ഹരിചന്ദന മലരിലെ മധുവായ്… വീണ്ടും സൂപ്പർ പെർഫോമൻസുമായി ഹൃതിക്ക് ടോപ് സിംഗറിൽ…

ഇഷ്ട ഗാനങ്ങൾ പാടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കൊച്ചു ഗായകരുടെ മികച്ച റിയാലിറ്റി ഷോ ആയ ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 2 ൽ ഒരു മനോഹര പെർഫോമൻസ് കാഴ്ച്ചവെച്ചിരിക്കുകയാണ് ഹൃതിക്ക്. ഹരിചന്ദന മലരിലെ മധുവായി എന്ന് തുടങ്ങുന്ന ഏവർക്കും ഇഷ്ടമുള്ള ഗാനം ഹൃതിക്ക് വളരെ മനോഹരമായി ആലപിച്ചു. ഈ മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ ശ്രീ.എം.ജി.ശ്രീകുമാർ ആലപിച്ച വളരെ മനോഹരമായ ഒരു ഗാനമാണിത്. ശ്രീ.കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ശ്രീ.എം.ജി.രാധാകൃഷ്ണൻ ആയിരുന്നു. ടോപ് സിംഗർ വേദിയിൽ മനോഹരമായി പാടി എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ഹൃതിക്കിൻ്റെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി….