ചെമ്പകം പൂക്കുമ്പോൾ, ഭാഗം 8

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 8

“അഹ് ആരാ മുളക് കണ്ണിൽ ഒഴിച്ചത്”…നിഹാൽ നിന്നു പുകയുക ആരുന്നു.

“അയ്യോ എന്റെ കണ്ണ് നീറുന്നെ…..ഈശ്വര”…നിഹാൽ കണ്ണ് രണ്ടും പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

“അയ്യോ കണ്ണ് നീറുന്നെ … ആരെങ്കിലും കുറച്ച് വെള്ളം കൊണ്ട് വായോ…അയ്യോ എന്റെ പടച്ച തമ്പുരാനെ…. “…ഫൈസൽ നിലത്തു നിൽക്കാതെ നിന്നു നൃത്തം ചവിട്ടുക  ആണ്.

“അയ്യോ….. “… കിങ്ങിണി നിലവിളിച്ചു പോയി.

“മിണ്ടാതെ ഇരിക്ക് കുരിപ്പേ”…. ഫാത്തിമ ഓടി വന്നു കിങ്ങിണിയുടെ വായ പൊത്തി.

“മിണ്ടരുത്”… എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ഫാത്തിമ പോയി ചെമ്പിൽ പിടിച്ചു വെച്ച പച്ച വെള്ളം കപ്പിൽ കോരി കൊണ്ട് വന്നു രണ്ടാളുടെയും മുഖത്തേക്ക് ഒഴിച്ചു.

ഗ്രഹണി പിടിച്ച പിള്ളേരെ മാതിരി രണ്ടാളും ആ വെള്ളം ദേഹത്തേക്ക് എല്ലാം കോരി ഒഴിച്ചു.

ഫൈസലിന്റെയും നിഹാലിന്റെയും നിലവിളി കേട്ടു വീട്ടിൽ ഉണ്ടായിരുന്നവർ എല്ലാം ഓടി പുറത്തേക്കു വന്നിരുന്നു.

ഫാത്തിമ പോയി ഫൈസലിന്റെ മുഖം കഴുകി കൊടുത്തു. കണ്ണ് ഒന്ന് തെളിഞ്ഞപ്പോൾ  ഫൈസൽ വേഗം ഓടി പച്ച വെള്ളം ഒഴിച്ചു വെച്ച ചെമ്പു പെട്ടിയിലേക്ക് പോയി ഇരുന്നു.

“അയ്യോ അള്ളാഹ് പുകയുന്നേ”…

കിങ്ങിണി കയ്യിൽ ഇരുന്ന പാത്രം കഴുകി അതിൽ വെള്ളം എടുത്തു കൊണ്ട് നിഹാലിന്റെ അടുത്തേക്ക് ചെന്നു. കണ്ണ് തുറക്കാൻ വയ്യാതെ കഷ്ടപ്പെട്ട  അവന്റെ കയ്യിൽ പിടിച്ചു അതിലേക്കു വെള്ളം ഒഴിച്ചു കൊടുത്തു.

കിങ്ങിണി അടുത്തു നിൽക്കുമ്പോൾ ഹൃദയ താളം മുറുകുന്നത്  അവൻ അറിഞ്ഞു. കിങ്ങിണിയുടെ നെഞ്ചിടിപ്പ് ആണെങ്കിൽ ഒരു മൈക്ക് വെച്ചാൽ പുറത്ത് കേൾക്കാം എന്ന നിലയിൽ ആയിരുന്നു.

“ഒരു തുണി തരാമോ”??… നിഹാൽ അവളോട്‌ ചോദിച്ചു.

കിങ്ങിണി അവളുടെ ചുരിദാറിന്റെ ഷാൾ അവന് നേരെ നീട്ടി. അത് മുഖത്തേക്ക് അവൻ അടുപ്പിച്ചപ്പോൾ  മൂക്കിലേക്ക് ഇരച്ചു കയറിയ പരിചിതം ആയി തോന്നിയ ഗന്ധം അത് എവിടുന്നു ആകും എന്ന് നിഹാൽ ചിന്തിച്ചു.

ചിന്തകൾ ഒരുപാട് കാട് കയറും മുൻപേ അവൻ കണ്ണുകൾ അടച്ചു  തുറന്നു. പതിയെ അവൻ മിഴികൾ തുറക്കവേ  മങ്ങി നിന്ന കാഴ്ചയെ വ്യക്തം  ആക്കി കൊണ്ട് കിങ്ങിണിയുടെ മുഖം അവന്റെ മുന്നിൽ തെളിഞ്ഞു വന്നു.

ആ മുഖത്ത് ആകുലത  ആയിരുന്നു. സംഭവിക്കാൻ പാടില്ലാത്ത എന്തോ സംഭവിച്ച പോലെ ഉള്ളൊരു നിൽപ്പ്. നിഹാൽ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു.

“അളിയാ എങ്ങനെ ഉണ്ടെടാ”…. ???… ഫൈസൽ ചെമ്പു പെട്ടിയിൽ ഇരുന്നു വെള്ളം കോരി ഒഴിച്ച് കൊണ്ട് ചോദിച്ചു.

അപ്പോഴാണ് നിഹാൽ ബോധത്തിലേക്ക് വന്നത്. ഒരു നിമിഷം അവൻ പരിസരം പോലും മറന്നു നിന്നു പോയിരുന്നു.

“അഹ് ഞാൻ okey ആണെടാ…. ”

“പാത്തു (ഫാത്തിമ)ആരാടി ഞങ്ങടെ മേലെ മുളക് ഒഴിച്ചത്”??…ഫൈസൽ ചോദിച്ചു.

“അത് ഇക്കാക്ക… ആരാണെന്നു കണ്ടില്ല. നിലവിളി കേട്ടാണ് ഞാനും കിങ്ങിണിയും വന്നത്…അല്ലേ കിങ്ങിണി”…ഫാത്തിമ ഒരു കണ്ണ് അടച്ചു കാണിച്ചു  കൊണ്ട് കിങ്ങിണിയെ നോക്കി ചോദിച്ചു.

“ഏഹ്… അഹ്… അതേ ഇക്കാക്ക… ഞങ്ങള് കണ്ടില്ല….”

“എന്റെ കണ്ണിൽ മുളക് വെള്ളം ഒഴിച്ച കള്ള ഇബിലീസ് മുളക് എരിഞ്ഞു  ചാവും”….ഫൈസൽ പറഞ്ഞു.

“ഇക്കാക്ക…. അങ്ങനെ പറയല്ല്”…കിങ്ങിണി പറഞ്ഞു.

“അനക്ക് അറിയില്ല മോളെ അണ്ഡകടാഹരം  വരെ പൊകയുവ  മനുഷ്യന്റെ…. “…ഫാത്തിമ അവളെ നോക്കി മിണ്ടാതെ ഇരിക്കാൻ പറഞ്ഞു.

“ഡാ ഫൈസലേ എണീറ്റു പോടാ… ആ വെള്ളം പണിക്കാർക്ക് കുടിക്കാൻ വെച്ചതാ… അതിലും കയറി ഇരുന്നു പഹയൻ”…. ഉമ്മച്ചി വന്നു അവനെ എഴുന്നേൽപ്പിച്ചു വിട്ടു.

“അളിയാ നീ കയറി വാ”… ഫസൽ അതും പറഞ്ഞു തലയിൽ ഒരു പ്ലാസ്റ്റിക് കൂടും ഇട്ടു കൊണ്ട് അകത്തേക്ക് കയറി.

“ഇതെന്തിനാ ഇക്കാക്ക”??

“എപ്പോഴാ മുളക് വെള്ളം തലയിൽ കൂടെ കമഴ്ത്തി വിടുക എന്ന് അറിയില്ലല്ലോ… “… ഫൈസലിന്റെ പോക്ക് കണ്ടു എല്ലാവരും നിന്ന് ചിരിച്ചു.

“താങ്ക്സ്”…. നിഹാൽ കിങ്ങിണിയോട് നന്ദി  പറഞ്ഞു കൊണ്ട് അവളുടെ ഷാൾ തിരികെ കൊടുത്തു.

“എന്നേ ആനമയക്കിക്ക് മനസിലായില്ലേ ആവോ”??….. കിങ്ങിണി ആലോചിച്ചു.

“ചിലപ്പോൾ മറന്നു പോയി കാണും… അന്ന് കുറച്ച് നേരം അല്ലേ കണ്ടുള്ളു”…

“എന്താടി നിന്ന് പിറുപിറുക്കുന്നെ”??..ഫാത്തിമ ചോദിച്ചു

“ഒന്നുല്ല”…

“മ്മ് നീ ആണ് മുളക് വെള്ളം ഒഴിച്ചത് എന്ന് ഇക്കാക്ക അറിയണ്ട… ”

“മ്മ്… ഇക്കാക്കന്റെ കൂടെ വന്നത് ആരാ”??

“ഫ്രണ്ട് ആണ്. അവർ ഒന്നിച്ച വെളിയിൽ പഠിച്ചത്. ന്റെ നിക്കാഹ് കൂടാൻ വന്നതാ.  നീ വാ”… അവർ രണ്ടും അകത്തേക്ക് പോയി.

“ഇത് ആ കുട്ടി അല്ലേ ??ചഞ്ചല… !! പക്ഷെ ആ കുട്ടി എന്താ  ഇവിടെ??ചിലപ്പോൾ ഇവിടെ അടുത്ത് ആകും വീട്!!… എന്നേ മനസിലായി കാണില്ല. അന്ന് ഇത്തിരി നേരം അല്ലേ കണ്ടുള്ളു. അതും അങ്ങനെ ഒരു അവസ്ഥയിൽ”….. കിങ്ങിണി ആലോചിച്ച  കാര്യങ്ങൾ തന്നെ ലാലിന്റെ മനസ്സിൽ കൂടെയും കടന്നു  പോയി.

“ഡാ നീ ഇത് എന്ത് തേങ്ങാ ആലോചിച്ചു നിക്കുവാ”??.. ഫൈസൽ ചോദിച്ചു.

“ഏയ് ഒന്നുമില്ല… ആ താഴെ കണ്ട കുട്ടി ഏതാ”??

“അത് എന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോളാ… കിങ്ങിണി… ശരിക്കും ഉള്ള പേര് വേറെ എന്തോ ആണ്. എല്ലാരും അവളെ കിങ്ങിണി എന്നാ വിളിക്കുന്നത്… ഇന്ന് രാവിലെ പോയി കൂട്ടി കൊണ്ട് വന്നതാ. ഇല്ലങ്കിൽ എന്റെ പുന്നാര പെങ്ങള് എന്നേ ഇവിടുന്നു നാട് കടത്തിയേനെ “…

“എന്തിന്”??

“കിങ്ങിണി കുട്ടി ഈ വീട്ടിൽ എല്ലാരുടെയും പ്രിയപ്പെട്ട ചുന്ദരി മണി ആണ്. അവൾ ഇല്ലാതെ ഈ വീട്ടിൽ ഒരു ചടങ്ങും നടത്തില്ല. ഫാത്തിമയുടെ ഏറ്റവും വല്യ കൂട്ടാണ് കിങ്ങിണി. എല്ലാവർക്കും വല്യ കാര്യാ അവളെ ഒരു പാവം. പക്ഷെ ഇടഞ്ഞാൽ ഉണ്ടല്ലോ മോനെ… ഏതൊക്കെ തുളയിൽ  കൂടിയ പൊന്നീച്ച  പറക്കുന്നത് എന്ന് അറിയാൻ പറ്റില്ല”….

“മ്മ്… ”

“നീ ഫ്രഷ് ആയിട്ട് വാ… ഇതാ നിന്റെ മുറി”….

“ശരി ഡാ”… ഫൈസൽ മുറി കാണിച്ചു കൊടുത്തിട്ടു താഴേക്കു പോയി. നിഹാൽ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി. കുളി കഴിഞ്ഞു പുറത്തേക്കു ഇറങ്ങാൻ നോക്കിയിട്ട് വാതിൽ തുറക്കാൻ അവന് പറ്റുന്നില്ലാരുന്നു. അവൻ കതകിൽ കിടന്നു കൊട്ടാൻ തുടങ്ങി.

ഫൈസലിന്റെ അമ്മായിയുടെ രണ്ട് കൊച്ചു മക്കൾ കുളി മുറിയുടെ  വാതിൽ കുറ്റിയിട്ടു ഓടി പോയതാരുന്നു.

“ഫൈസി… ഡാ… ഇത് ഒന്ന് തുറക്ക് ആരോ പുറത്തു നിന്നു പൂട്ടി… “… നിഹാൽ കതകിൽ മുട്ടി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴാണ് മുറിയിൽ ഇരുന്ന  കിങ്ങിണി ശബ്ദം കേട്ടത് അവൾ ചാരി കിടന്ന മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറി. പതുക്കെ ചെന്ന് ബാത്റൂമിന്റെ വാതിൽ തുറന്നു. നീളം ഉള്ള ഒരു ടവൽ മാത്രം ധരിച്ചു നിക്കുന്ന നിഹാലിനെ കണ്ടതും അവളുടെ കിളി പറന്നു.

പെട്ടെന്ന് അവൻ വിരൽ ഞൊടിച്ചപ്പോൾ കിങ്ങിണി കണ്ണ് ഒന്ന് ചിമ്മി തുറന്നു  അവനെ അടിമുടി ഒന്ന് നോക്കി പെട്ടെന്ന് തന്നെ  അവിടെ നിന്ന് ഇറങ്ങി ഓടാൻ തുനിഞ്ഞതും നിഹാൽ അവളുടെ കയ്യിൽ കയറി പിടിച്ചു.

കിങ്ങിണി എന്ത് ചെയ്യണം എന്ന് അറിയാതെ തറഞ്ഞു നിന്നു പോയി ഒരു നിമിഷം.

“അതേ ഈ മുളക് വെള്ളമൊക്കെ എടുത്തു ഒഴിക്കുമ്പോൾ ആരേലും ഓപ്പോസിറ്റ്  വരുന്നുണ്ടോ എന്നൊക്കെ കൂടെ നോക്കാം കേട്ടോ”…നിഹാൽ പറഞ്ഞു.

“ദൈവമേ ഇങ്ങേര് കണ്ടാരുന്നോ”!!…നിഹാൽ പറയുന്നത് കേട്ടു കിങ്ങിണി ശരിക്കും ചമ്മിയ ഒരു നോട്ടം നിസ്സഹായതയോടെ നിഹാലിനെ നോക്കി.

“നല്ല ഭംഗി ഉള്ള നീളൻ കണ്ണുകൾ ഉണ്ടല്ലോ… പിന്നെ ഒന്ന് സൂക്ഷിച്ചാൽ എന്താ”??

“അത്… ഞാൻ… എനിക്ക്…. “…കിങ്ങിണി വാക്കുകൾക്ക് ആയി പരതി.

“കൂടുതൽ ചമ്മി നാറണ്ട… പൊക്കോ”…ഒരു ചിരിയോടെ നിഹാൽ പറഞ്ഞു.

“അതേ… ഇക്കാക്കയോട് പറയുവോ”??

“മ്മ്… പറയും…. ”

“പറയരുത്”…

“പറയും”…

“പറഞ്ഞാൽ നിങ്ങളെ ഞാൻ കൊല്ലും”…കിങ്ങിണി ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.

“ആഹാ… എങ്കിൽ പറഞ്ഞിട്ടേ കാര്യം ഉള്ളു…..”…നിഹാൽ അവളുടെ കൈ പിടിച്ചത്  വിട്ടു.

“ഫൈസി…. ഫൈസി…. ഫൈ…. “…നിഹാൽ ഒന്ന് രണ്ടു വിളിച്ചപ്പോൾ കിങ്ങിണി പെട്ടെന്ന് അവന്റെ വാ പൊത്തി പിടിച്ചു. നഗ്നമായ അവന്റെ ഇടം നെഞ്ചിൽ അവളുടെ കൈ അമർന്നപ്പോൾ എന്തോ ഒരു തരിപ്പ് അവനിൽ കൂടെ കടന്നു പോയി.

നിഹാലിന്റെ ചുണ്ടുകൾക്ക് മേൽ അവൾ വെച്ച കൈ പത്തിക്ക് നല്ല ചൂട് ഉണ്ടായിരുന്നു. കുളി കഴിഞ്ഞു വന്നപ്പോൾ ഉണ്ടായ നിഹാലിന്റെ ശരീരത്തിന്റെ തണുപ്പും കിങ്ങിണിയുടെ കയ്യുടെ ചൂടും മിതമായ തോതിൽ നിന്നു.

“പ്ലീസ്… പ്ലീസ്… മിണ്ടരുത്… ഇക്കാക്കയോട് പറയരുത്…. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം”…

കിങ്ങിണി പറയുന്നത് ഒന്നും കേൾക്കാതെ അവളുടെ മിഴികളിലേക്ക് തന്നെ നോക്കി നിൽക്കുക ആയിരുന്നു നിഹാൽ.

ഒരുവേള അവനിൽ നിന്നും പ്രതികരണങ്ങൾ ഒന്നും ഇല്ലാന്ന് അരിഞ്ഞതും കിങ്ങിണിയും അവന്റെ മിഴികളിലേക്ക് നോക്കി നിന്ന് പോയി.

പെട്ടെന്ന് ഉള്ളം കയ്യിൽ ഒരു ചെറു ചൂട് തോന്നിയപ്പോൾ അവൾ കൈ വലിച്ചു. നിഹാലിന്റെ ചുണ്ടുകൾ അറിയാതെ എപ്പോഴോ കിങ്ങിണിയുടെ കയ്യുകളിൽ ഒരു മുത്തം നൽകിയത് പോലെ അവൾക്ക് തോന്നി. അവൾ പെട്ടെന്ന് തന്നെ കൈ വലിച്ചു അവനിൽ നിന്നും പിന്മാറി പുറത്തേക്കു ഇറങ്ങി ഓടി.

നിഹാലിന്റെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു.അവൻ ഡ്രസ്സ്‌ മാറാൻ വേണ്ടി വാതിൽ ചാരി ഇട്ടു.

“ആ കുട്ടിയുടെ മാല കയ്യിൽ എടുത്തിരുന്നു എങ്കിൽ അത് അങ്ങ് കൊടുത്തേക്കമായിരുന്നു.  ഹ….. അതിപ്പോ ഇവിടെ വെച്ച് ഈ കുട്ടിയെ കാണും എന്ന് കരുതുന്നില്ലല്ലോ “…ബാഗിൽ നിന്നും ഡ്രസ്സ്‌ എടുക്കുന്നതിനു ഇടയിൽ അവൻ സ്വയം പറഞ്ഞു

“ലാലേ…… “…ഫൈസൽ പെട്ടെന്ന് ഡ്രസ്സ്‌ മാറുന്ന നിഹാലിന്റെ മുറിയിലേക്ക് കയറി വന്നു.

“അയ്യേ ശവം ഇറങ്ങി പോടാ”…നിഹാൽ പറഞ്ഞു. പെട്ടെന്ന് ഫൈസൽ പുറത്തേക്കു ചാടി ഇറങ്ങി വാതിൽ അടച്ചു.

“നിനക്ക് ഒന്ന് മിണ്ടിയും പറഞ്ഞുമൊക്കെ  ഡ്രസ്സ്‌ മാറാൻ പാടില്ലേ ഡാ….കഴിഞ്ഞോ”…

”മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഇവിടെ എന്റെ ഭാര്യ അല്ലേ ഇരിക്കുന്നെ!! ഒന്ന് പോയെടാ ബിരിയാണി”…

“കഴിഞ്ഞോടാ പോക്കിരി തവളെ”??

“ആ ഇങ്ങ് കയറി പോര്”….

“ഡാ നിനക്ക് വിശക്കുന്നില്ലേ ??ഉമ്മച്ചി നല്ല ചൂട് പത്തിരിയും കോഴി കറിയും ഉണ്ടാക്കിയിട്ട് ഉണ്ട്.നിനക്കും കിങ്ങിണി കുട്ടിക്കും”….

“ബിരിയാണി ഫൈസലിനോ”??

“എന്റെ പൊന്നു അളിയാ ആ പേര് നീ ഇവിടെ വിളമ്പരുത്.  കിങ്ങിണി കുട്ടി അത് ഇവിടെ മുഴുവൻ പാട്ടാക്കും”….

“പിന്നെ കോളേജ് ഫെയർ വെൽ സമയത്തു ബിരിയാണി ചെമ്പു വരെ നക്കി തുടച്ച, തേച്ചിട്ട് പോയ കാമുകിയുടെ കല്യാണത്തിന് ബിരിയാണിയും വലിച്ചു കേറ്റി ഏമ്പക്കവും വിട്ട് ബിരിയാണി ചെമ്പും കഴുകി കൊടുത്ത  നിന്നെ ബിരിയാണി ഫൈസൽ എന്ന് അല്ലാത ദാവൂദ് ഇബ്രാഹിം എന്ന് വിളിക്കാൻ പറ്റുവോ”!”

“അളിയാ പ്ലീസ്…. ദൈവത്തെ ഓർത്തു നാറ്റിക്കല്ല്. നീ വാ നമുക്ക് കഴിക്കാം”…

“മ്മ്…. “…അവർ രണ്ടാളും കൂടെ ഭക്ഷണം കഴിക്കാൻ താഴെ  ഡൈനിങ്ങ് ടേബിളിൽ എത്തി.

“കിങ്ങിണി കുട്ടി എവിടെ”??…ഫൈസലിന്റെ ഉമ്മച്ചി ചോദിച്ചു.

“ഞാൻ ഇവിടെ ഉണ്ട് ഉമ്മാ”….അവൾ അടുക്കളയിൽ നിന്ന് പത്തിരിയും ആയി പുറത്തേക്കു വന്നു.

“മോളും ഇരിക്ക്…. “ഉമ്മാ പറഞ്ഞു.

“വേണ്ടാ ഞാൻ പിന്നെ ഇരുന്നോളാം”…

“ഏഹ് ഇത് എന്ത് മറിമായം ??സാധാരണ പത്തിരി കണ്ടാൽ ചാടി വീഴുന്ന പെണ്ണ് ആണല്ലോ”!!…ഫൈസൽ ചോദിച്ചു.

കിങ്ങിണി അവനെ കണ്ണ് ഉരുട്ടി പേടിപ്പിച്ചു.

“പോയി ഇരിക്ക് പെണ്ണേ…. ഈ വെട്ട് പോത്ത് വന്നതിന്റെ മാന്യത കാണിക്കാൻ ആണെങ്കിൽ വേണ്ടാ. പത്തിരി പെറുക്കി തിന്നുന്ന കാര്യത്തിൽ നിന്റെ കെട്ടിയോൻ ആയിട്ട് വരും ഇവൻ”….ഫൈസൽ ലാലിനെ ആക്കി പറഞ്ഞു.

“ബിരിയാണി…. “….ലാൽ അത് പറഞ്ഞപ്പോൾ ഫൈസൽ ഒന്ന് ഞെട്ടി.

“ബിരിയാണി വേണോ മോന്”??…ഉമ്മ ചോദിച്ചു.

“വേണ്ടാ ഉമ്മ… ഞാൻ ചിലർക്ക് ചില സൂചനകൾ കൊടുത്തതാ”….

“എന്താടി പെണ്ണേ ഇങ്ങനെ നിൽക്കുന്നെ വന്നു ഇരുന്നേ”….ഫാത്തിമ കിങ്ങിണിയുടെ കയ്യിൽ പിടിച്ചു വലിച്ചു.

“വേണ്ടാ പിന്നെ കഴിച്ചോളാം”….കിങ്ങിണി അതും പറഞ്ഞു നിഹാലിനെ നോക്കി. അവനും തന്റെ മുഖത്തേക്ക് നോക്കി ഇരിക്കുക ആണെന്ന് അപ്പോഴാണ് കിങ്ങിണിക്ക് മനസിലായത്. ഒരു വേള അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളും ആയി കോർത്തപ്പോൾ തന്റെ തൊട്ട് അപ്പുറത്ത് കിടക്കുന്ന കസേരയിൽ അവന്റെ കണ്ണുകൾ പാഞ്ഞു. തന്റെ അടുത്തു വന്നു ഇരുന്നോളാൻ ഉള്ള മൗന സമ്മതം ആണ് അത് എന്ന് കിങ്ങിണിക്ക് മനസിലായത് കൊണ്ടാണോ എന്തോ അവൾ പിന്നെ എതിർ ഒന്നും പറയാതെ അവന്റെ അടുത്തു പോയി ഇരുന്നു.

“മുളക് വെള്ളം”…അവൻ പതിയെ ആരും കേൾക്കാതെ അവളോട്‌ പറഞ്ഞു. കിങ്ങിണി ദയനീയമായി അവനെ നോക്കി.

നെഞ്ചിന്റെ താളം  ക്രമാതീതമായി  കൂടി വരുന്നത് അവൾ അറിഞ്ഞു. ഉമ്മച്ചി വിളമ്പി തന്ന ചൂട് പത്തിരി അവൾ മിണ്ടാതെ ഇരുന്നു കഴിച്ചു. വേഗം തന്നെ കഴിച്ചു എണീക്കാൻ അവൾ കാണിക്കുന്ന ധൃതി കണ്ടു നിഹാൽ അവളുടെ പാത്രത്തിലേക്ക്  പത്തിരി വാരി ഇട്ടു.

“എനിക്ക് മതി… ”

“സാരമില്ല അതൂടെ കഴിക്കാം”….എന്ന് പറഞ്ഞു നിഹാൽ അവളെ ഊട്ടുന്നത്  എല്ലാവരും വാത്സല്യത്തോടെ   നോക്കി നിന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകി കൊണ്ട് ഇരുന്നപ്പോൾ ഫൈസൽ അവനോടു ചോദിച്ചു.

”ഡാ നിന്റെ തൊട്ട് അപ്പുറത്ത് ഇരുന്നു പത്തിരി കഴിച്ചു കൊണ്ടിരുന്ന എനിക്ക് ഒരെണ്ണം പോലും തരാതെ ഉള്ളത് മുഴുവൻ നീ എന്തിനാ കിങ്ങിണി കുട്ടിക്ക് വാരി ഇട്ടു കൊടുത്തേ”….

“Because,she is so cute”….

“അപ്പോൾ ഞാനോ”??

“നീ വെറും വേസ്റ്റ്”….

”മ്മ് നിന്റെ ചാട്ടം എനിക്ക് മനസിലായി മോനെ.”….ഫൈസൽ മനസ്സിൽ പറഞ്ഞു.

“ഇക്കാക്ക”….

“എന്താ പാത്തു”??

“എന്നാ നമുക്ക് ഡ്രസ്സ്‌ എടുക്കാൻ പോകണ്ടേ”??

“നാളെയോ മറ്റന്നാളോ പോകാം”….

“മ്മ്…. ”

“കിങ്ങിണി കുട്ടി എവിടെ ??”

“അവൾ മുകളിൽ ഉണ്ട്. ഏതോ ബുക്ക്‌ വായിച്ചു കൊണ്ട് ഇരിക്കുവാ”….

“മ്മ്”….

“ഡാ… ലാലേ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ”??

“മ്മ്”….

“കാവേരി……!! അവളെ  കുറിച്ച് എന്തേലും വിവരം ഉണ്ടോ”??….ഫൈസൽ അത് ചോദിച്ചപ്പോൾ ഹൃദയത്തിൽ നിന്ന് ഒരു മിന്നൽ പായുന്നതു  നിഹാൽ അറിഞ്ഞു.

“എനിക്ക് അറിയില്ല ടാ… പെട്ടെന്ന് ഒരു ദിവസം ചോദിക്കാതെ വന്നു. പെട്ടെന്ന് ഒരു ദിവസം ചോദിക്കാതെ പോയി…അന്വേഷിക്കാൻ ഇനി ഒരു സ്ഥലവും ബാക്കി ഇല്ല. വീട്ടിൽ ആണെങ്കിൽ കല്യാണം കഴിക്കാൻ പറഞ്ഞു ബഹളവും”….

“മ്മ്… നിനക്ക് തോന്നുന്നുണ്ടോ  അവൾ തിരികെ വരുമെന്ന് ??വെറും കോളേജ് ലൈഫിൽ ഉണ്ടായിരുന്ന ഒരു affection അവൾക്ക് അങ്ങനെ ആയിരുന്നു എങ്കിലോ”??….

“അറിയില്ല ഫൈസി എനിക്ക്…. എനിക്ക് ഒന്നും അറിയില്ല”….നിഹാലിന്റെ കൺകോണിൽ കണ്ണീർ ഉരുണ്ടു കൂടുന്നത് ഫൈസൽ കണ്ടു.

അല്ലെങ്കിലും ഒരു ആണ് അത്ര പെട്ടെന്ന് ഒന്നും കരയില്ല. കരയണം എങ്കിൽ ഒന്നുകിൽ അവന്റെ അമ്മയെ നഷ്ടം ആവണം അല്ലെങ്കിൽ ജീവന്റെ പാതി ആയി കണ്ടവൾ  തനിച്ചാക്കി പോകണം.പണ്ട് എവിടെയോ വായിച്ചത് ഫൈസൽ ഓർത്തു.

“അല്ല എന്നിട്ട് നിന്റെ കല്യാണ കാര്യം എന്തായി”??

“ഗതികേട് കൊണ്ട്  സമ്മതിച്ചു പോയതാ. അവർ എല്ലാവരും കൂടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്താകും എന്ന് കണ്ടറിയാം”….

“കുറച്ചൂടെ പ്രായം ഉണ്ടായിരുന്നേൽ ഞാൻ ഒരാളെ സജസ്റ്റ്  ചെയ്തേനെ”…ഫൈസൽ പറഞ്ഞു.

“ആരെ”??

“ഞങ്ങടെ കിങ്ങിണി കുട്ടിയെ…. നിനക്ക് അവള് ചേരും. പക്ഷെ എന്ത് പറയാൻ അവള് കുഞ്ഞായി പോയി”..

“ആ കുട്ടി എന്ത് ചെയ്യുവാ”??…

“അവൾ പ്ലസ് 2 കഴിഞ്ഞേ ഉള്ളു”…നിഹാൽ ഒന്ന് ഞെട്ടി

“ആണോ ?? അത്രയും ചെറിയ കുട്ടി ആരുന്നോ??കണ്ടപ്പോൾ ഞാൻ ഓർത്തു ഒരു പത്തു 21 വയസ്സ് കാണും എന്ന്.”….നിഹാൽ ശരിക്കും അത്ഭുതപ്പെട്ടു.

“നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല…. അവളെ കണ്ടാൽ അത്രയും പ്രായം പറയും”….

“മ്മ്….ചെറിയ കുട്ടി ആണല്ലേ…. ”

“മ്മ്….എന്താടാ അത് പറഞ്ഞപ്പോൾ ഒരു വൈക്ലബിയം”??,

“ഏയ്… ആ കുട്ടിയോട് എന്താന്ന് അറിയില്ല ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു. കണ്ണിൽ മുളക് വീണപ്പോൾ പേടിച്ചു നിന്ന ആ മുഖവും നിഷ്കളങ്കതയും ഇപ്പോഴുള്ള മിക്ക പെൺകുട്ടികൾക്കും ഇല്ലാത്ത പല ഗുണങ്ങളും ആ കുട്ടിക്ക് ഉള്ളത് പോലെ ഫീൽ ചെയ്തു. “…

ഫൈസൽ “മ്മ്…. “..എന്ന് ഇരുത്തി ഒന്ന് മൂളി.

ഫൈസലും നിഹാലും പിന്നെയും എന്തൊക്കെയോ പറഞ്ഞ് ഇരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

****************

(തുടരും….)

രചന : അനു അനാമിക

Scroll to Top