നിനക്കായ് തുടർക്കഥ ഭാഗം ഇരുപത്തിയഞ്ച് വായിക്കുക…

രചന: സ്വപ്ന മാധവ്

“ശാരി… ഒരു കട്ടൻ ” അടുക്കളയിലേക്ക് വന്നൊണ്ട് ഏട്ടൻ പറഞ്ഞു

“അതെന്തെ? പതിവില്ലാത്തതാണല്ലോ ” പച്ചക്കറി അരിഞ്ഞോണ്ടിരുന്ന അമ്മ കത്തി താഴെ വച്ചിട്ട് ചോദിച്ചു

” അത്…. മഴയല്ലേ…. അപ്പോൾ ഒരു കട്ടനും കുടിച്ചു മഴ ആസ്വദിക്കാം എന്ന് കരുതി… ” എന്നെ ഇടംകണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു

“മ്മ്മ്…. രണ്ടുദിവസം കഴിഞ്ഞു കോളേജിൽ പോകുമ്പോൾ ആസ്വദിക്കാൻ പറ്റിയില്ലെങ്കില്ലോ അല്ലേ മോനെ ” അമ്മ ഒരു പ്രേത്യക രീതിയിൽ പറഞ്ഞു

“ഞാൻ ഒന്നും പറഞ്ഞിട്ടില്ല…. ” ഏട്ടൻ മിണ്ടാതെ മുകളിൽ പോയി

” ഉണ്ടാക്കി കൊണ്ടുകൊടുക്ക് മോളെ…. ആദ്യയായിട്ട് ചോദിച്ചതല്ലേ ” അമ്മ ജോലി തുടർന്നു കൊണ്ടു പറഞ്ഞു

ചായയ്ക്കുള്ള വെള്ളം അടുപ്പിൽ വച്ചിട്ട് ജനൽ വഴി പുറത്തേക്ക് നോക്കി…. നല്ല മഴയാണ് തണുപ്പ് അരിച്ചു കേറുന്നു ശരീരത്തിൽ…..

തിളച്ച വെള്ളത്തിൽ ചായപൊടിയും പഞ്ചസാരയും ഏലവുമിട്ടു ചായ വാങ്ങി വച്ചു രണ്ടു ഗ്ലാസ്സിലേക്ക് ആക്കി മുകളിലേക്ക് പോയി

റൂമിൽ ഏട്ടനെ കണ്ടില്ല…. ബാൽക്കണിയിലെ വാതിൽ തുറന്നുകിടക്കുന്നു…. പിന്നെ അങ്ങോട്ടേക്ക് നടന്നു… മഴയും നോക്കി ചാരുകസേരയിൽ ഇരുന്നു എന്തോ ചിന്തയിലാണ് സർ…

“എന്താണ് സാറേ ഒരാലോചന? ” എന്റെ ശബ്‌ദം കേട്ടതും തിരിഞ്ഞു നോക്കി… കയ്യിലിരുന്ന ചായ വാങ്ങിയിട്ട് ഒരു പുഞ്ചിരി നൽകി

” ഞാൻ വെറുതെ ഓരോന്ന് ആലോചിക്കുവായിരുന്നു… അത് പോട്ടെ നീ ഇപ്പോ സർ എന്നല്ലേ വിളിച്ചേ? ” സംശയരൂപേണ എന്നെ നോക്കി

“അതേല്ലോ…. ഭരത് സർ… ” പറഞ്ഞിട്ട് ചിരിച്ചോണ്ട് നിന്നു

പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു ഏട്ടൻ വലിച്ചു… ഒട്ടും പ്രതീക്ഷിക്കാത്തൊണ്ട് നേരെ ഏട്ടന്റെ മടിയിൽ ലാൻഡ് ചെയ്തു

“ഒന്നൂടെ വിളിച്ചേ മോൾ ” ചെവിയുടെ അരികിലായി വന്നു പതുക്കെ പറഞ്ഞു … താടിരോമങ്ങൾ എന്റെ കഴുത്തിൽ കുത്തിയതും ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി

“എന്തെ വിളിക്കണില്ലേ… ” ഏട്ടന്റെ ശബ്‌ദം വീണ്ടും കാതിൽ പതിച്ചു… തലയുയർത്തി ഏട്ടനെ നോക്കിയപ്പോൾ ചുണ്ടിൽ കുസൃതി ചിരിയുമായി എന്നെ നോക്കുന്നു

ആ നോട്ടം താങ്ങാൻ ആകാതെ മഴയിലേക്ക് കണ്ണും നട്ടിരുന്നു.. ഏട്ടൻ എന്റെ കയ്യിൽ കൈ കോർത്തിരുന്നു… കട്ടനും കുടിച്ചു മഴയും നോക്കി ഇരുന്നു… രണ്ടാളും ഒന്നും മിണ്ടിയില്ല… ആ നിശബ്ദതയും ഒരു പ്രേത്യക സുഖം ആണ്

പതിയെ ആ നെഞ്ചിൽ ചാരി ഏട്ടന്റെ കൈകൾ എന്നെ ചുറ്റിപിടിച്ചു… കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച നോട്ടം എന്റെ നെഞ്ചിൽ തറഞ്ഞു… ഏട്ടന്റെ മുഖം എന്റെ നേർക്ക് വന്നു… ഞങ്ങൾ തമ്മിലെ അകലം കുറഞ്ഞു…… ഏട്ടന്റെ ചുടുനിശ്വാസം എന്റെ മുഖത്ത് തട്ടിയതും കണ്ണുകൾ അടഞ്ഞു…

“അമ്മേ… അച്ഛാ ”

മോളുടെ ഒച്ച കേട്ടു അകന്നു മാറിയ ഞങ്ങൾ കണ്ടത് വാതിൽ കണ്ണുപൊത്തി ചിരിച്ചോണ്ട് നിൽക്കുന്ന കുറുമ്പിയെയാണ്… ചായ ടേബിളിൽ വച്ചിട്ട് മോളെ പോയി എടുത്തു കവിളിൽ ഉമ്മ കൊടുത്തു

മോളെ അച്ഛന്റെ മടിയിൽ ഇരുത്തിയിട്ട് താഴേക്കു നടന്നു… ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി ഇരിക്കുന്ന ഏട്ടനെ കണ്ടു ചുണ്ടിൽ പുഞ്ചിരി വിടർന്നു

അടുക്കളയിൽ എത്തിയതും ഭാനു ഉണ്ടായിരുന്നു

“ഇന്ന് എന്താ ഏട്ടത്തി ലേറ്റ് ആയേ…? ” ആക്കി ചോദിച്ചു

“ഞാൻ ഏട്ടന് ചായ കൊടുക്കാൻ പോയതാ… ”

“ആഹാ… ഏട്ടന് പുതിയ ശീലങ്ങൾ ഒക്കെ തുടങ്ങിയല്ലോ അമ്മേ… ” അമ്മയെ നോക്കികൊണ്ട്‌ പറഞ്ഞു

” അത് ഞാനും ചോദിച്ചു… മഴ ആയോണ്ട് എന്നും പറഞ്ഞു അവൻ സ്ഥലം വിട്ടു ”

എന്നെ നോക്കി ഒന്ന് നന്നായി മൂളിയിട്ട് അവൾ പോയി

ഞാൻ അത് കാര്യമാക്കാതെ പണിയിൽ ഏർപ്പെട്ടു… കുറച്ചു കഴിഞ്ഞതും അച്ഛനും മോളും താഴെ എത്തി

എല്ലാരും കൂടെ ഭക്ഷണം കഴിച്ചു… മോളോടും സംസാരിച്ചും കളിപ്പിച്ചും ഭക്ഷണം കൊടുത്തു….

” ശാരി… എന്റെ ബാഗ് എവിടെ? ” രാവിലെ വിളി വന്നു ഏട്ടന്റെ

ഇന്ന് കോളേജ് തുറക്കുവാണ്.. അതിന്റെ അങ്കം ആണ് രാവിലെ തന്നെ

“അത് കബോർഡിൽ ഉണ്ട് ഏട്ടാ.. ” അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു

“കണ്ടില്ല ഇവിടെ ”

“നീ പോയി എടുത്തു കൊടുക്ക് മോളെ… ഇല്ലേൽ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കും ” ഏട്ടന്റെ ഒച്ച കേട്ടു അമ്മ പറഞ്ഞു

പിന്നെ റൂമിലേക്കു പോയി… അവിടെ ഒരുക്കത്തിൽ ആണ് കഥാനായകൻ … എന്ത്‌ ഒരുക്കമാണ് ചുമ്മാതല്ല എല്ലാ പെൺപിള്ളേരും ഇയാളുടെ വായിൽ നോക്കുന്നെ… ആത്മഗമിച്ചോണ്ട് അകത്തേക്ക് കയറി

“ദേ മനുഷ്യ ബാഗ് ഇവിടെ ഇരികുവല്ലേ… ഇതിനാണോ ഇങ്ങനെ നിലവിളിച്ചത് ” തലയിൽ കൈ വച്ചോണ്ട് ചോദിച്ചു

“അത് പിന്നെ ഉണ്ടല്ലോ ശാരി കൊച്ചേ… ” എന്നെ ഇടുപ്പിലൂടെ വട്ടം പിടിച്ചു

“ഏത് പിന്നെ ” ഇച്ചിരി കലിപ്പിൽ ചോദിച്ചു

“ഒന്ന് റൊമാന്റിക് ആയി വന്നതാ.. എല്ലാം നശിപ്പിച്ചു ” പിടി വിട്ടു പറഞ്ഞു

“ശോ… ആദ്യമേ പറയണ്ടായിരുന്നോ… ഞാൻ അറിഞ്ഞില്ലല്ലോ ”

“അറിഞ്ഞിരുന്നെങ്കിൽ? ” എന്റെ അടുത്തേക്ക് വന്നു ചോദിച്ചു

“ഇങ്ങോട്ട് വരില്ലായിരുന്നു… ” ചിരിച്ചോണ്ട് പറഞ്ഞു

“ഓഹ്… ” എന്നെ പുച്ഛിച്ചിട്ട് വീണ്ടും കണ്ണാടിയിൽ നോക്കി റെഡി ആകുവാണ്

“അതേ ഏട്ടാ… കെട്ടു കഴിഞ്ഞതാ ഓർമ വേണം… ചുമ്മാ അവിടെത്തെ പെൺപിള്ളേരെ വായിനോക്കികൾ ആക്കരുത്…. ”

“എന്നെ അവരു നോക്കട്ടെ… ” സൈറ്റ് അടിച്ചു കാണിച്ചോണ്ട് പറഞ്ഞു

ഒന്നും പറയാതെ മുഖം വീർപ്പിച്ചു തിരിഞ്ഞു നടന്നു… പെട്ടെന്ന് ഏട്ടൻ പിന്നിലൂടെ കെട്ടിപിടിച്ചു…

“പിണങ്ങി പോകാണോ ശാരി കൊച്ചേ? ” മുഖം തോളിൽ വച്ചു കൊണ്ടു ചോദിച്ചു

“എനിക്ക് ഒരു പിണക്കവുമില്ല… ” മുഖം തിരിച്ചു കൊണ്ടു പറഞ്ഞു

“നിന്നെ കുശുമ്പ് കേറ്റാൻ പറഞ്ഞതാടി… പിണങ്ങല്ലേ… ” എന്റെ കാതോരം ഏട്ടൻ പറഞ്ഞു

“നിന്റെ പിണക്കം ഞാൻ മാറ്റട്ടേ… ” ഒരു കള്ളച്ചിരിയോടെ ഏട്ടൻ അടുത്തേക്ക് വന്നൊണ്ട് ചോദിച്ചു

തിരിഞ്ഞു നോക്കിയതും ഏട്ടന്റെ നോട്ടം ചുണ്ടിലേക്കാണെന്ന് മനസിലായി…. അവിടെന്ന് ഓടി രക്ഷപെടാൻ നിന്ന എന്നെ ഏട്ടൻ ചുറ്റി പിടിച്ചു

ഏട്ടൻ പിടി മുറുക്കുന്നതോടൊപ്പം എന്റെ ഹൃയമിടിപ്പും വേഗത്തിലായി… ഇങ്ങനെ ആണേൽ ഞാൻ ഇപ്പോ അറ്റാക്ക് വന്നു വടിയാകുമല്ലോ…

“നോക്കിക്കേ… ” ഏട്ടന്റെ കൈ എടുത്തു നെഞ്ചിൽ വച്ചു ചോദിച്ചു

” ഇത് ഇപ്പോ പൊട്ടുമല്ലോ… പതുക്കെ മിടിക്കാൻ പറയു ഹൃദയത്തോട്… ” കള്ളച്ചിരിയോടെ ഏട്ടൻ പറഞ്ഞു

ഏട്ടന്റെ ചുണ്ടുകൾ എന്റെ ചുണ്ടിനു നേർക്ക് വന്നതും കണ്ണുകൾ കൂമ്പി അടഞ്ഞു… എന്റെ മനസ്സും ആ ചുംബനത്തെ സ്വീകരിക്കാൻ തയാറായിയിരുന്നു

“അച്ചേ…. ” വാതിൽക്കൽ നിന്ന് ലെച്ചു വിളിച്ചു

ഏട്ടൻ എന്നിലുള്ള പിടി വിട്ടു മാറി നിന്നു…
“എന്റെ കൊച്ചിന് എന്താ ടൈമിംഗ് ” ഏട്ടൻ പതുക്കെ പറഞ്ഞു

അത് കേട്ടതും ഞാൻ ചിരിക്കാൻ തുടങ്ങി…

“മോൾ ചിരിക്കണ്ട… ഇതിനുള്ള പലിശയും കൂട്ടുപലിശയും ചേർത്ത് തരും ഞാൻ ”

അതോടെ എന്റെ ചിരി നിന്നു… കണ്ണിറുക്കി കാണിച്ചിട്ട് മോളെ എടുത്തു ഏട്ടൻ

“എന്താ ലെച്ചുവെ? ” മോളെ കൊഞ്ചിച്ചോണ്ട് ഏട്ടൻ ചോദിച്ചു

“അമ്മമ്മ ദോശ ഏത്തുവച്ചു.. അച്ഛയെ വിളിച്ചോണ്ട് വരാൻ പറഞു ”

മോളുടെ കവിളിൽ ഉമ്മ കൊടുത്തു… മോൾ തിരിച്ചും ഏട്ടന് കൊടുത്തു…. രണ്ടാളും എന്നെ മൈൻഡ് ചെയ്യുന്നില്ല… ഞാൻ തിരിഞ്ഞു നടന്നതും ഏട്ടൻ കൈയ്യിൽ പിടിച്ചു നിർത്തി കവിളിൽ അമർത്തി മുത്തി….

എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… മോൾ കൈ കൊട്ടി ചിരിക്കുവാണ്… ബാഗും എടുത്തു താഴേക്ക് നടന്നു ഏട്ടൻ.. പിന്നാലെ ഞാനും

ഭക്ഷണം കഴിച്ചു എല്ലാരോടും പറഞ്ഞിട്ട് ഏട്ടൻ ഇറങ്ങി… ലെച്ചു മോൾ കരയാൻ തുടങ്ങി…. എങ്ങനെയൊക്കെയോ മോളെ പറഞ്ഞു സമാധാനിപ്പിച്ചു… ഏട്ടൻ കാറിൽ കയറി… കൺമുന്നിൽ നിന്ന് മറയുന്നത് വരെ ഞങ്ങൾ നോക്കി നിന്നു…

കുറച്ചു കഴിഞ്ഞു ഭാനുവും ഇറങ്ങി… ലെച്ചുനു ആരും കളിക്കാൻ ഇല്ലാത്തോണ്ട് എന്റെ ഒപ്പം അടുക്കളയിൽ വന്നു കളിച്ചോണ്ട് ഇരുന്നു

മോളുടെ കിച്ചൻ സെറ്റ് വച്ചു എന്തെക്കെയോ കാര്യമായിട്ട് ഉണ്ടാകുവാണ് മോൾ

“ലെച്ചുനു എന്നാ പോകേണ്ടത്? ”

“മറ്റന്നാൾ അമ്മേ… അന്നേ ഇവർക്ക് തുടങ്ങുകയുള്ളു… ”

ലെച്ചു ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു… അവളെ പറ്റി പറയുന്നേ എന്നു മനസിലായി…

“എന്താ അമ്മേ? ” എന്റെ മടിയിൽ വന്നു ഇരുന്നുകൊണ്ട് ചോദിച്ചു

“മോൾ സ്കൂളിൽ പോകുന്ന കാര്യം പറഞ്ഞതാ… ”

“മോൾക് പോണ്ട… ”

“മോൾക് പുതിയ ബാഗും, ഉടുപ്പും ഒക്കെ ഇട്ടു സ്കൂളിൽ പോകാലോ ”

അത് കേട്ടതും ആ കുഞ്ഞികണ്ണുകൾ വിടർന്നു

“ഹോയ്… മോൾ ചൂളിൽ പോകുലോ… ” പറഞ്ഞുകൊണ്ട് കളിക്കാൻ പോയി

സമയം എങ്ങനെയോ തള്ളി നീക്കി… ആരുമില്ലാത്തോണ്ട് ഒരു സുഖം ഇല്ലായിരുന്നു… ഭാനു ഇല്ലാത്തോണ്ട് മോളും അധികം കളിച്ചില്ല…

വൈകിട്ട് ആയതും ഭാനു എത്തി…

“ചിത്തേ…. ” വിളിച്ചോണ്ട് ലെച്ചു അവളുടെ തോളിൽ കയറി

“ചിറ്റ കുളിച്ചിട്ട് മോളോടൊപ്പം കളിക്കും… ഇപ്പോ താഴെ ഇറങ്ങിക്കെ ”

മനസില്ലാ മനസോടെ താഴെ ഇറങ്ങിയതും അമ്മ ചായ എടുത്തു വച്ചു… പിന്നെ അതിന്റെ പിന്നാലെ പോയി

കുറച്ചു കഴിഞ്ഞതും കാറിന്റെ ശബ്‌ദം കേട്ടു…
“അച്ഛാ ബന്നു ” എന്ന് വിളിച്ചോണ്ട് മോൾ മുന്നിലേക്ക് ഓടി

ബാഗ് കയ്യിൽ തന്നു ഏട്ടൻ മോളെയും എടുത്തു മുറിയിലേക്കു പോയി.. ഞാൻ ബാഗുമായി പിന്നാലെയും…

തുടരും….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കാതെ പോവല്ലേ…

രചന: സ്വപ്ന മാധവ്


Comments

Leave a Reply

Your email address will not be published. Required fields are marked *