അനാമിക തുടർക്കഥയുടെ ആറാം ഭാഗം വായിക്കുക…

രചന : ശിൽപ ലിന്റോ

പെട്ടെന്ന് എന്നെ ആരോ പുറകിൽ നിന്ന് കയ്യിൽ പിടിച്ച് വലിച്ചു ഭിത്തിയിലേക്ക് ചാരി നിർത്തി ഒച്ച വെക്കാനായി വാ തുറക്കുകയും.. അയാൾ അയാളുടെ കൈകൾ കൊണ്ട് എന്റെ വാ പൊത്തി പിടിച്ചു..

എതിർക്കാൻ ഞാൻ ശ്രേമിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ആ മെഴുകുതിരി വെളിച്ചത്തിൽ ഞാൻ അയാളുടെ മുഖം കണ്ടത്..

ആ നിമിഷം എന്റെ എതിർപ്പുകൾ എല്ലാം ഇല്ലാതെയായി… അനുസരണയുള്ള കുട്ടിയെ പോലെ നിന്നു..

അത് കണ്ടിട്ട് അയാളും ആ കൈകൾ പിൻവലിച്ചു…

അറിയാതെ ഞാൻ ആ പേര് വിളിച്ചു ആദി…..

ഞാൻ വിളിച്ചത് കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ചു..

(അല്ലെങ്കിലും ഉറങ്ങുന്നവരെ അല്ലേ ഉണർത്താൻ പറ്റൂ, ഉറക്കം നടിക്കുന്നവരെയോ.. )

ഒന്നും മിണ്ടാതെ പുറത്തേക്കു നടക്കാൻ ശ്രെമിച്ചപ്പോൾ കാലുകൾക്ക് നല്ല വേദന.. വേദന സഹിച്ചു പിടിച്ച് ഒരടി നടന്നപ്പോൾ, പെട്ടെന്ന് പുറകിൽ നിന്ന് അയാൾ അവളുടെ ഇടുപ്പിൽ പിടിച്ച്, തന്നിലേക്കു അടുപ്പിച്ചു.. എന്നിട്ട് അവളെ പൊക്കി എടുത്തു…

(ഇത്തവണ ഒരു ഞെട്ടലും ആമിക്ക് ഉണ്ടായില്ല.. കാരണം അവൾക്ക് അറിയാമായിരുന്നു അത് ആദി ആയിരുന്നു എന്ന്..)

അവന്റെ നെഞ്ചോടു അവളുടെ മുഖം ചേർന്നപ്പോൾ അവൾക്ക് തോന്നി അവന്റെ ഹൃദയമിടുപ്പ് വർധിക്കുന്നതായി… “താൻ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണെന്ന് ഒരു നിമിഷം ആമിക്ക് തോന്നി പോയി..”

പെട്ടെന്ന് ആദി കാരണം അവൾക്ക് ഉണ്ടായ നഷ്ടങ്ങൾ ആലോചിച്ചപ്പോൾ….. ഇപ്പോൾ തോന്നിയ എല്ലാ ചിന്തകളെയും അത് മായിച്ച് കളഞ്ഞു…

അവളെ അയാൾ കോഫി ഷോപ്പിനോട് ചേർന്ന് ഉളള സോഫയിൽ ഇരുത്തുമ്പോഴാണ് അയാൾ ശ്രെദ്ധിക്കുന്നത് ” ആരും കാണാതെ മുടിയിഴകൾക്ക് ഇടയിൽ അവൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സിന്ദൂരം…. ” അയാളുടെ കണ്ണുകൾ നിറഞ്ഞ് അതിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അതിലേക്ക് വീണപ്പോൾ, എന്താ സംഭവിച്ചത് എന്ന് മനസിലാകാതെ അവൾ അയാളെ നോക്കി.. ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.. എന്റെ സ്വപ്നങ്ങളും ജീവിതവും ഇല്ലാതാക്കിയ ഇയാളോട് ഞാൻ എന്ത് കൊണ്ടാണ് ഇങ്ങനെ മൗനം പാലിക്കുന്നത്… അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.. അത് കണ്ടതും ഒന്നും പറയാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അയാൾ നടന്ന് അകന്നു……

അയാൾ നടന്ന് അകലുന്നത് നോക്കി ഇരുന്ന ആമിക്ക് ഇപ്പോൾ നടന്നത് ഒക്കെയും സ്വപ്നം ആണോ അതോ സത്യമാണോ എന്ന് വേർ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്…

അപ്പോഴാണ് അത് വഴി പോയ കാർത്തിക്ക് അവളെ കാണുന്നത്.. എന്ത് പറ്റി അനാമിക.. താൻ എന്താടോ.. ഇവിടെ ഇരിക്കുന്നത്.. ഇയാളെ അവിടെ തന്റെ ഫ്രണ്ട്‌സ് അനേഷിച്ചു നടക്കുവാ..

അത്.. അത്.. കാർത്തിക്ക്.. കാല് ഒന്ന് ചെറുതായി ഉളുക്കി… നടക്കാൻ പറ്റുന്നില്ല…

അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് അർജുനോട് പറഞ്ഞു.. രണ്ട് മിനിറ്റ് കൊണ്ട് എല്ലാരും എത്തി.. നന്ദു പതിയെ മുട്ട് കുത്തി ഇരുന്ന് ആമിയുടെ കാലിൽ പിടിച്ചു നോക്കി.. അതിൽ തൊട്ടപോഴെകും അവൾ നിലവിളിക്കാൻ തുടങ്ങി..

പൂജ പതിയെ സോഫയിൽ അവളുടെ അടുത്ത് വന്നിരുന്ന് പറഞ്ഞു ആമി നീ ആ കാല് ഒന്ന് നിവർത്താൻ ട്രൈ ചെയ്യ്… നിനക്ക് പറഞ്ഞാൽ മതിയല്ലോ എനിക്ക് അല്ലേ വേദന എടുക്കുന്നത്..

ഇത് എല്ലാം കണ്ടിട്ട് ദേവിന് ചിരിക്കണം എന്നുണ്ട്, അപ്പോഴാ കാവ്യയുടെ വക അടുത്ത ഡയലോഗ്…

അവളുടെ വുഡ് ബിനെ വിളിക്ക് പുള്ളി ഡോക്ടർ അല്ലേ.. അതും കൂടി കേട്ടപ്പോൾ ദേവ് ചോദിച്ചു ആംബുലൻസ് വിളിക്കണോ.. എല്ലാരും അന്തം വിട്ട് നോക്കുവാ ദേവിനെ, അവൻ പൂജയോടും നന്ദുനോടും കൈകൾ കൊണ്ട് മാറാൻ കാണിച്ചിട്ട് അവൻ ആമിക്ക് അടുക്കലേക്ക് ചെന്ന്..

അപ്പോഴേക്കും നന്ദും പൂജയും മാറി നിന്നു സൈഡിലേക്ക്..

അവൻ അവൾക്ക് മുന്നിൽ മുട്ട്കുത്തി ഇരുന്ന് വലതു കാലിൽ ഒരു കൈ വെച്ച് പതിയെ കാല് ഉയർത്താൻ വേണ്ടി ശ്രെമിച്ചപ്പോൾ ആമി വേദന കൊണ്ട് പോളഞ്ഞിട്ട് അമ്മേന്ന് വിളിച്ചു കൂവി… അത് കേട്ടതും ദേവ് അവളെ ഒരു കത്തുന്ന നോട്ടം നോക്കി… അവൾ പെട്ടെന്ന് തന്നെ സൈലന്റ് ആയി..

വേദന ഉണ്ടായിട്ട് പോലും അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല.. ഇത് എല്ലാം കണ്ട് കിളി പോയി നിൽകുവാ ബാക്കി ഉള്ള ടീംസ്..

ഈ സമയം കൊണ്ട് ദേവ് അവളുടെ കാലുകൾ പിടിച്ചു ഉയർത്തി.. നന്നായി ഒന്ന് ട്വിസ്റ്റ്‌ ചെയ്യുകയും ചെയ്ത്.. ഒരു നിമിഷം കൊണ്ട് ആമി ഈരേഴ് ലോകവും കണ്ടു…. അപ്പോഴാണ് അയാൾ ശ്രെധിച്ചത് അവളുടെ കൈകൾ അവന്റെ ഷോൾഡറിൽ മുറുക്കി പിടിച്ചിരിക്കുക ആണെന്ന്..

അവളുടെ നഖങ്ങൾ ചുഴിഞ്ഞിറങ്ങി എങ്കിലും അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയാണ് വിടർന്നത്..

കണ്ണുകൾ ഇറുക്കി അടച്ച് പിടിച്ചിരിക്കുന്ന ആമിയെ തട്ടി വിളിച്ചിട്ട് അവൻ പറഞ്ഞു..

“ഹലോ… ഈ പിടി ഒന്ന് വിട്ടിട്ട് എഴുനേറ്റ് നടന്നെ… ”

പെട്ടെന്ന് തന്നെ അവൾ അവന്റെ ഷോൾഡറിൽ നിന്ന് കൈകൾ പിൻവലിച്ചു..

നടക്കാനോ… അവൾ മനസ്സിൽ ചോദിച്ചതാ പക്ഷെ അത് മനസിലാക്കി ദേവ് പറഞ്ഞു അതെ നടക്കാൻ.. പാവം ആമിയുടെ കണ്ണ് തള്ളി പോയി അത് കേട്ടിട്ട്… ഞാൻ മനസ്സിൽ അല്ലേ പറഞ്ഞത് അത് ഇയാൾ എങ്ങനെ അറിഞ്ഞു.. അവന്റെ നോട്ടം കണ്ടിട്ട് അവൾ വേഗം എഴുനേൽക്കാൻ നോക്കി ചെറിയ വേദന അനുഭവപെട്ടു..

പെട്ടെന്ന് ദേവ് അവൾക്ക് മുന്നിലേക്ക് അവന്റെ കൈകൾ നീട്ടി.. അവൾ പോലും അറിയാതെ അവളുടെ കൈകൾ അവനിലേക്ക് നീണ്ടു…

എഴുനേറ്റ് രണ്ട് അടി നടന്നപ്പോൾ അവൾക്ക് പഴയ വേദനയോ ബുദ്ധിമുട്ടോ ഒന്നും ഇല്ലാ ഇപ്പോൾ…

ഇത് എങ്ങനെ എന്ന് അതിശയത്തോടെ അവൾ അവനെ നോക്കി.. അവൾക്ക് മാത്രം അല്ല അവിടെ നിന്ന എല്ലാവരും ഈ അവസ്ഥയിലാണ്, എന്തിന് ഏറെ പറയണം നമ്മുടെ അർജുനും കാർത്തിയും പോലും വായും പൊളിച്ച് നിൽകുവല്ലേ… (ഇങ്ങനെ ഒന്നും ദേവ് ഇതിന് മുൻപ് ചെയ്ത് കണ്ട് ശീലമില്ലാത്തത് കൊണ്ടാണ് ഈ ഞെട്ടൽ… )

ഇത് ഒന്നും മൈൻഡ് ചെയ്യാതെ കക്ഷി നേരെ പോകാൻ പോയി, എന്നിട്ട് പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരിഞ്ഞ് നിന്ന് പറഞ്ഞു വീട്ടിൽ ചെന്നിട്ട് എന്ത് എങ്കിലും ബാം അപ്ലൈ ചെയ്താൽ മതി.

Morning she will be perfectly alright..

ഇന്ന് ഇത്രെയും മതി ബാക്കി വർക്ക്‌ നാളെ മോർണിംഗ് ഫിനിഷ് ചെയ്യാം.. ലേറ്റ് ആയില്ലേ നിങ്ങൾ ഇറങ്ങിക്കോ എന്നും പറഞ്ഞ് അവൻ ക്യാബിനിലേക്ക് പോയി.. കാർത്തിയും പുറകെ പോയി… അർജുൻ ആമിയെ ഒന്ന് നോക്കിയതിനു ശേഷം ആണ് പോയത്.. എങ്കിൽ നമുക്ക് ഇറങ്ങാം എന്നും പറഞ്ഞ് എല്ലാരും ഇറങ്ങി.. കാവ്യയും, അഞ്‌ജലിയും cab ബുക്ക്‌ ചെയ്താണ് പോയത്..

തിരികെ നന്ദു ആണ് ഡ്രൈവ് ചെയ്തത് ലേറ്റ് ആയത് കൊണ്ട് ഫുഡും പാർസൽ വാങ്ങിയാണ് പോയത്.. വീട്ടിൽ എത്തി എല്ലാരും ഫ്രഷ് ആകാൻ പോയി.. ആമി റൂമിൽ കയറി വാതിൽ ലോക്ക് ചെയ്ത് ബെഡിൽ വന്ന് ഇരുന്ന്…

ഇന്നത്തെ ദിവസം എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്…

ശ്രീ ഏട്ടൻ എല്ലാം മറന്ന് പുതിയ ഒരു ജീവിതത്തിലേക്ക് കടക്കും എന്ന് കരുതിയ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി… ഞാൻ മാറി നിന്നിട്ടും ശ്രീ ഏട്ടൻ എനിക്ക് വേണ്ടി കാത്തിരുന്നു..

ഒന്നും ആരും അറിയാതെ ഇരിക്കാനാണ് ഞാൻ ഇത്രെയും നാൾ ശ്രെമിച്ചത്..

ഇനിയും എല്ലാം ശ്രീ ഏട്ടനോട് മറച്ചുവെക്കാൻ പറ്റില്ല… കാര്യങ്ങൾ കൈവിട്ടു പോകുന്നത് പോലെ തോനുന്നു… സംഭവിച്ചത് എല്ലാം ശ്രീ ഏട്ടന് ഉൾകൊള്ളാൻ ആകുമോ?? പക്ഷെ ഇനി പറയാൻ വൈകി കൂടാ.. ആ നെഞ്ചിൽ ഞാൻ മാത്രമേ ഒള്ളൂ ഇപ്പോഴും.. ഏട്ടന് വീണ്ടും ഒരു പ്രതീക്ഷ ഞാനായിട്ട് കൊടുക്കാൻ പാടില്ല….

നാളെ ശ്രീ ഏട്ടനോട് എല്ലാം പറയണം… എത്രകാലം എനിക്ക് ഇത് മറച്ചുവെക്കാൻ പറ്റും…

എന്തും വരട്ടെ നാളെ ശ്രീ ഏട്ടൻ എല്ലാം അറിയണം..

കുറച്ചു നേരം കൂടി ആ ഇരുപ്പിരുന്നിട്ട് അവൾ പോയി ഫ്രഷ് ആയി വന്നു..

നന്ദും പൂജയും അവളെ കാത്ത് ഡൈനിങ്ങ് ടേബിൾ ഇൽ ഇരിപ്പുണ്ടായിരുന്നു.. വേഗം വാ ആമി എനിക്ക് വിശക്കുന്നു.. ഇതും പറഞ്ഞ് പൂജ കഴിക്കാനും തുടങ്ങി.. ഞാനും ചെന്ന് ഇരുന്ന് ഒരു ചപ്പാത്തി എടുത്ത് വെച്ച് പ്ലേറ്റ്ഇൽ കഴിക്കാനായി പോയപ്പോൾ ആണ് പൂജ പറയുന്നത് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..

നന്ദു : അതിന് എന്താ നിനക്ക് പറഞ്ഞ പോരേ…..

ചുമ്മാ മുഖവര ഒക്കെയും ഇടണോ..

പൂജ : ഇത് അങ്ങനെ ചുമ്മാ പറയാൻ ഒന്നും പറ്റില്ല.. ഫസ്റ്റ് ടൈം ലൈഫ് ഇൽ എനിക്ക് ഇങ്ങനെ തോന്നുന്നത്.. നിങ്ങൾക്ക് അറിയാല്ലോ പൂജ വായിനോക്കും പക്ഷെ ഇത് വരെ ആരെയും പ്രേമിച്ചിട്ടില്ലാ…

But Now I’m In Love…

ആമി : വെറുതെ ചിരിപ്പിക്കല്ലേ പൂജ നീ… ഓരോ ചളി കോമേഡിയുമായി ഇറങ്ങിക്കോളും.. ലവ് പോലും അതും നിനക്ക്…. ഇന്ന് രാവിലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന കൊച്ചാ…

പൂജ : ഡി.. ‘m serious… I fall for him…

നന്ദു : ആരോട്?? എപ്പോൾ?? എങ്ങനെ??

എവിടെവെച്ച്??

പൂജ : എന്തുവാ നന്ദു ഇത്… എല്ലാം കൂടി ഒരുമിച്ച് ചോദിക്കുന്നോ… വെയിറ്റ് ഞാൻ പറയട്ടെ…

ആമി : പറയുന്നെങ്കിൽ പറ എന്റെ പൂജ…

പൂജ : നമ്മുടെ യൂത്ത് ഐക്കൺ.. Our New M.D Mr. Dev Padmanabhan….. I madly in love with him…

ആമി കഴിക്കാൻ കയ്യിലെടുത്ത ചപ്പാത്തി കഷ്ണം താഴേക്ക് വീണു… അവളുടെ കൈകൾ വിറക്കുന്നത് പോലെ തോന്നി ആ പേര് കേട്ട്…

What…. ദേവ്…… ഓ…… ആമിയുടെ ആ ചോദ്യവും ഭാവവും ഒരേപോലെ നന്ദുനേയും പൂജയും ഞെട്ടിച്ചു…

നന്ദു : നീ എന്താ ഡി ആമി.. ഒരുമാതിരി ബാധ കൂടിയത് പോലത്തെ റിയാക്ഷൻ…

ബാധയുടെ പേര് ഒക്കെയും കേട്ടാൽ പിന്നെ ഞാൻ ഇവിടെ സന്തോഷം കൊണ്ട് തുള്ളി ചാടണോ..

പൂജ… നിനക്ക് ഈ ലോകത്ത് എന്തോരം ആമ്പിള്ളേർ ഉണ്ടായിട്ടും ഇയാളെ തന്നെ പ്രേമിക്കാൻ കിട്ടിയുള്ളൂ… ഓഫീസിൽ ഫുൾ ടൈം അയാളുടെ മോന്ത വീട്ടിൽ വന്നാൽ എങ്കിലും കുറച്ചു സമാധാനം കിട്ടുമെന്ന് വിചാരിച്ചപോൾ അവിടെയും അയാളുടെ പേര്… ഇന്ന് ആരെ ആണോ കണികണ്ടത് എന്നും പറഞ്ഞ് ആമി ഭക്ഷണംപോലും കഴിക്കാതെ റൂമിലേക്കു പോയി..

ഇവിടെ ഇപ്പോൾ എന്താ സംഭവിച്ചത് എന്ന് മനസിലാകാതെ പരസ്പരം നോക്കി നില്ക്കുകയാണ് നന്ദും പൂജയും…

പൂജ : ഇവൾ ഇപ്പോൾ ഓന്തിന്റെ കൂട്ടാണോ എന്നൊരു ഡൌട്ട് ഇല്ലേ… നന്ദു…

നന്ദു : ഓന്ത് ഒക്കെയും അവിടെ നിൽക്കട്ടെ നീ ഈ പറഞ്ഞത് സത്യം ആണോ.. നിനക്ക് ശെരിക്കും ദേവ് സാറിനോട് പ്രേമം ആണോ??

പൂജ : അത്പോലെ ഒരു മൊതലിനോട് ആർക്കാടി പ്രേമം തോന്നാത്തത്… നമ്മുടെ ദുൽഖർ ഇന്റെ ചായ ഇല്ലേ പുള്ളിക്ക്…. ആ കലിപ്പ് മോഡ് കൂടി ഒന്ന് മാറ്റിയാൽ പെർഫെക്റ്റ്…

നന്ദു : അങ്ങേര് ഒടുക്കത്തെ ഗ്ലാമർ ആണ് അത് ഒക്കെയും ഞാൻ സമ്മതിച്ചു… അല്ല… ഇത് ഒന്നും അല്ലല്ലോ ഇവിടുത്തെ പ്രശ്നം… പുള്ളിക്കും നിന്നോട് പ്രേമം തോന്നണ്ടേ…

പൂജ : സിംപിൾ.. അത് പുള്ളിയെ കൊണ്ട് തോന്നിപ്പിച്ചാൽ പോരേ..

നന്ദു : ” അതിലും ഭേദം പുള്ളി വെല്ല ട്രെയിൻ ഇനും തല വെക്കുന്നത് അല്ലേ പൂജ….”

ഡി….നിന്നെ ഇന്ന് ഞാൻ കൊല്ലും നോക്കിക്കോന്നും പറഞ്ഞ് നന്ദുനെ തല്ലാൻ ആ dinining ടേബിൾഇന് ചുറ്റും പൂജയിട്ട് ഓടിച്ചു…

പാവം നന്ദു ലാസ്റ്റ് തോൽവി സമ്മതിച്ചു.. അയ്യോ എനിക്ക് ഇനി ഓടാൻ വയ്യേ… ഞാൻ പറഞ്ഞത് ഞാൻ തിരിച്ചെടുത്തെ… അങ്ങനെ വഴിക്കുവാ എന്റെ നന്ദുസ് എന്നും പറഞ്ഞ് പൂജ ഓടിപോയി അവളെ കെട്ടിപിടിച്ചു…

അവർ ഭക്ഷണവും കഴിച്ച് റൂമിൽ എത്തിയപ്പോഴേക്കും ആമി കിടന്നിരുന്നു… അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന് രണ്ടുപേർക്കും മനസിലായി..

ചോദിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആരുമൊന്നും ചോദിച്ചില്ല.. കുറച്ചു നേരം മൊബൈൽ ഇൽ ഫേസ്ബുക്കും വാട്സ്ആപ്പ് ഉം നോക്കിരുന്നിട്ട് അവരും പതിയെ ഉറങ്ങാൻ ആയിപോയി..

ദേവ് നേരെ ഓഫീസിൽ നിന്ന് പോയത് അവന് ഏറെ പ്രിയപ്പെട്ട അവന്റെ സ്പെഷ്യൽ പ്ലേസിലേക്ക് ആണ്…. ഡ്രൈവ് ചെയ്യുമ്പോൾ അങ്ങോട്ട്‌ പോകുന്നതിന്റെ എല്ലാ സന്തോഷവും അവന്റെ മുഖത്ത് ഉണ്ട്… അവിടെക്കു ആർക്കും പ്രേവേശനം ഇല്ലാ.. ഉള്ളത് ആകെ രണ്ടുപേർക്കാണ്..

അർജുനും, കാർത്തിക്കിനും…. ( ചുക്കില്ലാത്ത കഷായം ഇല്ലാന്ന് പറയുന്നത് പോലെയാണ് ഇവരുടെ കാര്യവും ) ഈ സ്ഥലം അവൻ ഒരുപാട് സ്വപ്നം കണ്ട് സ്വയം നിർമിച്ചെടുത്തതാണ്… അവന്റെ പ്രൈവറ്റ് പ്രോപ്പർട്ടി എന്ന് വേണമെങ്കിൽ പറയാം….

അവന്റെ കാർ ചെന്ന് നിന്നത് ഒരു വലിയ കറുപ്പ് നിറമുള്ള ഗേറ്ററിന് മുന്നിലാണ്… കാറിന്റെ ഹോൺ കേട്ടപോൾ തന്നെ വാച്ച്മാൻ വന്ന് ഗേറ്റ് തുറന്നു അകത്തേക്ക് കാർ കയറ്റുന്നതിന് മുന്നേ അവൻ ആ സ്വർണലിപിയിൽ കൊത്തിയ അക്ഷരങ്ങളിലേക്ക് നോക്കി “ഡാഫൊഡിൽസ് ” അവന് ഏറെ പ്രിയപ്പെട്ട പുഷ്പം… അവൻ അതിനെ പറ്റിപറയുന്നത് തന്നെ…

” Daffodils symbolizing rebirth and new beginnings….. ” എന്നൊക്കയാണ്…. !!

പതിയെ അവൻ കാർ സ്റ്റാർട്ട്‌ ആക്കി പോർച്ചിലേക്ക് കൊണ്ട് വന്ന് നിർത്തി ഡാഷ് ബോർഡിൽ നിന്ന് കീയും എടുത്ത് കാർ ലോക്ക് ചെയ്ത്…. ഡോർ ഓപ്പൺ ചെയ്തു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഗേറ്റ്ഇൽ ഹോൺ മുഴങ്ങി….

മറ്റാരുമല്ല കാർത്തിക്കിന്റെ കാർ ആയിരുന്നു കൂടെ അർജുനും ഉണ്ട്… കാറിൽ നിന്ന് ഇറങ്ങിയ കാർത്തിക്കിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി അർജുൻ എല്ലാം അവനോട് പറഞ്ഞുന്ന്…

ഹാളിൽ മുൻവശത് ഉളള സോഫയിൽ പോയി ഇരുന്നു ദേവ്.. അവന് അറിയാം നൂറു ചോദ്യങ്ങളും ആയിട്ട് ആയിരിക്കും കാർത്തി വരുന്നത്…

ദേവ് : നീ എല്ലാം അറിഞ്ഞു അല്ലേ…

കാർത്തി : അറിയാണ്ടായിരുന്നു എന്ന് തോനുന്നു ദേവ് ഇപ്പോൾ… അർജുൻ അവന് വരും വരാഴിക അറിയില്ലെന്ന് പറയാം… നിനക്കോ ദേവ്..??

ദേവ് : എനിക്ക് അറിയില്ല കാർത്തി എന്താ നിന്നോട് പറയുക… എല്ലാം സംഭവിച്ചു പോയി… ഒന്നും മനഃപൂർവം ആയിരുന്നില്ല..

കാർത്തി : ഇനി എന്താ ഉദ്ദേശം രണ്ടുപേരുടെയും??

അജു : ഞാൻ ചെയ്ത തെറ്റ് ഞാൻ തന്നെ തിരുത്തും… അത് ഇനി ആരെതിർത്താലും

(ദേവിനെ നോക്കിയാണ് അജു അത് പറഞ്ഞത് )

ദേവിന്റെ മനസ്സ് ആകെ അസ്വസ്ഥമായി പഴയത് ഒക്കെയും ആലോചിച്ചപ്പോൾ… ഞാൻ ഒന്ന് കിടക്കട്ടേന്ന് പറഞ്ഞ് അവൻ റൂമിലേക്കു പോകാൻ ഒരുങ്ങി.. പെട്ടെന്ന് ആണ് കാർത്തി അവന്റെ കയ്യിൽ പിടിച്ചത്..

ദേവ് ഈ പ്രശ്നം നമ്മൾ പരിഹരിക്കും… നീ ധൈര്യമായി ഇരിക്ക്…

അത്രെയും കാർത്തി പറഞ്ഞ് നിർത്തുകയും ദേവ് അവനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു… അർജുനും പുറകിൽ നിന്ന് ദേവിനെ ഇറുക്കി പുണർന്നു….

പണ്ടും ഇവർ ഇങ്ങനെ ആണ്.. മൂന്ന് ശരീരവും ഒരു മനസ്സുമാണ്.. അപ്പോൾ എങ്ങനെയാ നാളെ മുതൽ തുടങ്ങുക അല്ലേ ദേവിന്റെ ആ ചോദ്യം കേട്ട് വായും പൊളിച്ചു നിൽകുവാ അജു..

ദേവ് : നമുക്ക് നിന്റെ പഴയ ആമിയെ തിരികെ പിടിക്കണ്ടേ…?? എന്റെ വാക്കാണ് അജു.. അവളെ നിന്റെ പഴയ ആമിയായി കൊണ്ട് മുന്നിൽ നിർത്തും…

അജു : എനിക്ക് അറിയാം അത് ചെയ്യാൻ നിനക്ക് മാത്രമേ കഴിയു… ആ കാന്താരി മുളകിനെ മെരുക്കാൻ നിനെക്കെ കഴിയു..

കാർത്തി : ഹലോ.. പരിഭവം ഒക്കെയും കഴിഞ്ഞു എങ്കിൽ എനിക്ക് വിശക്കുന്നെ… വേഗം ഫുഡിട്ട് കിടക്കാം.. ഞാൻ ഭയങ്കര tired ആണ്..

വിശപ്പിന്റെ വിളി വന്നാൽ പിന്നെ നമ്മുടെ കാർത്തിക്ക് ഒരു രക്ഷയും ഇല്ലാ.. അത് അറിയാവുന്നത് കൊണ്ട് വേഗം രണ്ടുപേരും കൂടെ പോയി അല്ലെങ്കിൽ അവരെ വേണമെങ്കിലും അവൻ പിടിച്ചു തിന്ന് കളയും..

രാവിലെ എന്നത്തേയും പോലെ എല്ലാരും റെഡി ആയി പക്ഷെ കൂട്ടത്തിൽ ഒരാൾക്കു മാത്രം സന്തോഷം കുറച്ചു കൂടുതൽ ആയിരുന്നു.. ഞാൻ എടുത്ത് പറയണ്ടല്ലോ അത് ആരായിരിക്കും എന്ന്..

പൂജയുടെ സന്തോഷവും ഒരുക്കവും എല്ലാം കണ്ട് ആകെ കിളി പോയി നിൽകുവാണ് ആമി…

നന്ദു : ദൈവമേ ഇവൾ ഇത് എന്ത് ഭാവിച്ചാ…

ആമി : നീ വരുന്നെങ്കിൽ വാ അല്ലെങ്കിൽ ഓട്ടോ പിടിച്ച് വരേണ്ടി വരും.. ഫാഷൻ ഷോയ്ക്കു പോകുന്നത്പോലെ ഉണ്ട്..

പൂജ : ഡി.. നിനക്ക് ഒക്കെയും അസൂയ അല്ലേ…

അങ്ങേരെങ്ങാനും എന്നെ പ്രേമിച്ചാലോ എന്നത് അല്ലേ നിങ്ങളുടെ പ്രശ്നം..

ആമി : നിന്നെ പ്രേമിക്കാനോ… അതും ദേവ് പദ്മനാഭൻ… കാക്ക മലർന്ന് പറക്കണം മോളെ….

അത് ദേവ് ആണ്…

പൂജ : കാണണോ നിങ്ങൾക്ക് ഞാൻ അയാളെ കൊണ്ട് i love you പറയിപ്പിക്കുന്നത്… ഞാൻ അയാളെ വീഴ്ത്തിയിരിക്കും..

നന്ദു : പഴത്തൊലി ഉപയോഗിച്ച് വീഴ്‌ത്തുന്ന കാര്യം ആണോ പൂജ നീ ഉദേശിച്ചത്‌… എങ്കിൽ അത് എളുപ്പം അല്ലേ..

ആമി : വീഴ്ത്തി… വീഴ്ത്തി… നീ തന്നെ അതിൽ വീഴാതെയിരുന്നാൽ മതി… ലേറ്റ് ആകുന്നു ഇറങ്ങാം എന്ന് പറഞ്ഞു ആമി പോയി.. ആമിയുടെ പുറകെ നന്ദുവും പോയി.. ഒന്നുടെ കണ്ണാടിയിൽ നോക്കിയിട്ട് പൂജ പറഞ്ഞു.. മോനെ ദേവ് പദ്മനാഭാ…. നിന്നെ കൊണ്ട് ഞാൻ എന്നെ ഇഷ്ടമാണെന്നു പറയിപ്പിച്ചില്ലേൽ എന്റെ പേര് വല്ല പൂച്ചക്കും ഇട്ടോ നീ.. അല്ല പിന്നെ.. ഇതും പറഞ്ഞ് പൂജയും പുറകെ ഇറങ്ങി….

പതിവ്പോലെ ആമി ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്.. ദേവ് സാറിനെ എങ്ങനെ വീഴ്ത്താം, എന്നത് ആയിരുന്നു കാറിലിരുന്ന് പൂജയും നന്ദും കൂടി ചർച്ച… എല്ലാം കേട്ട് കൊണ്ട് ഇരുന്നത് അല്ലാതെ എതിർക്കാനോ, പ്രോത്സാഹിപ്പിക്കാനോ ഒന്നും ആമി പോയില്ല…

ഓഫീസിൽ എത്തി ലിഫ്റ്റിൽ കയറാൻ തുടങ്ങുകയും കാവ്യ വരുന്ന്… അവളും ഇന്ന് ഒട്ടും മോശമല്ലാട്ടോ.. സാരി ഒക്കെയും ഉടുത്താണ് ഇന്നത്തെ വരവ്…. പൂജയുടെ മുഖം കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആർക്കായാലും ചിരി വരും..

ആമാതിരി വ്യത്തികെട്ട expression ആണേ ആ മുഖത്ത് ഇപ്പോൾ… കാര്യം എന്താണ് എന്നല്ലേ ആലോചിക്കുന്നത്.. കാവ്യയുടെ പുറകെ ദേ..

വരുന്നു നമ്മുടെ അഞ്ജലി കക്ഷിയും സാരി ആണേ… പാവം പൂജ… tight കോമ്പറ്റിഷൻ ആണ് നടക്കുന്നത്… എല്ലാരും ഒരുമിച്ച് ലിഫ്റ്റ്ഇൽ കയറി…

ഓഫീസിൽ എത്തിയപ്പോൾ അവരുടെ ഹീറോ വന്നിട്ടുണ്ടോ എന്ന് നോക്കാൻ ഉള്ള തിരക്കിലായിരുന്നു എല്ലാരും… അപ്പോഴാണ് മധു ചേട്ടൻ ഒരു ബോക്സ്‌ ലഡ്ഡു ആയി വന്നത്.. ഞാനും നന്ദും കൂടി എന്താണ് മധു ചേട്ടാ വിശേഷംന്ന് ചോദിച്ച് അങ്ങോട്ടേക്ക് ചെന്നു.. ഒന്നുമില്ല മോളെ മോൾടെ കല്യാണം ഉറപ്പിച്ചു അതിന്റെ സന്തോഷത്തിൽ വാങ്ങിയതാ എന്ന് പറഞ്ഞപ്പോൾ ആ പാവം മനുഷ്യന്റെ മുഖത്ത് ഇത് വരെ കണ്ടിട്ടില്ലാത്ത അത്രെയും തെളിച്ചം.. ഞങ്ങൾ ഓരോ ലഡ്ഡു എടുത്ത്.. എന്റെ ലഡ്ഡു ഞാൻ വായിൽ വെക്കുകയും.. അനാമിക…എന്നൊരു അലർച്ച കേൾക്കുന്നതും ഒരുമിച്ചായിരുന്നു..

അനാമിക….

ആ അലർച്ചയിൽ പേടിച്ച് ലഡ്ഡു വായിൽ തന്നെ stuck ആയിപോയി.. അപ്പോഴേക്കും അലറി കൊണ്ട് യൂത്ത് ഐക്കൺ…. മൂരാച്ചി ദേവ് പദ്മനാഭൻ എന്റെ അടുത്ത് എത്തി കഴിഞ്ഞിരുന്നു..

ഡോ.. തന്നെ ഇന്നലെ ഏല്പിച്ച ഫയൽ എവിടെയാ വെച്ചത്..?? ഞാൻ മിണ്ടാതെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ട്.. പിന്നെയും ചോദിച്ചു..

തന്റെ കയ്യിൽ തന്ന ഫയൽ എന്തിയെ എന്ന്..

പിന്നെയും എന്റെ ഒന്നും മിണ്ടാതെ ഉള്ള നിൽപ് കണ്ടിട്ട് അങ്ങേരുടെ കുരു പൊട്ടിന്ന് കണ്ടാൽ അറിയാം.. ഡി… നിന്റെ വായിൽ എന്താഡി പഴം ആണോ…

” അല്ല സാർ ലഡ്ഡു ആണ്.. ”

(നന്ദുന്റെ വക ആട്ടോ ഈ അഡാർ കമന്റ് )

What…

നന്ദു : ശെരിക്കും സാർ… അവളുടെ വായിൽ ലഡ്ഡു ആണ്..

ദേവ് : (അവന് ശെരിക്കും ചിരി ആണ് വന്നത്.. പിന്നെ അത് കണ്ട്രോൾ ചെയ്തിട്ട് പറഞ്ഞു… )

അതിന്റെ അണ്ണാക്കിൽ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്ക്.. അല്ലെങ്കിൽ നാളത്തെ പത്രത്തിൽ കാണാം ലഡ്ഡു തൊണ്ടയിൽ കുരുങ്ങി മരിച്ചെന്ന്…

അതും പറഞ്ഞ് കക്ഷി വന്ന വഴിയേ തിരിച്ചു പോയി.. പക്ഷെ പോയപ്പോൾ ആ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നറു പുഞ്ചിരി ഉണ്ടായിരുന്നു…

നന്ദു വേഗം വെള്ളം കൊണ്ട് തന്ന്… അത് കുടിച്ചു ആ ലഡ്ഡു ഇറക്കിയപ്പോൾ ആണ് ശെരിക്കും എന്റെ ജീവൻ വീണത്..

ഇങ്ങേർക്ക് ചുറ്റും ഇത്രെയും ഗോപികമാർ ഉണ്ടായിട്ടും… കറക്റ്റ് ആയിട്ട് കാലമാടൻ എനിക്ക് ഉള്ള പണിയുമായിട്ട് വരും..

ഞാൻ എന്റെ സീറ്റിൽ പോയി അവിടുന്ന് ആ ഫയൽ എടുത്ത് പൂജയുടെ കയ്യിൽ കൊടുത്ത്.. എന്നിട്ട് പറഞ്ഞ് അങ്ങേർക്ക് കൊടുത്തിട്ട് വരാൻ..

അവളുടെ മനസ്സിൽ ആണെങ്കിൽ ലഡ്ഡു പൊട്ടി നിൽകുവാ.. അപ്പോഴാ നമ്മുടെ ബിബിസി എൻട്രി നടത്തിയത് സാർ കോൺഫറൻസ് റൂമിലേക്കു വരാൻ പറഞ്ഞു.. പാവം പൂജ…. പൊട്ടിയ ലഡ്ഡു പപ്പടം ആയി പൊടിഞ്ഞുപോയി..

അങ്ങോട്ട്‌ ചെന്നപ്പോൾ എല്ലാരും ഉണ്ട്.. കാര്യമായി ആരോടോ സംസാരത്തിൽ ആണ് അയാളുടെ മുഖം കാണാൻ പറ്റുന്നില്ല.. ഇങ്ങോട്ട് ഒന്ന് തിരിഞ്ഞിരുന്നു എങ്കിൽ കാണാമായിരുന്നു..

അർജുൻ പതിയെ എനിക്ക് അരികിലേക്ക് വന്ന്

അർജുൻ : Are You Okay Now..

ആമി : (എല്ലാരും ഉണ്ടല്ലോ സീൻ ക്രീയെറ്റ് ചെയ്യണ്ടല്ലോന്ന് കരുതി ) Yeah.. I Am Fine…

ഇതും പറഞ്ഞ് ഞാൻ തറപ്പിച്ച് ഒന്ന് നോക്കി..

അപ്പോഴാണ് അത് വരെ തിരിഞ്ഞു നിന്ന മുഖം കാണുന്നത്…

” ഇവൻ എന്താണ് ഇവിടെ.. ”

എന്റെ ചോദ്യം കുറച്ചു ഉച്ചത്തിൽ ആയിപോയെ..

എല്ലാരും എന്നെ നോക്കുന്നുണ്ടെ.. അപ്പോഴാണ് പൂജയും നന്ദും ആ മുഖം കാണുന്നത്..

ആദർശ്…. നീ എന്താ ഇവിടെ??

തുടരും…..

length കുറഞ്ഞു പോയി എന്ന് പറഞ്ഞവരെല്ലാം ഈ പാർട്ട്‌ ഇൽ ഹാപ്പി ആയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു… നായകൻ ആരാണ് എന്ന് ചോദിച്ച എല്ലാവർക്കും ഞാൻ നായകനെ(ആദിയെ)

കാണിച്ചു തന്നു… നിഗൂഢതകൾ ബാക്കി ആക്കി അടുത്ത ട്വിസ്റ്റ്‌ ഇട്ടിട്ടുണ്ട്… നിങ്ങളുടെ കട്ട സപ്പോർട്ട് തന്നേക്കുമല്ലോ അല്ലേ…ട്വിസ്റ്റ്‌ ഇനിയും ബാക്കിയാണ്… അപ്പോൾ ലൈക്‌ ഉം കമന്റ്‌ ഉം മറക്കണ്ടാട്ടൊ… അഭിപ്രായങ്ങൾ പോരട്ടെ, ബേഗം വായോ..

രചന : ശിൽപ ലിന്റോ

Scroll to Top