അയ്യപ്പ ചരിതം നൃത്താവിഷ്കാരത്തിലൂടെ വേദിയെ അമ്പരപ്പിച്ച് ഫസലും കൂട്ടരും.. ഗംഭീരമെന്നേ പറയാനുള്ളു

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ കുറ്റി വട്ടം എന്ന ഗ്രാമത്തിലാണ് നാട്യ വേദ സ്കൂൾ ഓഫ് ഡാൻസ് പ്രവർത്തിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആയിരത്തിൽപരം സ്റ്റേജുകൾ ഇവർ പിന്നിട്ടു കഴിഞ്ഞു. ഒട്ടനവധി പുരസ്കാരങ്ങളും ഈ ചെറുപ്പക്കാരൻ കരസ്ഥമാക്കിയിട്ടുണ്ട്. നാട്യ വേദയിൽ പഠിക്കാനായി എത്തുന്നത് അഞ്ച് വയസായ കുട്ടികൾ മുതൽ വീട്ടമ്മമാർ വരെയാണ്.

ഫസൽ സലിം എന്ന ചെറുപ്പക്കാരനൊപ്പം നാല് വിദ്യാർത്ഥികളും അടങ്ങുന്ന ഒരു ഗ്രൂപ്പാണിത്. പഠനത്തോടൊപ്പം കലയെയേയും സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരന് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ഫ്ലവേഴ്സ് ടിവിയുടെ മികച്ച പ്രോഗ്രാമായ കോമഡി ഉത്സവത്തിന്റെ വേദിയിൽ അയ്യപ്പ ചരിതം എന്ന പെർഫോമൻസ് ഏവരെയും ആകാംഷ ഭരിതരാക്കി.