ജിതേഷ് കണ്ണടച്ചു പിടിക്കൂ.. ഞാൻ പറയുമ്പോൾ തുറന്നാൽ മതി..ഞാൻ ഒരു കൂട്ടം കാണിച്ചുതരാം….

രചന : Vijay Lalitwilloli Sathya

വെറുതെ ഒരു ഭയം

ജോലി ഒന്നും ഇല്ലെങ്കിലും വീട്ടുകാർ ജീനയുടെ വിവാഹം ഉറപ്പിച്ചു. പട്ടണത്തിൽ ജോലിയുള്ള സുമുഖനും സുന്ദരനുമായ ജിതേഷ് ആണ് പയ്യൻ..!

ജിതേഷ് ഫോൺ നമ്പർ കൊടുത്തിട്ടാണ് പോയത്…

അതുകൊണ്ടുതന്നെ തുടർന്നുള്ള ദിനങ്ങളിൽ എല്ലാം ഫോൺ വിളിയും വാട്സാപ്പ് ചാറ്റിംഗും ഒടുവിൽ വീഡിയോ കോളും ഒക്കെയായി പരമസുഖരസത്തിൽ മുഴുകി കഴിയവേ അവൾക്കൊരു ആഗ്രഹം..

ഇനി അതും കൂടി കാണിക്കണം..!

വിവാഹശേഷമാണ് കാണുന്നതെങ്കിൽ വല്ല പ്രശ്നങ്ങൾ ഉണ്ടാക്കിയാലോ…?

ഇപ്പോഴത്തെ ആൾക്കാരല്ലേ എന്താ പ്രതികരണം എന്ന് പറയാൻ പറ്റൂല.

പുള്ളി ഓഫീസിൽ ഉണ്ടാകുമ്പോൾ അവളെ അങ്ങനെ വിളിച്ചു കൂടുതൽ ബുദ്ധിമുട്ടിക്കാൻ വരില്ല.

അവളും പകൽ ഓഫീസ് സമയങ്ങളിൽ തന്റെ ആഗ്രഹങ്ങൾ മാറ്റിവെച്ചു.

ഓഫീസിൽ വിട്ടു വന്ന് കഴിഞ്ഞാൽ ചിലപ്പോൾ പാതിരാകോഴി കൂവും വരെ ഒക്കെയാവും അവരുടെ പ്രണയ സല്ലാപങ്ങൾ.

ഇപ്പോൾ കാലം മാറി. കാര്യങ്ങളും പ്രശ്നങ്ങളും ഓപ്പൺ ആയിട്ട് കണ്ട് പറഞ്ഞ് പരിഹാരം കാണുകയാണ് ന്യൂജനറേഷനു പതിവ്..!

അന്ന് രാത്രി ആ കാര്യം ഭംഗിയിൽ നിർവ്വഹിക്കാംഎന്നു അവൾ വിചാരിച്ചു…

അത്താഴം കഴിച്ച് കിച്ചണിൽ അല്പം അമ്മയെ സഹായിച്ച ശേഷം ബെഡ്റൂമിൽ എത്തിയപ്പോഴേക്കും അവൾക്ക് അവന്റെ കോൾ വന്നു…!

അതൊരു സാധാരണ കോൾ ആയിരുന്നു. അതിൽ കുറച്ച് നേരം സംസാരിച്ചശേഷം അവർ വീഡിയോ കോൾ ചെയ്യാൻ തീരുമാനിച്ചു.

ഇന്ന് അവൾക്ക് പതിവിൽക്കവിഞ്ഞ ഉൽക്കണ്ഠയും നാണവും ഉണ്ട്…

അവൾ അപ്പോൾ ഒരു ഇന്നറും ചുരിദാർ ടോപ്പുമാണ് ധരിച്ചിരുന്നത്..

വീഡിയോ കോൾ വന്നു. അവൾ എടുത്തു..

പ്രകാശത്തിന് നേരെ മുഖം തിരിച്ചു നിന്ന് അവനോട് സംസാരിക്കാൻ തുടങ്ങി.

അവനും ബെഡ്റൂമിൽ ആണെന്ന് തോന്നുന്നു.

പരസ്പരം മുഖ സൗന്ദര്യം ആസ്വദിച്ച് അവരങ്ങനെ സംസാരിച്ചിരിക്കെ ജീന മനസ്സിൽ ഉദ്ദേശിച്ച പദ്ധതിയിലേക്ക് എങ്ങനെയാണ് കടക്കേണ്ടത് എന്ന് ആലോചിച്ചു..!

“ജിതേഷിനു എന്നെ കാണണമെന്ന് ആഗ്രഹം ഇല്ലേ.?”

“കാണുന്നുണ്ടല്ലോ”

പൊട്ടൻ അവൾ മനസ്സിൽ പറഞ്ഞു..

തന്നെ കെട്ടാൻ പോകുന്ന ഭർത്താവാണ് സഭ്യമല്ലാത്ത ഒരു കാര്യം പോലും അദ്ദേഹം തന്നോട് ചെയ്തിട്ടില്ല,പറഞ്ഞിട്ടുമില്ല…താനും അങ്ങനെതന്നെ…

സഭ്യതയുടെ കാര്യം പറഞ്ഞു ഇണകൾക്കിടയിൽ ഇതൊക്കെ മാറ്റി വെക്കാൻ പറ്റുമോ?

കൂടാതെ ഒരു ജീവിതത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാവുന്ന ചില കാര്യങ്ങളിൽ വ്യക്തമായ മുൻ വിവരങ്ങൾ നൽകേണ്ടത് സുഗമമായ ജീവിത പ്രയാണത്തിന് അത്യന്താപേക്ഷിതമാണ്..

“ജിതേഷ് കണ്ണടച്ചു പിടിക്കൂ.. ഞാൻ പറയുമ്പോൾ തുറന്നാൽ മതി..ഞാൻ ഒരു കൂട്ടം കാണിച്ചുതരാം.”

“ങേ… എന്തൂട്ടാ ജീനെ സംഭവം?”

“അതൊക്കെയുണ്ട്”

ശരി എന്ന് പറഞ്ഞവൻ കണ്ണടച്ചു നിന്നു.

അവൻ കണ്ണടച്ചപ്പോൾ അവൾ ചുരിദാറിന്റെ ടോപ്പ് ഊരാൻ ശ്രമിച്ചു. കള്ളൻ ജിതേഷ് അവൻ ഒരു കണ്ണിലൂടെ അത് കാണുന്നുണ്ടായിരുന്നു.

” ജീനെ എന്താ ഇത് സ്റ്റോപ്പിറ്റ്… ”

ശ്രമിച്ചപ്പോൾ തന്നെ അവൻ തടഞ്ഞു ഒച്ച വെച്ചു.

നോക്കൂ ജീനെ എനിക്കതൊന്നും ഇഷ്ടമല്ല…

എന്നും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു.

അവൾക്ക് വല്ലാത്ത നിരാശ തോന്നി.. ദുഃഖത്തോടെ അവളന്ന് കിടന്നുറങ്ങി…

പിന്നീട് ഒരിക്കലും വിവാഹം വരെ ജീന അമ്മാതിരി പ്രവർത്തനങ്ങളിൽ ഒന്നും പോയിട്ടില്ല..!

വിവാഹം കഴിഞ്ഞു. തിരക്കുകളും അസുലഭ മുഹൂർത്തങ്ങളും കഴിഞ്ഞ് ആ മഹത്തരമായ രാത്രി വന്നുചേർന്നു..

വളരെ നേരം സംസാരിച്ചവർ രാത്രിയുടെ ഏതോ യാമങ്ങളിൽ പരസ്പരം സ്പർശിക്കവേ അവളുടെ വയറ്റത്ത് ഒരു നീണ്ട തടിപ്പ് കണ്ടു അവൻ ചാടിയെഴുന്നേറ്റു ലൈറ്റ് ഇട്ടു നോക്കവേ ഒരു ഓപ്പറേഷൻ ചെയ്തതിന്റെ സ്റ്റിച്ച് പാട്..

“എന്താ ജീന ഇത്? ”

“കുഞ്ഞുനാളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് അപ്പന്റിസൈറ്റിസ് അസുഖം ഉണ്ടായിരുന്നു..

അന്ന് നടത്തിയ ഓപ്പറേഷൻ പാടാ…”

ബെഡിൽ എഴുന്നേറ്റിരുന്ന് അവൾ സങ്കടത്തോടെ പറഞ്ഞു കരയാൻ തുടങ്ങി. അതുകൊണ്ട് അവന് വിഷമമായി.

“അസുഖമൊക്കെ പോയില്ലേ.. പിന്നെ എന്തിനാ ഇപ്പൊ കരയുന്നേ…”

“ജിതേഷ് ഇത് കണ്ടിട്ട് വല്ലതും പറയുമോ എന്ന് ഭയന്ന്..”

“അയ്യോ ഞാൻ അത്തരക്കാരനല്ല… ഇതാണ് അല്ലെ മോളന്നു വീഡിയോ കോളിലൂടെ കാണിക്കാൻ ശ്രമിച്ചത്? ”

അവൾ കണ്ണീരോടെ അവൾ തല കുലുക്കി.. അവന് പാവം തോന്നി..

” ഈ പാട് അവിടെ ഉണ്ടെങ്കിൽ എനിക്ക് ഒരു കുഴപ്പവുമില്ല..അസുഖം ആർക്കാ എപ്പോഴാ വരുന്നത് എന്ന് പറയാൻ പറ്റില്ല.. നീ സമാധാനമായി ഇരിക്കു

എന്ന് പറഞ്ഞ് അവളെ അവൻ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു.

ലൈക്ക് കമന്റ് ചെയ്യണേ…

രചന : Vijay Lalitwilloli Sathya

Scroll to Top