വേഴാമ്പൽ തുടർക്കഥയുടെ ഒൻപതാം ഭാഗം വായിക്കൂ….

രചന : കാർത്തുമ്പി തുമ്പി

ആദി കൃഷ്ണയെ താങ്ങി പിടിച്ച് ചുറ്റും നോക്കി എല്ലാവരും നോക്കുന്നുണ്ടെങ്കിലും ആരും അവരുടെ അടുത്തേക്ക് പോയില്ല.. ആദി കൃഷ്ണയെ നോക്കി.. ഒരു താമര തണ്ട് പോലെ തളർന്നു പോയിരുന്നു അവൾ….അവന്റെ ഹൃദയം എന്തിനോ വേദനിച്ചു.. ആദി അവളെ രണ്ടുകൈകളിലും കോരി എടുത്ത് നടന്നു…

കൃഷ്ണയെ കാണാതെ അന്വേഷിച്ചു വന്ന കിരണും ആനും ഈ കാഴ്ച കണ്ട് ഞെട്ടി.. അവർ വേഗം ആദി കാണാതെ മാറി നിന്നു..

“ദൈവമെ ഇവൻ അവളെ എന്താ ചെയ്തേ..? കിരൺ

” ആവോ.. ” ആൻ

ആദി കൃഷ്‌ണയെ കാറിൽ കിടത്തി അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു…

❤❤❤❤❤❤❤❤❤❤

” കൃഷ്ണയുടെ ആരെങ്കിലും ഉണ്ടോ..? ” നഴ്സ്

ആദി വേഗം എഴുനേറ്റു.

” നിങ്ങളെ ഡോക്ടർ വിളിക്കുന്നു.. ” നേഴ്സ്

ആദി ഡോക്ടറുടെ റൂമിലേക്ക് നടന്നു..

ഇവിടെ കൊണ്ടു വരുന്നവരെ അവൾക്ക് ബോധം ഉണ്ടായിരുന്നില്ല.. ആദിക്ക് ടെൻഷൻ കൂടി…

” ഡോക്ടർ..? ”

” ആ വരൂ.. ”

” ഞാൻ കൃഷ്ണയുടെ..

” ഹസ്ബൻഡ് അല്ലേ…?

അവൻ രണ്ട് സെക്കന്റ്‌ അങ്ങനെ നിന്നു പിന്നെ അതേയെന്ന് തലയാട്ടി.. ഡോക്ടർ പുഞ്ചിരിച്ചു..

” congratulation.. മിസ്റ്റർ…,????

” ആദി.. ”

” മിസ്റ്റർ ആദി… ”

ആദിയുടെ പുരികം ചുളിഞ്ഞു അവൻ ചോദ്യഭാവത്തിൽ ഡോക്ടറിനെ നോക്കി..

” താങ്കളുടെ വൈഫ് പ്രെഗ്നന്റ് ആണ്.. ”

ആദി ഞെട്ടി.. അവൻ ഒരു നിമിഷം അങ്ങനെ നിന്നു. പിന്നെ ഒരു പുഞ്ചിരി അണിഞ്ഞു…

” ഡോക്ടർ കൃഷ്ണ..? ” ആദി

” ഡ്രിപ്പ് ഇട്ടിരിക്കാ പോയി കണ്ടോള്ളൂ…

പിന്നെ നല്ല ബെഡ് റസ്റ്റ്‌ വേണം ബോഡി വളരെ വീക്ക്‌ ആണ്.. ഞാൻ കുറച്ച് വിറ്റാമിൻ മെഡിസിൻ ഒക്കെ എഴുതിയിട്ടുണ്ട്… ”

ആദി ലിസ്റ്റ് വാങ്ങി തലയാട്ടി…

ആദി ചെല്ലുമ്പോൾ കൃഷ്ണ കണ്ണടച്ച് കിടക്കായിരുന്നു.. അവൻ അവളുടെ അടുത്ത് കസേര വലിച്ചിട്ട് ഇരുന്നു. കസേരയുടെ ശബ്ദം കേട്ടവൾ കണ്ണ് തുറന്നു. ആദിയെ കണ്ടതും എഴുന്നേറ്റിരുന്നു…

കൃഷ്ണ ആദിയുടെ മുഖത്തേക്ക് നോക്കി വളരെ ദേഷ്യത്തിലായിരുന്നു അവൻ വിയർപ്പ് പൊടിഞ്ഞു നിൽക്കുന്ന നെറ്റിയിൽ ഞരമ്പുകൾ തെളിഞ്ഞു കാണാം… ആദി താഴേക്ക് തന്നെ നോക്കി ഇരുന്നു..

” ഓരോന്ന് ചെയ്ത് വെച്ചിട്ട്.. ” ആദി അമർഷത്തോടുകൂടി പതുക്കെ പറഞ്ഞു ആദി പറയുന്ന കേട്ട് കൃഷ്ണയുടെ നെറ്റി ചുളിഞ്ഞു.. ” തന്ത ഇല്ലാത്ത കുഞ്ഞിനെ കൊണ്ടു നടക്കേണ്ട ഗതിയാക്കിയില്ലേ… അവനാണേൽ കാര്യം കഴിഞ്ഞപ്പോ മുങ്ങി… ജീവിച്ചിരുപ്പുണ്ടോന്ന് പോലും അറിയില്ല.. ” പതുക്കെ ആണെങ്കിലും അവന്റെ സ്വരം കടുത്തതായിരുന്നു….

” സർ എന്തൊക്കെയാ പറയുന്നേ.. “? കൃഷ്ണ

” ഓഹ് ഭവതിക്ക് ഒന്നും മനസിലായില്ലല്ലേ… നീ പ്രെഗ്നന്റ് ആണെന്ന്… നിന്റെം നിരഞ്ജന്റേം കുഞ്ഞ് നിന്റെ വയറ്റിൽ ഉണ്ട്… ” ആദി അലറി.. അവന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല……. മനസിലായില്ല അവൾ ആദിക്ക് പ്രാണൻ ആണെന്ന് മനസിലാക്കി കണ്ടെത്തിയപോഴേക്കും…..

ആദിക്ക് സമനില വിടുന്ന പോലെ തോന്നി…

കൃഷ്ണ എല്ലാം കേട്ട് പകച്ചു… പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞതല്ല.. സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെറ്റിദ്ധരിക്കപ്പെട്ട പിതാവിനെ ഓർത്ത്….

അവളുടെ കൈ വയറിലേക്ക് നീണ്ടു.. കണ്ണുകൾ നിറഞ്ഞു… ചെറിയ ഏങ്ങലടികൾ പുറത്ത് വന്നു….

അവൾ കരയുന്ന കണ്ടപ്പോൾ ആദി ശാന്തമായി…

എന്തും സഹിക്കാം പക്ഷെ ഈ കണ്ണ് നിറയുന്നത് സഹിക്കാൻ കഴിയുന്നില്ല അടുത്ത് ഇല്ലാതായപ്പോഴാ മനസിലായത് അവൾ തനിക്ക് ആരായിരുന്നുവെന്ന്…

” അവൻ ഫങ്ക്ഷന് ശേഷം ഒളിവിലാണ്.. അവൻ ഇനി വന്ന് നിന്നെ സ്വീകരിക്കോ..?

കൃഷ്ണയുടെ ഏങ്ങലടികൾ കൂടി അവൾ മുഖം പൊത്തി കരഞ്ഞു…

ആദി അവളുടെ അടുത്തേക്ക് നീങ്ങി…

” നിനക്ക് ഈ കുഞ്ഞിനെ വേണോ..? ആദി

കൃഷ്ണ മുഖത്ത് നിന്നും സംശയത്തോടെ കൈകൾ എടുത്തു…

” ഡോക്ടറോട് പറഞ്ഞ് നമുക്ക് ഇത് വേണ്ടാന്ന് വെക്കാം.. അച്ഛനില്ലാത്ത കുഞ്ഞിനെ കൊണ്ട് നീ….. നിന്റെ ഭാവി… എല്ലാവരും നിന്നെ മോശം ആയെ കാണൂ…. ഇത് വേണോ നിനക്ക്….?

” മതി ” കൃഷ്ണ കൈ ഉയർത്തി തടഞ്ഞു… ”

നിങ്ങളെന്താ പറഞ്ഞെ ഏഹ്.. എന്റെ കുഞ്ഞിനെ കൊല്ലാനോ…? എനിക്ക് സ്വന്തമെന്ന് പറയാൻ ഇനി എന്റെ കുഞ്ഞേ ഉള്ളൂ… “നിങ്ങളാരാ ഇതൊക്കെ എന്നോട് പറയാൻ… എന്റെ കുഞ്ഞ് കൂടെ നഷ്ടപ്പെട്ടാൽ ജീവിച്ചിരിക്കില്ല ഞാൻ….

” അപ്പോ നിന്റെ വീട്ടുകാര് അറിഞ്ഞാല്ലോ.. ”

കൃഷ്ണക്ക് കിരണിന്റെ മുഖം ഓർമ വന്നു..

” വീട്ടുകാർ.. ” അവൾ പുച്ഛിച്ചു… എനിക്ക് ആരും ഇല്ല ഞാൻ അനാഥയാ.. ഒരു അമ്മ ഉണ്ട് എന്നെ കൂടെ കൂട്ടിയ അമ്മ… ആ അമ്മക്ക് അറിയാം കൃഷ്ണ മോശം അല്ലെന്നു വേറെ ആരേം എനിക്ക് ബോധ്യപ്പെടുത്തണ്ട.. ”

ആദിക്ക് അത് പുതിയ അറിവായിരുന്നു….

” ഞാൻ..? ആദി പറയാൻ തുടങ്ങുബോഴേക്കും കൃഷ്ണ കൈ ഉയർത്തി തടഞ്ഞു…

” നിങ്ങൾ ഇനി ഒന്നും പറയണ്ട… അവസാനമായി ഞാൻ ഒന്നൂടെ പറയാം ഈ പറഞ്ഞതൊക്കെ ഓർത്തു നിങ്ങൾ ഒരിക്കൽ കരയും ചങ്ക് പൊട്ടി കരയും ഓർത്തോ.. ” പറഞ്ഞ് തീർന്നപ്പോഴേക്കും അവൾ വീണ്ടും കരഞ്ഞിരുന്നു…

ആദി പുറത്തേക്ക് ഇറങ്ങി… അവന്റെ ചിന്ത മുഴുവൻ കൃഷ്ണയെ കുറിച്ച് ആയിരുന്നു.. നിരഞ്ജൻ എന്ന് വരുമെന്ന് ആർക്കും അറിയില്ല.. അവൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും…

ഇനിയും കൃഷ്ണ ഇങ്ങനെ പോയാൽ അവൾ മോശമാണെന്ന് എല്ലാവരും കരുതും എല്ലാവർക്കും മുൻപിൽ അവൾ മോശം പെണ്ണായി തല താഴ്ത്തി നിൽക്കുന്നത് കാണാൻ …കഴിയില്ല അങ്ങനെ ഓർക്കാൻ കൂടെ കഴിയുന്നില്ല…

ചിലതൊക്കെ തീരുമാനിച്ചു ആദി വീണ്ടും കൃഷ്ണക്ക് അടുത്തേക്ക് നടന്നു…

കൃഷ്ണ ഡ്രിപ്പ് കഴിഞ്ഞ് എഴുനേറ്റു.. ആദിയെ കണ്ടപ്പോൾ അവൾ കസേരയിൽ ഇരുന്നു .

” വാ പോകാം.. ” ആദി

” എങ്ങോട്ട്? കൃഷ്ണ

” പറയാം നീ വാ.. ”

” ഞാൻ നിങ്ങളുടെ കൂടെ എങ്ങോട്ടും ഇല്ല ”

” പിന്നെ നി ഈ അവസ്ഥയിൽ എങ്ങോട്ട് പോവും.? എനിക്ക് അങ്ങനെ നിന്നെ വിട്ടിട്ട് പോവാൻ പറ്റില്ല… ”

” ഞാൻ എങ്ങോട്ടെങ്കിലും പൊക്കൊള്ളാം.. എന്നാലും നിങ്ങടെ കൂടെ വരില്ല.. ”

ആദിക്ക് വല്ലാതെ ആയി… ഇനിയും അവളെ വിധിക്ക് വിട്ടു കൊടുക്കാൻ അവൻ ഒരുക്കമല്ലായിരുന്നു.. ആദി കൃഷ്ണയുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു.അവളുടെ കൈയിൽ പിടിച്ചു.

പ്ലീസ് എന്റെ കൂടെ വാ നിന്റെ കുഞ്ഞിന് വേണ്ടിയെങ്കിലും… “? ആദി പറഞ്ഞ് നിർത്തി കൃഷ്ണയെ പ്രതീക്ഷയോടെ നോക്കി..

കൃഷ്ണക്ക് അപ്പോൾ ഓർമ വന്നത് നിരഞ്ജന്റെ വാക്കുകൾ ആയിരുന്നു..

” നി ഒന്നുകൊണ്ടും പേടിക്കണ്ട ആദിയുടെ അടുത്തായിരിക്കുന്നതാ നിനക്ക് കിട്ടാവുന്നതിൽ വെച്ചു സേഫ് പ്ലേസ്… അവൻ നിന്നെ നോക്കിക്കോളും… “” കൃഷ്ണ ഒന്നു ചിന്തിച്ചു… ( എന്തായാലും സ്വന്തം കുഞ്ഞിന്റെ അച്ഛന്റെ കൂടെ അല്ലേ..) അവൾ സ്വയം സമാധാനിച്ചു..

” മ്മ് ഞാൻ വരാം.. ”

ആദിക്ക് സന്തോഷമായി.. അവൻ പുറത്തേക്ക് നടന്നു.. പുറകിൽ കൃഷ്ണയും..

ആദി കാറിന്റെ ഫ്രണ്ട് ഡോർ അവൾക്ക് തുറന്ന് കൊടുത്തു. കൃഷ്ണ ആദിയെ ഒന്നു നോക്കി പിന്നെ കാറിൽ കയറി… ആദി നേരെ ഡ്രൈവിംഗ് സീറ്റിലേക്കും….

ഡ്രൈവ് ചെയുമ്പോഴും ആദിക്ക് കൃഷ്ണയെ കുറിച്ചായിരുന്നു ചിന്ത… നിരഞ്ജൻ ഇനി വന്നാൽ അവളെ വിട്ടുകൊടുക്കുന്നത് ആലോചിക്കുമ്പോൾ അവന് സ്വയം നഷ്ട്ടപെടുന്ന പോലെ തോന്നി..

നിരഞ്ജൻ ഇനി തിരിച്ചു വന്നാലും കൃഷ്ണയെയും കുഞ്ഞിനേയും ഇനി വിട്ടുകൊടുക്കില്ലെന്ന് അവൻ ഉറപ്പിച്ചു.. (പ്രണയം ചില സമയത്ത് മനുഷ്യനെ സ്വാർത്ഥനാക്കും ) ആദിയുടെ ചിന്തകൾ മുറുകുന്നതിനനുസരിച് കാറിന്റെ സ്പീഡും കൂടുന്നു.. ഇടക്ക് കുറയുന്നു.. ഇടക്ക് വീണ്ടും കൂടുന്നു…

കൃഷ്ണ ആദിയെ നോക്കി.. ഇടതുകൈകൊണ്ടാണ് ഡ്രൈവ് ചെയുന്നത്.. വലതുകൈ പകുതി ഉയർത്തി വെച്ച ഡോറിന്റെ വിൻഡോ ഗ്ലാസിൽ വെച്ചിരിക്കുന്നു.. വിരലുകൾ ആലോചനയോടെ ചുണ്ടിൽ വെച്ചിട്ടുണ്ട്.. അപ്പോഴാണ് അവൾ ആദിയുടെ ഷർട്ട്‌ ശ്രദ്ധിക്കുന്നത്.. താൻ വോമിറ്റ് ചെയ്ത കാപ്പി കറ അങ്ങനെ തന്നെ ഉണ്ട്.

(” ഇങ്ങേര് ഇത് കഴുകിയില്ലേ.. “) കൃഷ്ണ ചിന്തിച്ചു… നെറ്റിയിലൂടെ ഒഴുകി വരുന്ന വിയർപ്പ് ചൂണ്ടു വിരൽകൊണ്ട് തുടച്ചുമാറ്റി അവൻ..

അതിനിടക്ക് അവൻ കൃഷ്ണയെ ഒന്നു നോക്കി..

അവൾ ഇത്രയും നേരം തന്നെ നോക്കിയിരിക്കുകയായിരുന്നെന്ന് അവന് മനസിലായി.

ആദി നോക്കുന്നത് കണ്ട് കൃഷ്ണ ആകെ ചമ്മി..

അവൾ വേഗം പുറത്തേക്ക് നോക്കി ഇരുന്നു..

ആദി ചിരിച്ചുകൊണ്ട് ഡ്രൈവിംഗ് തുടർന്നു.. അവൾ തന്നെ നോക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഈ ടെൻഷനിടയിലും ഇത്ര സന്തോഷം വന്നത് അവന് അതിശയമായി…

ആദി ആദ്യം കണ്ട അമ്പലത്തിനരികെ കാർ നിർത്തി.. കൃഷ്ണ ചുറ്റും നോക്കി പിന്നെ ആദിയെയും..

” ഒന്ന് തൊഴുതിട്ട് വരാം വാ ” ആദി

അവൾ ഒന്നും മിണ്ടാതെ ഡോർ തുറന്ന് ഇറങ്ങി.. ചിരിച്ചുകൊണ്ട് പുറകെ ആദിയും…

ആദിയും കൃഷ്ണയും പ്രതിഷ്ഠക്ക് മുൻപിൽ കൈകൂപ്പി മനമുരുകി പ്രാത്ഥിച്ചു…

( ദേവി ചെയുന്നത് തെറ്റ് ആണെന്ന് അറിയാം പക്ഷെ എനിക്ക് വേറെ വഴി ഇല്ല..🙏) ആദി

അവൻ കൃഷ്ണയെ നോക്കി കണ്ണടച്ച് പ്രാത്ഥനയിലാണ്…

( ഭഗവതി… എത്രയും പെട്ടെന്ന് സത്യങ്ങൾ ആദി സർ അറിയണേ… 🙏 എന്റെ കുഞ്ഞിന് അച്ഛനും അമ്മയും ഉണ്ടാകണം.. ഞാൻ വളർന്ന പോലെ ആവരുത്… അമ്മേ.. 🙏) കൃഷ്ണ

കൃഷ്ണ പ്രാർത്ഥിച്ചു തീർന്നപ്പോഴേക്കും അവളുടെ കഴുത്തിൽ എന്തോ വീണിരുന്നു.. അവൾ കണ്ണ് തുറന്ന് നോക്കി തൊട്ടടുത്ത് ആദി.. ആദിയുടെ കൈകളിലുള്ള താലി തന്റെ കഴുത്തിൽ മുറുക്കുന്നു..

മൂന്നാമത്തെ കെട്ടും കെട്ടി അവൻ കൃഷ്ണയെ നോക്കി.. സ്തംഭിച്ചുപോയിരുന്നു അവൾ അനങ്ങാൻ പോലും ആവാത്ത രീതിയിൽ നിന്നു പോയി..

അവിടെ ഇരുന്ന സിന്ദൂര പ്രസാദമെടുത്ത് ആദി അവളുടെ നെറുകിൽ ചാർത്തി

” നി ക്ഷമിക്കണം എനിക്ക് വേറെ വഴി ഇല്ല.. ” ആദി

കൃഷ്ണക്ക് സമനില വിട്ടു സത്യമെല്ലാം അറിഞ്ഞിട്ടാണെങ്കിൽ കുഴപ്പമില്ല.. പക്ഷെ ഇത് തന്നെ കുറിച്ച് ആദി സർ എന്ത് വിചാരിക്കും? നിരഞ്ജന്റെ കുഞ്ഞിനെ വയറ്റിലിട്ട് മാനം കാക്കാൻ ആദിയുടെ താലിക്ക് മുൻപിൽ കുനിഞ്ഞു അങ്ങനെയേ കരുതൂ …താലി പൊട്ടിച്ചെറിയണമെന്നുണ്ട് പക്ഷെ തന്റെ കുഞ്ഞ്….

ഇല്ല സത്യം തെളിയിക്കണം എടുത്തുചാടിയിട്ട് കാര്യം ഇല്ല.. ഈ താലി തന്റെ കഴുത്തിൽ തന്നെ വേണം… തന്റെ കുഞ്ഞിന് വേണ്ടി….

ആദി അവളുടെ കൈപിടിച്ചു കാറിനരികിലേക്ക് നടന്നു… എന്നാൽ ഇതൊക്കെ കണ്ട് കരഞ്ഞു കലങ്ങിയ നിരഞ്ജനയെ അവർ കണ്ടില്ല.. ആദിക്ക് സന്തോഷമായി ഇനി തന്റെ പ്രണയം തന്നെ വിട്ടു പോവില്ലെന്ന് അവൻ കരുതി.. ഇനി വരാനിരിക്കുന്ന വിധി അറിയാതെ ഒരേ തോണിയിൽ സഞ്ചരിക്കാൻ പോവുന്നവർ…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : കാർത്തുമ്പി തുമ്പി