എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ ഹനൂനയുടെ ഒരു ഗംഭീര പെർഫോമൻസ്.. ആശംസകൾ

ഓ ആയില്യം പാടത്തെ പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം ടോപ് സിംഗർ സീസൺ 2 വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും ജഡ്ജസിനെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കൊച്ചു മിടുക്കി ഹനൂന. മുതിർന്നവർക്ക്‌ പോലും പാടാൻ പ്രയാസമേറിയ ഈ ഗാനം അനായാസമായി പാട്ടുവേദിയിൽ പാടി ആസ്വാദക ഹൃദയം കീഴടക്കിയ ഹനൂനയ്ക്ക് അഭിനന്ദനങ്ങൾ..

രാസലീല എന്ന ചിത്രത്തിന് വേണ്ടി ഡോ.കെ.ജെ യേശുദാസ്, വാണി ജയറാം & ടീം ആലപിച്ച മലയാളത്തിലെ ഒരു അതിമനോഹര ഗാനമാണിത്. വയലാർ രാമവർമ്മ എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയത് സലിൽ ചൗധരി ആയിരുന്നു. സംഗീതപ്രേമികൾ അന്നും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ സുന്ദര ഗാനമിതാ ഹനൂനയുടെ ആലാപനത്തിൽ ആസ്വദിക്കാം.. എ ഗോൾഡൻ ക്രൗൺ ഗ്രേഡ് നേടിയ ഹനൂനയ്ക്ക് എല്ലാവിധ ആശംസകളും…

Scroll to Top