എങ്ങനെ തോന്നി ഏട്ടാ എന്നോട് ഇത് ചെയ്യാൻ. ഇത്രയും നാളും എന്നെ ഏട്ടൻ പറ്റിച്ചു അല്ലേ

രചന : Jishnu Ramesan

അന്നത്തെ ആ രാത്രി

***************

ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികത്തിന്റെ അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവള് എന്നോട് ചോദിച്ചു,

“ഏട്ടാ, ഏട്ടൻ ഇതിന് മുമ്പ് ഏതെങ്കിലും പെൺകുട്ടിയുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടോ…?”

പരസ്പരം മുഖം നോക്കി കിടക്കുന്ന ഞങ്ങളുടെ ഇടയിൽ ഒരു വയസായ ഞങ്ങളുടെ കിങ്ങിണി മോള് ഉണ്ടായിരുന്നു..

നേരെ നിവർന്ന് കിടന്ന് മങ്ങിയ വെളിച്ചത്തിൽ കറങ്ങുന്ന ഫാനും നോക്കി ഞാൻ മിണ്ടാതെ കിടന്നു..

“എന്താ ഏട്ടാ ഞാൻ ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ല…!”

എന്റെ ദേവൂനോട് ഞാൻ അതിപ്പോ എങ്ങനെയാ പറയാ…! എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു പെൺകുട്ടിയെ ശാരീരികമായി…….!!!!!!

“ഏട്ടാ…., എന്താ നിർത്തിയത്..? സ്വന്തം ഭർത്താവിൽ നിന്നും ഒരിക്കലും ഒരു ഭാര്യയും ഇത് കേൾക്കാൻ ഇഷ്ടപ്പെടില്ല..പക്ഷെ എനിക്കറിയണം..”

ദേവു എനിക്ക് ഇപ്പോഴും അവളെ ജീവനാണ്..

അന്നത്തെ അവളോടൊപ്പം ഉള്ള രാത്രി ഞാൻ മരിച്ചാലും മറക്കില്ല..പക്ഷെ ഞാൻ നിന്നെ ഒരിക്കലും ചതിച്ചിട്ടില്ല ദേവു..!

“ഓഹോ ചതിച്ചിട്ടില്ല അല്ലേ…! ”

അത് പറഞ്ഞപ്പോ അവളുടെ ശബ്ദം ഇടറിയിരുന്നു..

ഇല്ല ദേവു നമ്മുടെ കിങ്ങിണി മോളാണെ സത്യം,

നിന്നെ ഞാൻ ചതിച്ചിട്ടില്ല..എനിക്ക് അന്ന് അബദ്ധം പറ്റി എന്നൊന്നും ഞാൻ പറയില്ല..

കാരണം, എന്റെ പൂർണ്ണ മനസ്സോടെ ആണ് ഞാൻ അവളെ……!!!!

കരച്ചിൽ അടക്കി പിടിച്ച് ദേവു അവനോട് ചോദിച്ചു,

“എങ്ങനെ തോന്നി ഏട്ടാ എന്നോട്…! ഇത്രയും നാളും എന്നെ ഏട്ടൻ പറ്റിച്ചു അല്ലേ…?”

ദേവു നിനക്ക് അറിയോ, ഞാൻ അവളെ എന്ത് മാത്രം ഇഷ്ടപ്പെടുന്നുണ്ട്‌ എന്ന്..!

“മിണ്ടരുത്…. എനിക്ക് ഒന്നും കേൾക്കണ്ട..!”

അയ്യോ എന്റെ ദേവു ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ..!!

“ഇല്ല.. ഒന്നും കേൾക്കണ്ട എനിക്ക്..”

ഇല്ല കേൾക്കണം… നിനക്ക് അറിയോ അന്നത്തെ ആ പെൺകുട്ടി ഇന്ന് …!

“ഏട്ടനോട് അവളെ കുറിച്ച് ഒന്നും പറയണ്ട എന്നല്ലേ പറഞ്ഞത്..!” അവള് രോഷം കൊണ്ട് സങ്കടം അടക്കി പിടിച്ച് കരഞ്ഞു..

“എന്റെ പൊന്ന് ദേവൂട്ടി അന്ന് ഞാൻ ആദ്യമായി ബന്ധപ്പെട്ട പെൺകുട്ടി ഇന്നെന്റെ “ഭാര്യയാണ്”..

എന്റെ കൂടെ കിടക്കുന്ന എന്റെ ദേവൂട്ടി ആണ്..നീയാടി കാന്താരി അത്..

നീയല്ലാതെ വേറൊരു പെണ്ണിന്റെ ദേഹത്ത് ഞാൻ തൊട്ടിട്ടില്ല..

അതല്ലേടി പെണ്ണേ ഞാൻ പറഞ്ഞത്, “അന്നത്തെ രാത്രി ഞാൻ മറക്കില്ല എന്ന്”…..”

അതും പറഞ്ഞ് ഞാൻ എത്തി വലിഞ്ഞ് ലൈറ്റ് ഓൺ ചെയ്തു..

അപ്പോ ഞാൻ കണ്ട കാഴ്ച, തലയിണയിൽ മുഖം അമർത്തി കരച്ചിൽ അടക്കാൻ പാടു പെടുന്ന എന്റെ ദേവൂനെ ആണ്.. ആ മുഖത്ത് ഞാൻ അത് പറഞ്ഞപ്പോ വന്ന ദേഷ്യവും, സങ്കടവും എല്ലാം ഉണ്ടായിരുന്നു..

“ഏട്ടാ , കുറച്ച് കൂടുന്നുണ്ട് ഏട്ടന്…!”

അതും പറഞ്ഞ് അവളുടെ മൃദുവായ കൈകൾ എന്റെ കവിളിൽ സ്പർശനം സൃഷ്ടിച്ചു..

ഞാൻ പറഞ്ഞ പെൺകുട്ടി അവളാണെന്നു മനസ്സിലായപ്പോ ഉള്ള സന്തോഷം അവളുടെ മുഖത്ത് തെളിഞ്ഞു വന്നു..

എന്റെ കവിളിൽ അവളുടെ അപ്പോഴുള്ള സ്പർശനം ചെവിയിൽ ചെറിയ രീതിയിൽ ഒരു മൂളൽ പുറപ്പെടുവിച്ചു..

അല്ലെങ്കിലും എനിക്കത് കിട്ടണം..

ഞാൻ എന്റെ ദേവൂനെ അങ്ങ് ഇറുക്കി പിടിച്ചു..അതിന്റെ ഇടയിൽ കിടന്ന് ഞങ്ങളുടെ കിങ്ങിണി മോള് ചിണുങ്ങി…

ദേവൂന്‍റെ കണ്ണീര് തുടച്ചു കൊണ്ട് കിങ്ങിണി മോളെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു, “ഇത് പോലൊരു സമ്മാനം ഇനിയും വേണ്ടേ നിനക്ക്..?”

“അയ്യടാ മോനെ അതിനൊക്കെ ഇനിയും സമയമുണ്ട്..”എന്നും പറഞ്ഞ് ഞങൾ രണ്ടും കൂടി കിങ്ങിണി മോളെയും കെട്ടിപിടിച്ച് ഉറക്കത്തിലേക്ക് വീണു..

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : Jishnu Ramesan