കദളിവാഴ കയ്യിലിരുന്ന്.. പഴയകാല മനോഹര ഗാനം പാടി ഹൃദയം കവർന്ന് ദേവന ശ്രിയ ടോപ് സിംഗറിൽ

മനോഹരമായ ആലാപനത്താൽ വിസ്മയം തീർക്കുന്ന കുഞ്ഞ് പ്രതിഭകളുടെ പാട്ടുവേദി ടോപ് സിംഗർ രണ്ടാം സീസണിൽ ഇതാ ഒരു പഴയകാല മനോഹര ഗാനം കിടിലനായി പാടി ഏവരുടെയും മനം കവർന്ന് ദേവന ശ്രിയ. കദളിവാഴ കയ്യിലിരുന്ന് കാക്കയിന്ന് വിരുന്ന് വിളിച്ച് എന്ന് തുടങ്ങുന്ന ഗാനം ദേവന ശ്രിയ പാടുന്നത് കാണാനും കേൾക്കാനും ഏറെ മനോഹരമായിരിക്കുന്നു..

ഉമ്മ എന്ന മലയാള സിനിമയിലെ എക്കാലത്തെയും സുന്ദര ഗാനമാണിത്. പി.ഭാസ്ക്കരൻ മാഷ് എഴുതിയ വരികൾക്ക് എം.എസ്.ബാബുരാജ് സംഗീതം പകർന്ന് ജിക്കി ആലപിച്ച ഈ ഗാനം ദേവന ശ്രിയ മോളുടെ ശബ്ദമാധുരിയിൽ ഇതാ നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. എ എക്സ്ട്രീം ഗ്രേഡ് നേടിയ ദേവന ശ്രിയക്ക് അഭിനന്ദനങ്ങൾ… ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ..