എന്നിട്ടും തുടർക്കഥ, ഭാഗം 10 വായിക്കുക…..

രചന: നിഹാരിക നീനു

പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു….

പാർവ്വണ കാളിംഗ് ……. ഒപ്പം അവളറിയാതെ എടുത്ത അവളുടെ ചിത്രവും ഡിസ്പ്ലേയിൽ തെളിഞ്ഞു, ഒരു നിമിഷം ഒരു മിന്നൽപ്പിണർ ഉള്ളിൽ തെളിഞു….. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവളുടെ ഈ വിളി…… ഫോൺ അടിക്കുന്നതും നോക്കി, അതിൻ്റെ പൊരുൾ അറിയാതെ ഹരി ഇരുന്നു….

അറ്റൻ്റ് ചെയ്യണോ…….??? അതോ റിജെക്ട് ചെയ്യണോ……..??

ഹരി ഫോൺ എടുത്ത് ചെവിയിൽ വച്ചു….

“സർ…. പാർവ്വണയാ”

“ഉം ….”

കുറച്ച് നേരം അപ്പുറത്തും മൗനം ആയിരുന്നു, ഇത്തിരി നേരം കഴിഞ്ഞ് ആ നാദം വീണ്ടും കേട്ടു..

ബുദ്ധിമുട്ടാവില്ലെങ്കിൽ വൈകീട്ട് ഒന്ന് ബീച്ചിൽ കാണാമോ?

“അത് പാർവ്വണ ഞാൻ….. ”

പ്ലീസ് സാർ ഒരു അര മണിക്കൂർ ! അത്രയും മതി..

ഞാൻ ഇന്ന് ഒരു മണിക്കൂർ നേരത്തെ ഇറങ്ങാം..

“ഓക്കെ”

ഫോൺ കട്ട് ചെയ്തിട്ടും ഹരി അൽപ നേരം അവളുടെ ഫോട്ടോയിലേക്ക് നോക്കിയിരുന്നു, എന്തോ ഒരു നോവ് ഉള്ളിൽ പടരുന്നത് വ്യക്തമായി അറിയുന്നുണ്ടായിരുന്നു …..

” ധ്രുവ് !”

ഗായത്രി വിളിച്ചത് കേട്ട് ധ്രുവ് ഒന്ന് തിരിഞ്ഞു നോക്കി…

” യെസ് ”

ചോദ്യരൂപത്തിൽ ഗായത്രിയെ നോക്കിയതും അവൾ മെല്ലെ മുന്നിലുള്ള കസേരയിൽ വന്നിരുന്നു…

“പുതിയ വീടിൻ്റെ ഹൗസ് വാമിങ്ങ് സൺഡെ അല്ലേ?”

“യെസ് ! അതിന്?” ചെറിയ ഒരു നീരസം ഉണ്ടായിരുന്നു ധ്രുവിൻ്റെ വാക്കുകളിൽ പെട്ടെന്നാണ് പാർവ്വണ അനുവാദം ചോദിച്ച് കയറി വന്നത്, ”

ധ്രുവ് എടോ നമുക്ക് സ്റ്റാഫ് സ് എല്ലാരെം ഒന്ന് ഇൻ വൈറ്റ് ചെയ്യണ്ടേ…’??”” പാർവ്വണ കേൾക്കാൻ വേണ്ടി ഇത്തിരി കൊഞ്ചിത്തന്നെ അവൾ ചോദിച്ചു.

തല താഴ്ത്തി ഒന്നും തന്നെ ശ്രദ്ധിക്കാതെ നിൽക്കുന്ന പാർവ്വണയെ ഇടം കണ്ണിട്ട് ധ്രുവ് നോക്കി…

താൻ പോയി ഇൻവൈറ്റ് ചെയ്തോളു ഗായൂ….

ഞാൻ ക്ഷണിച്ചാലും താൻ ക്ഷണിച്ചാലും ഒരു പോലല്ലേടാ !!

പാർവ്വണയുടെ മുഖം വലിഞ്ഞ് മുറുകുന്നതും ഗായത്രിയുടെ മുഖം തിളങ്ങുന്നതും ധ്രുവ് ശ്രദ്ധിച്ചു.

ഗായത്രിയുടെ കിളികൾ ഒക്കെ പറന്നിരുന്നു, ആദ്യായിട്ടായിരുന്നു ഗായൂ എന്ന് ധ്രുവ് വിളിക്കുന്നത്.

ഇതൊന്ന് സർ സൈൻ ചെയ്ത് തന്നാൽ എനിക്ക് പോവാരുന്നു…

ക്ഷമകെട്ട് പാർവ്വണ പറഞ്ഞു…..

“എപ്പോ സൈൻ ചെയ്യണം എങ്ങനെ സൈൻ ചെയ്യണം എന്ന് ധ്രുവ് തീരുമാനിക്കും…. നീ അന്വേഷിക്കണ്ട….. കേട്ടോടി ”

ഗായത്രി പറഞ്ഞതും പാർവ്വണ അവളെ തറച്ച് നോക്കി… നോട്ടത്തിൽ ഗായത്രി മെല്ലെയൊന്ന് ചൂളിയിരുന്നു, എല്ലാം ശ്രദ്ധിച്ച ധ്രുവിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി വന്നു, രണ്ടാളും കാണാതെ അവൻ അത് അഡ്ജസ്റ്റ് ചെയ്തു….. വേഗം സൈൻ ചെയ്ത് കൊടുത്തു…. പാർവ്വണ അതും കൊണ്ട് വേഗം അവിടെ നിന്നും പോയി…

കുറച്ച് കഴിഞ്ഞ് ഗായത്രിയും ധ്രുവും ഒരുമിച്ച് വന്ന് എല്ലാ സ്റ്റാഫുകളെയും സൺഡെ നടക്കാൻ പോകുന്ന ഹൗസ് വാമിംഗിന് ക്ഷണിച്ചു…. ജെനിക്കും പാറുവിനും കിട്ടി കൂട്ടത്തിൽ ഇൻവിറ്റേഷൻ കാർഡ്, പാറുവിൻ്റെ അടുത്തെത്തിയപ്പോൾ മാത്രം ഗായത്രി ചാടിക്കേറി സംസാരിച്ചു…

“” ധ്രുവിൻ്റെ ഹൗസ്വാമിംഗ് ആണ് , സൺഡെ വരണേ….. “”

കളിയാക്കിയതാണ് എന്ന് അറിഞ്ഞിട്ടും പ്രതികരിക്കാതെ പാർവ്വണ നിന്നു, ചെറിയ ചിരിയോടെ നോക്കി ധ്രുവ് പോയി, ജെനിക്ക് പക്ഷെ കൺട്രോൾ പോയിരുന്നു., എന്തോ പറയാൻ ഗായത്രി വാ തുറന്നതും, ജെനി പറഞ്ഞു, “ആന പോയി ആന പിണ്ഡം കൂടെ പോണില്ലേ??”

“ടീ….. ” എന്ന് വിളിച്ച് ഗായത്രി ജെനിയുടെ നേർക്ക് ചെല്ലാൻ തുടങ്ങിയതും കേട്ടു ധ്രുവിൻ്റെ ഗായൂ എന്നുള്ള വിളി, വേഗം അവളെ ഒന്ന് ഇരുത്തി നോക്കിയിട്ട് ഗായത്രി പോയി….

അൽപ നേരം കഴിഞ്ഞ് എച്ച് ആറിൽ നിന്ന് സമ്മതവും വാങ്ങി പാറു ഒരു മണിക്കൂർ നേരത്തെ ഇറങ്ങി, ജെനി കുറേ പുറകേ നടന്ന് ചോദിച്ചു എവിടേക്കാണെന്ന്…. വന്നിട്ട് പറയാം എന്ന് പറഞ്ഞപ്പോൾ കണ്ടു കുട്ടികളെ പോലെ മുഖം കൂർപ്പിച്ചത്, ചൂണ്ടുവിരൽ കൊണ്ട് കവിളിൽ ഒരു കുത്ത് കൊടുത്ത് പറഞ്ഞു….

” വന്നിട്ട് പറയാടി ” എന്ന്…

മെല്ലെ ബാഗും എടുത്ത് പുറത്തിറങ്ങിയതും ഒരു ഓട്ടോ കിട്ടി…

അധികമാരും ഉണ്ടായിരുന്നില്ല ബീച്ചിൽ, കാരണം ഉച്ചവെയിൽ മങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ….

കുറച്ചു കൂടി കഴിയണം ജനങ്ങൾ എത്തണമെങ്കിൽ, അല്ലെങ്കിലും രക്തവർണ്ണമാർന്ന് കടലിൻ്റെ ഹൃദയത്തിൽ വീണ് മയങ്ങാൻ പോകുന്ന സൂര്യൻ്റെ ഭംഗി ഒന്ന് കാണാൻ മാത്രമാണ് അധികപേരും വരുന്നത്, തണൽ നോക്കി ഒരു ബെഞ്ചിൽ പോയി ഇരുന്നു പാർവ്വണ…. പാവക്കുട്ടിയുടെ മുടി ഒരു പ്രത്യേകതരം ക്ലിപ് വച്ച് പല തരത്തിൽ കെട്ടുന്ന കച്ചവടക്കാരനെയും അയാളുടെ പ്രവൃത്തിയെയും കണ്ട് അവൾ ഇരുന്നു…

കുറച്ച് കഴിഞ്ഞപ്പോൾ കണ്ടു ദൂരേന്ന് നടന്നടുക്കുന്ന ഹരിസറിനെ, എപ്പഴും കുസൃതി നിറഞ്ഞ മുഖത്ത് വിഷാദ ഭാവം ഉള്ളത് പോലെ പാർവ്വണക്ക് തോന്നി, തന്നെ കണ്ടിട്ടാവണം ഇങ്ങോട്ട് വരുന്നുണ്ട്, അടുത്തെത്തിയപ്പോൾ എണീറ്റ് നിന്ന് ഒന്നു ചിരിച്ചു, തിരിച്ചും തെളിച്ചം വല്ലാതെ ഇല്ലാത്ത ഒരു ചിരി മറുപടിയായി ലഭിച്ചു……

” വന്നിട്ട് കുറേ നേരായോ?”

“സർ ചോദിച്ചു ”

“ഇല്ല ഒരു അര മണിക്കൂർ ……”

“ഉം ”

വല്ലാത്ത കനമുണ്ടായിരുന്നു മൂളലിന്… അൽപ നേരത്തെ മൗനത്തിന് ശേഷം രണ്ടു പേരും പോയി ബെഞ്ചിലിരുന്നു…

“”സാറിന് എന്നോട് ദേഷ്യണ്ടോ ??”

“എന്തിന്? എല്ലാം എൻ്റെ എടുത്തു ചാട്ടം കൊണ്ട് വന്നതാ… അറ്റ്ലീസ്റ്റ് തൻ്റെ മനസെങ്കിലും അറിയണമായിരുന്നു.. ഞാൻ …. !”

പാർവ്ച്ചണ ഒന്ന് പുഞ്ചിരിച്ചു….

സൂര്യൻ്റെ രശ്മികൾക്ക് തീവ്രത കുറഞ്ഞു അല്ലേ സർ!! ഇനിയവക്ക് ചൂടു കുറയും, ആരെയും നോവിക്കാൻ കഴിയില്ല…

അങ്ങ് ചക്രവാളത്തിലേക്ക് നോക്കി പാർവണ പറഞ്ഞു…..

ഒന്നും മനസിലാവാതെ തന്നെ തന്നെ നോക്കിയിരിക്കുന്ന ഹരിയെ നോക്കി അവൾ ചോദിച്ചു…

” നമുക്കൊന്ന് നടക്കാം?””

സമ്മതഭാവത്തിൽ തലയാട്ടി അവർ കടലിൻ്റെ കരയിലൂടെ നടന്നു….

ജെനിയെത്തിയിട്ടും പാറുവിനെ കാണാതെ വന്നപ്പോൾ അന്നമ്മ ചേടത്തി അവളെ ചോദിച്ചു….

“ആ എനിക്കൊന്നും അറിയാൻ മേല എൻ്റെ ചേടത്തി”” എന്ന് പറഞ്ഞ് അവൾ കുഞ്ചുസിൻ്റെ അടുത്ത് ചെന്നു …. ഓമനത്തമുള്ള അവൻ്റെ മുഖത്തേക്ക് നോക്കി….. ഉറക്കത്തിൽ ചിരിക്കുന്ന കുഞ്ഞിൻ്റെ മുഖം ഒത്തിരി സുന്ദരമാണെന്ന് തോന്നി ജെനിക്ക്… ”

അച്ഛൻ്റെ മോൻ തന്നെ…. ആ കള്ള ച്ചിരിയും നുണക്കുഴിയും അതുപോലെ കിട്ടിയിട്ടുണ്ട്….

കുറച്ച് നേരം കൂടി അവനെ നോക്കിയിരുന്നു ജെനി , പിന്നെ തൊട്ടിലിന് വെളിയിൽ ഇട്ട കുഞ്ഞി പാതങ്ങൾ മെല്ലെ മുത്തി….

“എന്തോ നിൻ്റെ അച്ഛൻ എൻ്റെ പാറൂനെ ചതിച്ചതാണ് എന്ന് വിശ്വസിക്കാൻ പറ്റണില്ലടാ ആൻ്റിക്ക്…”

ഇപ്പഴും ഉണ്ടോ നിൻ്റെച്ഛന് അമ്മയോട് സ്നേഹം?

അവർക്കിടയിൽ എന്തോ ഒന്ന് നടന്നിട്ടുണ്ട്….

അതറിയണം!

ജെനിയാൻ്റീടെ കുഞ്ഞ് രാജകുമാരനെ പോലെ കഴിയേണ്ടവനാ…. നിൻ്റെ അമ്മക്കും വേണ്ടേ ഒരു ജീവിതം, എല്ലാം ഒന്ന് കലങ്ങി തെളിയണം, ജെനിയാൻ്റി ഇനി അതിന് വേണ്ടി ശ്രമിക്കും .. കേട്ടോടാ ജൂനിയർ ശ്രീ ധ്രുവേ…….

ചിരിച്ചു കൊണ്ട് അവൾ അവിടെ നിന്ന് എഴുന്നേറ്റു..

മനസിൽ പക്ഷെ ചിലത് ഉറപ്പിച്ചിരുന്നു….

ജെനിയുടെ മനസിലുള്ളത് ഹരിയെ അറിയിച്ചിരുന്നു, പാർവ്വണ…

“സർ, അറിയാതെ പോകരുത് എന്നെനിക്ക് നിർബ്ബന്ധം ഉണ്ട് അതാ ഞാൻ……”

അവള് പാവാ… അവളെ കുറിച്ച് എല്ലാം ഞാൻ പറഞ്ഞ് കഴിഞ്ഞു…. ഇനി സർ തീരുമാനിക്കൂ, അമ്മ സമ്മതിക്കുമെങ്കിൽ…. ഒരു ജീവിതം കൊടുത്തൂടെ എൻ്റെ ജെനിക്ക് …….

മറുപടി പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം…… മനസിൽ ഉള്ളത് സ്ളേറ്റിലെന്ന പോലെ മായ്ക്കാൻ ആവില്ലല്ലോ…. സാവകാശം മാത്രമേ അത് നടക്കൂ എന്ന് പാർവ്വണ ചിന്തിച്ചു…

“സർ ആലോചിച്ച് തീരുമാനിക്കൂ എന്ന് പറഞ്ഞ് പാറു തിരിഞ്ഞ് നടക്കാൻ തുടങ്ങി…..”

” പാർവ്വണ, ”

പ്രതീക്ഷയോടെ തിരിഞ്ഞതും … ഇത്തിരി ജാള്യതയോടെ ഹരി ചോദിച്ചു..

“പാർവ്വണയുടെ ഹസ്ബൻ്റ്??”

നടന്നകന്ന അവൾ വീണ്ടും തിരിച്ച് വന്നു…

“ഞാൻ… വെറുതേ അറിയാൻ !!”

ഇറ്റ്സ് ഓകെ സർ …… ഇപ്പഴും ഉണ്ട് …..

താലികെട്ടി…. വളരെ കുറച്ച് ദിവസത്തെ ദാമ്പത്യം.

എൻ്റെ മോനേയും തന്നിട്ട് ….. പോയി…

കരയില്ല എന്ന് ഉറപ്പിച്ചിരുന്നു പാർവ്വണ എങ്കിലും അവസാനം ശബ്ദം ചിലമ്പിച്ചിരുന്നു…

“എവിടെയാ? നമുക്ക് അത് ഒന്ന് സംസാരിച്ച് ശരിയാക്കിക്കൂടെ??”

അതൊന്നും ഇനി ശരിയാവാൻ പോകുന്നില്ല സർ..

ഞാൻ പോട്ടെ മോൻ അന്യേഷിക്കും…

“ടോ….. ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിൻ്റെ കൂട്ടുകാരിക്കും ഒരു ജീവിതം വേണമെന്നാ എൻ്റെ മോഹം “” പറഞ്ഞത് മനസിലാവാതെ പിടയുന്ന കണ്ണുമായി അവൾ ഹരിയെ നോക്കി…

“സർ ….. സർ എ….. എന്താ പറഞ്ഞത് ”

“അതേടോ തൻ്റെ ജെനിയെ എനിക്ക് വേണം ന്ന്….. ഇത്രയും എന്നെ സ്നേഹിക്കുന്നയാളിൻ്റെ മനസ് കാണാതെ പോവുന്നത് എങ്ങനെയാടോ….”

പിന്നെ തന്നെ കണ്ടപ്പോൾ കല്യാണം കഴിച്ചാൽ കൊള്ളാം എന്ന് തോന്നി… അല്ലാതെ കൂടുതൽ ഒന്നും എൻ്റെ മനസിൽ ഇല്ലായിരുന്നു…. ഇത്രേം തന്നെ സ്നേഹിക്കുന്ന തൻ്റെ ജെന്നിയുടെ സ്നേഹം ഇനി എനിക്കും വേണടോ…

മിഴികൾ നിറഞ്ഞ് ആ മുന്നിൽ കൈകൾ കൂപ്പി നിന്നു പാർവ്വണ…

“സർ ….. സർ എൻ്റെ ജെനി…. ജെനി …..”

“ഏയ് റിലാക്സ്, പിന്നെ താൻ പോയി കൊട്ടിഘോഷിക്കണ്ട… എൻ്റെ പെണ്ണിനോട് ഞാൻ പറഞ്ഞോളാം”

“ഓ…. ആയിക്കോട്ടെ ‘” എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് ചിരിച്ചവൾ കുറുമ്പോടെ കണ്ണ് തുടച്ചു, “ഞാ…. ഞാൻ പോവാ എനിക്ക് എൻ്റെ ജെനിയെ കാണാൻ തോന്നു വാ…..”

“ഒന്നും പറയല്ലേ……”

“ഇല്ലാലാലാ……. ” എന്ന് പറഞ്ഞവൾ ഓടി…

ദൂരെ എല്ലാം ശ്രദ്ധിച്ചൊരാൾ സ്റ്റിയറിംഗിൽ താളം പിടിക്കുന്നുണ്ടായിരുന്നു അപ്പോൾ ……

അക്ഷമനായി ……

വായിക്കുന്ന കൂട്ടുകാർ ലൈക്ക് കമന്റ് ചെയ്യണേ…

തുടരും…

രചന: നിഹാരിക നീനു