അപ്പൻ്റെ സ്വത്ത് മോഹിച്ചിട്ടാണ് അവർ എന്നെ പെണ്ണുകാണാൻ വന്നത്.. ഈ ബന്ധം ശരിയാകില്ല..

രചന : Rinila Abhilash

“മോളേ.,,, നാളെ നിന്നെ ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ട്…. നിനക്ക് നാളെ വേറെ തിരക്കൊന്നുമില്ലല്ലോ……

രാഘവൻ മാഷ് ചോദിച്ചു.

” അപ്പാ…… എന്നെ പെട്ടെന്ന് ഒഴിവാക്കാൻ ഉള്ള തിരക്കിലാണല്ലേ…… എനിക്കിപ്പോ കല്യാണം വേണ്ടപ്പാ…..”.. ചാരു കെഞ്ചി..

” ഉം…. ഇപ്പോ പ്രായമെത്രയായെന്നാ…?….. ഇനീം നീ.. ഇങ്ങനെ’ ആദ്യമൊക്കെ നിൻ്റെ പഠനം കഴിഞ്ഞിട്ടാവാമെന്ന് വച്ചപ്പോ അച്ഛനും മോൾക്കും നിർബന്ധം ജോലി കിട്ടീട്ട് മതി വിവാഹം എന്നാണല്ലോ….. ഇപ്പോ ജോലി കിട്ടിയിട്ട് വർഷം രണ്ടായി….. ” മായമ്മ കെറുവിച്ചു.

” ഒറ്റമോളായതു കൊണ്ട് കൊഞ്ചിച്ചു വളർത്തിയതല്ലേ.,,,,

” എടീ… എൻ്റെ മോൾ നല്ല നിലയിലെത്താൻ എനിക്ക് ആഗ്രഹമുണ്ടാവില്ലേ….. പക്ഷേ അവളുടെ ജീവിതം അവൾ തന്നെ തിരഞ്ഞെടുക്കണം. ഇതിപ്പോ കേശവൻ നായർ കൊണ്ടുവന്ന ആലോചനയാ അയാളോട് വേണ്ടാന്ന് പറയാൻ വയ്യ.,,, എന്തായാലും വന്ന് പോട്ടെ തമ്മിൽ സംസാരിച്ച് … ഓകെ ആയാൽ മാത്രം നടത്തിയാൽ മതി… ”

രാഘവൻ മാഷ് പറഞ്ഞു

” വരട്ടെ’,,,, നാളത്തെ ഇൻ്റർവ്യൂവിൽ അവൻ പാസാവട്ടെ എന്നിട്ട് ബാക്കി കാര്യം… ചാരു എഴുന്നേറ്റ് പറമ്പിലേക്ക് പോയി.,,, ഞാന്നു കിടക്കുന്ന മാവിൻ്റെ കൊമ്പിൽ അനായാസം കയറി പഴുത്ത മാങ്ങ പറിച്ച് അവിടെയിരുന്ന് തിന്നാൻ തുടങ്ങി.

”കണ്ടോ…… മരം കേറിപ്പെണ്ണ്… ഇതൊക്കെ മാഷ് അനുവദിച്ചു കൊടുക്കണതു കൊണ്ടാ.,,,,,

മായമ്മ ചൊടിച്ചു

” അവള് മരം കേറിയിട്ട് ആകാശം താഴെയും ഭൂമി മേലെയും ആയോ.,,,,, അതുമല്ല.,, മാങ്ങ പറിക്കാൻ കഴിയാതായൊ.. ഈ കാണുന്ന പറമ്പിലെ മാവുകളിലെല്ലാം അവളുടെ കാൽപാദം തട്ടി മിനുസപ്പെട്ടിട്ടുണ്ട്..” രാഘവൻ മാഷ് പറഞ്ഞു മായമ്മ കെറുവിച്ച് പിറുപിറുത്ത് അകത്തേക്ക് ‘

പിറ്റേ ദിവസം പെണ്ണുകാണാൻ ഉള്ളവർ എത്തി.,

പയ്യൻ എഞ്ചിനീയർ…. സുമുഖൻ…സുന്ദരൻ സർവോപരി പണക്കാരൻ…..

ചായ കുടി കഴിഞ്ഞ് ഇരുവർക്കും സംസാരിക്കാനുള്ള അവസരത്തിൽ അവൾ വീടിന് പുറത്ത് ഇറങ്ങി’

വീടിനകത്ത് ഈ സമയം പണ വിനിമയത്തിൻ്റെ ചർച്ചകൾ നടക്കുന്നുണ്ട്

“എൻ്റെ പേര് അരുൺ…. ചാരുവിനെ എനിക്ക് ഇഷ്ടായി.,,,,, ചാരുവിൻ്റെ അഭിപ്രായം അറിഞ്ഞാൽ

” ഇത്ര പെട്ടെന്നോ….. ഒരു നോക്കു കണ്ടപ്പോഴേക്കും?

” അങ്ങനെയല്ല… എല്ലാം കൊണ്ടും നല്ലതാണെന്നു തോന്നി ”

” ശരിയാ…. നല്ല വീട്… പ്ലസ് ടുവിന് പഠിപ്പിക്കുന്ന മാഷിൻ്റെ ഒറ്റ മോള്’ ‘…. ധാരാളം സ്ഥലം.,,,,,

അല്ലേ

“ചാരു കളിയാക്കിയതാണോ ”

“അല്ല അരുൺ… ഞാനിനി പറയുന്ന കാര്യം അരുൺ ശ്രദ്ധയോടെ കേൾക്കണം എന്നിട്ടേ മറുപടി പറയാവൂ.,,,,,,ഇക്കാണുന്ന സ്വത്തുക്കളെല്ലാം എൻ്റെ അപ്പയുടെതാണ്…. പക്ഷേ എൻ്റെ വിവാഹത്തിന് അവരിൽ നിന്ന് ഒന്നും ഞാൻ പണമായോ സ്വത്തായോ സ്വീകരിക്കില്ല…… എന്നെ പഠിപ്പിച്ചു ഒരു ജോലിയിലെത്തിച്ചു.,, അത് അവർ കൃത്യമായി നിറവേറ്റി…. കഴിഞ്ഞ രണ്ട് വർഷമായി കുറച്ചു സമ്പാദ്യം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.,, ഇനി വിവാഹത്തിനാവശ്യമായ പണം വേണമെങ്കിൽ ലോൺ എടുക്കും.,,പിന്നീട് അടച്ചു വീട്ടാമല്ലോ.,,,,,, ”

” അരുൺ കേൾക്കുന്നുണ്ടോ ”

” യെസ്… അതൊക്കെ ഓകെ.,,, എന്തായാലും ഒരു കാലത്ത് ഇതൊക്കെ നിനക്കു തന്നെ ഉള്ളതാണല്ലോ… നോ പ്രോബ്ലം.,,, അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അല്ല അരുൺ… എൻ്റെ വിവാഹം കഴിഞ്ഞാൽ ഇതൊരു ഓൾഡ് ഏജ് ഹോം ആക്കാനാണ് അപ്പൻ്റെ പ്ലാൻ.,,,,, “ചാരു പറഞ്ഞു..

”എന്ത്?” അരുൺ അന്തം വിട്ടു

“അതെന്നെ…… അപ്പൻ്റെ ആഗ്രഹമതാണ് ഞാൻ എതിർത്തില്ല’ അപ്പൻ്റെ സ്വത്ത് അപ്പൻ ഇഷ്ടമുള്ള പോലെ ചിലവാക്കട്ടെ… ഒരു നല്ല കാര്യത്തിനാണല്ലോ…. അല്ലേ അരുൺ……”

”അരുണിൻ്റെ മുഖം അൽപം ഇരുണ്ടു.

”അരുണിന് ഓകെ ആയ സ്ഥിതിക്ക് എനിക്കും സമ്മതമാണ് ” ചാരു നാണത്തോടെ പറഞ്ഞു.

” ഞാൻ ആലോചിച്ച് ‘വിവരം പറയാം ” അരുൺ പറഞ്ഞൊപ്പിച്ചു

വന്നവർ മടങ്ങി മിനിട്ടുകൾക്കകം വിവാഹം വേണ്ടെന്ന് അരുണിൻ്റെ വീട്ടുകാർ വിളിച്ചറിയിച്ചു.

‘ മായമ്മ സങ്കടപ്പെട്ടു.”നല്ല ചെറുക്കൻ…. ഇവൾ എന്തേലും പറഞ്ഞു മുടക്കിയതാവും എനിക്ക് അറിയാം… ചെറുക്കൻ ഇവളുമായി സംസാരിക്കാൻ പോയ മുഖവും തിരിച്ചു പോന്ന മുഖവും ഞാൻ കണ്ടതാ…. എന്നാലോ ഒരു ഭാവമാറ്റോം ഇല്ലാത്ത ഇവളും ”

“അതെ അമ്മേ ഞാൻ മുടക്കിയ താ” ചാരു പറഞ്ഞു

വരുന്നവർക്ക് കഴിക്കാൻ വാങ്ങിയ പലഹാരത്തിൽ നിന്നും ചിപ്സിൻ്റെ കുപ്പി മടിയിൽ വച്ച് രാഘവൻ മാഷിൻ്റെ തോളിൽ ചാരിയിരുന്ന് ടി.വി.കണ്ടുകൊണ്ട് ചിപ്സ് കഴിക്കുകയാണ് ചാരു…

”മോളേ.,,, എന്താ … ണ്ടായത്.,,,,,

“അവര് എന്നെ കെട്ടാൻ വന്നവരല്ല.അപ്പൻ്റെ സ്വത്ത് കിട്ടാൻ വന്നവരാ…..

“മോൾക്കെങ്ങനെ മനസ്സിലായി?”

” സിമ്പിൾ ” ഉള്ള കാര്യങ്ങളെല്ലാം പറഞ്ഞു

കാര്യമറിഞ്ഞപ്പോൾ രാഘവൻ മാഷ് അന്തം വിട്ടു….

“അവരെ കണ്ടാൽ പറയുമോ ഇത്തരക്കാരാണെന്ന് “മായമ്മ ഞെട്ടിയിരിക്കുകയാണ്

” കണ്ടാൽ പറയാത്തവരെ ചൂണ്ടയിട്ട് നോക്കണം… മനസിലായാൽ പിന്നെ ഒഴിവാക്കാൻ എളുപ്പമായി.. പല പെൺകുട്ടികളും ഇതൊക്കെ മനസിലാക്കുന്നത് കല്യാണമൊക്കെ കഴിഞ്ഞാവും….

അപ്പോഴേക്കും പ്രതികരിക്കാൻ കഴിയാതെ ഒക്കത്തൊരു കിടാവും ആവും.

” മോൾടെ ദീർഘവീക്ഷണം നന്നായി…. മായമ്മ പറഞ്ഞു

“അവളെൻ്റെ മോളാ…. അപ്പൻ്റെ ചുണക്കുട്ടൻ” രാഘവൻ മാഷ് പറഞ്ഞു

“ഈ കഥ ഇങ്ങനെ തന്നെ പോട്ടെ…. ഏതെങ്കിലും ഒരുത്തൻ നല്ല മനസുമായി വരാതിരിക്കുമോ.,,,,

” വന്നാൽ…. വന്നാൽ നീ പറഞ്ഞ നുണകൾ നമുക്ക് യാഥാർത്ഥ്യമാക്കാൻ സാധിക്കട്ടെ…. ”

” വരാതെവിടെ പോകാനാ…… അതു വരെ അപ്പൻ്റെ ‘ചാരു ജോലി ചെയ്ത് സമ്പാദിച്ച് ആഹ്ലാദിച്ച് മരം കേറിയായി ഇങ്ങനെ ഇങ്ങനെ .. പറന്ന് നടക്കട്ടെ.,,,,,

ചാരുവിനെ ഇഷ്ടപ്പെട്ടാൽ വന്നേക്കു

( വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ. ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യണേ.,,,)

രചന : Rinila Abhilash