പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ.. ഹൃതിക്കും സീതാലക്ഷ്മിയും ചേർന്ന് പാടിയ സുന്ദര നിമിഷം…

ടോപ് സിംഗർ സീസൺ ഒന്നിലെ വിജയിയായ നമ്മുടെ സീതാലക്ഷ്മിയും സീസൺ 2 ലെ മികച്ച മത്സരാർത്ഥി ഹൃതിക്കും ചേർന്ന് ഇതാ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. “പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ” എന്ന് തുടങ്ങുന്ന മലയാളത്തിലെ ഹിറ്റ് ഗാനം രണ്ട് പേരും ചേർന്ന് പാടുന്നത് ആരും കേട്ടിരുന്നു പോകും. ഈ സുന്ദര നിമിഷം ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു.

പി.ശ്രീകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി, ശോഭന,ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ അഭിനയിച്ച വിഷ്ണു എന്ന സിനിമയിലെ ഒരു മനോഹര ഗാനമാണിത്. ബിച്ചു തിരുമല എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയത് രവീന്ദ്രൻ മാസ്റ്റർ ആയിരുന്നു. കാലമെത്ര കടന്ന് പോയാലും എന്നും മലയാളികൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഈ ഗാനം ഹൃതിക്കും സീതാലക്ഷ്മിയും ചേർന്ന് മനോഹരമാക്കി. വീഡിയോ ഇഷ്ടമായാൽ കമൻ്റ് ചെയ്ത് ഷെയർ ചെയ്യണേ…

Scroll to Top