രാത്തിങ്കൾ പൂത്താലി ചാർത്തി.. ജഡ്ജസ് എഴുന്നേറ്റ് നിന്ന് കയ്യടിച്ച ഹൃതിക്കിൻ്റെ ഗംഭീര ആലാപനം..

അസാധ്യ ആലാപനത്താൽ വീണ്ടും വിസ്മയിപ്പിച്ച് കൊച്ചു മിടുക്കൻ ഹൃതിക്ക്.. ഓരോ പ്രാവശ്യവും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഹൃതിക്ക് ഇത്തവണയും പതിവ് തെറ്റിച്ചില്ല. രാത്തിങ്കൾ പൂത്താലി ചാർത്തി എന്ന് തുടങ്ങുന്ന ഗാനം എത്ര മനോഹരമായാണ് ടോപ് സിംഗർ വേദിയിൽ ഹൃതിക്ക് ആലപിച്ചിരിക്കുന്നത്. ഈ മിടുക്കന് എല്ലാവിധ ആശംസകളും…

ഈ പുഴയും കടന്ന് എന്ന സിനിമയിലെ വളരെ മനോഹരമായ ഒരു ഗാനമാണിത്. ശ്രീ.ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ജോൺസൻ മാസ്റ്റർ ആയിരുന്നു സംഗീതം പകർന്നത്. ദാസേട്ടൻ പാടിയ ഈ ഗാനം ഹൃതിക്കിൻ്റെ ഉഗ്രൻ ആലാപനത്തിൽ ഒന്ന് കേട്ട് നോക്കൂ.. ഈ പെർഫോമൻസിന് ഹൃതിക്കിന് എ ഗോൾഡൻ ക്രൗൺ ഗ്രേഡ് ലഭിച്ചു. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.

Scroll to Top