അഞ്ജലി തുടർക്കഥ, പത്താം ഭാഗം വായിക്കാം…..

രചന: അഞ്ജു

ഫോൺ വച്ചതിനു ശേഷം അഞ്ചു ബെഡ്റൂം ലക്ഷ്യമാക്കി നടന്നു. ടെൻഷൻ കാരണം അവളുടെ കൈയും കാലും വിറക്കുന്നുണ്ടായിരുന്നു. എങ്കിലും അജുവിനെ തിരിച്ചുകൊണ്ടുവരണം എന്ന കാരണത്താൽ അവൾ മുന്നോട്ടു പോകാൻ തീരുമാനിച്ചു.

അജു…..

എന്താടി…

ഞാൻ ഒന്ന് വീണയുടെ അടുത്തേക്ക് പോവാട്ടോ…

എന്താ വിശേഷിച്ച്…

വിശേഷിച്ച് ഒന്നൂല അച്ചു മോനെ ഒന്ന് കാണാൻ…

അന്നൊരു ദിവസം കണ്ടതാ പിന്നെ ഇതുവരെ അങ്ങോട്ട് പോയില്ലാലോ….. പറയുന്നതിനൊപ്പം അഞ്ചു ഡ്രസ് മാറാൻ തുടങ്ങി. അജുവിന് അതൊരു ഷോക്കായിരുന്നു. ഇന്നോളം കാണാത്ത അവളുടെ അകാരവടിവുകൾ അവൻെറ മുന്നിൽ അനാവൃതമാവുകയായരുന്നു. അവൻെറ തൊണ്ട വറ്റിവരണ്ടു ശരീരം വിയർത്ത് കുളിച്ചു. അവളെ വിളിക്കാൻ നോക്കിയെങ്കിലും നാവ് പൊങ്ങിയില്ല.

പാവം അജു പട്ടിണി കിടന്ന പട്ടിയുടെ വായ തുന്നിക്കെട്ടിയിട്ട് അതിൻെറ മുന്നിൽ കൊണ്ടുപോയി മട്ടൻ ബിരിയാണി വച്ച അവസ്ഥയിലാണ്. അഞ്ചു ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ വാ തോരാതെ സംസാരിക്കുകയാണ്.

അപ്പോ ശരി അജു ഞാൻ പോയിട്ട് വരാട്ടോ….

ഹമ്മ്…… അഞ്ജലി പുറത്തിറങ്ങിയപ്പോഴാ അവൻെറ ശ്വാസം നേരെ വന്നത്. ഇവൾക്കിത് എന്താ പറ്റിയെ ഇതൊന്നും പതിവില്ലാത്തതാണല്ലോ….

എന്തായീ…..

വീട്ടിലേക്ക് വന്ന അഞ്ചുവിനോട് വീണ ആവേശത്തോടെ ചോദിച്ചു. കുന്തം ഇനി ഈ വക പരുപാടി ഒന്നും വേണ്ട മനുഷ്യൻെറ തൊലി ഉരിയുന്ന ഏർപ്പാട്…

വേറെ ആരും അല്ലാലോ നിൻെറ കെട്ടിയോനല്ലേ…..

എന്നിട്ട് വല്ല ഗുണവും ഉണ്ടായോ….

അഞ്ചു നിരാശയോടെ ഇല്ല എന്ന് തലയാട്ടി.

ഓഹ്….. പക്ഷെ അജു നന്നായിട്ട് വിയർക്കുകയും വിറക്കുകയുമൊക്കെ ചെയ്തായിരുന്നു….

മ്… ഗുഡ്… ശരീരം അനക്കാൻ ശ്രമിക്കുമ്പോഴാണ് വിയർക്കുകയും വിറക്കുകയുമൊക്കെ ചെയ്യുന്നത്.

അപ്പോ അജുവേട്ടൻ എഴുന്നേൽക്കാൻ നോക്കിയിട്ടുണ്ട്….

ആൻെറീ……

വീണയുടെ മകൻ അശ്വിനാണ്.

ഹാാ അച്ചൂട്ടാ… സംസാരത്തിൻെറ ഇടയിൽ ഞാൻ ഇവൻെറ കാര്യം അങ്ങ് മറന്നു…. അവൾ അവനെ എടുത്ത് മടിയിൽ ഇരുത്തി കൈയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് കവർ പൊളിച്ച് അവന് കൊടുത്തു. പിന്നെ വേറൊരു കാര്യം കൂടി ഉണ്ട് എൻെറ അച്ചൂട്ടന് കൂട്ടായി ഒരു കുഞ്ഞാവ വരാൻ പോവാ അല്ലേടാ….

വീണ അശ്വിൻെറ തലയിൽ തലോടിയതും അവൻ ആ കൈ തട്ടി മാറ്റി..

മേന്താ… പോ… അമ്മയോദ് അച്ചു പെണക്കാ…

അതെന്താടാ…

അവന് ഇപ്പോ തന്നെ കുഞ്ഞാവേനെ വേണോന്നും പറഞ്ഞ് പിണങ്ങി ഇരിക്കണതാ….

ആണോടാ ചെക്കാ… കുഞ്ഞാവ കുറച്ചു ദിവസം കഴിയുമ്പോ വരൂലേ അപ്പോ അച്ചൂട്ടന് കാണാലോ….

വരോ… ആ കുഞ്ഞു കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു.

വരൂന്നേ….

ആയ്….. അവൻ പാൽപല്ലുകൾ കാട്ടി കൈകൊട്ടി ചിരിച്ചു. എന്നാലും എൻെറ വീണേ.. ഈ മൊട്ടത്തലയൻ സ്കൂളിൽ പോയി തുടങ്ങിയിട്ട് പോരേർന്നോ അടുത്തത്… പോടി… വീണ നാണത്തോടെ മുഖം തിരിച്ചു….

രാത്രിയിൽ അജുവിൻെറ നെഞ്ചിൽ തലചായ്ച് കിടന്ന് വിശേഷങ്ങൾ പറയുകയാണ് അഞ്ചു.

അവൻെറ നെഞ്ചിലെ ചുരുളൻ രോമങ്ങളിലൂടെ വിരലോടിച്ചുകൊണ്ട് അതീവ സന്തോഷത്തോടെയാണ് അവൾ സംസാരിക്കുന്നത്.

അജു…..

മ്….

എപ്പോഴും ഈ മുറിക്കകത്ത് കിടന്നാൽ മടുപ്പാവും…

ഒന്നനങ്ങാൻ പോലും പറ്റാത്ത ഞാൻ എങ്ങനെ പുറത്തിറങ്ങാനാ…

നമുക്കൊരു വീൽച്ചെയർ അറേഞ്ച് ചെയ്താലോ….

വീൽച്ചെയറോ…. മ്… അതെ….

അതൊന്നും വേണ്ട അഞ്ചു കാലിന് മാത്രാ പ്രശ്നമെങ്കിൽ അതൊക്കെ ആവായിരുന്നു ഇതിപ്പോ…..

എന്നാലും….

നീ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ….

താത്പര്യമില്ലാത്ത മട്ടിൽ അവനാ സംസാരം നിർത്തിയെങ്കിലും അഞ്ചുവിന് അതങ്ങനെ വിട്ടുകളാൻ പറ്റുമായിരുന്നില്ല. അജുവിൻെറ ഉള്ളപിടയുന്നത് അഞ്ചുവിന് കാണാമായിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ അഞ്ചു അജുവിൻെറ നീണ്ടുവളർന്ന തലമുടിയും താടിയും വെട്ടിയൊതിക്കി ശരീരം തുടച്ചു വൃത്തിയാക്കി ഒരു ടീഷർട്ടും പാൻെറും ഇടീപ്പിച്ചു. താടിയും മുടിയും വെട്ടാൻ അവൻ സമ്മതിച്ചിരുന്നില്ല. അവൻെറ സമ്മതം നോക്കാതെ വീൽചെയറും അത്യാവശ്യത്തിനു സഹായിക്കാൻ ഒരു പയ്യനേയും ഏർപ്പാടാക്കി.

വിഘ്നേശ് എന്ന ഒരു ഡിഗ്രി വിദ്യാർഥി ആയിരുന്നു.

അവൻെറ പ്രരാബ്ദങ്ങളും പഠിക്കുവാനുള്ള താത്പര്യവും കണ്ടാണ് ഒരു സഹായമെന്ന നിലയിൽ അവനെ നിയമിച്ചത്. അജുവിനെ വീൽച്ചെയറിൽ ഇരുത്താനും എഴുന്നേൽപ്പിക്കാനുമൊന്നും അവൾക്ക് ഒറ്റക്ക് പറ്റുമായിരുന്നില്ല വിഘ്നേശിൻെറ സഹായത്തോടെയാണ് അതെല്ലാം ചെയ്തിരുന്നത്.

അവൻ കോളേജ് വിട്ട് വന്നാൽ അജുവിനേയും കൊണ്ട് ഒരു പുറത്തു പോക്ക് അഞ്ചു ശീലമാക്കി.

പാർക്കിലും ബീച്ചിലുമെല്ലാം അവർ ഒരുമിച്ച് സായാഹ്നങ്ങൾ പങ്കിട്ടു. സ്വന്തം ചേട്ടനെ ശുശ്രൂഷിക്കുന്നപോലെ അജുവിൻെറ കാര്യങ്ങൾ ഭംഗിയായി നോക്കാൻ അഞ്ചലിക്കൊപ്പം വിഘ്നേശുമുണ്ടായിരുന്നു….

കുളി കഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ സ്വന്തം ഭംഗി ആസ്വദിച്ചു നിൽക്കുകയാണ് നമ്മുടെ നായിക. മുടി എടുത്ത് മുന്നിലേക്കിട്ടും പുറകിലേകിട്ടും എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്ന അഞ്ചുവിനെ കണ്ണിമ വെട്ടാതെ നോക്കി കിടക്കുയാണ് അജു.

മതിയെടി പെണ്ണേ നീ സുന്ദരി തന്നെയാ… അത് പിന്നെ എനിക്കറിഞ്ഞൂടെ… അഞ്ചു അവനെ എഴുന്നേൽപ്പിച്ചിരുത്തി അവൻെറ മടിയിൽ കയറി ഇരുന്നു. അവളുടെ മൃദുലമായ കൈവിരലുകൾ അവൻെറ മുഖത്താകെ ഇഴഞ്ഞു നടന്നു. എന്താണ് മേഡം ഇന്ന് നല്ല മൂഡിലാണല്ലോ… അവൻെറ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവൾ അവരിലേക്ക് മുഖമടുപ്പിച്ചു. അവളുടെ ചുണ്ടുകൾ അവൻെറ കാതോരം ചേർന്നു.

അതേലോ…. മ്…. ആണെങ്കിലും അനങ്ങാൻ കഴിയാതെ കിടക്കുന്ന ഞാൻ…..

ബാക്കി പറയാൻ അനുവദിക്കാതെ അഞ്ചുവിനൻെറ ചുണ്ടുകൾ അവൻെറ ചുണ്ടുകളെ വലയം ചെയ്തു.

അവൾ അവൻെറ അധരങ്ങളെ പതിയ നുണഞ്ഞു.

അഞ്ചുവിൻെറ അപ്രതീക്ഷിതമായ നീക്കത്തിൽ അജു ആദ്യം ഒന്ന് പതറി എങ്കിലും അവനും ആ ചുംബനത്തിൽ പങ്കുചേർന്നു. ആവേശം ഒട്ടും അണയാതെ ഇരുവരും മത്സരിച്ചു ചുംബിച്ചു.

ചുംബനത്തിൻെറ തീവ്രത കൂടുന്നതനനുസരിച്ച് അഞ്ജലിയുടെ കൈകൾ അവൻെറ മുടിയിഴകളിൽ കോർത്തു വലിച്ചു… അവളുടെ നഖങ്ങൾ അവൻെറ പിൻകഴുത്തിൽ മുറിവുകൾ തീർത്തു.

ദൈർഘ്യമേറിയ ചുംബത്തിൽ ചോരയുടെ ചവർപ്പുകലർന്നപ്പോഴാണ് അഞ്ചു അവൻെറ ചുണ്ടുകളെ സ്വതന്ത്രമാക്കിയത്.

അവൻെറ ചുണ്ടിലെ മുറിവിൽ പറ്റിയ രക്തം അവളുടെ ചുണ്ടുകൾ ഒപ്പിയെടുത്തു. പതിയെ അവനിൽ നിന്നും അടർന്നുമാറിൻ ശ്രമിച്ചപ്പോഴാണ് തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന അജുവിൻെറ കരങ്ങൾ അഞ്ചു ശ്രദ്ധിക്കുന്നത്. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.

അജു….

അഞ്ചു…. എൻെറ….എൻെറ… കൈ….

അവൾ അവൻെറ കൈകൾ പൊതിഞ്ഞു പിടിച്ച് ചുംബനങ്ങളാൽ മൂടി. വിറയാർന്ന കൈകളോടെ അഞ്ചുവിൻെറ മുഖം കോരിയെടുത്ത് മതിയാവോളം ചുംബിച്ചു അജു. എത്രത്തോളം ചേർത്തു പിടച്ചിട്ടും മതിയാവാതെ അവൻ അഞ്ചുവിനെ വീണ്ടും വീണ്ടും മുറുക്കി കെട്ടിപ്പിടിച്ചു.

ഞാൻ അമ്മയെ വിളിക്കാം… അവൻെറ നെറ്റിയിൽ ചുണ്ടുകൾ അമർത്തി അവൾ ഗീതയുടെ അടുത്തേക്ക് ഓടി. അമ്മേ… അജു… അജു കൈ അനക്കി..

സത്യാണോ മോള് ഈ പറയുന്നത്.. അതെ അമ്മേ…. മുറിയിൽ അജു പതുക്കെ കൈകൾ നിവർത്തിയും മടക്കിയും നോക്കുകയായിരുന്നു.

മോനേ…..

ഗീത അവൻെറ അടുത്തിരുന്ന് ആ കൈപ്പത്തികളിൽ ചുംബിച്ചു. സന്തോഷത്തോടെ തൻെറ പെറ്റമ്മയെ അവൻ മാറേടണച്ചു. അപ്പോഴേക്കും അഞ്ചു വീണയെ വിളിച്ച് കാര്യം പറഞ്ഞു. രാത്രി ആണെന്നു പോലും നോക്കാതെ അവൾ ദൃതിപ്പെട്ട് അവിടേക്ക് വന്നു ഈ തവണ മുരളിയും അവളോടൊപ്പം വന്നിരുന്നു.

ഇനി ചുരുങ്ങിയ സമയം കൊണ്ട് അർജുനെ പഴയ അർജുനാക്കി നിങ്ങളുടെ മുന്നിൽ നിർത്തി തരും…

അജുവിന് പെട്ടെന്ന് ബേധാവോ മുരളിയേട്ടാ..

നീ ഇങ്ങനെ ടെൻഷനടിക്കണ്ട അഞ്ജലി അർജുനിപ്പോൾ നല്ല മാറ്റമുണ്ട്. ട്രീറ്റ്മെൻെറ് ഇതേ രീതിയിൽ മുന്നോട്ടു പോയാൽ ഉടനെ തന്നെ അവൻ എഴുന്നേറ്റ് നടക്കും…. മുരളിയുടെ വാക്കുകൾ അഞ്ജലിയുടെ കാതുകളെ കുളിരണിയിച്ചു. തൻെറ പ്രർത്ഥനക്കും കാത്തിരിപ്പിനും ഫലം കണ്ടുതുടങ്ങിയതിൽ അവൾ സന്തോഷത്തോടെ ദൈവത്തിനു നന്ദി പറഞ്ഞു.

ശ്… ശ്… നിൻെറ സംഭാവനയാണോ അജുവേട്ടൻെറ ചുണ്ടിൽ കല്ലിച്ചു കിടക്കുന്നത്..

വീണ രഹസ്യമായി അഞ്ചുവിനോട് ചോദിച്ചു.

ഈ……. ഇളിക്കണ്ട…. പോടി…. ഒന്ന് റൊമാൻെറിക് ആവാൻ പറഞ്ഞപ്പോൾ ആ പാവത്തിൻെറ ചുണ്ട് കടിച്ച് പൊട്ടിച്ചൂലോടി നീ…

പോടി ജന്തു… നിൻെറ റൊമാൻസ് ഇങ്ങനെ ആണെങ്കിൽ ചികിത്സ കഴിയുമ്പോ അജുവേട്ടൻ ബാക്കി ഉണ്ടാവില്ലാലോ… ദേ പെണ്ണേ എൻെറ വായീന്ന് കേൾക്കണ്ടെങ്കിൽ കെട്ടിയോനേം വിളിച്ചോണ്ട് വേഗം സ്ഥലം വിട്ടോ…

മ്….. മ്…… നടക്കട്ടേ…

വീണ പോയിക്കഴിഞ്ഞ് മുറിയിലേക്ക് വന്നപ്പോൾ അവളേയും കാത്ത് നിറമിഴിയോടെ അജു ഇരിക്കുന്നുണ്ടായിരുന്നു.

അഞ്ചു……

മ്……

എത്ര നാളായി പെണ്ണേ നിന്നെ ഇതുപോലെ ഒന്ന് ചേർത്തു പിടിച്ചിട്ട്…. ഇനി എന്നും ചേർത്തു പിടിക്കാലോ… അവൾ അവനിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കൂടി. ഞാൻ വിചാരിച്ചത് ഇനി ഒരിക്കലും നിന്നെ ഇങ്ങനെ ചേർത്തു പിടിക്കാൻ പറ്റില്ലാന്നാ….

അതു പറയുമ്പോൾ അവൻെറ തൊണ്ട ഇടറി.

പക്ഷെ എനിക്ക് ഉറപ്പായിരുന്നു എൻെറ അജു തിരിച്ചുവരുമെന്ന്… അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി. ആ രാത്രിയിൽ അവർ രണ്ടുപേരും സന്തോഷത്തോടെ പുതിയ ഒരു ജീവിതവും സ്വപ്നം കണ്ട് കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

എന്തെങ്കിലും തോന്നുന്നുണ്ടോ അജു….

ഇല്ലാലോ…

ഇപ്പോഴോ…

ഇല്ല…

ഇപ്പോഴോ…

ഇല്ലാന്നേ….

അജുവിൻെറ കാലിൽ എണ്ണ തേച്ച് തിരുമ്മുകാണ് അഞ്ചു അതിനിടയിൽ അവൻെറ കാലിൽ അവിടെയും ഇവിടെയുമൊക്കെ നുള്ളി നോക്കുന്നുമുണ്ട്. ഇപ്പോഴും ഇല്ലേ… അവൻെറ തുടയിൽ അമർത്തി നുള്ളിക്കൊണ്ടവൾ ചോദിച്ചു.

എടി പെണ്ണേ എനിക്ക് ഒന്നും തോന്നണില്ലാ നീ ഇത് നിർത്തിക്കോ… ഓ…. എന്നാലേ ഇതുകൂടി പിടിച്ചോ… അഞ്ചു അവൻെറ കൈയ്യിൽ നുള്ളി എഴുന്നേറ്റ് ഓടാൻ നോക്കിയതും അജു അവളെ പിടിച്ച് അവൻെറ നെഞ്ചിലേക്കിട്ടു. എന്തേ ഇപ്പോ ഓടുന്നില്ലേ…. പോടാ കൊരങ്ങാ എൻെറ മേത്ത് മുഴുവൻ എണ്ണയാക്കി… അതിനെന്താ നീ കുളിച്ചിട്ടില്ലാലോ നമുക്ക് ഒരുമിച്ച് കുളിക്കാടി.. അജു അവളുടെ ചെവിയിൽ പതുക്കെ കടിച്ചു.

അയ്യടാ… ഓ… വേണ്ടെങ്കിൽ വേണ്ട…

ആഹ്…. വേണ്ടാ…. വേണ്ടേ… വേണ്ടാ…

അങ്ങനെ ആണോ…. അവൻ അവളുടെ വയറിൽ ഇക്കിളിയിട്ടു അഞ്ചു പൊട്ടിച്ചിരിച്ചു.

ഹഹഹഹഹ…. അ… ജു…. വിട്…..

വിട്…… എനിക്ക് ശ്വാസം മുട്ടുന്നു….. അജു ഇക്കിളിയിടുന്നത് നിർത്തിയപ്പോൾ അഞ്ചു അവൻെറ മൂക്കിനിട്ട് ഒരു കടി വച്ചു കൊടുത്തു.

ആ…… ഈ കുരുപ്പ്… എന്ത് കടിയാടി കടച്ചത്… എൻെറ ജീവൻ പോയി…

ആണോ… നന്നായൊള്ളു…

അവൾ അവനിൽ നിന്നും കുതറി മാറി. ഒരു മുണ്ട് എടുത്ത് വീൽച്ചെയറിൻെറ മുകളിലൂടെ ഇട്ട് അജുവിനെ അതിലേക്കിരുത്തി. വീൽച്ചെയറിലേക്ക് കയറാനും ഇറങ്ങാനും ഇപ്പോൾ അജുവിന് ആരുടേയും സഹായം കൂടാതെ ഒറ്റക്കു കഴിയും.

പുറത്തു പോകുമ്പോൾ മാത്രമേ വിഘ്നേശിൻെറ സഹായം ആവശ്യമുള്ളു. അവൾ ടവലും ഡ്രസുമൊക്കെ എടുക്കുമ്പോഴേക്കും അജു വീൽച്ചെയറുരുട്ടി ചെന്ന് ബാത്റൂമിൽ വച്ചിരുന്ന ഉയരം കുറഞ്ഞ സ്റ്റൂളിലേക്കിരുന്നു.

അജുവിൻെറ തലയിൽ ഷാംപൂ ഇട്ട് പതപ്പിക്കുകയാണ് അഞ്ചു. അജു ആണെങ്കിലോ അവളുടെ വയറിൽ പറ്റിയ എണ്ണയിൽ പടം വരച്ച് കളിക്കുകയാണ്.

ഹ.. അടങ്ങി ഇരിക്ക് ചെക്കാ എൻെറ കോൺസൻഡ്രേഷൻ പോകുന്നു…

ആണോ….

എത്ര നാളായി മര്യാദയ്ക്ക് ഒന്ന് കുളിച്ചിട്ട് എൻെറ തല വെളളം കണ്ടിട്ട് മാസങ്ങളായി…

ഹമ്മ്…. നീ ഇങ്ങനെ മസാജ് ചെയുമ്പോ നല്ല സുഖാ… എന്നാ മോൻ അധികം സുഖക്കണ്ട…

അഞ്ചു ബക്കറ്റിലെ വെള്ളം മുഴുവനും അവൻെറ തല വഴി കമത്തി. ഈ പെണ്ണ്…..

ഹും ഇപ്പോ എന്തൊരു സ്നേഹാന്ന് നോക്കിക്കേ…

കുറച്ചു നാള് മുന്ന് വരെ എന്നോട് എന്തൊരു ദേഷ്യാർന്നു…. വെറെ കല്യാണം കഴിക്കാൻ വരെ പറഞ്ഞില്ലേ…. അതു പറയുമ്പോൾ അഞ്ചുവിൻെറ കണ്ണു നിറഞ്ഞു.

അഞ്ചു….

അവൻ അവളെ പിടിച്ച് അവൻെറ മടിയിൽ ഇരുത്തി. സോറിടാ… ഞാൻ…. എൻെറ അപ്പോഴത്തെ അവസ്ഥ അതായിരുന്നു. ആദ്യമൊക്കെ എനിക്കും പ്രതീക്ഷ ഉണ്ടായിരുന്നു എഴുന്നേറ്റ് നടക്കാൻ പറ്റുമെന്നൊക്കെ… പിന്നെ പിന്നെ അത് ഇല്ലാതായി….

ഞാൻ അല്ലേ അജുവിൻെറ ഈ അവസ്ഥക്ക് കാരണം അതുകൊണ്ടാണോ എന്നെ അവോയ്ഡ് ചെയ്തത്…..

നീ എന്തൊക്കെയാ അഞ്ചു ഈ പറയുന്നത് സ്വപ്നത്തിൽ പോലും ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലാ നീ എൻെറ പ്രാണൻ അല്ലേടി….

അവനവളെ ഇറുക്കി പുണർന്നു. ഐ ലവ് യു അജു… മ്… ലവ് യു ടൂ…. പിന്നെ ഞാൻ കാരണം നിൻെറ ജീവിതം തകരാതെ ഇരിക്കാനാ അങ്ങനെ ഒക്കെ പെരുമാറിയത്. ഈ താലി കെട്ടി എന്നല്ലാതെ നിന്നെ ഞാൻ തൊട്ടിട്ട് പോലും ഉണ്ടായിരുന്നില്ലാലോ അപ്പോ പിന്നെ നിനക്ക് മറ്റൊരു ജീവിതം കിട്ടുമെന്നുള്ളതുകൊണ്ടാ ഞാൻ…

അപ്പോ എന്നെ തൊടാത്തതാണോ നിൻെറ പ്രശ്നം…

ഓ… ഇങ്ങനെ ഒരു പോത്ത്… ഞാൻ എന്താ പറയുന്നേ… നി എന്താ കേൾക്കുന്നേ…

ഓ…. ദേ പെണ്ണ് മുഖം വീർപ്പിച്ചു.. (സത്യം പറഞ്ഞാൽ പെണ്ണ് ഇങ്ങനെ ചിണുങ്ങുന്നത് കാണാൻ നല്ല ചേലാ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും) തത്കാലം ഉമ്മ കൊടുത്തില്ല അവൻ അവളുടെ പുറത്ത് ഒരു കടി വച്ചു കൊടുത്തു.

ആ….ഹ്……. എനിക്ക് വേദനിച്ചൂട്ടോ…

അച്ചോടാ എൻെറ മുത്തിന് ബേദനിച്ചോടാ……..

ആ.. ഇബദേ… കൊച്ചുകുട്ടികളെപ്പോലുള്ള അവളുടെ പുറം ചൂണ്ടിയുള്ള പറച്ചിൽ കേട്ട് അവനു ചിരി വന്നു അവൻ കടിച്ചിടത്ത് ഒരു ഉമ്മ കൊടുത്തു.

ഇപ്പോ മാറിയോ… മ്…. മാറി…

പിന്നെ ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞാലും എൻെറ ഉള്ളിൽ നീ പോവരുതെന്ന് തന്നെ ആയിരുന്നു അത്രക്ക് ഇഷ്ടാ എനിക്കീ വായാടിയെ.

സത്യം പറഞ്ഞാൽ ആദ്യം കണ്ടപ്പോൾ തൊട്ട് ഒരിഷ്ടം ഉണ്ടാഷിരുന്നു…

ഓ പിന്നെ തള്ള്….

അല്ലാടി സത്യം പിന്നെ ഒന്ന് പറഞ്ഞാ രണ്ടാമത്തതിന് തർക്കുത്തരം പറയുന്ന നിൻെറ ഈ അവിഞ്ഞ സ്വഭാവം ഉണ്ടല്ലോ… അത് കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും… നീ പോടാ കൊരങ്ങാ… ഇതാ ഞാൻ പറഞ്ഞത് തർക്കുത്തരം…

ഞ… ഞ… ഞ… അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി.

ഓ…. പോയി….. പോയി…. മൂഡ് പോയി…

വേഗം കുളിച്ചിട്ട് പോവാം…

വൈകുന്നേരം അജുവിൻെറ തോളിൽ തലചായ്ച് കടലിലേക്ക് കണ്ണും നട്ടിരിക്കുകയാണ് അഞ്ചു.

രണ്ടാളും തിരയെണ്ണി കഴിഞ്ഞോ… കൈയ്യിൽ മൂന്ന് ഐസ്ക്രീമുമായി വിഘ്നേശ് അങ്ങോട്ട് വന്നു.

ഇല്ലാ… നീ കൂടുന്നോ… ഒന്ന് പോ ചേച്ചി എനിക്ക് വട്ടല്ലേ പിന്നെ ഇന്ന് ഒരു മൂഡില്ല നാളെ ആവട്ടേ…..

ആഹാ ചേച്ചിക്ക് പറ്റിയ കൂട്ട്…. അജു അവൻെറ കൈയ്യിൽ നിന്ന് ഐസ്ക്രീം വാങ്ങിക്കൊണ്ട് അവരെ കളിയാക്കി. അഞ്ചു അതൊന്നും ശ്രദ്ധിക്കാതെ ഐസ്ക്രീം നുണയുകയാണ്. അപ്പോഴാണ് അവൻെറ ഫോൺ ബെല്ലടിക്കുന്നത്.

എന്താ അമ്മേ…

വരാറായില്ലേ നിങ്ങൾക്ക് നേരം എത്ര ആയീന്നാ…

അമ്മയോട് വരാൻ പറഞ്ഞതല്ലേ… പിന്നെ ഞാൻ കടല് കാണാത്തതാണല്ലോ…. ഓ…. ഞങ്ങൾ പിന്നെ കണ്ടിട്ടേ ഇല്ലാലോ.. ആ.. ഇരുട്ടുന്നതിനു മുന്പ് മോളേം കൊണ്ട് വരാൻ നോക്ക്…

ശരി… ശരി…. അവൻ ഫോൺ കട്ടാക്കി.

അമ്മയാണല്ലേ..

അതെ.. ഒന്ന് പുറത്തേക്കിറങ്ങിയാൽ പിന്നെ തിരിച്ചു വരുന്നതുവരെ വിളിച്ചോണ്ടേ ഇരിക്കും…. അത് എല്ലാ അമ്മമാരും അങ്ങനെയാ.. അല്ലേടാ….

അഞ്ചു വിഘ്നേശിനോട് ചോദിച്ചപ്പോൾ മറുപടിയായി അവനൊരു മങ്ങിയ ചിരി സമ്മാനിച്ചു.

എന്താടാ നിൻെറ മുഖം വാടിയിരിക്കണേ.. ഏയ് ഒന്നൂല അമ്മയെ ഓർത്തതാ… അതിനെന്താ നീ കുറച്ചു കഴിഞ്ഞാൽ വീട്ടിലേക്കല്ലേ പോകുന്നത്….

അത്… പിന്നെ… രാവിലെ അമ്മയോട് വഴക്കിട്ടാ പോന്നത് അതാ ഒരു വിഷമം… അതൊക്കെ നീ തിരിച്ചു ചെല്ലുമ്പോൾ മാറിക്കോളും.. ഈ അമ്മമാരുടെ വഴക്കിനൊക്കെ അത്രേ ആയുസ്സൊള്ളു ശുദ്ധ പാവങ്ങളാ അല്ലേ അജു…

അതെ പക്ഷെ ഈ ഭാര്യമാരുണ്ടല്ലോ സഹിക്കാൻ പറ്റില്ല… അജു അത് പറഞ്ഞതും വിഘ്നേശിന് ചിരി വന്നു അഞ്ചു അവനെ നോക്കി കണ്ണുരുട്ടിയിട്ട് ഐസ്ക്രീം നുണഞ്ഞു. അവളുടെ ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഐസ്ക്രീം കണ്ടപ്പോൾ അജുവിന് ഒരു കുസൃതി തോന്നി അവനത് അവൻെറ ചുണ്ടുകളാൽ ഒപ്പിയെടുത്തു.

ബീച്ചിൽ ആളുകുറവായതുകൊണ്ടും എല്ലാവരും അവരവരുടേതായ ലോകത്തായതുകൊണ്ടും ആരും അത് ശ്രദ്ധിച്ചില്ല. പക്ഷെ അഞ്ജലി ആദ്യം നേക്കിയത് വിഘ്നേശിനെയാണ്. അവൻ മറ്റേതോ ലോകത്താണ് ദൂരേക്ക് കണ്ണും നട്ടിരുപ്പാണ്. അവൻെറ ചെമ്പൻ മുടിയിഴകൾ കാറ്റിൽ അലസമായി പറന്നുകൊണ്ടിരുന്ന.

ദേ അജു കുറുമ്പ് കുറച്ച് കൂടുന്നുണ്ട് ചെക്കൻ അടുത്തിരിക്കുന്നത് കണ്ടൂടെ… ഓ പിന്നെ അവന് അത് നോക്കലല്ലേ പണി… മതി ഇരുന്നത് ഇരുട്ടായി പോവാം… അവർ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തിയപ്പോൾ വീണയും മുരളിയും അശ്വിനുമൊക്കെ വന്നിട്ടുണ്ടായിരുന്നു.

ഹ.. നിങ്ങൾ എപ്പോ വന്നു..

കുറച്ച് നേരായി..

കെട്ടിയോനും കെട്ടിയോളും കൂടി ഊര് തെണ്ടി നടക്കല്ലേ പിന്നെ ഇതൊക്കെ എങ്ങനെ അറിയാനാ… വീണയുടെ പറച്ചിൽ കേട്ട് ഇഞ്ചുവിന് ചിരി വന്നു.

പോടി ജന്തു…. നീ ഇവടെ ഇരിക്ക് ഞങ്ങൾ പോയി ഡ്രസ് മാറിയിട്ട് വരാം… മ്….. ……… .

വീണേ…. അച്ചു എവിടെ… രാത്രി ഇറങ്ങാൻ നേരമാണ് മുരളി അച്ചുവിനെ തിരക്കി വരുന്നത്.

അവൻ അവിടെ വല്ലോം കാണും ഏട്ടാ…

ഇല്ലാന്നേ..

ഞാൻ കുറച്ച് നേരായി നോക്കുന്നു..

ഹേ… എൻെറ മോൻ…

വീണ നെഞ്ചിൽ കൈ വച്ചു. ഏയ് നീ പേടിക്കണ്ട അവൻ എവിടെ പോവാനാ നമുക്ക് നോക്കാം…

വീടു മുഴുവനും നോക്കിയിട്ടും അച്ചുവിനെ കണ്ടില്ല വീണ കരച്ചിൽ തുടങ്ങി എല്ലാവരും ടെൻഷനടിച്ച് ഇരിക്കുകയാണ്. മുരളി നീ ഒന്ന് പുറത്തൊക്കെ പോയി നോക്കക്കേ…അടുത്ത വീടുകളിലൊക്കെ കുട്ടികളുള്ളതല്ലേ അവരുടെ കൂടെ അങ്ങാനും പോയി കാണും…. അജു പറഞ്ഞത് ശരിയാണെന്ന് മുരളിക്ക് തോന്നി അവൻ വേഗം പുറത്തേക്ക് ഇറങ്ങിയതും അച്ചുവിൻെറ ചിരി കേട്ടു.

എല്ലാവരും ആകാംശയോടെ പുറത്തേക്ക് നോക്കിയപ്പോൾ വിഘ്നേശ് അച്ചുവിനെ എടുത്തുകൊണ്ട് വരുകയാണ്. അച്ചു ചോക്ലേറ്റ് നുണഞ്ഞുകൊണ്ട് അവനോട് എന്തൊക്കെയോ പറയുന്നുമുണ്ട്.

അച്ചു…..

വീണ ഓടി ചെന്ന് അവനെ വാരിയെടുത്തു.

നിങ്ങൾ ഇറങ്ങാറായോ… ഈ കുറുമ്പന് മിട്ടായി വേണോന്നും പറഞ്ഞ് വാശിയാർന്നു…

അവൻ അച്ചുവിൻെറ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

മുരളി വീണയുടെ കൈയ്യിൽ നിന്നും അച്ചുവിനെ വാങ്ങി എന്നിട്ട് വിഘ്നേശിൻെറ കവിളിൽ ആഞ്ഞടിച്ചു.

അവൻെറ ആ പ്രവർത്തിയിൽ എല്ലാവരും ഞെട്ടി.

അച്ചു പേടിച്ച് കരയാൻ തുടങ്ങി. പണിക്ക് വന്നാൽ പണിയെടുത്തിട്ട് പൊക്കോണം അനാവശ്യ കാര്യങ്ങളിൽ ഇടപെടെരുത്….

മുരളി…..

അജുവിൻെറ ശബ്ദം കനത്തു. നീ മിണ്ടരുത് അജു നിങ്ങളൊക്കെ കൂടെയുള്ളതിൻെറ നെഗളിപ്പാ ഇവന് നിർത്തേണ്ടവരെ നിർത്തേണ്ടിടത്തു നിർത്തണം….

അതിനിപ്പോ എന്തുണ്ടായിട്ടാ മുരളിയേട്ടാ അച്ചു വന്നില്ലേ.. അഞ്ചു അൽപ്പം ഗൗരവത്തിൽ പറഞ്ഞു.

നിങ്ങൾക്ക് അങ്ങനെ പറയാം അച്ചു എൻെറ മകനല്ലേ എനിക്ക് അത്ര നിസ്സാരമായി കാണാൻ പറ്റില്ല.

ഇവൻെറയൊക്കെ ഉദ്ദേശം എന്താന്ന് ആർക്കറിയാം…..

സാർ പ്ലീസ്….

വിഘ്നേശ് മുരളിയുടെ മുന്നിൽ കൈകൂപ്പി.

ഹും….

നിനക്ക് പോവാറായില്ലേ പണി കഴിഞ്ഞാലും ഇവടെ തന്നെ ചുറ്റിപറ്റി നിൽക്കുന്നത് എന്തിനാ… അതൊ ഇനി കയറി ചെല്ലാൻ വീടും കുടിയും ഒന്നുമില്ലേ….

വിഘ്നേശ് ഒന്നും മിണ്ടാതെ തലതാഴ്ത്തി അവിടെ നിന്നും ഇറങ്ങി. ഗീതയും അഞ്ജലിയുമൊക്കെ ഒരുപാട് വിളിച്ചെങ്കിലും അവൻ നിന്നില്ല.

അജു ഞങ്ങൾ പോവാ… എല്ലാവരോടും യാത്ര പറഞ്ഞ് വീണയും മുരളിയും അവിടെ നിന്ന് പോയി.

അവർ പോയപ്പോൾ തന്നെ അഞ്ജലി ഫോൺ എടുത്ത് വിഘ്നേശിനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല.

പാവം കുട്ടി.. കോളേജിൽ നിന്ന് വന്നിട്ട് ഒന്നും കഴിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല…

ഗീത സങ്കടം പറഞ്ഞു. എന്നാലും മുരളിയേട്ടൻ ചെയ്തത് ശരിയായില്ല അവൻ ഈ വീട്ടിലെ അംഗത്തെ പോലെയല്ലേ ഇതുവരെ ആരും അവനെ വേർതിരിച്ച് കണ്ടിട്ടുമില്ല….

നമ്മൾ അവരുടെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കണ്ടേ അഞ്ചു കുറച്ചു നേരം കൊണ്ട് മുരളി ഒരുപാട് പേടിച്ചു അതുകൊണ്ടാ…. എന്നാലും അവനൊരു പാവല്ലേ അജു അതിന് വല്ലാണ്ട് വിഷമായി…

ഹമ്മ്…. അത് നമുക്ക് നാളെ അവൻ വരുമ്പോ ശരിയാക്കാം… മ്….. മുരളി ചെയ്തത് അഞ്ജലിക്ക് ഒട്ടും ഇഷ്ടമായിട്ടില്ലായിരുന്നു.

വിഘ്നേശിനെ സ്വന്തം കൂടെപ്പിറപ്പായിട്ടാണ് അവൾ കണ്ടിരുന്നത് അവൻെറ കണ്ണുകൾ നിറഞ്ഞത് അവളെ ഒരുപാട് വിഷമിപ്പിച്ചു.

തുടരും…

കൂട്ടുകാരെ ലൈക്ക് കമന്റ് തന്ന് സപ്പോർട്ട് ചെയ്യണേ… ബാക്കി വായിക്കുവാൻ ഈ പേജ് ലൈക്ക് ചെയ്യുക…

രചന: അഞ്ജു

Scroll to Top