ഓ മൃദുലേ.. എന്തൊരു ഫീൽ..ഈ പാട്ടും ശ്രീനന്ദ് ഗംഭീരമാക്കി.. ഒരായിരം അഭിനന്ദനങ്ങൾ…

പ്രിയ ആസ്വാദകർ എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു അതിമനോഹര ഗാനം ടോപ് സിംഗർ വേദിയിൽ പാടി അതിശയിപ്പിച്ച് കൊച്ചു മിടുക്കൻ ശ്രീനന്ദ്.. ഓ മൃദുലേ ഹൃദയമുരളിയിൽ ഒഴുകി വാ എന്ന് തുടങ്ങുന്ന ഗാനം എത്ര ഗംഭീരമായാണ് ശ്രീനന്ദ് പാട്ടുവേദിയിൽ ആലപിച്ചിരിക്കുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങിനെയൊക്കെ പാടാൻ കഴിയുന്നത് ശരിക്കും അദ്ഭുതം തന്നെ.

ഞാൻ ഏകനാണ് എന്ന മലയാള ചിത്രത്തിന് വേണ്ടി നമ്മുടെ ഗാനഗന്ധർവ്വൻ ദാസേട്ടൻ പാടിയ എക്കാലത്തെയും മനോഹര ഗാനമാണിത്. സത്യൻ അന്തിക്കാട് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് എം.ജി രാധാകൃഷ്ണൻ ആയിരുന്നു. ടോപ് സിംഗറിൽ മികച്ച പെർഫോമൻസിലൂടെ എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ ശ്രീനന്ദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്…