ദേവരാഗം നോവലിൻ്റെ ഭാഗം 31 വായിക്കുക…..

രചന : ദേവിക

ചാരുവിനോട് ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു നാളുകൾ നീക്കി എങ്കിലും അവൾക്ക് പോലും ആ പ്രതീക്ഷ മങ്ങിയിരുന്നു..വീണ്ടും പറ്റിച്ചോ എന്ന് വരെ അവൾ ചിന്തിച്ചു…ആളുകളുടെ ഓരോ കളിയാക്കലും കൂടി തുടങ്ങിയിരുന്നു…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

വളരെ സതോഷത്തോടെ ആയിരുന്നു ഈശ്വർ നാട്ടിലേക്ക് തിരിച്ചത്…. ഒരിക്കലും എനിക്ക് കിട്ടില്ല എന്ന് വെച്ച സന്തോഷം ആണു യാമിനിയും എന്റെ കുഞ്ഞും…. അവരെ വരവേൽകാൻ വേണ്ടി വിടു തന്നെ എനിക്ക് ഒരു കൊട്ടാരം ആകണം ആയിരുന്നു… അവിടെ എത്തിയെപ്പോഴേക്കും രാത്രി ആയിരുന്നു…വീട്ടിൽ കൂടി നിൽക്കുന്ന ആളുകളെ കണ്ടതും അവന്റെ മനസ് ആളി…….

ഒടുകയായിരുന്നു വിട്ടിലേക്ക് ഈശ്വർ.. വയ്യാതെ കിടക്കുന്ന അമ്മയെ ദേഷ്യത്തോടെ സംസാരിച്ചിട്ട് ആയിരുന്നു അന്ന് ഈശ്വർ ആ പടി ഇറങ്ങിയത്..

അവന്റെ മനസ്സിൽ പല ചിന്തകളും വന്നു പോയി….

അകത്തു കേറിയതും കണ്ടു വെള്ള പുതച്ചു കിടക്കുന്ന ശരീരത്തെ…. തൊട്ടു അടുത്ത് ശബ്ദം പോലും വരാതെ എങ്ങി എങ്ങി കരയുന്നുണ്ടായിരുന്നു അമ്മ…..

അച്ഛൻ…ഈശ്വർ ഒന്നു വിങ്ങി പൊട്ടി കരയാതെ അച്ഛന്റെ ബോഡിയിൽ നോക്കി നിന്നു….അടുത്ത് നിൽക്കുന്നവർ പറയുന്നുണ്ടായിരുന്നു ആക്‌സിഡന്റ് ആണെന്ന്… പോലീസും ആ സമയം കൊണ്ടു അവിടേക്ക് വന്നിരുന്നു.

ഏട്ടാ….. ഏട്ടൻ എവിടെയായിരുന്നു….എത്ര വട്ടം വിളിചിരുന്നു….. ഏട്ടനെ കാണാതെ ആയപ്പോൾ ഞങ്ങൾ.,.. കർമ്മങ്ങളിലേക്ക് കടക്കയിരുന്നു….

രണ്ടു ദിവസം വെല്ലിച്ചൻ ICU കിടന്നിരുന്നു ഇന്ന് രാവിലെ ആണു…. ഏട്ടനെ കുറെ വട്ടം ചോദിച്ചിരുന്നു…. ഞാനും അച്ഛനും എല്ലാവരും ഒരുപാട് ഏട്ടനെ വിളിച്ചിരുന്നു…ഏട്ടൻ ഇത്രയും നാൾ എവിടെയായിരുന്നു….. കേശവ് ഈശ്വരിനോട് ചോദിച്ചു കൊണ്ടിരുന്നു… പക്ഷെ അവൻ അപ്പോഴും അച്ഛന്റെ മുഖത്തു നോക്കി നിൽക്കയിരുന്നു…

അച്ഛന് വേണ്ടി കർമങ്ങൾ ചെയ്യുമ്പഴും ഈശ്വറിന്റെ കൈകൾ വിറക്കുകയായിരുന്നു…. അമ്മ അവനെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല അതു ആയിരുന്നു അവനെ കൂടുതൽ തളർത്തിയിരുന്നതു…

എല്ലാവരും ഈശ്വറിനെ കുറ്റപെടുത്തിയിരുന്നു….

കർമ്മങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും പോയിരുന്നു……

വിട്ടിൽ ആകെ ഒരു ശൂന്യം മാത്രം ആയിരുന്നു…

എല്ലാവരും ഉണ്ടായിട്ടും അവൻ ഒറ്റപെട്ട പോലെ തോന്നി..

അവന്റെ റൂമിൽ ചെന്നു അവൻ ഓരോ സാധനങ്ങളും വലിച്ചു എറിഞ്ഞു കൊണ്ടിരുന്നു.. അവൻ അവനെ മുറിവേൽപ്പിച്ചു.. അവൻ ഒരിക്കലും അച്ഛൻ പറയുന്നത് കേട്ടിയിരുന്നില്ല… ചില സമയങ്ങളിൽ അച്ഛന് നേരെ കൈ ഓങ്ങിയിട്ട് ഉണ്ടായിരുന്നു…

ഒരു നല്ല ഒരു മകൻ ആവാൻ പോലും എനിക്ക് പറ്റിയില്ലല്ലോ അച്ഛാ.. .എന്നോട് എന്നോട് ഷെമിക്ക്……

ഈശ്വർ തല മുടിയിൽ പിടിച്ചു വലിച്ചു കട്ടിലിന്റെ താഴെ ഇരുന്നു…… അച്ഛന്റെ ഓർമകൾ അവനിൽ വന്നു മൂടുമ്പോൾ അവൻ എല്ലാം മറന്ന് കണ്മുന്നിൽ കണ്ട സാധനങ്ങൾ വലിച്ചു എറിഞ്ഞു….,

ഒറ്റക്ക് ആ മുറിയിൽ അവൻ കഴിയുമ്പോ ഈശ്വർ..ഈശ്വർ അല്ലാതെ ആയി മാറുകയായിരുന്നു….

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

ഈശ്വർ ഇനി വരില്ല എന്ന് യാമിനി അവൾ അവളുടെ മനസിനെ തന്നെ പറഞ്ഞു പഠിപ്പിച്ചു.. അച്ഛൻ വാങ്ങി കൊടുത്ത സാധങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചു ഓരോ പരിഭവം പറയുന്ന ചാരുവിനെ കാണുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു….

അമ്മേ.. അച്ഛനോ……..

സ്കൂളിൽ പോകുമ്പോൾ മുടി കെട്ടി കൊടുക്കുമ്പോൾ ആയിരുന്നു ചോദ്യം…

മറുപടി പറയാത്ത കാരണം ഈ ചോദ്യം അങ്ങനെ വരാറില്ലയിരുന്നു……

അച്ഛൻ ജോലിക് വേണ്ടി പോയേക്കന്നു പറഞ്ഞപ്പോൾ രണ്ടു ദിവസം കഴിഞ്ഞു വരും എന്ന് പറഞ്ഞപ്പോഴേക്കും ആള് ഹാപ്പി ആയി…

അവൾക്ക് ഒരു ഉമ്മയും കൊടുത്തു അവളുടെ കുഞ്ഞു പാവക്കും കൊടുത്തു ഓട്ടോയിൽ കേറി ചാരു പോയിരുന്നു…….

ഇനിയും എത്ര നാൾ പിടിച്ചു നിൽക്കാൻ പോലും എന്റെ മോളോട്…. യാമിനി മനസ്സിൽ ഓർത്തു……

പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു മുകളിൽ നിന്നും ഓടി ജാനകി വന്നത്….

ടീ….. മോളുടെ സ്കൂളിൽ നിന്നും വിളിച്ചിരുന്നു നീ വേഗം അവിടേക്ക് ചെല്ല്…..

മോൾ എന്തോ വീണു എന്നൊക്ക പറയുന്നുണ്ട്‌…..

യാമിനി ഒരു ഇടുത്തി പോലെ ആണു കേട്ടത്….

അവളുടെ കൈയിൽ ഉണ്ടായിരുന്നു പാത്രം അവൾ പോലും അറിയാതെ നിലത്തു വീണു.,.. പിന്നെ ഒന്നും നോക്കാതെ കൈയിലെ അഴുക് സാരി തുമ്പിൽ തുടച്ചു അവിടെന്ന് ഇറങ്ങി…. കൂടെ ജാനകി ഉണ്ടെന്ന് പറഞ്ഞത് ഒരു ആശ്വാസം ആയിരുന്നു…. ഓട്ടോയിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുനീർ പെയ്തു കൊണ്ടിരുന്നു…..

അവൾ നെഞ്ചത്ത് കൈ വെച്ചിരുന്നു,……

മോൾക്ക്‌ വേണ്ടി അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു…

വിളിക്കാത്ത ദൈവങ്ങൾ ഇല്ല

യാമിനി ആ നിമിഷം കൊണ്ടു……,

സാരി തല കൊണ്ടു അവൾ കണ്ണുനീർ അമർത്തി തുടച്ചു….

സ്കൂളിൽ ചെല്ലുമ്പോ തന്നെ പേടിച്ചു കൊണ്ടു അവൾ വിയർത്തിരുന്നു…. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയത് കൊണ്ടു ജാനകി ആയിരുന്നു അവരോട് സംസാരിചിരുന്നത്… ചാരുവിനെ അവർ അപ്പൊ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞു.. കളിക്കുന്നതിനു ഇടയിൽ പടിയിൽ നിന്നും താഴേക്ക് വീണു എന്നായിരുന്നു അവർ പറഞ്ഞിരുന്നത്……ആശുപത്രിയിൽ അവൾ അവളുടെ കുഞ്ഞിനെ കാണാൻ ഓടയിരുന്നു……

പലരും അവളെ നന്നായി നോക്കുന്നുണ്ടെങ്കിലും അവൾ അതു ഒന്നും നോക്കാതെ ഡോക്ടർസിനോടും നേഴ്സ്മ്മാരോടും ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു…..

വിവരം അറിഞ്ഞു അഞ്ജലി അവിടേക്ക് വന്നിരുന്നു….. ജാനകിയുടെ വിട്ടിൽ നിന്നും അത്യാവശ്യം ആയിട്ട് ഒരു കാൾ വന്നിട്ട് ജാനകി യാമിനിയെ ഒറ്റക്ക് ഇവിടെ നിൽക്കേണ്ടി വരും എന്ന് ഓർത്തു അവൾ അവിടെ തന്നെ നിക്കാൻ തീരുമാനീച്ചു….

അഞ്ജലി വന്ന കാരണം അവൾ അവരുട കൂടെ ഉണ്ടെന്ന് പറഞ്ഞ് അഞ്ജലി അവൾ പറഞ്ഞയച്ചു…..യാമിനി അപ്പോഴും ആ ചില്ല് കൂട്ടിനുള്ളിൽ ചാരുവിനെ നോക്കി നിൽക്കായിരുന്നു…..

ചേച്ചി…,.. അഞ്ജലി യാമിനിയുടെ തോളിൽ കൈ വെച്ചു…

എനിക്ക് എനിക്ക് ഒന്നും അറിയില്ല അവര് എന്തൊക്കേയോ പറയുന്നു…. എന്റെ മോളു…..എന്റെ കയ്യിലു ആകെ ഒരു മൂന്നുറു രൂപ ഉള്ളു… കാശ് അടച്ചാലേ മോൾക്ക് മരുന്ന് കൊടുക്കുന്ന ഒക്കെ പറയുന്നേ…… എനിക്ക് ഒന്നും അറിയില്ല… അവര് പറയുന്നത് പോലും എനിക്ക് മനസ്സിൽ ആകുന്നില്ല…… യാമിനി ഓരോ വാക്കും കരഞ്ഞു കൊണ്ടു പറഞ്ഞു….

ചേച്ചി കരയണ്ട ചാരു മോൾക്ക് ഒന്നും ഇല്ല……

ഞാൻ പോയിട്ട് റിസപ്ഷനിൽ പോയിട്ട് ക്യാഷ് അടച്ചിട്ടു വരാം…. അഞ്ജലി കൈയിൽ ഉണ്ടായിരുന്ന പേഴ്സിൽ നോക്കി കൊണ്ട് പറഞ്ഞു…

എനിക്ക് അറിയാം മോളെ പതിനായിരം രൂപ എടുക്കാൻ മോൾടെ കൈയിൽ ഉണ്ടാവില്ല എന്ന്…

മോളു ഞാൻ വരുന്ന വരെ ഇവിടെ ഒന്നു നിക്കുവോ അതു മാത്രം മതി…. ഞാൻ പോയിട്ട് ആരോടെകിലും ചോദിക്കാം…….

ചേച്ചി….

പ്ലീസ് മോളെ ഞാൻ പോയിട്ട് കാശ് ആയിട്ട് വരാം…..യാമിനി ചാരുവിനെ ഒന്നു നോക്കി അവിടെന്ന് ഇറങ്ങി….. കരഞ്ഞു കരഞ്ഞു ശബ്ദം പോലും അവൾക്ക് വരുന്നുണ്ടായില്ല.. അഞ്ജലിയോട് അങ്ങനെ പറഞ്ഞു എങ്കിലും എവിടേക്ക് പോകും എന്ന് അവൾക്ക് ഒരു നിശ്ചയം ഉണ്ടായിരുന്നന്നില്ല….

അറിയുന്നവരോട് ഒക്കെ അവൾ ഫോണിൽ വിളിച്ചു ചോദിച്ചു….. ആരും തിരിച്ചു തരില്ല എന്ന് വെച്ചു അവരുടെ കൈയിൽ പണമില്ല എന്ന് പറഞ്ഞു മടക്കി…… നന്ദൻ ചേച്ചിയുടെ അടുത്ത് ആയ കാരണം ആ ഒരു പ്രതിക്ഷയും അവളിൽ ഉണ്ടായിരുന്നില്ല……കുഞ്ഞിന്റെ കാര്യം ആയതു കൊണ്ട് ആരെകിലും തരും എന്ന് വെച്ചു….

പക്ഷെ എല്ലാവരും ഇല്ലന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു…

വീണ്ടും വീണ്ടും പൈസ ചോദിക്കുമ്പോൾ അവളുടെ മനസ്സിൽ ചാരു മാത്രം ആയിരുന്നു…..

എനിക്ക് എന്നേക്കാൾ വലുത് എന്റെ മോൾ ആണു……. അവൾ മനസ്സിൽ ഓർത്തു കണ്ണുനീർ അമർത്തി തുടങ്ങി മനസ്സിൽ കണക്കു കൂട്ടി അയാളുടെ വിട്ടിലേക്ക് നടന്നു…………

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അവൾ അയാളുടെ വിട്ടിൽ ചെന്നു കാളിങ് ബെൽ അടിച്ചു……അവൾ നേരെ ചെന്നത് അവളുടെ വീടിന്റെ ഓണറിന്റെ അടുത്തേക്ക് ആണു… ഇനി അയാളോട് മാത്രമെ ചോദിക്കാൻ ഉള്ളു…അവളെ കണ്ടതും അയാൾ നെറ്റി ചുളിച്ചു….വിയർത്തു കുളിച്ചു ടെൻഷനോടെ നിലക്കുന്ന അവളെ കണ്ടതും അവളുടെ പിന്നാലെ ഈശ്വർ ഉണ്ടെന്ന് അയാൾ പേടിച്ചു…. അന്ന് തല്ലിയതിനു ശേഷം അയാൾ അവിടേക്കു പോയിരുന്നില്ല……അതിനു ശേഷം യാമിനിയെ കണ്ടപ്പോൾ അയാൾ അവളെ സംശയത്തോടെ നോക്കി……

ചേട്ടാ…. എനിക്ക് എനിക്ക് ഒരു പതിനായിരം രൂപ വേണം അത്യാവശ്യം ആണു…. ഞാൻ എങ്ങനെ എങ്കിലും പെട്ടന്ന് തിരിച്ചു തരാം… എന്റെ മോളു ഒന്നു വീണു ഹോസ്പിറ്റലിൽ ആണു…..

ദയവു ചെയ്‌തു എനിക് കുറച്ചു പൈസ ആവശ്യം ഉണ്ട്….

അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു…..

എന്നേ എങ്ങനെ എങ്കിലും സഹിക്കണം…. ഞാൻ ചേട്ടന്റെ കാലു പിടിക്കാം……

അവൾ അയാളെ നോക്കി കൈ കൂപ്പുമ്പോൾ അയാൾ അവളെ പുച്ഛത്തോടെ നോക്കി…..

അവൾ അപ്പോഴും തേങ്ങി കൊണ്ടിരുന്നു….

അല്ലാ എന്ത് പറ്റി….. അപ്പൊ എന്റെ കാശ് നിനക്ക് വേണലെ…. അല്ലാ നിന്റെ ഭർത്താവ് എന്ന് പറയുന്ന ആള് എവിടെ…. ഇങ്ങനെ ഒന്നും അല്ലായിരുന്നാലോ അന്ന്,…. നാട്ടുകാരുടെ മുന്നിൽ വെച്ചു പട്ടിയെ പോലെ തല്ലിയലോ ആ നായിന്റെ മോൻ… ഇപ്പോ എവിടെ പോയി…..

അയാൾ ഒരു ചിരിയോടെ പറഞ്ഞു…..അവൾ അപ്പോഴും തല കുനിച്ചു നിൽക്കുകയായിരുന്നു..

അയ്യോ മോളു കരയാൻ വേണ്ടി പറഞ്ഞതു അല്ലാ…. മോളു കരയല്ലേ..,. മോളെ ഞാൻ സഹിക്കാം…. പക്ഷെ അതിന് മോളു എന്നേ ഒന്നു സന്തോഷിപ്പികേണ്ടി വരും… മോൾക്ക് പറഞ്ഞത് മനസ്സിൽ ആയോ…. അവളുടെ തോളിൽ കൈ അമർത്തി കൊണ്ട് അവളോട് പറഞ്ഞു…..

അച്ഛന്റെ പ്രായം ഉള്ള മനുഷ്യൻ ഇങ്ങനെ പറയുന്നത് കേട്ട് അവൾക്ക് അറപ്പ് തോന്നിയെങ്കിലും അവൾക് അപ്പോൾ ചാരുവിന്റെ മുഖം മാത്രം ആയിരുന്നു മനസ്സിൽ…. സ്വന്തം മാനത്തിനേക്കാൾ അവൾക്ക് വലുത് ആയിരുന്നു അവളുടെ കുഞ്ഞിന്റെ ജീവൻ……. അയാൾ അവളെ നോക്കി വഷളൻ ചിരിയോടെ അവളെ അകത്തേക്ക് കൈ പിടിച്ചു വലിച്ചു…. ഒരു ചത്ത ശവത്തെ പോലെ യാമിനിയും അയാളുടെ പിന്നാലെ ചെന്നു…..

പതിനായിരം രൂപക്ക് ഒന്നുമില്ല നീ… അതും അല്ലാ ഒരു സെക്കന്നാന്റ് സാധനം…… ഒരു കൊച്ചിന്റെ അമ്മക്ക് പതിനായിരം രൂപ കുറച്ചു കൂടുതൽ ആണു… അതു കൊണ്ടു മോളു ഞാൻ പറയുമ്പോ ഒകെ എനിക്ക് പാ വിരിക്കണം…

ഇട്ടിരുന്ന ബനിയൻ ഊരി കൊണ്ടു അയാൾ പറഞ്ഞു..

യാമിനി എല്ലാം കേട്ടിട്ടും മിണ്ടാതെ നിന്നു….

ഞാൻ എപ്പോഴെങ്കിലും വരാം….. ഇപ്പോ എനിക്ക് പൈസ തായോ……

എനിക്ക് ഹോസ്പിറ്റലിൽ പോണം…

ആഹ്ഹ് അങ്ങനെ അങ്ങ് പോവല്ലെ…..

കൈയിൽ കിട്ടിയത് അല്ലേ… നിന്റെ മോളെ അമൃത ഹോസ്പിറ്റലിൽ അല്ലെ കൊണ്ട് പോയേക്കുന്നത് എന്ന് അല്ലേ നീ പറഞ്ഞെ

അവിടെതെ അഡ്മിനിസ്റ്റരെ എനിക്ക് അറിയാം…

നിന്റെ മോൾക്ക് വേണ്ടത് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…..

നീ ഇപ്പോ ഇവിടെ നില്ല്…. അയാളുടെ അടിവസ്ത്രം ഊരി കൊണ്ടു അയാൾ പറഞ്ഞു….അവളുടെ മുന്നിൽ അയാൾ പൂർണ നഗ്നനകുമ്പോൾ അവൾ അറപ്പോടെ തല താഴ്ത്തി നിന്നു…..

അവൾ അപ്പോൾ തന്നെ അഞ്ജലിയെ വിളിച്ചു ചോദിച്ചു അയാൾ പറഞ്ഞതു ഒക്കെ സത്യം ആണെന്ന് മനസ്സിൽ ആയി,.. അയാൾ കേൾക്കാതെ അഞ്ജലിയോട് അവൾ അവിടെ ആണെന്ന് പറഞ്ഞു…

അഞ്ജലി കുറെ ചോദിച്ചു എങ്കിലും യാമിനി കരയുകയായിരുന്നു…..

മദ്യം എടുത്തു കൊണ്ടു അയാൾ അവളുട മുന്നിൽ ഇരുന്നു കുടിച്ചു കൊണ്ടിരുന്നു….. അയാൾ അടുത്തേക്ക് വരൂത്തോടും അവൾ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു…. അയാൾ അവളെ നഗ്നമാകുമ്പോഴും അവൾക്ക് ഒന്നു പ്രതികാരിക്കാൻ പോലും ആകാതെ കരഞ്ഞു കൊണ്ടിരുന്നു…..

പാതി നഗ്നമായ അവളുടെ ശരീരത്തെ അയാൾ നോക്കി കൊണ്ടു മദ്യം നുണഞ്ഞു…..

അവളുടെ കഴുത്തിൽ അയാളുടെ പാട് പിടിച്ച പല്ലുകൾ ആഴ്ന്ന് ഇറങ്ങി… ഇ_സ്വേരിനോട് ഉള്ള ദേഷ്യം മുഴുവൻ അയാൾ അവളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു …

അവളുടെ സാരി കുത്തിൽ പിടിച്ചു അയാളുടെ അടുത്തേക്ക് വലിച്ചപ്പോഴേക്കും ശക്തിയിൽ ആരോ വാതിൽ കൊട്ടി… അയാൾ ദേഷ്യതോടെ നോക്കി യാമിനിയുടെ ജാക്കറ്റിൽ പിടിച്ചു വലിച്ചു….

അവളുടെ നെഞ്ചിലെ വിടവ് കണ്ടതും അയാൾ കൊതിയോടെ അവളിലേക്ക് വീണ്ടും ചേരാൻ നിൽക്കുമ്പോൾ വീണ്ടും വാതിലിൽ കൊട്ടുന്ന കേട്ടു അയാൾ അയാളുടെ മുണ്ട് എടുത്തു ചുറ്റി വാതിൽ തുറന്നു,…..അപ്പോഴേക്കും അയാൾ അകത്തേക്ക് തെറിച്ചു വീണു… വീഴുന്നതിന്റ ഇടയിൽ അയാളുടെ മുണ്ട് തെറിച്ചു പോയി……

അവൻ അയാളുടെ അരയിൽ ദേഷ്യത്തോടെ അമർത്തി ചവിട്ടി…

അവന്റെ കണ്ണുകൾ യാമിനിയെ തേടി……

ഒരു മൂലക്ക് അടിപാവാടയും പാതി നഗ്നമായ ബ്ലൗസും ഇട്ടു നിൽക്കുന്ന യാമിനിയെ കണ്ടതും അവന്റെ നെഞ്ചു പിടഞ്ഞു…. അവളും ഈശ്വറിനെ കണ്ടു അവളുടെ കൈ കൊണ്ടു അവൾ മാറു മറച്ചു കരഞ്ഞു കൊണ്ടിരുന്നു…..

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ദേവിക