നീ എന്തിനാ ഇങ്ങനെ വി, ഷമിക്കുന്നത്. നിന്നെ വേ, ണ്ടാത്തവനെ നിനക്ക് എന്തിനാ നന്ദാ… മ, റക്ക് നീ…

രചന : അനു. ആർ. രാജ്

“ഡീ മഞ്ജു, ഈ മാസം 28 ന് എന്റെ ശ്യാം ഏട്ടന്റെ കല്യാണം ആണ് കേട്ടോ”

“മോളെ നന്ദാ നിനക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ സന്തോഷത്തോടെ പറയാന്‍! ??”

അപ്പോൾ നിങ്ങൾ വിചാരിക്കും, അല്ലെ ഈ മഞ്ജു എന്താ ഇങ്ങനെ പറയുന്നത് ആ നന്ദ സ്വന്തം ഏട്ടന്റെ കല്യാണ കാര്യം പറയുകയല്ലെ? ഇതിന് ഇത്ര വിഷമിക്കാൻ എന്തിണ് ഉളളത് എന്ന് അല്ലെ?

അതേ ശ്യാം നന്ദനയുടെ സ്വന്തമായിരുന്നു

അവളുടെ മാത്രം ശ്യാം ഏട്ടൻ….

ശ്യാം നന്ദനയുടെ ശ്യാം ഏട്ടൻ.5 വര്‍ഷമായുള്ള സൗഹൃദം. ശ്യാമിന്റെ സംരക്ഷണത്തില്‍ അവള്‍ സുരക്ഷിതയായിരുന്നു. അത് കൊണ്ട്‌ തന്നെ നന്ദനയ്ക്ക് തന്റെ ഇഷ്ടം ശ്യാമിനോട് തുറന്നു പറയാന്‍ മടി ഉണ്ടായിരുന്നില്ല. പല തവണ ശ്യാം ഒഴിഞ്ഞു മാറി. ശ്യാമിന് അറിയാമായിരുന്നു ഒരു ദിവസം തന്റെ അമ്മ പറയുന്നത് അനുസരിക്കേണ്ടി വരുമെന്ന്, ആദ്യ പ്രണയ പരാജയത്തിൽ അമ്മയ്ക്ക് കൊടുത്ത വാക്കാണത്. നന്ദനയോടുളള ഇഷ്ടം മറച്ചു വെച്ച് കൊണ്ട്‌ അവളെ പറഞ്ഞ്‌ മനസ്സിലാക്കാൻ ശ്രമിച്ചു.

അവസാനം അവളെ കണ്ടില്ല ന് നടിക്കാൻ ശ്യാമിന് കഴിഞ്ഞില്ല… പിന്നെ അവന്‍ മാത്രമായിരുന്നു നന്ദനയുടെ ലോകം. ചെറിയ പിണക്കങ്ങളും ഇളക്കങ്ങളുമായി ഒന്നര വര്‍ഷം കടന്നു പോയി.

“നന്ദാ”

“ആ ഏട്ടാ, പറയ്”

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഒന്നും വേണ്ട എന്ന്”

“എന്തുണ്ടായി ഇപ്പോൾ?”

“ഞാൻ നേരത്തെ പറഞ്ഞില്ലേ ഒരു കുട്ടിയുടെ കാര്യം, എല്ലാരും കൂടി ചേര്‍ന്ന് അത് ഉറപ്പിക്കും”

“മ്”

” ഞാൻ ഒരുപാട്‌ പറഞ്ഞു നോക്കി മോളെ നിന്നെ കുറിച്ച്.. ആരും സമ്മതിക്കുന്നില്ല ജാതി പ്രശ്നം

” മ്”

“നീ എന്നോട് ക്ഷമിക്ക് മോളെ ”

” സാരമില്ല ഏട്ടാ ”

” നീ വിഷമിക്കരുത് പല തവണ നിര്‍ത്താം ന് ഞാൻ പറഞ്ഞത് അല്ലെ…? ”

” ശെരിയാ ഞാനാ വീണ്ടും….ഏട്ടൻ പൊയ്ക്കോളു ഞാൻ പ്രാര്‍ത്ഥിക്കാം.. വിഷമിക്കണ്ട ”

ഇപ്പോൾ നന്ദനയ്ക്ക് മനസ്സിലാകുന്നുണ്ട് താഴ്ന്ന ജാതിയില്‍ ഉള്ള ഒരു പെണ്ണ് ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്തതാണ് താൻ ആഗ്രഹിച്ചത് എന്ന് അത് കൊണ്ട്‌ തന്നെ തന്റെ വിഷമം ശ്യാമിനെ അറിയിച്ചിട്ടില്ല, വാശി പിടിച്ചു അവനെ കൂടെ നിർത്താൻ ശ്രമിച്ചിട്ടുമില്ല.

” നന്ദാ നീ എങ്ങനെ ആണ് ശ്യാമിനെ സ്നേഹിച്ചത് ന് എനിക്ക് അറിയാം മറ്റാരേക്കാളും”

“മറക്കാൻ കഴിയില്ലടീ ഏട്ടനെ എനിക്ക്, ഏട്ടനോട് ഒരു തരം ഭ്രാന്ത് ആരുന്നു എനിക്ക്”

“മ്”

“ഒരു പെണ്ണ് സ്നേഹിക്കുന്ന ആളിൽ നിന്ന് പ്രതീക്ഷിക്കുന്നത് സുരക്ഷിതത്വം ആണ്, ആ കാര്യത്തില്‍ ഞാൻ ഭാഗ്യവതി ആയിരുന്നു..

മോശമായ രീതിയില്‍ ഇത് വരെ എന്നെ ഒന്ന് നോക്കിയിട്ട് കൂടിയില്ല എന്റെ ഏട്ടൻ, അത് കൊണ്ട് തന്നെ ഏട്ടന്റെ കൂടെ നടക്കാന്‍ നിക്ക് ഒരു പേടിയും ഇല്ലായിരുന്നു,. ”

” മഞ്ചു, ഞാൻ ഏട്ടനോട് പൊയ്ക്കോളു ന് പറഞ്ഞപ്പോഴും എനിക്ക് ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഈ കല്യാണം വേണ്ട ന് ഏട്ടൻ പറയുമായിരിക്കും എന്ന്.. പക്ഷേ… ”

” പോട്ടെടീ. വിഷമിക്കണ്ട ”

” സാഹചര്യം ആയിരിക്കാം, എങ്കിലും ചിലപ്പോൾ തിരികെ വന്നാലോ എന്ന് കരുതി ഒരുപാട് തവണ ഞാൻ പിന്നെയും പിറകെ പോയി, ഞാൻ ചെയുന്നത് ഏട്ടനെ ഒത്തിരി വിഷമിപ്പിക്കുന്നുണ്ട് ന് മനസ്സിലായപ്പോള്‍ പിന്നെ ഞാൻ പോയിട്ടില്ല. ”

” മ്”

” സാരമില്ല, ഏട്ടൻ എന്നും സന്തോഷത്തോടെ കഴിഞ്ഞാല്‍ മതി ”

” മഞ്ചു, വേഗം വാ മുഹൂര്‍ത്തത്തിനു മുമ്പ് എത്തണം അവിടെ ”

” നന്ദാ, പോണോ നമുക്ക്? ”

” വേണം ”

” എന്തിനാ മോളെ, നിനക്ക് അത് സഹിക്കാന്‍ പറ്റുമോ? ”

” എനിക്ക് കാണണം വേഗം വാ ”

” ഇതെന്താ കയ്യില്‍ ഒരു പൊതി? ”

“സമ്മാനം. ഞാൻ നിന്റെ കൂട്ട് ആണോ.. കല്യാണത്തിന് വന്നത് അല്ലെ നീ പിശുക്കി”

” ആഹ് വരണം എന്ന് പോലും ഇല്ലായിരുന്നു. നിന്റെ നിര്‍ബന്ധത്തിന് വന്നതാ ഞാൻ… എന്നിട്ടാ സമ്മാനം!…”

“ഒരുപാട്‌ സമ്മാനങ്ങള്‍ വാങ്ങി കൊടുത്തിട്ടുണ്ട് ഏട്ടന്, അത് കിട്ടുമ്പോൾ ഏട്ടന്റെ മുഖത്തെ സന്തോഷം ഒന്നു കാണണം നീ.. വിലയുള്ളത് ഒന്നും വേണ്ട,വെറുമൊരു പേപ്പർ എങ്കിലും എനിക്ക് സമ്മാനമായി തന്നിരുന്നെങ്കിൽ ന് എല്ലാ പെണ്ണിനെ പോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. ഒരിക്കല്‍ എനിക്കായി രണ്ട് അരയന്ന പ്രതിമ വാങ്ങി വെച്ചിട്ടുണ്ട് ന് പറഞ്ഞായിരുന്നു… തന്നില്ല.. ഞാനും അത് പോലെ ഒരെണ്ണം വാങ്ങി ”

” മ്. വട്ട് തന്നെ ”

” ടി വേണ്ട, നമുക്ക് തിരികെ പോകാം നന്ദാ ”

” മഞ്ചു, നീ അടി വാങ്ങും… ഇങ്ങട്ട് വരാൻ”

“നല്ല ഓഡിറ്റോറിയം അല്ലെ, നന്നായി ആലങ്കരിച്ചിരിക്കുന്നു. ഏട്ടന് പൂക്കള്‍ ഒത്തിരി ഇഷ്ടമാ. നല്ല കുട്ടി അല്ലെ ഏട്ടന് നന്നായി ചേരും.. ഏട്ടൻ ഹാപ്പി ആ അല്ലെ.? ”

” മ് മതി. തിരികെ പോവാം.. എനിക്ക് ഇതൊക്കെ കണ്ടിട്ട് ദേഷ്യം വരുന്നു നന്ദാ”

” വേണ്ട ഏട്ടൻ വേറൊരാളുടെ സ്വന്തമാകുന്നത് കാണണം എനിക്ക് ”

” ഓഹ് ”

” ഏട്ടൻ എന്നെ നോക്കുന്നുണ്ടോ? ”

” ആ നിക്ക് അറിയില്ല”

” പോടീ കഴുതെ, എന്നെ തിരയുന്നുണ്ടാകും.”

“വാ സമ്മാനം , കൊടുത്തിട്ട് വരാം”

“കൺഗ്രാജുലേഷൻസ്”

“ശ്രുതി, ഇതെന്റെ ഫ്രണ്ട്സ് നന്ദന, മഞ്ചു.”

“താങ്ക്സ് ചേച്ചി” സമ്മാനം ശ്രുതിയുടെ കൈയിൽ കൊടുത്തു.

“നിനക്ക് മതിയായില്ലെ നന്ദാ? താലി കെട്ടുന്നത് കണ്ടല്ലോ. വാ ഇനി നമുക്ക് തിരികെ പോകാമല്ലോ?”

“ഏട്ടന്റെ സദ്യയും കൂടി കഴിക്കണം ”

” ഡി ആഹാരത്തിന് മുന്‍പില്‍ ഇരുന്നു കരയരുത് ”

” ആര് പറഞ്ഞു ഞാൻ കരഞ്ഞു എന്ന്? ”

“മതി നിർത്ത്, കുറെ നേരമായി ഞാനിത് സഹിക്കുന്നു. നീ ഉള്ളില്‍ കരയുന്നത് എനിക്ക് കാണാം. നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. നിന്നെ വേണ്ടത്തവനെ നിനക്ക് എന്തിനാ നന്ദാ???

മറക്ക് നീ

” ഒന്ന് പോടീ ഇത് ആനന്ദാശ്രുവാ”

” ഓഹ് പിന്നെ! എങ്കിൽ ആ ആശ്രു ഇനി പൊഴിക്കണ്ട.. അത് വീണാല്‍ അവന് ശാപമായി മാറും.

” ഇല്ല മഞ്ചു, ഇനി ഞാൻ കരയില്ല ഇതിന്റെ പേരില്‍… ഏട്ടൻ എന്നും സന്തോഷമായിരിക്ക ട്ടെ.

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അനു. ആർ. രാജ്


Comments

Leave a Reply

Your email address will not be published. Required fields are marked *