അഞ്ജലി തുടർക്കഥ, ഭാഗം 14 വായിക്കുക

രചന: അഞ്ജു

ഐ ലവ് യു ചാരു… പക്ഷെ നിന്നെ സ്വന്തമാക്കാനുള്ള യോഗ്യത എനിക്കില്ലാതെ പോയി പെണ്ണേ….

ആരോടെന്നില്ലാതെ പറയുമ്പോൾ അവൻെറ മനസ്സ് മുഴുവൻ ചാരു ആയിരുന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

എന്നാലും നീ എന്ത് പണിയാ കാണിച്ചത് അജു പെട്ടെന്ന് വരാന്ന് പറഞ്ഞ് എന്നെ അവിടെ കൊണ്ട് വിട്ടിട്ട് ഇപ്പോ നേരം എത്ര ആയീന്നാ…

ഞാൻ കുറച്ചു തിരക്കിലായിപ്പോയി അതല്ലേ…

ഓ… അതിനും മാത്രം എന്ത് തിരക്കായിരുന്നു നിനക്ക്. അവിടെ മുരളിയേട്ടൻെറ അമ്മയും അച്ഛനുമൊക്കെ ഉള്ളതല്ലേ അവരെന്താ വിചാരിക്കാ….

അവരൊന്നും വിചാരിക്കില്ല….

ഉവ്വ നിനക്ക് അങ്ങനെ പറയാം ഉച്ചക്ക് ചെന്ന് കയറിയതാ എന്നിട്ട് രാത്രി ആവുന്ന വരെ അവടെ കുറ്റി അടിച്ച് ഇരുന്നാ അവർക്ക് ഒന്നും തോന്നില്ല അല്ലേ…

നീ കുറച്ചു നേരം മിണ്ടാതിരിക്കോ അഞ്ചു…

ഓ… പോ… ഇനി കൊഞ്ചിക്കൊണ്ട് വാ അപ്പോ കാണിച്ചു തരാം….

അതൊക്കെ ഞാൻ കണ്ടതല്ലേ ഒന്നൂടി കാണുന്നതിൽ എനിക്ക് വിരോധം ഒന്നുമില്ലട്ടോ…..

വഷളൻ…..

അഞ്ചു പുറത്തേക്ക് നോക്കി ഇരുന്നു.

അഞ്ചുവിനെ ഉച്ചക്ക് വീണയുടെ വീട്ടിലാക്കി പോയതാണ് അജു. പിന്നെ തിരിച്ചു വരുന്നത് രാത്രിയിലാണ്.

അവൻെറ കൂടെ ഇരിക്കാൻ പറ്റാത്തിൻെറ ദേഷ്യവും സങ്കടവുമാണ് അഞ്ചു ഇപ്പോൾ കാട്ടിക്കൂട്ടിയത്.

അവളുടെ ദേഷ്യം കണ്ടപ്പോൾ അജുവിന് ചിരിയാണ് വന്നത്.

എൻെറ ചുന്ദരി പിണങ്ങിയോ….

ആ… പിണങ്ങി…. അതെന്താടാ ചക്കരേ…..

അവൻെറ കവിളിൽ പിടിച്ചുള്ള ചോദ്യത്തിന് തറപ്പിച്ചൊരു നോട്ടമായിരുന്നു അവളുടെ മറുപടി.

ഓ… പെണ്ണ് നല്ല കലിപ്പാണല്ലോ… എൻെറ എല്ലാം എല്ലാമല്ലേ…. അല്ല… എൻെറ ചേലൊത്ത ചെമ്പരുന്തല്ലേ…. അല്ലാന്നേ…. നിൻെറ കാലിലെ കാണാപദസരം ഞാനല്ലേ ഞാനല്ലേ…

അല്ലാ…അല്ലാ…. അല്ലാ….. നിൻെറ മാറിലെ മായ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ….

അല്ല എന്തേ… ഞാൻ എടുത്തോളാം.. ശ്ശേ…

ഒന്നു മിണ്ടാതെ ഇരിക്കാമോ….

പിന്നെ അജു ഒന്നും മിണ്ടാൻ പോയില്ല ഡ്രൈവിങിൽ മാത്രം ശ്രദ്ധിച്ചു. ഇടക്ക് അഞ്ചുവിനെ ഒന്ന് പാളി നോക്കും പക്ഷെ അവൾ നൊ മൈൻെറ്….

ഠോ…… വീട്ടിലേക്ക് കാലെടുത്തു വച്ചതും പാർടി പോപ്പറിൻെറ സൗണ്ട് കേട്ട് അഞ്ചു ഞെട്ടിപ്പോയി.

ഹാപ്പി വെഡിങ് ആനുവേഴ്സറി ചേച്ചി ആൻെറ് ചേട്ടാ…

വിക്കി അവളുടെ മുന്നിൽ ചാടി വീണു പുറകെ ഗീതയും അഞ്ചുവിൻെറ അച്ഛനും അമ്മയുമുണ്ടായിരുന്നു.

ലിവിങ് റൂമാകെ ബലൂണുകളും വർണ്ണക്കടലാസുകളും കൊണ്ട് അലങ്കരിച്ചിരുന്നു. റൂമിൻെറ നടുക്കായി ടേബിളിൽ ഒരു വൈറ്റ് ഫോറസ്റ്റ് കേക്കുമുണ്ടായിരുന്നു. അവൾ അകത്തേക്കു കയറിയതിൻെറ പുറകെ വീണയും മുരളിയും അച്ചുവും കൂടി അകത്തേക്കു വന്നു.

അജുവും അഞ്ചുവും ചേർന്ന് സന്തോഷത്തോടെ കേക്ക് മുറിച്ചു.

എല്ലാരും കൂടി എന്നെ പറ്റിക്കുകയായിരുന്നു അല്ലേ….. അഞ്ചു കള്ളദേഷ്യത്തിൽ ചോദിച്ചു.

നിനക്ക് മാത്രമേ പറ്റിക്കാൻ പറ്റുകയുള്ളൂന്ന് വിചാരിച്ചോ… അജു അവളുടെ വയറ്റിൽ ഒരു നുള്ള് കൊടുത്തു.

അനങ്ങാതെ ഇരിക്ക് അജു….

അവളൊന്ന് പിടഞ്ഞു. രണ്ടു വർഷം അനങ്ങാതെ ഇരുന്നതല്ലേ ഇനി പറ്റില്ല മോളേ…

പോടാ കൊരങ്ങാാ….

ഭക്ഷണം കഴിച്ച് കഴിഞ്ഞ് പെട്ടെന്ന് മുറിയിലേക്ക് വന്നോണം ഒരു സമ്മാനം തരാനുണ്ട്….

എനിക്കും തരാനുണ്ട് ഒരു സമ്മാനം…

അജു ചുറ്റിനും ഒന്ന് കണ്ണോടിച്ചു. ആരും കാണുന്നില്ല എന്നുറപ്പു വരുത്തി അവൻ അഞ്ചുവിൻെറ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു….

വിക്കിയെ നിർബന്ധിച്ച് പഠിക്കാൻ ഇരുത്തി അടുക്കളയിലേക്ക് പോവുകയായിരുന്ന അഞ്ചുവിനെ അജു പിടച്ചു വലിച്ചു റൂമിലേക്ക് കയറി ഡോറടച്ചു.

ദേ അജു വിട്ടേ എനിക്ക് അടുക്കളയിൽ പണിയുണ്ട്….

അതൊക്കെ അമ്മ ചെയ്തോളും നീ ഇനി പോവണ്ട…

അയ്യടാ… എവിടെ എൻെറ ഗിഫ്റ്റ് മ്….

ആദ്യം എൻെറ ഗിഫ്റ്റ് താ എന്നിട്ട് ഞാൻ തരാം…

ലേഡീസ് ഫസ്റ്റ്…. ഒക്കെ…. അഞ്ചു അവളുടെ ബാഗിൽ നിന്നൊരു കവറെടുത്ത് അജുവിന് കൊടുത്തു.

അതിനുള്ളിൽ ഒരു വാച്ചായിരുന്നു.

അഞ്ചു തന്നെ അതെടുത്ത് അവൻെറ കൈയ്യിൽ കെട്ടി കൊടുത്തു. എങ്ങനെയുണ്ട് ഇഷ്ടായോ…

മ്… ഒരുപാട്… അവൻ ആ വാച്ചിൽ പതിയെ തലോടി. ഇനി എൻെറ ഗിഫ്റ്റ് താ…. അജു ഒന്ന് പുഞ്ചിരിച്ച് അഞ്ചുവിനെ കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി അവൻ വാങ്ങിയ ഒരു സിമ്പിൽ നെക്ലേസ് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു. കൊള്ളാമോ… അഞ്ചുവിൻെറ തോളിൽ തല വച്ചവൻ ചോദിച്ചു.

സൂപ്പർ…..

അജു അഞ്ചുവിൻെറ കഴുത്തിൽ അമർത്തി ചുംബിച്ചു. ടേബിളിൽ അവൻ നേരത്തെ എടുത്തു വച്ച ഒരു പീസ് കേക്കെടുത്ത് അവളുടെ വായിൽ വച്ചു കൊടുത്തു. ഇനിയുള്ള എല്ലാ ജന്മത്തിലും അഞ്ജലി തന്നെ വേണം ഈ അർജുൻെറ പാതിയായി…. നല്ല റോമാൻെറിക്ക് മൂഡിലാണല്ലോ… അതേലോ… അവനാ കേക്കിലെ ക്രീം അവളുടെ കവിളിലും കഴുത്തിലുമെല്ലാം പുരട്ടി.

എന്താ അജു നീയീ കാണിച്ചത് ഇനി എൻെറ മുഖം മുഴുവനും കുരു വരും…. മുഖത്തായ കേക്ക് തുടക്കാൻ നോക്കിയ അഞ്ചുവിനെ അവൻ തടഞ്ഞു.

അവൻെറ ചുണ്ടുകളാൽ അവളുടെ മുഖത്തും കഴുത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന ക്രീം ഒപ്പിയെടുത്തു.

അവളെ ഇടുപ്പിൽ പിടിച്ച് അവനോട് കൂടുതൽ ചേർത്തു നിർത്തി. കണ്ണുകൾ തമ്മിലുടക്കി അവൻെറ ചുടുനിശ്വാസം അവളുടെ മുഖത്തു തട്ടി.

ആ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവൻ അവളുടെ അധരങ്ങൾ കവർന്നു. സാരി വിടവിലൂടെ അവൻെറ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അവൻെറ കട്ടിയേറിയ മുടിയിഴകളിലൂടെ അഞ്ചുവിൻെറ നീണ്ടു മെലിഞ്ഞ വിരലുകൾ കോർത്തുപിടിച്ചു. ഒരു ദീർഘ ചുംബനത്തിനു ശേഷം അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി അവൻെറ ചുണ്ടുകൾ അവളുടെ കഴുത്തിലാകെ പരതി നടന്നു.

പതിയെ അവർ കട്ടിലിലേക്ക് മറിഞ്ഞു….

രാത്രിയിലെ പ്രണയവേഴ്ചയുടെ ആലസ്യം വിട്ടുമാറാതെ രാവിലെ ഏറെ വൈകി കണ്ണുതുറക്കുമ്പോൾ സാരിയുടുക്കുന്ന അഞ്ചുവിനെയാണ് അജു ആദ്യം കാണുന്നത്.

ആഹാ.. നല്ല അടിപൊളി കണി…. അവൻ തലയിണ കെട്ടിപ്പിച്ച് അവളെ തന്നെ നോക്കികൊണ്ടിരുന്നു.

അഞ്ചുവിൻെറ കഴുത്തിലും വയറിലുമെല്ലാം അവൻെറ പല്ലുകളേൽപ്പിച്ച മുറിവുകൾ ചുവന്നു കിടക്കുന്നതു കണ്ടപ്പോൾ അവൻെറ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അജുവിൻെറ നോട്ടം കണ്ട് അഞ്ചു വേഗം തിരിഞ്ഞു നിന്നു. ഹ.. തിരിയല്ലേടി ഞാനൊന്ന് കാണട്ടേ…

അങ്ങനെ ഇപ്പോ കാണണ്ട നീ ഇന്നലെ ഒന്ന് കണ്ടതിൻെറയാ ഈ ചുവന്ന് കിടക്കുന്നത്….

ഈ… ലവ് ബൈറ്റ്…

അവൻെറ ഒരു ലവ് ബൈറ്റ് എന്നേക്കൊണ്ടൊന്നും പറയിക്കരുത്…

നീ പറ ഞാൻ കേൾക്കാന്നേ…

തത്കാലം എൻെറ ചക്കര പോയി കുളിച്ച് ഒരുങ്ങി താഴേക്ക് വാ അമ്മയങ്ങാനും കയറി വന്ന നാണം കെടും…. അവൻെറ നെറ്റിയിൽ ഒരു സ്നേഹചുംബനം കൊടുത്തവൾ മുറിവിട്ടിറങ്ങി.

വിക്കിയുടെ മുറി തുറന്നു കിടക്കുന്നത് കണ്ട് അഞ്ചു അങ്ങോട്ട് പോയപ്പോൾ മൊബൈലിൽ ചാരുവിൻെറ ഫോട്ടോയും നോക്കി കിടക്കുകയായിരുന്നു അവൻ.

വിക്കി…..

അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവൻ ഫോൺ മറച്ചു പിടിച്ചു. ഒളിപ്പിക്കണ്ട ഞാൻ കണ്ടു…

ചേച്ചി അത്….. ഞാൻ…. മ്….. മ്….

രണ്ടിൻെറയും പെരുമാറ്റം കണ്ടപ്പോഴേ എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു. ഇത് എപ്പോ തുടങ്ങി…

അയ്യോ ചേച്ചി വിചാരിക്കുന്നത് പോലെയല്ല… ചാരു അവൻെറ പുറകെ നടക്കുന്ന കാര്യം അവൻ അവളോട് പറഞ്ഞു.

ഇന്നലെ കണ്ട കാര്യം മാത്രം അവൻ അഞ്ചുവിൽ നിന്നും മറച്ചു വച്ചു.

ഇതാണോ കാര്യം… ഇതിനാ നീയീ വിഷമിക്കുന്നത്…. ചേച്ചി വിചാരിക്കുന്നത് പോലെയല്ല അവളൊരു വലിയ വീട്ടിലെ കുട്ടിയ പോരാത്തേന് ക്രിസ്ത്യാനിയും…. അതിനെന്താ ജാതിയിലും മതത്തിലുമൊന്നും ഒരു കാര്യവുമില്ല നീ ധൈര്യായിട്ട് പ്രേമിച്ചോടാ ഞാനല്ലേ പറയുന്നത്…..

അവൾ വിക്കിയുടെ തലയിൽ തലോടി പുറത്തേക്കു പോയി. ഇല്ല ചേച്ചി അവളിനി ഒരിക്കലും തിരിച്ചു വരില്ല…. വിക്കിയുടെ കണ്ണുകൾ നിറഞ്ഞു…

അഞ്ചുച്ചേച്ചി…..

ഹ.. ഇതാര് ചാരുമോളോ എപ്പോ വന്നു….

ഞാനിപ്പോ വന്നോ ഒള്ളു വാതില് തുറന്നു കിടക്കുവാർന്നു അവടെങ്ങും ആരേം കണ്ടില്ല അതാ ഞാനിങ്ങ് കേറിപ്പോന്നേ… അജു ടി വിയുടെ മുന്നിൽ ഉണ്ടായിരുന്നൂലോ.. എഴുന്നേറ്റ് പോയി കാണും….

ഹമ്… എന്നാതാ ഗീതാമ്മേ ഒണ്ടാക്കുന്നേ… അവൾ ഗീതയുടെ അടുത്തേക്ക് നീങ്ങി. അവിയൽ…

വിക്കിക്ക് ഇത് വല്യേ ഇഷ്ടാ..

ആഹാ…. അല്ല മോളെന്താ പെട്ടെന്ന്…. ഞാൻ പഠിക്കാൻ വന്നതാ അമ്മേ പരീക്ഷയല്ലേ. പുസ്തകം വായിച്ചിട്ടാണേൽ ഒന്നും തലേലോട്ട് കേറണില്ല. വിക്കി ക്ലാസ്സിലെ പഠിപ്പി ആയോണ്ട് അവനോട് ചോദിച്ചു പഠിക്കാൻ വന്നതാ…. അവൻ മുറിയിലുണ്ട് നീ അങ്ങോട്ട് പൊക്കോ മുകളിലെ രണ്ടാമത്തെ മുറി…

അഞ്ചു ചാരുവിനെ മുകളിലേക്ക് പറഞ്ഞു വിട്ടു.

വിക്കിച്ചേട്ടോയ്….

മുറിയിലേക്ക് കയറി വരുന്ന ചാരുവിനെ കണ്ട് വിക്കി അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി.

അവളെ കണ്ടതിൻെറ സന്തോഷവും ഞെട്ടെലുമെല്ലാം അവൻെറ മുഖത്ത് വ്യക്തമായിരുന്നു.

ചാരു നീ…..

അതെ ഞാൻ തന്നെ. നീ എന്താ വിചാരിച്ചേ നിൻെറ കദനകഥ കേട്ട് ഞാനങ്ങ് പോവൂന്നോ… നിനക്ക് തെറ്റിപ്പോയി വിക്കി അങ്ങനെ ഒന്നും സ്നേഹിച്ചവനെ ഇട്ടേച്ചും പോകുന്ന ടൈപ്പല്ലാ ഈ ചാരു…

നീ പോയേ ചാരു… ഉള്ളിലെ സന്തോഷം മറച്ചു പിടിച്ചുകൊണ്ടവൻ അവളോട് പറഞ്ഞു. ഞാൻ പോകുവാണേ നിന്നെയും കൊണ്ടേ പോകു…

അവൾ അവൻെറ അടുത്തിരുന്നു. നിനക്കെന്നെ ഇഷ്ടവാണെന്ന് എനിക്ക് നന്നായിട്ടറിയാം അതുകൊണ്ടല്ലേ ഇതുവരെ എന്നോട് ഇഷ്ടമല്ലാന്ന് പറയാത്തത്. പിന്നെ കാശും പണവുമൊക്കെ നോക്കിയല്ല ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്. എനിക്ക് നിന്നെ മാത്രം മതീടാ നിൻെറ പാസ്റ്റോ…

കുടുംബമഹിമയോ… ഒന്നും വേണ്ട… പ്ലീസ് എന്നെ ഇഷ്ടല്ലാന്ന് മാത്രം പറയല്ലേ…. ചാരു അവൻെറ കൈയ്യിൽ മുറുക്കി പിടിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇനിയും അവളുടെ മുന്നിൽ അഭിനയിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന മനസ്സിലാക്കിയപ്പോൾ വേറൊന്നും നോക്കാതെ വിക്കി അവളെ കെട്ടിപ്പിടിച്ചു.

ഐ ആം സോറി ചാരു… ഐ ലവ് യു…. ഐ ലവ് യു സോ മച്ച്….

സത്യായിട്ടും…

അവൾ നിറമിഴിയോടെ അവനെ നോക്കി.

മ്… ഒരുപാടിഷ്ട്ടാ എൻെറ ഈ അച്ചായത്തിയേ…

എൻെറ മാതാവേ എനിക്കിനി ചത്താലും വേണ്ടില്ല…. അവൾ അവൻെറ നെഞ്ചിലേക്ക് ചാഞ്ഞു.

ലൈക്ക് കമന്റ് ചെയ്യൂ, അടുത്ത ഭാഗവും ഇന്ന് ഇടാം

തുടരും….

രചന: അഞ്ജു

Scroll to Top