ആദിതാളം നോവലിൻ്റെ പന്ത്രണ്ടാം ഭാഗം ഒന്ന് വായിക്കൂ….

രചന : ആമ്പൽ സൂര്യ

ഹോസ്പിറ്റലിൽ ചെന്നു ക്യാഷടച്ചു രസീതും കൈ പറ്റി….

അമ്മേ ഓപ്പറേഷൻ തിയേറ്ററിൽ കെറ്റിയപ്പോൾ പ്രാണൻ പോകുന്നെ പോലെ തോന്നി.

അഞ്ചു ലക്ഷം രൂപം ഓപ്പറേഷനടച്ചു. ബാക്കി കൊണ്ടു നേരെ അനു ചേച്ചിയെ ചതിച്ചവന്റെ വീട്ടിൽ പോയി അവരുടെ കാലിൽ വീണു ചേച്ചിയുടെ ജീവിതത്തിനു വേണ്ടി കെഞ്ചി അത്രയും പണം കണ്ടത് കൊണ്ടാകാം അവര് വിവാഹത്തിന് സമ്മതിച്ചു. പക്ഷെ അത് അധിക കാലം നീണ്ടു മുറ്റിയില്ല….

ഇപ്പോൾ മറ്റൊരു വിവാഹം വന്നിട്ടുണ്ട്

ഒരു കുട്ടി ഉള്ളതൊന്നും അവർക്ക് പ്രശ്നം അല്ലന്നു……

ഒടുവിൽ അമ്മയുടെ സർജറി കഴിഞ്ഞു കുഴപ്പങ്ങൾ ഒന്നുമില്ലാതെ. ആ ഒരു ആശ്വാസത്തിൽ ഇരുന്നപ്പോഴാണ് അഭിമന്യുവിനെ കുറിച്ചൊരുത്തത്….

പേടിയാ എനിക്ക് അയാളെ…. പക്ഷെ എന്റെ കുടുംബത്തിന്റെ നിലനിൽപ്പ്…..

ഫോണെടുത്ത് അയാളുടെ നമ്പറിൽ വിളിച്ചു.

“ഹ… ആരു പറ….. എങ്ങനെയുണ്ട് എല്ലാം കഴിഞ്ഞോ.”

“ഹ്മ്മ്….ഞാൻ എവിടാ വരേണ്ടത്….”

അത്രേം മാത്രം അവനോട് ചോദിച്ചു….

“താൻ ഹോസ്പിറ്റലിന് വെളിയിൽ ഇറങ്ങി നില്ക്കു ഞാൻ ദാ വരണു..”

“മോനേ ചേച്ചി ഒരിടം വരെ പോവാ ചിലപ്പോൾ അടുത്തെങ്ങും വരവ് കാണില്ല അവിടെ ചെന്നാ…”

“എവിടാ ചേച്ചി.”

അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ നീറി…

“അതോ ദൂരെ…. ദൂരെ ഒരിടത്ത് ചേച്ചിക്കൊരു ജോലി കിട്ടി.”

” അപ്പോൾ ജിത്തൂവേട്ടൻ. ”

“ഹ്മ്മ് ജിത്തൂവേട്ടനോട് ഒന്നും പറയണ്ടാട്ടോ ചേച്ചി പറഞ്ഞോളാം.”

അവന്റെ തലയിൽ ഒന്ന് തലോടി….

അവിടുന്നിറങ്ങി പോരുമ്പോൾ ഇനി ഒരിക്കലും അവരിലേക്കൊരു മടക്കമില്ല എന്ന് ഉറപ്പിച്ചിരുന്നു.

ഹോസ്പിറ്റലിന് വെളിയിൽ കാറിൽ തന്നെയും നോക്കി ഇരിക്കുന്ന അഭിയെ കണ്ടു…

“കേറൂ…”

കാറിന്റെ ഫ്രണ്ട് സീറ്റിൽ കേറി ഇരുന്നു.

“ആരു നമ്മൾ ദേ ഇന്ന് ഈ കൊച്ചി വിടുവാ നേരെ ട്രിവാൻഡ്രം ഇനി അവിടെയാണ് ഞാനും നീയും ജീവിക്കുന്നത്..”

ഹ്മ്മ് ജീവിതം അറക്കാൻ കൊണ്ടു പോകുന്ന ആടിനെ പോലെ അല്ലെ ഇപ്പോൾ തന്റെയും അവസ്ഥ ഒന്നും മിണ്ടിയില്ല. പോകുന്ന വഴിയിൽ എന്തൊക്കെയോ എന്നോട് പറഞ്ഞു….

“എന്താ നിനക്ക് ഇനി വല്ലോടത്തും പോണോ….”

“ഹ്മ്മ് കോളേജിൽ… കോളേജിലൊന്നു കേറണം.”

“ഹ്മ്മ്….. ”

അവൻ കോളേജിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തി…

“ചെല്ല് പോയിട്ട് വാ…”

ഒന്നും മിണ്ടാതെ നടന്നു…. ക്ലാസ്സിൽ ചെന്നപ്പോൾ ജിത്തു അവിടെ ഇരിക്കുന്നെ കണ്ടു.

എന്നെ കണ്ടതുമൊടി വന്നു കെട്ടി പിടിച്ചു.

“എവിടാരുന്നെടി…. മനുഷ്യനെ തീ തീറ്റിക്കാൻ..

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ ഏഹ്…”

ഞാനെന്താ പറയണ്ടേ ജിത്തു നിന്നെ ചതിച്ചിട്ട് മറ്റൊരുവന്റെ താലിക്ക് മുന്നിൽ നിന്ന് കൊടുക്കുവാണെന്നോ……. നോവുന്നു ജിത്തു…

പക്ഷേ എന്റെ മുന്നിൽ ഇതേയുള്ളു വഴി ഒരായിരം വട്ടമാ കാലിൽ വീണു മാപ്പ് ചോദിക്കുവാ ഞാൻ.

“എന്താടി ഒന്നും മിണ്ടാതെ…”

“ഒ…ഒന്നുല്ല…..”

“ഞാൻ പോവാ അഭി.”

“പോവേ എങ്ങോട്ട്..”

“ഞാനെവിടെ പോയാലും നിനക്കെന്താ ഏഹ്…”

“നിമ എന്താ മോളേ നീ ഇങ്ങനെയൊക്കെ പറയുന്നേ…”

“പിന്നെ നീ പറയുന്ന പോലെ ജീവിക്കാൻ എന്നെ കിട്ടില്ല എന്റെ ജീവനോളം തന്നെ വലുതാ ന്റെ ചിലങ്ക അത് നിനക്കേന്ന് ബാധ്യത ആയി തോന്നിയോ അവിടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം….

എല്ലാം എല്ലാം കഴിഞ്ഞു അഭി ഞാൻ പോവാ ഇനി തമ്മിൽ കാണാതിരിക്കാൻ ശ്രമിക്കാം….”

“മോളേ…. അങ്ങനെ പറയല്ലെടി…. ഞാൻ….

ഞാൻ ദേ കാലിൽ പിടിക്കാം ഇനി ഇനിയൊരിക്കാളും ഞാൻ അങ്ങനെയൊന്നും പറയില്ല സത്യം പോവല്ലേ എന്നെ ഇട്ടേച്ചു എന്റെ ജീവനല്ലേ നീ…”

“ഹമ് ജീവൻ അതോക്കേ ഇപ്പോൾ പറയും അഭി പക്ഷെ എനിക്കറിയാം നിങ്ങൾക്കു ഒരിക്കലും എന്നെ സ്നേഹിക്കാനാവില്ല. ഇന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു ജീവിതം നിങ്ങൾക്ക് തരാനാവില്ല അഭിജിത്…”

“നിമ….”

“വേണ്ടാ ഷൗട്ട് ചെയ്യണ്ട ഞാൻ സത്യമാ പറഞ്ഞത്…. നിങ്ങൾ എന്നെ സ്നേഹിക്കുന്നതിനും ഉപരിയായി മറ്റൊരാൾ എന്നെ സ്നേഹിക്കുന്നുണ്ട്

അത് കണ്ടില്ലന്ന് വെക്കാൻ പറ്റില്ല അത് കൊണ്ടു ഞാൻ പോവാ ദയവ് ചെയ്ത് അന്വേഷിച്ചു വരരുത്….”

അവൻ ഒരുപാട് കെഞ്ചി പക്ഷെ അതൊന്നും കണ്ടില്ലന്ന് നടിച്ചു…..

ആത്‍മവിനെ അവിടെ നഷ്ടപ്പെടുത്തി കൊണ്ട അയാളുടെ കൂടെയൊരു ജീവിതത്തിനു വേണ്ടി ഇറങ്ങി പുറപ്പെട്ടത്….

കേൾക്കുന്നോർക്ക് തോന്നാം എന്ത് കൊണ്ടു ജിത്തുവിനോട് കാര്യങ്ങൾ പറഞ്ഞില്ലന്ന്…..

പറയാരുന്നു പക്ഷെ ആ അസുരന്റെ സ്വഭാവം,

ഞാൻ നേരിട്ട് കണ്ടതാ…… അന്ന് മാളിൽ വെച്ചു കണ്ട രണ്ടു പേരെയും വീണ്ടും കണ്ടിരുന്നു കൈയോ കാലോ അനക്കാൻ ആകാതെ മെഡിക്കൽ കോളേജിന്റെ വരാന്തയിൽ….. അങ്ങനെയൊക്കെ ഭ്രാന്തമായി പെരുമാറുന്ന ഒരുത്തന്റെ കാര്യം എങ്ങനാ ജിത്തൂനോട് പറയുന്നേ അവന്റെ ജീവൻ കൂടി ഞാൻ കരണം നഷ്ടമാകരുത് അത് കൊണ്ടു മാത്രം….

അത് മാത്രമല്ല പലപ്പോഴും എന്നോടവൻ പറഞ്ഞിട്ടുണ്ട്

അച്ഛനും ഏട്ടനും ആയുള്ള പ്രേശ്നങ്ങൾ ഏട്ടന്റെ രീതികൾ അച്ഛനോ തിരിച്ചു ആയാളൊ അംഗീകരിക്കാറില്ല അതിന്റെ പിന്നിലെ ചേതോവികാരം അവനും അറിയില്ല. ആരും പറഞ്ഞിട്ടും ഇല്ലന്നു.

“ആരു….. ഇറങ്ങു…..”

ട്രിവാൻഡ്രം എത്തിയപ്പോൾ വൈകുന്നേരമായി….

അവന്റെ ഫ്ലാറ്റിലേക്ക കൊണ്ടു പോയത്….

“വാടോ….. താൻ പേടിക്കണ്ടാട്ടൊ ഇവിടെ ആരുമില്ല ഞാൻ തന്നെയാ താമസം ഇനി താൻ കൂടെ കാണുമല്ലോ.”

അവനൊന്ന് ചിരിച്ചു.

“ദോ ആ റൂം ഉപയോഗിച്ചോ നാളെ രാവിലെ എഴുന്നേൽക്കണം അമ്പലത്തിൽ എല്ലാം ശെരി ആക്കിട്ടുണ്ട്.”

ഒന്ന് മൂളി….

മുറിയിൽ കേറി കതകടച്ചു…….. വായിൽ ചുരിദാറിന്റെ ഷാൾ തിരുകി വെച്ചു കരഞ്ഞു…

“ഇല്ല പാടില്ല ഇനി കരയരുത് താൻ തന്നെയെടുത്ത തീരുമാനമാണ് ഇനി അതിനു മാറ്റമില്ല. കണ്ണെല്ലാം തുടച്ചു മുറിയിൽ ഒന്ന് കണ്ണോടിച്ചു.

അലമാരി തുറന്നു നോക്കിയപ്പോൾ ഞെട്ടി പോയി ഒരു തുണിക്കട മുഴുവനുണ്ട്. അതിൽ ചെറിയ ഡ്രോയിൽ രണ്ടു കവറുകൾ കണ്ടു അതെടുത്തുനോക്കി അതിലൊന്ന് വയലറ്റ് കളറിൽ ഉള്ള പട്ടു സാരീയായിരുന്നു മനസ്സ് പിടഞ്ഞു പോയി.

തനിക്കിഷ്ടമുള്ള കളർ സാരീ….

അടുത്ത കവർ തുറന്നു നോക്കിയപ്പോൾ കണ്ടു അതിലൊരു ചെറിയ പെട്ടിയിൽ ചിലങ്ക……

അതിന്റെ കൂടെ ഒരെഴുത്തും…..

“എന്റെ പ്രാണനായവൾക്ക്………”

നിർവികാരതയാണ് തോന്നിയത്…. എല്ലാം എടുത്ത് അവിടെ തന്നെ വച്ചു….

ബാത്‌റൂമിൽ കേറി ഫ്രഷായി ഒരു സാരീയെടുത്തുടുത്തു….

പുറത്തേക്കിറങ്ങാൻ തോന്നിയില്ല. എന്നാലും ഇറങ്ങി മൂന്നു മുറിയും ഹാളും ഡെയിനിങ് ഹാളും പിന്നെ കിച്ചനും ബാൽക്കണിയുമൊക്കെയുള്ള വിശാലമായ ഫ്ലാറ്റ്.

“ഹ താൻ ഫ്രഷായോ എങ്കിൽ വാ ചായ കുടിക്കാം.”

ടേബിളിൽ രണ്ടു കപ്പ്‌ ചായ കൊണ്ടു വച്ചു.

“ഞാനിവിടെ ഒറ്റക്കായത് കൊണ്ടു മിക്കപ്പോഴും പുറത്ത് നിന്നാണ് ആഹാരം ഇനി ഇപ്പോൾ അത് വേണ്ടല്ലോ. ഇന്ന കുടിക്ക്…”

മനസ്സില്ല മനസ്സോടെ അയാളുടെ കൈയിൽ നിന്നുമത് വാങ്ങി.

എന്റെ ഓരോ പ്രവർത്തികളും അവൻ സാകൂതം നോക്കുന്നുണ്ട്.

പെട്ടെന്ന് നിലത്തു കുത്തിയിരുന്നെന്നോടായ് പറഞ്ഞു.

“ആരു…..ആർക്കും എന്നെ മനസ്സിലാവില്ല

ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനാ ഞാൻ, സ്വന്തം അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ സ്നേഹമോ പരിചരണമോ ലഭിക്കാത്തവൻ അമ്മ പാവ എന്റെ എന്നെ എന്നെ ജീവനാണ് പക്ഷെ അച്ചൻ….”

“എല്ലാം ഒരിക്കൽ തന്നോട് ഞാൻ പറയാം എനിക്കുറപ്പുണ്ട് എനിക്ക് കിട്ടാതെ പോയ സ്നേഹവും കരുതലുമെല്ലാം നിനക്ക് തരാൻ സാധിക്കുമെന്ന്.

അതിനു വേണ്ടി എത്ര കൊല്ലം വേണമെങ്കിലും കാത്തിരിക്കാം.. ”

അത്രെയും പറഞ്ഞവൻ എഴുന്നേറ്റു.

രാത്രിയിൽ നേരത്തെ കിടന്നു നാളെ മുതൽ ഇഷ്ടമല്ലാത്ത ഒരുത്തന്റെ ഭാര്യയാകാൻ പോകുവാ

ഉറക്കം വന്നില്ല. അത് കൊണ്ടു രാവിലെ നേരത്തെ എഴുന്നേറ്റു… കുളി കഴിഞ്ഞു ആ സാരീ എടുത്തുടുത്തു ആഭാരണങ്ങൾ ഒന്നുമില്ല. മുടി കുളിപ്പിന്നൽ കെട്ടിയിറങ്ങി..

തന്നെയും പ്രതീക്ഷിച്ചു ഹാളിൽ നിൽക്കുന്നവനെ കണ്ടിട്ടും കണ്ടില്ല പെട്ട് നിന്ന്..

പെട്ടെന്ന് കൈയിൽ പിടി വീണു.

“ഇങ്ങനെ മതി ഒത്തിരി ആഭരണങ്ങളോ ഒന്നും വേണ്ടാ എന്റെ പെണ്ണിന്…. ഇറങ്ങാം….”

അവൻ മുന്നിലും ഞാൻ പുറകിലുമായി നടന്നു.

ഫ്ലാറ്റിനു വെളിയിൽ രണ്ടു പേര് കത്ത് നില്കുന്നുണ്ടാരുന്നു.

“അഹ നിങ്ങളെ ഞങ്ങൾ എത്രനേരമായി നോക്കി നിൽക്കുന്നു…”

“സോറി അങ്കിൾ ദേ ഇവളൊന്നൊരുങ്ങി വരണ്ടയോ….”

“അഹ മോൾ നീ പറഞ്ഞതിലും സുന്ദരി ആട്ടോ..

മോൾക്ക്‌ ഞങ്ങളെ മനസ്സിലായി കാണില്ല അല്ലെ.

അടുത്ത ഫ്ലാറ്റിൽ ഉള്ളതാ എന്റെ പേര് ജയ. ഇത് എന്റെ കണവൻ രാമകൃഷ്ണൻ ഞങ്ങൾക്ക് ദേ ഈ വഴക്കാളി മോനേ പോലെ അല്ല മോൻ തന്നെയാ….”

അവളൊന്ന് ചിരിച്ചു.

“വാ കേറൂ സമയം വൈകുന്നു.”

അവരുടെ കൂടെയായിരുന്നു യാത്ര.

അടുത്ത് തന്നെയുള്ള ശിവ ക്ഷേത്രത്തിൽ വണ്ടി നിർത്തി.

ആ അമ്മ കൂടെ തന്നെയുണ്ടാരുന്നു.

“മോളേ സ്വന്തം അമ്മയുടെ സ്ഥാനത് നിന്ന് പറയുവാ അവനൊരു പാവ ആർക്കും അവനെ മനസ്സിലായിട്ടില്ല

സ്നേഹിക്കാൻ മാത്രേ അറിയൂ അവനു ഇത്തിരി ശുണ്ഠി ഉണ്ട് അതൊക്കെ സഹിച്ചേക്കണെ..”

ഒരു ചിരി നൽകി.

പൂജാരിയുടെ മന്ത്രങ്ങളൊന്നും കേട്ടില്ല. കണടച്ച് തന്നെ നിന്നു കഴുത്തിൽ ഒരു തണുപ്പറിഞ്ഞപ്പോൾ പിടഞ്ഞു പോയി. കണ്ണു തുറന്നു നോക്കിയപ്പോൾ നെറ്റിയിൽ അയാൾ സിന്ദൂരം അണിയിക്കുന്നു…

പിന്നെ എല്ലാം കഴിഞ്ഞു വീട്ടിലേക്ക് വന്നു…..

“ആരു….. “രാത്രിയിൽ അവന്റെ മുറിയിൽ പേടിച്ചിരിക്കുന്ന എന്നെ കണ്ടിട്ടാണ്. അങ്ങനെ വിളിച്ചത്.

” താൻ പേടിക്കണ്ട ഒരു പെണ്ണിനേയും അവളുടെ സമ്മതമില്ലാതെ ദേ ഈ അഭിമന്യു തൊടില്ല തനിക്കേന്നെ എന്ന് പൂർണ്ണമായും തന്റെ പാതിയായി അംഗീകരിക്കാൻ സാധിക്കുമോ അന്ന് അന്ന് മാത്രം മതി….”

അത്രയും പറഞ്ഞവൻ റൂമിനു വെളിയിൽ പോയി….

എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരശ്വാസം തോന്നി.

പിറ്റേന്ന് മുതൽ പുതിയ ജീവിതത്തോട് പൊരുത്ത പെടാനുള്ള യുദ്ധമായിരുന്നു…..

ഇടക്ക് ജയാമ്മ വീട്ടിൽ വരും. ആ അസുരൻ പോയി കഴിഞ്ഞാൽ പിന്നവിടെ ഒറ്റക്കാണ് ഇപ്പോൾ ചിലങ്ക അണിയാറെയില്ല. ഒരു ദിവസം അതിന്റെ പേരിൽ അയാൾ വഴക്ക് പറഞ്ഞു.പിന്നെ ഫ്ലാറ്റിലെ തന്നെ കുറച്ചു കുഞ്ഞി പിള്ളാരെ ഡാൻസ് പഠിപ്പിക്കാൻ ഒപ്പിച്ചു തന്നു. ഫ്ലാറ്റിലെ അവന്റെ ഓഫീസ് റൂം എനിക്ക് വേണ്ടി വിട്ടു തന്നു…

ഇന്ന് വരെ മറ്റൊരു രീതിയിലുള്ള സമീപനം അയാളിൽ നിന്ന് ഉണ്ടായിട്ടില്ല എന്നാലും അസുരൻ തന്നെയാ.

കാരണം പഴയതൊന്നും മറക്കാൻ പറ്റില്ല.

ഇടക്ക് വീട്ടിൽ വിളിച്ചിരുന്നു മകൾ ഏതോ ഒരു പണക്കാരനെ കിട്ടിയപ്പോൾ അവന്റെ കൂടെ പോയി എന്ന്…. അമ്മയും ചേച്ചിയും എല്ലാരും ഇപ്പോൾ എന്നെ ശത്രു ആയിട്ട കാണുന്നെ. ആകെയുള്ള കൂട്ട് വിദ്യയായിരുന്നു അവളിൽ നിന്നും ജിത്തുവിന്റെ കാര്യങ്ങൾ അറിഞ്ഞു. അവനും വെറുപ്പാണെന്നറിയാം പക്ഷേ മറ്റു മാർഗങ്ങൾ എന്റെ മുന്നിൽ ഇല്ലാരുന്നു അതാ………

മൂന്നു മാസങ്ങൾ കഴിഞ്ഞു.

ഒരു ദിവസം ഓഫീസിൽ നിന്നുമയാൾ വന്നിട്ട് ചായ പോലും കുടിക്കാതെ മുറിയിൽ കേറി കതകടച്ചു….

എന്താ കാര്യമെന്ന് ചോദിക്കാൻ തോന്നിയില്ല അകത്തു വലിയ ശബ്ദം കേട്ടു…..

എന്തൊക്കെയോ എറിഞ്ഞുടക്കുന്ന പോലെ. പേടിച്ചു പോയി കുറച്ചു കഴിഞ്ഞു ഇറങ്ങി വന്നു ഹാളിൽ ഇരിക്കുന്നെ കണ്ടു….

പയ്യെ ആ തോളിൽ കൈ വെച്ചു…..

“തൊടരുത്…..”

പെട്ടെന്നവനിൽ നിന്നും അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ല.

” നീയും പൊക്കോ എനിക്ക്…. എനിക്ക് ആരും വേണ്ടാ ആരും എല്ലാരേം ഞാൻ സ്നേഹിച്ചു ആർക്കും എന്നെ വേണ്ടാ… നീയും പൊക്കോ നിന്നെയും ഞാൻ ഇവിടെ പിടിച്ചു വച്ചേക്കുവല്ലേ……”

ഞാൻ പറയാൻ പോകുന്നത് പോലും കേൾക്കാൻ നില്കാതെ ഇറങ്ങി പോയി……

എന്തോ അയാളുടെ ആ വാക്കുകൾ…. വേദന തോന്നി……..

തനിക്കെന്താ സംഭവിക്കുന്നെ അറിയില്ല….

രാത്രിയിൽ എന്നും വരുന്ന സമയമായിട്ടും ആളിനെ കണ്ടില്ല…. ഫോണിൽ വിളിച്ചു നോക്കി ഒരു നൂറു തവണ ബെൽ പോകുന്നുണ്ട് പക്ഷേ എടുത്തില്ല…..

തന്നെ ഇട്ടേച്ചു പോയതിന്റെ അമർശവും പേടിയുമാമെല്ലാം ഉണ്ടാരുന്നു.

നേരെ ജയാമ്മേടെ ഫ്ലാറ്റിലേക്ക് പോയി.

“എന്താ… എന്താ മോളേ…. ഏഹ്….”

കരഞ്ഞു പോയി…

“ജയേ മോളേ അകത്തേക്ക് കൊണ്ടു വാ.”

“എന്താടാ… എന്താ പറ്റിയെ…”

“ഇത് വരെ ആള് വന്നില്ല എനിക്കെന്തോ പേടി തോന്നുവാ.”

“ആഹ അതാണോ അവൻ ഇങ്ങ് വരും മോളേ.”

“ഇല്ല അമ്മേ എന്തോ കാര്യമായി പറ്റിട്ടുണ്ട് എന്നോട് ഇന്ന് വരെ ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല….”

അയാൾ പറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞു.

“മോളേ നീ അറിയാത്ത കുറച്ചു കാര്യങ്ങൾ അവനുണ്ട് അത് നിന്നോട് പറയാൻ പലപ്പോഴുമവൻ ശ്രമിച്ചതുമാ പക്ഷെ നീ കൂടെ അവനെ ഉപേക്ഷിക്കുമെന്നാ പേടി കൊണ്ട ഒരു നഷ്ടം കൂടി അവൻ സഹിക്കില്ല മോളേ..”

“പറമ്മേ…. എന്നോട് പറ എനിക്കറിയണം എല്ലാം………”

എന്താ അമ്മേ എനിക്കറിയണം….

അഭിമന്യു അവൻ ഇവിടെ താമസം തുടങ്ങിട്ട് ഇപ്പോൾ രണ്ടു വർഷം കഴിയുന്നു കുറച്ചു നാളുകളായി വീട്ടുകാരുമായി കംപ്ലീറ്റ് പിണങ്ങി കഴിയുകയാ……

അവന്റെ കുടുംബത്തെ പറ്റിയൊന്നും ഞങ്ങൾക്കാറിയില്ല കാരണം ഈ കുടുംബമെന്ന് പറയുന്നതിനെ അവനൊത്തിരി വെറുക്കുന്നു. ഒരു പക്ഷെ മോളേ കണ്ടതിനു ശേഷമാണ് അവനു ജീവിക്കണമെന്ന് പോലും തോന്നിയത്…..

അഭി കുട്ടന്റെ അച്ചൻ വെല്യ കർക്കശക്കാരൻ ആണെന്ന് പറഞ്ഞു കേട്ട അറിവാണ്. ഒത്തിരി ആഗ്രഹിച്ചു കിട്ടിയ കുഞ്ഞാരുന്നു അവൻ. പക്ഷെ എല്ലാം എല്ലാർക്കും കൊടുക്കില്ലല്ലോ മോളേ ഇവിടെ വില്ലൻ ആയത് അവന്റെ ജാതകമാണ്…

അഭി ഇരിക്കുന്ന ഇടം നശിക്കുമെന്ന്.

അതായത് അവന്റെ കൂടെ ജീവിക്കുന്നവർക്ക് മരണം കൂടെ ഉണ്ട് എന്ന്.

ആ പ്രവചനം സത്യം ആകുന്ന പോലെ ആയിരുന്നു അഭി ജനിച്ചപ്പോൾ തന്നെ അവന്റെ മുത്തച്ഛന്റെ മരണം….

പിന്നെയും പറഞ്ഞു ഇനിയൊരു ഇളയ മകൻ ഉണ്ടായാൽ അഭി കാരണം അവനും ജീവഹാനി ഉണ്ടാകാമെന്ന്…….

അത് കൊണ്ടവര് രണ്ടാമത്തെ കുഞ്ഞിനെ പറ്റി ചിന്തിച്ചിരുന്നില്ല.

അഭിയുടെ ഏഴാംമത്തെ വയസ്സിലാണ് കുഞ്ഞൻ ഉണ്ടാകുന്നത്…..

അവന്റെ അച്ചൻ പക്ഷെ ജാതകത്തിന്റെ ദോഷം കാര്യമാക്കിയില്ല രണ്ടു പേരുടെയും ജന്മദിനം ഒരേ ദിവസമായിരുന്നു…

എല്ലാ വീട്ടിലും പ്രേശ്നങ്ങൾ ഉണ്ടാക്കാൻ കുറെ വീട്ടുകാര് കാണുമല്ലോ അവിടെയും ഉണ്ടാരുന്നു…..

ഒരു പന്ത്രണ്ടു വയസ്സ് വരെ പ്രശ്നങ്ങൾ ഒന്നുമില്ലാരുന്നു. പിന്നെയും ഓരോന്ന് താലപ്പൊക്കി തുടങ്ങി അത് കൊണ്ടഭിയെ ഒരു ഹോസ്റ്റലിൽ നിർത്തി വീടും വീട്ടുകാരും അവനെന്നും അന്യം ആയിരുന്നു….

അന്നും അവന്റെ ആകെയുള്ള പ്രതീക്ഷ അനിയൻ കുട്ടൻ മാത്രം ആയിരുന്നു……

എല്ലാരും തികച്ചും അവഗണിക്കുന്ന അവസ്ഥ….

എങ്ങനാ മോളേ പറഞ്ഞു മനസ്സിലാക്കേണ്ടത് ചെറിയ പ്രായത്തിൽ…. എല്ലാരും ഉണ്ടായിട്ടും അനാഥനായി ജീവിക്കുക ആ അവസ്ഥ ഭീകരമാണ്….

അതിലൂടെയൊക്കെ കടന്നു പോയവനാ.

ഇടക്കൊക്കെയവൻ വീട്ടിൽ പോകാറുണ്ട് പക്ഷെ ആരും ഇല്ലാത്ത പോലെ.

ഈ പ്രശ്നത്തിന്റെ പേരിൽ അച്ഛനുമായി എന്നും വഴക്ക് നടക്കും. അവർക്കു പേടിയാണെന്ന് അവനെ.

ദേ ഒരു വർഷമായി ആയിട്ട് അവരുടെ അടുത്ത് പോകാറില്ലാരുന്നു….

അതൊക്കെയാണ് മോളേ അവനെ അസുരനാക്കി മാറ്റിയത്……ഇന്നത്തെ കാലത്തും ഇത്തരം മാമൂലുകൾ വെച്ചു പുലർത്തുന്നവരുണ്ട് അതാണ്‌ രസം.

പാവം നിന്റെ കാര്യം പറയാനായിരുന്നു അവസാനമായി അവൻ വീട്ടിലേക്ക് പോയത്.

അവിടെയും വീണ്ടും ഉയർന്നു വന്നു ജാതക ദോഷം….

നിന്നോടത് പറയാൻ പേടി ആയോണ്ടാ ഒന്നും പറയാതിരുന്നേ. നീ കൂടി ഉപേക്ഷിച്ചാൽ പിന്നെ അവനെ ജീവനോടെ കാണാൻ പറ്റുമോന്ന് പോലുമറിയില്ല മോളേ.

അത് കൊണ്ടാ നിങ്ങളുടെ കാര്യത്തിൽ ഞങ്ങളും കുറച്ചു സ്വാർത്ഥത കാട്ടിയെ….

മോൾക്കറിയോ രാമായണത്തിൽ ഒരു പക്ഷെ രാമനേക്കാളും നായക പ്രാധാന്യമുള്ള വ്യെക്തി ആയിരുന്നു രാവണൻ. ഒരു പക്ഷെ മഹാവിഷ്ണുവിന്റെ അവതാരമായത് കൊണ്ടു മാത്ര രാമന് നായക പരിവേഷം ലഭിച്ചത്. അത് പോല തന്നെയാ അഭി മോനും.

രാവണൻ സ്ത്രീജിതൻ ആയിരുന്നില്ലാ ശ്രീ ജിതനായിരുന്നു തന്റെ ലങ്കയെ അലങ്കരിക്കാൻ ലോകത്തിലെ എല്ലാ മികച്ച കാര്യങ്ങളും വേണമെന്നാ ചിന്ത ആല്ലെങ്ക്കിൽ നിർബന്ധം അതാണ്‌ പുഷ്പക വിമാനത്തിൽ വന്നു സീത ദേവിയെ തട്ടി കൊണ്ടു പോകാനുള്ള കാരണവും… ആ ജാനകി ലങ്കക്ക്‌ മാത്രം സ്വന്തമാകണമെന്നവൻ കരുതി.

അത് പോലാ മോൾ അവന്റെ മാത്രം ആകണമെന്ന് കരുതിയത്…..

ഇത്രയുമൊക്കെ അവഗണ അവൻ ഈ ചെറു പ്രായം കൊണ്ടു അനുഭവിച്ചു.

അതിന്റെ എല്ലാം കൂടി വിഷമം കൊണ്ടു ആകാം അവൻ അങ്ങനൊക്കെ പറഞ്ഞേ……

എന്താ പറയണ്ടേ… അറിയില്ല….

ചതിക്കപ്പെട്ടുവെന്ന് വീണ്ടും തോന്നി പോയി…..

എന്നോട് പറയാരുന്നില്ലേ പ്രശ്നങ്ങൾ. ഞാൻ അങ്ങനെ ഇട്ടേച്ചും പോകുമോ.

ഇങ്ങ് വരട്ട് അസുരൻ വച്ചിട്ടുണ്ട്…

പിന്നേ ഒരു ജാതക ദോഷം…….

ഇവിടെ രഞ്ജു പൊരുത്തവും ദീർഘ പൊരുത്തവും രാശിയും രാശ്യധിപപൊരുത്തവും ഒക്കെ ചേർന്നു വന്നിട്ട് ആൾക്കാര് തട്ടി പോകുന്നു. എന്നാലും എങ്ങനെ തോന്നി ആ വീട്ടുകാർക്ക് ആ മനുഷ്യനോട് ഇങ്ങനെ ചെയ്യാൻ…

മനസ്സ് മാറി ചിന്തിക്കാൻ തുടങ്ങി……………..

സഹതാപമാണൊ അറിയില്ല പക്ഷെ ഒന്നറിയാം ഒരു ദോഷത്തിന്റെ പേരിലും ഇനി ആ അസുരനെ ഉപേക്ഷിക്കില്ല.. കരണം എന്റെ സ്നേഹവും കരുതലും ഒക്കെ ആഗ്രഹിക്കുന്നുണ്ട്…..

നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കാൻ പഠിക്കണം…..

പിന്നെ അസുരന് വേണ്ടിയുള്ള കാത്തിരുപ്പു ആയിരുന്നു. ബാൽക്കണിയിൽ വന്നു നിന്നു നോക്കി

ഫോൺ വിളിച്ചു നോക്കി ദേഷ്യവും സങ്കടവും എല്ലാം കൂടി വന്നു പാതി രാത്രി ആയപ്പോൾ ഡോറിൽ കൊട്ട് കേട്ടു….

ഓടി ചെന്നു വാതിൽ തുറന്നു…

വന്നു രാവണൻ….

“എന്താ നീ പോയില്ലേ…..”

ആ ചോദ്യം കേട്ടപ്പോൾ ഭിത്തിയിൽ പിടിച്ചു ഒരക്കാനാ തോന്നിയെ.

“ഡി നിന്നോടാ ചോദിച്ചേ പോയില്ലേന്ന്.”

“പോയാൽ എന്നെ ഇവിടെ കാണുമോ….”

തിരിച്ചു ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അകത്തേക്ക് കേറി പോയി.

“അരുണിമ… ഞാൻ കാര്യമായിട്ട പറഞ്ഞേ ഒരു താലി കെട്ടി പോയി.

താനും എന്റെ കൂടെയുള്ള ജീവിതം ആഗ്രഹിച്ചിട്ടില്ല

അപ്പോൾ പിന്നേ പിരിയുന്നതല്ലേ നല്ലത്….

അത്രയും പറഞ്ഞപ്പോളേക്കും ഓടി ചെന്നവനെ ആഞ്ഞു പുൽകി…..

പെട്ടെന്നുള്ള അറ്റാക്ക് ആയിരുന്നതിനാൽ നമ്മുടെ അസുരന് ബാലൻസ് കിട്ടിയില്ല. എന്നാലും പിടിച്ചു നിന്ന്…..

“ഏത് കണിയാര പറഞ്ഞത് എനിക്ക് ആയുസ്സ് കുറവാണെന്നു….”

മുഖത്തു നോക്കാതെ തന്നെ ചോദിച്ചു. ഉത്തരം കിട്ടിയില്ല തല പൊക്കി ചോദിച്ചു.

പറ മനുഷ്യ എനിക്ക് ആയുസ്സ് കുറവാ എന്ന് ആരാ നിങ്ങളോട് പറഞ്ഞേ അയാൾക്ക് തെറ്റി പോയതാ

എന്നെ കെട്ടിയപ്പോൾ മുതൽ അത് തിരിഞ്ഞു നിങ്ങൾക്കാ ആയുസ്സ് കുറവ് അല്ല പിന്നെ….”

കള്ള ചിരിയോടെ അവന്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു.

“ആരോ എന്തോ പറഞ്ഞുന്നും വെച്ചു എന്നെ ഉപേക്ഷിക്കാൻ പോവാണോ.”

അത് ചോദിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു….

വാക്കുകൾ ഇടറി.

“മോളേ…..”

“എന്തിനാ എന്തിനാ അങ്ങനെ പറഞ്ഞേ ഏഹ് നിക്ക് കുറച്ചു സമയം വേണാരുന്നു എല്ലാം ഉൾകൊള്ളാൻ ഞാനും എല്ലാരുടെയും പോലെ വേണ്ടാന്ന് വെക്കുമെന്ന് തോന്നിയോ ഏഹ്……

ഈ അസുരൻ എന്റെ പ്രാണനാ…..

എന്താ വിശ്വാസം ആയില്ലേ……

ദേ എന്നെ ഇവിടെ ഇട്ടേച്ചു പോയ അത്രേം നേരം കൊണ്ടു ഞാൻ മനസ്സിലാക്കി ഈ അഭിമന്യു ഇല്ലതെ അരുണിമ ഇല്ലന്ന്…..ഒരു ജാതക ദോഷത്തിന്റെയും പേരിൽ ഞാൻ ഇട്ടേച്ചു പോവില്ല…”

“ആരു……”

മുഖം കൈകളിൽ കോരിയെടുത്തു……..

“സത്യമാണോ ഈ പറഞ്ഞത്….”

” ഹമ് സത്യം ഒരു പക്ഷെ ഈ താലി കേട്ടുന്നതിനു മുൻപും ഞാനിതൊക്കെ അറിഞ്ഞിരുന്നെന്ക്കിൽ പോലും വിട്ടു പോവില്ലാരുന്നു….”

“എ… എന്നോട് സഹ…..”

പൂർത്തിയാക്കുന്നതിനു മുന്നേ വാ മൂടി.

“ഒരിക്കലും സഹതാപമല്ല. അറിയില്ല അസുര നിങ്ങളോടുള്ള വികാരം…….”

അവന്റെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോൾ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവൾ ആണെന്ന് തോന്നി പോയി…..

ജിത്തുവിന്റെ കൂടെ ചിലവഴിച്ച നിമിഷങ്ങൾക്ക്‌ പോലും ഇത്രയും മധുരമുണ്ടാരുന്നില്ല…… ഈ അസുരനോടാണ് തന്റെ യഥാർത്ഥ പ്രണയമെന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ….

പിന്നീട് ഓരോ ദിവസവും ഞാൻ അറിയുക ആയിരുന്നു ആ അസുരൻ എത്ര മാത്രം തന്നെ സ്നേഹിക്കുന്നുണ്ടെന്നു. ഒരു പുരുഷന് ഇങ്ങനെയൊക്കെ ഒരു സ്ത്രീയെ
പ്രണയിക്കാൻ സാധിക്കുമോ….

ഒരിക്കൽ പോലും വീട്ടുകാരെ പറ്റി അദ്ദേഹത്തോട് ചോദിച്ചില്ല മനഃപൂർവം ഒഴിവാക്കി……

പഴയ കാര്യങ്ങൾ ഒന്നും തന്നെ ഓർക്കാറില്ല പക്ഷെ അന്നും ജിത്തു ഒരു വേദന തന്നെ ആയിരുന്നു.

പക്ഷെ എന്റെ രാവണന്റെ മുഖം ഓർമ്മ വരുമ്പോൾ അതൊരു സുഖമുള്ള നോവായി മാറും….

ആരുമില്ല എന്നാ തോന്നൽ ഉണ്ടാവാൻ ഒരിക്കലും ഇടവരുത്തിട്ടില്ല….

“ആരു….. ആരു…. എഴുന്നേൽക്ക്‌ പെണ്ണെ…”

“കുറച്ചൂടി കിടക്കട്ടെ…”

“ഇല്ല ഇല്ല പറ്റില്ല ഇണ്ണീറ്റേ..”

“എന്നതാ ഈ കൊച്ചു വെളുപ്പാം കാലത്തെ…”

“മണി ആറായി പെണ്ണെ വായോ.”

“എവിടേക്ക്..”

” ടെറസിസിൽ പോകാടി. ”

“ഞാൻ ഇല്ല..”

“ദേ എനിക്ക് ദേഷ്യം വന്ന അറിയാല്ലോ പദ്മനാഭനെ തൊഴുതിട്ട് ഐശ്വര്യമായി ദേ ഈ ചിലങ്ക കെട്ടി കുറച്ചു നേരം പ്രാക്ടീസ് ചെയ്യ് പെണ്ണെ….”

“ഓ അതാണോ അത് ഞാൻ പിന്നേ ചെയ്തോളാം…”

“പിന്നെയോ അടുത്തയാഴ്ച പ്രോഗ്രാം ഉള്ളതാ….”

“എന്താടി വാ തുറന്നു നോക്കുന്നെ ഏഹ് ഇവിടെ പ്രസ്സ് ക്ലബ്ബിന്റെ വാർഷികമാ. അന്ന് മിസിസ് അരുണിമ അഭിമന്യുവിന്റെ ക്ലാസിക്കൽ ഡാൻസാണ് പ്രധാന പരുപാടി….”

“ഞാൻ അറിഞ്ഞില്ലല്ലോ.”

“അറിയണ്ട ഇപ്പോൾ അറിഞ്ഞല്ലോ….. വാ പെണ്ണെ…..”

എന്റെ ഓരോ ഉയർച്ചയിലും ഒരു നിഴൽ പോലെ കൂടെ തന്നെ നിന്നു. ചിലങ്കയെ എന്നോളം തന്നെ പ്രണയിച്ചു…..

പുതിയ അരുണിമയാകുവാരുന്നു ന്റെ മനുവേട്ടന്റെ ആരു…….

“ആരു……”

“ഹ്മ്മ്……”

“എന്താ ഏട്ടാ….”

“ഒന്നുല്ലടാ…”

“അല്ല എന്തോ ഉണ്ട് പറ.”

“ഒന്നുല്ല പെണ്ണെ……”

“ഒ പിന്നെ ദേ മനുഷ്യ മര്യാദക്ക് പറഞ്ഞോ..”

“അതെ….”

“ഹ്മ്മ്….”

” എന്നെ ഇഷ്ടമാണോ……”

” ഏഹ്.. ”

” എന്നെ ഇഷ്ടമാണോന്നു… ”

“എന്തോ ചോദ്യമ ചെക്കാ ഇത്‌……….”

” എന്റെ മാത്രമാകാൻ നിനക്ക് സമ്മതമാണോ….”

കാതരുകിൽ ചുടു നിശ്വാസം തട്ടി……

അവന്റെ കൈകൾ രണ്ടും ഇടുപ്പിൽ മുറുകി…

ഒന്ന് പൊങ്ങി പോയി…..

മുഖം രക്‌താംബരം പോലെ ചുമന്നു……..

വിയർത്തു തുള്ളികൾ ചെന്നിയിൽ കൂടിയൊഴുകി……

” ഞാൻ സ്വന്തമാക്കിക്കോട്ടെ പെണ്ണെ നിന്നെ എല്ലാ അർഥത്തിലും എന്റെ പാതി ആക്കിക്കോട്ടെ…..”

ഒന്നും മിണ്ടാതെ അവനെ ആഞ്ഞു പുൽകി……

കൈകൾ കുസൃതി കാട്ടാൻ തുടങ്ങി……

വിചാരങ്ങളും പ്രണയവും എല്ലാം വികാരത്തിനു വഴി മാറി……

അധരങ്ങൾ അതിന്റെ ഇണയെ സ്വന്തമാക്കിയപ്പോൾ വീണ്ടുമൊന്ന് ഉയർന്നു പൊങ്ങി….

കൈകൾ അവന്റെ മുടിയിൽ കോർത്തു വലിച്ചു.

ഒരിക്കലും അടരാൻ ആവാത്ത വിധം അധരം അധരത്തോട് ബന്ധിക്കപെട്ടു…..

കൈകളിൽ കോരിയെടുത്ത് കട്ടിലിൽ കിടത്തുമ്പോളൊരു കുഞ്ഞിന്റെ പോലെ നിന്നു കൊടുത്തു…..

ശരീരത്തിൽ വിരലുകൾ ഓടി നടന്നു. ഓരോ ചുംബനത്തിലൂടെയും തന്നിലെ പെണ്ണിനെയവൻ ഉണർത്തി….

മുഴുവനായും തന്റെ അസുരന്റേത് മാത്രമാകാൻ താനും ആഗ്രഹിച്ചു….

നിശ്വാസങ്ങൾ കൂടി ചേരുന്നു വിസ്ഫോടണം സൃഷ്ടിച്ചു………

അവനു തന്നിൽ തടസ്സമായതെല്ലാം മാറ്റി…….

എ സി യുടെ തണുപ്പിലും വെട്ടി വിയർത്തു………..

പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ അവനെന്നിൽ എഴുതി ചേർത്തു………

സുഖമുള്ള ഒരു നോവായവൻ പെയ്തിറങ്ങിയപ്പോൾ കണ്ണുകൾ നിറഞ്ഞു തൂവി…….

അതിനെയും അവന്റെ അധരങ്ങൾ ഒപ്പിയെടുത്തു……….

ഒടുവിൽ കിതപ്പോടെ തന്നിൽ നിന്നും മാറുമ്പോൾ അറിയുകയായിരുന്നു അസുരനിലെ പുരുഷനെ………

നാഗ്നമായ നെഞ്ചിൽ തല വെച്ചു അഗാധമായി അവനെ പുണരുമ്പോഴും മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഒള്ളാരുന്നു…. ഈ അസുരൻ എന്നും ഈ പൊട്ടി പെണ്ണിന്റേത് ആയിരിക്കണേന്ന്………..

“ആരു….. ”

“മ്മ്…..”

“എന്താടി മിണ്ടാതെ.”

“ഹ്മ്മ്‌ച്ചും….”

“നൊന്തോ പെണ്ണെ..”

“ഹ്മ്മ്….”

പയ്യെ ഒന്ന് മൂളി.

പെട്ടെന്നവളെ താഴെ കിടത്തി മുകളിലായി കൈ കുത്തി നിന്നു കൊണ്ടു പേടിയോടെ ചോദിച്ചു.

“ശരിക്കും നൊന്തോ പെണ്ണെ…..”

ഒന്ന് ചിരിച്ചു….

“സോറി കണ്ണാ…..”

ആ വാർത്താനം കെട്ടാപ്പോൾ ചിരിയ വന്നേ.

ദേഹത്തോട്ട് വീണ്ടും ചേർത്തു പിടിച്ചു……

“പെണ്ണെ നീ ഇങ്ങനെ പിന്നെയും പിന്നെയും ചേർത്ത് പിടിച്ചാൽ നിക്ക് പലതും തോന്നുമെ…”

“ഛീ വഷളൻ…”

“അയ്യാ…. ആരാടി വഷളൻ എന്റെ പെണ്ണ് എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും.”

“ഓഹോ…..”

വീണ്ടും അവന്റെ കണ്ണുകൾ മറ്റെവിടോ ആണെന്ന് മനസ്സിലാക്കി…..

ഒരിക്കൽ കൂടിയവന്റെ പ്രണയത്തിൽ കുളിച്ചു……..

ഇനി ഒരിക്കലും വേറെ ഒന്നിലേക്കും ഒരു മടക്കമില്ല എന്നാ പോലെ….. അസുരന്റെ മുഴുവൻ പ്രണയവും ആദി താളമായി എന്നിൽ പെയ്തിറങ്ങി…….. ”

കാത്തിരിക്കണേ ❤❤

അഭിപ്രായങ്ങൾ കമൻ്റ് ചെയ്യണേ…

രചന : ആമ്പൽ സൂര്യ