ മാത്രം പകർന്നവൾ…എബി എൽസയൊടൊപ്പമുള്ള ഓരോ നിമിഷവും ആലോചിച്ചു… ഒരു പുഞ്ചിരിയോടെ

ആ കവിളിലൊന്ന് തൊടാൻ തോന്നിയവന്..

എബി കൈകളുയർത്തി എൽസയുടെ കവിളിൽ മെല്ലെ തൊട്ടു… പഞ്ഞിപോലെ…. അതിലും സോഫ്റ്റ്‌… എന്തൊ അവളെത്തനെ നോക്കിയിരിക്കാൻ തോന്നിയവന്… പുതിയ വികാരങ്ങൾ മനസ്സിൽ ഉണരുന്നു… ഇതാണോ പ്രണയം… അവന്റെയുള്ളം മന്ത്രിച്ചു… ആ തോന്നലിൽ പോലും എബി ഞെട്ടിവിറച്ചു…

എൽസ മാഡത്തോട് വെറും അനാഥനായ എബിക്ക് പ്രണയമോ……..

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

അർഹതയുണ്ടോ…. ഈ ഭാഗ്യത്തെ… എനിക്ക് കിട്ടാൻ….

എബിയിൽ ആദ്യമായി പ്രണയമെന്ന വികാരം തോന്നിത്തുടങ്ങി…

പൂച്ചക്കണ്ണി…. അവന്റെയുള്ളം മന്ത്രിച്ചു…

അവൻ പതിയെ എണിറ്റു പുറത്തേക്കു നോക്കി നിന്നു..മനസ്സിൽ വല്ലാത്ത പിടിവലി നടക്കുന്നു…

അർഹതയില്ലാത്തത് മോഹിക്കരുതെന്നാണ് കുഞ്ഞിലേതൊട്ട് പഠിച്ചിരിക്കുന്നത്… അതു അങ്ങനെതന്നെ പാലിച്ചിട്ടുണ്ട് ഇന്നീ നിമിഷം വരെ..

ഇന്ന് വരെ അതോർത്തു സങ്കടവും തോന്നിട്ടില്ല..

എന്നാൽ ഇത്….. ഇത്….. അങ്ങെനെ വേണ്ടായെന്നു വെക്കാൻ സാധിക്കുമോ തനിക്ക്…

അവനൊന്നുകൂടി അവളെ തിരിഞ്ഞു നോക്കി….

ഒന്നുമറിയാതെയുള്ള സുഖമായ ഉറക്കത്തിലാണവൾ

*****************

നിങ്ങൾ പറ… അർഹതയുണ്ടോ എബിക്ക്….

ഉണ്ടേൽ നമുക്ക് സെറ്റ് ആക്കാം… ഇല്ലേൽ രണ്ടാക്കാം….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : പ്രണയിനി


Comments

Leave a Reply

Your email address will not be published. Required fields are marked *