അഞ്ജലി തുടർക്കഥയുടെ എട്ടാം ഭാഗം വായിച്ചു നോക്കൂ…..

രചന: അഞ്ജു

കിച്ചൻ…… അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

അർജുനെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ആണ്.

കൃത്യസമയത്ത് എത്തിച്ചതുകൊണ്ട് ജീവന് ആപത്തൊന്നും ഇല്ല…

എനിക്കെൻെറ അജുവിനെ കാണണം കിച്ചാ….

പ്ലീസ് എന്നെ ഒന്ന് കൊണ്ട്പോ…

അഞ്ചു റിലാക്സ് നീ ഇപ്പോ ടയേഡ് ആണ് അറ്റ്ലീസ്റ്റ് ഈ ഡ്രിപ് തീരുന്നതുവരെ എങ്കിലും വെയ്റ്റ് ചെയ്യ്…

ഇല്ല എനിക്കൊരു കുഴപ്പവും ഇല്ല എനിക്കെൻെറ അജുവിനെ ഒന്ന് കണ്ടാമതി… കിച്ചാ പ്ലീസ്….

ജസ്റ്റ് ട്രൈ ടു അണ്ടർസ്റ്റാൻട് അഞ്ചു.. അവൻെറ ശബ്ദം കനത്തു. നിന്നെ ഇപ്പോ കൊണ്ടുപോയാലും അർജുനെ കാണാൻ പറ്റില്ല. ഹി ഈസ് ഇൻ ഒബ്സർവേഷൻ അനാവശ്യമായി ആരേയും അങ്ങോട്ട് കടത്തി വിടില്ല… ഈ ഡ്രപ് തീർന്നാൽ നിനക്ക് വീട്ടിൽ പോവാം. പോയി ഭക്ഷണം കഴിച്ച് കുറച്ച് റെസ്റ്റ് എടുത്തിട്ട് ഒക്കെ വാ. അർജുൻെറ കാര്യം ഓർത്ത് ടെൻഷനടിക്കണ്ട ഐ കാൻ അഷുവർ ഹിസ് സേഫ്റ്റി ട്രസ്റ്റ് മി…

അഞ്ചു ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. അടുത്ത് തന്നെ കരഞ്ഞുകൊണ്ട് ഗീതയും ഉണ്ടായിരുന്നു.

അമ്മ പേടിക്കണ്ട അർജുന് ഒന്നും സംഭവിക്കില്ല.

ഞാൻ കിരൺ അഞ്ജലിയുടെ ക്ലാസ്മേറ്റ് ആണ്…

പ്ലസ് ടു ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇവരുടെ കല്യാണത്തിന് എനിക്ക് വരാൻ പറ്റിയില്ല ബട്ട് ഫോട്ടോ കണ്ടിട്ടുണ്ട്. അതുകൊണ്ട് അർജുനെ കണ്ടപ്പോൾ തന്നെ മനസ്സിലായി…

ഗീത കിരണിനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. രണ്ടു മണിക്കൂറിനു ശേഷം അഞ്ജലിയെ ഡിസ്ചാർജ് ചെയ്തു. അജുവിനെ കാണാതെ വീട്ടിലേക്ക് പോവില്ല എന്നവൾ തീർത്തുപറഞ്ഞു.

അവസാനം അവളുടെ വാശിക്കു മുന്നിൽ കിരണിന് തോറ്റുകൊടുക്കേണ്ടി വന്നു. ഐ സി യുവിൻെറ ചില്ലു വാതിലിലൂടെ ശരീരമാകെ ഇലക്ട്രോണിക് വയറുകൾ ഘടിപ്പിച്ച് ഓക്സിജൻ മാസ്ക് ധരിച്ച അർജുനെ കണ്ടപ്പോൾ അഞ്ജലി വിങ്ങി പൊട്ടി.

കിച്ചാാ എൻെറ അജു….. ഞാനാ എൻെറ അജുവിനെ….

എന്താ അഞ്ചു ഇത് നീ കൂടി ഇങ്ങനെ ആയാൽ എങ്ങനെയാ. നീയല്ലേ അമ്മയെ സമാധാനിപ്പിക്കേണ്ടത്…

മ്… ഹമ്… നീ ഇപ്പോ വീട്ടിലേക്ക് പോ.. ഒന്ന് ഫ്രഷായി എന്തെങ്കിലും കഴിക്ക്. അർജുനെ നാളെ രാവിലെ റൂമിലേക്ക് മാറ്റും.. മനസ്സില്ലാമനസ്സോടെ അഞ്ജലി ഗീതയോടൊപ്പം വീട്ടിലേക്ക് പോയി…

കുളി കഴിഞ്ഞറിങ്ങി സാരിയുടുക്കാൻ നോക്കുകയായിരുന്നു അഞ്ചു. മനസ്സും ശരീരവും ശാന്തമല്ലത്തതിനാൽ എത്ര ശ്രമിച്ചിട്ടും അവൾക്ക് സാരിയുടുക്കാൻ കഴിഞ്ഞില്ല. ദേഷ്യത്തോടെ സാരി വലിച്ചെറിഞ്ഞ് ഒരു ചുരിദാർ എടുത്തണിഞ്ഞു.

മേശപ്പുറത്തു അജു ഇന്നലെ രാത്രി അഴിച്ചു വച്ച വാച്ചും പേഴ്സും അതുപോലെ തന്നെ ഇരിപ്പുണ്ടായിരുന്നു. അവളതെടുത്ത് നെഞ്ചോടു ചേർത്തു. പേഴ്സിൽ അച്ഛൻെറയും അമ്മയുടേയും ഫോട്ടോയുടെ ഒപ്പം തൻെറ ഫോട്ടോ കൂടി കണ്ടപ്പോൾ പിടിച്ചു നിർത്തിയ കണ്ണുനീർ വീണ്ടും അണപൊട്ടി ഒഴുകി. അതോടൊപ്പം ആ പേഴ്സിൽ തിളക്കമേറിയ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു. പൊട്ടിപ്പോയ ഒരു ബ്രേസ്ലറ്റ്. അവളത് കൈയ്യിലെടുത്ത് നോക്കിയതിനു ശേഷം തിരിച്ചു വച്ച് തഴേക്കിറങ്ങി.

സ്റ്റേയർകേസിൻെറ അവസാന പടിക്കെട്ടിൽ കാലെടുത്തു വച്ചതും എന്തോ മനസ്സിലുടക്കിയപോലെ അവൾ തിരിച്ചു മുറിയിലേക്ക് ഓടി. കബോർഡ് തുറന്ന് അവളുടെ പേഴ്സിൽ വർഷങ്ങളായി നിധിപോലെ സൂക്ഷിച്ചിരുന്ന ചെയിനിൻെറ ഭാഗവും അജുവിൻെറ പേഴ്സിൽ കണ്ട ചെയ്നും ചേർത്തു വച്ചു. “ARJUN” അഞ്ജലിക്ക് തൻെറ കണ്ണുകളെ വിശ്വാസിക്കാനായില്ല. ഏറെ നേരം കഴിഞ്ഞിട്ടും അഞ്ചുവിനെ താഴേക്കു കാണാതായപ്പോൾ ഗീത അവളെ തിരഞ്ഞ് മുകളിലേക്ക് വന്നു. എന്താ മോളെ ഇത് ഇവിടെ തന്നെ നിൽക്കാതെ താഴേക്കു വാ.

ഞാൻ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്…..

ഇതിൻെറ ബാക്കി കിട്ടിയോ.. അഞ്ജലിയുടെ കൈയ്യിലിരിക്കുന്ന ചെയിൻ നോക്കിക്കൊണ്ട് ഗീത ചോദിച്ചു.

അമ്മേ….ഇത്…

അജുവിൻെറ ചെയിനാ അവൻെറ പതിനെട്ടാമത്തെ പിറന്നാളിന് രവിയേട്ടൻ വാങ്ങി കൊടുത്തതാ.

അവനിത് വല്യേ ഇഷ്ടായിരുന്നു കൈയ്യീന്ന് ഊരാതെ ഇട്ടുകൊണ്ട് നടന്നതാ എൻെറ കുട്ടി. പക്ഷെ കുറേ നാള് മുന്നേ… അവൻ കാനഡക്ക് പോകുന്നതിൻെറ തലേ ദിവസം ആണെന്ന് തോന്നുന്നു എവിടെയോ ഉടക്കി ഇത് പൊട്ടിപ്പോയി…. അന്നിത് മാറ്റിവാങ്ങാൻ ഞാൻ കുറേ പറഞ്ഞതാ. അച്ഛൻെറ ആദ്യ സമ്മാനാ ഇത് മാറ്റിവാങ്ങാൻ ഉള്ളതല്ലാന്നും പറഞ്ഞ് കൂടെ കൊണ്ടുനടക്കാ ഇപ്പോഴും.

ഇതിൻെറ ബാക്കി ഭാഗം എപ്പോഴാ കിട്ടിയത്…

എന്നോട് പറഞ്ഞേ ഇല്ലാലോ…. എന്തായാലും മോള് താഴേക്കു വാ ഹോസ്പിറ്റലിൽ പോകാനുള്ളതല്ലേ…

ഗീത മുറിവിട്ട് പോയതിനുശേഷവും കണ്ടതും കേട്ടതും വിശ്വാസിക്കാനാവാതെ തറഞ്ഞു നിന്നുപോയി അവൾ.

ഇത്രയും കാലം കാണാൻ ആഗ്രഹിച്ച… തേടി നടന്ന ആ മുഖം ഒരു നിശ്വാസത്തിനുമപ്പുറം തൻെറ കൂടെ ഉണ്ടായിട്ടും തിരിച്ചറിയാൻ കഴിയാതെ പോയതിൽ അവളുടെ മനസ്സ് നീറി.

അജു…. എല്ലാ രീതിയിലും ഞാൻ തോറ്റുപോയല്ലോ.. എന്നെ തോൽപ്പിച്ച് കളഞ്ഞല്ലോടാ നീ….

അർജുൻെറ കാൽക്കൽ വീണു മാപ്പു പറയാനും ആ നെഞ്ചിൽ തലചായ്ച് പൊട്ടിക്കരയാനും അവളുടെ ഉള്ളം തുടച്ചു….

അർജുൻെറ റിലേറ്റീവ്സിനോട് ഡോക്ടറുടെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു… ഐ സി യുവിൻെറ മുന്നിൽ അക്ഷമരായി കാത്തിരിക്കുന്ന അഞ്ജലിയും ഗീതയും സിസ്റ്ററുടെ നിർദ്ദേശപ്രകാരം കിരണിൻെറ റൂമിലേക്ക് പോയി.

ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം… എന്താ…എന്താ കിച്ചാ… അർജുന് ഹെഡ് ഇൻജ്വറിക്കൊപ്പം സ്പൈനൽ ഇൻജ്വറികൂടി ഉണ്ട്. സ്പൈനൽ കോഡിൽ ഏറ്റ ക്ഷതം കാരണം ഇനി പേഷ്യൻെറ് എഴുന്നേറ്റ് നടക്കാനുള്ള സാധ്യത വളരെ കുറവാണ്..

എന്താ കിച്ചാ നീയീ പറയണത് എൻെറ അജു..

അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പോയി.

റിലാക്സ് അഞ്ചു അർജുൻ ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്നല്ലാ ഞാൻ പറയുന്നത്. ബട്ട് ചാൻസ് കുറവാണ്. ഒൺലി 30% ചാൻസേ ഒള്ളു…. ഡോണ്ട് ലൂസ് ഹോപ്. അർജുന് ഫുൾ മെഡിക്കൽ സപ്പോർട് ഞാൻ അഷുവർ ചെയ്യാം.

മെൻെറൽ ആൻഡ് ഫിസിക്കൽ സപ്പോർട് കൊടുക്കേണ്ടത് നിങ്ങളാണ്… ലെറ്റ്സ് ഹോപ് ഫോർ ദ ബെസ്റ്റ്..

എന്ത് ഇരുപ്പാ മോളെ ഇത്. രാവിലെയോ ഒന്നും കഴിച്ചില്ല നേരെ എത്രയായീന്നറിയോ.. ഗീതയുടെ സാമിഭ്യമാണ് അവളെ ഓർമ്മകളിൽ നിന്ന് തിരിച്ചു കൊണ്ടുവന്നത്.

കണ്ണുനീർ ഒലിച്ചിറങ്ങിയ പാടുകൾ അവളുടെ കവിളിൽ അവശേഷിച്ചിരുന്നു. ഞാൻ കഴിച്ചോളാം അമ്മേ..

അഞ്ജലി എഴുന്നേറ്റ് മുഖം കഴുകി അർജുനുള്ള ഭക്ഷണവുമായി മുറിയിലേക്ക് പോയി.

അർജുൻ കണ്ണടച്ച് കിടക്കുകയായിരുന്നു.

അജു… മ്… കഴിക്കണ്ടേ…

അമ്മ എവിടെ..

അടുക്കളയിൽ ഉണ്ട്..

അമ്മയെ വിളിക്ക്…

ഇപ്പോ എന്തിനാ അജു അമ്മയെ വിളിക്കുന്നത്..

വിളിക്കാനാ പറഞ്ഞത്. അതോ ഇനി ഞാൻ വിളിക്കണോ..

വേണ്ട ഞാൻ വിളിച്ച് കൊണ്ടുവരാം… അഞ്ജലി പോയി ഗീതയുമായി തിരിച്ചു വന്നു.

എന്താ മോനെ..

അഞ്ജലി ആ പ്ലേറ്റ് അമ്മക്ക് കൊടുക്ക്.. അഞ്ജലി എന്ന വിളി അവളൊട്ടും പ്രതീക്ഷിച്ചില്ല. മടിച്ചു മടിച്ചു പ്ലേറ്റ് ഗീതയുടെ കൈയ്യിൽ കൊടുത്തു. ഇനി മുതൽ എൻെറ കാര്യങ്ങൾ അമ്മ നോക്കിയാൽ മതി.

അഞ്ജലിക്ക് പോകാം ഇനി ഈ മുറിയിൽ കയറരുത്…

എന്താ മോനെ നീയീ പറയുന്നത്.. അമ്മ ഇതിൽ ഇടപെടേണ്ട… മറുത്തൊരക്ഷരം പറയാതെ നിറമിഴിയോടെ അവളാ മുറിവിട്ട് പോയി. ഗീതയുടെ ആശ്വാസവാക്കുകൾക്കൊന്നും അവളുടെ ഉള്ളിലെ തീയണക്കാൻ കഴിഞ്ഞില്ല…..

അജുവിൻെറ അവഗണന തുടർന്നപ്പോൾ മനസ്സിൽ ചില ദൃഢ നിശ്ചയമെടുത്ത് രണ്ടും കൽപ്പിച്ച് അർജുൻെറ മുറിയിലേക്ക് കടന്നു.

നിന്നോട് ഈ മുറിയിൽ കയറരുതെന്ന് പറഞ്ഞതല്ലേ..

അർജുൻ പറയുന്നതൊന്നും ചെവികൊള്ളാതെ അവൾ അവൻെറ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി.

നിന്നോട് പോവാനാ പറഞ്ഞത്.. എൻെറ കാര്യങ്ങൾ നോക്കാൻ അമ്മയുണ്ട്..

അജു പ്ലീസ്.. ഈ പ്രയത്തിൽ അമ്മക്ക് നിൻെറ കാര്യങ്ങൾ നോക്കുന്നതിൽ പരിമിതികളുണ്ട്. പക്ഷെ ഭാര്യയായ എനിക്ക് നിൻെറ ശരീരം ശുശ്രൂഷിക്കുന്നതിൽ ഒന്നും നോക്കാനില്ല…. അവൾ പറഞ്ഞത് തനിക്കും അറിയാവുന്ന കാര്യമാണെങ്കിലും ഉള്ളിലെ എതിർപ്പ് ശക്തമായി തന്നെ അവൻ പ്രകടിപ്പിച്ചു.

അവൻെറ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അവൾ അവൻെറ ശരീരം നനഞ്ഞ തുണികൊണ്ട് തുടച്ച് വൃത്തിയാക്കി ഡ്രസ്സ് മാറ്റി കൊടുത്തു നിർബന്ധിച്ച് ഭക്ഷണവും കഴിപ്പിച്ചു.

മോളേ… എന്താ അമ്മേ…. ഒരു ഹോമ്നേഴ്സിനെ ഏർപ്പാടാക്കാനാ അജു പറയുന്നത്.. ഞാനുള്ളപ്പോ എന്തിനാ അമ്മേ അജുവിനെ നോക്കാൻ പുറത്തു നിന്നൊരാൾ.. എനിക്കറിയില്ല മോളെ അവൻ ഈ കാണിക്കുന്നതിൻെറ അർത്ഥം… അമ്മ പേടിക്കണ്ട അജുവിൻെറ കാര്യം ഞാൻ നോക്കിക്കോളാം…

പതിവിലും വിപരീതമായി ഒരു ഉറപ്പുണ്ടായിരുന്നു അഞ്ജലിയുടെ വാക്കുകൾക്ക്. പുഞ്ചിരിയോടെ ഉച്ച ഭക്ഷണവുമായി മുകളിലേക്ക് പോകുന്ന അഞ്ചുവിനെ ഗീത അത്ഭുതത്തോടെ നോക്കി നിന്നു.

ഭക്ഷണവുമായി വരുന്ന അഞ്ചുവിനെ കണ്ടപ്പോൾ തന്നെ അജു മുഖം തിരിച്ചു. അത് നേരത്തെ പ്രതീക്ഷിച്ചതുകൊണ്ടുതന്നെ അഞ്ജലിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. തലയിണ എടുത്ത് വച്ച് അജുവിനെ എഴുന്നേൽപ്പിച്ചിരുത്തി ചോറ് ഉരുളയാക്കി അവനു നേരെ നീട്ടി. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലാന്നുണ്ടോ…

ഇല്ലാലോ എനിക്ക് പറഞ്ഞാൽ മനസ്സിലാകും അജു… പുഞ്ചിരിയോടെയുള്ള അവളുടെ മറുപടി കേട്ട് അവന് ദേഷ്യം കയറി. നീയെന്താ ആളെ കളിയാക്കാണോ… ഞാൻ ആരേയാ അജു കളിയാക്കിയേ ഞാൻ ആരേയും കളിയാക്കിട്ടില്ല…

നിന്നോട് എൻെറ കാര്യത്തിൽ ഇടപെടെരുതെന്ന് പറഞ്ഞിട്ടില്ലേ.. മുറിയിൽ നിന്ന് പുറത്തു പോ…

അജു… ഞാൻ….

നിന്നോട് പോവാനാ പറഞ്ഞത് എനിക്കൊന്നും കേൾക്കാൻ താത്പര്യമില്ല.

അമ്മ എവിടെ.. അമ്മേ….. അമ്മേ…

നിർത്തടോ… മിണ്ടിപ്പോവരുത്… അഞ്ജലിയുടെ ചൂണ്ടുവിരൽ അജുവിൻെറ ചുണ്ടിൽ അമർന്നു. ഇനി ഒരക്ഷരം മിണ്ടിരുത്… കേട്ടല്ലോ.

വേണ്ടാ… വേണ്ടാന്ന് വക്കുമ്പോ തയിൽ കയറുന്നോ. മിണ്ടാതെ കിടന്നോ അവിടെ. ഇനി മുതൽ ഞാൻ പറയും അതങ്ങ് കേട്ടാൽ മതി.

അർജുൻ അമ്പരന്ന് വാ തുറന്ന് പോയി. ആ അമ്പരപ്പ് വിട്ടു മാറുന്നതിനു മുൻപ് ആദ്യത്തെ ഉരുള ചോറ് അവൾ അവൻെറ വായിൽ വച്ചു കൊടുത്തു.

ഒരു കൊച്ചു കുഞ്ഞിനേപ്പോലെ തന്നെ നോക്കി കിടക്കുന്ന അർജുനെ കണ്ടപ്പോൾ അവൾക്ക് ചിരി വന്നു.

എങ്കിലും ഗൗരവം കൈവിടാതെ തന്നെ ഭക്ഷണം വാരി കൊടുത്തു. മുറിക്ക് പുറത്ത് ഗീത അത്ഭുതത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

ഇതൊക്കെ ഒരു നംബറാ അമ്മേ. എൻെറ അമ്മക്കുട്ടി പേടിച്ചോ…. പോടി… അർജുൻ പഴയ അർജുൻ ആവണമെങ്കിൽ ആദ്യം അഞ്ജലി പഴയ അഞ്ജലി ആവണം…

ഗീത വാത്സല്യപ്പൂർവ്വം അവളുടെ തലയിൽ തലോടി.

അടുത്ത ദിവസം രാവിലെ കുളികഴിഞ്ഞ് അലമാരയിൽ നിന്നും ഒരു സാരിയെടുത്ത് ഉടുത്തു.

അർജുൻ കിടപ്പിലായതിൽ പിന്നെ ഉപേക്ഷിച്ചതാണ് സാരി. ചുരിദാറിനെ കൂട്ടുപിടിച്ചിട്ട് മാസങ്ങളായിരിക്കുന്നു. ഒരു മാറ്റം അനിവാര്യമാണ്.

സാരിയുടുത്ത് കണ്ണുകളിൽ ചെറുതായി മഷിയെഴുതി നെറ്റിയിൽ കുഞ്ഞു വട്ടപ്പൊട്ടും തൊട്ട് മനസ്സുകൊണ്ടും ശരീരം കൊണ്ടും അവൾ പഴയ അഞ്ജലിയായി മാറി.

അവളിലെ മാറ്റം അർജുനേയും ഗീതയേയും ഒരുപോലെ അത്ഭുതപ്പെടുത്തി. അർജുൻെറ മുന്നിൽ പഴയ വഴക്കാളിയായി മാറി അവൾ. പേടിപ്പിച്ചും അനുസരക്കേട് കാണിക്കുമ്പോൾ ചെവിക്കു പിടിച്ചും അഞ്ജലി അർജുൻെറ കൂടെ തന്നെ ഉണ്ടായിരുന്നു.

അർജുന് ഒരു രീതിയിലും അവളെ തടയാൻ കഴിഞ്ഞില്ല. അമ്മയെ പോലും അവൾ ആ മുറിയിലേക്ക് അടുപ്പിച്ചിരുന്നില്ല. ദേഷ്യത്തോടെയും എതിർപ്പോടെയും അവളെ അനുസരിക്കുമ്പോഴും ഉള്ളിൽ അവൻ അതെല്ലാം ആസ്വദിക്കുകയായിരുന്നു.

അഞ്ജലി തനിക്കു വേണ്ടി ജീവിതം പാഴാക്കുന്നതിൽ അവനു നല്ല വിഷമമുണ്ടായിരുന്നു. അവളെ ആർക്കും വിട്ടുകൊടുക്കാൻ താത്പര്യമുണ്ടായിട്ടല്ല നിവർത്തികേടുകൊണ്ടാണ് അതിന് മുതിരുന്നത്.

അഞ്ജലി ചെറുപ്പമാണ് ശ്രമിച്ചാൽ നല്ലൊരു ജീവിതം അവൾക്ക് കിട്ടുകയും ചെയ്യും. സ്വപ്നം കണ്ട ജീവിതവും ആഗ്രഹിച്ച ജോലിയുമെല്ലാം ഉപേക്ഷിച്ച് അവളിവിടെ തൻെറ കാര്യങ്ങൾ നോക്കിയും മലമൂത്ര വിസർജങ്ങൾ വൃത്തിയാക്കിയും കഴിയുന്നത് സഹിക്കുന്നില്ല. ഇത്രയൊക്ക പറഞ്ഞിട്ടും അവഗണിച്ചിട്ടും തന്നെ സ്നേഹിക്കുന്നവളെ ഒന്ന് ചേർത്തു പിടിക്കാൻ പോലും കഴിയുന്നില്ലല്ലോ തനിക്ക്. അറിയാതെ ചെയ്തുപോയ ഒരു തെറ്റിൻെറ പേരിൽ സ്വന്തം ജീവിതം തന്നെ ത്യജിക്കാൻ തയ്യാറായ പെണ്ണ്.

സർവ്വ സുഖസൗകര്യങ്ങളും കിട്ടിയിട്ടും ക്ഷണ നേരത്തെ സുഖത്തിനു വേണ്ടി കൂടെപ്പിറപ്പിനേയും ഇണയേയും ഉപേക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരുടെ ഇടയിൽ ആട്ടി ഓടിച്ചിട്ടും ചേർത്തുപിടിക്കുന്ന ഒരു പെണ്ണ്. പെട്ടെന്ന് അഞ്ജലിയുടെ കൈകൾ അവനെ ചുറ്റപ്പിടിച്ചു.

കക്ഷി നല്ല ഉറക്കത്തിലാണ്. കൈയ്യും കാലുമൊക്കെ അജുവിൻെറ ദേഹത്തിട്ടാണ് അവളുടെ കിടപ്പ്.

അവൻ ഏന്തി വലിഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിക്കാൻ ശ്രമിച്ചു. പക്ഷെ തളർച്ച ബാധിച്ച ശരീരം അതിന് അനുവധിച്ചില്ല. നിരാശയോടെ അവളെ തന്നെ നോക്കി കിടന്ന് നേരം വെളുപ്പിച്ചു.

അഞ്ജലി…..

മ്… എന്തേ…

എനിക്ക് ഒരു ഹോമ്നേഴ്സിനെ ഏർപ്പാടാക്കണം…

സൗകര്യമില്ല… എടുത്തടിച്ചുള്ള മറുപടി ആയിരുന്നു.

നിൻെറ സൗകര്യത്തിനാണോ ഞാൻ ജീവിക്കുന്നത്…

തത്കാലം അങ്ങനെ ജീവിച്ചാൽ മതി..

പറ്റില്ല എനിക്ക് എൻെറതായ ഇഷ്ടങ്ങളുണ്ട്..

അയിന്….

താമശയല്ല അഞ്ജലി ഐ ആം വെരി സീരിയസ്. നീ എൻെറ കൂടെയുള്ളത് എനിക്ക് ബുദ്ധിമുട്ടാണ്…

എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടുമില്ല…

ഷട്ടപ്പ് അഞ്ജലി.. അർജുൻ ദേഷ്യത്തിൽ പല്ലുറുമി.

ദേ അജു എനിക്കിപ്പോ വഴക്കിടാൻ ഒരു മൂഡില്ല…

അഞ്ജലി… അഞ്ജലി…. അവൻെറ മറുപടിക്ക് കാക്കാതെ ദേഷ്യത്തോടെ അവൾ മുറിവിട്ടിറങ്ങി.

താഴേക്ക് ചെന്നപ്പോൾ അവിടെ ഗീതയോടൊപ്പം വെളുത്തു മെലിഞ്ഞ സുന്ദരിയായ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.

ആഹ്… മോളേ ഇത് വീണ അർജുൻെറ മുറപ്പെണ്ണാ… മുറപ്പെണ്ണ് എന്ന് കേട്ടപ്പോൾ തന്നെ അഞ്ചു നോക്കിയത് അവളുടെ നെറ്റിയിലേക്കായിരുന്നു. ശൂന്യമായ നെറ്റിത്തടം കഴുത്തിൽ ഒരു മാലയുണ്ടെങ്കിലും കോളർ ഉള്ളതിനാൽ താലിയാണോ എന്ന് വ്യക്തമല്ല.

അർജുൻെറ പേരുകേട്ടപ്പോൾ അവളുടെ കണ്ണുകളിൽ കണ്ട നഷ്ടപ്രണയത്തിൻെറ വേദന കൂടി ആയപ്പോൾ അകാരണമായ ഭയം അഞ്ചുവിൻെറ ഉള്ളിൽ രൂപം കൊണ്ടു. അഞ്ജലി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും വീണ അവളെ ശ്രദ്ധിക്കാതെ അർജുൻെറ മുറിയിലേക്ക് പോയി.

അഞ്ജലിക്ക് ദേഷ്യം ഇരച്ചു കയറി. അവൾ ഒറ്റക്കു മുറിലേക്ക് പോയതുകൊണ്ട് തന്നെ അഞ്ചുവിൻ്റെ മനസ്സമാധാനവും പോയി. വീണയുടെ പുറകെ തന്നെ അവളും മുറിയിലേക്ക് പോയി. മുറിയിൽ അർജുൻെറ കൈയ്യിൽ പിടിച്ചുകൊണ്ട് സംസാരിക്കുന്ന വീണയെ കണ്ടപ്പോൾ അഞ്ചുവിൻ്റെ ദേഷ്യം ഇരട്ടിയായി.

മുറപ്പെണ്ണ് ആണെന്ന് വച്ച് കൈയ്യിൽ പിടിക്കുന്നത് എന്തിനാ. ഈ പെണ്ണിന് എന്തിൻെറ കേടാ മനുഷ്യൻെറ മനസ്സമാധാനം കളയാൻ ഓരോന്ന് വലിഞ്ഞു കയറി വന്നോളും.. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൾ അർജുൻെറ മെഡിസിൻ ബോക്സ് എടുത്ത് പരതാൻ തുടങ്ങി.

അജുവേട്ടൻെറ മെഡിക്കൽ റിപ്പോർട്ട് വേണം…

എന്തിനാ… അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടുതന്നെ വീണക്ക് മറുപടി കൊടുത്തു. ഞാൻ ഒരു ഡോക്ടറാണ് അതിലും വലിയ വിശദീകരണം വേണോ.. അത് കേട്ടപ്പോൾ അവൾ മെഡിക്കൽ റിപ്പോർട്ട് വീണക്ക് കൊടുത്തിട്ട് അർജുനുള്ള മരുന്നുകൾ എടുത്തു.

ഈ മരുന്നുകൾ അർജുൻെറയാണോ..

ഇവിടെ വേറെ ആർക്കും ഇത്രയും മരുന്ന് കഴിക്കാൻ തക്ക അസുഖമൊന്നുമില്ല… നീരസത്തോടെ മറുപടി നൽകി അർജുന് മരുന്ന് കൊടുത്തവൾ മുറിവിട്ട് പോയി.

താഴെ ഗീതയുടെ അടുത്തേക്കു പോയി അടുക്കളപ്പണിയിൽ സഹായിച്ചു.

അവളുടെ ദേഷ്യം മുഴുവനും ഓംലെറ്റടിച്ച് തീർത്തു.

അഞ്ജലി…….

വീടു മുഴുവനും പ്രകമ്പനം കൊള്ളിക്കുന്ന വിധത്തിലുള്ള അലർച്ച കേട്ട് അഞ്ജലി ഞെട്ടിപ്പോയി.

കൈയ്യിലിരുന്ന പാത്രം അതിൻെറ ആഘാതത്തിൽ താഴെ വീണു. പുറകിൽ തീ പാറുന്ന കണ്ണുകളോടെ വീണ. എന്താ വീണേ… ചോദ്യം മുഴുവനാക്കുന്നതിനു മുന്പ് വീണയുടെ വലതു കൈ അഞ്ചുവിൻെറ ഇടതു കവിളിൽ പതിഞ്ഞു.

തുടരും…..

ലൈക്ക് കമന്റ് ചെയ്യണേ…

രചന: അഞ്ജു

Scroll to Top