എന്നിട്ടും തുടർക്കഥ, ഭാഗം 12 വായിക്കൂ…

രചന: നിഹാരിക നീനു

നല്ല ചൂടുണ്ടായിരുന്നു കുഞ്ഞിനെറ്റി, പാറു ആകെ വല്ലാതായി,, നാളെ രാവിലെ ഹോസ്പിറ്റലിൽ കാണിക്കാം എന്നു പറഞ്ഞ് അവർ പാറുവിനെ സമാധാനപ്പെടുത്തി, അവൾ മെല്ലെ കുഞ്ചൂസിൻ്റെ അരികത്ത് കിടന്നു, അപ്പോൾ ചെവിയിൽ ജെന്നിയുടെ ചോദ്യം കേൾക്കാമായിന്നു, നാളെ അല്ലേ ശ്രീധ്രുവ് മാധവിൻ്റെ ഹൗസ് വാമിംഗ് ??”

” പോകാൻ അതിന് അയാൾ നമ്മടെ ആരുമല്ല ലേ കുഞ്ചൂസേ…… ആരുമല്ല!! മിഴികൾ അറിയാതെ നിറഞ്ഞ് വന്നിരുന്നു അപ്പഴേക്ക് …..”

കുഞ്ചൂസിന് രാവിലെ നോക്കിയപ്പോൾ അത്ര പനി തോന്നിയില്ല, എങ്കിലും ഡോക്ടറുടെ അടുത്ത് കൊണ്ടു പോകുന്നതാണ് നല്ലതെന്ന് തോന്നി..

“ഇന്ന് ഞായർ അല്ലേ മോളെ ഡോക്ടർ ക്ലിനിക്കിൽ ഉണ്ടാവുമോ?”

“പേഴ്സണൽ നമ്പറിൽ ഒന്ന് വിളിച്ച് നോക്കട്ടെ അന്നമ്മ ചേടത്തി… ” പാർവ്വണ സ്ഥിരം കാണിക്കുന്ന പീഡിയാട്രീഷനെ വിളിച്ചപ്പോൾ വീട്ടിലേക്ക് പതിനൊന്ന് മണിക്ക് ശേഷം എത്തിക്കോളാൻ പറഞ്ഞു…. ”

“പാറു…. ധ്രുവ് സാറിൻ്റെ വീട് കഴിഞ്ഞ് അര കിലോമീറ്ററല്ലേ ഡോക്ടറുടെ വീട്ടിലേക്കുള്ളൂ, നമുക്കെന്നാ ഒരുമിച്ച് പോകാം, രാജൻ ചേട്ടൻ്റെ ടാക്സി പറയാം, എന്നിട്ട് ഞാൻ അവിടെ ഇറങ്ങാം നീ മോനേം കൊണ്ട് നേരെ വിട്ടോ…. ”

“ഉം ….” പാറു വെറുതേ ഒന്നു മൂളി, ആ മനസിൽ എന്താണെന്ന് ജെനിക്ക് ഊഹിക്കാമായിരുന്നു…. ”

ടാ നീയും വാ…. ചുമ്മാ ഗായത്രീടെ ഡമ്പ് കാണാലോ??

“എന്തിന് അവർക്കിടയിൽ ദുശ്ശകുനമാവാനോ? നിൻ്റെ ധ്രുവ് സാറിൻ്റെ പുത്തൻ വീട്ടിലേക്ക് നീ തന്നെ പോയാൽ മതി….. ”

അതും പറഞ്ഞ് മെല്ലെ അവൾ അടുക്കളയിലേക്ക് പോയി, ചുണ്ടിലൂറിയ ചെറിയ ചിരിയോടെ ജെനി അവളെ നോക്കി….

പതിനൊന്ന് മണിക്ക് തന്നെ രാജൻ ചേട്ടൻ കാറുമായി വന്നു, തൊട്ടടുത്ത് താമസിക്കുന്നയാളാണ് അയാൾ, എന്താവശ്യത്തിനും കൂടെ കാണും, എങ്ങോട്ട് പോവാനും ആ മൂന്ന് പെണ്ണുങ്ങൾക്ക് ധൈര്യമായി വിളിക്കാമായിരുന്നു അയാളെ, ഒരു ശുദ്ധൻ, ഒപ്പം പരസഹായിയും, ഇക്കാലത്ത് ഇങ്ങനത്തെ മനുഷ്യരും ഉണ്ടോ എന്ന് പലപ്പോഴും അവർ പരസ്പരം ചോദിച്ചിട്ടുണ്ട് ….. സ്ഥലം പറഞ്ഞ് കൊടുത്ത് അവിടെ എത്തിയപ്പഴേക്കും പതിനൊന്നര ആയിരുന്നു, ജെനി ഇറങ്ങി…

പാറുവിനോട് ഒന്നു കൂടി ചോദിച്ചു, വരുന്നുണ്ടോ എന്ന് ഇല്ല എന്ന് തന്നെ ആയിരുന്നു അവളുടെ തീരുമാനം…. ഒ.കെ നിൻ്റെ ഇഷ്ടം… എന്ന് പറഞ് ജെനി മെല്ലെ നടന്നു നീങ്ങി… രാജൻ ചേട്ടാ പോകാം എന്ന് പാറു പറഞ്ഞു …

“ശരി കുഞ്ഞേ എന്ന് പറഞ്ഞ് അയാൾ വണ്ടി എടുത്തു, രണ്ട് മീറ്റർ പോയപ്പോഴേക്ക് മുന്നിൽ ഒരു ബൈക്ക് കാരൻ ബാലൻസ് പോയി റോഡിൽ വീണത് കണ്ട് വേഗം ബ്രേക്ക് ചവിട്ടി , അവിടെ നിന്നിരുന്ന എല്ലാരും ഓടിച്ചെന്ന് അവനെ എടുത്ത് പൊന്തിച്ചു…”

പതിനാല് പതിനഞ്ച് വയസുള്ള കൊച്ച് പയ്യൻ…

ബൈക്ക് ഓടിക്കാൻ പഠിക്കാണ് തോന്നുനു, ആകെ മുഖം ഒക്കെ മുറിഞ്ഞ് കരയുന്നുണ്ടായിരുന്നു…

കാല് നിലത്ത് കുത്താൻ വയ്യ…. വലിയ വായിൽ നിലവിളിക്കുന്നുണ്ട്: പെട്ടെന്നാണ് രാജൻ ചേട്ടൻ്റെ കാർ എല്ലാരും കാണുന്നത്, അവനെയും പൊക്കിപ്പിടിച്ച് കാറിന് നേരെ വരുന്നുണ്ട്, കന്നടയിൽ അവനെ ആശുപത്രിയിൽ കൊണ്ട് പോകാൻ പറയുന്നുണ്ട്….. രാജൻ ചേട്ടൻ തിരിഞ് പുറകിൽ ഇരിക്കുന്ന പാറുവിനോട് ഇപ്പോ വരാം എന്നും പറഞ്ഞ് ആ പയ്യനെയുo അവിടെ ഉള്ളവരെയും കേറ്റി പോയി.

നല്ല സ്ഥലത്താണല്ലോ വന്ന് പെട്ടത്, പാർവ്വണ എന്ത് ചെയ്യും എന്നറിയാതെ നിന്നു കാരണം ധ്രുവിൻ്റെ ബംഗ്ലാവിൻ്റെ തൊട്ടടുത്താണ് സംഭവം നടന്നത്….

മോനെയും ഇറുക്കി പിടിച്ച് അവൾ വരുന്ന വണ്ടിക്കെല്ലാം കൈ കാണിച്ചു.., എങ്ങനെയും ഒന്ന് രക്ഷപ്പെട്ടാൽ മതി എന്നേ അവൾക്ക് ഉണ്ടായിരുന്നുള്ളു…..

ജെനി എല്ലാം കണ്ട് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു, പാറുവിനെയും നോക്കി….

പെട്ടെന്നാണ് ധ്രുവ് പുറത്തേക്ക് വന്നത്, റോഡിൻ്റെ അറ്റത്തേക്ക് നോക്കി നിൽക്കുന്ന ജെനിയെ കണ്ട് ധ്രുവും ഒരു വേള അവിടേക്ക് നോക്കി…..

അവിടെ കുഞ്ഞിനേയും തോളിലിട്ട് പോകുന്ന വണ്ടികൾക്കെല്ലാം കൈ കാട്ടുന്ന പർവ്വണയെ ആണ് കണ്ടത്…

“അവരെന്താ അവിടെ തന്നെ നിന്നത്?'” പുറകിൽ നിന്നുള്ള ചോദ്യം കേട്ട് ജെനി ഞെട്ടി തിരിഞ്ഞ് നോക്കി, …. പാർവ്വണയെയും തുറിച്ച് നോക്കി നിൽക്കുന്ന ധ്രുവിനെ കണ്ടു, ”

കുഞ്ഞിന് പനിയായ കാരണം ഹോസ്പിറ്റലിലേക്ക് ഇറങ്ങിയതാ…. പക്ഷെ ഞങ്ങൾ വന്ന വണ്ടിയിൽ ഒരു ആക്സിഡൻ്റ് കേസ് കൊണ്ട് പോയി, അവർക്കിറങ്ങേണ്ടിവന്നു… വണ്ടീം നോക്കി നിൽക്കാ പാർവ്വണ…

പറഞ്ഞപ്പോൾ ദേഷ്യത്താൽ വലിഞ്ഞ് മുറുകുന്ന ധ്രുവിൻ്റെ മുഖം കണ്ട് അവൾക്ക് തെല്ല് ഭയം തോന്നി…

“അപ്പോ സ്റ്റാഫിനെ മൊത്തം ഇങ്ങോട്ട് ഇന്ന് ഇൻ വൈറ്റ് ചെയ്തതല്ലേ ?? എന്താ ഇവൾക്കതൊന്നും ബാധകമല്ലേ?” ഇത്തിരി കലിപ്പിലാണ് ധ്രുവ് ചോദിച്ചത്

“അവരോട് പോയി വരാൻ പറയൂ.. ” ധ്രുവിൻ്റെ കലിപ്പ് മുഖം കണ്ടപ്പോൾ അറിയാതെ ജെനി പാർവ്വണയെ വിളിക്കാൻ ചെന്നു, ആരുടെയും കണ്ണിൽ രക്ഷപ്പെടാൻ ഒരോ വണ്ടിക്കും കൈ കാണിക്കാന്നു പാർവ്വണ ജെനിക്ക് പാവം തോന്നി…

“പാറൂ”

പാർവ്വണ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു ജെനിയെയും പുറകിൽ ദൂരെ തന്നെത്തന്നെ നോക്കി നിൽക്കുന്ന ശീയേട്ടനെയും…
.
ആരുടെ മുന്നിൽ പെടരുതെന്ന് കരുതിയോ കൃത്യം അയാളുടെ മുന്നിൽ ….. ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി..

“നിന്നോട് ചെല്ലാൻ പറഞ്ഞു സർ”

“ഞാ…. ഞാനില്ല ജെനി… പ്ലീസ്” മിഴികൾ നിറഞ്ഞ് തുടങ്ങിയിരുന്നു പാർവ്വണക്ക്, അപ്പഴേക്കും കണ്ടു ഓഫീസിലെ ശൃംഗാര മൂരികൾ നടന്നു വരുന്നത്, ”

കൂട്ടുകാരികൾ ഇവിടെ നിൽക്കാണോ വാ പോകാം

എന്ന് പറഞ്ഞ് അതിലൊരാൾ കുഞ്ചൂസിനെയും എടുത്ത് മുന്നിൽ നടന്നു, യാന്ത്രികമായി പാർവ്വണയുടെ കാലുകൾ അതിന് പുറകേ ചലിച്ചു …. ഒരു ചിരിയോടെ ധ്രുവ് അത് കണ്ട് നിൽക്കുമ്പോൾ, ഒരേ ഛായയിൽ ഉള്ള രണ്ട് മുഖങ്ങളെ നോക്കി കാണുകയായിരുന്നു മറ്റുള്ളവർ…

ലൈക്ക് കമന്റ് ചെയ്യണേ…

തുടരും…

രചന: നിഹാരിക നീനു

Scroll to Top