ചെമ്പകം പൂക്കുമ്പോൾ, Part 7

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, Part 7

❤️❤️❤️❤️❤️❤️❤️❤️

“കിങ്ങിണി കുട്ട്യേ ഇങ്ങനെ നടന്നാൽ മതിയോ, അനക്കും ഒരു കല്യാണം എല്ലാം വേണ്ടേ”??

“ഞാൻ അതിന് ചെറിയ കുട്ടി അല്ലേ ഇക്കാക്ക”!!

“ഓ ഞാൻ വെറുതെ പറഞ്ഞതാ എന്റെ മണ്ടി പെണ്ണേ “…

“ഇക്കാക്ക…. കല്യാണത്തിന്റെ ഒരുക്കം എവിടെ വരെ ആയി”??

“ഇനിയും കുറെ വിളി ബാക്കിയാ …. പിന്നെ നിനക്ക് എക്സാം തീരാത്തതു കൊണ്ട് ഫാത്തിമ പോയി ഡ്രസ്സ്‌ എടുത്തില്ല നീ വന്നിട്ട് നിന്നെ കൂട്ടി പോകാൻ വേണ്ടി നിൽക്കുകയ. നാളെയോ അതിന് അടുത്ത ദിവസമോ പോകണം”….

“മ്മ്….. നമ്മക്ക് ഉഷാർ ആക്കാട്ടോ”….

“ആയിക്കോട്ടെ ട്ടോ… നിനക്ക് കൂട്ടിന് ഒരാളെ കൂടെ തരാട്ടോ”

“ആര് “??

“അത് വൈകുന്നേരം അറിഞ്ഞാൽ മതി”…

“ഹ്മ്മ്”….

അവർ പരസ്പരം സംസാരിച്ചു യാത്ര തുടർന്നു. 3മണിക്കൂറിന്  ശേഷം അവർ ഫൈസലിന്റെ വീട്ടിൽ എത്തി. കിങ്ങിണി വന്നു ഇറങ്ങിയതും ഫാത്തിമ അവളെ നിലത്തു നിർത്തിയിട്ടില്ല. ഒരുപാട് നാൾ കൂടി കണ്ടതിന്റെ സന്തോഷം  ആയിരുന്നു അവൾക്ക്.

ഫൈസൽ കിങ്ങിണിയുടെ ബാഗും എടുത്തു കൊണ്ട് ഫാത്തിമയുടെ  മുറിയിലേക്ക് പോയി. പിന്നാലെ അവരും വന്നു.

“ഇക്കാക്ക…. എവിടെ എങ്കിലും പോകുന്നുണ്ടോ ഇനി”??ഫാത്തിമ ചോദിച്ചു

“ആം വിളി തീർന്നിട്ടില്ല. ഇനിയും ഉണ്ട് പിന്നെ ആ പന്തൽ പണിക്കാരെ ഒന്ന് കാണണം. എന്നിട്ട് അവനെ കൊണ്ട് വരാൻ റെയിൽവേ സ്റ്റേഷനിൽ പോകണം”…. അതും പറഞ്ഞു ഫൈസൽ പുറത്തേക്കു പോയി

കിങ്ങിണി വന്നതിന്റെ വല്ലാത്ത ബഹളം തന്നെ കല്യാണ വീട്ടിൽ ഉണ്ടായിരുന്നു.കൃഷ്ണ പ്രസാദിന്റെ മകൾക്കു ആ വീട്ടിൽ ഉള്ള സ്ഥാനം ഫാത്തിമയെ പോലെ തന്നെ ആയിരുന്നു.  ഫാത്തിമയും കിങ്ങിണിയും കൂടെ കുറെ നേരം സംസാരിച്ചു ഇരുന്നു. നേരം വൈകുന്നേരം ആകാൻ തുടങ്ങി.

ഫാത്തിമയെ നിക്കാഹ് ചെയ്യാൻ പോകുന്ന ആള് ഒരു കോളേജിലെ സാർ ആണ്. പുള്ളിടെ ജോലി 5മണിക്കേ തീരുക ഉള്ളു. ആ സമയത്തു ആണ് ഫാത്തിമയെ വിളിക്കുക. അവർ രണ്ടാളും ഫോൺ വിളിക്കുമ്പോൾ അവിടെ നിൽക്കാൻ ചമ്മൽ തോന്നിയത് കൊണ്ട് കിങ്ങിണി വീടിന്റെ പുറത്തേക്കു ഇറങ്ങി. കല്യാണ വീടല്ലേ പണികൾക്ക് ഒന്നും ഒരു പഞ്ഞവും ഇല്ല. ഇപ്പോൾ പെയിന്റ്ങ് നടന്നു കൊണ്ടിരിക്കുന്നു. കിങ്ങിണി ചുമ്മാ കാഴ്ചകളും കണ്ടിരുന്നു.വെറുതെ പറമ്പിലെ ജാതി മരത്തിന്റെ ജാതിക്കായുടെ എണ്ണം എടുത്തു കൊണ്ടിരിക്കുമ്പോൾ നെഞ്ച് ടപ് ടപ് എന്ന് മിടിക്കുന്നത് അവൾ അറിഞ്ഞു.

“എനിക്ക് വല്ലോ അസുഖവും ഉണ്ടോ ??കുറെ ദിവസമായി എന്റെ നെഞ്ചിന്റെ ഇടിപ്പിന് ഒരു താള ബോധക്കുറവ് ആണല്ലോ….എന്റെ കണ്ണാ എന്ത് കൊടും മാരിയ ഇനി വരാൻ പോകുന്നെ “!!!…അവൾ ചുമ്മാ നിന്നു ചിരിച്ചു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇതേ സമയം റെയിൽവേ സ്റ്റേഷനിൽ……

“ഇവനിതു എവിടെ പോയി കിടക്കുന്നു ??”…. ഫൈസൽ ഓരോ കമ്പാർട്ട്മെന്റിലും  നിഹാലിനെ പരതി നോക്കി.

“വന്ന വണ്ടി പോകാറായി. ഇനി ഇവൻ വണ്ടിക്ക് അകത്തു കിടന്നു ഉറങ്ങി പോയോ ??ഏയ് അതിന് വഴി ഇല്ല അവൻ എന്നേ വിളിച്ചത് ആണല്ലോ !!ഉറങ്ങുക ആണേൽ വിളിക്കില്ലല്ലോ  നോട്ട് the പോയിന്റ്….. “…അവൻ സ്വയം പറഞ്ഞു. ഫോൺ എടുത്തു അവനെ വിളിക്കാൻ തുടങ്ങിയതും

“Excuseme”….. ഒരു കിളി നാദം കേട്ടാണ് ഫൈസൽ തിരിഞ്ഞു നോക്കിയത്. കയ്യിൽ ഒരു ചുവന്ന റോസാ പൂവും ആയി ഒരു മദാമ്മ മുന്നിൽ നിൽക്കുന്നു.ഫൈസലിന്റെ കണ്ണുകൾ വിടർന്നു. അടുത്തു വാ അടുത്തു വാ അടുത്തു വന്നാട്ടെ…. ക്ലോസ് ആപ്പിന്റെ പരസ്യം പോലെ ഫൈസൽ പല്ല് 32ഉം കാട്ടി ഇളിച്ചു കൊണ്ട് നിന്നു.

“Are you mister…. ബിരിയാണി ഫൈസൽ”….ആ ഒരു ചോദ്യം കേട്ടതോടെ  ഫൈസൽ കറന്റ്‌ അടിച്ച കാക്കയെ പോലെ ആയി.

“ഇതാര് പറഞ്ഞു…. ??കണ്ണിൽ ഇരുന്ന കൂളിംഗ് ഗ്ലാസ്സ് എടുത്തു കൊണ്ട് ഫൈസൽ ഞെട്ടി തെറിച്ചു ചോദിച്ചു.

“This is for you…. “…എന്ന് പറഞ്ഞ് മദാമ്മ ആ റോസാ പൂ ഫൈസലിന്റെ കയ്യിൽ കൊടുത്തു നടന്നു നീങ്ങി. അവർ പോകുന്നതും നോക്കി നിന്ന ഫൈസലിന്റെ കഴുത്തിൽ കൂടെ ഒരു കൈ ഇഴഞ്ഞു വന്നു.

“കൂടുതൽ നോക്കണ്ട….പുള്ളിക്കാരി ഓസ്ട്രേലിയയിൽ പോലീസ് ആണ്. ഒറ്റ വെടിക്കെട്ട്‌ കൊണ്ട് കാര്യം തീർക്കും”……

“ഡാ പോക്കിരി തവളെ…. നിന്നെ ഇന്ന് ഞാൻ…. നീ അല്ലേടാ അവർക്ക് എന്റെ ഇരട്ട പേര് പറഞ്ഞ് കൊടുത്തത്…. തെണ്ടി…. “….എന്ന് പറഞ്ഞ് കൊണ്ട് ഫൈസൽ നിഹാലിന്റെ കൈ പിടിച്ചു തിരിച്ചു.

“Sorry അളിയാ ജസ്റ്റ്‌ ഫോർ a രസം….കണ്ടിട്ട് കാലം കുറെ ആയില്ലേ”!!….ഫൈസൽ ചിരിച്ചു കൊണ്ട് നിഹാലിനെ കെട്ടിപ്പിടിച്ചു. നിഹാൽ അവനെ കെട്ടിപിടിച്ചു കൊണ്ട് എടുത്തു പൊക്കി വട്ടം കറക്കി.

“പണ്ടത്തെ പോലെ അല്ലല്ലോ…. നീ വല്ലാത്ത തീറ്റ ആണല്ലോ ഡാ തീറ്റ പണ്ടാരമേ “….അവനെ താഴെ നിർത്തി നടുവ് തിരുമി നിഹാൽ ചോദിച്ചു

“ഒന്ന് പോടാ….. യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു”??

“കുഴപ്പം ഇല്ലാരുന്നു….”

“മ്മ്…. നീ വാ നമുക്ക് വീട്ടിൽ പോകാം. പിന്നെ ഒരു കാര്യം”….

“എന്താടാ”??

“കാര്യം നമ്മൾ കൂട്ടുകാരൊക്കെയാ  പക്ഷെ നീ എന്നേ അത് വിളിക്കാൻ പാടില്ല”…..

“ഏത്”??

“അത്”??

“ഏഹ്”??

“ബിരിയാണി ഫൈസൽ എന്ന്”….

“ഓ അതാണോ….. !!ഞാൻ അങ്ങനെ ചെയ്യുവോ ??നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ”??

“ഉണ്ട്…. നീ കറക്റ്റ് സമയം നോക്കി കലം ഉടക്കാൻ മിടുക്കൻ ആണെന്ന് എനിക്ക് അറിയാല്ലോ”…..

“പോടാ…. പട്ടി”….അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ വീട്ടിലേക്ക് യാത്ര തിരിച്ചു.

കിങ്ങിണി ആണെങ്കിൽ കുറെ നേരം പറമ്പിൽ കൂടെ എല്ലാം കറങ്ങി തിരിഞ്ഞു നടന്നു. അതും മടുത്തപ്പോൾ ആള് അടുക്കളയിലേക്ക് കയറി ഫൈസലിന്റെ ഉമ്മയോടും, അമ്മായിമാരോടും  എല്ലാം കത്തി അടിക്കാൻ തുടങ്ങി.

ഫൈസലും നിഹാലും വീട്ടിൽ എത്തി. വീടിന്റെ ഫ്രണ്ടിൽ പെയിന്റ് അടിക്കുന്നത്  കൊണ്ട് അവർ രണ്ടാളും അടുക്കള ഭാഗത്തേക്ക്‌ നടന്നു.

“മോളെ കിങ്ങിണി ഈ വെള്ളം പുറത്തെ ചാമ്പ  മരത്തിന്റെ കീഴെ ഒന്ന് ഒഴിച്ചേക്കാവോ”??….ഫൈസലിന്റെ ഉമ്മ പറഞ്ഞപ്പോൾ കിങ്ങിണി വെള്ളവും ആയി മുറ്റത്തേക്ക് ഇറങ്ങി.

“ഇത് മുളക് അരച്ച  വെള്ളം ആണല്ലോ”….എന്ന് അവൾ മനസ്സിൽ ഓർത്തു കൊണ്ട് വെള്ളം ഒഴിക്കാൻ തുടങ്ങിയതും ഫാത്തിമ അവളെ പിന്നിൽ നിന്നു വിളിച്ചു. ഫാത്തിമയെ തിരിഞ്ഞു നോക്കി കൊണ്ട്  മുളക്  വെള്ളം ഒഴിച്ചതും അത് മുഴുവൻ കൂടെ അങ്ങോട്ട്‌ വന്ന നിഹാലിന്റെയും ഫൈസലിന്റെയും കണ്ണിലേക്കും  മൂക്കിലേക്കും  വായിലേക്കും ആയി പോയി.

“അയ്യോ….അഹ്  എരിയുന്നേ….ന്റെ ഉമ്മ”…..
ശബ്ദം കേട്ട് കിങ്ങിണി തിരിഞ്ഞു നോക്കിയതും എരിഞ്ഞിട്ട്  നിന്ന് നൃത്തം ചവിട്ടുന്ന  ഫൈസലും കൂടെ ആന മയക്കിയും. കിങ്ങിണിയുടെ കണ്ണുകളിൽ ഞെട്ടൽ ആണോ അത്ഭുതം ആണോ ഉണ്ടായത് എന്ന് ആർക്കും തിരിച്ചറിയാൻ സാധിച്ചില്ല.

അങ്ങനെ അവർ കണ്ടു മുട്ടുക ആണ് സൂർത്തുക്കളെ…. ഇനി എന്താകും എന്ന് എല്ലാവരും ക്ഷമയോടെ കാത്തിരുന്നു കാണണം കേട്ടോ… എനർജി ലെവൽ എല്ലാം കുറഞ്ഞു തുടങ്ങിയോ എല്ലാവർക്കും ഒരു ഉഷാർ കുറവ് തോന്നുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : അനു അനാമിക

Scroll to Top