എനിക്ക് വേണ്ട ഈ വിവാഹം… അമ്മ എന്ത് പറഞ്ഞാലും എന്റെ മനസ്സ് ഇനി മാ- റില്ല…

പുനർജ്ജന്മം

രചന : മനു മാധവ്

“എനിക്ക് വേണ്ട ഈ വിവാഹം… അമ്മ എന്ത് പറഞ്ഞാലും എന്റെ മനസ്സ് ഇനി മാറില്ല.. വിഷ്ണു കർശനമായി അമ്മയോട് പറഞ്ഞു.

” വീട്ടിലിരുന്നാൽ എനിക്ക് ഇനി ഭ്രാന്ത് പിടിക്കും. ഞാൻ പോകുവാ എവിടേക്കെങ്കിലും എനിക്ക് ഇപ്പോൾ വേണ്ടത് കുറച്ച് മനസമാധാനം ആണ്.

“മോനെ നിന്റെ വിഷമം അമ്മക്ക് മനസിലാകും നിനക്ക് ഇപ്പോൾ വേണ്ടത് ഒരു പുതിയ ജീവിതമാണ്.

അവളെ ഓർത്ത് എപ്പോഴും മുറിക്കുള്ളിൽ ഇങ്ങനെ ചടഞ്ഞുകൂടി ഇരുന്നാൽ എങ്ങനാ. സംഭവിക്കാൻ പാടില്ലാത്തതു നടന്നു. ഇനി അതിനെ കുറിച്ചോർത്തു ദുഃഖിചിരിന്ന് “ന്റെ മോൻ ജീവിതം കളയരുത്.

“രമണിയമ്മ പറയുന്നത് കേട്ടപ്പോൾ തളർന്നിട്ടെന്നപോലെ ഭിത്തിയിലേക്കു ചാരി കണ്ണടച്ചു നിന്നിരുന്ന വിഷ്‌ണുവിന്റെ അടഞ്ഞ കൺപോളക്കിടയിലൂടെ കണ്ണീർ പൊടിഞ്ഞു വരുന്നത് രമണി അമ്മ കണ്ടു.

” വിഷ്‌ണു ദീർഘനിശ്വാസം ചെയ്തു തല ഇരുവശത്തേക്കും തിരിച്ചു. “ന്റെ മോൻ സങ്കടപെടരുത് എല്ലാം വിധിയാണന്നു കരുതി നീ സമാധാനിക്കുവാ നീ ഇങ്ങനെ തുടങ്ങിയാൽ അമ്മ പിന്നെ എന്താ ചെയേണ്ടത് ?.”ന്റെ മോന് ഒരു ജീവിതം വേണ്ടയോ രമണിയമ്മ വിലപിച്ചുകൊണ്ടു റൂമിൽ നിന്നും പുറത്തേക്കു പോയി.

“അമ്മ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ പതിഞ്ഞപ്പോൾ തന്റെ മനസ്സിനെ പിടിച്ചു നിർത്താൻ വിഷ്ണുവിന് കഴിഞ്ഞിരുന്നില്ല.

“നിറഞ്ഞ കണ്ണുകളുമായി ചുവരിൽ തൂക്കി ഇട്ടിരുന്ന തന്റെ വിവാഹ ഫോട്ടോ കൈയിൽ എടുത്ത് അതിൽ കുറെ നേരം നോക്കി നിന്നപ്പോൾ വിഷ്‌ണുവിനു സംഭവിച്ചത് എല്ലാം വീണ്ടും മനസ്സിലേക്ക് കടന്ന് വന്നു.

“കോളേജിൽ പഠിക്കുന്ന കാലത്താണ് വിഷ്ണുവും അലീനയും തമ്മിൽ പ്രണയമെന്ന വികാര അനുഭുതിലേക്കു അവർ ഇടം പിടിച്ചത്.

“ഇണപിരിയാത്ത ആ യുവ മിഥുനങ്ങളെ കാണുപ്പോൾ ആ ക്യാമ്പസിലുള്ള സഹപാടികൾക്കു പോലും അസൂയ മാത്രം ആയിരുന്നു.

“പഠനം കഴിഞ്ഞു കോളേജിന്റെ പടി ഇറങ്ങുമ്പോഴും അവരുടെ സ്നേഹം തുടർന്നുകൊണ്ടിരുന്നു.

വിഷ്ണുവും അലീനയും തമ്മിൽ ഉള്ള പ്രണയം വീട്ടുക്കാര് അറിയാൻ ഇടയായപ്പോൾ ആ ബന്ധത്തെ ഇരുവീട്ടുകാരും എതിർത്തിരുന്നു .

“വിഷ്ണു മോനെ വാതിൽ തുറക്കട അമ്മയാണ്. അവൻ സംശയിച്ചു നിൽക്കെ വീണ്ടും വാതിൽ മുട്ടുന്ന ശബ്ദം കേട്ട് ദേഷ്യത്തോടെ വാതിൽ വലിച്ചു തുറന്നു.

“കൈയിൽ ഒരു ഗ്ലാസിൽ ചായയുമായി മുന്നിൽ അമ്മ. അമ്മയുടെ മുഖത്തെ ചിരിയും സൗമ്യമായ സംഭാഷണവും കേട്ടപ്പോൾ ആ ദേഷ്യം വിഷ്ണുവിന്റെ മനസ്സിൽ നിന്നും തന്നെ പോയി.

” അമ്മേ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്?.

“എന്താ! മോനെ?

” ഞാൻ അലീനെ സ്നേഹിച്ചത് ജാതിയും മതവും നോക്കിയല്ല . ഞാൻ അവളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. അച്ഛനെ കൊണ്ട് അമ്മ സമ്മതം മേടിച്ച് തരണം. അച്ഛന്റെ വാശി കൊണ്ട് എനിക്ക് അലീനെ വേണ്ടാന്ന് വക്കാൻ കഴിയില്ല.

“നിനക്ക് മനസ്സിലാവില്ല കുട്ടീ… നിനക്കെന്നല്ല നിന്റെ പ്രായത്തിലുള്ള ഒരാൾക്കും അത് മനസ്സിലാവില്ല.

നിങ്ങൾ വളർന്ന് ആ സ്ഥാനത്തെത്തണം അപ്പോഴേ മനസിലാകൂ അച്ഛനമ്മമാർക്ക് നിങ്ങളിൽ ഉള്ള പ്രതിക്ഷ എത്രത്തോളം ഉണ്ടാകുമെന്ന്.

” അമ്മയുടെ വാക്കുകൾ മനസ്സിനെ ഒന്ന് കോരിത്തരിപ്പിച്ചെങ്കിലും ഒന്നും എതിർത്തു പറയാൻ തോന്നത് വിഷ്ണു അമ്മയെ തന്നെ തുറിച്ചു നോക്കി.

“മോനെ വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രം അല്ല. രണ്ടു കുടുംബങ്ങൾ കുടിയുള്ളതാ. ആദ്യം എന്റെ മോന് അത് മനസ്സിലാക്കണം.

“അവളെ സ്നേഹിച്ചത് ജാതിയോ പണമോ നോക്കിയല്ലന്ന് അമ്മക്ക് അറിയാം.

“ഞാൻ ഇപ്പോൾ എന്താ! വേണ്ടത് അമ്മ പറ?.

” അലീനയുമായുള്ള ബന്ധം ഞാൻ ഉപേക്ഷിക്കണം അമ്മയ്‌ക്കതല്ലേ വേണ്ടു ?

“”രമണിയമ്മയുടെ കണ്ണുകളിൽ ഭീതി ഉണർത്തി. എന്റെ ഭഗവാനെ കൃഷ്ണ …. എന്റെ മോന്റെ മനസ്സിൽ നല്ലതു തോന്നിക്കണേ മൂകം പ്രാത്ഥിച്ചു.

” പല പ്രശ്നങ്ങൾ ഉണ്ടായിട്ടും ഏതോ മുൻജന്മ സുഹൃദം പോലെ അവരുടെ സ്നേഹതിന്ന് മുൻപിൽ ഇരു വീട്ടുക്കാരുടെയും സമ്മതത്തോടെ വിവാഹം എന്ന കരാറിൽ അവർ ഒപ്പ് വച്ചു.

” വിവാഹം കഴിഞ്ഞു മാസങ്ങൾക്ക് ശേഷം ആണ് അത് സംഭവിച്ചത്. തന്റെ പ്രിയതമക്ക് മേടിച്ചു കൊടുത്ത ടുവീലറിൽ അവൾ യാത്ര ചെയ്യുമ്പോൾ എതിരെ ചിറിപ്പാഞ്ഞു വന്ന ടിപ്പർ ലോറി ഇടിച്ചു മരണത്തിലേക്ക് അവളെ കൊണ്ടുപോയത് ഒരു തീരാ ദുഃഖമായി ഇന്നും വിഷ്‌ണുന്റെ മനസ്സിനെ നുള്ളി നോവിക്കുന്നു.

“രണ്ട് വർഷങ്ങൾക്കു ശേഷം, അമ്മ വീണ്ടും ഒരു വിവാഹത്തെ കുറിച്ചുപറയുമ്പോൾ. അവൾ ഇല്ലാത്തൊരു ജീവിതം എനിക്ക് ഇനി വേണ്ടന്ന തീരുമാനമാണ് വിഷ്ണുവിന്റെ മനസ്സിൽ.

ഇന്ന് അവൾ മരണപെട്ടതിന്റ ഓർമ്മ ദിവസമാണ് തന്റെ പ്രിയതമയുടെ കല്ലറയിൽ അവൾക്കായി കത്തിച്ചു വച്ച മെഴുകുതിരിക്ക് മുമ്പിൽ പോയി അവളുടെ ആത്മാവിനു നിത്യശാന്തി കിട്ടാൻ പ്രാത്ഥിക്കുമ്പോൾ ഒന്ന് മാത്രം വീണ്ടും മനസ്സിൽ ആഗ്രഹിക്കുന്നു അവൾക്ക് ഇനി ഒരു പുനർജ്ജന്മം ഉണ്ടായിരുന്നുവെങ്കിൽ…….

ശുഭം……

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മനു മാധവ്