ആത്മസഖി തുടർക്കഥയുടെ മൂന്നാം ഭാഗം വായിക്കുക…..

രചന : അശ്വനി

എന്തായാലും പറഞ്ഞതല്ലേ അനുസരിച്ചേക്കാം…. !!

മിററിൽ നോക്കി ഗൂഢമായി ചിരിച്ചു തിരിഞ്ഞു നടന്നു അവൻ വലിച്ചെറിഞ്ഞ സാരികയ്യിലെടുത്തു..

സാരി നല്ല വൃത്തിയായി പിൻ ചെയ്തു മുടി അഴിച്ചു കുളിപ്പിന്നൽ കെട്ടി സിന്ദൂരം ഒരു കട്ടിക്ക്തൊട്ടു അഞ്ചാറു വളയും നാഗപടം മാലയും കൂടി താലിയുടെ കൂടെ എടുത്തിട്ടു… വലിയ വട്ടപൊട്ടും കണ്ണൊക്കെ എഴുതി ലിപ് ബാം കൂടി തേച്ചു..

മ്മ്… കൊള്ളാം…തുളസി കതിർ കൂടി വേണായിരുന്നു.. ആ താഴേന്നു എടുക്കാം… !

മിററിനു മുന്നിൽ തിരിഞ്ഞും മറിഞ്ഞും സ്വയം ഭംഗി ആസ്വദിച്ചു നിന്നു എല്ലാം ഒന്നും കൂടിസെറ്റ് ആക്കി കുറച്ചു ചന്ദനവും തൊട്ടു ഹാൻഡ് ബാഗും എടുത്തു താഴേക്ക് ഇറങ്ങി….

എന്നെ കണ്ടപ്പോഴേ വനജ ആന്റി എണീറ്റു അടുത്തേക്ക് വന്നു തലയിൽ കൂടി ഒന്നുഴിഞ്ഞുനെറ്റിയിൽ വെച്ചു പൊട്ടിച്ചു…

“സുന്ദരിയായിട്ടുണ്ട്… ആരും കണ്ണ് വെക്കാതിരിക്കട്ടെ… ”

ആന്റി കയ്യിൽ പിടിച്ചു സന്തോഷത്തോടെ പറഞ്ഞു…

ശൊ.. നിക്ക് ബയ്യ.. !

ഒന്നു നിവർന്നു നിന്നു മുഖം ചരിച്ചു അലിഖിനെ നോക്കി.. എന്നെ കണ്ടതും കെട്ട്യോൻ അതാ ചാടി എണീറ്റു സ്‌പെക്സ് ഊരിയെടുത്തു കണ്ണ് തുറിച്ചു നോക്കുന്നു… ഞാൻ ഒറ്റപിരികം ചുളിച്ചു എങ്ങനെ ഉണ്ടെന്ന രീതിയിൽ നോക്കിയതും അവൻ പല്ല് കടിച്ചു വെട്ടി തിരിഞ്ഞുപുറത്തേക്ക് നടന്നു…

എന്നെ കൊണ്ട് ഇത്ര ഒക്കെയേ പറ്റൂ…. !

അവനെ പിരി കയറ്റി വിട്ടതിന്റെ സന്തോഷത്തിൽ എല്ലാവർക്കും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു മുറ്റത്തേക്ക് ഇറങ്ങി…

കാറിൽ ചാരി എന്നെ കൊല്ലാൻ ഉള്ള കലിയോടെ നിൽക്കുന്നവന്റെ അടുത്തേക്ക്സിറ്റ്ഔട്ടിൽ നിൽക്കുന്ന എല്ലാവരെയും കൈ വീശി കാണിച്ചു ഉത്സാഹത്തോടെ ഞാൻ ചെന്നു…

“പോവാം… ”

മുപ്പത്തിരണ്ട് പല്ലും വെളിയിൽ കാട്ടി ചോദിച്ചതും അവൻ പല്ലിറുമ്പി എന്റെ നേർക്ക് വന്നു…

“ആരെ കാണിക്കാൻ ആഹ്ടി ഈ കോലവും കെട്ടി എഴുന്നള്ളിയത്… ”

എന്ന് ചെവിയിൽ അടക്കം പറയുന്നത് പോലെ ചോദിച്ചതും ഞാൻ മെല്ലെ തിരിഞ്ഞു ഒന്നുനോക്കി..

എല്ലാരും അവിടെ തന്നെ നിന്ന് ഞങ്ങളെ രണ്ടു പേരെയും ചിരിയോടെ നോക്കിനിൽക്കുവാ..

“എന്താ… തുളസി കതിർ കൂടി വെക്കണം എന്നോ…അതിനെന്താ.. ഏട്ടൻ തന്നെ എടുത്തുചൂടി താ.. ”

എന്ന് കുറച്ചു ശബ്ദം കൂട്ടി നാണത്തോടെ അവന്റെ കയ്യിൽ പതിയെ അടിച്ചു കൊണ്ട്പറഞ്ഞതും അവൻ കണ്ണ് മിഴിച്ചു ഞാനോ എന്ന മട്ടിൽ എന്നെ നോക്കി…

“എടുത്തു വെച്ച് കൊടുക്ക് മോനെ… ”

അച്ഛമ്മ കള്ള ചിരിയോടെ പറഞ്ഞതും അവൻ മനസ്സില്ലാ മനസ്സോടെ മുറ്റത്തെ തുളസിതറയിൽ നിന്നും കതിർ പൊട്ടിച്ചു മുടിയിൽ വെച്ചു തന്നു.. ഹോ ഇപ്പോ ആ തിരുമോന്ത ഒന്നുകാണണം… ചോര തൊട്ടു എടുക്കാം…

“അച്ചമ്മേ… അച്ഛാ.. അമ്മാ.. ഞങ്ങൾ പോയിട്ട് വരാമേ… ”

കാറിന്റെ ഡോർ തുറന്നു കയറും മുൻപ് ഒരിക്കൽ കൂടി കൈ വീശി കാണിച്ചു…

“അക്കു.. പറഞ്ഞത് മറക്കണ്ട.. ”

എന്ന് അമ്മ വിളിച്ചു പറഞ്ഞതും അവൻ ഓക്കെ എന്ന് തലയാട്ടി.. എന്ത് മറക്കേണ്ടെന്നാ…ആലോചനയോടെ അമ്മായി അമ്മയേയും അവനെയും മാറി മാറി നോക്കി..

അപ്പോഴേക്കും അവൻ സീറ്റ് ബെൽറ്റ്‌ വലിച്ചിട്ടു…

“ഇനി നിന്നോട് സ്പെഷ്യൽ ആയി പറയണോ… സീറ്റ് ബെൽറ്റ്‌ ഇടടി… ”

എന്ന് ഒറ്റ അലറൽ… എന്റെ സ്വന്തം വീട്ടിലേക്ക് പോവുന്നത് കൊണ്ട് മാത്രം കൂടുതൽ വെറുപ്പിക്കാതെ ചുണ്ട് കോട്ടി കാണിച്ചു വേഗം സീറ്റ്‌ ബെൽറ്റ്‌ എടുത്തിട്ടു….

വീടിന്റെ മുന്നിലെ ആദ്യത്തെ വളവ് തിരിഞ്ഞതും അവൻ ഇൻഡിക്കേറ്റർ ഇട്ട് കാർ സൈഡ്ആക്കി നിർത്തി സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു ചാടി ഇറങ്ങി…

എന്റെ സൈഡിലെ ഡോർ തുറന്നു അന്തം വിട്ടിരിക്കുന്ന എന്നെ സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു മാറ്റി വലിച്ചു പുറത്തേക്കിറക്കി…

“നിന്നോട് ഞാൻ മലയാളത്തിൽ തന്നെ അല്ലെടി പുല്ലേ ഈ വേഷം കെട്ടി എന്റെ കൂടെ വരരുതെന്ന് പറഞ്ഞത്… ഒരുമാതിരി സീരിയൽ നടിമാരെ പോലെ ഒരു ലോഡ് സിന്ദൂരവും.. ”

എന്നൊക്കെ കിടന്നു കാറികൊണ്ട് കൈ ഉയർത്തി സിന്ദൂരം മായ്ക്കാൻ പോയതും ഞാൻ ആ കൈ പിടിച്ചു കത്തുന്ന കണ്ണോടെ അവനെ നോക്കി…

“Mr. Alekh jayanath.. you don’t know the value of one pinch of vermilion.. one pinch of vermilion isthe blessing of god.. one pinch of vermilion is the crown of a married women.. one pinch ofvermilion is the dream of every women… ”

എന്ന് ഉണ്ടക്കണ്ണും ഉരുട്ടി മുഖത്തു ഒരു ലോഡ് എക്സ്പ്രഷൻ ഒക്കെ ഇട്ടു എന്റെ കൈ തട്ടിതെറിപ്പിച്ചു കൊണ്ട് പറഞ്ഞു കാറിൽ ചാരി നിന്ന് പെണ്ണ് കിതയ്ക്കാൻ തുടങ്ങി..

ഈ ഡയലോഗ് ഞാൻ എവോടെയോ… 🙄

വായും പൊളിച്ചു ആലോചനയോടെ അവളെ തന്നെ തുറിച്ചു നോക്കി…

ഓം ശാന്തി ഓം… !

Ek chutki sindoor ഇംഗ്ലീഷ് വേർഷൻ…

ഭയങ്കരി…. !!

രണ്ടു കൈ കൊണ്ടും വാ പൊത്തി പിടിച്ചു നോക്കി പോയി അവളെ.. ഇതൊക്കെ എവിടുന്നുവരുന്നോ ആവോ…

“താൻ എന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ…ഉം… ”

എന്റെ തുറിച്ചു നോട്ടം കണ്ടിട്ടോ എന്തോ പെണ്ണ് കൈ രണ്ടും മാറിൽ കെട്ടി പുരികം പൊക്കിയും താഴ്ത്തിയും കളിച്ചുകൊണ്ട് ചോദിച്ചു…

പല ടൈപ്പ് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്..

ഓഖിയെക്കാളും വലിയ ദുരന്തത്തിനെ ഫസ്റ്റ് ടൈം കാണുവാ… !!

എന്ന് പിറു പിറുത്തു ശ്വാസം വലിച്ചു വിട്ടു നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ടിരുന്നു ഞാൻ അവളെ നോക്കി… ഇനിയെന്ത് പറയാൻ…

പറഞ്ഞാൽ തന്നെ ഇതിലും വലുത്കേൾക്കേണ്ടി വരും… ഹോ…

“കേറിയിരിക്കെടി… ”

എന്നെ തന്നെ കൂർപ്പിച്ചു നോക്കികൊണ്ടിരുന്ന അവളോട് പറഞ്ഞതും അത് കേൾക്കാൻ കാത്തിരുന്ന പോലെ പെട്ടെന്ന് കാറിൽ കേറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നു…

ഹോ എന്റെയൊരു ഗതികേട്…!

മനസ്സിൽ പ്രാകി നെറ്റിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് ഞാനും കാറിൽ കേറി ഇരുന്നു..അവളെ നോക്കിയതും പെണ്ണ് ഇളിച്ചു കാണിക്കുന്നു…

അവളുടെ അമ്മുമ്മേടെ പിഞ്ച്… ആ പല്ല് മുഴുവൻ അടിച്ചു കൊഴിക്കാൻ ഉള്ള ദേഷ്യത്തോടെ ഞാൻ വണ്ടി മുന്നോട്ട് എടുത്തു…

ഇടയ്ക്ക് മുഖം ചരിച്ചു നോക്കിയപ്പോ അവൾ സ്റ്റീരിയോയിൽ നിന്നുള്ള പാട്ടും കേട്ട് പുറത്തേക്ക് നോക്കി കാഴ്ചകൾ ഒക്കെ ആസ്വദിച്ചു ഇരിക്കുവാണ്..

ടൗണിൽ എത്തിയതും കാർ മാളിലേക്ക് കയറ്റിയത് കണ്ടു സംശയത്തോടെ അവൾ മുഖം ചരിച്ചു എന്നെ നോക്കി… ഞാൻ അത് മൈൻഡ് ചെയ്യാതെ പാർക്കിങ്ങിലേക്ക് കാർ കയറ്റിയിട്ടു…

“നിന്റെ വീട്ടുകാർക്ക് ഡ്രെസ്സോ സ്വീറ്റ്സോ ഒക്കെ മേടിക്കാൻ അമ്മ പറഞ്ഞു… ഇന്നാ കാർഡ്..പിൻ

മേടിച്ചിട്ട് വാ…30 മിനിറ്റ് ഉള്ളിൽ വന്നില്ലെങ്കിൽ ഞാൻ എന്റെ പാട് നോക്കി പോവും..

പറഞ്ഞില്ലെന്നു വേണ്ട… ”

ജീനിന്റെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു നെറ്റി ചുളിച്ചു നോക്കി ഇരിക്കുന്ന അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു…

“പോയാൽ ഞാൻ അമ്മയെ വിളിച്ചു താൻ എന്നെ വഴിയിൽ ഇറക്കി വിട്ടെന്ന് പറയും..സിംപിൾ.. ബാക്കി കിട്ടാൻ ഉള്ളത് അവിടുന്ന് മേടിച്ചോ… ”

എന്നു പുച്ഛത്തോടെ പറഞ്ഞു കാർഡ് കയ്യിൽ നിന്നും തട്ടി പറിച്ചു മേടിച്ചു സീറ്റ്‌ ബെൽറ്റ് ‌അഴിച്ചു ഡോർ തുറന്നു ഒറ്റ പോക്ക്… ശ്ശൊ തിരിച്ചു പറയാൻ നാക്ക് ചൊറിഞ്ഞു വന്നത് വേസ്റ്റ് ആയി…

പണ്ടാരം പോയിട്ട് മണിക്കൂർ ഒന്നു കഴിഞ്ഞു.. ഹോ ഇട്ടേച്ചും പോവാന്ന് വെച്ചാൽ അവളമ്മയെ വിളിക്കും… രണ്ടും കല്പ്പിച്ചു കാറിൽ നിന്നിറങ്ങി ഗ്രൗണ്ട് ഫ്ലോറിലേക്ക് കയറാൻ നിന്നതും സ്റ്റെപ് ഇറങ്ങി വരുന്ന ആളെ കണ്ടു ഞാൻ വാ പൊളിച്ചു പോയി…

സാരി ഒക്കെ ഉടുത്തു പോയ പെണ്ണ് boat നെക്ക് മോഡൽ ടോപ്പും സ്‌കിന്നി ഫിറ്റ്‌ ജീനും ഇട്ടു പക്കാ മോഡേൺ ആയി… ഹിപ്സ് ലെവൽ ഉണ്ടായിരുന്ന മുടി feather കട്ട്‌ അ^ടിച്ചു midബാക്ക് ലെങ്ത് ആക്കി ombre കളർ കൊടുത്തു…. ശെരിക്കും സൂപ്പർ ആയിട്ടുണ്ട്…. ടോട്ടൽലുക്ക്‌ തന്നെ മാറി…

“എങ്ങനുണ്ട്… ”

മുന്നിൽ വന്നു നിന്ന് പുരികം ചുളിച്ചു ഇളിച്ചു കൊണ്ട് ചോദിച്ചതും ഞാൻ പുച്ഛത്തോടെ ചിരിച്ചു…

സൂപ്പർ എന്നെങ്ങാനും അബദ്ധത്തിൽ പറഞ്ഞാൽ പോലും പെണ്ണിന്റെ അഹങ്കാരം കൂടി സഹിക്കേണ്ടി വരും…

“നല്ല ബെസ്റ്റ് കോലം… ”

ചുണ്ട് കോട്ടി പുച്ഛത്തോടെ പറഞ്ഞതും അവൾ എന്നെയൊന്നു അടിമുടി നോക്കി..

“തന്റെ ഒപ്പം നിൽക്കാൻ ഇത് തന്നെ ധാരാളം… ”

എന്ന് തിരിച്ചും പുച്ഛത്തോടെ പറഞ്ഞു കാറിനടുത്തേക്ക് നടന്നു കയ്യിലുള്ള ഷോപ്പർ മുഴുവൻ ബാക്ക് സീറ്റിലേക്ക് ഇട്ടു.. ഒരു നല്ല കാര്യത്തിന് പോയതായോണ്ട് തിരിച്ചു ചൊറിയാൻനിന്നില്ല…

വേഗം പോയി കാർ എടുത്തു..

എന്നാലും വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തനി നാടൻ ആയവൾ എന്തായിരിക്കും സ്വന്തംവീട്ടിലേക്ക് പോവുമ്പോ ഇങ്ങനെ ഒക്കെ makeover ചെയ്തത്….? !

കാർ ഓടിക്കുമ്പോഴും അത് തന്നെ ആണ് ആലോചിച്ചോണ്ടിരുന്നത്… മിററിൽ കൂടി അവളെ നോക്കിയപ്പോൾ എന്തൊക്കെയോ ആലോചിച്ചു ചിരിക്കുന്നു… സ്വയം തലയ്ക്കു അടിക്കുന്നു…

ആകെ മൊത്തം ഒരു വശപ്പിശക്…. വീട്ടിലേക്കുള്ള വഴി ആവും തോറും അവളുടെ excitement കൂടിക്കൊണ്ടേ ഇരുന്നു….

“അലേഖ്.. വെയിറ്റ്… ”

വീടിനു മുന്നിൽ എത്തിയതും സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു ഇറങ്ങാൻ പോയ അവനെ ഞാൻ കയ്യിൽ പിടിച്ചു നിർത്തി…..

അവൻ കയ്യിലേക്ക് നോക്കിയതും ഞാൻ നാക്ക് കടിച്ചു പെട്ടെന്ന് കൈ വിട്ടു…

“സോറി.. ഈ മുടി അഴിച്ചിടുമോ പ്ലീസ്‌.. ”

എന്ന് ഞാൻ വളരെ താഴ്മയായി അവന്റെ മുടിയിലേക്ക് ചൂണ്ടി കാണിച്ചു മാക്സിമം നിഷ്കുവായി ചോദിച്ചതും അവൻ മനസ്സിലാവാത്ത പോലെ നെറ്റി ചുളിച്ചു എന്നെ നോക്കി….

“ആക്ച്വലി you ലുക്ക് so ഹോട് ഇൻ ലൂസ് ഹെയർ…ട്രസ്റ്റ്‌ മി.. . ”

എന്നൊക്കെ അവന്റെ തോളിൽ തട്ടി തള്ളി മറിച്ചതും അവൻ നെഞ്ചിൽ കൈ കെട്ടി എന്നെ ചുഴിഞ്ഞു നോക്കി….

” റിയലി…? ”

അവൻ സ്‌പെക്സ് കണ്ണിൽ നിന്ന് എടുത്തു മാറ്റി ചോദിച്ചതും ഞാൻ ഉത്സാഹത്തോടെ ചിരിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി…

പൊക്കൽ ഏറ്റെന്ന് തോന്നുന്നു… !

ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് നോക്കിയതും അവനൊരു ലോഡ് പുച്ഛം പാസ്സാക്കി സ്‌പെക്സ് തിരിച്ചു കണ്ണിൽ തന്നെ വെച്ച് ഡോർ തുറന്നു പുറത്തിറങ്ങി…

ചമ്മിപോയി… !😒

മുഖം വീർപ്പിച്ചു വെച്ചു ഞാനും ഇറങ്ങി…

അപ്പോഴേക്ക് അവൻ ഷോപ്പർ എല്ലാം എടുത്തുകയ്യിൽ പിടിച്ചു… സിറ്റ് ഔട്ടിൽ ആരെയും കാണാതെ വന്നപ്പോൾ ഞാൻ നേരെ പോയി കാളിങ് ബെൽ അടിച്ചു വെറുപ്പിച്ചു… പണ്ടേ ഉള്ള ശീലം ആണ് ആരെയെങ്കിലും കാണുന്നത് വരെ കാളിങ് ബെൽ അടിച്ചോണ്ട് നിൽക്കുക എന്നത്..

“ഹോ ചെവി അടിച്ചു പൊട്ടിക്കുമോ നാശമേ… ”

കൈ നിറയെ കവർ ഉള്ളത് കൊണ്ട് ചെവി പൊത്തി പിടിക്കാൻ ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ അലേഖ് ഉച്ചത്തിൽ ചോദിച്ചു… ഞാനൊരു വളിച്ച ചിരിയോടെ അവന്റെ കയ്യിൽനിന്ന് കുറച്ചു കവർ മേടിച്ചു…

“ദാ വരുന്നു മോളെ… ”

അമ്മയുടെ തേനും പാലും ഒഴുക്കിയുള്ള മോളെ വിളി കേട്ടതും ഞാനൊന്ന് പകച്ചു…

സാധാരണ വരുന്നെടി മൂദേവി എന്ന് പറയുന്ന അമ്മ ആണ്…മരുമോന്റെ മുന്നിൽ നല്ല പിള്ള ചമയുവാ..

ഹും… എന്നൊക്കെ പിറുപിറുത്തു കൊണ്ട് അലേഖിനെ നോക്കി ചിരിച്ചു…

സാരിത്തുമ്പിൽ കൈ തുടച്ചു കൊണ്ട് അമ്മ മനോഹരമായ ചിരിയോടെ വാതിലിൽ പ്രത്യക്ഷപ്പെട്ടു….

ഞങ്ങളെ രണ്ടു പേരെയും കണ്ടതും അമ്മയുടെ മുഖം പ്രേതത്തെ കണ്ടത് പോലെ വിളറി… രണ്ടു പേരെയും അടിമുടി സ്കാൻ ചെയ്യാൻ തുടങ്ങി..

“എടി അസത്തെ… ഏതാവനാടി ഇത്… ”

എന്ന് പാഞ്ഞു വന്നു എന്റെ കരണകുറ്റി നോക്കി പൊട്ടിച്ചു അലറിയതും കവിളിൽ കൈവെച്ച് അന്താളിപ്പോടെ ഞാൻ അമ്മയെ നോക്കി…

“അയ്യോ എന്റെ ദൈവമേ… ഞങ്ങൾ ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്തുനോക്കും…അയ്യോ

എന്നൊക്കെ കാറി പൊളിച്ചു അമ്മ നെഞ്ചിൽ ആഞ്ഞടിച്ചു കരയാൻ തുടങ്ങി…

അടിപൊളി… അമ്മയ്ക്ക് ആളെ മനസ്സിലായില്ല…

സത്യത്തിൽ അടി കിട്ടിയ വേദനയൊക്കെ പമ്പ കടന്നു ചിരിക്കാതിരിക്കാൻ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു….

എന്നേക്കാൾ കഷ്ടം ആയിരുന്നു അലേഖിന്റെ അവസ്ഥ…കരയണോ ചിരിക്കണോ എന്നറിയാതെ അവൻ മിഴിഞ്ഞ കണ്ണോടെ എന്നെ നോക്കി…

എങ്ങനെ മാറാതിരിക്കും… ഇന്നലെ കസവിന്റെ കുർത്തയും മുണ്ടും ഒക്കെ ഉടുത്തു മുടി എന്തൊക്കെയോ ചെയ്ത് ഒതുക്കി വെച്ചു കയ്യിൽ ഒരു ഗോൾഡൻ ബ്രേസ്‌ലെറ്റും വാച്ചും മാത്രം ഇട്ടു അസ്സൽ മലയാളി നവവരനായി മണ്ഡപത്തിൽ ഇരുന്ന കക്ഷി ഇന്നിതാ ഓട്ടവീണ ടീഷർട്ടും കീറി പറഞ്ഞ ജീൻസും ഇട്ട് ഹിപ്പി ഹെയറുമായി നിൽക്കുന്നു…

അതുംകൂടാതെ കഴുത്തിൽ രണ്ടു ചെയിനും കയ്യിൽ ലെതർ ബ്രേസ്‌ലെറ്റും വിരലിൽ റിങും ഒക്കെയിട്ട് ഫ്രീക്കൻ ലുക്കിൽ…

“ആന്റി.. ഇറ്റ്സ് മി.. അലേഖ്… ”

അലേഖ് കവർ സൈഡിൽ വെച്ചു വേഗം പോയി അമ്മയുടെ കയ്യിൽ പിടിച്ചു പറഞ്ഞു.. അത്കേട്ടതും അമ്മ പിടിച്ചു കെട്ടിയ പോലെ കാറൽ നിർത്തി കണ്ണ് മിഴിച്ചു അവനെ നോക്കി….അവൻ പല്ലിളിച്ചു കാട്ടി അതേ എന്ന് വീണ്ടും വീണ്ടും തലയാട്ടി കൊണ്ടിരുന്നു..

അമ്മ തല തിരിച്ചു ആണോ എന്ന മട്ടിൽ നോക്കിയതും ഞാനൊന്ന് പല്ലിളിച്ചു കാണിച്ചു…പെട്ടെന്ന് അമ്മ എന്റടുത്തോട്ട് വന്നു നിന്ന് മുടി പിടിച്ചു നോക്കാൻ തുടങ്ങി…

“നിന്റെ മുടി എന്താ ഇങ്ങനെ… ”

അമ്മ വീണ്ടും കണ്ണ് തള്ളിച്ചു..

“അത് അമ്മേ ഏട്ടന് ഇങ്ങനെ ഒക്കെ ആണ് ഇഷ്ടം.. അമ്മയല്ലേ പറഞ്ഞത് ഇനി മുതൽ ഭർത്താവ് ആണ് എല്ലാം.. അദ്ദേഹത്തിനെ അനുസരിക്കണം എന്നൊക്കെ… ഏട്ടൻപറഞ്ഞപ്പോ എങ്ങനെയാ പറ്റില്ലെന്ന് പറയുവാ…”

അമ്മയുടെ സാരി പിടിച്ചു വിരലിൽ ചുറ്റി കളിച്ചു കൊണ്ട് നിഷ്കളങ്കതയോടെ പറഞ്ഞതും അമ്മ കണ്ണ് തുറിച്ചു എന്ന് മുതലാ എന്റെ മോൾക്ക് ഇത്രയ്ക്ക് അനുസരണ ശീലം കിട്ടിയതെന്ന മട്ടിൽ ഒരു നോട്ടം…

ഞാൻ ചുണ്ട് പിളർത്തി പാവത്തിനെ പോലെ മുഖം കുനിച്ചു ഒളികണ്ണിട്ട് അലേഖിനെ നോക്കി…

അവന്റെ കണ്ണ് രണ്ടും ഇപ്പോ വീഴാൻ റെഡി ആണെന്നും പറഞ്ഞു നിൽക്കുവാ.. ഹി.. ഹി…

അമ്മ നെടുവീർപ്പിട്ടു ഞങ്ങളെ രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു തിരിഞ്ഞു നടന്നു…

“ഡീ… ആരാടി നിന്നോട് ഹെയർ കട്ട് ചെയ്യാൻ പറഞ്ഞത്… ”

അമ്മ പോയെന്ന് കണ്ടതും അലേഖ് പാഞ്ഞു വന്നു കയ്യിൽ കേറി പിടിച്ചു അവന് അഭിമുഖമായി നിർത്തി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.. ഞാൻ ഒന്നു ചിരിച്ചു അവന്റെ കൈവിടുവിച്ചു…

“കൂൾ ഡൗൺ മാൻ… ദോ ഇപ്പോ നെടുവീർപ്പിട്ടു പോയ അമ്മയില്ലേ… പണ്ട് ഞാൻ മുടിയുടെ തുച്ചു വെട്ടിയത് ഒരിത്തിരി കൂടി പോയതിന് ആ കാണുന്ന പേരയുടെ തണ്ട് വെട്ടി ഈ വീട് മാത്രം അല്ല..

അപ്പുറത്തെ അഹമ്മദിക്കയുടെ വീട് വരെ ചുറ്റിച്ച അമ്മയോട് ഒരു സ്മാൾ റിവെഞ്ചു ചെയ്തതല്ലേ….

ഭർത്താവ് അങ്ങനേ ഇങ്ങനെ എന്നൊക്കെ ഉള്ള ആറ്റം തള്ള് ആയിരുന്നു രണ്ടു ദിവസം മുൻപ്.. so അതേ ഭർത്താവ് പറഞ്ഞു.. ഞാൻ അനുസരിച്ചു…സിംപിൾ… ”

എന്നൊക്കെ വിജയിച്ചവന്റെ ചിരിയോടെ വടക്കേ പറമ്പിലെ പേര മരം ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…

“അപ്പോ ഈ ഡ്രസ്സിങ്… ”

അലേഖ് മുഖം ചുളിച്ചു അടിമുടി ഒന്നു നോക്കി കൊണ്ട് ചോദിച്ചു..

“അതോ… അത് പണ്ട് കോളേജിന്ന് ടൂർ പോവാൻ വേണ്ടി പുതിയ ഡ്രസ്സ്‌ വേണം എന്ന് പറഞ്ഞപ്പോൾ 4 ദാവണി മേടിച്ചു കൊണ്ട് വന്ന അച്ചനോടുള്ള റിവെഞ്ച്… ”

കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞതും അലേഖ് തലയ്ക്കു കൈ കൊടുത്തു…

“ഈസി മാൻ… തന്നെ കൊണ്ട് ഇനിയും ആവശ്യങ്ങൾ ഉള്ളതാ ഭർത്തു… so അന്തർ ചലോ… ”

തുടരും..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അശ്വനി